Wednesday, June 17, 2020

അദ്ധ്യായം : 9

⚜ഗംഗാ പുരാണം⚜
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

അദ്ധ്യായം : 9
➖➖➖➖➖

ദേവി ഗംഗ,ലക്ഷ്മി ,സരസ്വതി എന്നിവർ ത്രിമൂർത്തികളുടെ ഭാര്യമാരാകുന്നു 
----------------------------------

മറ്റൊരു അതിഹ്യപ്രകാരം വിഷ്ണു ദേവന്റെ ഭാര്യമാരായിരുന്നത്രെ ഗംഗ ,സരസ്വതി ,ലക്ഷ്മി എന്നിവർ. ഇവർ മൂന്നുപേരും വിഷ്ണുദേവനൊപ്പം ദേവലോകത്തെ കാര്യങ്ങൾ സംസാരിച്ചും,അല്പം കുശലവും നർമ്മ സംഭാഷങ്ങളുമായി കഴിയുന്ന നേരം, ഗംഗ അല്പം സ്നേഹത്തോടെ കാമ പരവശമായി വിഷ്ണു ദേവനെ നോക്കിയത്രേ തിരിച്ചു വിഷ്ണു ദേവനും ഗംഗയിൽ കാമ മുനകൾ വർഷിച്ചു, എന്നാൽ ഇതെല്ലാം മനസിലാക്കിയ ദേവി സരസ്വതിയും ലക്ഷ്മിയും കോപം കൊണ്ട് ജ്വലിച്ചു , എന്നാൽ സരസ്വതിക്ക് തന്റെ കോപത്തെ പിടിച്ചു നിർത്താൻ ആയില്ല ദേവി ഉടനെ ഗംഗയെ തന്റെ കൈകൾ കൊണ്ട് മർദിക്കാൻ തുടങ്ങി സരസ്വതിയുടെ പ്രഹരമേറ്റ ഗംഗ സരസ്വതിയെയും മർദിക്കാൻ തുടങ്ങി അങ്ങിനെ കലഹം മൂർച്ഛിച്ചു.  ഈ സമയം ഗംഗയെ അടിക്കാൻ കൈ ഓങ്ങിയ സരസ്വതിയെ ലക്ഷ്മി ദേവി തടയുകയും കൈക്കു കയറിപിടിക്കുകയും ചെയ്തു അതിൽ കോപാകുലയായ സരസ്വതി ലക്ഷ്മിയെ ശപിക്കുന്നു ശാപം ഇതായിരുന്നു ലക്ഷ്മി ദേവി ഭൂമിയിൽ മനുഷ്യ സ്ത്രീയായി ജനിക്കട്ടെ !! 

എന്നാൽ ലക്ഷ്മിക്ക് ഏറ്റ ശാപം ഗംഗ ദേവിയെ വിഷമിപ്പിച്ചു, ഗംഗ സരസ്വതിദേവിയെയും ശപിച്ചു :- സരസ്വതി ഭൂമിയിലെ ഒരു നദിയായി തീരട്ടെ എന്നാൽ സരസ്വതി ഗംഗയെയും തിരിച്ചു ശപിച്ചു നീയും ഭൂമിയിൽ ഒരു നദിയായി ഒഴുകി ജനങളുടെ പാപഭാരം എല്ലാം ഏൽക്കട്ടെ എന്നതായിരുന്നു ആ ശാപം
അങ്ങിനെ മൂന്ന് ദേവിമാരും പസസ്പരം ശപിച്ചു അങ്ങിനെ വൈകുണ്ഠത്തിൽ മൂന്ന് ദേവിമാരെ കൊണ്ട് മഹാ കലഹം സംഭവിച്ചു!!!  തൻ്റെ മൂന്ന് ഭാര്യമാരും കലഹിക്കുന്നത് കണ്ടപ്പോൾ മഹവിഷ്ണു അത്യന്ധം  വിഷമിച്ചു എങ്കിലും സംഭവിച്ചത്  അനിവാര്യമാണ്  എന്ന് മനസിലാക്കിയ വിഷ്ണുദേവൻ ഗംഗയോട് ഇപ്രകാരം പറഞ്ഞു 

ഗംഗാ ദേവി ..  നിനക്ക് ലഭിച്ച ശാപത്തിൽ വിഷമിക്കേണ്ടതില്ല ! ഭൂമിയിലെ ഒരു പുണ്യ നദിയായി നീ അറിയപ്പെടും  രാജര്ഷിയായ ഭഗീരഥൻ നിന്നെ ഭൂമിയിലേക്ക് കൂട്ടികൊണ്ടുപോകും അവിടെ സമുദ്രത്തിന്റെ ഭാര്യയായി ഏറെ കാലം കഴിയണം ശേഷം നീ ശന്തനു മഹാരാജന്റെ ഭാര്യ ആകും ശേഷം അഷ്ടവസുക്കൾക്കു ശാപമോക്ഷം ലഭിച്ച ശേഷം( ഈ കഥാ ഭാഗം മുൻ അധ്യായങ്ങളിൽ കൊടുത്തിട്ടുണ്ട് ) സ്വർഗ്ഗത്തിലും ശേഷം സത്യലോകത്തിലും തുടർന്ന് നിന്റെ ദേവി രൂപം കൈലാസത്തിലേക്കും എത്തപെടുകയും ശിവന്റെ ഭാര്യാപദം നിനക്ക് ലഭിക്കുന്നതുമാണ് എന്ന് പറഞ്ഞു അങ്ങിനെ ഗംഗാ ദേവി ശിവന്റെ ഭാര്യ പദം അലങ്കരിക്കുന്നു.

അടുത്ത് ദേവി ലക്ഷ്മിയോടായി മഹാവിഷ്ണു പറഞ്ഞു :- ദേവി ലക്ഷ്മി ഭൂമിയിൽ എത്തുന്ന നീ ഐശ്വര്യത്തിന്റെ ദേവത ആയിരിക്കും ഭൂമിയിൽ ധർമധ്വജൻ എന്ന ഋഷിയുടെ ഗ്രഹത്തിൽ വളർന്നു ജീവിക്കുന്ന കാലം എന്റെ അംശാവതാരം ആയ ശംഖചൂഢൻ എന്ന അസുരൻ നിന്നെ സ്വീകരിക്കുകയൂം തുടർന്ന് പത്മാവതി എന്ന് പേരുള്ള പുണ്യ നദിയായി നീ അറിയപ്പെടും ശേഷം നദീ രൂപം ഭൂമിയിൽ ഉപേക്ഷിച്ചു ദേവി രൂപം ഈ വൈകുണ്ഠത്തിലേക്കു മടങ്ങിവരും അതിനാൽ ഈ ശാപ വാക്യത്തെ സന്തോഷത്തോടെ സ്വീകരിക്കുക 

അവസാനമായി ദേവി സരസ്വതിയോടു വിഷ്ണു ദേവൻ ഇപ്രകാരം പറഞ്ഞു :- ദേവി സരസ്വതി ഗംഗ ശാപത്താൽ നീ ഭാരതത്തിൽ നീ മറ്റൊരു നദിയായി ഒഴുകും ശേഷം നിന്റെ ദേവി രൂപം ബ്രഹ്മ ലോകത്തിൽ മടങ്ങിവരും അന്ന് നീ ബ്രഹ്മദേവന്റെ പത്നിയായി തീരും അങ്ങിനെ മൂന്നുപേരുടെയും ശാപം ഫലിക്കുകയും ശേഷം വിഷ്ണുദേവൻ അരുളിചെയ്തപോലെ ലക്ഷ്മി വിഷ്ണുദേവനും സരസ്വതി ബ്രഹ്മദേവനും ഗംഗ ശിവന്റെയും ഭാര്യാപദം അലങ്കരിക്കുന്നു

ഗ്രന്ഥ കർത്താവ് :ഷിനിൽ ഷാജി വാര്യത്ത്

തുടരും ....
➖➖➖➖➖
ഈ പുരാണ കഥ ഗ്രന്ഥ കർത്താവിന്റെ സമ്മതം കൂടാതെ എഡിറ്റ് ചെയ്യുകയോ,പകർപ്പവകാശം ഇല്ലാതെ ബ്ലോഗിലോ, വെബ്സൈറ്റിലോ, ഫേസ്ബുക്കിലോ,പുസ്തകത്തിലോ പ്രസിദ്ധീകരിക്കാനും പാടുള്ളതല്ല !!! എന്നാൽ മെസ്സേജ്  പൂർണ്ണമായി ഷെയർ ചെയ്യാം
➖➖➖➖➖➖➖➖➖➖
🌹🌹🅥 🌹🌹🅑🌹🌹🅣🌹🌹
➖➖➖➖➖➖➖➖➖➖
എഡിറ്റ് ചെയ്യാതെ ഷെയർ ചെയ്യുക 
Forward and Share only
➖➖➖➖➖➖➖➖➖➖
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരുവേ നമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരു ഉപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ  ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ
🎀✿═══❁★☬ॐ☬★❁═══✿🎀
                A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
                   V            B            T
                  █║▌█║▌█║▌
                  അസ്‌ട്രോ ലൈവ് 
🎀✿═══❁★☬ॐ☬★❁═══✿🎀
    ✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇​   🪔🪔🪔🪔🪔🪔🪔🪔​
┇ ┇ ┇ ✰🪔  
┇ ┇ ✰🪔       𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖 
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉 
✰🪔

No comments:

Post a Comment