Wednesday, June 17, 2020

അദ്ധ്യായം : 8

⚜ഗംഗാ പുരാണം⚜
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

അദ്ധ്യായം : 8
➖➖➖➖➖

ശാന്തനുവിന്റെ പിതാവും(പ്രതീപൻ) ഗംഗയും 

ഗംഗാ പുരാണ കഥ ഇതുവരെ...
 -----------------------------------------------

ബ്രഹ്മ ശാപത്തിന്റെ ഫലമായി മഹാഭിഷക് രാജാവും ഗംഗാ ദേവിയും ഭൂമിയിൽ ജനിക്കാൻ ഇടയാകുന്നു എന്നാൽ ഇതേ സമയം അഷ്ടവസുക്കളിൽ ഒരാളായ ദ്രോവ്  വസിഷ്ഠ മഹർഷിയുടെ നന്ദിനിയുടെ നന്ദിനി പശുവിനെ ആശ്രമത്തിൽ നിന്നും മോഷ്ടിക്കുന്നു തൽഫലമായി വശിഷ്ടൻ അഷ്ട വസുക്കളെ ശപിക്കുന്നു 
നന്ദിനിയെ മോഷ്ടിച്ച ദ്രോവ് ദീർക്ക കാലം മനുഷ്യൻ ആയി ജീവിക്കണം എന്നും ഇതിൽ തെറ്റുകാരല്ലാത്ത മറ്റു ഏഴു വസുക്കൾ വളരെ കുറച്ചുകാലം ശിക്ഷ അനുഭവിച്ചാൽ മതി എന്നായിരുന്നു ആ വാക്യം
അങ്ങിനെ ഗംഗ ദേവിക്ക് ലഭിച്ച ശാപം അഷ്ട വസുക്കൾക്കു അനുഗ്രഹം ആയി മാറുന്നു, ശന്തനു രാജാവ് സന്തോഷത്തോടെ ജീവിക്കുന്ന കാലം ഗംഗ ഒരു ആൺകുഞ്ഞിന് ജന്മം നൽകുന്നു, ശന്തനു നോക്കി നിൽക്കെ തന്നെ ഗംഗ കുഞ്ഞിനെ ഗംഗാ നദിയിലേക്കു എറിഞ്ഞു !!! എന്നാൽ കരാർ പ്രകാരം രാജാവ് വളരെ നിശബ്തനായി നിന്നു, എന്നാൽ തുടർച്ചയായി ജനിച്ച അഷ്ടവസുക്കളിൽ അതായത് മൊത്തം ഏഴു പേരെയും ഗംഗ നദിയിൽ ഒഴുക്കി കളഞ്ഞു ശന്തനു മഹാരാജാവിനു എട്ടാമതായി ഒരു പുത്രൻ ജനിച്ചു എന്നാൽ രാജാവ് കുഞ്ഞിന്റെ മുഖം കാണാൻ എത്തുമ്പോഴേക്കും ഗംഗ കുഞ്ഞിനേയും കൊണ്ട് ഗംഗാ തീരത്തേക്ക് ഓടി !! പുറകെ ശന്തനു രാജനും  നദിക്കരയിലെത്തിയ ഗംഗ കുഞ്ഞിനെ നദിയിലേക്കു എറിയാൻ ശ്രമിച്ചതും ശന്തനു ഗംഗയെ തടഞ്ഞു !!!  ഗംഗ കോപം കൊണ്ട് ജ്വലിക്കുന്നതായി നടിച്ചു കരാർ ലംഗിച്ച രാജാവിന് മുന്നിലൂടെ ആ കൊടുംകാറ്റിലൂടെ ഗംഗ കുഞ്ഞിനേയും കൊണ്ട് മറഞ്ഞു ..

പിന്നെയും വർഷങ്ങൾ കടന്നുപോയി അങ്ങിനെയിരിക്കെ വീണ്ടും ഒരുനായാട്ടിനായി ശന്തനു പുറപ്പെട്ടു അങ്ങനെ അദ്ദേഹം വനത്തിലൂടെ സഞ്ചരിച്ചു ഗംഗ നദീ തീരത്തെത്തി ! അവിടെ എത്തിയ രാജൻ അദ്ഭുതകരമായ കാഴ്ച കണ്ടു അതി സുന്ദരനായ ഒരു ബാലൻ ഒഴുകുന്ന നദിയിൽ ശരങ്ങൾ എയ്തു  നദിയുടെ ഒഴുക്കിന്റെ ഗതിയെ മാറ്റി വിട്ടിരിക്കുന്നു ഈ ബാലൻ സാദാരണ ഒരു മനുഷ്യൻ അല്ല എന്ന് ശന്തനു മനസിലാക്കായി ! ഇനി ഈ ബാലൻ പണ്ട് എനിക്ക് നഷ്ടപെട്ട തന്റെ പുത്രൻ ആയിരിക്കുമോ എന്ന് ആ മനസ്സിൽ ഒരു സംശയം ഉദിച്ചു. തന്റെ സംശയം മാറ്റിത്തരാൻ വേണ്ടി ശന്തനു ഗംഗാ ദേവിയെ പ്രാത്ഥിച്ചു!!
ഉടനെ ഗംഗാ ദേവി ശന്തനു രാജന് മുന്നിൽ പ്രത്യക്ഷനായി ഞാൻ അങ്ങയുടെ പത്നിയായിരുന്ന ഗംഗ ഇതു അങ്ങയുടെ എട്ടാമത്തെ പുത്രനായ ദേവവ്രതൻ* ആണ്,  ഇവൻ അഷ്ടവസുക്കളിൽ ഒരാൾ ആയ ദ്രോവിന്റെ പുനർജ്ജന്മം ആണ്.. ഇതാ അങ്ങയുടെ പുത്രനെ സ്വീകരിക്കുക അങ്ങിനെ ശന്തനു സന്തോഷത്തോടെ കുമാരനെ സ്വീകരിക്കുന്നു അതോടൊപ്പം എന്റെ കർത്തവ്യം പൂർത്തിയായിരുന്നു എന്ന് പറയുകയും ഗംഗാ ദേവി മോക്ഷപ്രാപ്തി നേടി സ്വർഗ്ഗത്തിലും എത്തുന്നു 

ഇനി തുടർന്ന് വായിക്കുക 
➖➖➖➖➖

ഇനി പറയുന്നത് ശന്തനുവിന്റെ പിതാവായ ആയ പ്രതീപനെ കുറിച്ച് ആണ് ? ഗംഗ ഓരോ തവണ കുഞ്ഞിനെ നദിയിലേക്കു എറിഞ്ഞപ്പോഴും, ശന്തനു ദുഃഖത്താൽ അലറിയപ്പോളും പ്രതീപൻ എന്തിനു മൗനം പാലിച്ചു ? അതിനു പിന്നിലും ഉണ്ട് ഒരു കഥ.

ശന്തനു രാജന്റെ പിതാവാണ് പ്രതീപൻ എന്ന് മുൻപേ സൂചിപ്പിച്ചല്ലോ, അദ്ദേഹം ഒരു ത്രികാല ജ്ഞാനി ആയിരുന്നു!! എല്ലാ കാര്യങ്ങളും തന്റെ തപശ്ശക്തിയുടെ ഫലമായി കാണാൻ അദ്ദേഹത്തിന് കഴിയുമായിരുന്നു അങ്ങിനെ ഇരിക്കെ വിവാഹം കഴിഞ്ഞ പ്രദീപന് പുത്രന്മാർ ഉണ്ടായിരുന്നില്ല , തന്റെ കാലശേഷം രാജഭരണം ഏല്പിക്കാൻ പുത്രന്മാർ ഇല്ലാതിരുന്നത് അദ്ദേഹത്തെ വിഷമിപ്പിച്ചു അങ്ങനെ തന്റെ വംശ പരമ്പര തന്നെ ഇല്ലാതാകും എന്ന് അദ്ദേഹം മുൻകൂട്ടി കണ്ടു അതിന്റെ ഫലമായി ബ്രഹ്മ ദേവനെ തപസ്സനുഷ്ഠിക്കാൻ അദ്ദേഹം തീരുമാനിച്ചു അങ്ങനെ പുത്ര ലബ്ധിക്കായി ഗംഗാ തീരത്തു പ്രതീപൻ തപസ്സനുഷ്ഠിച്ചു എന്നാൽ ബ്രഹ്മ ശാപഫലമായി ഭൂമിയിൽ എത്തിയ ഗംഗ തപസ്സനുഷ്ഠിക്കുന്നത് ശന്തനു രാജൻ ആയിരിക്കും എന്ന് തെറ്റിധരിച്ചു തന്റെ മോക്ഷ പ്രാപ്തിക്കായി പ്രണയ പരവശയായി പ്രതീപൻറെ വലതു തുടയിൽ കയറിയിരുന്നു!! തപസ്സിൽ നിന്നും കൺ തുറന്ന പ്രതീപൻ ദേവിക്ക് എന്താണ് ആവശ്യം എന്ന് ചോദിച്ചു ?  മറുപടിയായി ഗംഗ തന്നെ വിവാഹം ചെയ്യണം എന്ന് പ്രതീപനോട് ആവശ്യപ്പെട്ടു !

ഇതു കേട്ട പ്രതീപൻ ഗംഗയോട് ഇപ്രകാരം പറഞ്ഞു. വലതു തുടയിൽ ഇരിക്കാനുള്ള അവകാശം മക്കൾക്കും പുത്ര വധുവിനും ഉള്ളതാണ് അതിനാൽ തന്നെ എന്റെ പുത്രന്റെ വധുവാകാൻ ആണ് നിനക്ക് യോഗ്യത എന്ന് അറിയിച്ചു. ഇതുകേട്ട ഗംഗ തന്റെ ശാപ വൃത്താന്ത൦ പ്രതിപനെ അറിയിച്ചു!! എല്ലാം കേട്ട പ്രതീപൻ ഇപ്രകാരം പറഞ്ഞു പുത്ര ലബ്ദിക്കായി താൻ അനുഷ്ഠിക്കുന്ന തപസ്സ് ഉടൻ പൂർണ്ണമാകും എന്നും ബ്രഹ്മ പ്രസാദത്താൽ തനിക്കൊരു പുത്രൻ ജനിക്കും എന്നും അവന്റെ വിവാഹ പ്രായത്തിൽ നിന്നെ വിവാഹം കഴിക്കും എന്നും അതിൽ ഷ്ടവസുക്കൾ നിങ്ങള്ക്ക് പുത്രൻ മാർ ആകും എന്നും അതിലൂടെ ശാപ മോക്ഷം ലഭിക്കും എന്നും അറിയിച്ചിരുന്നു!!  ഒരു മഹാ ജ്ഞാനിയായ പ്രതീപന് ഗംഗ ദേവിയുടെ ശാപ വൃത്താന്ത൦ ഗംഗ പറയാതെ അതന്നെ അറിയുമായിരുന്നു,അതുകൊണ്ട് ആണ് തന്റെ തപസിനു ബംഗം വരുത്തിയപ്പോഴും 
വർഷങ്ങൾക്കു ശേഷം പുത്രൻ  ശന്തനു ഗംഗയെ വിവാഹം കഴിച്ചപ്പോളും തന്റെ തന്റെ പേരകുട്ടികളെ നദിയിലേക്കെറിഞ്ഞപ്പോഴും ഒന്നും പറയാതിരുന്നതും മൗനം പാലിച്ചതും, ഗംഗദേവിയുടെ യുടെ മോക്ഷം ആയിരിക്കണം അദ്ദേഹവും ആഗ്രഹിച്ചിരിക്കുക.

ഇതോടുകൂടി ഗംഗാ പുരാണത്തിലെ ഗംഗാ ദേവിയുടെ ശാപവും,അഷ്ടവസുക്കൾ,ശന്തനു രാജൻ എന്നിവർ  ആയി ബന്ധപ്പെട്ട കഥ അവസാനിക്കുന്നു നാളെ മുതൽ ഗംഗാ ദേവിയുടെ മറ്റുകഥകൾ വായിക്കാം 

ഗ്രന്ഥ കർത്താവ് :ഷിനിൽ ഷാജി വാര്യത്ത്

തുടരും ....
➖➖➖➖➖
ഈ പുരാണ കഥ ഗ്രന്ഥ കർത്താവിന്റെ സമ്മതം കൂടാതെ എഡിറ്റ് ചെയ്യുകയോ,പകർപ്പവകാശം ഇല്ലാതെ ബ്ലോഗിലോ, വെബ്സൈറ്റിലോ, ഫേസ്ബുക്കിലോ,പുസ്തകത്തിലോ പ്രസിദ്ധീകരിക്കാനും പാടുള്ളതല്ല !!! എന്നാൽ മെസ്സേജ്  പൂർണ്ണമായി ഷെയർ ചെയ്യാം
➖➖➖➖➖➖➖➖➖➖
🌹🌹🅥 🌹🌹🅑🌹🌹🅣🌹🌹
➖➖➖➖➖➖➖➖➖➖
എഡിറ്റ് ചെയ്യാതെ ഷെയർ ചെയ്യുക 
Forward and Share only
➖➖➖➖➖➖➖➖➖➖
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരുവേ നമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരു ഉപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ  ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ
🎀✿═══❁★☬ॐ☬★❁═══✿🎀
                A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
                   V            B            T
                  █║▌█║▌█║▌
                  അസ്‌ട്രോ ലൈവ് 
🎀✿═══❁★☬ॐ☬★❁═══✿🎀
    ✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇​   🪔🪔🪔🪔🪔🪔🪔🪔​
┇ ┇ ┇ ✰🪔  
┇ ┇ ✰🪔       𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖 
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉 
✰🪔

No comments:

Post a Comment