Monday, April 20, 2020

അമ്പലപ്പുഴ പാല്‍ പായസ൦

അമ്പലപ്പുഴ പാല്‍ പായസ൦


8 കപ്പ് പായസത്തിന് എന്ന കണക്കിൽ ആവശ്യം ആയ സാദനങ്ങൾ

 🍚പച്ചരി രണ്ടായി നുറുക്കിയത് 150 ഗ്രാം
 🍚പഞ്ചസാര 200 ഗ്രാം
 🍚പാല്‍ രണ്ട് ലിറ്റര്‍
 🍚വെണ്ണ 50 ഗ്രാം
 🍚വെള്ളം ഒരു ലിറ്റര്‍
 🍚അണ്ടിപ്പരിപ് മുന്തിരി 
 🍚ഏലക്ക പൊടി 

തയ്യാറാക്കുന്ന വിധം 
ഉരുളിയില്‍ ഒരു ലിറ്റര്‍ വെള്ളം തിളപ്പിക്കുക. വെള്ളം തിളച്ചുവരുമ്പോള്‍ രണ്ടു ലിറ്റര്‍ പാല്‍ ചേര്‍ക്കുക. രണ്ടുംകൂടി തിളച്ചുവറ്റുമ്പോള്‍ പാട കൂടാതെ ഇരിക്കാന്‍ ശ്രദ്ധിക്കുക അതിനായി ഇടക്ക് ഇളക്കി കൊടുക്കാം . വീണ്ടും ഒരു ലിറ്റര്‍ വെള്ളം കൂടി ഒഴിക്കുക വീണ്ടും ഇളക്കുക . ഏകദേശം ഒരു മണിക്കൂര്‍ ആകുമ്പോള്‍ പാല്‍ നല്ല കളര്‍ മാറി വരും. പച്ചരി അരി വൃത്തിയായി കഴുകിയിടുക. അരി മുക്കാല്‍ വേവ് ആകുമ്പോള്‍ പഞ്ചസാര ചേര്‍ക്കുക. അരിയും പഞ്ചസാരയും പാലും കുറുകിവരുമ്പോള്‍ വെണ്ണയും ചേര്‍ക്കുക. ക്ഷേത്രത്തിൽ ലഭിക്കുന്ന അമ്പലപ്പുഴ പാല്‍പായസം തയ്യാറായി. ഇനി ഇതു വീട്ടിൽ ആണ് പാചകം ചെയ്യുന്നത് എങ്കിൽ വെണ്ണക്കൊപ്പം അണ്ടിപ്പരിപ്പ് മുന്തിരി ഏലക്ക പൊടി എന്നിവ ചേർക്കുക സ്വാദിഷ്ടമായ പായസം റെഡി.
Monday, April 13, 2020

പാലക്കാടൻ വിഷു കഞ്ഞി

പാലക്കാടൻ വിഷു കഞ്ഞി
🎀🎀〰〰〰🌞〰〰〰🎀🎀

കഞ്ഞി ആരോഗ്യത്തിന് നല്ലതാണെകിൽ പോലും കഞ്ഞികുടിക്കുന്ന ശീലം ആർക്കും ഇല്ല. എന്നാൽ വിഷു ആഘോഷങ്ങളുടെ ഒഴിച്ചുകൂട്ടാൻ പറ്റാത്ത ഒരു വിഭവം ആണ് വിഷു കഞ്ഞി.കാർഷിക സമൃദ്ധിയെ ഓര്മപെടുത്തുന്നതാണ് വിഷുക്കണിയും വിഷു കഞ്ഞിയും, ഇത് ജില്ലാടിസ്ഥാനത്തിൽ പലരീതിയിൽ ഉണ്ടാക്കുന്നു എങ്കിലും ഇവിടെ പരിചയപ്പെടുത്തുന്നത് പാലക്കാടൻ രീതിയാണ് 

വിഷു കഞ്ഞി ആവശ്യമുള്ള സാധനങ്ങള്‍

1▪️ചുവന്ന അരി- മൂന്ന് കപ്പ് (പാലക്കാടൻ മട്ട )

2▪️പച്ചരി- ഒരു കപ്പ്

3▪️പുളി അവരക്ക - ഒരു കപ്പ് (വറുത്തു പൊടിച്ചത് )

4▪️നാളികേരം- ഒന്ന് (ചിരവി ഉപ്പ് തിരുമ്മിവെക്കണം)

5▪️വെള്ളം -20 കപ്പ്

6▪️ഉപ്പ്- ആവശ്യത്തിന്

പാചകം ചെയ്യേണ്ട വിധം

ആദ്യത്തെ 1 മുതൽ 3 വരെ ഉള്ള അതായത് ചുവന്ന അരി, പച്ചരി, പുളി അവരക്ക എന്നിവ കഞ്ഞിക്കു പറ്റുന്ന പരുവമാകും വരെ  ആവശ്യത്തിന് ഉപ്പ് ചേർത്ത് വേവിക്കുക. വെന്ത് വാങ്ങാറാകുമ്പോള്‍ തേങ്ങയിടുക. അഞ്ച് മിനുട്ട് നേരം കൂടി തിളപ്പിച്ചതിനു ശേഷം വാങ്ങിവെക്കുക. സ്വാദിഷ്ടമായ പാലക്കാടൻ വിഷു കഞ്ഞി തയ്യാർ,  ഇളം ചൂടോടുകൂടി അല്പം അച്ചാറോ തോരനോ കൂടി കഴിക്കാം 
സപൂർണ്ണ വിഷുഫലം 2022

അസ്‌ട്രോ ലൈവ് ആചാര്യന്മാർ ഗണിച്ച സപൂർണ്ണ വിഷുഫലം 2022

നമസ്തേ സജ്ജനങ്ങളെ .....
ആദ്യമായി ഇത് വായിക്കുന്ന താങ്കൾക്കും കുടുംബത്തിനും സർവ്വ അശ്വര്യങ്ങളും ഉണ്ടാകട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നതോടൊപ്പം അശ്വര്യത്തിന്റെയും സമ്പത്സമൃദ്ധിയുടെയും വിഷു ആശംസകൾ നേരുന്നു 

മലയാളികളെ സംബന്ധിച്ചിടത്തോളം ഇത് പുതുവർഷം ആണ് കാരണം മലയാള മാസം ആണ് നാം ആണ്ടുപിറപ്പ് ആയി എടുക്കാറുള്ളത്, ഈ ദിവസം ലഭിക്കുന്നതും ,കൊടുക്കുന്നതും ,കാണുന്നതും എല്ലാം ഒരു വര്ഷം നീടുനിൽക്കുന്ന ഫലം ആണ്, മാത്രമല്ല കാർഷിക അഭിവൃദിയുടെ ഒരു വർഷാരംഭം കൂടിയാണ് വിഷു . അതിനാൽ തന്നെ മലയാളികൾ വിഷു ഒരു ആഘോഷം പോലെ കൊണ്ടാടുന്നു 

Astro Live astrology യിൽ 1197 ആറാം ആണ്ടു മേടമാസം ഒന്ന് മുതൽ ഉള്ള ഒരുവർഷത്തെ ഫലം വളരെ ലളിതമായി അവതരിപ്പിക്കുന്നു,  ഏവർക്കും ഒരിക്കൽ കൂടി സ്വാഗതം 
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

മകം , പൂരം, ഉത്രം ആദിശൂലം
ഈ നക്ഷത്രങ്ങളിൽ ജനിച്ചവർക്ക് പലവിധ ക്ലേശദുഃഖങ്ങളും, അരിഷ്ടതകളും, ധന നാശവും, രോഗാപത്തുകളും, വ്യയവും (ചിലവുകളും) ഫലം.

അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, കേട്ട ആദിഷഡ്കം
ഈ നക്ഷത്രങ്ങളിൽ ജനിച്ചവർക്ക് സർവാഭീഷ്ടസിദ്ധി, സത്കീർത്തി, സെഖ്യം സമാധാനം ആരോഗ്യം സർവ്വാർത്ഥ ലാഭം ഫലം.

മൂലം, പൂരാടം, ഉത്രാടം മധ്യശൂലം
ഈ നക്ഷത്രങ്ങളിൽ ജനിച്ചവർക്ക് ബന്ധുനാശം, സ്വജന വിരോധം, അരിഷ്ടതകൾ, വാഹനാപകടം, ധന നഷ്ടം, മാനഹാനി, രോഗ പീഡ, ദാമ്പത്യ സുഖക്കുറവ്, തൊഴിൽ നഷ്ടം, അപമാനം, മനക്ലേശം എന്നിവ ഫലം.

തിരുവോണം, അവിട്ടം, ചതയം, പൂരുരുട്ടാതി, ഉത്രട്ടാതി, രേവതി മധ്യഷഡ്കം
ഈ നക്ഷത്രങ്ങളിൽ ജനിച്ചവർക്ക് ലോക ബഹുമാനാദി സ്ഥാനമാനങ്ങൾ, പ്രതാപം, ഐശ്വര്യം, ജനപ്രീതി, വിശേഷ വസ്ത്രാഭരണാദി ലാഭം, സൽകീർത്തി, സമ്പൽസമൃദ്ധി, ദാമ്പത്യ ഐക്യത ഫലം.

അശ്വതി, ഭരണി, കാർത്തിക അന്ത്യശൂലം
ഈ നക്ഷത്രങ്ങളിൽ ജനിച്ചവർക്ക് ആയുധം കൊണ്ടും, അഗ്നി കൊണ്ടും, പശു പക്ഷി മുതലായവ നിമിത്തമായും ദേഹത്തിൽ മുറിവുണ്ടാകുകയും,ത്വക് രോഗം, പകർച്ചവ്യാധി ഇത്യാദി രോഗപത്തുകളും,മനോവ്യഥ, ശത്രുഭീതി, ആലസ്യം, അലസത, ഉൾഭയം, ഉന്മേഷക്കുറവ്, തൊഴിൽക്ഷയം ഫലം.

രോഹിണി, മകയിരം തിരുവാതിര, പുണർതം, പൂയം, ആയില്യം അന്ത്യഷഡ്‌കം
ഈ നക്ഷത്രങ്ങളിൽ ജനിച്ചവർക്ക് ജനനേതൃത്വം, മേലധികാരികളുടെ പ്രീതി, അധികാര പ്രാപ്തി, സുഖം പ്രതാപം, കർമ്മഗുണം ഫലം.

ശുഭം 

മോശ ഫലം വന്ന നക്ഷത്ര കാർക്ക് ഉള്ള ലളിതമായ പരിഹാര മാർഗ്ഗങ്ങൾ 
ഇങ്ങനെ ഒക്കെ ആണ് ഫലം എന്ന് വിചാരിച്ചു വിഷമിക്കുകയും ആത്മ വിശ്വാസം നഷ്ട്ടപെടുത്തുക ഒന്നും വേണ്ട, ഗുരുവായൂരപ്പനെ നന്നായി ഭജിക്കുക അതിലൂടെ ഈശ്വരാധീനം വളർത്തുക, വിഘ്‌നങ്ങൾ അകലാൻ ഗണപതിക്ക്‌ നാളികേരം ഉടക്കുക ,സാധിക്കുമെങ്കിൽ ഒരു ഗണപതി ഹോമം നടത്തുക, കുടുംബ അയ്ക്യതക്കും ഭദ്രതക്കും വേണ്ടി ശിവന് ധാര പിൻവിളക്ക് സമർപ്പിക്കുക, ഇതൊകെ ആണ് പൊതുവായി ചെയ്യാൻ കഴിയുന്ന പരിഹാരങ്ങൾ, കൂടുതലായി തടസ്സം നിൽക്കുന്ന കാര്യങ്ങൾ അറിയുന്നതിന് വ്യക്തിപരമായി  രാശി പ്രകാരമോ ,ജാതക പരമായോ നോക്കേണ്ടതായുണ്ട്, അത് എന്തെന്ന് കണ്ടെത്തി പരിഹാരം ചെയ്യുന്നതിലൂടെ ദോഷ കാഠിന്യത്തെ കുറക്കാം.

മേടമാസം മുതൽ ഒരു വർഷ കാലത്തേക്ക് ഉള്ള വിഷു ഫലം ആണ് നാം ഇന്ന് ചിന്ദിച്ചത്, പറഞ്ഞ കാര്യങ്ങൾ എല്ലാവരും പോസിറ്റീവ് ആയി എടുക്കുക , അതോടൊപ്പം പ്രിയ മിത്രങ്ങൾക്കു സന്തോഷവും സമാധാനവും അശ്വര്യവും നിറഞ്ഞ ഒരു വിഷു ആശംസിക്കുന്നു, നമ്മുടെ എല്ലാം മനസ്സിൽ നന്മയുടെ കണിക്കൊന്നകൾ പൂത്തുലയട്ടെ എന്നും അതിൽ നിന്നും ഉള്ള സൗരഭ്യം ലോകത്തെ പ്രകാശ പൂരിതം ആക്കട്ടെ എന്നും പാർഥിച്ചുകൊണ്ട് Astro Live astrology 

VBT-അസ്‌ട്രോ ലൈവ് ജ്യോതിഷ കേന്ദ്രം 

(ജ്യോതിഷ൦ ,വാസ്തു ,റെയ്‌കി )മുകളിൽ കൊടുത്തിരിക്കുന്ന വിഷുഫലം 2022 പാരമ്പര്യ കേരളീയ ജ്യോതിഷ സംബ്രതായ  പ്രകാരം അസ്‌ട്രോ ലൈവ് ന്റെ ആചാര്യന്മാർ ഗണിച്ചതും, വാട്സ്ആപ്പ്, വെബ്സൈറ്റ് ,ഓൺലൈൻ ആവശ്യങ്ങൾ  എന്നിവക്കായി ഞങ്ങളുടെ എഡിറ്റോറിയൽ വിഭാഗം 13-04-2021 തയാറാക്കി പ്രസിദ്ധീകരിക്കുന്നതുമാണ്. അതിനാൽ തന്നെ ഇതിന്റെ ആധികാരികത ചൂഷണം ചെയ്യരുത് എന്ന് അഭ്യർത്ഥിക്കുന്നു.


Sunday, April 12, 2020

വിഷുക്കണി മുഹൂർത്തം 2022

⚜വിഷുക്കണി ഒരുക്കേണ്ട രീതിയും 2022 കണി മുഹൂർത്തവും⚜
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

2022 വിഷുക്കണി മുഹൂർത്തം 
കൊല്ലവര്‍ഷം1197 ആണ്ട്  വിഷു ആചരിക്കേണ്ടത് മേടം 02 ആം തിയതി  അതായത് 2022 ഏപ്രില്‍ 15 ന് ആണ്  കാരണം ഈ മേടമാസത്തിലെ സൂര്യസംക്രമം നടക്കുന്നത് മേടം ഒന്നാം തീയതി രാവിലെ 08.41.18 സെക്കന്റിനാകുന്നു. ഈ സൂര്യസംക്രമം സൂര്യോദയശേഷം വരുന്നതിനാല്‍ വിഷുവും വിഷുക്കണി കാണുന്നതും മേടം രണ്ടിനായിരിക്കും.


വിഷുക്കണി ഒരുക്കുന്നത് എങ്ങനെ 
കൊന്നപ്പൂ കൃഷ്ണന്റെ കിരീടമാണെന്നാണ് സങ്കല്‍പ്പം. കണി വെള്ളരി കൃഷ്ണന്റെ മുഖമാണെന്നും വിളക്കുകള്‍ കണ്ണുകളാണെന്നും വിശ്വാസം. ഇതെല്ലാം ചേര്‍ത്തുവച്ച് എങ്ങനെ കണിയൊരുക്കാം
വെള്ളോട്ടുരുളിയിലാണ് കണിവയ്‌ക്കേണ്ടത് ഇനി  ഉരുളി ഇല്ലെങ്കില്‍ ഓടിന്‌ടെ തളികയിലാവാം. സ്വര്‍ണ്ണ നിറത്തിലുള്ള കണിവെള്ളരിയും സുവര്‍ണ്ണ ശോഭയുമുള്ള കണിക്കൊന്നയുമാണ് വിഷുക്കണിക്കുള്ള പ്രധാന ഇനങ്ങള്‍. ഗ്രന്ഥം, സ്വര്‍ണ്ണാഭരണം, നാണയം, ധാന്യം, നാളികേരം, മാങ്ങ, ചക്ക, പൂക്കള്‍, ഫലങ്ങള്‍, അഷ്ടമംഗല്യത്തട്ട്, നിലവിളക്ക്, പുതുവസ്ത്രം, വാല്‍ക്കണ്ണാടി എന്നിവയാണ് കണി വക്കാനായി പിന്നെ വേണ്ടത്. വലംപിരിശംഖ്, പൂര്‍ണ്ണകുംഭം തുടങ്ങിയവയും ഈ പട്ടികയില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ഒരു വര്‍ഷം മുഴുവന്‍ അകകണ്ണില്‍ ഈ അഭൗമ ദൃശ്യം തിളങ്ങി നില്‍ക്കാതിരിക്കില്ല. ചില ദിക്കിലെല്ലാം പ്രത്യേകിച്ച് തെക്കന്‍ നാടുകളില്‍ കണിക്ക് ശ്രീകൃഷ്ണ വിഗ്രഹം പ്രധാനമാണ്. എന്നാല്‍ വടക്ക്- ശ്രീഭഗവതിയെ സങ്കല്‍പിച്ചാണ് ഉരുളിയില്‍ വാല്‍ക്കണ്ണാടി വയ്ക്കുന്നത്. ഉരുളി പ്രപഞ്ചത്തിന്റെ പ്രതീകമാണെന്നും അതില്‍ നിറയുന്നത് കാലപുരുഷനായ മഹാവിഷ്ണുവാണെന്നുമാണ് ഒരു സങ്കല്‍പം. കണിക്കൊന്ന പൂക്കള്‍ കാലപുരുഷന്റെ കിരീടമാണ്. കണിവെള്ളരി മുഖം, വിളക്ക് തിരികള്‍ കണ്ണുകള്‍, വാല്‍ക്കണ്ണാടി മനസ്സ്, ഗ്രന്ഥം വാക്കുകള്‍ എന്നിങ്ങനെ പോകുന്നു ആ സങ്കല്‍പം. വിഷുക്കൈനീട്ടമാകട്ടെ ധനലക്ഷ്മിയെ ആദരിക്കലാണ് വിഷുദിനപ്പുലര്‍ച്ചെ വീട്ടിലെ പ്രായം ചെന്ന അംഗം എഴുന്നേറ്റ് വിളക്കുകൊളുത്തി കണ്ടതിനുശേഷം വീട്ടിലെ മറ്റ് അംഗങ്ങളെ വിളിച്ചുണര്‍ത്തി കണികാണിക്കുന്നു. അതിനുശേഷം വീട്ടിലെ കന്നുകാലികളെയും കണികാണിക്കാറുണ്ട്. കണി കണ്ടതിനുശേഷം ഗൃഹനാഥന്‍ അല്ലെങ്കില്‍ കാരണവര്‍ കുടുംബാംഗങ്ങള്‍ക്ക് നല്‍കുന്ന സമ്മാനമാണ് ”വിഷുക്കൈനീട്ടം” എന്നറിയപ്പെടുന്നത്.

ആഘോഷങ്ങൾ ലളിതമാക്കാം 
എന്നാൽ ഈ കൊറോണ പശ്ചാത്തലത്തിൽ നമ്മുടെ സഹോദരങ്ങൾ എല്ലാം ദുരിതത്തിൽ ആകുമ്പോൾ കണി ആഘോഷങ്ങൾ ലളിതമാക്കാൻ അഭ്യര്ത്ഥിക്കുന്നു, അതുകൊണ്ടു യാതൊരു വിധ തെറ്റുകളും ഇല്ല ഒപ്പം അശ്വര്യം വര്ധിക്കുകയെ ഉള്ളു , ചെറിയൊരു നിലവിളക്കു ,ഉരുളി പഴം പച്ചക്കറികൾ ,കൊന്നപ്പൂ ,എന്നിവ കൃഷ്ണ വിഗ്രഹത്തിനു മുന്നിൽ ചെറിയ രീതിയിൽ ഒരുക്കി ഭദ്ര ദീപം തെളിച്ചു കണിയൊരുക്കാൻ അഭ്യര്ത്ഥിക്കുന്നു , പായസം ,സദ്യ പടക്കം പൊട്ടിക്കൽ എന്നീ ആഘോഷങ്ങൾ ഈ സമയം ഉപേക്ഷിക്കണം പകരം വിഷു കഞ്ഞി ആകാം , അതോടൊപ്പം ലോകം മുഴുവൻ സുഖം പകരാനായി ഈശ്വരനോട് പാർത്തിക്കുക സ്നേഹപൂർവ്വം വിഷു ആശംസകൾ നേർന്നുകൊണ്ട് വനഭദ്രകാളി ക്ഷേത്രം


Tuesday, April 7, 2020

ഹനുമാൻ ചാലിസ

⚜ഹനുമാൻ ചാലിസ⚜
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

തുളസീദാസിനു ശ്രീരാമന്റെ ദർശനം ലഭിച്ചതിനു ശേഷം അക്കാലത്തെ ചക്രവർത്തി ആയിരുന്ന അക്ബറിനെ സന്ദർശിച്ചു. ശ്രീരാമനെ തനിക്കു കാട്ടിത്തരാൻ അക്ബർ തുളസീദാസിനെ വെല്ലുവിളിച്ചു. ശ്രീരാമനോടുള്ള യഥാർത്ഥമായ സമർപ്പണം ഇല്ലാതെ ഭഗവാന്റെ ദർശനം സാധ്യമല്ല എന്ന തുളസീദാസിന്റെ മറുപടിയിൽ പ്രകോപിതനായ അക്ബർ അദ്ദേഹത്തെ കാരാഗൃഹത്തിൽ അടച്ചു. കാരാഗൃഹത്തിൽ വെച്ച് തുളസീദാസ് ഹനുമാൻ ചാലിസ എഴുതാൻ ആരംഭിച്ചു. ആ കൃതി പൂർത്തിയായപ്പോൾ, വാനരസേന ഡെൽഹി നഗരത്തെ വളഞ്ഞു നാശനഷ്ടങ്ങൾ വരുത്തി തുടങ്ങി. തന്റെ സൈന്യത്തെ ഉപയോഗിച്ച് വാനരപ്പടയെ തുരത്താൻ ശ്രമിച്ചു പരാജയപ്പെട്ട അക്ബർ, അത് ഹനുമാന്റെ വാനരസേനയാണെന്നു തിരിച്ചറിഞ്ഞു ഉടൻ തുളസീദാസിനെ വിട്ടയക്കാൻ കല്പിച്ചു. അദ്ദേഹത്തിന്റെ മോചനത്തോടെ വാനരപ്പട ഡെൽഹി നഗരത്തിൽ നിന്നും പിൻവലിഞ്ഞതായുമാണ് ഐതിഹ്യം.തുളസീദാസ്‌ പറയുന്നത്, ഭക്തിയോടെ ആരുതന്നെ ഈ ശ്ലോകങ്ങൾ പ്രകീർത്തിക്കുന്നുവോ അവരെ ശ്രീ ഹനുമാൻ അനുഗ്രഹിക്കുന്നു എന്നാണ്

ദൊഹ
🎀🎀〰️🌹〰️🎀🎀
ശ്രീ ഗുരു ചരന് സരോജ് രജ് നിജമന മുകുര സുധാരി I
ബരനഉ രഘുബര് ബിമല ജസു ജോ ദായക് ഫല് ചാരി II
ബുദ്ധി ഹീൻ തനു ജനികെ,സുമിരോ പാവന കുമാർ I
ബല ബുദ്ധി ബിദ്യ ദേഹുമോഹി ഹരഹു കലെസ് ബികാര്

ചാലിസ
🎀🎀〰️🌹〰️🎀🎀
ജയ് ഹനുമാൻ ഗ്യാൻ ഗുണ സാഗർ,
ജയ് കപിഷ് തിഹും ലോകഉജാകര്, I (01)
🌸✨🌸✨🌸✨🌸✨🌸✨🌸
രാംദൂത് അതുലിത് ബല ധാമ ,
അന്ജനി പുത്ര പവൻസുത നാമാ.II (02)
🌸✨🌸✨🌸✨🌸✨🌸✨🌸
മഹാബീർ ബിക്രം ബജ്റൻഗി,
കുമതി നിവാർ സുമതി കെ സംഗി, I (03)
🌸✨🌸✨🌸✨🌸✨🌸✨🌸
കഞ്ചൻ ബരൺ ബിരാജ് സുബിസാ,
കാനന കുണ്ടൽ കുഞ്ചിത കേസ. II (04)
🌸✨🌸✨🌸✨🌸✨🌸✨🌸
ഹാഥ് ബജ്ര ഓർ ധ്വജാ ബിർജായ്,
കന്ധെ മൂന്ജ് ജനെ ഉ സാജേ,I (05)
🌸✨🌸✨🌸✨🌸✨🌸✨🌸
ശങ്കർ സുവന കേസരി നന്ദൻ,
തേജ് പ്രതാപ് മഹാ ജാഗ് വന്ദൻ. II (06)
🌸✨🌸✨🌸✨🌸✨🌸✨🌸
വിദ്യാവാൻ ഗുനി അതി ചതുർ,
റാം കജ് കരിബേ കോ അതൂർ,I (07)
🌸✨🌸✨🌸✨🌸✨🌸✨🌸
പ്രഭു ചരിത്ര സുനിബെ കോ രസിയ,
റാം ലഖൻ സിതാ മന ബസിയ II (08)
🌸✨🌸✨🌸✨🌸✨🌸✨🌸
സൂക്ഷ്മ രൂപ ധരി സിയഹി ദിഖാവാ ,
ബികട് രൂപ ധരി ലങ്ക ജരാവാ II 9 II
🌸✨🌸✨🌸✨🌸✨🌸✨🌸
ഭീമ രൂപ ധരി അസുര് സംഹാരെ ,
രാമ ചന്ദ്ര കെ കാജ് സംവാരെ II 10 II
🌸✨🌸✨🌸✨🌸✨🌸✨🌸
🌸✨🌸✨🌸✨🌸✨🌸✨🌸
ലായ് സഞ്ജീവന് ലഖന് ജിയായെ ,
ശ്രീ രഘുബീര് ഹരഷി ഉര് ലായേ II 11 II
🌸✨🌸✨🌸✨🌸✨🌸✨🌸
രഘുപതി കീൻഹി ബഹുത് ബഡായി ,
തുമ മമ പ്രിയ ഭരതഹി സമ ഭായി II 12 II
🌸✨🌸✨🌸✨🌸✨🌸✨🌸
സഹസ് ബദന് തുംഹരോ ജസ് ഗാവേ ,
അസ് കഹി ശ്രീപതി കൺഠ ലഗവൈ II 13 II
🌸✨🌸✨🌸✨🌸✨🌸✨🌸
സനകാദിക് ബ്രഹ്മാദി മുനീസാ ,
നാരദ സാരദ സഹിത് അഹീസാ II 14 II
🌸✨🌸✨🌸✨🌸✨🌸✨🌸
ജമു കുബേര് ദിക്പാല് ജഹാംതെ ,
കബി കൊബിത് കഹി സകേ കഹാം തെ II 15
🌸✨🌸✨🌸✨🌸✨🌸✨🌸
തുമ ഉപകാര് സുഗ്രീവഹി കീൻഹാ ,
രാമ മിലായെ രാജ്പദ് ദീംഹാ II 16
🌸✨🌸✨🌸✨🌸✨🌸✨🌸
തുംഹരോ മന്ത്ര് ബിഭീഷന് മാനാ ,
ലങ്കേശ്വര് ഭയ് സബ് ജഗ് ജാനാ II 17
🌸✨🌸✨🌸✨🌸✨🌸✨🌸
ഗ് സഹസ്ര് ജോജന് പര് ഭാനു ,
ലീല്യോ താഹി മധുര് ഫല് ജാനു II 18
🌸✨🌸✨🌸✨🌸✨🌸✨🌸
പ്രഭു മുദ്രികാ മേലി മുഖ മാഹി ,
ജലധി ലാംഖി ഗയേ അച് രജ് നാഹി II 19
🌸✨🌸✨🌸✨🌸✨🌸✨🌸
ദു: ർഗ്ഗമു കാജ് ജഗത് കെ ജേതേ ,
സുഗമ അനുഗ്രഹ തുംഹരെ തേതെ II 20
🌸✨🌸✨🌸✨🌸✨🌸✨🌸
രാമ ദുവാരെ തുമ രഖ് വാരെ ,
ഹോത് ന ആഗ്യ ബിന് പൈസാരേ II 21
🌸✨🌸✨🌸✨🌸✨🌸✨🌸
സബ് സുഖ ലഹൈ തുമ്ഹാരീ സരനാ ,
തുമ രക്ഷക് കാഹു കോ ഡര്ന II 22
🌸✨🌸✨🌸✨🌸✨🌸✨🌸
ആപന് തേജ് സംഹാരോ ആപൈ ,
തീനോ ലോക ഹാംക് തെ കാംപേ II 23
🌸✨🌸✨🌸✨🌸✨🌸✨🌸
ഭൂത പിസാച് നികട്ട് നഹി ആവൈ ,
മഹാബീര് ജബ് നാം സുനാവൈ II 24
🌸✨🌸✨🌸✨🌸✨🌸✨🌸
നാസൈ രോഗ് ഹരൈ സബ് പീരാ ,
ജപത് നിരന്തര് ഹനുമത് ബീരാ II 25
🌸✨🌸✨🌸✨🌸✨🌸✨🌸
സങ്കട് സെ ഹനുമാന് ചുഡാവൈ ,
മന് ക്രമു ബചന ധ്യാന് ജോ ലാവൈ II 26
🌸✨🌸✨🌸✨🌸✨🌸✨🌸
സബ് പര് രാം തപസ്വീ രാജാ ,
തിനകേ കാജ് സകല് തുമ സാജാ II 27
🌸✨🌸✨🌸✨🌸✨🌸✨🌸
ഔര് മനോരഥ് ജോ കോയി ലാവൈ ,
സോയി അമിത് ജീവന് ഫല് പാവൈ II 28
🌸✨🌸✨🌸✨🌸✨🌸✨🌸
ചാരോ ജഗ് പര് താപ് തുമ്ഹാര ,
ഹൈ പരസിദ്ധ ജഗത് ഉജിയാരാ II 29
🌸✨🌸✨🌸✨🌸✨🌸✨🌸
സാധു സംത് കെ തുമ രഖ് വാരെ ,
അസുര് നികന്ദന് രാം ദുലാരേ II 30
🌸✨🌸✨🌸✨🌸✨🌸✨🌸
അഷ്ട സിദ്ധി നവ നിധി കെ ദാതാ ,
അസ് ബര് ദീന് ജാനകീ മാതാ II 31
🌸✨🌸✨🌸✨🌸✨🌸✨🌸
രാം രസായനു തുംഹരെ പാസാ ,
സദാ രഹോ രഘു പതി കെ ദാസാ II 32
🌸✨🌸✨🌸✨🌸✨🌸✨🌸
തുംഹരെ ഭജന് രാം കോ പാവൈ ,
ജനമു ജനമു കെ ദുഖ് ബിസ് രാവേ II 33
🌸✨🌸✨🌸✨🌸✨🌸✨🌸
അന്ത കാല് രഘുബര് പുര് ജായി ,
ജഹാം ജന്മ ഹരി ഭക്ത് കഹായി II 34
🌸✨🌸✨🌸✨🌸✨🌸✨🌸
ഔര് ദേവതാ ചിത്ത് ന ധരയീ ,
ഹനുമത് സേയി സർബ സുഖ് കരയീ II 35
🌸✨🌸✨🌸✨🌸✨🌸✨🌸
സങ്കട് കടൈ മിടൈ സബ് പീരാ ,
ജോ സുമിരൈ ഹനുമത് ബല ബീര II 36
🌸✨🌸✨🌸✨🌸✨🌸✨🌸
ജയ്‌ ജയ്‌ ജയ്‌ ഹനുമാൻ ഗോസായീ,
കൃപ കരഹു ഗുരുദേവ് കി നായി II 37
🌸✨🌸✨🌸✨🌸✨🌸✨🌸
ജോ സത് ബാര് പഠ കര് കോയി ,
ചൂട്ട് ഹി ബന്ദി മഹാ സുഖ് ഹോയി II 38
🌸✨🌸✨🌸✨🌸✨🌸✨🌸
ജോ യഹ് പഠി ഹനുമാൻ ചാലിസ ,
ഹോയ് സിദ്ധീ സാഖീ ഗൌരീശാ II 39
🌸✨🌸✨🌸✨🌸✨🌸✨🌸
തുളസീ ദാസ്‌ സദാ ഹരി ചേരാ ,
കീജൈ നാഥ് ഹൃദയ് മഹാ ഡേരാ II 40
 🌸✨🌸✨🌸✨🌸✨🌸✨🌸

ദോഹ
🎀🎀〰️🌹〰️🎀🎀
പവന തനയ് സങ്കട ഹരന് മംഗള മൂരതി രൂപ്‌
രാമ ലഖന സീത സഹിത് ഹൃദയ ബസഹു സുരഭൂപ്
🌸✨🌸✨🌸✨🌸✨🌸✨🌸

ശുഭം
((((🔔))))
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥

റെയ്‌ക്കി

റെയ്‌ക്കി

ജീവിതത്തിൽ സന്തോഷവും, സൗഭാഗ്യവും, സമാധാനവും നിലനിൽക്കാൻ നിങ്ങളും ഇന്നു തന്നെ റെയ്കി ഹീലിംഗ് ശീലമാക്കൂ. ആറ്റുട്മെന്റ് (ദീക്ഷ) സ്വീകരിക്കാൻ ഉടൻ തന്നെ വിളിക്കുക 8137878015.

ജോതിഷം

ജോതിഷം 

പ്രിയ സുഹൃത്തേ…50 വർഷത്തോളം ആയി ജ്യോതിഷവും, പൂജകളും കൈകാര്യം ചെയ്തു പോരുന്ന ഒരു വലിയ പാരമ്പര്യ ടീം തന്നെയാണ് ഈ ക്ഷേത്രത്തിൽ പ്രവർത്തിക്കുന്നത് എന്നതിനാൽ, നിങ്ങളെ അലട്ടുന്ന മാനസിക പ്രശനങ്ങൾ, ദൃഷ്ടി ദോഷം, ശത്രു ദോഷം, തൊഴിൽ തടസം, വിവാഹ തടസം, സന്താന ദുഃഖം, പ്രേതബാധ, അപസ്മാരം, മാട്ടൂ മാരണം, കച്ചവടത്തിൽ പരാജയം, എന്നിങ്ങനെ നിങ്ങളെ അലട്ടുന്ന മാനസിക പ്രശ്നങ്ങൾക്കും ,ദുഃഖങ്ങൾക്കും, പരാജയങ്ങൾക്കും, രാശി വശാലും, ജാതക വശാലും, പ്രശ്നം വച്ച് ശ്വാശതമായ പരിഹാരം ചെയ്തു കൊടുക്കുന്നതോടൊപ്പം ഗണപതി ഹോമം, സുദർശന ഹോമം, ഭഗവത് സേവ ,അഘോര ഹോമം, പ്രത്യുമഗിരി ഹോമം ,മുതലായവ താങ്കളുടെ വീട്ടിലും, കച്ചവട സ്ഥാപനങ്ങളിലും ചെയ്തു തരുന്ന. കൂടാതെ ശ്രീ യന്ത്രം, മഹാലക്ഷ്മി യന്ത്രം , ശ്രീ സൂക്തയന്ത്രം, സുദർശന യന്ത്രം ,തുടങ്ങി 250 തിൽ പരം ദേഹ രക്ഷകളും വിധിയാം വണ്ണം പൂജിച്ചു നൽകുന്നു ,ഭവനങ്ങളുടെ ദോഷം തീർത്തു വാസ്തു ശാസ്ത്രം കൈകാര്യം ചെയ്യുന്നു