Wednesday, June 17, 2020

അദ്ധ്യായം : 10

⚜ഗംഗാ പുരാണം⚜
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

അദ്ധ്യായം : 10
➖➖➖➖➖

ഗംഗ നദിയായി രൂപം പ്രാപിക്കുന്നു 
----------------------------------

സരസ്വതി ദേവിയുടെ ശാപ ഫലമായി ഗംഗ നദിയായി രൂപം പ്രാപിക്കുന്നു എന്നാൽ വിഷ്ണുദേവന്റെ അനുഗ്രഹം  ഗംഗക്ക് ലഭിച്ചിട്ടുണ്ട് അതിനാൽ തന്നെ പരമ പവിത്രമാണ് ഗംഗാ ജലം. ഏതു പാപിക്കും ഗംഗാ സ്നാനം ചെയ്താൽ മോക്ഷപ്രാപ്തി ലഭിക്കും, ഇനി ആയിരം യാഗങ്ങൾ ചെയ്താൽ ലഭിക്കുന്ന പുണ്യം ഒരുപ്രാവശ്യം ഗംഗ സ്നാനം ചെയ്താൽ ലഭിക്കുമത്രേ 

ഇനി ആയിരം വര്ഷം തപസു ചെയ്യുന്നതിന് തുല്യമാണ് ഗംഗാ ജലത്തിൽ നമ്മുടെ ശരീരം അർപ്പിക്കുന്നത്. 
ഗംഗാ നദിക്ക് സമീപം നിന്ന് കാറ്റ് ഏറ്റാലും പുണ്യം ലഭിക്കും എന്ന് പറയപെടുന്നു, ഗംഗ നദിയിലെ കല്ലുകൾ ,മണൽ പൊടികൾ എന്നിവ ശരീരത്തിൽ തട്ടിയാൽ തന്നെ ഗംഗാ പ്രീതി ലഭിക്കും എന്ന് പറയപ്പെടുന്നു , ഇനി മരണാന്തരം ഒരുവന്റെ അസ്തി  ഗംഗാ നദിയിൽ ഒഴുക്കിയാൽ തന്നെ സ്വർഗ്ഗ ലോകം പ്രാപിക്കും എന്ന് പറയുന്നു എത്ര വലിയ പാപം ചെയ്ത ഒരു വ്യക്തിക്കും ഗംഗാ സ്നാനം ചെയ്യുന്നതിലൂടെ അവന്റെ പാപ ഭാരങ്ങൾ എല്ലാം ഗംഗാ നദിയിൽ ഒഴുകി അവൻ മുക്തി നേടുന്നു പാപ നാശിനിയും മോക്ഷ പ്രദായനിയും ആണ് ഗംഗ. കൂടാതെ  ഗംഗാജലത്തിന് ആത്മശുദ്ധീകരണത്തിനും പാപനശീകരണത്തിനും ശക്തിയുണ്ടെന്നാണ് നമ്മുടെ ഋഷിവര്യന്മാർ പറയുന്നത്.

ഇനി ഭാരതത്തിലെ മറ്റു പ്രമുഖ നദികൾ കൂടി ഒന്ന് മനസിലാക്കാം ആദ്യമായി ഗംഗ ,ബ്രഹ്മപുത്ര, സിന്ധു, നർമദ,കൃഷ്ണ,മഹാനദി, ഗോദാവരി, കാവേരി, സത്‌ലുജ്, ഝലം, ചെനാബ്,രാവി,യമുന, ഘാഗ്ര, സോൻ,ഗന്തക് , ഗോമതി ,ചംബൽ, ബേത്വ, ലൂണി,സബർ‌മതി,മാഹി,ഹൂഗ്ലീ ,ദാമോദർ,തപ്തി,തുംഗഭദ്ര, ഭീമ | പെണ്ണാർ,പെരിയാർ ,വൈഗൈ ഇവയിൽ പ്രഥമസ്ഥാനം ഗംഗക്ക് തന്നെയാണ് 

പ്രിയമുള്ളവരേ ഗംഗ ദേവിയെക്കുറിച്ചുള്ള ഈ പുരാണ കഥ ഏവർക്കും ഇഷ്ടമായി എന്ന് കരുതട്ടെ,ദേവി ഗംഗയെക്കുറിച്ചുംള്ള, ഉൽഭവകഥകളെകുറിച്ചും,ഗംഗയുടെ ശാപവും,ശന്തനുവിന്റെയും മഹാദേവന്റെയും ഭാര്യ പദം എന്നിവയെക്കുറിച്ചും ഇപ്പോൾ പുണ്യ നദിയായ ഗംഗയെക്കുറിക്കും സാമാന്യം പ്രതിപാദിച്ചു, ഏവർക്കും അവതരണ ശൈലി ഇഷ്ടമായി എന്ന് കരുതട്ടെ ! നിങ്ങളുടെ വിലയേറിയ അഭിപ്രായം അറിയിക്കുക അത് അടുത്ത കഥ എഴുതുന്നതിനുള്ള പ്രജോതനവും, എഴുതിയതിൽ ഉള്ള പിഴവ് പരിഹരിക്കുന്നതിനും സഹായമാകും, നാളെ മുതൽ മറ്റൊരു പുരാണകഥയുമായി മടങ്ങിയെത്താം നന്ദി നമസ്‍കാരം 

ഗ്രന്ഥ കർത്താവ് :ഷിനിൽ ഷാജി വാര്യത്ത്

അവസാനിച്ചു.....
➖➖➖➖➖
ഈ പുരാണ കഥ ഗ്രന്ഥ കർത്താവിന്റെ സമ്മതം കൂടാതെ എഡിറ്റ് ചെയ്യുകയോ,പകർപ്പവകാശം ഇല്ലാതെ ബ്ലോഗിലോ, വെബ്സൈറ്റിലോ, ഫേസ്ബുക്കിലോ,പുസ്തകത്തിലോ പ്രസിദ്ധീകരിക്കാനും പാടുള്ളതല്ല !!! എന്നാൽ മെസ്സേജ്  പൂർണ്ണമായി ഷെയർ ചെയ്യാം
🌹🌹🅥🌹🌹🅑🌹🌹🅣🌹🌹
➖➖➖➖➖➖➖➖➖➖
എഡിറ്റ് ചെയ്യാതെ ഷെയർ ചെയ്യുക 
Forward and Share only
➖➖➖➖➖➖➖➖➖➖
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരുവേ നമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരു ഉപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ  ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ
🎀✿═══❁★☬ॐ☬★❁═══✿🎀
                A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
                   V            B            T
                  █║▌█║▌█║▌
                  അസ്‌ട്രോ ലൈവ് 
🎀✿═══❁★☬ॐ☬★❁═══✿🎀
    ✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇​   🪔🪔🪔🪔🪔🪔🪔🪔​
┇ ┇ ┇ ✰🪔  
┇ ┇ ✰🪔       𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖 
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉 
✰🪔

No comments:

Post a Comment