Sunday, April 24, 2022

ഹനുമാന്‍ ചാലിസയുടെ അത്ഭുത ഗുണങ്ങള്‍

ഹനുമാന്‍ ചാലിസയുടെ അത്ഭുത ഗുണങ്ങള്‍


 𝓐𝓼𝓽𝓻𝓸 𝓛𝓲𝓿𝓮 𝓗𝓲𝓰𝓱𝓵𝓲𝓰𝓱𝓽𝓼 
▬▬▬▬▬▬🔱▬▬▬▬▬▬ 

★ ഹനുമാന്‍ ചാലിസ രചിച്ചത്‌ പ്രശസ്‌ത കവിയായ തുളസീദാസ്‌ ആണ്‌. അദ്ദേഹം ഒരു വലിയ രാമഭക്തനായിരുന്നു. നാല്‍പത്‌ ശ്ലോകങ്ങളാണ്‌ ഇതില്‍ ഉള്ളത്‌, അതില്‍ നിന്നും ആണ്‌ ചാലിസ എന്ന പേരുണ്ടായത്‌

★ പ്രായഭേദമെന്യേ ആര്‍ക്കും ഈ നാല്‍പത്‌ ശ്ലോകങ്ങളും ജപിക്കാം. ഏതാനം തവണ ജപിച്ച്‌ കഴിയുമ്പോള്‍ അറിയാതെ തന്നെ ഇവ ഓര്‍മ്മയില്‍ തെളിയും

★ ഹനുമാന്‍ ചാലിസയുമായി ബന്ധപ്പെട്ട്‌ അധികം അറിയപ്പെടാത്ത ചില വസ്‌തുതകളും ഗുണങ്ങളുമാണ്‌ ഇവിടെ പറയുന്നത്‌. ഹനുമാന്‍ ചാലിസയുമായി ബന്ധപ്പെട്ട രസകരമായ വിശ്വാസങ്ങളും ഇതോടൊപ്പം മനസ്സിലാക്കാം

തുടർന്ന് വായിക്കാം 
▬▬▬▬▬▬▬▬▬▬▶️

ഹനുമാന്‍ ചാലിസ രചിച്ചത്‌ പ്രശസ്‌ത കവിയായ തുളസീദാസ്‌ ആണ്‌. അദ്ദേഹം ഒരു വലിയ രാമഭക്തനായിരുന്നു. നാല്‍പത്‌ ശ്ലോകങ്ങളാണ്‌ ഇതില്‍ ഉള്ളത്‌, അതില്‍ നിന്നും ആണ്‌ ചാലിസ എന്ന പേരുണ്ടായത്‌. ഹനുമാന്‍ ചാലിസയുമായി ബന്ധപ്പെട്ട്‌ നിഗൂഢമായ ദിവ്യത്വം ഉണ്ട്‌ എന്നാണ്‌ വിശ്വസിക്കപ്പെടുന്നത്‌.പ്രായഭേദമെന്യേ ആര്‍ക്കും ഈ നാല്‍പത്‌ ശ്ലോകങ്ങളും ജപിക്കാം. ഏതാനം തവണ ജപിച്ച്‌ കഴിയുമ്പോള്‍ അറിയാതെ തന്നെ ഇവ ഓര്‍മ്മയില്‍ തെളിയും.ഹനുമാന്‍ ചാലിസയുമായി ബന്ധപ്പെട്ട്‌ അധികം അറിയപ്പെടാത്ത ചില വസ്‌തുതകളും ഗുണങ്ങളുമാണ്‌ ഇവിടെ പറയുന്നത്‌. ഹനുമാന്‍ ചാലിസയുമായി ബന്ധപ്പെട്ട രസകരമായ വിശ്വാസങ്ങളും ഇതോടൊപ്പം മനസ്സിലാക്കാം.

ഹനുമാന്‍ ചാലിസയുടെ ഐതീഹ്യം
ഒരിക്കല്‍ തുളസീദാസ്‌ ഔറംഗസേബിനെ കാണാന്‍ പോയി. ചക്രവര്‍ത്തി അദ്ദേഹത്തെ കളിയാക്കുകയും ഭഗവാനെ കാണിച്ചു കൊടുക്കാന്‍ പറഞ്ഞ്‌ വെല്ലുവിളിക്കുകയും ചെയ്‌തു. യഥാര്‍ത്ഥ വിശ്വാസമില്ലാതെ ശ്രീരാമനെ കാണാന്‍ കഴിയില്ല എന്ന്‌ കവി നിഷ്‌കളങ്കമായി മറുപടി പറഞ്ഞു. അതിന്റെ ഫലമായി ഔറംഗസേബ്‌ അദ്ദേഹത്തെ തുറുങ്കിലടച്ചു. ആ തുറുങ്കില്‍ കിടന്നാണ്‌ തുളസീദാസ്‌ ഹനുമാന്‍ ചാലിസയിലെ അത്ഭുത ശ്ലോകങ്ങള്‍ എഴുതി തുടങ്ങിയത്‌ പറയപ്പെടുന്നത്‌.

എപ്പോഴാണ്‌ ഹനുമാന്‍ ചാലിസ ജപിക്കേണ്ടത്‌
പ്രഭാതത്തില്‍ കുളികഴിഞ്ഞ്‌ മാത്രമെ ഹനുമാന്‍ ചാലിസ ജപിക്കാവു. സൂര്യാസ്‌തമനത്തിന്‌ ശേഷവും ജപിക്കണമെന്നുണ്ടെങ്കില്‍ ആദ്യം കൈയും കാലും മുഖവും തീര്‍ച്ചയായും കഴുകിയിട്ടു വേണം ജപിക്കാന്‍ . ഹിന്ദുക്കള്‍ക്കിടയില്‍ വളരെ പ്രചാരത്തിലുള്ള ഒരു വിശ്വാസമാണ്‌ ഹനുമാന്‍ ചാലിസ ജപിക്കുകയാണെങ്കില്‍ ദുര്‍ഭൂതങ്ങളെ അകറ്റുന്നത്‌ ഉള്‍പ്പടെ ഗുരുതരമായ എന്തു പ്രശ്‌നങ്ങളില്‍ ഹനുമാന്റെ ദൈവികമായ ഇടപെടല്‍ ഉണ്ടാകുമെന്ന്‌.

ശനിയുടെ സ്വാധീനം കുറയ്‌ക്കും
ഐതീഹ്യങ്ങള്‍ പറയുന്നത്‌ ശനീദേവന്‌ ഹനുമാനെ ഭയമാണ്‌ എന്നാണ്‌. അതുകൊണ്ട്‌ ഹനുമാന്‍ ചാലിസ ജപിച്ചാല്‍ ശനിയുടെ ദോഷഫലങ്ങള്‍ കുറയ്‌ക്കാന്‍ കഴിയും. ജാതകത്തില്‍ ശനിദോഷമുള്ളവര്‍ ഹനുമാന്‍ ചാലിസ ജപിക്കുക, പ്രത്യേകിച്ച്‌ ശനിയാഴ്‌ചകളില്‍. സമാധാനവും ഐശ്വര്യവും ലഭിക്കും.

ദുര്‍ഭൂതങ്ങളെ അകറ്റും
ദുര്‍ഭൂതങ്ങളില്‍ നിന്നും ദുഷ്ടശക്തികളില്‍ നിന്നും അകന്നു നില്‍ക്കാന്‍ സഹായിക്കുന്ന ദേവനാണ്‌ ഹനുമാന്‍ എന്നാണ്‌ വിശ്വാസം. രാത്രിയില്‍ ദുസ്വപ്‌നങ്ങള്‍ വിഷമിപ്പിക്കാറുണ്ടെങ്കില്‍ തലയിണയുടെ അടിയില്‍ ഹനുമാന്‍ ചാലിസ വച്ചാല്‍ ശാന്തമായി ഉറങ്ങാന്‍ കഴിയുമെന്നാണ്‌ വിശ്വാസം. ഭയപ്പെടുത്തുന്ന ചിന്തകള്‍ അകറ്റാനും ഇത്‌ സഹായിക്കും.

ക്ഷമ ചോദിക്കാന്‍
അറിഞ്ഞും അറിയാതെയും നമ്മള്‍ പല തെറ്റുകളും ചെയ്യാറുണ്ട്‌ ഹിന്ദു മതവിശ്വാസങ്ങള്‍ അനുസരിച്ച്‌ ജനന മരണ ചക്രത്തില്‍ നമ്മള്‍ ബന്ധിതരാകുന്നത്‌ നമ്മുടെ പാപങ്ങളുടെ ഫലമായിട്ടാണ്‌ എന്നാണ്‌. ഹനുമാന്‍ ചാലിസയുടെ പ്രാരംഭ ശ്ലോകങ്ങള്‍ ജപിക്കുന്നതിലൂടെ ഈ ജന്മത്തിലും കഴിഞ്ഞ ജന്മത്തിലും ചെയ്‌ത പാപങ്ങളില്‍ നിന്നും മോചനം ലഭിക്കുമെന്നാണ്‌.

തടസ്സങ്ങള്‍ നീക്കും
ഗണേശ ഭഗവാനെ പോലെ നമ്മുടെ എല്ലാ തടസ്സങ്ങളും നീക്കം ചെയ്യാന്‍ ഭഗവാന്‍ ഹനുമാനും കഴിയുമെന്നാണ്‌ വിശ്വാസം. പൂര്‍ണ വിശ്വാസത്തോടെ ആണ്‌ ഒരാള്‍ ഹനുമാന്‍ ചാലിസ ജപിക്കുന്നതെങ്കില്‍ ഹനുമാന്റെ ദൈവികമായ സംരക്ഷണമാണ്‌ അയാള്‍ ക്ഷണിക്കുന്നത്‌. തന്റെ വിശ്വാസികള്‍ക്ക്‌ ജീവിത്തില്‍ യാതൊരു തരത്തിലുള്ള വിഷമങ്ങളും നേരിടേണ്ടി വരുന്നില്ല എന്ന്‌ ഭഗവാന്‍ ഹനുമാന്‍ ഉറപ്പു വരുത്തുമെന്നാണ്‌ വിശ്വാസം.

സമ്മര്‍ദ്ദം കുറയ്‌ക്കും
പ്രഭാതത്തില്‍ ആദ്യം ഹനുമാന്‍ ചാലിസ ജപിക്കുകയാണെങ്കില്‍ നിങ്ങളുടെ ആ ദിവസം മികച്ചതാകും. ശാന്തത അനുഭവപ്പെടുകയും ജീവിതം നിയന്ത്രണത്തിലാണന്ന്‌ തോന്നുകയും ചെയ്യും. ഹനുമാന്‍ ചാലിസ ജപിക്കുന്നതിലൂടെ ദൈവികമായ ശക്തി ഉള്ളില്‍ നിറയും.

സുരക്ഷിതമായ യാത്ര
വാഹനങ്ങളുടെ റിയര്‍വ്യൂ മിററിലും ഡാഷ്‌ ബോര്‍ഡിലും ഹനുമാന്റെ ചെറുരൂപങ്ങള്‍ വച്ചിരിക്കുന്നത്‌ കണ്ടിട്ടില്ലേ? വാഹനങ്ങളില്‍ ഇവ വയ്‌ക്കാനുള്ള കാരണമെന്താണ്‌? അപകടങ്ങള്‍ കുറച്ച്‌ യാത്ര വിജയകരമാക്കാന്‍ ഭഗവാന്‍ ഹനുമാന്‍ സഹായിക്കുമെന്നാണ്‌ വിശ്വാസം.

ആഗ്രഹങ്ങള്‍ സാധിക്കും
ഹനുമാന്‍ ചാലിസ ജപിക്കുന്നതും കേള്‍ക്കുന്നതും അവിശ്വസനീയമായ ഫലങ്ങള്‍ നല്‍കും. തികഞ്ഞ വിശ്വാസത്തോടെ ഭക്തര്‍ ഈ നാല്‍പത്‌ ശ്ലോകങ്ങള്‍ ജപിക്കുകയാണെങ്കില്‍ അവരുടെ ആഗ്രഹങ്ങള്‍ സാധിക്കുമെന്നാണ്‌ വിശ്വാസം. ചാലിസ പതിവായി ജപിക്കുകയണെങ്കില്‍ ഹനുമാന്റെ അനുഗ്രം എല്ലായ്‌പ്പോഴും ഉണ്ടാവുകയും ശ്രേഷ്‌ഠമായ ശക്തി ലഭിക്കുകയും ചെയ്യും.

ദൈവികമായ ആത്മജ്ഞാനം ലഭിക്കും
ഹനുമാന്‍ ചാലിസ ജപിക്കുന്ന ഭക്തര്‍ക്ക്‌ ദൈവികമായ ആത്മജ്ഞാനം ലഭിക്കും. ആത്മീയ വഴിയെ പോകാനാഗ്രഹിക്കുന്നവര്‍ക്ക്‌ ഹനുമാന്‍ യഥാര്‍ത്ഥ വഴി കാണിച്ചു കൊടുക്കുകയും ഭൗതിക ചിന്തകള്‍ അകറ്റി മനസ്സിനെ നിയന്ത്രണ വിധേയമാക്കാന്‍ സഹായിക്കുകയും ചെയ്യും.

ബുദ്ധിയും ശക്തിയും ലഭിക്കും
ഹനുമാന്‍ ചാലിസ ഉറക്കെ ജപിക്കുന്നതിലൂടെ പോസിറ്റീവ്‌ ഊര്‍ജ്ജം നിങ്ങളില്‍ നിറയുകയും ദിവസം മുഴുവന്‍ സമാധാനം അനുഭവപ്പെടുകയും ചെയ്യും. ഇത്‌ അലസതയും മടിയും അകറ്റി കാര്യക്ഷമത കൂട്ടും. തലവേദന, ഉറക്കമില്ലായ്‌മ, ഉത്‌കണ്‌ഠ, വിഷാദം പോലുള്ള ജീവിത ശൈലീ രോഗങ്ങള്‍ ഭേദമാക്കാനും ഇത്‌ സഹായിക്കും.

വ്യക്തികളെ നവീകരിക്കും
ചീത്ത കൂട്ടുകെട്ടുകളില്‍ പെട്ടവരെയും ദുശ്ശീലങ്ങള്‍ക്ക്‌ അടിമപ്പെട്ടവരെയും നവീകരിക്കാന്‍ ഹനുമാന്‍ ചാലിസ സഹായിക്കും. ചാലിസയില്‍ നിന്നും രൂപപ്പെടുന്ന ഊര്‍ജം ഭക്തരുടെ മനസ്സില്‍ ഐശ്വര്യവും ശക്തിയും നിറയ്‌ക്കും.

ഐക്യം ഉയര്‍ത്തും
പൂര്‍ണ മനസ്സോടെയും ഭക്തിയോടെയും എല്ലാ ദിവസവും ഹനുമാന്‍ ചാലിസ ജപിച്ചാല്‍ കുടുംബത്തിലെ വിയോജിപ്പികളും തര്‍ക്കങ്ങളും ഇല്ലാതായി സന്തോഷവും സമാധാനവും ഐക്യവും നിറഞ്ഞ ജീവിതം ലഭിക്കും. ചീത്ത ചിന്തകള്‍ നീക്കം ചെയ്‌ത്‌ ബന്ധങ്ങളിലെ ഐക്യം നിലനിര്‍ത്താന്‍ കഴിയും.

ദുഷ്ടശക്തികളെ അകറ്റും
ഹനുമാന്‍ ചാലിസയിലെ ഒരു ശ്ലോകമായ 'ഭൂത പിശാച്‌ നികട്ട്‌ നഹി ആവെ , മഹാബീര്‌ ജബ്‌ നാം സുനാവെ' അര്‍ത്ഥമാക്കുന്നത്‌ ഹനുമാന്റെ നാമവും ഹനുമാന്‍ ചാലിസയും ഉച്ചത്തില്‍ ജപിക്കുന്നവരെ ഒരു ദുഷ്‌ടശക്തിയും ബാധിക്കില്ല എന്നാണ്‌.കുടുംബാംഗങ്ങളുടെ മനസ്സില്‍ നിന്നും നിഷേധാത്മകത എല്ലാം നീക്കം ചെയ്‌ത്‌ കടുംബത്തില്‍ ഐക്യവും സമാധാനവും നിലനിര്‍ത്തും.

▬▬▬▬▬▬▬▬▬▬▬▬▬▬▬▬
🔥┈┅❀꧁Astro Live꧂❀┅┉🔥
▬▬▬▬▬▬▬▬▬▬▬▬▬▬▬▬

45. നന്ദികേശ്വരി ശക്തി പീഠം

 45. നന്ദികേശ്വരി ശക്തി പീഠം

പശ്ചിമ ബംഗാളിലെ ബിര്‍ഭുമിലാണ് ക്ഷേത്രം. സതിദേവിയുടെ കണ്ഠാഭരണം പതിച്ച സ്ഥലമാണിത്. ഭൈരവന്‍ നന്ദികേശ്വര രൂപത്തിലാണ് ക്ഷേത്രത്തിന്റെ കാവല്‍. നന്ദികേശ്വരി ക്ഷേത്രം മയൂരാക്ഷി എന്ന നദിക്കടുത്താണ്. ഇവിടെ പ്രതിഷ്ഠയില്ല. സിന്ദൂരം തുടര്‍ച്ചയായി പൂശി നൂറ്റാണ്ടുകള്‍ കൊണ്ട് ചുവന്ന നിറത്തിലേക്ക് മാറിയ പാറ കല്ലിനെയാണ് ഇവിടെ ആരാധിക്കുന്നത്. ശിവന്റെ കാളയായ നന്ദിയെ ഇവിടെ ആരാധിക്കുന്നു, കൃഷി, ഉപജീവനം എന്നിവയെ ക്ഷേത്രം പ്രതിനിധാനം ചെയ്യുന്നു.  ഭക്തര്‍ ആഗ്രഹം നിറവേറ്റാന്‍ നൂലുകള്‍ കോമ്പൗണ്ടിലെ ഒരു പുണ്യവൃക്ഷത്തില്‍ കെട്ടുന്നു. ഉത്സവങ്ങള്‍: പൈശാചിക ശക്തികള്‍ക്കെതിരായ നന്ദികേശ്വരിയുടെ വിജയം ആഘോഷിക്കുന്ന ശരത്കാല നവരാത്രങ്ങള്‍,ദുര്‍ഗാ പൂജ. സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം: ഓഗസ്റ്റ്-മാര്‍ച്ച്. ഏറ്റവും അടുത്തുള്ള വിമാനത്താവളം: കൊല്‍ക്കത്ത (190 കി.മീ). ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍: ബിര്‍ഭും (1.5 കി.മീ)
             ◦•●◉✿ ⓋⒷⓉ ✿◉●•◦
14-04-2022


✍️ വിഷ്ണു, ഇടുക്കി 
©️ വളളിയാനിക്കാട്ടമ്മ
പഞ്ചദേവിമാർ 


1. ദുർഗ്ഗാ ദേവി
ദുർഗ്ഗ, തന്നെ ശരണം പ്രാപിക്കുന്നവരുടെ ദീനതകളെയും ആർത്തികളേയും ഇല്ലാതാക്കുന്നവളും, അതി തേജസ്സുളളവളും, ശ്രേഷ്ഠയും, സർവ്വ ശക്തി സ്വരൂപിണിയും, സിദ്ധേശ്വരിയും, സിദ്ധിരൂപിണിയും, ബുദ്ധി, വിശപ്പ്, നിദ്ര, ദാഹം, ദയ, ഓർമ്മ, ക്ഷമ, ഭ്രമം, ശാന്തി, കാന്തി, ചേതന, സന്തുഷ്ടി, പുഷ്ടി, വൃദ്ധി, ധൈര്യം, മായ എന്നീ ഭാവങ്ങളോടു കൂടിയവളും, പരമാത്മാവിൻ്റെ ശക്തി സ്രോതസ്സുമാകുന്നു. ഭഗവാൻ ഗണേശൻ്റെ മാതാവും, ശിവരൂപിണിയും, ശിവപ്രിയയും, വിഷ്ണുമായയായ നാരായണിയും, പരിപൂർണ്ണ ബ്രഹ്മ സ്വരൂപിണിയും, ബ്രഹ്മാവ് ആദിയായ ദേവന്മാരാൽ പൂജിക്കപ്പെടുന്നവളും, സർവ്വതിനും അധിപയും സത്യാത്മികയും, പുണ്യം, കീർത്തി, യശസ്സ്, മംഗളം, സുഖം, മോക്ഷം, സന്തോഷം ഇവ കൊടുക്കുന്നവളുമാണ് ദുർഗ്ഗാ ദേവി.

2. ലക്ഷ്മീ ദേവി
വൈകുണ്ഠത്തിൽ മഹാലക്ഷ്മിയായി സദാ ഭർത്തൃശുശ്രൂഷ ചെയ്തുകൊണ്ടിരിക്കുന്നവളും, സതിയും, സ്വർഗ്ഗത്തിൽ സ്വർഗ്ഗശ്രീയായും രാജധാനിയിൽ രാജലക്ഷ്മിയായും ഗൃഹത്തിൽ ഗൃഹലക്ഷ്മിയായും സകല പ്രാണികളിലും വസ്തുക്കളിലും ഐശ്വര്യം പ്രദാനം ചെയ്യുന്നവളായും രാജാക്കന്മാരിൽ പ്രഭാരൂപിയായും, പുണ്യാത്മാക്കളിൽ കീർത്തിരൂപിയായും, കച്ചവടക്കാരിൽ വ്യാപാരശ്രീയായും ദയാരൂപിയായും, സർവ്വ പൂജ്യയായും, സർവ്വ വന്ദ്യയായും ലക്ഷ്മി വിളങ്ങുന്നു.  പരമാത്മാവിൻ്റെ ശുദ്ധ സത്യസ്വരൂപിണിയാണ് പത്മാദേവിയായ മഹാലക്ഷ്മി. സർവ്വ സമ്പദ്സ്വരൂപിണിയും, സമ്പത്തുക്കൾക്ക് അടിസ്ഥാന ദേവതയും, കാന്തി, ശാന്തി, ദയ, സൗശീലം, മംഗളം ഇവകളുടെ ഇരിപ്പിടവും, മോഹ മദ മാത്സര്യങ്ങൾക്കതീതയും, ഭക്തരിൽ പ്രിയമെഴുന്നവളും, പരമ പതിവ്രതയും, ഭഗവാൻ വിഷ്ണുവിന് പ്രാണതുല്യയും, ഭഗവാനോട് അപ്രിയം പറയാത്തവളുമാണ് ലക്ഷ്മി.

3. സരസ്വതി ദേവി
സരസ്വതി ദേവിയുടെ അനുഗ്രഹം ഇല്ലാതെ പോയാൽ സകല മനുഷ്യരും സംസാര ശേഷി ഇല്ലാത്തവരായിത്തീരും.  വാക്ക്, ബുദ്ധി, വിദ്യ, ജ്ഞാനം ഇവയ്ക്കെല്ലാം അധിഷ്ഠാനദേവതയാണ് സരസ്വതി. തന്നെ ഉപാസിക്കുന്നവർക്ക് ബുദ്ധി, കവിത, ചാതുര്യം, യുക്തി, ധാരണാശക്തി എന്നിവ കൊടുക്കുന്നവളും, നാനാസിദ്ധാന്ത ഭേദങ്ങൾക്ക് പൊരുളായി വിളങ്ങുന്നവളും, സർവ്വാർത്ഥ ജ്ഞാനസ്വരൂപിണിയും, ഗ്രന്ഥ നിർമ്മിണത്തിനുളള ബുദ്ധിയെ കൊടുക്കുന്നവളും, സ്വരം, രാഗം, താളം മുതലായവയ്ക്ക് കാരണഭൂതയുമാണ് സരസ്വതി ദേവി. വാഗ്രൂപയും സുശീലയും, സർവ്വ ലോകത്തിനും ഉണർവ്വ് നൽകുന്നവളും, വാക്യാർത്ഥ വാദങ്ങൾക്ക് കാരണഭൂതയും ശാന്തയും വീണാ പുസ്തകധാരിണിയും, മഞ്ഞുകട്ട, ചന്ദനം, വെളളാമ്പൽ, മുല്ലപ്പൂ, ചന്ദ്രൻ മുതലായവയെപ്പോലെ വെളുത്ത നിറത്തോടു കൂടിയവളും, തപസ്വികൾക്ക് തപഃഫലം കൊടുക്കുന്നവളും സിദ്ധ വിദ്യാ സ്വരൂപിണിയും, സദാകാലം സർവ്വ സിദ്ധികളേയും കൊടുത്തുകൊണ്ടിരിക്കുന്നവളുമാകുന്നു.

4. സാവിത്രീദേവി
തപഃസ്വരൂപിണിയായും ബ്രഹ്മ തേജോരൂപിണിയായും, ജപരൂപിണിയായും, തന്ത്ര ശാസ്ത്രങ്ങൾ, സന്ധ്യാ വന്ദനാദി മന്ത്രങ്ങൾ തുടങ്ങിയവയ്ക്ക് മാതാവായും, ഗായത്രിയെ ജപിക്കുന്നവർക്ക് പ്രിയയായും തീർത്ഥസ്വരൂപിണിയായും, സ്ഫടിക നിറത്തോടു കൂടിയവളായും വിളങ്ങുന്നു. തീർത്ഥ സ്ഥാനങ്ങൾക്കു പുണ്യഫലം പ്രദാനം ചെയ്യാൻ കഴിവുണ്ടാകണമെങ്കിൽ സാവിത്രീ ദേവിയുടെ അനുഗ്രഹം ഉണ്ടായിരിക്കണം. ദേവിയുടെ പാദസ്പർശം ലോകത്തെ പരിശുദ്ധമാക്കി തീർത്തിരിക്കുന്നു. ശുദ്ധ തത്ത്വസ്വരൂപിണിയും പരമാനന്ദ സ്വരൂപിണിയും ബ്രഹ്മ തേജസ്സിൻ്റെ അധിഷ്ഠാന ദേവതയും ആയിരിക്കുന്ന ദേവിയുടെ കാന്തി അവർണ്ണനീയമാണ്.

5. രാധാദേവി
ശ്രീകൃഷ്ണൻ്റെ വാമാംഗാർദ്ധ സ്വരൂപിണിയും ഭഗവാനേപ്പോലെ തന്നെ തേജസ്സോടും ഗുണത്തോടും കൂടിയവളാണ് രാധാദേവി. ഏറ്റവും ശ്രേഷ്ഠയും സർവ്വ സൗഭാഗ്യങ്ങളും തികഞ്ഞവളും പരമസുന്ദരിയും സനാതനയും പരമാനന്ദ സ്വരൂപിണിയും ധന്യയും മാന്യയുമാണ്. ഭഗവാൻ്റെ രാസക്രീഡയുടെ അധിദേവിയും രസികയും, ഗോപികാ വേഷധാരിണിയും അതേസമയം നിർഗുണയും നിരാകാരയും നിർലിപ്തയും ആത്മസ്വരൂപിണിയുമാണ് രാധാദേവി. ഭക്തന്മാർക്ക് അനുഗ്രഹമേകുന്നവളും വേദവിധി പ്രകാരമുളള ധ്യാനത്തിലൂടെ മാത്രം വെളിപ്പെടുന്നവളും, അഗ്നിയിൽ പോലും ദഹിക്കുകയില്ലാത്ത വസ്ത്രങ്ങൾ ധരിച്ചിരിക്കുന്നവളും, അനേകചന്ദ്രപ്രഭയുളളവളും, യാതൊരവസ്ഥാഭേദവും ബാധിക്കപ്പെടാത്തവളും, നിരീഹയും നിരഹങ്കാരയുമാണ് ദേവി.

ആദിപരാശക്തിയായ സാക്ഷാൽ മഹാമായയ്ക്ക് ഈ അഞ്ചു രൂപങ്ങളെ കൂടാതെ ആറ് അംശരൂപങ്ങൾ കൂടിയുണ്ട്. ഗംഗാദേവി, തുളസീദേവി, മനസാ ദേവി, ദേവസേനാദേവി, മംഗളചണ്ഡിക, ഭൂമീദേവി എന്നീ പേരുകളിൽ.

▬▬▬▬▬▬▬▬▬▬▬▬▬▬▬▬
🔥┈┅❀꧁Astro Live꧂❀┅┉🔥
▬▬▬▬▬▬▬▬▬▬▬▬▬▬▬▬

ഓം നമഃ ശിവായ ദിവസവും ജപിച്ചാല്‍

ഓം നമഃ ശിവായ ദിവസവും ജപിച്ചാല്‍ 


 𝓐𝓼𝓽𝓻𝓸 𝓛𝓲𝓿𝓮 𝓗𝓲𝓰𝓱𝓵𝓲𝓰𝓱𝓽𝓼 
▬▬▬▬▬▬🔱▬▬▬▬▬▬ 

★ അനേകം ദുഷ് ചിന്തകളും വിഷമങ്ങളും നിറഞ്ഞ ജീവിതത്തിൽ സന്തോഷവും സമാധാനവും നിറയ്ക്കാനായി സഹായിക്കുന്ന അത്ഭുതമന്ത്രമായാണ്  “ഓം നമഃ ശിവായ”

★ ശിവനെ നമിക്കുന്നു എന്ന് അർഥമാക്കുന്ന ഈ പഞ്ചാക്ഷരി നാമത്തിൽ പ്രപഞ്ച ശക്തി മുഴുവനായും അടങ്ങിയിരിക്കുന്നു എന്നാണ് വിശ്വാസം.

★ എല്ലാ ദിനവും രാവിലെ ഈ മന്ത്രോച്ചാരണം നടത്തിയാൽ മനഃശാന്തിയും സമാധാനവും ആനന്ദവും ലഭിക്കും

തുടർന്ന് വായിക്കാം 
▬▬▬▬▬▬▬▬▬▬▶️

അനേകം ദുഷ് ചിന്തകളും വിഷമങ്ങളും നിറഞ്ഞ ജീവിതത്തിൽ സന്തോഷവും സമാധാനവും നിറയ്ക്കാനായി സഹായിക്കുന്ന അത്ഭുതമന്ത്രമായാണ്  “ഓം നമഃ ശിവായ” കണക്കാക്കുന്നത്. ശിവനെ നമിക്കുന്നു എന്ന് അർഥമാക്കുന്ന ഈ പഞ്ചാക്ഷരി നാമത്തിൽ പ്രപഞ്ച ശക്തി മുഴുവനായും അടങ്ങിയിരിക്കുന്നു എന്നാണ് വിശ്വാസം.

ശിവഭഗവാൻ തന്നെയാണ് പഞ്ചഭൂതങ്ങളായ ഭൂമി,  ജലം, അഗ്നി, വായു, ആകാശം എന്ന്  കരുതപ്പെടുന്നതിനാൽ ഒരേ സമയം ഈ മന്ത്രത്തിലൂടെ എല്ലാ പഞ്ചഭൂതങ്ങളെയും വന്ദിക്കുന്നു എന്നത് ഇതിന്റെ ഒരു വലിയ പ്രത്യേകതയായാണ് കരുതപ്പെടുന്നത്. എല്ലാ ദിനവും രാവിലെ ഈ മന്ത്രോച്ചാരണം നടത്തിയാൽ മനഃശാന്തിയും സമാധാനവും ആനന്ദവും ലഭിക്കും.

നിത്യവും നിശ്ചിതമായ രീതിയിൽ ഈ മന്ത്രം ജപിച്ചാൽ നമ്മളിലും നമ്മുടെ ചുറ്റിലുമുള്ള നെഗറ്റീവ് എനർജികൾ പൂർണ്ണമായും നശിപ്പിക്കാൻ കഴിയുമെന്നാണ് വിശ്വാസം. ദിവസവും 108 തവണ ജപിക്കുന്നത് ഉത്തമം.

ഏറെ ശുദ്ധിയോടെ ചൊല്ലേണ്ട മന്ത്രമാണ് ഇത്. ഓം എന്ന വാക്ക് ഉപയോഗിക്കുന്നതിനാൽ ശരീരശുദ്ധിയും  മനഃശുദ്ധിയും പ്രധാനമാണ്. എല്ലാ ശുദ്ധികളോടെയും ഈ മന്ത്രം ജപിച്ചാൽ ഫലം ഇരട്ടിയാകുമെന്നാണ് വിശ്വാസം.

▬▬▬▬▬▬▬▬▬▬▬▬▬▬▬▬
🔥┈┅❀꧁Astro Live꧂❀┅┉🔥
▬▬▬▬▬▬▬▬▬▬▬▬▬▬▬▬

44. ഭ്രമരി ദേവി ശക്തി പീഠം

 44. ഭ്രമരി ദേവി ശക്തി പീഠം

പശ്ചിമ ബംഗാള്‍ ജല്‍പായ്ഗുരിയിലെ ത്രിസ്രോതയിലാണ് ക്ഷേത്രം. സതിദേവിയുടെ ഇടത് കാല്‍ വീണ സ്ഥലമാണിത്. ഈശ്വരന്‍ എന്ന പേരിലാണ് ഭൈരവ മൂര്‍ത്തിയെ ഇവിടെ ആരാധിക്കുന്നത്.നാസിക്കില്‍ മാത്രമല്ല, പശ്ചിമ ബംഗാളിലെ ടീസ്ത നദിയുടെ തീരത്തും ഒരു ഭ്രമരി ദേവി ക്ഷേത്രം ഉണ്ട്. ദേവിയുടെ ഹൃദയമായ 'ചക്ര'യില്‍ 12 ഇതളുകളുണ്ടെന്ന് തന്ത്ര വിശ്വസിക്കുന്നു, ഇത് മനുഷ്യരെ രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ ആന്റിബോഡികള്‍ നിര്‍മ്മിക്കുന്നു. ഉത്സവങ്ങള്‍: കുംഭം, നവരാത്രി. സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം: മെയ്-ജൂലൈ, സെപ്റ്റംബര്‍-ഒക്ടോബര്‍. ഏറ്റവും അടുത്തുള്ള വിമാനത്താവളം: ബാഗ്‌ഡോഗ്ര (47 കി.മീ). അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍/ബസ് സ്റ്റാന്‍ഡ്: ജല്‍പായ്ഗുരി (20 കി.മീ)
             ◦•●◉✿ ⓋⒷⓉ ✿◉●•◦
13-04-2022


✍️ വിഷ്ണു, ഇടുക്കി 
©️ വളളിയാനിക്കാട്ടമ്മ

43. രത്‌നാവലി ശക്തി പീഠം

43. രത്‌നാവലി ശക്തി പീഠം

പശ്ചിമ ബംഗാള്‍ ഹൂഗ്ലിയിലാണ് ക്ഷേത്രം. സതിദേവിയുടെ വലത് തോള്‍ വീണ സ്ഥലമാണിത്. ഘണ്ടേശ്വറാണ് ഭൈരവ മൂര്‍ത്തി. ഹൂഗ്ലി ജില്ലയിലെ ഖനകുല്‍-കൃഷ്ണ നഗറിലെ രത്‌നാകര്‍ നദിയുടെ തീരത്താണ് സതിയുടെ വലത് തോള്‍ വീണതെന്ന് ഭക്തര്‍ വിശ്വസിക്കുന്നു. ആനന്ദമയീ ക്ഷേത്രം എന്നാണ് പ്രാദേശികമായി ഈ പീഠം അറിയപ്പെടുന്നത്.  രത്‌നാവലിയില്‍, ദേവി പാര്‍വതിയുടെ കൗമാരപ്രായത്തിലുള്ള 16 വയസ്സുള്ള കുമാരിയാണ് പ്രതിഷ്ഠ. ഉത്സവങ്ങള്‍: ദുര്‍ഗാപൂജയും നവരാത്രിയും. സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം: ഓഗസ്റ്റ്-മാര്‍ച്ച്.ഏറ്റവും അടുത്തുള്ള വിമാനത്താവളം: കൊല്‍ക്കത്ത (78 കി.മീ). അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍: ഹൗറ (74 കി.മീ)
             ◦•●◉✿ ⓋⒷⓉ ✿◉●•◦
12-04-2022


✍️ വിഷ്ണു, ഇടുക്കി 
©️ വളളിയാനിക്കാട്ടമ്മ

ഉത്സവബലി

ഉത്സവബലി


 𝓐𝓼𝓽𝓻𝓸 𝓛𝓲𝓿𝓮 𝓗𝓲𝓰𝓱𝓵𝓲𝓰𝓱𝓽𝓼 
▬▬▬▬▬▬🔱▬▬▬▬▬▬ 

★ ക്ഷേത്ര നാലമ്പലത്തിനകത്തും പുറത്തുമുള്ള ബലിക്കല്ലുകളിലും, ദേവന്റെ പരിവാരങ്ങൾക്കും മറ്റു ഭൂതഗണങ്ങൾക്കും നിവേദ്യം അർപ്പിക്കുന്നതാണ്‌ ഉത്സവബലി

★ ബലി തൂകുന്നതിലുള്ള ചോറ്‌ (ഹവിസ്സ്‌) തൂശനിലയിൽ നിരത്തിവയ്ക്കും. തുടർന്ന് ഇത്‌ മൂന്നായി പകുത്ത്‌, ഓരോന്നിലും ഉണക്കലരി, എള്ള്‌, മഞ്ഞൾ എന്നിവയുടെ പൊടിവിതറും. മൂന്നുനിറത്തിലുള്ള ഹവിസ്സ് സത്വരജിസ്തമോഗുണങ്ങളുടെ സൂചകങ്ങളാണ്‌

★ വളരെ സമയമെടുത്താണ് രണ്ടാമത്തെ ബലിതൂവൽ. ഈ സമയത്തുമാത്രമാണ് ഭക്തർക്ക് ദർശനം നൽകാറുള്ളത്. കാണിക്ക അർപ്പിച്ച്‌ ഉത്സവബലിപൂജ തൊഴുതാൽ അഷ്ടൈശ്വര്യങ്ങൾ സിദ്ധിക്കുമെന്നാണ്‌ വിശ്വാസം

തുടർന്ന് വായിക്കാം 
▬▬▬▬▬▬▬▬▬▬▶️

ക്ഷേത്ര നാലമ്പലത്തിനകത്തും പുറത്തുമുള്ള ബലിക്കല്ലുകളിലും, ദേവന്റെ പരിവാരങ്ങൾക്കും മറ്റു ഭൂതഗണങ്ങൾക്കും നിവേദ്യം അർപ്പിക്കുന്നതാണ്‌ ഉത്സവബലി. തന്ത്രിക്കും, കഴകം, വാദ്യക്കാർ, കൈസ്ഥാനീയർ എന്നിവർക്കും വസ്ത്രവും ദക്ഷിണയും നൽകുന്നതാണ്‌ ഉത്സവബലിയുടെ ആദ്യ ചടങ്ങ്‌. ബലി തൂകുന്നതിലുള്ള ചോറ്‌ (ഹവിസ്സ്‌) തൂശനിലയിൽ നിരത്തിവയ്ക്കും. തുടർന്ന് ഇത്‌ മൂന്നായി പകുത്ത്‌, ഓരോന്നിലും ഉണക്കലരി, എള്ള്‌, മഞ്ഞൾ എന്നിവയുടെ പൊടിവിതറും. മൂന്നുനിറത്തിലുള്ള ഹവിസ്സ് സത്വരജിസ്തമോഗുണങ്ങളുടെ സൂചകങ്ങളാണ്‌. പിന്നീട്‌ ഹവിസ്സ്‌ പൂജ നടത്തുന്നു, അതിന് മരം എന്ന വാദ്യവും ശംഖ്‌, ചേങ്ങില എന്നിവയും ചേർത്തുള്ള മരപ്പാണികൊട്ടി ബലി ദേവതകളെ ഉണർത്തും.

ക്ഷേത്രത്തിനുള്ളിലുള്ള ദ്വാസ്ഥന്മാർ, മണ്ഡപത്തിലെ ദേവവാഹനം, അഷ്ടദിക്പാലകർ, ബ്രഹ്മാവ്‌, അനന്തൻ, സപ്തമാതൃക്കൾ, ഗണപതി, വീരഭദ്രൻ എന്നീ ദേവതകൾക്കും അനുചരന്മാർക്കും ആദ്യഘട്ടത്തിൽ ബലി തൂകും. രണ്ടാമത്തെ പ്രദക്ഷിണത്തിൽ ശ്രീകോവിലിന്റെ തെക്കുള്ള സപ്ത മാതൃക്കൾക്ക്‌ ബലി തൂകുന്നു. വളരെ സമയമെടുത്താണ് രണ്ടാമത്തെ ഈ ബലിതൂവൽ. ഈ സമയത്തുമാത്രമാണ് ഭക്തർക്ക് ദർശനം നൽകാറുള്ളത്. കാണിക്ക അർപ്പിച്ച്‌ ഉത്സവബലിപൂജ തൊഴുതാൽ അഷ്ടൈശ്വര്യങ്ങൾ സിദ്ധിക്കുമെന്നാണ്‌ വിശ്വാസം. ഇതിനുശേഷം മാത്രമാണ് നാലമ്പലത്തിന്‌ പുറത്തുള്ള ബലിപീഠങ്ങളിൽ ബലിതൂകുന്നത്. ക്ഷേത്രേശനെ എഴുന്നള്ളിച്ച് പുറത്തെ ബലി സമർപ്പണം വടക്കു ഭാഗത്ത്‌ എത്തുമ്പോൾ ക്ഷേത്രപാലന്‌ പാത്രത്തോടെ ബലി സമർപ്പിക്കുന്നതും വിചിത്രമായ കാഴ്ചയാണ്. തുടർന്ന് ദേവനെ അകത്ത്‌ എഴുന്നള്ളിച്ച്‌ പൂജ നടത്തുന്നതോടെയാണ്‌ ഉത്സവബലി പൂർണമാകുന്നു.

▬▬▬▬▬▬▬▬▬▬▬▬▬▬▬▬
🔥┈┅❀꧁Astro Live꧂❀┅┉🔥
▬▬▬▬▬▬▬▬▬▬▬▬▬▬▬▬