Wednesday, June 17, 2020

അദ്ധ്യായം : 7

⚜ഗംഗാ പുരാണം⚜
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

അദ്ധ്യായം : 7
➖➖➖➖➖

ഗംഗ ശാപമോക്ഷം നേടുന്നു 

ഗംഗാ പുരാണ കഥ ഇതുവരെ...

ബ്രഹ്മ ശാപത്തിന്റെ ഫലമായി മഹാഭിഷക് രാജാവും ഗംഗാ ദേവിയും ഭൂമിയിൽ ജനിക്കാൻ ഇടയാകുന്നു എന്നാൽ ഇതേ സമയം അഷ്ടവസുക്കളിൽ ഒരാളായ ദ്രോവ്  വസിഷ്ഠ മഹർഷിയുടെ നന്ദിനിയുടെ നന്ദിനി പശുവിനെ ആശ്രമത്തിൽ നിന്നും മോഷ്ടിക്കുന്നു തൽഫലമായി വശിഷ്ടൻ അഷ്ട വസുക്കളെ ശപിക്കുന്നു 
നന്ദിനിയെ മോഷ്ടിച്ച ദ്രോവ് ദീർക്ക കാലം മനുഷ്യൻ ആയി ജീവിക്കണം എന്നും ഇതിൽ തെറ്റുകാരല്ലാത്ത മറ്റു ഏഴു വസുക്കൾ വളരെ കുറച്ചുകാലം ശിക്ഷ അനുഭവിച്ചാൽ മതി എന്നായിരുന്നു ആ വാക്യം
അങ്ങിനെ ഗംഗ ദേവിക്ക് ലഭിച്ച ശാപം അഷ്ട വസുക്കൾക്കു അനുഗ്രഹം ആയി മാറുന്നു, ശന്തനു രാജാവ് സന്തോഷത്തോടെ ജീവിക്കുന്ന കാലം ഗംഗ ഒരു ആൺകുഞ്ഞിന് ജന്മം നൽകുന്നു, ശന്തനു രാജൻ കുഞ്ഞിനെ കാണാൻ എത്തുമ്പോൾ തന്നെ രാജാവിന്റെ മുന്നിലൂടെ കൈ കുഞ്ഞുമായി ഓടി അവൾ പഴയ ഗംഗാ തീരത്തു എത്തുന്നു രാജാവും പിന്നാലെ ഓടി ശന്തനു നോക്കി നിൽക്കെ തന്നെ ഗംഗ കുഞ്ഞിനെ ഗംഗാ നദിയിലേക്കു എറിഞ്ഞു !!! എന്നാൽ കരാർ പ്രകാരം രാജാവ് വളരെ നിശബ്തനായി നിന്നു, എന്നാൽ തുടർച്ചയായി ജനിച്ച അഷ്ടവസുക്കളിൽ അതായത് മൊത്തം ഏഴു പേരെയും ഗംഗ നദിയിൽ ഒഴുക്കി കളഞ്ഞു ശന്തനു മഹാരാജാവിനു എട്ടാമതായി ഒരു പുത്രൻ ജനിച്ചു എട്ടാമത്തെ പുത്രനെ നമുക്കെല്ലാവർക്കും അറിയാം വസിഷ്ഠമഹര്ഷിയുടെ നന്ദിനി പശുവിനെ മോഷ്ടിച്ച് ശാപം വാങ്ങിയ ദ്രോവ് ആയിരുന്നു അത് എന്നാൽ എന്നാൽ രാജാവ് കുഞ്ഞിന്റെ മുഖം കാണാൻ എത്തുമ്പോഴേക്കും ഗംഗ കുഞ്ഞിനേയും കൊണ്ട് ഗംഗാ തീരത്തേക്ക് ഓടി !! പുറകെ ശന്തനു രാജനും  നദിക്കരയിലെത്തിയ ഗംഗ കുഞ്ഞിനെ നദിയിലേക്കു എറിയാൻ ശ്രമിച്ചതും ശന്തനു ഗംഗയെ തടഞ്ഞു !!!  ഗംഗ കോപം കൊണ്ട് ജ്വലിക്കുന്നതായി നടിച്ചു കരാർ ലംഗിച്ച രാജാവിന് മുന്നിലൂടെ ആ കൊടുംകാറ്റിലൂടെ ഗംഗ കുഞ്ഞിനേയും കൊണ്ട് മറഞ്ഞു ...അല്പസമയം കഴിഞ്ഞപ്പോൾ അന്തരീക്ഷം ശാന്തമായി ... തന്റെ എട്ടു പുത്രന്മാരെയും ഇപ്പോൾ ഗംഗയെയും നഷ്ടപെട്ട ശന്തനു രാജാവ് നദിക്കു സമീപം ഇരുന്നു കരഞ്ഞു !! ശാന്തനുവിന് ദുഃഖം സഹിക്കാൻ ആയില്ല ! അദ്ദേഹം അലറിക്കരഞ്ഞു !!! ഗംഗേ ..... 

ഇനി തുടർന്ന് വായിക്കുക 
➖➖➖➖➖

ഈ കഥയിലെ ശാന്തനുവിന്റെ ഈ ദുഃഖ കരമായ രംഗം ശ്രെദ്ധിച്ചാൽ അറിയാം :- ശാന്തനു വര്ഷങ്ങള്ക്കു മുൻപ് ഗംഗയെ സ്വന്തമാക്കിയതും സന്തോഷിച്ചതും ഇതേ നദീ തീരത്തായിരുന്നു ,ഇപ്പോൾ ഗംഗയെ നഷ്ടപ്പെടുത്തിയതും ദുഃഖിക്കുന്നതും  അതെ നദീ തീരത്താണ്, !! 

ഗംഗ മറഞ്ഞതിൽ പിന്നെ ശന്തനു രാജൻ  കൊട്ടാരത്തിൽ വളരെ വിഷമത്തോടെ തിരികെ എത്തുന്നു, സംഭവിച്ച കാര്യങ്ങൾ ഓരോന്നായി അച്ഛൻ പ്രതീപനോടു പറഞ്ഞു എന്നാൽ എല്ലാം ഈശ്വര നിയോഗം ആണെന്ന് പറഞ്ഞു ആശ്വസിപ്പിക്കുന്നു, അങ്ങിനെ വർഷങ്ങൾ കഴിഞ്ഞു പോയി ! ഇപ്പോഴും ശാന്തനുവിന്റെ മനസ്സിൽ ഗംഗയെ കുറിച്ചുള്ള ഓർമ്മകൾ ഉണ്ട് എന്നിരുന്നാലും ദുഃഖത്തിൽ നിന്നൊക്കെ കരകയറി കഴിഞ്ഞിരിക്കുന്നു. എല്ലാം മനസിനെ പറഞ്ഞു പതിപ്പിച്ചു യാഥാർഥ്യം ഉൾക്കൊണ്ടു അങ്ങനെ ശന്തനു ഒരു നല്ല രാജാവ് ആയി ഈ മാറ്റത്തിനും പുറകിൽ അച്ഛൻ പ്രതീപൻ തന്നെയാണ് !! 

പിന്നെയും വർഷങ്ങൾ കടന്നുപോയി അങ്ങിനെയിരിക്കെ വീണ്ടും ഒരുനായാട്ടിനായി ശന്തനു പുറപ്പെട്ടു അങ്ങനെ അദ്ദേഹം വനത്തിലൂടെ സഞ്ചരിച്ചു ഗംഗ നദീ തീരത്തെത്തി ! അവിടെ എത്തിയ രാജൻ അദ്ഭുതകരമായ കാഴ്ച കണ്ടു അതി സുന്ദരനായ ഒരു ബാലൻ ഒഴുകുന്ന നദിയിൽ ശരങ്ങൾ എയ്തു  നദിയുടെ ഒഴുക്കിന്റെ ഗതിയെ മാറ്റി വിട്ടിരിക്കുന്നു ഒരു നിമിഷം രാജൻ പകച്ചുപോയി കേവലം ഒരു ബാലൻ സാഹസികമായ ഈ പ്രവർത്തി ചെയ്യുകയോ ? ഈ ബാലൻ സാദാരണ ഒരു മനുഷ്യൻ അല്ല എന്ന് ശന്തനു മനസിലാക്കായി ! ഇനി ഈ ബാലൻ പണ്ട് എനിക്ക് നഷ്ടപെട്ട തന്റെ പുത്രൻ ആയിരിക്കുമോ എന്ന് ആ മനസ്സിൽ ഒരു സംശയം ഉദിച്ചു. തന്റെ സംശയം മാറ്റിത്തരാൻ വേണ്ടി ശന്തനു ഗംഗാ ദേവിയെ പ്രാത്ഥിച്ചു!!
ഉടനെ ഗംഗാ ദേവി ശന്തനു രാജന് മുന്നിൽ പ്രത്യക്ഷനായി ഞാൻ അങ്ങയുടെ പത്നിയായിരുന്ന ഗംഗ ഇതു അങ്ങയുടെ എട്ടാമത്തെ പുത്രനായ ദേവവ്രതൻ ആണ്, വസിഷ്ഠ മഹർഷിയിൽ നിന്നും അസ്ത്ര ശസ്ത്രങ്ങൾ എല്ലാം കുമാരൻ  വശമാക്കിയിരിക്കുന്നു മാത്രമല്ല ഇവൻ അഷ്ടവസുക്കളിൽ ഒരാൾ ആയ ദ്രോവിന്റെ പുനർജ്ജന്മം ആണ്.. ഇതാ അങ്ങയുടെ പുത്രനെ സ്വീകരിക്കുക അങ്ങിനെ ശന്തനു സന്തോഷത്തോടെ കുമാരനെ സ്വീകരിക്കുന്നു അതോടൊപ്പം എന്റെ കർത്തവ്യം പൂർത്തിയായിരുന്നു എന്ന് പറയുകയും ഗംഗാ ദേവി മോക്ഷപ്രാപ്തി നേടി സ്വർഗ്ഗ ലോകത്തേക്കും അവിടെ നിന്നും സത്യലോകത്തും എത്തുന്നു അങ്ങിനെ ഗംഗക്ക് ബ്രഹ്മ ശാപത്തിൽ നിന്നും മോക്ഷം ലഭിച്ചു. മോഷണ കുറ്റം ചെയ്ത ദ്രോവ് മനുഷ്യ ജന്മത്തിൽ ഏറെ കാലം ഭൂമിയിൽ കഴിയണം എന്നാണല്ലോ ബ്രഹ്മ ശാപം അതിനാൽ ശന്തനു രാജനൊപ്പം കൊട്ടാരത്തിലേക്കു പോയി  

ഇനി ശാന്തനുവിന്റെ അച്ഛൻ ആയ പ്രതീപനെ കുറിച്ച് പിന്നീട് പറയാം എന്ന്  അദ്ധ്യായം അഞ്ചിൽ പറഞ്ഞുവല്ലോ ! ഗംഗ ഓരോ തവണ കുഞ്ഞിനെ നദിയിലേക്കു എറിഞ്ഞപ്പോഴും, ശന്തനു ദുഃഖത്താൽ അലറിയപ്പോളും പ്രതീപൻ എന്തിനു മൗനം പാലിച്ചു ? ആ കഥ അറിയണ്ടേ ? അത് അടുത്ത ദിവസം ആകാം

ഗ്രന്ഥ കർത്താവ് :ഷിനിൽ ഷാജി വാര്യത്ത്

തുടരും ....
➖➖➖➖➖
ഈ പുരാണ കഥ ഗ്രന്ഥ കർത്താവിന്റെ സമ്മതം കൂടാതെ എഡിറ്റ് ചെയ്യുകയോ,പകർപ്പവകാശം ഇല്ലാതെ ബ്ലോഗിലോ, വെബ്സൈറ്റിലോ, ഫേസ്ബുക്കിലോ പ്രസിദ്ധീകരിക്കാനും പാടുള്ളതല്ല !!! എന്നാൽ മെസ്സേജ്  പൂർണ്ണമായി ഷെയർ ചെയ്യാം
➖➖➖➖➖➖➖➖➖➖
എഡിറ്റ് ചെയ്യാതെ ഷെയർ ചെയ്യുക 
Forward and Share only
➖➖➖➖➖➖➖➖➖➖
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരുവേ നമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരു ഉപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ  ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ
🎀✿═══❁★☬ॐ☬★❁═══✿🎀
                A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
                   V            B            T
                  █║▌█║▌█║▌
                  അസ്‌ട്രോ ലൈവ് 
🎀✿═══❁★☬ॐ☬★❁═══✿🎀
    ✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇​   🪔🪔🪔🪔🪔🪔🪔🪔​
┇ ┇ ┇ ✰🪔  
┇ ┇ ✰🪔       𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖 
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉 
✰🪔

No comments:

Post a Comment