Sunday, April 24, 2022

ഹനുമാന്‍ ചാലിസയുടെ അത്ഭുത ഗുണങ്ങള്‍

ഹനുമാന്‍ ചാലിസയുടെ അത്ഭുത ഗുണങ്ങള്‍


 𝓐𝓼𝓽𝓻𝓸 𝓛𝓲𝓿𝓮 𝓗𝓲𝓰𝓱𝓵𝓲𝓰𝓱𝓽𝓼 
▬▬▬▬▬▬🔱▬▬▬▬▬▬ 

★ ഹനുമാന്‍ ചാലിസ രചിച്ചത്‌ പ്രശസ്‌ത കവിയായ തുളസീദാസ്‌ ആണ്‌. അദ്ദേഹം ഒരു വലിയ രാമഭക്തനായിരുന്നു. നാല്‍പത്‌ ശ്ലോകങ്ങളാണ്‌ ഇതില്‍ ഉള്ളത്‌, അതില്‍ നിന്നും ആണ്‌ ചാലിസ എന്ന പേരുണ്ടായത്‌

★ പ്രായഭേദമെന്യേ ആര്‍ക്കും ഈ നാല്‍പത്‌ ശ്ലോകങ്ങളും ജപിക്കാം. ഏതാനം തവണ ജപിച്ച്‌ കഴിയുമ്പോള്‍ അറിയാതെ തന്നെ ഇവ ഓര്‍മ്മയില്‍ തെളിയും

★ ഹനുമാന്‍ ചാലിസയുമായി ബന്ധപ്പെട്ട്‌ അധികം അറിയപ്പെടാത്ത ചില വസ്‌തുതകളും ഗുണങ്ങളുമാണ്‌ ഇവിടെ പറയുന്നത്‌. ഹനുമാന്‍ ചാലിസയുമായി ബന്ധപ്പെട്ട രസകരമായ വിശ്വാസങ്ങളും ഇതോടൊപ്പം മനസ്സിലാക്കാം

തുടർന്ന് വായിക്കാം 
▬▬▬▬▬▬▬▬▬▬▶️

ഹനുമാന്‍ ചാലിസ രചിച്ചത്‌ പ്രശസ്‌ത കവിയായ തുളസീദാസ്‌ ആണ്‌. അദ്ദേഹം ഒരു വലിയ രാമഭക്തനായിരുന്നു. നാല്‍പത്‌ ശ്ലോകങ്ങളാണ്‌ ഇതില്‍ ഉള്ളത്‌, അതില്‍ നിന്നും ആണ്‌ ചാലിസ എന്ന പേരുണ്ടായത്‌. ഹനുമാന്‍ ചാലിസയുമായി ബന്ധപ്പെട്ട്‌ നിഗൂഢമായ ദിവ്യത്വം ഉണ്ട്‌ എന്നാണ്‌ വിശ്വസിക്കപ്പെടുന്നത്‌.പ്രായഭേദമെന്യേ ആര്‍ക്കും ഈ നാല്‍പത്‌ ശ്ലോകങ്ങളും ജപിക്കാം. ഏതാനം തവണ ജപിച്ച്‌ കഴിയുമ്പോള്‍ അറിയാതെ തന്നെ ഇവ ഓര്‍മ്മയില്‍ തെളിയും.ഹനുമാന്‍ ചാലിസയുമായി ബന്ധപ്പെട്ട്‌ അധികം അറിയപ്പെടാത്ത ചില വസ്‌തുതകളും ഗുണങ്ങളുമാണ്‌ ഇവിടെ പറയുന്നത്‌. ഹനുമാന്‍ ചാലിസയുമായി ബന്ധപ്പെട്ട രസകരമായ വിശ്വാസങ്ങളും ഇതോടൊപ്പം മനസ്സിലാക്കാം.

ഹനുമാന്‍ ചാലിസയുടെ ഐതീഹ്യം
ഒരിക്കല്‍ തുളസീദാസ്‌ ഔറംഗസേബിനെ കാണാന്‍ പോയി. ചക്രവര്‍ത്തി അദ്ദേഹത്തെ കളിയാക്കുകയും ഭഗവാനെ കാണിച്ചു കൊടുക്കാന്‍ പറഞ്ഞ്‌ വെല്ലുവിളിക്കുകയും ചെയ്‌തു. യഥാര്‍ത്ഥ വിശ്വാസമില്ലാതെ ശ്രീരാമനെ കാണാന്‍ കഴിയില്ല എന്ന്‌ കവി നിഷ്‌കളങ്കമായി മറുപടി പറഞ്ഞു. അതിന്റെ ഫലമായി ഔറംഗസേബ്‌ അദ്ദേഹത്തെ തുറുങ്കിലടച്ചു. ആ തുറുങ്കില്‍ കിടന്നാണ്‌ തുളസീദാസ്‌ ഹനുമാന്‍ ചാലിസയിലെ അത്ഭുത ശ്ലോകങ്ങള്‍ എഴുതി തുടങ്ങിയത്‌ പറയപ്പെടുന്നത്‌.

എപ്പോഴാണ്‌ ഹനുമാന്‍ ചാലിസ ജപിക്കേണ്ടത്‌
പ്രഭാതത്തില്‍ കുളികഴിഞ്ഞ്‌ മാത്രമെ ഹനുമാന്‍ ചാലിസ ജപിക്കാവു. സൂര്യാസ്‌തമനത്തിന്‌ ശേഷവും ജപിക്കണമെന്നുണ്ടെങ്കില്‍ ആദ്യം കൈയും കാലും മുഖവും തീര്‍ച്ചയായും കഴുകിയിട്ടു വേണം ജപിക്കാന്‍ . ഹിന്ദുക്കള്‍ക്കിടയില്‍ വളരെ പ്രചാരത്തിലുള്ള ഒരു വിശ്വാസമാണ്‌ ഹനുമാന്‍ ചാലിസ ജപിക്കുകയാണെങ്കില്‍ ദുര്‍ഭൂതങ്ങളെ അകറ്റുന്നത്‌ ഉള്‍പ്പടെ ഗുരുതരമായ എന്തു പ്രശ്‌നങ്ങളില്‍ ഹനുമാന്റെ ദൈവികമായ ഇടപെടല്‍ ഉണ്ടാകുമെന്ന്‌.

ശനിയുടെ സ്വാധീനം കുറയ്‌ക്കും
ഐതീഹ്യങ്ങള്‍ പറയുന്നത്‌ ശനീദേവന്‌ ഹനുമാനെ ഭയമാണ്‌ എന്നാണ്‌. അതുകൊണ്ട്‌ ഹനുമാന്‍ ചാലിസ ജപിച്ചാല്‍ ശനിയുടെ ദോഷഫലങ്ങള്‍ കുറയ്‌ക്കാന്‍ കഴിയും. ജാതകത്തില്‍ ശനിദോഷമുള്ളവര്‍ ഹനുമാന്‍ ചാലിസ ജപിക്കുക, പ്രത്യേകിച്ച്‌ ശനിയാഴ്‌ചകളില്‍. സമാധാനവും ഐശ്വര്യവും ലഭിക്കും.

ദുര്‍ഭൂതങ്ങളെ അകറ്റും
ദുര്‍ഭൂതങ്ങളില്‍ നിന്നും ദുഷ്ടശക്തികളില്‍ നിന്നും അകന്നു നില്‍ക്കാന്‍ സഹായിക്കുന്ന ദേവനാണ്‌ ഹനുമാന്‍ എന്നാണ്‌ വിശ്വാസം. രാത്രിയില്‍ ദുസ്വപ്‌നങ്ങള്‍ വിഷമിപ്പിക്കാറുണ്ടെങ്കില്‍ തലയിണയുടെ അടിയില്‍ ഹനുമാന്‍ ചാലിസ വച്ചാല്‍ ശാന്തമായി ഉറങ്ങാന്‍ കഴിയുമെന്നാണ്‌ വിശ്വാസം. ഭയപ്പെടുത്തുന്ന ചിന്തകള്‍ അകറ്റാനും ഇത്‌ സഹായിക്കും.

ക്ഷമ ചോദിക്കാന്‍
അറിഞ്ഞും അറിയാതെയും നമ്മള്‍ പല തെറ്റുകളും ചെയ്യാറുണ്ട്‌ ഹിന്ദു മതവിശ്വാസങ്ങള്‍ അനുസരിച്ച്‌ ജനന മരണ ചക്രത്തില്‍ നമ്മള്‍ ബന്ധിതരാകുന്നത്‌ നമ്മുടെ പാപങ്ങളുടെ ഫലമായിട്ടാണ്‌ എന്നാണ്‌. ഹനുമാന്‍ ചാലിസയുടെ പ്രാരംഭ ശ്ലോകങ്ങള്‍ ജപിക്കുന്നതിലൂടെ ഈ ജന്മത്തിലും കഴിഞ്ഞ ജന്മത്തിലും ചെയ്‌ത പാപങ്ങളില്‍ നിന്നും മോചനം ലഭിക്കുമെന്നാണ്‌.

തടസ്സങ്ങള്‍ നീക്കും
ഗണേശ ഭഗവാനെ പോലെ നമ്മുടെ എല്ലാ തടസ്സങ്ങളും നീക്കം ചെയ്യാന്‍ ഭഗവാന്‍ ഹനുമാനും കഴിയുമെന്നാണ്‌ വിശ്വാസം. പൂര്‍ണ വിശ്വാസത്തോടെ ആണ്‌ ഒരാള്‍ ഹനുമാന്‍ ചാലിസ ജപിക്കുന്നതെങ്കില്‍ ഹനുമാന്റെ ദൈവികമായ സംരക്ഷണമാണ്‌ അയാള്‍ ക്ഷണിക്കുന്നത്‌. തന്റെ വിശ്വാസികള്‍ക്ക്‌ ജീവിത്തില്‍ യാതൊരു തരത്തിലുള്ള വിഷമങ്ങളും നേരിടേണ്ടി വരുന്നില്ല എന്ന്‌ ഭഗവാന്‍ ഹനുമാന്‍ ഉറപ്പു വരുത്തുമെന്നാണ്‌ വിശ്വാസം.

സമ്മര്‍ദ്ദം കുറയ്‌ക്കും
പ്രഭാതത്തില്‍ ആദ്യം ഹനുമാന്‍ ചാലിസ ജപിക്കുകയാണെങ്കില്‍ നിങ്ങളുടെ ആ ദിവസം മികച്ചതാകും. ശാന്തത അനുഭവപ്പെടുകയും ജീവിതം നിയന്ത്രണത്തിലാണന്ന്‌ തോന്നുകയും ചെയ്യും. ഹനുമാന്‍ ചാലിസ ജപിക്കുന്നതിലൂടെ ദൈവികമായ ശക്തി ഉള്ളില്‍ നിറയും.

സുരക്ഷിതമായ യാത്ര
വാഹനങ്ങളുടെ റിയര്‍വ്യൂ മിററിലും ഡാഷ്‌ ബോര്‍ഡിലും ഹനുമാന്റെ ചെറുരൂപങ്ങള്‍ വച്ചിരിക്കുന്നത്‌ കണ്ടിട്ടില്ലേ? വാഹനങ്ങളില്‍ ഇവ വയ്‌ക്കാനുള്ള കാരണമെന്താണ്‌? അപകടങ്ങള്‍ കുറച്ച്‌ യാത്ര വിജയകരമാക്കാന്‍ ഭഗവാന്‍ ഹനുമാന്‍ സഹായിക്കുമെന്നാണ്‌ വിശ്വാസം.

ആഗ്രഹങ്ങള്‍ സാധിക്കും
ഹനുമാന്‍ ചാലിസ ജപിക്കുന്നതും കേള്‍ക്കുന്നതും അവിശ്വസനീയമായ ഫലങ്ങള്‍ നല്‍കും. തികഞ്ഞ വിശ്വാസത്തോടെ ഭക്തര്‍ ഈ നാല്‍പത്‌ ശ്ലോകങ്ങള്‍ ജപിക്കുകയാണെങ്കില്‍ അവരുടെ ആഗ്രഹങ്ങള്‍ സാധിക്കുമെന്നാണ്‌ വിശ്വാസം. ചാലിസ പതിവായി ജപിക്കുകയണെങ്കില്‍ ഹനുമാന്റെ അനുഗ്രം എല്ലായ്‌പ്പോഴും ഉണ്ടാവുകയും ശ്രേഷ്‌ഠമായ ശക്തി ലഭിക്കുകയും ചെയ്യും.

ദൈവികമായ ആത്മജ്ഞാനം ലഭിക്കും
ഹനുമാന്‍ ചാലിസ ജപിക്കുന്ന ഭക്തര്‍ക്ക്‌ ദൈവികമായ ആത്മജ്ഞാനം ലഭിക്കും. ആത്മീയ വഴിയെ പോകാനാഗ്രഹിക്കുന്നവര്‍ക്ക്‌ ഹനുമാന്‍ യഥാര്‍ത്ഥ വഴി കാണിച്ചു കൊടുക്കുകയും ഭൗതിക ചിന്തകള്‍ അകറ്റി മനസ്സിനെ നിയന്ത്രണ വിധേയമാക്കാന്‍ സഹായിക്കുകയും ചെയ്യും.

ബുദ്ധിയും ശക്തിയും ലഭിക്കും
ഹനുമാന്‍ ചാലിസ ഉറക്കെ ജപിക്കുന്നതിലൂടെ പോസിറ്റീവ്‌ ഊര്‍ജ്ജം നിങ്ങളില്‍ നിറയുകയും ദിവസം മുഴുവന്‍ സമാധാനം അനുഭവപ്പെടുകയും ചെയ്യും. ഇത്‌ അലസതയും മടിയും അകറ്റി കാര്യക്ഷമത കൂട്ടും. തലവേദന, ഉറക്കമില്ലായ്‌മ, ഉത്‌കണ്‌ഠ, വിഷാദം പോലുള്ള ജീവിത ശൈലീ രോഗങ്ങള്‍ ഭേദമാക്കാനും ഇത്‌ സഹായിക്കും.

വ്യക്തികളെ നവീകരിക്കും
ചീത്ത കൂട്ടുകെട്ടുകളില്‍ പെട്ടവരെയും ദുശ്ശീലങ്ങള്‍ക്ക്‌ അടിമപ്പെട്ടവരെയും നവീകരിക്കാന്‍ ഹനുമാന്‍ ചാലിസ സഹായിക്കും. ചാലിസയില്‍ നിന്നും രൂപപ്പെടുന്ന ഊര്‍ജം ഭക്തരുടെ മനസ്സില്‍ ഐശ്വര്യവും ശക്തിയും നിറയ്‌ക്കും.

ഐക്യം ഉയര്‍ത്തും
പൂര്‍ണ മനസ്സോടെയും ഭക്തിയോടെയും എല്ലാ ദിവസവും ഹനുമാന്‍ ചാലിസ ജപിച്ചാല്‍ കുടുംബത്തിലെ വിയോജിപ്പികളും തര്‍ക്കങ്ങളും ഇല്ലാതായി സന്തോഷവും സമാധാനവും ഐക്യവും നിറഞ്ഞ ജീവിതം ലഭിക്കും. ചീത്ത ചിന്തകള്‍ നീക്കം ചെയ്‌ത്‌ ബന്ധങ്ങളിലെ ഐക്യം നിലനിര്‍ത്താന്‍ കഴിയും.

ദുഷ്ടശക്തികളെ അകറ്റും
ഹനുമാന്‍ ചാലിസയിലെ ഒരു ശ്ലോകമായ 'ഭൂത പിശാച്‌ നികട്ട്‌ നഹി ആവെ , മഹാബീര്‌ ജബ്‌ നാം സുനാവെ' അര്‍ത്ഥമാക്കുന്നത്‌ ഹനുമാന്റെ നാമവും ഹനുമാന്‍ ചാലിസയും ഉച്ചത്തില്‍ ജപിക്കുന്നവരെ ഒരു ദുഷ്‌ടശക്തിയും ബാധിക്കില്ല എന്നാണ്‌.കുടുംബാംഗങ്ങളുടെ മനസ്സില്‍ നിന്നും നിഷേധാത്മകത എല്ലാം നീക്കം ചെയ്‌ത്‌ കടുംബത്തില്‍ ഐക്യവും സമാധാനവും നിലനിര്‍ത്തും.

▬▬▬▬▬▬▬▬▬▬▬▬▬▬▬▬
🔥┈┅❀꧁Astro Live꧂❀┅┉🔥
▬▬▬▬▬▬▬▬▬▬▬▬▬▬▬▬

45. നന്ദികേശ്വരി ശക്തി പീഠം

 45. നന്ദികേശ്വരി ശക്തി പീഠം

പശ്ചിമ ബംഗാളിലെ ബിര്‍ഭുമിലാണ് ക്ഷേത്രം. സതിദേവിയുടെ കണ്ഠാഭരണം പതിച്ച സ്ഥലമാണിത്. ഭൈരവന്‍ നന്ദികേശ്വര രൂപത്തിലാണ് ക്ഷേത്രത്തിന്റെ കാവല്‍. നന്ദികേശ്വരി ക്ഷേത്രം മയൂരാക്ഷി എന്ന നദിക്കടുത്താണ്. ഇവിടെ പ്രതിഷ്ഠയില്ല. സിന്ദൂരം തുടര്‍ച്ചയായി പൂശി നൂറ്റാണ്ടുകള്‍ കൊണ്ട് ചുവന്ന നിറത്തിലേക്ക് മാറിയ പാറ കല്ലിനെയാണ് ഇവിടെ ആരാധിക്കുന്നത്. ശിവന്റെ കാളയായ നന്ദിയെ ഇവിടെ ആരാധിക്കുന്നു, കൃഷി, ഉപജീവനം എന്നിവയെ ക്ഷേത്രം പ്രതിനിധാനം ചെയ്യുന്നു.  ഭക്തര്‍ ആഗ്രഹം നിറവേറ്റാന്‍ നൂലുകള്‍ കോമ്പൗണ്ടിലെ ഒരു പുണ്യവൃക്ഷത്തില്‍ കെട്ടുന്നു. ഉത്സവങ്ങള്‍: പൈശാചിക ശക്തികള്‍ക്കെതിരായ നന്ദികേശ്വരിയുടെ വിജയം ആഘോഷിക്കുന്ന ശരത്കാല നവരാത്രങ്ങള്‍,ദുര്‍ഗാ പൂജ. സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം: ഓഗസ്റ്റ്-മാര്‍ച്ച്. ഏറ്റവും അടുത്തുള്ള വിമാനത്താവളം: കൊല്‍ക്കത്ത (190 കി.മീ). ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍: ബിര്‍ഭും (1.5 കി.മീ)
             ◦•●◉✿ ⓋⒷⓉ ✿◉●•◦
14-04-2022


✍️ വിഷ്ണു, ഇടുക്കി 
©️ വളളിയാനിക്കാട്ടമ്മ
പഞ്ചദേവിമാർ 


1. ദുർഗ്ഗാ ദേവി
ദുർഗ്ഗ, തന്നെ ശരണം പ്രാപിക്കുന്നവരുടെ ദീനതകളെയും ആർത്തികളേയും ഇല്ലാതാക്കുന്നവളും, അതി തേജസ്സുളളവളും, ശ്രേഷ്ഠയും, സർവ്വ ശക്തി സ്വരൂപിണിയും, സിദ്ധേശ്വരിയും, സിദ്ധിരൂപിണിയും, ബുദ്ധി, വിശപ്പ്, നിദ്ര, ദാഹം, ദയ, ഓർമ്മ, ക്ഷമ, ഭ്രമം, ശാന്തി, കാന്തി, ചേതന, സന്തുഷ്ടി, പുഷ്ടി, വൃദ്ധി, ധൈര്യം, മായ എന്നീ ഭാവങ്ങളോടു കൂടിയവളും, പരമാത്മാവിൻ്റെ ശക്തി സ്രോതസ്സുമാകുന്നു. ഭഗവാൻ ഗണേശൻ്റെ മാതാവും, ശിവരൂപിണിയും, ശിവപ്രിയയും, വിഷ്ണുമായയായ നാരായണിയും, പരിപൂർണ്ണ ബ്രഹ്മ സ്വരൂപിണിയും, ബ്രഹ്മാവ് ആദിയായ ദേവന്മാരാൽ പൂജിക്കപ്പെടുന്നവളും, സർവ്വതിനും അധിപയും സത്യാത്മികയും, പുണ്യം, കീർത്തി, യശസ്സ്, മംഗളം, സുഖം, മോക്ഷം, സന്തോഷം ഇവ കൊടുക്കുന്നവളുമാണ് ദുർഗ്ഗാ ദേവി.

2. ലക്ഷ്മീ ദേവി
വൈകുണ്ഠത്തിൽ മഹാലക്ഷ്മിയായി സദാ ഭർത്തൃശുശ്രൂഷ ചെയ്തുകൊണ്ടിരിക്കുന്നവളും, സതിയും, സ്വർഗ്ഗത്തിൽ സ്വർഗ്ഗശ്രീയായും രാജധാനിയിൽ രാജലക്ഷ്മിയായും ഗൃഹത്തിൽ ഗൃഹലക്ഷ്മിയായും സകല പ്രാണികളിലും വസ്തുക്കളിലും ഐശ്വര്യം പ്രദാനം ചെയ്യുന്നവളായും രാജാക്കന്മാരിൽ പ്രഭാരൂപിയായും, പുണ്യാത്മാക്കളിൽ കീർത്തിരൂപിയായും, കച്ചവടക്കാരിൽ വ്യാപാരശ്രീയായും ദയാരൂപിയായും, സർവ്വ പൂജ്യയായും, സർവ്വ വന്ദ്യയായും ലക്ഷ്മി വിളങ്ങുന്നു.  പരമാത്മാവിൻ്റെ ശുദ്ധ സത്യസ്വരൂപിണിയാണ് പത്മാദേവിയായ മഹാലക്ഷ്മി. സർവ്വ സമ്പദ്സ്വരൂപിണിയും, സമ്പത്തുക്കൾക്ക് അടിസ്ഥാന ദേവതയും, കാന്തി, ശാന്തി, ദയ, സൗശീലം, മംഗളം ഇവകളുടെ ഇരിപ്പിടവും, മോഹ മദ മാത്സര്യങ്ങൾക്കതീതയും, ഭക്തരിൽ പ്രിയമെഴുന്നവളും, പരമ പതിവ്രതയും, ഭഗവാൻ വിഷ്ണുവിന് പ്രാണതുല്യയും, ഭഗവാനോട് അപ്രിയം പറയാത്തവളുമാണ് ലക്ഷ്മി.

3. സരസ്വതി ദേവി
സരസ്വതി ദേവിയുടെ അനുഗ്രഹം ഇല്ലാതെ പോയാൽ സകല മനുഷ്യരും സംസാര ശേഷി ഇല്ലാത്തവരായിത്തീരും.  വാക്ക്, ബുദ്ധി, വിദ്യ, ജ്ഞാനം ഇവയ്ക്കെല്ലാം അധിഷ്ഠാനദേവതയാണ് സരസ്വതി. തന്നെ ഉപാസിക്കുന്നവർക്ക് ബുദ്ധി, കവിത, ചാതുര്യം, യുക്തി, ധാരണാശക്തി എന്നിവ കൊടുക്കുന്നവളും, നാനാസിദ്ധാന്ത ഭേദങ്ങൾക്ക് പൊരുളായി വിളങ്ങുന്നവളും, സർവ്വാർത്ഥ ജ്ഞാനസ്വരൂപിണിയും, ഗ്രന്ഥ നിർമ്മിണത്തിനുളള ബുദ്ധിയെ കൊടുക്കുന്നവളും, സ്വരം, രാഗം, താളം മുതലായവയ്ക്ക് കാരണഭൂതയുമാണ് സരസ്വതി ദേവി. വാഗ്രൂപയും സുശീലയും, സർവ്വ ലോകത്തിനും ഉണർവ്വ് നൽകുന്നവളും, വാക്യാർത്ഥ വാദങ്ങൾക്ക് കാരണഭൂതയും ശാന്തയും വീണാ പുസ്തകധാരിണിയും, മഞ്ഞുകട്ട, ചന്ദനം, വെളളാമ്പൽ, മുല്ലപ്പൂ, ചന്ദ്രൻ മുതലായവയെപ്പോലെ വെളുത്ത നിറത്തോടു കൂടിയവളും, തപസ്വികൾക്ക് തപഃഫലം കൊടുക്കുന്നവളും സിദ്ധ വിദ്യാ സ്വരൂപിണിയും, സദാകാലം സർവ്വ സിദ്ധികളേയും കൊടുത്തുകൊണ്ടിരിക്കുന്നവളുമാകുന്നു.

4. സാവിത്രീദേവി
തപഃസ്വരൂപിണിയായും ബ്രഹ്മ തേജോരൂപിണിയായും, ജപരൂപിണിയായും, തന്ത്ര ശാസ്ത്രങ്ങൾ, സന്ധ്യാ വന്ദനാദി മന്ത്രങ്ങൾ തുടങ്ങിയവയ്ക്ക് മാതാവായും, ഗായത്രിയെ ജപിക്കുന്നവർക്ക് പ്രിയയായും തീർത്ഥസ്വരൂപിണിയായും, സ്ഫടിക നിറത്തോടു കൂടിയവളായും വിളങ്ങുന്നു. തീർത്ഥ സ്ഥാനങ്ങൾക്കു പുണ്യഫലം പ്രദാനം ചെയ്യാൻ കഴിവുണ്ടാകണമെങ്കിൽ സാവിത്രീ ദേവിയുടെ അനുഗ്രഹം ഉണ്ടായിരിക്കണം. ദേവിയുടെ പാദസ്പർശം ലോകത്തെ പരിശുദ്ധമാക്കി തീർത്തിരിക്കുന്നു. ശുദ്ധ തത്ത്വസ്വരൂപിണിയും പരമാനന്ദ സ്വരൂപിണിയും ബ്രഹ്മ തേജസ്സിൻ്റെ അധിഷ്ഠാന ദേവതയും ആയിരിക്കുന്ന ദേവിയുടെ കാന്തി അവർണ്ണനീയമാണ്.

5. രാധാദേവി
ശ്രീകൃഷ്ണൻ്റെ വാമാംഗാർദ്ധ സ്വരൂപിണിയും ഭഗവാനേപ്പോലെ തന്നെ തേജസ്സോടും ഗുണത്തോടും കൂടിയവളാണ് രാധാദേവി. ഏറ്റവും ശ്രേഷ്ഠയും സർവ്വ സൗഭാഗ്യങ്ങളും തികഞ്ഞവളും പരമസുന്ദരിയും സനാതനയും പരമാനന്ദ സ്വരൂപിണിയും ധന്യയും മാന്യയുമാണ്. ഭഗവാൻ്റെ രാസക്രീഡയുടെ അധിദേവിയും രസികയും, ഗോപികാ വേഷധാരിണിയും അതേസമയം നിർഗുണയും നിരാകാരയും നിർലിപ്തയും ആത്മസ്വരൂപിണിയുമാണ് രാധാദേവി. ഭക്തന്മാർക്ക് അനുഗ്രഹമേകുന്നവളും വേദവിധി പ്രകാരമുളള ധ്യാനത്തിലൂടെ മാത്രം വെളിപ്പെടുന്നവളും, അഗ്നിയിൽ പോലും ദഹിക്കുകയില്ലാത്ത വസ്ത്രങ്ങൾ ധരിച്ചിരിക്കുന്നവളും, അനേകചന്ദ്രപ്രഭയുളളവളും, യാതൊരവസ്ഥാഭേദവും ബാധിക്കപ്പെടാത്തവളും, നിരീഹയും നിരഹങ്കാരയുമാണ് ദേവി.

ആദിപരാശക്തിയായ സാക്ഷാൽ മഹാമായയ്ക്ക് ഈ അഞ്ചു രൂപങ്ങളെ കൂടാതെ ആറ് അംശരൂപങ്ങൾ കൂടിയുണ്ട്. ഗംഗാദേവി, തുളസീദേവി, മനസാ ദേവി, ദേവസേനാദേവി, മംഗളചണ്ഡിക, ഭൂമീദേവി എന്നീ പേരുകളിൽ.

▬▬▬▬▬▬▬▬▬▬▬▬▬▬▬▬
🔥┈┅❀꧁Astro Live꧂❀┅┉🔥
▬▬▬▬▬▬▬▬▬▬▬▬▬▬▬▬

ഓം നമഃ ശിവായ ദിവസവും ജപിച്ചാല്‍

ഓം നമഃ ശിവായ ദിവസവും ജപിച്ചാല്‍ 


 𝓐𝓼𝓽𝓻𝓸 𝓛𝓲𝓿𝓮 𝓗𝓲𝓰𝓱𝓵𝓲𝓰𝓱𝓽𝓼 
▬▬▬▬▬▬🔱▬▬▬▬▬▬ 

★ അനേകം ദുഷ് ചിന്തകളും വിഷമങ്ങളും നിറഞ്ഞ ജീവിതത്തിൽ സന്തോഷവും സമാധാനവും നിറയ്ക്കാനായി സഹായിക്കുന്ന അത്ഭുതമന്ത്രമായാണ്  “ഓം നമഃ ശിവായ”

★ ശിവനെ നമിക്കുന്നു എന്ന് അർഥമാക്കുന്ന ഈ പഞ്ചാക്ഷരി നാമത്തിൽ പ്രപഞ്ച ശക്തി മുഴുവനായും അടങ്ങിയിരിക്കുന്നു എന്നാണ് വിശ്വാസം.

★ എല്ലാ ദിനവും രാവിലെ ഈ മന്ത്രോച്ചാരണം നടത്തിയാൽ മനഃശാന്തിയും സമാധാനവും ആനന്ദവും ലഭിക്കും

തുടർന്ന് വായിക്കാം 
▬▬▬▬▬▬▬▬▬▬▶️

അനേകം ദുഷ് ചിന്തകളും വിഷമങ്ങളും നിറഞ്ഞ ജീവിതത്തിൽ സന്തോഷവും സമാധാനവും നിറയ്ക്കാനായി സഹായിക്കുന്ന അത്ഭുതമന്ത്രമായാണ്  “ഓം നമഃ ശിവായ” കണക്കാക്കുന്നത്. ശിവനെ നമിക്കുന്നു എന്ന് അർഥമാക്കുന്ന ഈ പഞ്ചാക്ഷരി നാമത്തിൽ പ്രപഞ്ച ശക്തി മുഴുവനായും അടങ്ങിയിരിക്കുന്നു എന്നാണ് വിശ്വാസം.

ശിവഭഗവാൻ തന്നെയാണ് പഞ്ചഭൂതങ്ങളായ ഭൂമി,  ജലം, അഗ്നി, വായു, ആകാശം എന്ന്  കരുതപ്പെടുന്നതിനാൽ ഒരേ സമയം ഈ മന്ത്രത്തിലൂടെ എല്ലാ പഞ്ചഭൂതങ്ങളെയും വന്ദിക്കുന്നു എന്നത് ഇതിന്റെ ഒരു വലിയ പ്രത്യേകതയായാണ് കരുതപ്പെടുന്നത്. എല്ലാ ദിനവും രാവിലെ ഈ മന്ത്രോച്ചാരണം നടത്തിയാൽ മനഃശാന്തിയും സമാധാനവും ആനന്ദവും ലഭിക്കും.

നിത്യവും നിശ്ചിതമായ രീതിയിൽ ഈ മന്ത്രം ജപിച്ചാൽ നമ്മളിലും നമ്മുടെ ചുറ്റിലുമുള്ള നെഗറ്റീവ് എനർജികൾ പൂർണ്ണമായും നശിപ്പിക്കാൻ കഴിയുമെന്നാണ് വിശ്വാസം. ദിവസവും 108 തവണ ജപിക്കുന്നത് ഉത്തമം.

ഏറെ ശുദ്ധിയോടെ ചൊല്ലേണ്ട മന്ത്രമാണ് ഇത്. ഓം എന്ന വാക്ക് ഉപയോഗിക്കുന്നതിനാൽ ശരീരശുദ്ധിയും  മനഃശുദ്ധിയും പ്രധാനമാണ്. എല്ലാ ശുദ്ധികളോടെയും ഈ മന്ത്രം ജപിച്ചാൽ ഫലം ഇരട്ടിയാകുമെന്നാണ് വിശ്വാസം.

▬▬▬▬▬▬▬▬▬▬▬▬▬▬▬▬
🔥┈┅❀꧁Astro Live꧂❀┅┉🔥
▬▬▬▬▬▬▬▬▬▬▬▬▬▬▬▬

44. ഭ്രമരി ദേവി ശക്തി പീഠം

 44. ഭ്രമരി ദേവി ശക്തി പീഠം

പശ്ചിമ ബംഗാള്‍ ജല്‍പായ്ഗുരിയിലെ ത്രിസ്രോതയിലാണ് ക്ഷേത്രം. സതിദേവിയുടെ ഇടത് കാല്‍ വീണ സ്ഥലമാണിത്. ഈശ്വരന്‍ എന്ന പേരിലാണ് ഭൈരവ മൂര്‍ത്തിയെ ഇവിടെ ആരാധിക്കുന്നത്.നാസിക്കില്‍ മാത്രമല്ല, പശ്ചിമ ബംഗാളിലെ ടീസ്ത നദിയുടെ തീരത്തും ഒരു ഭ്രമരി ദേവി ക്ഷേത്രം ഉണ്ട്. ദേവിയുടെ ഹൃദയമായ 'ചക്ര'യില്‍ 12 ഇതളുകളുണ്ടെന്ന് തന്ത്ര വിശ്വസിക്കുന്നു, ഇത് മനുഷ്യരെ രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ ആന്റിബോഡികള്‍ നിര്‍മ്മിക്കുന്നു. ഉത്സവങ്ങള്‍: കുംഭം, നവരാത്രി. സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം: മെയ്-ജൂലൈ, സെപ്റ്റംബര്‍-ഒക്ടോബര്‍. ഏറ്റവും അടുത്തുള്ള വിമാനത്താവളം: ബാഗ്‌ഡോഗ്ര (47 കി.മീ). അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍/ബസ് സ്റ്റാന്‍ഡ്: ജല്‍പായ്ഗുരി (20 കി.മീ)
             ◦•●◉✿ ⓋⒷⓉ ✿◉●•◦
13-04-2022


✍️ വിഷ്ണു, ഇടുക്കി 
©️ വളളിയാനിക്കാട്ടമ്മ

43. രത്‌നാവലി ശക്തി പീഠം

43. രത്‌നാവലി ശക്തി പീഠം

പശ്ചിമ ബംഗാള്‍ ഹൂഗ്ലിയിലാണ് ക്ഷേത്രം. സതിദേവിയുടെ വലത് തോള്‍ വീണ സ്ഥലമാണിത്. ഘണ്ടേശ്വറാണ് ഭൈരവ മൂര്‍ത്തി. ഹൂഗ്ലി ജില്ലയിലെ ഖനകുല്‍-കൃഷ്ണ നഗറിലെ രത്‌നാകര്‍ നദിയുടെ തീരത്താണ് സതിയുടെ വലത് തോള്‍ വീണതെന്ന് ഭക്തര്‍ വിശ്വസിക്കുന്നു. ആനന്ദമയീ ക്ഷേത്രം എന്നാണ് പ്രാദേശികമായി ഈ പീഠം അറിയപ്പെടുന്നത്.  രത്‌നാവലിയില്‍, ദേവി പാര്‍വതിയുടെ കൗമാരപ്രായത്തിലുള്ള 16 വയസ്സുള്ള കുമാരിയാണ് പ്രതിഷ്ഠ. ഉത്സവങ്ങള്‍: ദുര്‍ഗാപൂജയും നവരാത്രിയും. സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം: ഓഗസ്റ്റ്-മാര്‍ച്ച്.ഏറ്റവും അടുത്തുള്ള വിമാനത്താവളം: കൊല്‍ക്കത്ത (78 കി.മീ). അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍: ഹൗറ (74 കി.മീ)
             ◦•●◉✿ ⓋⒷⓉ ✿◉●•◦
12-04-2022


✍️ വിഷ്ണു, ഇടുക്കി 
©️ വളളിയാനിക്കാട്ടമ്മ

ഉത്സവബലി

ഉത്സവബലി


 𝓐𝓼𝓽𝓻𝓸 𝓛𝓲𝓿𝓮 𝓗𝓲𝓰𝓱𝓵𝓲𝓰𝓱𝓽𝓼 
▬▬▬▬▬▬🔱▬▬▬▬▬▬ 

★ ക്ഷേത്ര നാലമ്പലത്തിനകത്തും പുറത്തുമുള്ള ബലിക്കല്ലുകളിലും, ദേവന്റെ പരിവാരങ്ങൾക്കും മറ്റു ഭൂതഗണങ്ങൾക്കും നിവേദ്യം അർപ്പിക്കുന്നതാണ്‌ ഉത്സവബലി

★ ബലി തൂകുന്നതിലുള്ള ചോറ്‌ (ഹവിസ്സ്‌) തൂശനിലയിൽ നിരത്തിവയ്ക്കും. തുടർന്ന് ഇത്‌ മൂന്നായി പകുത്ത്‌, ഓരോന്നിലും ഉണക്കലരി, എള്ള്‌, മഞ്ഞൾ എന്നിവയുടെ പൊടിവിതറും. മൂന്നുനിറത്തിലുള്ള ഹവിസ്സ് സത്വരജിസ്തമോഗുണങ്ങളുടെ സൂചകങ്ങളാണ്‌

★ വളരെ സമയമെടുത്താണ് രണ്ടാമത്തെ ബലിതൂവൽ. ഈ സമയത്തുമാത്രമാണ് ഭക്തർക്ക് ദർശനം നൽകാറുള്ളത്. കാണിക്ക അർപ്പിച്ച്‌ ഉത്സവബലിപൂജ തൊഴുതാൽ അഷ്ടൈശ്വര്യങ്ങൾ സിദ്ധിക്കുമെന്നാണ്‌ വിശ്വാസം

തുടർന്ന് വായിക്കാം 
▬▬▬▬▬▬▬▬▬▬▶️

ക്ഷേത്ര നാലമ്പലത്തിനകത്തും പുറത്തുമുള്ള ബലിക്കല്ലുകളിലും, ദേവന്റെ പരിവാരങ്ങൾക്കും മറ്റു ഭൂതഗണങ്ങൾക്കും നിവേദ്യം അർപ്പിക്കുന്നതാണ്‌ ഉത്സവബലി. തന്ത്രിക്കും, കഴകം, വാദ്യക്കാർ, കൈസ്ഥാനീയർ എന്നിവർക്കും വസ്ത്രവും ദക്ഷിണയും നൽകുന്നതാണ്‌ ഉത്സവബലിയുടെ ആദ്യ ചടങ്ങ്‌. ബലി തൂകുന്നതിലുള്ള ചോറ്‌ (ഹവിസ്സ്‌) തൂശനിലയിൽ നിരത്തിവയ്ക്കും. തുടർന്ന് ഇത്‌ മൂന്നായി പകുത്ത്‌, ഓരോന്നിലും ഉണക്കലരി, എള്ള്‌, മഞ്ഞൾ എന്നിവയുടെ പൊടിവിതറും. മൂന്നുനിറത്തിലുള്ള ഹവിസ്സ് സത്വരജിസ്തമോഗുണങ്ങളുടെ സൂചകങ്ങളാണ്‌. പിന്നീട്‌ ഹവിസ്സ്‌ പൂജ നടത്തുന്നു, അതിന് മരം എന്ന വാദ്യവും ശംഖ്‌, ചേങ്ങില എന്നിവയും ചേർത്തുള്ള മരപ്പാണികൊട്ടി ബലി ദേവതകളെ ഉണർത്തും.

ക്ഷേത്രത്തിനുള്ളിലുള്ള ദ്വാസ്ഥന്മാർ, മണ്ഡപത്തിലെ ദേവവാഹനം, അഷ്ടദിക്പാലകർ, ബ്രഹ്മാവ്‌, അനന്തൻ, സപ്തമാതൃക്കൾ, ഗണപതി, വീരഭദ്രൻ എന്നീ ദേവതകൾക്കും അനുചരന്മാർക്കും ആദ്യഘട്ടത്തിൽ ബലി തൂകും. രണ്ടാമത്തെ പ്രദക്ഷിണത്തിൽ ശ്രീകോവിലിന്റെ തെക്കുള്ള സപ്ത മാതൃക്കൾക്ക്‌ ബലി തൂകുന്നു. വളരെ സമയമെടുത്താണ് രണ്ടാമത്തെ ഈ ബലിതൂവൽ. ഈ സമയത്തുമാത്രമാണ് ഭക്തർക്ക് ദർശനം നൽകാറുള്ളത്. കാണിക്ക അർപ്പിച്ച്‌ ഉത്സവബലിപൂജ തൊഴുതാൽ അഷ്ടൈശ്വര്യങ്ങൾ സിദ്ധിക്കുമെന്നാണ്‌ വിശ്വാസം. ഇതിനുശേഷം മാത്രമാണ് നാലമ്പലത്തിന്‌ പുറത്തുള്ള ബലിപീഠങ്ങളിൽ ബലിതൂകുന്നത്. ക്ഷേത്രേശനെ എഴുന്നള്ളിച്ച് പുറത്തെ ബലി സമർപ്പണം വടക്കു ഭാഗത്ത്‌ എത്തുമ്പോൾ ക്ഷേത്രപാലന്‌ പാത്രത്തോടെ ബലി സമർപ്പിക്കുന്നതും വിചിത്രമായ കാഴ്ചയാണ്. തുടർന്ന് ദേവനെ അകത്ത്‌ എഴുന്നള്ളിച്ച്‌ പൂജ നടത്തുന്നതോടെയാണ്‌ ഉത്സവബലി പൂർണമാകുന്നു.

▬▬▬▬▬▬▬▬▬▬▬▬▬▬▬▬
🔥┈┅❀꧁Astro Live꧂❀┅┉🔥
▬▬▬▬▬▬▬▬▬▬▬▬▬▬▬▬

കാളീ വർണ്ണന

കാളീ വർണ്ണന


 𝓐𝓼𝓽𝓻𝓸 𝓛𝓲𝓿𝓮 𝓗𝓲𝓰𝓱𝓵𝓲𝓰𝓱𝓽𝓼 
▬▬▬▬▬▬🔱▬▬▬▬▬▬ 

★ കാളിയമ്മയുടെ നിറം കടുംനീലയും കറുപ്പുമാണ്, ഈ രണ്ട് നിറവും നിഗൂഢത അനന്തത എന്നിവയെ സൂചിപ്പിക്കുന്നു,കടലും നീലാകാശവും ഇതിന് ഉദാഹരണം ആണല്ലോ, അതുപോലെ തന്നെയാണ് കാളിയമ്മ, അനന്തതയുടെ പ്രതീകം തന്നെയാണെന്ന് സാരം

★ അമ്മയുടെ കഴുത്തില്‍ കിടക്കുന്ന മുണ്ഢധ മാല അമ്മയുടെ ബുദ്ധിയെ സൂചിപ്പിക്കുന്നു. ബുദ്ധിക്ക് അപ്പുറം വിലസുന്നവള്‍ എന്ന് ചിന്തിക്കാം, കൂടാതെ പറയപ്പെടുന്നു ജീവികള്‍ ഉദയം ചെയ്യുന്നതിന് മുന്‍പേ ദേവി മുണ്ഢന മാല ധരിച്ചിട്ടുണ്ട് എന്നാണ്, അപ്പോള്‍ സകല ജീവികളുടെ മാതാവാണ് കാളിയമ്മ എന്നതല്ലാതെ വേറെ എന്താണ്,

★ അമ്മയുടെ കഴുത്തില്‍ കിടക്കുന്ന മുണ്ഢധ മാല അമ്മയുടെ ബുദ്ധിയെ സൂചിപ്പിക്കുന്നു. ബുദ്ധിക്ക് അപ്പുറം വിലസുന്നവള്‍ എന്ന് ചിന്തിക്കാം, കൂടാതെ പറയപ്പെടുന്നു ജീവികള്‍ ഉദയം ചെയ്യുന്നതിന് മുന്‍പേ ദേവി മുണ്ഢന മാല ധരിച്ചിട്ടുണ്ട് എന്നാണ്, അപ്പോള്‍ സകല ജീവികളുടെ മാതാവാണ് കാളിയമ്മ എന്നതല്ലാതെ വേറെ എന്താണ്,

തുടർന്ന് വായിക്കാം 
▬▬▬▬▬▬▬▬▬▬▶️

കാളി എന്നത് ശരിക്കും ബ്രഹ്മം സങ്കല്‍പം തന്നെയാണ്. നാം കാളിയെ അറിയുന്നത് അനുസരിച്ച് കാളി നമ്മളില്‍ കാളുന്നു. ശരിക്കും കാളീരൂപം ശ്രദ്ധിച്ചാല്‍ ധാരാളം കൈകളും, ഓരോ കൈകളിലും ഓരോരോ ആയുധങ്ങളും, ഉദാഹരണത്തിന് വാള്‍, ശൂലം, കുന്തം, സര്‍പ്പം തുടങ്ങിയ അനേകം അനേകം ആയുധങ്ങള്‍ കൂടാതെ അറുത്ത് എടുത്ത ദാരികന്റെ തലയും, രക്തം ശേഖരിക്കുന്ന പാത്രവും, മുണ്ഡന മാലയും, കരങ്ങളാല്‍ കോര്‍ത്ത പാവാടയും, നീണ്ട നാവും, ചിതറി നിറഞ്ഞു കിടക്കുന്ന തലമുടികളും,ചലനാത്മകം ആയ പാദങ്ങളും, ഒരു പാദം മഹാശിവന്റെ നെഞ്ചത്തും ആയി നില്‍ക്കുന്ന ആ ഭദ്രകാളീ തത്വം എന്താണ്?
കാളിയമ്മയുടെ നിറം കടുംനീലയും കറുപ്പുമാണ്, ഈ രണ്ട് നിറവും നിഗൂഢത അനന്തത എന്നിവയെ സൂചിപ്പിക്കുന്നു,കടലും നീലാകാശവും ഇതിന് ഉദാഹരണം ആണല്ലോ, അതുപോലെ തന്നെയാണ് കാളിയമ്മ, അനന്തതയുടെ പ്രതീകം തന്നെയാണെന്ന് സാരം.

അമ്മയുടെ കാര്‍കൂന്തല്‍ ഇടതടവില്ലാതെ നിറഞ്ഞു കിടക്കുന്നു, ആ കാര്‍കൂന്തല്‍ ഒരിക്കലും എണ്ണി തിട്ടപ്പെടുത്തുവാന്‍ സാധ്യമല്ല. ഓരോ രോമവും ദേവിയുടെ അനന്തമായ ഗുണങ്ങളെ ആണ് സൂചിപ്പിക്കുന്നത്, അങ്ങനെ നോക്കിയാല്‍ കാളിയമ്മയുടെ ഗുണങ്ങള്‍ ആര്‍ക്കും വര്‍ണ്ണിക്കാനോ മനസ്സിലാക്കാനോ സാധിക്കില്ല എന്നത് തന്നെ.

അമ്മയുടെ ത്രിക്കണ്ണ് അമ്മയുടെ ഉള്‍ക്കണ്ണ് തുറന്നതിനെ അല്ലേ  സൂചിപ്പിക്കുന്നത്, അറിയേണ്ടതിനെ അറിഞ്ഞു എന്ന് താല്‍പര്യം, മൂന്നാം കണ്ണുകളാല്‍ ആണ് അമ്മ എല്ലാം കാണുന്നു എന്ന് അര്‍ത്ഥം ആകുന്നു.
വളരെ നീണ്ട നാവ്, ചുമന്ന നാവ് തന്റെ വെളുത്ത പല്ലുകളാല്‍ കടിച്ചു നില്‍ക്കുന്ന കാളിയമ്മ, താന്‍ തന്നില്‍ ഉള്ള സാത്വിക ഗുണങ്ങള്‍ തന്നില്‍ ഉള്ള രജോഭാവത്തിനെ കീഴടക്കിയ തപസ്വിനി തന്നെ, കൂടാതെ നീണ്ട നാവ് സൂചിപ്പിക്കുന്നത് താന്‍ യോഗവിദ്യയില്‍ പ്രാവീണ്യം നേടിയവള്‍ എന്നും അര്‍ത്ഥം ആകുന്നു, അമ്മ കേചരീ മുദ്രയിലൂടെ അമൃത് പാനം ചെയ്ത പരമ യോഗിനി എന്നത് തന്നെ അല്ലേ

അമ്മയുടെ കഴുത്തില്‍ കിടക്കുന്ന മുണ്ഢധ മാല അമ്മയുടെ ബുദ്ധിയെ സൂചിപ്പിക്കുന്നു. ബുദ്ധിക്ക് അപ്പുറം വിലസുന്നവള്‍ എന്ന് ചിന്തിക്കാം, കൂടാതെ പറയപ്പെടുന്നു ജീവികള്‍ ഉദയം ചെയ്യുന്നതിന് മുന്‍പേ ദേവി മുണ്ഢന മാല ധരിച്ചിട്ടുണ്ട് എന്നാണ്, അപ്പോള്‍ സകല ജീവികളുടെ മാതാവാണ് കാളിയമ്മ എന്നതല്ലാതെ വേറെ എന്താണ്, അമ്മ പ്രപഞ്ച മാതാവും കൂടി ആണ് എന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം.

കരം കൊണ്ടുള്ള പാവാടയാണ് അമ്മയുടെ വേഷം, കരം എന്നത് ബലം എന്ന് അര്‍ത്ഥം, അതായത് അമ്മയുടെ മാനം തന്റെ ബലത്താല്‍ സംരക്ഷിക്കപ്പെടുന്നു എന്നല്ലേ.തന്നില്‍ ഉള്ള ശക്തിയാണ് അമ്മയുടെ വസ്ത്രം. പൊതുവേ അര്‍ധനഗ്ന ആയാണ് കാളിയമ്മയുടെ ചിത്രങ്ങള്‍ കാണപ്പെടുന്നത്, പ്രപഞ്ചം നിറഞ്ഞു നില്‍ക്കുന്ന അമ്മയ്ക്ക് ഏതു വസ്ത്രങ്ങളാല്‍ മറയ്ക്കുവാനാകും.

ഉയര്‍ന്ന മാറിടം അമ്മയുടെ മാതൃത്വത്തെ സൂചിപ്പിക്കുന്നു, തന്റെ ഭക്തരോടുള്ള അഗാധ മാതൃഭാവം.

അമ്മയുടെ കൈകള്‍ നിറയെ ആയുധങ്ങളാണ്, ഓരോരോ ആയുധങ്ങളും അമ്മയുടെ ആത്മീയ ശക്തിയും, ഭൗതീക ശക്തിയും സൂചിപ്പിക്കുന്നു. വിവേകം ആണ് കൈയില്‍ ഉള്ള വാള്‍. സൃഷ്ടിയുടെ പ്രതീകം കൈയില്‍ ഉള്ള ശംഖ്, സ്ഥിതി അമ്മയുടെ കൈയില്‍ ഉള്ള പരിച, അങ്ങനെ അങ്ങനെ പോകുന്നു.

അമ്മയുടെ ഒരു കൈയില്‍ ദാരികന്റെ തലയുണ്ട്, മറ്റൊരു കൈയില്‍ ധാരികന്റെ ചോര ശേഖരിക്കുന്നു അത് പാനം ചെയ്യുവാന്‍, ഒരിക്കലും ചോര കുടിക്കുന്നവള്‍ എന്നല്ല അര്‍ത്ഥം, അഹങ്കാരത്തിന്റെ തലയാണ് അമ്മ അറുത്ത് ഭക്തരെ രക്ഷിക്കുന്നത്, എപ്പോള്‍ അഹങ്കാരം പോകുന്നോ അപ്പോള്‍ അവിടെ നിന്നും അമൃതല്ലേ ഒഴുകുകയുള്ളൂ. അങ്ങനെ നോക്കിയാല്‍ അമ്മ നമ്മളില്‍ നിന്നും ഒഴുകുന്ന അമൃത് കുടിക്കുന്ന ദേവി എന്നു സാരം.

ധാരാളം കൈകള്‍ അമ്മയ്ക്ക് ഉണ്ട്, എന്നാല്‍ പാദങ്ങള്‍ രണ്ടെണ്ണവും, പാദങ്ങള്‍ അമ്മയുടെ സത്യവും ധര്‍മ്മവും ആണ് സൂചിപ്പിക്കുന്നത്, അമ്മയില്‍ നിന്ന് ഭൗതീക നേട്ടം ആഗ്രഹിക്കുന്നവര്‍ അമ്മയുടെ കൈകളെയാണ് ആശ്രയിക്കുന്നത് എന്ന് അര്‍ത്ഥം, അപ്പോള്‍ അമ്മ അതാത് കൈകളാല്‍ അനുഗ്രഹിക്കുന്നു, എന്നാല്‍ സത്യവും ധര്‍മ്മവും മാത്രം ആശ്രയിക്കുന്ന ഉത്തമ ഭക്തര്‍ അമ്മയുടെ പാദാരവിന്ദം ആണ് ആശ്രയിക്കുന്നത്, അപ്പോള്‍ എന്തു സംഭവിക്കുന്നു, അമ്മയുടെ കൈകള്‍ എല്ലാം അവനില്‍ അനുഗ്രഹം ചൊരിയുന്നു.

അമ്മയുടെ പാദങ്ങള്‍ ചലനാത്മകം ആയി കാണപ്പടുന്നു, അമ്മയുടെ ഒരു പാദം പരമശിവത്തെ മാറിലാണ് ചവുട്ടി നില്‍ക്കുന്നത്,ഇവിടെ പരമശിവന്‍ നിശ്ചല ബ്രഹ്മം തന്നെയാണ്, ബ്രഹ്മത്തില്‍ നിന്നും ഉണ്ടായ പ്രകൃതി,ചലനാത്മകം ആയ പ്രകൃതി തന്നെയല്ലേ മഹാമായ ആയ കാളി മാതാവ്.

ഇങ്ങനെ നോക്കുമ്പോള്‍ കാളിയമ്മയുടെ തത്വം ശരിക്കും അദ്വൈത ബോധം നല്‍കുന്ന ഒരു മഹാ സങ്കല്‍പം തന്നെയല്ലേ.

അമ്മ ആയി കണ്ടാലും, ബ്രഹ്മത്തില്‍ നിന്നുണ്ടായ പ്രകൃതി ആയി കണ്ടാലും അത് നമ്മളില്‍ ആത്മീയ ഉണര്‍വ്വ് ഉണ്ടാക്കുന്നു എന്നത് തന്നെയാണ് നമ്മളില്‍ സംഭവിക്കുന്നത്

▬▬▬▬▬▬▬▬▬▬▬▬▬▬▬▬
🔥┈┅❀꧁Astro Live꧂❀┅┉🔥
▬▬▬▬▬▬▬▬▬▬▬▬▬▬▬▬

42. കിരീടേശ്വരി ദേവി ശക്തി പീഠം

 42. കിരീടേശ്വരി ദേവി ശക്തി പീഠം

പശ്ചിമബംഗാളിലെ മൂര്‍ഷിദാബാദിലാണ് ഈ ക്ഷേത്രം. സതിദേവിയുടെ കിരീടം വീണ സ്ഥലമാണിത്. സാങ് വര്‍ത്തയാണ് ഭൈരവ മൂര്‍ത്തി.  ശരീരഭാഗങ്ങള്‍ വീഴുന്നതിന്  പകരം ദേവിയുടെ ആഭരണം വീണതിനാല്‍ ദേവിയെ മുകുടേശ്വരി (കിരീടധാരിയായ ദേവി) ആയി ആരാധിക്കുന്നു. കിരീടേശ്വരി, മിക്ക ശക്തി പീഠങ്ങളിലെയും പോലെ, പല പേരുകളിലും വിളിക്കുന്നു - ദേവി വിമല, കിരിത്കണ എന്നിങ്ങനെ. ഭഗീരഥി നദിക്കരയിലെ ക്ഷേത്രമൈതാനത്ത് മഹാമായ ഉറങ്ങുന്നതായി ഭക്തര്‍ വിശ്വസിക്കുന്നു. പീഠത്തിന് ഏകദേശം 1,000 വര്‍ഷങ്ങള്‍ പഴക്കമുള്ളതായി പഴമക്കാര്‍ പറയുന്നു. പ്രധാന ഉത്സവങ്ങള്‍: വിജയദശമി, ദുര്‍ഗാപൂജ, നവരാത്രി. എല്ലാ ചൊവ്വാഴ്ചയും ശനിയാഴ്ചയും ഡിസംബറിലോ ജനുവരിയിലോ കിരീടേശ്വരി മേള നടക്കുന്നു. സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം: ഒക്ടോബര്‍-മാര്‍ച്ച്. ഏറ്റവും അടുത്തുള്ള വിമാനത്താവളം: കൊല്‍ക്കത്ത (239 കി.മീ). ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍: ദഹപാറ (3 കി.മീ)
             ◦•●◉✿ ⓋⒷⓉ ✿◉●•◦
11-04-2022


✍️ വിഷ്ണു, ഇടുക്കി 
©️ വളളിയാനിക്കാട്ടമ്മ

പാമ്പിന്‍ കളം

പാമ്പിന്‍ കളം 


 𝓐𝓼𝓽𝓻𝓸 𝓛𝓲𝓿𝓮 𝓗𝓲𝓰𝓱𝓵𝓲𝓰𝓱𝓽𝓼 
▬▬▬▬▬▬🔱▬▬▬▬▬▬ 

★ സര്‍പ്പപ്പാട്ട്, പാമ്പിന്‍കളം, നാഗപ്പാട്ട് എന്നീ പേരുകളില്‍ അറിയപ്പെടുന്നു. സര്‍പ്പകോപത്തിനു പ്രതിവിധിയായും, ഐശ്വര്യം കൈവരുത്തുവാനുമായി സര്‍പ്പക്കാവുകളില്‍വെച്ച് നാഗക്കളവും പാട്ടും നടത്തുന്നു

★ ഭൂമിയുടെ അധിപനായ നാഗങ്ങളെ പ്രസാദിപ്പിക്കാന്‍ പലതറവാടുകളിലും സര്‍പ്പം തുള്ളല്‍ വഴിപാടായി നടത്താറുണ്ട്‌. കന്നി, തുലാം, കുംഭം, മേടം തുടങ്ങിയ മാസങ്ങളിലാണ് സര്‍പ്പം തുള്ളല്‍ നടത്തുന്നത്

★ സര്‍പ്പം തുള്ളല്‍ നടത്തുന്ന തറവാടുകളില്‍ അവിടുത്തെ മുതിര്‍ന്ന സ്ത്രീ കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും. ഇവരെ സഹായിക്കാന്‍ ഒരു പെണ്‍കുട്ടിയും, ആണ്‍കുട്ടിയും ഉണ്ടാകും. ‘കാപ്പും, കന്യാവും’ എന്നാണ് ഇവരെ വിളിക്കുന്നത്

തുടർന്ന് വായിക്കാം 
▬▬▬▬▬▬▬▬▬▬▶️

ഗൃഹത്തിലും നാട്ടിലും ഉണ്ടാകുന്ന പല ദൌര്‍ഭാഗ്യങ്ങള്‍ക്കും രോഗങ്ങള്‍ക്കും സര്‍പ്പദേവതയുടെ കോപമാണെന്ന് കരുതി അതിനു പ്രതിവിധിയായി നടത്തുന്ന അനുഷ്ഠാനമാണ് സര്‍പ്പം തുള്ളല്‍. സര്‍പ്പപ്പാട്ട്, പാമ്പിന്‍കളം, നാഗപ്പാട്ട് എന്നീ പേരുകളില്‍ അറിയപ്പെടുന്നു. സര്‍പ്പകോപത്തിനു പ്രതിവിധിയായും, ഐശ്വര്യം കൈവരുത്തുവാനുമായി സര്‍പ്പക്കാവുകളില്‍വെച്ച് നാഗക്കളവും പാട്ടും നടത്തുന്നു. ഭൂമിയുടെ അധിപനായ നാഗങ്ങളെ പ്രസാദിപ്പിക്കാന്‍ പലതറവാടുകളിലും സര്‍പ്പം തുള്ളല്‍ വഴിപാടായി നടത്താറുണ്ട്‌. കന്നി, തുലാം, കുംഭം, മേടം തുടങ്ങിയ മാസങ്ങളിലാണ് സര്‍പ്പം തുള്ളല്‍ നടത്തുന്നത്. സര്‍പ്പം തുള്ളലിന് കാര്‍മ്മികത്വം വഹിക്കുന്നത് പരമ്പരാഗതമായി പുള്ളുവര്‍ സമുദായങ്ങളാണ്.

നാഗക്കളം എഴുതുന്നതിനു മുമ്പ് കളം കുറിക്കുക എന്നൊരു ചടങ്ങുണ്ട്. എഴുദിവസത്തിനു മുമ്പ് കളത്തിനുവേണ്ട സാധന സാമഗ്രികളുടെ ചാര്‍ത്ത് കുറിക്കുന്നു. വീട്ടുമുറ്റത്തോ സര്‍പ്പക്കാവിലോ ഇട്ട പന്തലില്‍ പാലക്കൊമ്പ്, കുലവാഴ, എന്നിവകൊണ്ട് അലങ്കരിക്കും. ത്രിസന്ധ്യകഴിഞ്ഞാല്‍ പന്തലിന്റെ കന്നി മൂലയില്‍ ഗണപതി പൂജ നടത്തുന്നു. അതിനുശേഷമാണ് കളമെഴുത്ത് തുടങ്ങുന്നത്. മഞ്ഞള്‍പ്പൊടി, അരിപ്പൊടി, കരിപ്പൊടി, വാകപ്പൊടി എന്നിവയാണ് കളമെഴുതാന്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍. കണ്ണന്‍ ചിരട്ടയില്‍ പൊടി നിറച്ചശേഷം നിലത്ത് തട്ടിതട്ടിയാണ് കളം വരക്കുന്നത്. പ്രഭാതത്തില്‍ തുടങ്ങുന്ന കളമെഴുത്ത് ഉച്ചയാകുന്നതോടെ പൂര്‍ത്തിയാകും. ഏഴരവെളുപ്പിന് മുന്‍പ് എല്ലാ ചടങ്ങുകളും പൂര്‍ത്തിയാക്കണം എന്നാണ് പ്രമാണം. രാഹുകാലത്ത് ചടങ്ങുകള്‍ ആരംഭിക്കാറില്ല. ചുറ്റി പിണഞ്ഞിരിക്കുന്ന രണ്ട് നാഗങ്ങളെയാണ് ചെറുതായ കളത്തില്‍ ചിത്രീകരിക്കുന്നത്. നാഗഫണം കിഴക്ക് വരുന്ന രീതിയിലാണ് വരയ്ക്കുന്നത്.

സര്‍പ്പം തുള്ളല്‍ നടത്തുന്ന തറവാടുകളില്‍ അവിടുത്തെ മുതിര്‍ന്ന സ്ത്രീ കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും. ഇവരെ സഹായിക്കാന്‍ ഒരു പെണ്‍കുട്ടിയും, ആണ്‍കുട്ടിയും ഉണ്ടാകും. ‘കാപ്പും, കന്യാവും’ എന്നാണ് ഇവരെ വിളിക്കുന്നത്. സാധാരണയായി പന്ത്രണ്ട് വയസ്സിനു താഴെയുള്ള ബാലികാബാലന്മാരെയാണ് ഇതിനു തെരഞ്ഞെടുക്കുന്നത്. ഒമ്പത് ദിവസത്തെ വ്രതം എടുത്തു വേണം കര്‍മ്മത്തിനു തയ്യാറാവാന്‍. കൈയ്യില്‍ മഞ്ഞള്‍ കഷ്ണം ചേര്‍ത്ത ചരട് കെട്ടുന്നതോടെ കാപ്പും, കന്യാവും കര്‍മ്മികളാകുന്നു. പട്ടും മഞ്ഞളും ചാര്‍ത്തിയ വിളക്കിന് മുമ്പില്‍ നാഗങ്ങള്‍ക്ക്‌ നൂറും പാലും നല്‍കുന്നു. പുള്ളുവന്‍പ്പാട്ട് ആരംഭിക്കുമ്പോള്‍ കവുങ്ങില്‍ പൂക്കില കൈയ്യില്‍ തിരുകി കാപ്പും കന്യാവും കളത്തില്‍ ഇരിക്കും. കളമെഴുതി ആവാഹിച്ചു സര്‍പ്പങ്ങള്‍ പ്രവേശിക്കുന്നതോടെ ഇവര്‍ കലികയറി പൂക്കുല കുലുക്കി പുള്ളുവന്‍ പാട്ടിനൊത്ത് തുള്ളും. തറവാട്ടിലെ കന്യകമാരും ഇതില്‍ പങ്കുചേരും. പാട്ടിന്റെ ദ്രുതാവസ്ഥയില്‍ കന്യകമാര്‍ നാഗങ്ങളായി ആടി കളം മായ്ക്കുന്നു. ഇതോടുകൂടി കളമെഴുത്ത് പാട്ടും അവസാനിക്കുന്നു. പാട്ടിനൊത്ത് കളം മായ്ക്കാതിരുന്നാല്‍ പൂജ ഫലിച്ചിട്ടില്ലെന്നാണ് വിശ്വാസം. അപ്പോള്‍ വീണ്ടും ചടങ്ങുകള്‍ ആവര്‍ത്തിക്കുന്നു.


▬▬▬▬▬▬▬▬▬▬▬▬▬▬▬▬
🔥┈┅❀꧁Astro Live꧂❀┅┉🔥
▬▬▬▬▬▬▬▬▬▬▬▬▬▬▬▬

രാമായണ രചനയെപറ്റി ഒരു കഥ

രാമായണ രചനയെപറ്റി ഒരു കഥ


 𝓐𝓼𝓽𝓻𝓸 𝓛𝓲𝓿𝓮 𝓗𝓲𝓰𝓱𝓵𝓲𝓰𝓱𝓽𝓼 
▬▬▬▬▬▬🔱▬▬▬▬▬▬ 

★ വാത്മീകി തന്റെ ഗുരുവായ നാരദമുനിയോട് ഒരു ചോദ്യം ചോദിയ്ക്കുന്നു

★ ലോകം മുഴുവനും സഞ്ചരിക്കുന്ന അങ്ങക്ക് തീര്‍ച്ഛയായും അറിയാതിരിക്കില്ല. നാരദമഹര്‍ഷി പൊടുന്നനെ ഉത്തരം നല്‍കി

★ രാമായണം ആദ്യാന്തം ശ്രദ്ധയോട് വായിക്കുന്ന ഏതൊരാള്‍ക്കും ഈ വിശിഷ്ട ഗുണങ്ങളത്രയും ഉള്‍ച്ചേര്‍ന്ന മാതൃകാ വെക്തിത്വത്തിന്റെ ദിവ്യരൂപത്തെയല്ലെ കാണാന്‍കഴിയുക

തുടർന്ന് വായിക്കാം 
▬▬▬▬▬▬▬▬▬▬▶️

അതുല്യ ഇതിഹാസമായ രാമായണ രചനയെപറ്റി ഒരു കഥയുണ്ട്. വാത്മീകി തന്റെ ഗുരുവായ നാരദമുനിയോട് ഒരു ചോദ്യം ചോദിയ്ക്കുന്നു. ഗുരോ, ഇന്ന് ജീവിച്ചിരിക്കുന്നതില്‍വച്ച് ഏറ്റം സദ്ഗുണസമ്പന്നനും ധര്‍മ്മിഷ്ടനും സത്യത്തില്‍നിന്ന് വെതിചലിക്കാത്തവനും നിര്‍മലനും സര്‍വ ജീവജാലങ്ങളിലും കാരുണ്യമുള്ളവനും ധിഷണാശാലിയുമായ ആള്‍ ആരാണ്? അടര്‍ക്കളത്തില്‍ ദേവന്‍മാരെപ്പോലും ഭയപ്പെടാത്തവനും ആത്മസാഷാല്‍ക്കാരം കിട്ടിയവനുമായ ആ മഹാന്റെ പേരെന്താണ്? ലോകം മുഴുവനും സഞ്ചരിക്കുന്ന അങ്ങക്ക് തീര്‍ച്ഛയായും അറിയാതിരിക്കില്ല. നാരദമഹര്‍ഷി പൊടുന്നനെ ഉത്തരം നല്‍കി: രാമന്‍. രാമായണം ആദ്യാന്തം ശ്രദ്ധയോട് വായിക്കുന്ന ഏതൊരാള്‍ക്കും ഈ വിശിഷ്ട ഗുണങ്ങളത്രയും ഉള്‍ച്ചേര്‍ന്ന മാതൃകാ വെക്തിത്വത്തിന്റെ ദിവ്യരൂപത്തെയല്ലെ കാണാന്‍കഴിയുക. ജീവിതത്തില്‍ ഏറ്റ നിര്‍ഭാഗ്യങ്ങള്‍, പീഢനങ്ങള്‍, കൊടിയ ദുരിതങ്ങള്‍, ഇവയെല്ലാം ഒരു വെക്തി നേരിടുന്നതെങ്ങനെയെന്നും തളര്‍ച്ചക്കുപകരം അതുണ്ടാക്കുന്ന അപാരമായ കരുത്ത് എന്തെന്നും രാമായണത്തിലൂടെ രാമന്‍ നമുക്കുകാട്ടിത്തരുകയല്ലെ ചെയ്യുന്നത്. ഒരൊറ്റ ഉദാഹരണം മതി ശ്രീരാമചന്ദ്രന്റെ അതുല്യവെക്തിത്വത്തിന്റെ മാറ്ററിയാന്‍. രാമന്റെ കിരീടധാരണത്തിനുള്ള തയ്യാറെടുപ്പുകള്‍ നാടാകെ നടക്കുന്നനേരം. അതിനിടയില്‍ കൈകേകി അടിയന്തിരമായി രാമനെ വിളിക്കുന്നു. അന്തപ്പുരത്തില്‍ ഈ സമയം ദശരഥമഹാരാജാവ് മോഹാലസ്യപ്പെട്ടുകിടക്കുകയാണ്. അരികില്‍ യാതൊരു ഭാവ വെത്യാസവുവില്ലാതെ കൈകേകി. തന്റെ അരികില്‍ നില്‍ക്കുന്ന മകനോട് ഒരക്ഷരം ഉരിയാടാന്‍പോലും ആ പിതാവി ന് അപ്പോള്‍ കഴിയുന്നില്ല. സ്തംഭിച്ചുനില്‍ക്കുന്ന രാമനോട് കുടില ബുദ്ധിയായ കൈകേകി പറയുന്നു: മകനെ, അച്ഛന്റെ ഇംഗിതമാണ്. അതു നീ നിവര്‍ത്തിച്ചുകൊടുക്കില്ലെ. ദേവീ, അവിടുന്ന് എന്നോട് ഈവിധം നിര്‍ദയമായി പറയുന്നല്ലൊ. ഞാന്‍ എന്താണ് അച്ഛനുവേണ്ടി ചെയ്യേണ്ടത്? ജ്വലിക്കുന്ന അഗ്നികുണ്ഠത്തിലേക്ക് എടുത്തുചാടണമെന്നോ കൊടും വിഷം പാനം ചെയ്യണമെന്നോ, എന്തുതന്നെയായാലും ഞാന്‍ ചെയ്യാം. ഇതാ വാക്കുതരുന്നു. എന്നാല്‍ കൈകേകി പറഞ്ഞത് മകനെ, നീ പതിനാലുവര്‍വനവാസം സ്വീകരിക്കണം എന്നായിരുന്നു. പിതൃഭക്തനായ ഒരു മാതൃകാ പുത്രന്റെ അനിതരസാധാരണമായ വെക്തി വൈശിഷ്ട്യത്തിന്റെ തിളക്കമല്ലെ രാമനിലൂടെ അപ്പോള്‍ പ്രകാശിതമായത് മഹാരാജാവ് കൈകേകിക്ക് എന്നോ നല്‍കിയ കാലഹരണപ്പെട്ട ഒരു വാഗ്ദാനം രാമന്റെ പട്ടാഭിക്ഷേകത്തെ പതിന്നാലു കൊല്ലത്തെയ്ക്കു മാറ്റിവെച്ചപ്പോഴും രാമന്‍ ദു:ഖിച്ചില്ല. മറിച്ച് ആമുഖത്ത് നിഴലിച്ചത് ഒരു സ്ഥിതപ്രജ്ഞന്റെ ശാന്തതയായിരുന്നു. സുഖ ദു:ഖങ്ങളില്‍ സമചിത്തത കൈവിടാത്ത ഒരു യഥാര്‍ത്ഥ ഭരണാധികാരിയുടെ ചങ്കുറപ്പ്. അതുകൊണ്ടാകണം വിവേകാനന്ദസ്വാമികള്‍ ശ്രീരാമചന്ദ്രനെപറ്റി ഇങ്ങനെ പറഞ്ഞത്: പൗരുഷത്തിന്റെയും ദേവത്വത്തിന്റെയും സമ്മിളിതരൂപം മനുഷ്യരില്‍ ദേവന്‍, അതാണ് രാമന്‍. ഇത്തിരിക്കൂടി ആഴത്തില്‍ പറഞ്ഞാല്‍ പൗരുഷത്തിന്റെയും സത്യധര്‍മ്മങ്ങളുടെയും മൂര്‍ത്തിമാത്രമല്ല മാതൃകാ പുത്രനും, മാതൃകാപിതാവും, മാതൃകാ രാജാവുമാണ് രാമന്‍.
ശ്രീരാമ രാമരാമ ശ്രീരാമചന്ദ്ര ജയ
ശ്രീരാമ രാമരാമ ശ്രീരാമചന്ദ്ര ജയ
ശ്രീരാമ രാമരാമ ശ്രീരാമചന്ദ്ര ജയ

▬▬▬▬▬▬▬▬▬▬▬▬▬▬▬▬
🔥┈┅❀꧁Astro Live꧂❀┅┉🔥
▬▬▬▬▬▬▬▬▬▬▬▬▬▬▬▬

ചന്ദനലേപന൦

ചന്ദനലേപന൦


 𝓐𝓼𝓽𝓻𝓸 𝓛𝓲𝓿𝓮 𝓗𝓲𝓰𝓱𝓵𝓲𝓰𝓱𝓽𝓼 
▬▬▬▬▬▬🔱▬▬▬▬▬▬ 

★ വൈഷ്ണവമായതിനെ കുറിക്കാന്‍ ഉപയോഗിക്കുന്ന തിലകം ആണ് ചന്ദനം. വിദ്യയുടെ സ്ഥാനം കൂടിയായ നെറ്റിത്തടത്തില്‍ ലംബമായാണ് ചന്ദനം തൊടുന്നത്

★ സുഷ്മനാ നാഡിയുടെ പ്രതീകമായാണ് ചന്ദനകുറി മുകളിലേക്കണിയുന്നത്. മോതിര വിരല്‍ ചന്ദനം തൊടുവാന്‍ ഉപയോഗിക്കുന്നു

★ ആജ്ഞാചക്രത്തിന് ഉണര്‍വേകാനും രക്തത്തിനേയും മനസ്സിനെയും ശുദ്ധീകരിക്കുവാനും ചന്ദനലേപനത്തിലൂടെ സാധിക്കുന്നു

തുടർന്ന് വായിക്കാം 
▬▬▬▬▬▬▬▬▬▬▶️

വൈഷ്ണവമായതിനെ കുറിക്കാന്‍ ഉപയോഗിക്കുന്ന തിലകം ആണ് ചന്ദനം. വിദ്യയുടെ സ്ഥാനം കൂടിയായ നെറ്റിത്തടത്തില്‍ ലംബമായാണ് ചന്ദനം തൊടുന്നത്. സുഷ്മനാ നാഡിയുടെ പ്രതീകമായാണ് ചന്ദനകുറി മുകളിലേക്കണിയുന്നത്. മോതിര വിരല്‍ ചന്ദനം തൊടുവാന്‍ ഉപയോഗിക്കുന്നു. ശരീരത്തിലെ ആജ്ഞാചക്രത്തിന് ഉണര്‍വേകാനും രക്തത്തിനേയും മനസ്സിനെയും ശുദ്ധീകരിക്കുവാനും ചന്ദനലേപനത്തിലൂടെ സാധിക്കുന്നു. ഔഷധശക്തിയുള്ള ചന്ദനത്തിന്ടെ അംശം നെറ്റിതടത്തില്‍ നിന്നും ഊര്‍ന്നിറങ്ങി മുഖമാകെ വ്യാപിക്കുകയും മുഖകാന്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. നെറ്റിയില്‍ ചന്ദനം ചാര്‍ത്തുന്നതുകൊണ്ട് എപ്പോഴും പ്രസന്നവദന്നായിരിക്കുവാന്‍ സാധിക്കും. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാര്‍ പെട്ടന്ന് കൊപിഷ്ഠരാകുന്നതിനാല്‍ ഭ്രുമദ്ധ്യം പെട്ടെന്ന് ചൂടുപിടിക്കുന്നു. ചന്ദനം തണുത്തതായതിനാല്‍ ശരീരത്തിന്ടെ താപനിലയെ ചന്ദനധാരണത്തോടെ സ്ഥിരമായി നിറുത്തുവാന്‍ സാധിക്കും. തിലകധാരണം കൂടാതെ ചെയ്യപ്പെടുന്ന ഏതുകര്‍മ്മവും നിഷ്ഫലമാണെന്ന് പുരാണങ്ങള്‍ പറയുന്നു.

▬▬▬▬▬▬▬▬▬▬▬▬▬▬▬▬
🔥┈┅❀꧁Astro Live꧂❀┅┉🔥
▬▬▬▬▬▬▬▬▬▬▬▬▬▬▬▬

41. കങ്കാളിത്തല ദേവി ശക്തി പീഠം

 41. കങ്കാളിത്തല ദേവി ശക്തി പീഠം

പശ്ചിമബംഗാള്‍ ബോല്‍പൂരിലാണ് ക്ഷേത്രം. സതിദേവിയുടെ അരക്കെട്ട് വീണ സ്ഥലം എന്നാണ് വിശ്വാസം. ഭൈരവ അവതാരമായ രുരു ആണ് ഇവിടത്തെ മറ്റൊരു ആരാധനാമൂര്‍ത്തി. കോപൈ നദിയുടെ തീരത്താണ് ക്ഷേത്രം. ഈ സ്ഥലം കങ്കലേശ്വരിയുടെ വാസസ്ഥലമാണ്. ജീവിതത്തിന്റെ വിവിധ തുറകളിലുള്ള ആളുകള്‍ ദേവിയുടെ അനുഗ്രഹത്തിനായി സന്ദര്‍ശിക്കുന്നു. ഐതിഹ്യമനുസരിച്ച്, സതിയുടെ അരക്കെട്ട് വളരെ ശക്തിയോടെ ഇവിടെ വീണു. അത് ഭൂമിയില്‍ ഗര്‍ത്തം സൃഷ്ടിക്കുകയും പിന്നീട് അതില്‍ വെള്ളം നിറഞ്ഞ് പവിത്രമായ കുണ്ട് (കുളം) രൂപപ്പെടുകയും ചെയ്തു. ഈ കുളത്തിലാണ് പീഠം സ്ഥിതി ചെയ്യുന്നത്. ഒക്ടോബര്‍-മാര്‍ച്ച് കാലയളവാണ് സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം. കൊല്‍ക്കത്ത (135 കിലോമീറ്റര്‍) ആണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. ബോള്‍പൂര്‍ (8 കിലോമീറ്റര്‍ അകലെ) ആണ് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍
             ◦•●◉✿ ⓋⒷⓉ ✿◉●•◦
10-04-2022

✍️ വിഷ്ണു, ഇടുക്കി 
©️ വളളിയാനിക്കാട്ടമ്മ

40. കാളിഘട്ട് ശക്തി പീഠം

 40. കാളിഘട്ട് ശക്തി പീഠം

കൊല്‍ക്കത്തയിലാണ് ക്ഷേത്രം. സതിദേവിയുടെ തല പതിച്ച സ്ഥലമായാണ് വിശ്വസിക്കുന്നത്. നകുലീശ്/നകുലേശ്വര്‍ എന്ന ഭാവത്തിലാണ് ഭൈരവന്‍ ഇവിടെ കുടിക്കൊള്ളുന്നത്.  ദക്ഷിണ കൊല്‍ക്കത്തയിലെ ആദി ഗംഗാ നദിക്കരയില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയാണ് ദക്ഷിണ കാളി. 1809 മുതല്‍ നിലവിലുള്ള ഘടന നിലനില്‍ക്കുന്നു. നകുലേശ്വര്‍ ഭൈരവന്റെ സ്വയംഭൂലിംഗം 15-ാം നൂറ്റാണ്ടില്‍ കാളിഘട്ടിന് മുമ്പുള്ള പുരാതന കാളിക്ഷേത്രത്തിന്റെ സ്ഥാപകനായ നാഥ സന്യാസി ചൗരംഗ ഗിരിയാണ് കണ്ടെത്തിയത്. ദേവിയുടെ കറുത്ത തൊലി പ്രപഞ്ചത്തിന്റെ ആദിമ ഇരുട്ടിനെ പ്രതിനിധാനം ചെയ്യുന്നു. അതില്‍ നിന്നാണ് സൃഷ്ടി ഉണ്ടാകുന്നത്, എല്ലാം അലിഞ്ഞുപോകുന്ന ഇരുട്ട്. ഒക്ടോബര്‍-ഫെബ്രുവരി കാലയളവാണ് സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം. കൊല്‍ക്കത്തയാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. ഹൗറയാണ് അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍
             ◦•●◉✿ ⓋⒷⓉ ✿◉●•◦
09-04-2022

✍️ വിഷ്ണു, ഇടുക്കി 
©️ വളളിയാനിക്കാട്ടമ്മ

39. ജശോരേശ്വരി ദേവി ശക്തി പീഠം

 39. ജശോരേശ്വരി ദേവി ശക്തി പീഠം

ബംഗ്ലാദേശിലെ ജെസ്സോറിലാണ് ക്ഷേത്രം. ചന്ദ എന്ന ഭൈരവ അവതാരത്തിനാണ് ക്ഷേത്രത്തിന്റെ സംരക്ഷണ ചുമതല.പതിനഞ്ചാം നൂറ്റാണ്ടില്‍ ക്ഷേത്രം നിര്‍മ്മിച്ചത് ജെസ്സോറിലെ മഹാരാജാവ് പ്രതാപാദിത്യനാണ്. അദ്ദേഹത്തിന്റെ പേരില്‍ നിന്നാണ് ക്ഷേത്രത്തിന് ഈ പേര് ലഭിച്ചത്.  1971 ലെ യുദ്ധത്തിനും ആഭ്യന്തര കലാപത്തിനും ശേഷം വാസ്തുശില്പിയായ അനരി രൂപകല്‍പ്പന ചെയ്യുകയും നിര്‍മ്മിക്കുകയും ചെയ്ത 100-വാതില്‍ ഘടനയുടെ പ്രധാന ഭാഗങ്ങള്‍ നശിപ്പിക്കപ്പെട്ടു. ഇവിടെ, കാളി ഉഗ്രരൂപിണിയാണ്. ദേവിയില്‍ നിന്ന്് പുറപ്പെടുന്ന അഗ്‌നി അഹങ്കാരത്തെ കത്തിക്കാനും തീര്‍ഥാടകര്‍ക്ക് രക്ഷ നല്‍കാനും സഹായകമാണ്. അഷ്ട ഭൈരവരില്‍ മൂന്നാമനാണ് ചന്ദ. തമിഴ്നാട്ടിലെ നാഗപട്ടണത്തിലെ വൈതീശ്വരന്‍ കോവില്‍ ചന്ദ ഭൈരവ പ്രതിഷ്ഠയാണ്. ഒക്ടോബറിലെ നവരാത്രി, കാളിപൂജയുമാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവങ്ങള്‍. സെപ്റ്റംബര്‍-ഫെബ്രുവരി കാലയളവാണ് സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം. ജെസ്സോറാണ് (126 കി.മീ) ഏറ്റവും അടുത്തുള്ള വിമാനത്താവളം.
             ◦•●◉✿ ⓋⒷⓉ ✿◉●•◦
08-04-2022

✍️ വിഷ്ണു, ഇടുക്കി 
©️ വളളിയാനിക്കാട്ടമ്മ

തിലകമണിയല്‍

തിലകമണിയല്‍ ‘ അഥവാ ‘ കുറിതൊടല്‍


 𝓐𝓼𝓽𝓻𝓸 𝓛𝓲𝓿𝓮 𝓗𝓲𝓰𝓱𝓵𝓲𝓰𝓱𝓽𝓼 
▬▬▬▬▬▬🔱▬▬▬▬▬▬ 

★ നെറ്റിത്തടം, കഴുത്ത്, രണ്ടു തോള്‍, രണ്ടു കൈമുട്ടുകള്‍, നെഞ്ച്, വയര്‍ ഭാഗം, രണ്ടു കണങ്കാലുകള്‍ എന്നീ ഭാഗങ്ങളില്‍ ഭസ്മം, ചന്ദനം, കുങ്കുമം ഈ മൂന്നു ദ്രവ്യങ്ങള്‍ കൊണ്ട് അങ്കനം ചെയ്യുന്ന രീതിയെ ‘ തിലകമണിയല്‍ ‘ അഥവാ ‘ കുറിതൊടല്‍ ‘ എന്നു പറയുന്നു.

★ നെറ്റിത്തടം ആന്തരിക വിദ്യയെ കുറിക്കുന്ന സ്ഥാനമാണ്. വിശാലമായ നെറ്റിത്തടം ഉത്തമ ലക്ഷണമാണ്.

★ ശിരസ്സു പരമാത്മാവിന്‍റെയും, നെറ്റിത്തടം ആകാശത്തേയും, പുരികം വായുവിനെയും, കണ്ണ് അഗ്നിയേയും, നാക്ക് ജലത്തേയും, മൂക്ക് ഭൂമിയേയും സൂചിപ്പിക്കുന്നു

തുടർന്ന് വായിക്കാം 
▬▬▬▬▬▬▬▬▬▬▶️

ലലാടം (നെറ്റിത്തടം), കഴുത്ത്, രണ്ടു തോള്‍, രണ്ടു കൈമുട്ടുകള്‍, നെഞ്ച്, വയര്‍ ഭാഗം, രണ്ടു കണങ്കാലുകള്‍ എന്നീ ഭാഗങ്ങളില്‍ ഭസ്മം, ചന്ദനം, കുങ്കുമം ഈ മൂന്നു ദ്രവ്യങ്ങള്‍ കൊണ്ട് അങ്കനം ചെയ്യുന്ന രീതിയെ ‘ തിലകമണിയല്‍ ‘ അഥവാ ‘ കുറിതൊടല്‍ ‘ എന്നു പറയുന്നു. നെറ്റിത്തടം ആന്തരിക വിദ്യയെ കുറിക്കുന്ന സ്ഥാനമാണ്. വിശാലമായ നെറ്റിത്തടം ഉത്തമ ലക്ഷണമാണ്. ശിരസ്സു പരമാത്മാവിന്‍റെയും, നെറ്റിത്തടം ആകാശത്തേയും, പുരികം വായുവിനെയും, കണ്ണ് അഗ്നിയേയും, നാക്ക് ജലത്തേയും, മൂക്ക് ഭൂമിയേയും സൂചിപ്പിക്കുന്നു. തിലകം ജ്ഞാനത്തിന്‍റെ പ്രതീകമാണ്. സ്നാനത്തിനു ശേഷമാണ് തിലകവിധി. മഹാവിഷ്ണു, പരമശിവന്‍, പരാശക്തി എന്നിങ്ങനെ മൂന്നു ആദ്ധ്യാത്മിക ശക്തികളാണല്ലൊ നമ്മുടെ സങ്കല്‍പ്പത്തില്‍. പരാശക്തി (ദേവിശക്തി) സൃഷ്ടിരൂപവും, മഹാവിഷ്ണു പരിപാലകനും, പരമശിവന്‍ സംഹാരകനുമാണ്. അരൂപിയും, നിര്‍ഗുണനും, സര്‍വ്വവ്യാപിയുമായ ആത്മദര്‍ശനമാണ് ശിവതത്വം. എല്ലാ ഭൌതിക വസ്തുക്കളും കത്തിയമര്‍ന്നതിനു ശേഷമുള്ളതാണ് ഭസ്മം. അതുപോലെ പ്രപഞ്ചമെല്ലാം സംഹരിക്കപ്പെട്ടാലും അവശേഷിക്കുന്നതാണ് ആത്മതത്വം. ശിവന്‍ ഈ പരമാത്മതത്വമാണ്. അതുകൊണ്ട് ഭസ്മം ശിവനെ പ്രതിനിധീകരിക്കുന്നു.

ഭസ്മകുറി ലലാടത്തിനു കുറുകെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ ഇടണമെന്നാണു ശാസ്ത്രം വിധിച്ചിട്ടുള്ളത്. മൂന്നു കുറികള്‍ സന്യാസിമാര്‍ക്കെ വിധിച്ചിട്ടുള്ളൂ. കാരണം ഓരോ കുറിയും കഴിഞ്ഞുപോയ ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം ഇവയെയാണ് സൂചിപ്പിക്കുന്നത്. ഭസ്മം നെറ്റിക്ക് മുകളിലേയ്ക്ക് നീളത്തില്‍ (ഗോപിക്കുറി) ധരിക്കാന്‍ പാടില്ല. നെറ്റിയുടെ ഇടതുവശത്തു ആരംഭിച്ച് മറ്റേ അറ്റം വരെ കുറിയിട്ടശേഷം തലയ്ക്കുചുറ്റുമായി പ്രദക്ഷിണംവെയ്ച്ച്, പെരുവിരല്‍ കൊണ്ട് ഭൂമദ്ധ്യത്തില്‍ (മൂക്കില്‍) സ്പര്ശിച്ച് നിറുത്തണം. ചൂണ്ടുവിരല്‍ ഉപയോഗിക്കരുത്. ചന്ദനം വിഷ്ണുതത്വത്തെ സൂചിപ്പിക്കുന്നു. വിഷ്ണു സര്‍വ്വവ്യാപിയാണല്ലൊ. അതുപോലെ ചന്ദന സുഗന്ധവും പെട്ടെന്ന് സര്‍വ്വത്ര പരക്കുന്നതാണ്. ചന്ദനം മോതിരവിരല്‍ കൊണ്ട് തൊടണം. നെറ്റിയ്ക്കു മദ്ധ്യഭാഗത്ത് മുകളിലോട്ട് നീളത്തില്‍ തൊടണം (ഗോപിക്കുറി). വൈഷ്ണവര്‍ ഇതിനെ ‘ഊര്‍ദ്ധ്വപൂണ്ഡ്രം’ (സുഷുമ്ന നാഡിയുമായി ബന്ധിച്ച്) എന്ന് വിളിക്കുന്നു. വിഷ്ണുഭഗവാന്‍റെ നടുനായകത്വം സൂചിപ്പിക്കുകയാണ് ചന്ദനക്കുറി. കുങ്കുമം ദേവിസ്വരൂപമാണ്. ലലാടത്തിനു നടുവിലോ, ഭൂമദ്ധ്യത്തിലോ (മൂക്കിനും നെറ്റിക്കും ഇടയ്ക്ക്) വൃത്താകൃതിയില്‍ തൊടാം. വിശാലമായ പ്രപഞ്ചത്തില്‍ സര്‍വ്വതിനേയും നയിക്കുന്ന മഹാശക്തിയായ ഒരു ബിന്ദുവായിട്ടാണ് ഇതിനെ സൂചിപ്പിക്കുന്നത്. ഇത് ആത്മാവും പ്രപഞ്ചവും തമ്മിലുള്ള ഐക്യത്തെ തെളിയിക്കുന്നു. നടുവിരല്‍ കൊണ്ടാണ് കുങ്കുമം തൊടേണ്ടത്. നെറ്റിക്ക് കുറുകയോ, നെടുകയോ തൊട്ടുകൂടാ. കുങ്കുമം ഭസ്മത്തിനോട്‌ ചേര്‍ത്തു തൊടുന്നത് ശിവശക്ത്യാത്മകവും, ചന്ദനക്കുറിയോടു ചേര്‍ത്തു തൊടുന്നത് വിഷ്ണുമായ പ്രതീകവും, മൂന്നുംകൂടി തൊടുന്നത് ത്രിപുരസുന്ദരി പ്രതീകവും ആകുന്നു. പ്രഭാതത്തില്‍ (ബ്രാഹ്മമുഹൂര്‍ത്തം) ചന്ദനവും, പുലര്‍ച്ചെ കുങ്കുമവും, സായാഹ്നത്തില്‍ ഭസ്മവും കുറിതൊടുന്നത് ഉത്തമമാകുന്നു. ശീലമാക്കിയാല്‍ നാഡിശോധനത്തിനും രോഗനിവാരണത്തിനും ഉതകുന്ന കുറികള്‍ ഭക്തി വര്‍ദ്ധിപ്പിക്കാനും ജ്ഞാനശക്തിയുടെ കേന്ദ്രമായ ആജ്ഞാചക്രം ഉണരുവാനും വളരെ ഉപയുക്തമാവുന്നു.

▬▬▬▬▬▬▬▬▬▬▬▬▬▬▬▬
🔥┈┅❀꧁Astro Live꧂❀┅┉🔥
▬▬▬▬▬▬▬▬▬▬▬▬▬▬▬▬

കിരാതമൂര്‍ത്തി

കിരാതമൂര്‍ത്തി


 𝓐𝓼𝓽𝓻𝓸 𝓛𝓲𝓿𝓮 𝓗𝓲𝓰𝓱𝓵𝓲𝓰𝓱𝓽𝓼 
▬▬▬▬▬▬🔱▬▬▬▬▬▬ 

★ ശിവന്റെ ഒരു കാട്ടാളഭാവത്തിലുള്ള രൂപമാണ്‌ കിരാതമൂര്‍ത്തി…പാശുപതാസ്ത്ര സമ്പാദനത്തിനായി പാണ്ഡവനായ അര്‍ജ്ജുനന്‍ പരമശിവനെ ധ്യാനിച്ച് കഠിന തപസ്സ് അനുഷ്ഠിച്ചു

★ തപസ്സിന്റെ പാരമ്യത്തില്‍ സ്വതവേ ക്ഷിപ്രപ്രസാദിയായ ഭഗവാന്‍ പാര്‍ഥനു അഭീഷ്ടവരം നല്‍കുവാന്‍ അമാന്തിക്കുന്നതു കണ്ടു പാര്‍വതി പരിഭവിച്ചു

★ അപ്പോള്‍ ഭഗവാന്‍ ഒരു കാട്ടാളവേഷം ധരിച്ചു തപസ്ഥലത്തേക്കു പുറപ്പെട്ടതുകണ്ടു പരിഭ്രമിച്ച പാര്‍വതി ശങ്കിച്ച് ഇതെന്താണെന്നു ചോദിച്ചു

തുടർന്ന് വായിക്കാം 
▬▬▬▬▬▬▬▬▬▬▶️

ശിവന്റെ ഒരു കാട്ടാളഭാവത്തിലുള്ള രൂപമാണ്‌ കിരാതമൂര്‍ത്തി…പാശുപതാസ്ത്ര സമ്പാദനത്തിനായി പാണ്ഡവനായ അര്‍ജ്ജുനന്‍ പരമശിവനെ ധ്യാനിച്ച് കഠിന തപസ്സ് അനുഷ്ഠിച്ചു. തപസ്സിന്റെ പാരമ്യത്തില്‍ സ്വതവേ ക്ഷിപ്രപ്രസാദിയായ ഭഗവാന്‍ പാര്‍ഥനു അഭീഷ്ടവരം നല്‍കുവാന്‍ അമാന്തിക്കുന്നതു കണ്ടു പാര്‍വതി പരിഭവിച്ചു. അപ്പോള്‍ ഭഗവാന്‍ ഒരു കാട്ടാളവേഷം ധരിച്ചു തപസ്ഥലത്തേക്കു പുറപ്പെട്ടതുകണ്ടു പരിഭ്രമിച്ച പാര്‍വതി ശങ്കിച്ച് ഇതെന്താണെന്നു ചോദിച്ചു. അഹങ്കാരിയായ അര്‍ജ്ജുനന്ന് ഗര്‍വ്വശമനം വരുത്തിയിട്ടല്ലാതെയുള്ള വരദാനം ഫലം ചെയ്യില്ലെന്ന് ശിവന്‍ മറുപടി പറഞ്ഞു. അപകടമെന്തെങ്കിലും സംഭവിച്ചേക്കുമെന്ന് ഭയന്ന് പാര്‍വതിയും കാട്ടാളത്തിയുടെ വേഷത്തില്‍ കൂടെക്കൂടി. ഇങ്ങനെ കാട്ടാളവേഷധാരിയായ ശിവനേയാണത്രെ കിരാതമൂര്‍ത്തിയായി ആരാധിക്കുന്നത്. വനവാസത്തിനിടെ ഇവര്‍ക്ക് ഒരു പുത്രനുണ്ടായതായും കഥയുണ്

കേരളത്തിലെ പല നമ്പൂതിരി ഗൃഹങ്ങളിലും ശിവന്റെ കാട്ടാളരൂപത്തെ കിരാതമൂര്‍ത്തിയെന്ന പരദേവതയായി ആരാധിക്കുന്നുണ്ട്. വേട്ടേക്കരന്‍ എന്ന രൂപത്തിലും കിരാതസൂനു(വേട്ടയ്ക്കൊരുമകന്‍) എന്ന രൂപ്ത്തിലും സങ്കല്‍പിച്ച് പൂജിക്കാറുണ്ട്

വേട്ടേക്കരന്‍ പാട്ട് എന്നത് ഒരു അനുഷ്ഠാനമാണ്‌. കുറുപ്പന്മാര്‍ കളമെഴുതി ( കറുപ്പ്, വെളുപ്പ്, പച്ച, മഞ്ഞ, ചുകപ്പ് എന്നീ വര്‍ണ്ണങ്ങളിലുള്ള പൊടികള്‍ ഉപയോഗിച്ച് ) പാട്ടുകൊണ്ട് ദേവനെ പുകഴ്ത്തുകയും, വാദ്യമേളങ്ങളുടെ അകമ്പടിയോടെ കോമരം(വെളിച്ചപ്പാട്) ഉറഞ്ഞുതുള്ളി കളം മായ്ക്കുകയും നാളികേരങ്ങള്‍ എറിഞ്ഞുടയ്ക്കുകയും ചെയ്യുന്ന ചടങ്ങുകള്‍ ദേവപ്രീതിക്കയി നടത്തപ്പെടുന്നു.

▬▬▬▬▬▬▬▬▬▬▬▬▬▬▬▬
🔥┈┅❀꧁Astro Live꧂❀┅┉🔥
▬▬▬▬▬▬▬▬▬▬▬▬▬▬▬▬

38. മാ ഭബാനി ശക്തി പീഠം

 38. മാ ഭബാനി ശക്തി പീഠം

ബംഗ്ലാദേശ് ഭബാനിപൂരിലാണ് ക്ഷേത്രം. സതി ദേവിയുടെ ഇടത് കണങ്കാല്‍ പതിച്ച സ്ഥലമാണിത്. വാമന്‍ എന്ന ഭൈരവ അവതാരമാണ് ഇവിടത്തെ മറ്റൊരു ആരാധനാമൂര്‍ത്തി. അപര്‍ണയാണ് ഇവിടത്തെ ദേവി. ഉഗ്രരൂപിണിയായ ദുര്‍ഗ്ഗയുടെ രൂപമാണ് പ്രതിഷ്ഠയ്ക്ക്. ഈ ദേവാലയം കരട്ടോയ നദിയാല്‍ പവിത്രമാകുന്നു. പ്രാദേശികമായി ഗംഗയായി ആദരിക്കപ്പെടുന്നു. സതിയുടെ ഇടത് കണങ്കാലാണ് ഇവിടെ വീണതെന്ന് പലരും വിശ്വസിക്കുമ്പോള്‍, മറ്റുള്ളവര്‍ ഇത് വലത് കണ്ണോ ഇടത് വാരിയെല്ലോ ആണെന്ന് വിശ്വസിക്കുന്നു. മാഗി പൂര്‍ണിമ, രാമ നവമി എന്നിവയാണ് ക്ഷേത്രത്തിലെ ഉത്സവങ്ങള്‍. വര്‍ഷം മുഴുവനും സന്ദര്‍ശിക്കാന്‍ അനുയോജ്യമാണ്. ബോഗ്രയാണ് (60 കി.മീ) ഏറ്റവും അടുത്തുള്ള വിമാനത്താവളം. ശാന്തഹാര്‍ (77 കി.മീ) ആണ് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍.
             ◦•●◉✿ ⓋⒷⓉ ✿◉●•◦
07-04-2022

✍️ വിഷ്ണു, ഇടുക്കി 
©️ വളളിയാനിക്കാട്ടമ്മ

വിഷുക്കണി ആയ്തിഹ്യം

വിഷുക്കണി ആയ്തിഹ്യം


 𝓐𝓼𝓽𝓻𝓸 𝓛𝓲𝓿𝓮 𝓗𝓲𝓰𝓱𝓵𝓲𝓰𝓱𝓽𝓼 
▬▬▬▬▬▬🔱▬▬▬▬▬▬ 

★ പരശുരാമൻ തന്ടെ അവതരോദ്യേശം നിറവേറ്റിയശേഷം തന്ടെ ചൈതന്യം മുഴുവൻ ശ്രീരാമ ദേവനിലേക്ക് പ്രവഹിപ്പിച്ചു , അതിനുശഷം തനിക്കു സ്വൈര്യമായി ഇരുന്നു തപസ്സു ചെയ്യാനായി ഭാരതത്തിന്ടെ തെക്ക് ഭാഗത്തേക്ക് യാത്ര ചെയ്തു

★ തനിക്കിനി തന്ടെ ആയുധം (മഴു) ആവശ്യമില്ലെന്ന് കണ്ടു അദേഹം അത് കടലിലേക്കെറിഞ്ഞു. അങ്ങിനെയാണ് കടലിൽ നിന്നും കേരളം ഉയർന്നു വന്നത്

★ പരശുരാമൻ സ്വസ്ഥമായി തപസ്സു ചെയ്തോണ്ടിരിക്കെ ഉത്തര ദേശത്തുനിന്നും കുറച്ചു ബ്രാഹ്മണ കുടുംബക്കാർ ക്ഷത്രിയ രാജാക്കന്മാരെ ഭയന്ന് കേരളത്തിൽ എത്തപ്പെട്ടു. അവര് പരശുരാമനോട് ഈ ഭൂമി തങ്ങൾക്കു തരാൻ അപേക്ഷിച്ചു

തുടർന്ന് വായിക്കാം 
▬▬▬▬▬▬▬▬▬▬▶️

പരശുരാമൻ തന്ടെ അവതരോദ്യേശം നിറവേറ്റിയശേഷം തന്ടെ ചൈതന്യം മുഴുവൻ ശ്രീരാമ ദേവനിലേക്ക് പ്രവഹിപ്പിച്ചു , അതിനുശഷം തനിക്കു സ്വൈര്യമായി ഇരുന്നു തപസ്സു ചെയ്യാനായി ഭാരതത്തിന്ടെ തെക്ക് ഭാഗത്തേക്ക് യാത്ര ചെയ്തു. തനിക്കിനി തന്ടെ ആയുധം (മഴു) ആവശ്യമില്ലെന്ന് കണ്ടു അദേഹം അത് കടലിലേക്കെറിഞ്ഞു. അങ്ങിനെയാണ് കടലിൽ നിന്നും കേരളം ഉയർന്നു വന്നത്. അങ്ങനെ ഉയര്‍ന്നു വന്ന ഈ കരയിൽ നിറയെ ഫല വൃക്ഷങ്ങളും മറ്റും സമൃദ്ധമായി നിറഞ്ഞു നിന്നു….. പരശുരാമൻ സ്വസ്ഥമായി തപസ്സു ചെയ്തോണ്ടിരിക്കെ ഉത്തര ദേശത്തുനിന്നും കുറച്ചു ബ്രാഹ്മണ കുടുംബക്കാർ ക്ഷത്രിയ രാജാക്കന്മാരെ ഭയന്ന് കേരളത്തിൽ എത്തപ്പെട്ടു. അവര് പരശുരാമനോട് ഈ ഭൂമി തങ്ങൾക്കു തരാൻ അപേക്ഷിച്ചു. പരശുരാമൻ ഈ ഭൂമി അവർക്ക് നല്കിയ ശേഷം തപസ്സു ചെയ്യാനായി ഹിമാലയത്തിലേക്ക് പോയി.പോകും നേരം ബ്രാഹ്മണർ ചോദിച്ചു തങ്ങളെ ക്ഷത്രിയർ ഇനിയും അക്രമിക്കുകയാണെങ്കിൽ ഞങ്ങൾ എന്ത് ചെയ്യുമെന്ന്?
പരശുരാമൻ ഒരു മന്ത്രം അവരെ ഉപദേശിച്ചു നല്കി.എപ്പോൾ നിങ്ങൾ ഈ മന്ത്രം ചൊല്ലി എന്നെ സ്മരിക്കുന്നുവോ ആ നിമിഷം ഞാൻ നിങ്ങടെ സംരക്ഷണത്തിനായി എത്തും എന്ന് വാക്കും നല്‍കി. ഒരു ജോലിയും ചെയ്യാതെ തന്നെ പ്രകൃതി അവർക്ക് വേണ്ടതെല്ലാം കൊടുത്തു കൊണ്ടിരുന്നു.അങ്ങിനെ ബ്രാഹ്മണർ വേദമന്ത്രങ്ങളും പൂജകളും യാഗങ്ങളും മാത്രം ചെയ്തു കൊണ്ട് കാലം കഴിച്ചു.വർഷങ്ങൾ പലതു കഴിഞ്ഞു…. കാലക്രമേണ അവരിൽ പലരും സന്മാർഗ്ഗത്തിൽ നിന്നും വഴിമാറി തുടങ്ങി.ഒരു ദിവസം ഒരു യാഗം നടന്നു കൊണ്ടിരിക്കെ ചിലര്‍ക്കൊക്കെ സംശയം പരശുരാമൻ ഉപദേശിച്ച മന്ത്രം സത്യം തന്നെയാണോ എന്ന്. അവർ അതൊന്നു പരീക്ഷിക്കാൻ തന്നെ തീരുമാനിച്ചു. അവരെല്ലാവരും കൂടി ആ മന്ത്രം ജപിച്ചു. തൊട്ടടുത്ത നിമിഷം പരശുരാമൻ അവിടെ പ്രത്യക്ഷപ്പെട്ടു!!!അദ്ദേഹത്തിന് കാര്യങ്ങൾ എല്ലാം മനസിലായി, അദ്ദേഹം ക്രുദ്ധനായി “നിങ്ങൾ ധിക്കാരികൾ ആയിതീര്‍ന്നിരിക്കുന്നു– ഈ ഭൂമിയിൽ നിന്നും ധര്‍മ്മം നശിച്ചുപോയി, നിങ്ങൾ അലസന്മാരും മടിയന്മാരും ആയതുകൊണ്ടാണ് ഇതെല്ലം സംഭവിച്ചത്, അതുകൊണ്ട് നിങ്ങടെ സകലതും നശിച്ചു പോകട്ടെ” എന്ന് ശപിച്ചു.എല്ലാവരും കൂടി മാപ്പ് ചോദിച്ചു.പരശുരാമന് അവരോടു കനിവ് തോന്നി അദ്ദേഹം പറഞ്ഞു ഈ മണ്ണിൽ നിങ്ങള്‍ക്ക് കൃഷിചെയ്യാം; അതിൽ നിന്നും നിങ്ങള്‍ക്ക് കിട്ടുന്ന ഫലങ്ങൾ മുഴുവനും (പണം, സ്വര്‍ണം) ഭഗവാനു സമര്‍പ്പിച്ചിട്ടു ആ പ്രസാദം കൊണ്ട് ആ വര്‍ഷം ജീവിക്കുക.
അന്ന് മുതൽ അവരെല്ലാം കൃഷി ചെയ്യാൻ തുടങ്ങി, കൊയ്ത്തു കഴിഞ്ഞാൽ സകലതും കൂടി ഭഗവാനു സമര്‍പ്പിക്കും.അതിന്ടെ ഓർമ്മക്കാണ് നമ്മൾ വിഷുക്കണി വെക്കുന്നത്. അങ്ങിനെയാണ് വിഷു ഉണ്ടായതെന്നൊരു വിശ്വാസമുണ്ട്‌.വിഷുവിനു ആദ്യം പറഞ്ഞിരുന്നത് “വിഷ്ണു പൂജ” എന്നായിരുന്നു, കാലക്രമേണ അത് “വിഷു” എന്നായി മാറി.

▬▬▬▬▬▬▬▬▬▬▬▬▬▬▬▬
🔥┈┅❀꧁Astro Live꧂❀┅┉🔥
▬▬▬▬▬▬▬▬▬▬▬▬▬▬▬▬

പറയിപെറ്റ പന്തിരുകുലം

പറയിപെറ്റ പന്തിരുകുലം


 𝓐𝓼𝓽𝓻𝓸 𝓛𝓲𝓿𝓮 𝓗𝓲𝓰𝓱𝓵𝓲𝓰𝓱𝓽𝓼 
▬▬▬▬▬▬🔱▬▬▬▬▬▬ 

★ ദിവസേനയുള്ള നാപജപത്തിലൂടെ മനസ്സിന് തെളിച്ചം ഉണ്ടാക്കാന്‍ കഴിയും. തെളിച്ചമുള്ള മനസ്സില്‍ ദുര്‍ചിന്തകള്‍ കുറയുകയും

★ കലിയുഗത്തിലെ ദുരിതങ്ങള്‍ മറികടക്കാന്‍ എന്തു ചെയ്യണം എന്ന് നാരദ മഹര്‍ഷിക്ക് സംശയം. ആശങ്ക അകറ്റാനായി നാരദര്‍ ബ്രഹ്മാവിന്റെ അടുത്തെത്തി

★ ലൌകിക ജീവിതം നയിക്കുന്ന സാധാരണക്കാര്‍ക്ക് മുക്തി നേടാനുള്ള പരമമായ മാര്‍ഗമാണ് നാമജപം

തുടർന്ന് വായിക്കാം 
▬▬▬▬▬▬▬▬▬▬▶️

ഐതിഹ്യപ്രകാരം വിക്രമാദിത്യന്റെ സദസ്സിലെ
മുഖ്യപണ്ഡിതനായിരുന്ന വരരുചി എന്ന ബ്രാഹ്മണനു് പറയ സമുദായത്തിൽ‌പ്പെട്ട ഭാര്യയിലുണ്ടായ പന്ത്രണ്ടു് മക്കളാണു് പറയിപെറ്റ പന്തിരുകുലം എന്നറിയപ്പെടുന്നതു്. സമൂഹത്തിലെ വിവിധ ജാതിമതസ്ഥർ എടുത്തുവളർത്തിയ പന്ത്രണ്ടുകുട്ടികളും അവരവരുടെ കർമ്മമണ്ഡലങ്ങളിൽ അതിവിദഗ്ദ്ധരും ദൈവജ്ഞരുമായിരുന്നുവെന്നും ഐതിഹ്യകഥകൾ പറയുന്നു. എല്ലാവരും തുല്യരാണെന്നും സകല ജാതിമതസ്ഥരും ഒരേ മാതാപിതാക്കളുടെ മക്കളാണെന്നുമുള്ള മഹത്തായ സന്ദേശമാണ് ഈ ഐതിഹ്യം നല്കുന്നത്.

ഉജ്ജയിനിയിലെ (മധ്യപ്രദേശ്‌) രാജാവായിരുന്ന വിക്രമാദിത്യന്റെ സദസ്സിലെ പണ്ഡിതശ്രേഷ്ഠനായിരുന്നു വരരുചി എന്ന ബ്രാഹ്മണൻ. എ.ഡി. മൂന്നാം നൂറ്റാണ്ടിലാണ് വരരുചി ജീവിച്ചിരുന്നത് എന്നാണ് വിശ്വാസം. ഒരിക്കൽ വിക്രമാദിത്യമഹാരാജാവ്‌ തന്റെ സദസ്സിലെ പണ്ഡിതരോടായി “രാമായണത്തിലെ ഏറ്റവും ശ്രേഷ്ഠമായ ശ്ലോകം ഏതാണ്‌?” എന്ന ചോദ്യം ചോദിച്ചു. പണ്ഡിതശ്രേഷ്ഠനായ വരരുചിക്കും അതിനുള്ള ഉത്തരം കണ്ടെത്താനായില്ല. അദ്ദേഹം കൂടുതൽ സമയം ആവശ്യപ്പെട്ട്‌, ഉത്തരം കണ്ടെത്താനായി യാത്രതുടങ്ങി. വിക്രമാദിത്യൻ വരരുചിക്ക് ഉത്തരം കണ്ടെത്താനായി 41 ദിവസത്തെ അവധി നൽകി.

നാൽപ്പതാം ദിവസം വനത്തിലൂടെയുള്ള യാത്രാമദ്ധ്യേ, അദ്ദേഹം ഒരു ആൽമരച്ചുവട്ടിലിരിക്കേ ഉറങ്ങിപ്പോയി. ഉറങ്ങുന്നതിനു മുന്ന് വനദേവതമാരോട് പ്രാർത്ഥിച്ചാണ്‌ കിടന്നത്. വരരുചിയുടെ ഭാഗ്യത്തിന്‌ ആ ആൽമരം വനദേവതമാരുടെ വീടായിരുന്നു. അവർ കൂട്ടുകാർ അടുത്തുള്ള പറയി വീട്ടിൽ പ്രസവത്തിനു പോകാനായി കൂട്ടുകാരായ ദേവതമാർ വിളിച്ചിട്ടും പോവാതെ വരരുചിക്ക് കൂട്ട് ഇരുന്നു. വരരുചി ഉണർന്നപ്പോഴേക്കും പ്രസവത്തിനു പോയിരുന്നവർ വന്നിരുന്നു വനദേവതമാരോട് സംസാരിക്കുന്നത് കേൾക്കാനിടയായി. ആ പറയിക്കുണ്ടായ പെൺകുഞ്ഞിന്റെ ഭാവി ഭർത്താവാരായിരിക്കും എന്ന കൂട്ടുകാരുടെ ചോദ്യത്തിന്‌ “മാം വിദ്ധി” എന്നത് പോലും അറിയാത്ത ഈ വരരുചിയായിരിക്കും എന്നായിരുന്നു വനദേവതമഅർ പറഞ്ഞത്‌. രാമായണം, അയോദ്ധ്യാകാണ്ഡത്തിലെ

“ രാമം ദശരഥം വിദ്ധി, മാം വിദ്ധി ജനകാത്മജാം
അയോദ്ധ്യാമടവീം വിദ്ധി, ഗച്ഛ തഥാ യഥാ സുഖം ”

എന്ന ശ്ലോകത്തെപ്പറ്റിയായിരുന്നു വനദേവതമാർ പറഞ്ഞത്. ഇതു കേട്ട് സന്തോഷിച്ച വരരുചി വിക്രമാദിത്യ സദസ്സിൽ എത്തുകയും ഈ ശ്ലോകം എട്ടു വിധത്തിൽ വ്യാഖ്യനിക്കുകയും ചെയ്തു. സുമിത്ര വനവാസത്തിനു മുൻപ് ലക്ഷ്മണനെ ഉപദേശിക്കുന്നതാണ് ഈ ശ്ലോകം. രാമനെ ദശരഥനായും, സീതയെ അമ്മയായും അടവിയെ (വനത്തെ) അയോദ്ധ്യ ആയും കരുതുക എന്നതാണ് ഈ വരികളുടെ അർത്ഥം. ഇതിൽ ഏറ്റവും ശ്രേഷ്ഠമായത് സീതയെ അമ്മയായി കരുതുക എന്ന “മാം വിദ്ധി ജനകാത്മജാം” എന്ന വരിയാണ്. തന്റെ പ്രശ്നത്തിനു പരിഹാരം ലഭിച്ചെങ്കിലും, വനദേവതമാരുടെ ഭാവി പ്രവചനം കേട്ട്‌ പരിഭ്രാന്തനായ വരരുചി ആ പെൺകുഞ്ഞിനെ നശിപ്പിക്കാൻ തീരുമാനിച്ചു. ഈ പെൺകുഞ്ഞ്‌ ജീവിച്ചിരിക്കുന്നത്‌ രാജ്യത്തിന്‌ ആപത്താണ്‌ എന്ന് അദ്ദേഹം വിക്രമാദിത്യ മഹാരാജാവിനെ ധരിപ്പിച്ചു. ഈ ദുരവസ്ഥ ഒഴിവാക്കാനായി ആ പെൺകുഞ്ഞിനെ നെറ്റിയിൽ തീപന്തം തറച്ച്‌ വാഴത്തട(വാഴപ്പിണ്ടി) കൊണ്ടുണ്ടാക്കിയ ചങ്ങാടത്തിൽ നദിയിലൊഴുക്കിയാൽ മതി എന്ന് നിർദ്ദേശിക്കുകയും ചെയ്തു. രാജകൽപനപ്രകാരം ഭടന്മാർ വരരുചിയുടെ ഇംഗിതം നടപ്പാക്കി.

അന്യജാതിയിൽ പെട്ട ഒരു പെൺകുട്ടിയെ വിവാഹം കഴിക്കുന്നത് ഒഴിവാക്കാൻ വരരുചി തെക്കോട്ട് സഞ്ചരിച്ച് കേരളത്തിൽ എത്തി. വർഷങ്ങൾകഴിഞ്ഞ്‌ തന്റെ യാത്രക്കിടയിൽ വരരുചി ഒരു ബ്രാഹ്മണഗൃഹത്തിലെത്തി.ആതിഥേയൻ അദ്ദേഹത്തെ പ്രാതലിനു ക്ഷണിക്കുകയും പ്രാതൽ കഴിക്കാൻ തീരുമാനിച്ച വരരുചി സ്നാനത്തിനായി പുറപ്പെടുകയും ചെയ്തു. കുളിക്കാൻ പോകുന്നതിനു മുൻപായി ആ ബ്രാഹ്മണന്റെ ബുദ്ധിശക്തി ഒന്നു പരീക്ഷിക്കാൻ തീരുമാനിച്ച വരരുചി കുറേ ആവശ്യങ്ങൾ മുന്നോട്ടുവച്ചു. കുളികഴിഞ്ഞെത്തുമ്പോൾ തനിക്കു വീരാളിപ്പട്ടു വേണം എന്നതായിരുന്നു ഒന്നാമത്തെ ആവശ്യം. അതിനുപുറമേ താൻ കഴിക്കുന്നതിനു മുൻപായി നൂറു പേർക്ക്‌ ഭക്ഷണം നൽകണമെന്നും, ഭക്ഷണത്തിന്‌ നൂറ്റൊന്നു കറിയുണ്ടാവണമെന്നും, ഭക്ഷണം കഴിഞ്ഞാൽ തനിക്കു മൂന്നു പേരെ തിന്നണമെന്നും, അതുകഴിഞ്ഞാൽ നാലുപേർ തന്നെ ചുമക്കണമെന്നും വരരുചി ആവശ്യപ്പെട്ടു. വ്യവസ്ഥകൾ കേട്ട്‌ സ്തബ്ധനായി നിന്ന ബ്രാഹ്മണനോട്‌ വ്യവസ്ഥകൾ അംഗീകരിച്ചിരിക്കുന്നുവെന്നും കുളികഴിഞ്ഞെത്തുമ്പോഴേക്കും എല്ലാം തയ്യാറാക്കാം എന്നും പറയാനായി ഇതു കേട്ടു ഉള്ളിൽ നിന്നിരുന്ന അദ്ദേഹത്തിന്റെ പുത്രി ആവശ്യപ്പെട്ടു.

വളരെ ബുദ്ധിമതിയായ ആ യുവതിക്ക്‌ വരരുചിയുടെ ആവശ്യങ്ങളുടെ പൊരുൾ മനസ്സിലായിരുന്നു. വീരാളിപ്പട്ടു വേണമെന്നു പറഞ്ഞതിന്റെ സാരം ചീന്തൽകോണകം വേണമെന്നാണ്. നൂറു പേർക്കു ഭക്ഷണം കൊടുക്കണമെന്നു പറഞ്ഞതിന്റെ സാരം അദ്ദേഹത്തിനു വൈശ്വദേവം (വൈശ്യം) കഴിക്കണമെന്നാണ്. വൈശ്യം കൊണ്ടു നൂറു ദേവതമാരുടെ പ്രീതിയുണ്ടാകുന്നതിനാലാണ് അങ്ങനെ പറഞ്ഞത്. പിന്നെ നൂറ്റെട്ടു കൂട്ടാൻ പറഞ്ഞതിന്റെ സാരം ഇഞ്ചിക്കറി വേണമെന്നാണ്. ഇഞ്ചിക്കറി ഉണ്ടായാൽ നൂറ്റെട്ടു കൂട്ടം കൂട്ടാന്റെ ഫലമുണ്ടെന്നാണ് വെച്ചിരിക്കുന്നത്. പിന്നെ അദ്ദേഹത്തിനു മൂന്നുപേരെ തിന്നണമെന്നു പറഞ്ഞതിന്റെ സാരം വെറ്റില, അടയ്ക്ക, ചുണ്ണാമ്പ്‌ എന്നിവ കൂട്ടി മുറുക്കണമെന്നാണ്. പിന്നെ അദ്ദേഹത്തെ നാലുപേരു ചുമക്കണമെന്നു പറഞ്ഞതിന്റെ സാരം ഊണു കഴിഞ്ഞാൽ കുറച്ചു കിടക്കണം. അതിനൊരു കട്ടിലു വേണം എന്നാണെന്നും യുവതി അച്ഛനു വിവരിച്ചുകൊടുത്തു.

യുവതിയുടെ ബുദ്ധിസാമർത്ഥ്യത്തിൽ ആകൃഷ്ടനായ വരരുചി അവളെ വിവാഹം കഴിക്കാനാഗ്രഹിക്കുകയും യുവതിയുടെ പിതാവ്‌ ആ ആഗ്രഹം നടത്തിക്കൊടുക്കുകയും ചെയ്തു.നാളുകൾക്കു ശേഷം വരരുചി തന്റെ ഭാര്യയുടെ നെറ്റിയിൽ ഒരു മുറിവിന്റെ പാട്‌ കാണാനിടയായി. അതിന്റെ പിന്നിലെ കഥയെപ്പറ്റി ചോദിച്ച വരരുചിക്ക്‌, ആ യുവതി ആ ബ്രാഹ്മണന്റെ സ്വന്തം പുത്രിയല്ലെന്നും അവളെ അദ്ദേഹം എടുത്തു വളർത്തിയതാണെന്നും മനസ്സിലായി. അപ്പോൾ വരരുചി പഴയ കഥകൾ ഓർമ്മിക്കുകയും വനദേവതമാരുടെ പ്രവചനം ശരിയായി എന്ന് മനസ്സിലാക്കുകയും ചെയ്തു. സ്വന്തമായി സമുദാ‍യത്തിൽ നിന്ന് ഭ്രഷ്ട് കൽപ്പിച്ച വരരുചി താൻ ചെയ്ത പാപങ്ങൾക്കു പ്രായ്ശ്ചിത്തമായി പത്നിയോടൊത്ത്‌ തീർഥയാത്രയ്ക്കൂ പോകാൻ തീരുമാനിച്ചു.

ഈ യാത്രയ്ക്കിടയിൽ വരരുചിയുടെ ഭാര്യ ഗർഭിണിയാകുകയും ഒരു കുട്ടിയെ പ്രസവിക്കുകയും ചെയ്തു. ഈ വിവരം അറിഞ്ഞ വരരുചി കുട്ടിക്കു വായ ഉണ്ടോ എന്നു ചോദിക്കുകയും ഭാര്യ ഉണ്ട്‌ എന്നു മറുപടി നൽകുകയും ചെയ്തു. എന്നാൽ കുട്ടിയെ അവിടെ ഉപേക്ഷിച്ച്‌ പോകാം എന്നായിരുന്നു വരരുചിയുടെ നിർദ്ദേശം. തന്റെ ആദ്യ ശിശുവിനെ ഉപേക്ഷിക്കാൻ മടിച്ചുനിന്ന ഭാര്യയോട്‌, വായ കീറിയ ഈശ്വരൻ വായ്ക്ക് ഇരയും കൽപിച്ചിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

യാത്രയിൽ വരരുചിക്കും പത്നിക്കുമായി വീണ്ടും കുട്ടികൾ ജനിച്ചു. ഇതേ പ്രവൃത്തി അവരുടെ പതിനൊന്നാമത്തെ കുട്ടിയുടെ കാര്യത്തിൽ വരെ ആവർത്തിക്കപ്പെട്ടു. അതിനാൽ ഇനിയുള്ള കുട്ടിയെ നഷ്ടപ്പെടരുത്‌ എന്ന ആഗ്രഹത്തിൽ, കുട്ടിക്കു വായുണ്ടോ എന്ന ചോദ്യത്തിന്‌ ആ അമ്മ ഇല്ല എന്നു മറുപടി നൽകി. എന്നാൽ കുട്ടിയെ എടുത്തോളൂ എന്ന് വരരുചി നിർദ്ദേശിച്ചു. വരരുചിയുടെ പത്നിയുടെ പാതിവൃത്യത്തിന്റെ ശക്തിയാൽ അത്ഭുതകരമായി ആ കുട്ടിയുടെ വായ അപ്രത്യക്ഷമായി. ആ ശിശുവിനെ വരരുചി ഒരു മലയുടെ മുകളിൽ പ്രതിഷ്ഠിക്കുകയും അവൻ പിന്നീടു “വായില്ലാക്കുന്നിലപ്പൻ” എന്ന് അറിയപ്പെടുകയും ചെയ്തു.

ഈ സന്തതിപരമ്പരയിലെ ബാക്കി പതിനൊന്നു കുട്ടികളേയും സമൂഹത്തിന്റെ പല തട്ടുകളിലുള്ള വ്യക്തികൾ എടുത്തുവളർത്തി. ബ്രാഹ്മണനായ വരരുചിക്കും പറയ സമുദായത്തിൽ ജനിച്ച അദ്ദേഹത്തിന്റെ ഭാര്യയ്ക്കും ജനിച്ച സന്തതിപരമ്പരയാണ്‌ പറയിപെറ്റ പന്തിരുകുലം എന്ന് അറിയപ്പെടുന്നത്‌

▬▬▬▬▬▬▬▬▬▬▬▬▬▬▬▬
🔥┈┅❀꧁Astro Live꧂❀┅┉🔥
▬▬▬▬▬▬▬▬▬▬▬▬▬▬▬▬

37. മഹിഷാമര്‍ദിനി ശക്തി പീഠം

 37. മഹിഷാമര്‍ദിനി ശക്തി പീഠം

പശ്ചിമബംഗാള്‍ ബിര്‍ഭുമിലെ ബക്രേശ്വറിലാണ് ക്ഷേത്രം. ഭൈരവ അവതാരമായ വക്രനാഥനാണ് ഇവിടത്തെ മറ്റൊരു ആരാധനാമൂര്‍ത്തി. ബിര്‍ഭൂമില്‍ മഹിഷാസുരനെന്ന അസുരനെ വധിച്ചുകൊണ്ട് സതി ഭയങ്കര രൂപം സ്വീകരിച്ചു. പ്രമുഖ ശിവ ക്ഷേത്രമായ ബക്രേശ്വര്‍ ക്ഷേത്രത്തിനടുത്താണ് ഈ പീഠം. സെപ്റ്റംബര്‍-ഫെബ്രുവരി കാലയളവാണ് സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം.സിയൂരിയാണ് (20 കി.മീ) ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍.കൊല്‍ക്കത്ത (സിയൂറിയില്‍ നിന്ന് 200 കിലോമീറ്റര്‍) ആണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം
             ◦•●◉✿ ⓋⒷⓉ ✿◉●•◦
06-04-2022


✍️ വിഷ്ണു, ഇടുക്കി 
©️ വളളിയാനിക്കാട്ടമ്മ

ജപം മൂന്നു തരത്തില്‍

ജപം മൂന്നു തരത്തില്‍


 𝓐𝓼𝓽𝓻𝓸 𝓛𝓲𝓿𝓮 𝓗𝓲𝓰𝓱𝓵𝓲𝓰𝓱𝓽𝓼 
▬▬▬▬▬▬🔱▬▬▬▬▬▬ 

★ ദിവസേനയുള്ള നാപജപത്തിലൂടെ മനസ്സിന് തെളിച്ചം ഉണ്ടാക്കാന്‍ കഴിയും. തെളിച്ചമുള്ള മനസ്സില്‍ ദുര്‍ചിന്തകള്‍ കുറയുകയും

★ കലിയുഗത്തിലെ ദുരിതങ്ങള്‍ മറികടക്കാന്‍ എന്തു ചെയ്യണം എന്ന് നാരദ മഹര്‍ഷിക്ക് സംശയം. ആശങ്ക അകറ്റാനായി നാരദര്‍ ബ്രഹ്മാവിന്റെ അടുത്തെത്തി

★ ലൌകിക ജീവിതം നയിക്കുന്ന സാധാരണക്കാര്‍ക്ക് മുക്തി നേടാനുള്ള പരമമായ മാര്‍ഗമാണ് നാമജപം

തുടർന്ന് വായിക്കാം 
▬▬▬▬▬▬▬▬▬▬▶️

☆മാനസിക ജപം – മനസ്സുകൊണ്ട് ജപിക്കുക
☆ഉപാംശു ജപം -മൂളുക
☆വൈഖരീ ജപം- ഉറക്കെയുള്ള ജപം.

ഇവയില്‍ മാനസിക ജപമാണ് ഏറ്റവും ശ്രേഷ്ഠമായാത്. വിഷ്ണു ധ്യാനത്തിന് “ഓം നമോ നാരായണായ” എന്നും, ശിവധ്യാനത്തിനു “ഓം നമ:ശ്ശിവായ” എന്നും കൃഷ്ണ ഭക്തര്‍ ” ഓം നമോ ഭഗവതേ വാസുദേവായ” എന്നും രാമഭാക്തര്‍ “ഓം ശ്രീരാം ജയരാം ജയ ജയ രാം” ദേവീ ഭക്തരാനെങ്കില്‍ ദുര്‍ഗ്ഗാ മന്ത്രമോ അല്ലെങ്കില്‍ ഗായത്രീ മന്ത്രമോ ജപിക്കാം. ഒരേ മന്ത്രം തന്നെ ദിവസവും ജപിക്കുന്നതാണ് ഉത്തമം. കലിയുഗത്തില്‍ മനുഷ്യ മനസ്സിന് ചിന്താ ശേഷി കുറയുകയും മലീമസപ്പെടുകയും ചെയ്യുന്നു. ദിവസേനയുള്ള നാപജപത്തിലൂടെ മനസ്സിന് തെളിച്ചം ഉണ്ടാക്കാന്‍ കഴിയും. തെളിച്ചമുള്ള മനസ്സില്‍ ദുര്‍ചിന്തകള്‍ കുറയുകയും ഏകാഗ്രത വര്‍ദ്ധിക്കുകയും ചെയ്യുമെന്ന് മുനിശ്രേഷ്ഠര്‍ ഉപദേശിക്കുന്നു. കലിയുഗത്തിലെ ദുരിതങ്ങള്‍ മറികടക്കാന്‍ എന്തു ചെയ്യണം എന്ന് നാരദ മഹര്‍ഷിക്ക് സംശയം. ആശങ്ക അകറ്റാനായി നാരദര്‍ ബ്രഹ്മാവിന്റെ അടുത്തെത്തി. നാരായണ മന്ത്രം ജപിച്ചാല്‍ കലിയുഗ ദുരിതങ്ങള്‍ മറികടക്കാനാവും എന്നായിരുന്നു ബ്രഹ്മാവിന്റെ ഉപദേശം. ബ്രഹ്മാവ് നാരായണ നാമം നാരദര്‍ക്ക് ഉപദേശിച്ചു കൊടുക്കുകയും ചെയ്തു.ലൌകിക ജീവിതം നയിക്കുന്ന സാധാരണക്കാര്‍ക്ക് മുക്തി നേടാനുള്ള പരമമായ മാര്‍ഗമാണ് നാമജപം. നാമജപത്തിലൂടെ സാലോക്യം,സാമീപ്യം, സായൂജ്യം, സാരൂപ്യം എന്നീ നാല് മുക്തികളും പ്രാപ്യമാവുമെന്നായിരുന്നു ബ്രഹ്മോപദേശം.

▬▬▬▬▬▬▬▬▬▬▬▬▬▬▬▬
🔥┈┅❀꧁Astro Live꧂❀┅┉🔥
▬▬▬▬▬▬▬▬▬▬▬▬▬▬▬▬

സന്താനഗോപാലം

 സന്താനഗോപാലം


 𝓐𝓼𝓽𝓻𝓸 𝓛𝓲𝓿𝓮 𝓗𝓲𝓰𝓱𝓵𝓲𝓰𝓱𝓽𝓼 
▬▬▬▬▬▬🔱▬▬▬▬▬▬ 

★ ഭഗവാന്‍ ശ്രീകൃഷ്ണന്‍ ദ്വാരകയില്‍ ആനന്ദമോടെ വാണരുളുന്ന കാലത്ത് ഒരു ദിവസം അവിടെയുള്ള ഒരു ബ്രാഹ്മണന്റെ പുത്രന്‍ ജനിച്ച ഉടനെ മരിച്ചുപോയി

★ ദുഖിതനായ ബ്രാഹ്മണന്‍ കുട്ടിയുടെ ശവം കൊണ്ടുവന്ന് ഗോപുരദ്വാരത്തില്‍ കിടത്തിയിട്ട് കരഞ്ഞ് യദുക്കളോടെല്ലാം സങ്കടം പറഞ്ഞു. ആരും ഒരു മറുപടിയും പറയാത്തതില്‍ ബ്രാഹ്മണന് കോപം വന്നു

★ അയാള്‍ രാജാവിനെയും മറ്റും അധിക്ഷേപിച്ചു. പിന്നീട് അയാള്‍ ശവം കൊണ്ടുപോയി അടക്കം ചെയ്തു. രണ്ടാമതും ബ്രാഹ്മണപത്നി ഗര്‍ഭിണിയായി പ്രസവിച്ചു. ആ ബാലനും മരിച്ചുപോയി. അന്നും ആ ബ്രാഹ്മണന്‍ ബാലന്റെ  ശവശരീരവുമായി ഗോപുരവാതില്‍ക്കല്‍ വന്ന് രാജാവിനോട് സങ്കടമുണര്‍ത്തിച്ചു

തുടർന്ന് വായിക്കാം 
▬▬▬▬▬▬▬▬▬▬▶️

ഭഗവാന്‍ ശ്രീകൃഷ്ണന്‍ ദ്വാരകയില്‍ ആനന്ദമോടെ വാണരുളുന്ന കാലത്ത് ഒരു ദിവസം അവിടെയുള്ള ഒരു ബ്രാഹ്മണന്റെ പുത്രന്‍ ജനിച്ച ഉടനെ മരിച്ചുപോയി. ദുഖിതനായ ബ്രാഹ്മണന്‍ കുട്ടിയുടെ ശവം കൊണ്ടുവന്ന് ഗോപുരദ്വാരത്തില്‍ കിടത്തിയിട്ട് കരഞ്ഞ് യദുക്കളോടെല്ലാം സങ്കടം പറഞ്ഞു. ആരും ഒരു മറുപടിയും പറയാത്തതില്‍ ബ്രാഹ്മണന് കോപം വന്നു. അയാള്‍ രാജാവിനെയും മറ്റും അധിക്ഷേപിച്ചു. പിന്നീട് അയാള്‍ ശവം കൊണ്ടുപോയി അടക്കം ചെയ്തു. രണ്ടാമതും ബ്രാഹ്മണപത്നി ഗര്‍ഭിണിയായി പ്രസവിച്ചു. ആ ബാലനും മരിച്ചുപോയി. അന്നും ആ ബ്രാഹ്മണന്‍ ബാലന്റെ  ശവശരീരവുമായി ഗോപുരവാതില്‍ക്കല്‍ വന്ന് രാജാവിനോട് സങ്കടമുണര്‍ത്തിച്ചു. അപ്പോഴും ആരും ഒന്നും മറുപടി പറഞ്ഞില്ല .ഇങ്ങനെ ഒമ്പതാമത്തെ പുത്രനും മരിച്ചു. അന്നും ആ ബ്രാഹ്മണന്‍ കുഞ്ഞിന്റെ ശവശരീരവുമായി അവിടെയെത്തി. അപ്പോള്‍ ശ്രീകൃഷ്ണന്‍ ഒരു യജ്ഞക്രിയയില്‍ മുഴികിയിരിക്കുകയായിരുന്നു. കൂടെ അര്‍ജ്ജുനനും ഉണ്ടായിരുന്നു. ആരും ഒരു മറുപടിയും പറയാത്തതില്‍ അര്‍ജ്ജുനന് വിഷാദം തോന്നി, ആ ബ്രാഹ്മണനോട് ഇപ്രകാരം പ്രതിജ്ഞ ചെയ്തു. ” ഇനി അങ്ങേക്കുണ്ടാകുന്ന പുത്രനെ ഞാന്‍ തീര്‍ച്ചയായും രക്ഷിക്കുന്നതാണ്. അതിനു കഴിഞ്ഞില്ലെങ്കില്‍ ഈയുള്ളവന്‍ തീയില്‍ചാടി ദേഹത്യാഗം ചെയ്യുന്നതാണെന്ന് ഇതാ ഈശ്വരന്‍ സാക്ഷിയായി സത്യം ചെയ്യുന്നു.” ആദ്യം ആ വിപ്രന് വിശ്വാസം വന്നില്ലെങ്കിലും പിന്നീട് അദ്ദേഹം വിശ്വസിച്ച് സ്വന്തം ഗൃഹത്തിലേക്ക് തിരിച്ചുപോയി.

ബ്രാഹ്മണപത്നി പത്താമതും ഗര്‍ഭിണിയായി. ബ്രാഹ്മണന്‍ ഈ വിവരം അര്‍ജ്ജുനനെ അറിയിച്ചു. പ്രസവസമയം അടുത്തപ്പോള്‍ അര്‍ജ്ജുനന്‍ ബ്രാഹ്മണപത്നിയുടെ സൂനികാഗൃഹത്തിനു ചുറ്റും ദിവ്യാസ്ത്രങ്ങള്‍ കൊണ്ട് ഒരു കവചം സൃഷ്ടിച്ചു. അര്‍ജുനന്‍ അമ്പും വില്ലും പിടിച്ച് കാവല്‍ നിന്നു. പക്ഷെ ഇത്തവണ ബ്രാഹ്മണപത്നി പ്രസവിച്ച കുട്ടിയുടെ ശവം പോലും കാണാനില്ല. സ്ത്രീകളെല്ലാം മുറവിളികൂട്ടി. ഒപ്പം ബ്രാഹ്മണനും അര്‍ജുനനെ അധികം ആക്ഷേപിച്ചു. ജാള്യതയോടെ അര്‍ജ്ജുനന്‍ വേഗം അമ്പും വില്ലുമായി യമപുരിയിലെത്തി. അവിടെയൊന്നും ആ പുത്രനെ കണ്ടില്ല. പിന്നെ ഇന്ദ്രപുരിയിലെത്തി. അവിടെയുമില്ല. തുടര്‍ന്ന് അഷ്ടദിക്പാലകന്മാരുടെ മന്ദിരങ്ങളും തിരഞ്ഞു. ശിശുവിനെ കണ്ടുകിട്ടിയില്ല.
ഹതാശനായ അര്‍ജ്ജുനന്‍ മടങ്ങിവന്നു. പ്രതിജ്ഞ പാലിക്കാനായി ചിതകൂട്ടി അമ്പും വില്ലും ധരിച്ച് അതിലേക്കു ചാടാന്‍ തുടങ്ങവേ ശ്രീകൃഷ്ണന്‍ ഓടിയെത്തി കൈയില്‍ കടന്നു പിടിച്ചു. എന്നിട്ട് എല്ലാത്തിനും ഒരു പോംവഴി ഉണ്ടാക്കാം എന്നുപറഞ്ഞ് അതില്‍ നിന്നും പിന്തിരിപ്പിച്ചു.

ശ്രീകൃഷ്ണനും അര്‍ജ്ജുനനും ദിവ്യരഥത്തില്‍ കയറി പടിഞ്ഞാറോട്ട് യാത്ര തിരിച്ചു. നഗരങ്ങളും വനങ്ങളും പര്‍വ്വതങ്ങളും സമുദ്രങ്ങളും വായുവേഗത്തില്‍ പിന്നിട്ട് കുറെ കഴിഞ്ഞപ്പോള്‍ അന്ധകാരമായി. ശ്രീകൃഷ്ണന്‍ സുദര്‍ശന ചക്രത്തെ സ്മരിച്ചു. ഉടന്‍ സുദര്‍ശന ചക്രമെത്തി. ആയിരം സൂര്യന്മാരുടെ തേജസ്സോടുകൂടി പാലാഴിയില്‍ അനന്തശായിയായ മഹാവിഷ്ണുവിനെ കാണാനിടയായി.  ഭഗവാന്റെ നിറം ഇന്ദ്രനീലമണിയെ തോല്‍പ്പിക്കുന്നതാണ്. വനമാലകളും കുണ്ഡഃലങ്ങളും കൌസ്തുഭവും മാറില്‍ ശ്രീവത്സം എന്ന അടയാളവും താമരയിതളുകള്‍ പോലെയുള്ള നയനങ്ങളും നാല് തൃക്കൈയ്കളില്‍ ശംഖു , ചക്രം, ഗദ, പത്മം എന്നിവയോടും മുനിമാരാല്‍ സേവിതനായി ലക്ഷ്മീസമേതനായ മഹാവിഷ്ണുവിനെ ദര്‍ശിച്ചു, അവര്‍ രണ്ടുപേരും ആ തൃപ്പാദങ്ങളില്‍ വീണ് ഭക്തിപൂര്‍വ്വം നമസ്കരിച്ചു. മഹാവിഷ്ണു അവരെ കണ്ട് മന്ദഹസിച്ചുകൊണ്ട് പറഞ്ഞു. ” വീരന്മാരായ കൃഷ്നാര്‍ജ്ജുനന്മാരെ! നിങ്ങളെ നേരിട്ട് കാണേണ്ടതായ ആവശ്യത്തിനാണ് ഞാന്‍ വിപ്രബാലന്മാരെ ഇങ്ങോട്ട് കൊണ്ടുപോന്നത്. നിങ്ങള്‍ക്ക് ഭൂമിഭാരമെല്ലാം തീര്‍ത്ത്‌ ഇവിടേയ്ക്ക് വരാനുള്ള സമയം അടുത്തിരിക്കുന്നു. പുത്രന്മാര്‍ പത്തുപേരും ഇവിടെയുണ്ട്. അവരെകൊണ്ടുപോയി പിതാവിന് തിരിച്ചു നല്‍കുവിന്‍. നിങ്ങള്‍ രണ്ടുപേരും എന്റെ അംശത്തില്‍ ജനിച്ചവരാണ്. പൂര്‍വ്വജന്മത്തില്‍ നിങ്ങള്‍ നരനും നാരായണനുമായിരുന്നു. ഈ ജന്മത്തില്‍ അര്‍ജ്ജുനനും കൃഷ്ണനുമായിരിക്കുന്നു. ഇനിയുള്ള വളരെ കുറച്ചുകാലം നിങ്ങള്‍ വേദധര്‍മ്മങ്ങളും സല്‍ക്കര്‍മ്മങ്ങളും ചെയ്ത് ലോകത്തെ രക്ഷിച്ചും ശിക്ഷിച്ചും വാഴുക”. അങ്ങനെയാകാമെന്നു പറഞ്ഞ് കൃഷ്നാര്‍ജ്ജുനന്മാര്‍ ഭഗവാനെ വണങ്ങി പുറപ്പെട്ടു. ബ്രാഹ്മണപുത്രന്മാരും മഹാവിഷ്ണുവിനെ വണങ്ങി യാത്ര ചോദിച്ചു.

അര്‍ജ്ജുനനുണ്ടായ സന്തോഷത്തിനതിരില്ല. കൃഷ്ണനും
അര്‍ജ്ജുനനും കൂടി ബ്രാഹ്മണന് പത്തു പുത്രന്മാരെയും കൊണ്ടുകൊടുത്തു. കൃഷ്ണാര്‍ജ്ജുനന്മാരെ അധിക്ഷേപിച്ചതിന്
മാപ്പപേക്ഷിച്ചും, പുത്രന്മാരെ തിരിച്ചു കിട്ടിയതിന് നന്ദി പറഞ്ഞും, ബ്രാഹ്മണനും പത്നിയും പുത്രന്മാരോടോത്ത് സുഖമായി വസിച്ചു.
അര്‍ജ്ജുനനുണ്ടായ അഹങ്കാരബുദ്ധി ഇതോടെ നശിക്കുകയും പരമാര്‍ത്ഥജ്ഞാനം ലഭിക്കുകയും ചെയ്തു. വിഷ്ണുഭഗവാന്‍ പറഞ്ഞതനുസരിച്ച് അവര്‍ ലോകത്തെ സംരക്ഷിച്ച് ബ്രാഹ്മണരെയും പ്രജകളെയും സന്തോഷിപ്പിച്ചു.
കാലാകാലങ്ങളില്‍ ശരിയായി മഴ പെയ്യും. ഭൂമിയില്‍ വിളവുകള്‍ സമൃദ്ധിയാവുകയും ചെയ്തു. ധര്‍മ്മിഷ്ടരെ രക്ഷിച്ച് അധര്‍മ്മികളെയെല്ലാം നശിപ്പിച്ചു. ഇങ്ങനെ അവരുടെ അവതാരോദ്ദേശ്യം സഫലമായി.
✿═══❁═☬ॐ☬═❁═══✿
മൺമറഞ്ഞ ഹൈന്ദവപരമായ  ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  VBT യുടെ അസ്ട്രോ ലൈവ് ജ്യോതിഷ കേന്ദ്രം

▬▬▬▬▬▬▬▬▬▬▬▬▬▬▬▬
🔥┈┅❀꧁Astro Live꧂❀┅┉🔥
▬▬▬▬▬▬▬▬▬▬▬▬▬▬▬▬

36. ബഹുല ശക്തി പീഠം

 36. ബഹുല ശക്തി പീഠം

പശ്ചിമ ബംഗാള്‍ കത്വയിലെ കെതുഗ്രാമിലാണ് ക്ഷേത്രം. സതിദേവിയുടെ ഇടതുകൈ വീണ സ്ഥലമാണിത്. ഭിരുക് എന്ന ഭാവത്തിലാണ് ഭൈരവന്‍ ഇവിടെ കുടിക്കൊള്ളുന്നത്. ഒരു യഥാര്‍ത്ഥ വിശ്വാസിയും വെറുംകൈയോടെ മടങ്ങില്ലെന്നാണ് വിശ്വാസം. ആണ്‍മക്കളായ കാര്‍ത്തികേയയും ഗണേശനും കൂടെയുള്ളതിനാല്‍ ബാഹുല ദേവി പാര്‍വതിയുടെ ഒരു മനുഷ്യരൂപമാണ്.  ഉത്സവങ്ങള്‍: ദുര്‍ഗാപൂജയും മഹാ ശിവരാത്രിയുമാണ് ക്ഷേത്രത്തിലെ വിശേഷ ദിവസങ്ങള്‍. ഒക്ടോബര്‍-മാര്‍ച്ച് കാലയളവാണ് സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം. കത്വ (8 കി.മീ) ആണ് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍. കൊല്‍ക്കത്ത (190 കി.മീ) ആണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം.
             ◦•●◉✿ ⓋⒷⓉ ✿◉●•◦
05-04-2022

✍️ വിഷ്ണു, ഇടുക്കി 
©️ വളളിയാനിക്കാട്ടമ്മ

ചൊറിയും ചിരങ്ങും മാറാൻ വെള്ളരിക്ക സമർപ്പണം

ചൊറിയും ചിരങ്ങും മാറാൻ വെള്ളരിക്ക സമർപ്പണം


 𝓐𝓼𝓽𝓻𝓸 𝓛𝓲𝓿𝓮 𝓗𝓲𝓰𝓱𝓵𝓲𝓰𝓱𝓽𝓼 
▬▬▬▬▬▬🔱▬▬▬▬▬▬ 

★ ചൊറിയും ചിരങ്ങും മാറാൻ വെള്ളരിക്ക കൊണ്ടുവന്ന് സമർപ്പിക്കുന്ന ക്ഷ്രേത്രമാണ് ഗരുഡൻകാവ്

★ ചൊറിയും ചിരങ്ങും മാറാൻ വെള്ളരിക്ക കൊണ്ടുവന്ന് സമർപ്പിക്കുന്ന ക്ഷ്രേത്രമാണ് ഗരുഡൻകാവ്

★ സർപ്പബാധാ പരിഹാരത്തിനും ക്ഷേത്രം പ്രസിദ്ധമാണ്. പ്രധാന മൂർത്തി മഹാവിഷ്ണുവാണെങ്കിലും ഗരുഡനാണ് കൂടുതൽ പ്രാധാന്യം

തുടർന്ന് വായിക്കാം 
▬▬▬▬▬▬▬▬▬▬▶️

ചൊറിയും ചിരങ്ങും മാറാൻ വെള്ളരിക്ക കൊണ്ടുവന്ന് സമർപ്പിക്കുന്ന ക്ഷ്രേത്രമാണ് ഗരുഡൻകാവ്. ചൊറിയും ചിരങ്ങും പിടിച്ച് ബുദ്ധിമുട്ടുന്ന കുട്ടികളെ ഇവിടെ കൊണ്ടു വന്ന് ദർശനം ചെയ്യിച്ച് വഴിപാട് കഴിച്ചാൽ ഉടനെ ആശ്വാസം ലഭിക്കുമെന്നാണ് വിശ്വാസം. സർപ്പബാധാ പരിഹാരത്തിനും ക്ഷേത്രം പ്രസിദ്ധമാണ്. മലപ്പുറം ജില്ലയിൽ തിരൂർ -ചമ്രവട്ടം റൂട്ടിൽ പൂഴിക്കുന്ന് സ്റ്റോപ്പിനടുത്താണ് ക്ഷേത്രം. പ്രധാന മൂർത്തി മഹാവിഷ്ണുവാണെങ്കിലും ഗരുഡനാണ് കൂടുതൽ പ്രാധാന്യം. കശ്യപ-വിനത പുത്രനാണ് ഗരുഡൻ. സൽസന്താന ലബ്ദ്ധിക്കുള്ള വരം വാങ്ങിയ വിനിത മുട്ട ഒരു കുടത്തിൽ സൂക്ഷിച്ചു വെച്ചു. ആയിരം വർഷം കഴിഞ്ഞകഴിഞ്ഞപ്പോൾ അണ്ഡം പൊട്ടി ഗരുഡൻ പുറത്ത് വന്ന് ഉഗ്രതേജസ്സോടെ പറന്നുയർന്നു. അമ്മ പന്തയത്തിൽ പരാജയപ്പട്ടപ്പോൾ ജ്യേഷ്ഠത്തിയായ കദ്രുവിന്റെ ദാസിയായി തീർന്നതിൽ പുത്രന് അതിയായ ദു:ഖമുണ്ടായിരുന്നു. ഒടുവിൽ ദേവലോകത്ത് നിന്ന് അമൃത് കൊണ്ട് വന്ന് കൊടുത്താൽ ദാസ്യം ഒഴിവാക്കാമെന്ന് കദ്രു സമ്മതിച്ചു. തന്നോട് എതിർത്ത എല്ലാവരെയും പരാജയപ്പടുത്തിക്കൊണ്ട് ഗരുഡൻ അമൃതകലശം എടുത്ത് ആകാശത്തേക്കുയർന്നു. അത് കണ്ടപ്പോൾ മഹാവിഷ്ണു സന്തോഷിച്ച് ഗരുഡനെ തന്റെ വാഹനമായി സ്വീകരിച്ചു. അമരത്വം കല്പിച്ച് നൽകിയപ്പോൾ ഗരുഡനും സന്തോഷമായി. രണ്ടുപേരും സന്തോഷത്തിലമർന്ന ഭാവമാണിവിടെയെന്ന് പഴമ.
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
➖➖➖➖➖➖➖➖➖➖
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿═══❁═☬ॐ☬═❁═══✿
മൺമറഞ്ഞ ഹൈന്ദവപരമായ  ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  VBT യുടെ അസ്ട്രോ ലൈവ് ജ്യോതിഷ കേന്ദ്രം 

Monday, April 4, 2022

ശിവാംശജാതനായ ഗുളികൻ

ശിവാംശജാതനായ ഗുളികൻ


 𝓐𝓼𝓽𝓻𝓸 𝓛𝓲𝓿𝓮 𝓗𝓲𝓰𝓱𝓵𝓲𝓰𝓱𝓽𝓼 
▬▬▬▬▬▬🔱▬▬▬▬▬▬ 

പരമശിവന്റെ ഇടതു തൃക്കാലിന്റെ പെരുവിരൽ പൊട്ടി പിളർന്നുണ്ടായ അനർത്ഥകാരിയും ക്ഷിപ്രപ്രസാദിയുമായ ദേവനാണ് ഗുളികൻ

ത്രിശൂലവും കാലപാശവും നൽകി ഗുളികനെ കാലന്റെ പ്രവൃത്തി ചെയ്യാൻ മഹാദേവൻ ഭൂമിയിലേക്കയച്ചു.

ശിവാംശജാതനായ ഗുളികൻ ജീവജാലങ്ങളുടെ മരണസമയത്ത് ജീവനെ കൊണ്ട് പോകുന്ന ദേവനാണെന്ന് വിശ്വസിക്കപ്പെടുന്നു. പുറംകാലനെന്നും ഗുളികന് പേരുണ്ട്

തുടർന്ന് വായിക്കാം 
▬▬▬▬▬▬▬▬▬▬▶️

പരമശിവന്റെ ഇടതു തൃക്കാലിന്റെ പെരുവിരൽ പൊട്ടി പിളർന്നുണ്ടായ അനർത്ഥകാരിയും ക്ഷിപ്രപ്രസാദിയുമായ ദേവനാണ് ഗുളികൻ. തന്റെ ഭക്തനായ മാർക്കണ്ഡേയന്റെ രക്ഷാർത്ഥം മഹാദേവൻ കാലനെ തന്റെ മൂന്നാം തൃക്കണ്ണ് തുറന്നു ഭസ്മമാക്കി. കാലനില്ലാത്തത് കാരണം എങ്ങും മരണമില്ലാതെയായി. ഭാരം സഹിക്കവയ്യാതെ ഭൂമി ദേവി ദേവന്മാരോടും അവർ മഹാദേവനോടും പരാതി പറഞ്ഞു.

അതിനൊരു പരിഹാരമെന്നോണം പെരുവിരൽ ഭൂമിയിലമർത്തിയ മഹാദേവന്റെ ഇടതു തൃക്കാൽ പൊട്ടി അതിൽ നിന്നും ഗുളികൻ അവതരിച്ചു. ത്രിശൂലവും കാലപാശവും നൽകി ഗുളികനെ കാലന്റെ പ്രവൃത്തി ചെയ്യാൻ മഹാദേവൻ ഭൂമിയിലേക്കയച്ചു.

ശിവാംശജാതനായ ഗുളികൻ ജീവജാലങ്ങളുടെ മരണസമയത്ത് ജീവനെ കൊണ്ട് പോകുന്ന ദേവനാണെന്ന് വിശ്വസിക്കപ്പെടുന്നു. പുറംകാലനെന്നും ഗുളികന് പേരുണ്ട്.  കാലൻ , അന്തകൻ, യമൻ,  എന്നീ പേരുകളിലും ഗുളികൻ അറിയപ്പെടുന്നു.

മലബാറിലെ തെയ്യക്കോലങ്ങളിൽ ഒരു പ്രധാന ദേവത ഗുളികനാണ്. ദേവസ്ഥാന വാസ്തുവിന്റെ സംരക്ഷകനായി ഗുളികനെ കരുതി വരുന്നു.

പൌരാണിക കാലത്ത് മഹര്‍ഷിമാരാല്‍ വിരചിതമായ ഗ്രന്ഥങ്ങളിലൊന്നും ഗുളികനേക്കുറിച്ച് കാര്യമായി പരാമര്‍ശിക്കുന്നില്ല. എന്നാല്‍ കേരളീയ ജ്യോതിഷ സമ്പ്രദായത്തിന്റെ അടിസ്ഥാന ഗ്രന്ഥങ്ങളായ ദശാധ്യായിയിലും പ്രശ്നമാര്‍ഗ്ഗത്തിലും ഗുളികനെ വളരെ പ്രാധാന്യത്തോടെ അവതരിപ്പിച്ചിട്ടുമുണ്ട്. അതുകൊണ്ടുതന്നെ കേരളത്തിലെ ജ്യോതിഷികള്‍ ഫലപ്രവചനത്തിന് ഗുളികന്റെ സ്ഥിതിയും വിശകലനം ചെയ്യുന്നുണ്ട്.

35. അട്ടഹാസ് ഫുല്ലാര ശക്തി പീഠം

 35. അട്ടഹാസ് ഫുല്ലാര ശക്തി പീഠം

പശ്ചിമബംഗാള്‍ ബിര്‍ഭും ജില്ലയിലെ ലബ്പൂരിലാണ് ക്ഷേത്രം. ഭൈരവന്‍ വിശ്വേഷ് രൂപത്തിലാണ് ഇവിടെ കുടിക്കൊള്ളുന്നത്. ഈശാനി നദിക്കരയിലാണ് ക്ഷേത്രം. ദേവിയെ താഴത്തെ ചുണ്ടിന്റെ പ്രതീകമായ 15 മുതല്‍ 18 അടി വരെ നീളമുള്ള ഒരു ഭീമന്‍ കല്ലിന്റെ രൂപത്തില്‍ ആരാധിക്കുന്നു. ഫുല്ലാര ദേവി ജീവിതത്തെയും പുനരുജ്ജീവനത്തെയും പ്രതിനിധീകരിക്കുന്നു.  ബുര്‍ദ്വാനിലും ബിര്‍ഭൂമിലും രണ്ട് അട്ടഹാസ ക്ഷേത്രങ്ങളുണ്ട്. മാഗ് പൂര്‍ണിമയിലും നവരാത്രിയിലും നടക്കുന്ന വാര്‍ഷിക ഫുള്ളറ മേളയാണ് ക്ഷേത്രത്തിലെ ഉത്സവം. ഓഗസ്റ്റ് - മാര്‍ച്ച് കാലയളവാണ് ക്ഷേത്രം സന്ദര്‍ശിക്കാന്‍ അനുയോജ്യമായ സമയം. ലബ്പൂര്‍ (30 കി.മീ) ആണ് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍. കൊല്‍ക്കത്ത (160 കി.മീ) ആണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം
             ◦•●◉✿ ⓋⒷⓉ ✿◉●•◦
04-04-2022

✍️ വിഷ്ണു, ഇടുക്കി 
©️ വളളിയാനിക്കാട്ടമ്മ

Sunday, April 3, 2022

34. ഭ്രമരാംബിക ദേവി ശക്തി പീഠം

 34. ഭ്രമരാംബിക ദേവി ശക്തി പീഠം

ആന്ധ്രാപ്രദേശ് കുര്‍ണൂലിലെ ശ്രീശൈലത്താണ് ക്ഷേത്രം. ഭൈരവന്റെ അവതാരമായ ശംബരാനന്ദയാണ് മറ്റൊരു ആരാധനാമൂര്‍ത്തി. ശക്തി പീഠങ്ങളില്‍ മൂന്നാമത്തെ തേനീച്ച അവതാരമാണ് ഭ്രമരാംബിക. സമ്പത്തിന്റെ ദേവതയായ മഹാലക്ഷ്മി കൂടിയാണ് ഭ്രമരാംബിക ദേവി.  ശ്രീ ഭ്രമരാംബ മല്ലികാര്‍ജുന സ്വാമി വര്‍ള ദേവസ്ഥാനം എന്നറിയപ്പെടുന്ന ക്ഷേത്ര സമുച്ചയം, കൃഷ്ണ നദിയിലെ ശ്രീശൈലം ജലസംഭരണിയില്‍ നിന്ന് വളരെ അകലെയല്ല. തീര്‍ത്ഥാടകര്‍ ഇവിടെ ഐശ്വര്യത്തിനായി പ്രാര്‍ത്ഥിക്കുന്നു. നവരാത്രി,കുംഭം എന്നിവയാണ് ഉത്സവങ്ങള്‍. സെപ്റ്റംബര്‍-ഫെബ്രുവരി കാലയളവാണ് സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം. മാര്‍ക്കപൂര്‍ (91 കി.മീ) ആണ് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍. ഹൈദരാബാദ് (230 കി.മീ) ആണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം.
             ◦•●◉✿ ⓋⒷⓉ ✿◉●•◦
03-04-2022

✍️ വിഷ്ണു, ഇടുക്കി 
©️ വളളിയാനിക്കാട്ടമ്മ

Saturday, April 2, 2022

33. രാകിണി ദേവി ശക്തി പീഠം

 33. രാകിണി ദേവി ശക്തി പീഠം

ആന്ധ്രാപ്രദേശ് കിഴക്കന്‍ ഗോദാവരി ജില്ലയിലെ രാജമുണ്ട്രിയിലാണ് ക്ഷേത്രം. ദണ്ഡപാണിയുടെ ഭാവത്തിലാണ് ഭൈരവന്‍ ക്ഷേത്രത്തിന്റെ സംരക്ഷണ ചുമതല നിര്‍വഹിക്കുന്നത്. ഗോദാവരി നദിയുടെ തീരത്താണ് ശ്രീ ഉമകോടിലിംഗേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. രാകിണി, വിശ്വേസി (ലോകത്തിന്റെ ഭരണാധികാരി), വിശ്വമാത്രിക (ലോകമാതാവ്) എന്നി രൂപങ്ങളിലാണ് ദേവിയെ ആരാധിക്കുന്നത്. ഇവിടെ ഗോദാവരി തന്നെ ദേവിയുടെ ആള്‍രൂപമാണ്. ശിവരാത്രി, ദുര്‍ഗാപൂജ, നവരാത്രി എന്നിവയാണ് ഇവിടത്തെ ഉത്സവം.ഓഗസ്റ്റ്-മാര്‍ച്ച് കാലയളവാണ് സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം . രാജമുണ്ട്രിയാണ് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷനും വിമാനത്താവളവും
             ◦•●◉✿ ⓋⒷⓉ ✿◉●•◦
02-04-2022

✍️ വിഷ്ണു, ഇടുക്കി 
©️ വളളിയാനിക്കാട്ടമ്മ

Friday, April 1, 2022

വഴിപാടുകളും മൂലമന്ത്രങ്ങളും

വഴിപാടുകളും മൂലമന്ത്രങ്ങളും


 𝓐𝓼𝓽𝓻𝓸 𝓛𝓲𝓿𝓮 𝓗𝓲𝓰𝓱𝓵𝓲𝓰𝓱𝓽𝓼 
▬▬▬▬▬▬🔱▬▬▬▬▬▬ 

ദേവീദേവന്മാര്‍ക്കോരോരുത്തര്‍ക്കും ചെയ്യേണ്ട പ്രധാന വഴിപാടുകളും മൂലമന്ത്രങ്ങളും ഭാരതീയ പൈതൃകം നമുക്ക്‌ നല്‍കിയിട്ടുണ്ട്‌

വരും തലമുറയ്‌ക്ക് ഗുണകരമായിട്ടുള്ള ആചാരാനുഷ്‌ഠാനങ്ങളേ അവര്‍ താളിയോലകളില്‍ ആലേഖനം ചെയ്‌തിട്ടുള്ളൂ

ഒരു ദേവതയെ ഇന്നു ഭജിച്ചു. ഫലംകാണാതെ വന്നാല്‍ മറ്റൊരു ദേവതയെ നാളെ ഭജിക്കുന്നു. ഇത് ഫലപ്രദമായ ഒരു പദ്ധതിയല്ല

തുടർന്ന് വായിക്കാം 
▬▬▬▬▬▬▬▬▬▬▶️

ദേവീദേവന്മാര്‍ക്കോരോരുത്തര്‍ക്കും ചെയ്യേണ്ട പ്രധാന വഴിപാടുകളും മൂലമന്ത്രങ്ങളും ഭാരതീയ പൈതൃകം നമുക്ക്‌ നല്‍കിയിട്ടുണ്ട്‌. വരും തലമുറയ്‌ക്ക് ഗുണകരമായിട്ടുള്ള ആചാരാനുഷ്‌ഠാനങ്ങളേ അവര്‍ താളിയോലകളില്‍ ആലേഖനം ചെയ്‌തിട്ടുള്ളൂ. അവ പൂര്‍ണ്ണ വിശ്വാസത്തോടെ ഭക്‌തിപൂര്‍വ്വം ആചരിച്ചാല്‍ സര്‍വ്വ ഐശ്വര്യങ്ങളും കൈവരും.

ഗണപതി
ഗണപതിഭഗവാന്‌ പൂജയ്‌ക്ക് വയ്‌ക്കേണ്ട പ്രധാന പുഷ്‌പമാണ്‌ കറുകപ്പുല്ല്‌. നിവേദ്യം അപ്പവും, മോദകവും. അഷ്‌ടോത്തരാര്‍ച്ചന, ഗണപതിസൂക്‌താര്‍ച്ചന മുതലായ അര്‍ച്ചനകളാണ്‌ പ്രധാനം. ഗണപതിഹോമം നടത്തിയാലോ ഫലം വിഘ്‌നനാശനം. ഗണപതിഭഗവാനുള്ള പ്രത്യേക വഴിപാടാണ്‌ നാളികേരമുടയ്‌ക്കല്‍.
ചൊല്ലേണ്ട മൂലമന്ത്രം
‘ഓം ഗം ഗണപതയേ നമ:’
നിത്യേന നൂറ്റെട്ട്‌ പ്രാവശ്യം ഈ മന്ത്രം ഉരുക്കഴിക്കുക.

ശ്രീമഹാവിഷ്‌ണു
ശ്രീമഹാവിഷ്‌ണുവിന്‌ പ്രിയപ്പെട്ട പുഷ്‌പങ്ങളാണ്‌ തുളസി, ചെത്തി, മന്ദാരം, പിച്ചകം തുടങ്ങിയവ. വിഷ്‌ണുസഹസ്രനാമസ്‌തോത്രം, വിഷ്‌ണുസൂക്‌തം, ഭാഗ്യസൂക്‌തം, പുരുഷസൂക്‌തം തുടങ്ങിയവകൊണ്ടുള്ള അര്‍ച്ചനയാണ്‌ ചെയ്യേണ്ടത്‌. ഭഗവാന്‌ സുദര്‍ശനഹോമമാണ്‌ മുഖ്യം. തൊഴില്‍ലാഭം, ആയുരാരോഗ്യസൗഖ്യം, ഐശ്വര്യവര്‍ദ്ധനവ്‌, ശത്രുനാശം, ബുദ്ധിവികാസം തുടങ്ങിയവയാണ്‌ ഫലങ്ങള്‍.
‘ഓം നമോ നാരായണായ’
(അഷ്‌ടാക്ഷരമന്ത്രം),
‘ഓം നമോ ഭഗവതേ വാസുദേവായ’
(ദ്വാദശാക്ഷരമന്ത്രം)
എന്നിവയാണ്‌ മൂലമന്ത്രങ്ങള്‍.
ഇവ നിത്യേന നൂറ്റെട്ട്‌ പ്രാവശ്യം ചൊല്ലുക.

ശ്രീപരമശിവൻ
ശ്രീപരമശിവന്‌ ഇഷ്‌ട പുഷ്‌പം കൂവളത്തിലയാണ്‌. ആയുര്‍സൂക്‌താര്‍ച്ചന, സ്വയംവരപുഷ്‌പാഞ്‌ജലി, മംഗല്യപുഷ്‌പാഞ്‌ജലി, ഉമാമഹേശ്വരപുഷ്‌പാഞ്‌ജലി എന്നീ അര്‍ച്ചനകള്‍ മുഖ്യം. ഭസ്‌മാഭിഷേകം, ധാര തുടങ്ങിയവയാണ്‌ അഭിഷേകങ്ങളില്‍ പ്രധാനപ്പെട്ടവ. ശിവഭഗവാന്‌ രുദ്രഹോമം, മഹാമൃത്യുഞ്‌ജയഹോമം, മൃത്യുഞ്‌ജയഹോമം തുടങ്ങിയ ഹോമങ്ങളാണ്‌ നടത്തേണ്ടത്‌. ഫലം ദീര്‍ഘായുസ്സ്‌, ആയുരാരോഗ്യസൗഖ്യം, വിദ്യാഗുണം, മനോനിയന്ത്രണം, ദാമ്പത്യസുഖം, ഈശ്വരാധീനം തുടങ്ങിയവ.
ശിവന്റെ മൂലമന്ത്രമായ
‘ഓം നമ:ശിവായ’
നൂറ്റെട്ടുപ്രാവശ്യം നിത്യേന ചൊല്ലുക.

ശ്രീരാമചന്ദ്രസ്വാമി
ശ്രീരാമചന്ദ്രസ്വാമിക്ക്‌ ഇഷ്‌ടപ്പെട്ട പുഷ്‌പങ്ങളാണ്‌ രാമതുളസി, മുല്ലമൊട്ട്‌ എന്നിവ. പാല്‍പ്പായസം, അവില്‍, പഴം എന്നിവയാണ്‌ നിവേദ്യം. ശ്രീരാമചന്ദ്രനെ നിത്യം ധ്യാനിച്ചാല്‍ ഏകപത്നീവ്രതം, ശാന്തത, ശൗര്യം, ജ്‌ഞാനപ്രാപ്‌തി, വിവാഹലബ്‌ധി, നേതൃപാടവം എന്നിവ ഫലം.
നിത്യേന നൂറ്റെട്ടുപ്രാവശ്യം
‘ഹരേ രാമ, ഹരേരാമ, രാമരാമ ഹരേ ഹരേ…..
ഹരേ കൃഷ്‌ണ, ഹരേകൃഷ്‌ണ, കൃഷ്‌ണ കൃഷ്‌ണ ഹരേ ഹരേ’…..
ചൊല്ലുക.

സരസ്വതീദേവി
സരസ്വതീദേവിക്ക്‌ ഏറ്റവും ഇഷ്‌ടപ്പെട്ട പുഷ്‌പമാണ്‌ താമര. ത്രിമധുരം, പഞ്ചാമൃതം, പഴം എന്നിവയാണ്‌ നിവേദ്യം. സരസ്വതീ പുഷ്‌പാഞ്‌ജലിയാണ്‌ അര്‍ച്ചന. ഫലം വിദ്യാഗുണം,
‘ഓം ഹ്രീം ഹ്രീം സരസ്വത്യൈ സ്വാഹാ’ എന്ന മൂലമന്ത്രം നൂറ്റെട്ടുപ്രാവശ്യം ഉരുക്കഴിക്കുക.
(ആവാഹനത്തിനായി സ്വാഹാ എന്നും മറ്റു സന്ദര്‍ഭങ്ങളില്‍ നമ: എന്നും മന്ത്രത്തോടൊപ്പം ചേര്‍ക്കുന്നു.)

ശ്രീകൃഷ്‌ണൻ
ഭഗവാന്‍ ശ്രീകൃഷ്‌ണന്റെ ഇഷ്‌ടപുഷ്‌പമാണ്‌ നീലശംഖ്‌പുഷ്‌പം, കൃഷ്‌ണതുളസി മുതലായവ. വെണ്ണ, അവില്‍, പഴം, പാല്‍പ്പായസം എന്നിവയാണ്‌ നിവേദ്യങ്ങള്‍. സൗമനസ്യം, കലാവിജയം, സന്താനലബ്‌ധി, ബുദ്ധി, സാമര്‍ത്ഥ്യം, അഭീഷ്‌ടസിദ്ധി, ദു:ഖനിവാരണം എന്നിവ ഫലം.
ഓം ക്ലീം കൃഷ്‌ണായനമ:’
എന്ന മൂലമന്ത്രം നൂറ്റെട്ടുപ്രാവശ്യം നിത്യേന ചൊല്ലുക.

മഹാലക്ഷ്‌മി
മഹാലക്ഷ്‌മിക്ക്‌ ഇഷ്‌ടപ്പെട്ട പുഷ്‌പങ്ങളാണ്‌ വൈഷ്‌ണവസംബന്ധമായ എല്ലാ പുഷ്‌പങ്ങളും. ശ്രീസൂക്‌താര്‍ച്ചനയാണ്‌ അര്‍ച്ചനയായി കഴിക്കേണ്ടത്‌. ഫലം ഐശ്വര്യം, തേജസ്സ്‌ മുതലായവ. പാല്‍പ്പായസം മുതലായവയാണ്‌ നിവേദ്യങ്ങള്‍.
‘ഓം ഹ്രീം മഹാലക്ഷ്‌മ്യൈനമ:’
എന്ന മൂലമന്ത്രം നിത്യേന നൂറ്റെട്ടുപ്രാവശ്യം ചൊല്ലുക.

ദുര്‍ഗ്ഗാഭഗവതി
ദുര്‍ഗ്ഗാഭഗവതിയുടെ ഇഷ്‌ടപുഷ്‌പമാണ്‌ കുങ്കുമപ്പൂവ്‌. ലളിതാസഹസ്രനാമാര്‍ച്ചന, നാമാര്‍ച്ചന, അഷ്‌ടോത്തരശതനാമാര്‍ച്ചന, ത്രിശനി അര്‍ച്ചന തുടങ്ങിയ അര്‍ച്ചനകളാണ്‌ ദേവിക്ക്‌ തൃപ്‌തി നല്‍കുന്നത്‌. പായസം, കൂട്ടുപായസം എന്നിവയാണ്‌ നിവേദ്യങ്ങള്‍. ദാമ്പത്യസുഖം, ഐശ്വര്യവര്‍ദ്ധനവ്‌ എന്നിവയാണ്‌ ഫലം.
‘ഓം ഹ്രീം ദും ദുര്‍ഗ്ഗായൈ നമ:’
എന്ന്‌ നിത്യേന നൂറ്റിയെട്ട്‌ പ്രാവശ്യം ചെല്ലുക.

ശ്രീപാര്‍വ്വതി
ശ്രീപാര്‍വ്വതിക്ക്‌ ഇഷ്‌ടപ്പെട്ട പുഷ്‌പങ്ങളാണ്‌ ചെത്തി, ചെമ്പരത്തി എന്നിവ. സ്വയംവരാര്‍ച്ചന, ലളിതാസഹസ്രനാമാര്‍ച്ചന എന്നീ അര്‍ച്ചനകളാണ്‌ നടത്താറുള്ളത്‌. ഫലമോ സന്താനസൗഖ്യം, ദാമ്പത്യസുഖം എന്നിവ. പായസമാണ്‌ നിവേദ്യം.
‘ഓം ഹ്രീം ഉമായൈ നമ:’
എന്ന മൂലമന്ത്രം നൂറ്റിയെട്ട്‌ പ്രാവശ്യം ഉരുക്കഴിക്കുക.

ഭദ്രകാളി, ചാമുണ്ഡി, രക്‌തേശ്വരി
ഭദ്രകാളി, ചാമുണ്ഡി, രക്‌തേശ്വരി എന്നിവരുടെ ഇഷ്‌ടപുഷ്‌പമാണ്‌ ചെത്തി, ചെമ്പരത്തി, ചുവന്നപൂക്കള്‍ എന്നിവ. രക്‌തപുഷ്‌പാഞ്‌ജലി, ഭദ്രകാളി അഷ്‌ടോത്തരശതനാമാര്‍ച്ചന, ലളിതാസഹസ്രനാമാര്‍ച്ചന എന്നീ അര്‍ച്ചനകളാണ്‌ ചെയ്യേണ്ടത്‌. കൂട്ടുപായസം, കടുംപായസം എന്നിവയാണ്‌ നിവേദ്യങ്ങള്‍. ശത്രുനാശം, ഊര്‍ജ്‌ജസ്വലത, രോഗനിവാരണം, ആലസ്യമുക്‌തി, കുജദോഷശാന്തി എന്നിവയാണ്‌ ഫലങ്ങള്‍.
‘ഓം ഐം ക്ലീം സൗ: ഹ്രീം ഭദ്രകാള്യൈനമ:’
എന്ന മൂലമന്ത്രം നൂറ്റെട്ട്‌ പ്രാവശ്യം ഉരുക്കഴിക്കുക.

ഹനുമാൻ
ഭക്‌തഹനുമാന്‌ കദളിപ്പഴം ആണ്  നിവേദ്യം. വെറ്റിലമാലയാണ്‌ മറ്റ്‌ വഴിപാട്‌. വീര്യം, ഓജസ്സ്‌, കര്‍മ്മകുശലത, ശനിദോഷശാന്തി എന്നിവയാണ്‌ ഫലം.
”ഓം നമോ ഭഗവതേ ആഞ്‌ജനേയായ മഹാബലായസ്വാഹാ, ഓം ഹം ഹനുമതേ നമ:”
എന്ന മൂലമന്ത്രം നൂറ്റെട്ടുപ്രാവശ്യം നിത്യേന ചൊല്ലുക.

ശ്രീഅയ്യപ്പന്‍
ശ്രീഅയ്യപ്പന്‍, ശ്രീധര്‍മ്മശാസ്‌താവ്‌ തുടങ്ങിയവര്‍ക്ക്‌ ചെത്തി മുതലായ പുഷ്‌പങ്ങളാണ്‌ പ്രാധാന്യം. ഹരിഹരസൂക്‌താര്‍ച്ചന, ശാസ്‌തൃസൂക്‌താര്‍ച്ചന എന്നിവയാണ്‌ അര്‍ച്ചനകള്‍. നാളികേരമുടയ്‌ക്കലാണ്‌ പ്രത്യേക വഴിപാട്‌. നെയ്യഭിഷേകം, ഭസ്‌മാഭിഷേകം എന്നിവയാണ്‌ അഭിഷേകങ്ങള്‍. അരവണ, അപ്പം മുതലായവയാണ്‌ നിവേദ്യങ്ങള്‍. ശനിദോഷശാന്തി, ശത്രുനാശം, പാപനാശം, രോഗനാശം മുതലായവയാണ്‌ ഫലങ്ങള്‍.
‘ഓം ഘ്രും നമ: പരായ ഗോപ്‌ത്രേ’
എന്ന മൂലമന്ത്രം നൂറ്റെട്ട്‌ പ്രാവശ്യം ചൊല്ലുക.

ശ്രീസുബ്രഹ്‌മണ്യൻ
ശ്രീസുബ്രഹ്‌മണ്യ (മുരുകന്‍) സ്വാമിക്ക്‌ ഇഷ്‌ടപ്പെട്ട പുഷ്‌പങ്ങളാണ്‌ ചെത്തി, ചുവന്നപൂക്കള്‍ എന്നിവ. കുമാരസൂക്‌താര്‍ച്ചനയാണ്‌ അര്‍ച്ചന. പഞ്ചാമൃതം, പാല്‍ എന്നിവയാണ്‌ നിവേദ്യങ്ങള്‍. പഞ്ചാമൃതം, ഭസ്‌മം എന്നിവയാണ്‌ പ്രധാന അഭിഷേകങ്ങള്‍. ജ്യോതിഷപാണ്ഡിത്യം, ശത്രുനാശം, വിഘ്‌നനാശം, ഉദ്യോഗലബ്‌ധി, സന്താനഭാഗ്യം, ആരോഗ്യവര്‍ദ്ധന മുതലായവയാണ്‌ ഫലം.
‘ഓം വചത്ഭുവേ നമ:’
എന്ന മൂലമന്ത്രം നൂറ്റെട്ട്‌ പ്രാവശ്യം ചൊല്ലുക.

നാഗരാജാവ്‌ നാഗയക്ഷി
നാഗരാജാവ്‌ നാഗയക്ഷി തുടങ്ങിയവര്‍ക്ക്‌ സര്‍പ്പസൂക്‌തപുഷ്‌പാഞ്‌ജലിയാണ്‌ അര്‍ച്ചന. നൂറും പാലുമാണ്‌ അഭിഷേകം. കവുങ്ങിന്‍പൂക്കുലയാണ്‌ നിവേദ്യം. ഉരുളികമഴ്‌ത്തല്‍ ആണ്‌ പ്രത്യേക വഴിപാട്‌. സര്‍പ്പദോഷശാന്തിയാണ്‌ ഫലം.
‘ഓം നമ: കാമരൂപിണേ മഹാബലായ നാഗാധിപതയേനമ:’
എന്ന മൂലമന്ത്രം നൂറ്റെട്ട്‌ പ്രാവശ്യം നാഗരാജാവിനും,
‘ക്ലീം നാഗയക്ഷീ യക്ഷിണീസ്വാഹാ നമ:’ നാഗയക്ഷിക്കും ഉരുക്കഴിക്കുക.

മത്സ്യമൂര്‍ത്തി
മത്സ്യമൂര്‍ത്തിക്ക്‌ ഇഷ്‌ടപ്പെട്ട പുഷ്‌പമാണ്‌ മന്ദാരം. മലര്‍പ്പൊടിയാണ്‌ നിവേദ്യം. ഭോഗസൗഖ്യം, കാര്യസാധ്യം എന്നിവഫലം.

കൂര്‍മ്മമൂര്‍ത്തി
കൂര്‍മ്മമൂര്‍ത്തിക്ക്‌ ഇഷ്‌ടപുഷ്‌പം ചെത്തിമൊട്ട്‌. നിവേദ്യം ത്രിമധരം, അപ്പം മുതലായവ. ഗൃഹലാഭം, ദീര്‍ഘായുസ്സ്‌, ഇന്ദ്രിയനിഗ്രഹം എന്നിവയാണ്‌ ഫലങ്ങള്‍.

വരാഹമൂര്‍ത്തി
വരാഹമൂര്‍ത്തിക്ക്‌ ഇഷ്‌ടപ്പെട്ട പുഷ്‌പം തുളസിയും, നിവേദ്യം അപ്പവും, നെയ്‌പ്പായസവുമാണ്‌. വേദപാണ്ഡിത്യം, ശാന്തി, ധനലാഭം എന്നിവയാണ്‌ ഫലം.

നരസിംഹമൂര്‍ത്തി
നരസിംഹമൂര്‍ത്തിയുടെ ഇഷ്‌ടപുഷ്‌പം ചുവന്ന ചെത്തിയും, നിവേദ്യം പായസവുമാണ്‌. ശത്രുനാശം, ആരോഗ്യം, രോഗശാന്തി, പാപനാശം, ശൗര്യം, വീര്യം മുതലായവയാണ്‌ ഫലങ്ങള്‍.

ദക്ഷിണാമൂര്‍ത്തി
ദക്ഷിണാമൂര്‍ത്തിയുടെ ഇഷ്‌ടപ്പെട്ട പുഷ്‌പങ്ങളാണ്‌ കൂവളത്തിലയും, മറ്റ്‌ ശിവാരാധനാ പുഷ്‌പങ്ങളും. രുദ്രസൂക്‌താര്‍ച്ചനയാണ്‌ അര്‍ച്ചന. രുദ്രാഭിഷേകമാണ്‌ അഭിഷേകം. രുദ്രഹോമമാണ്‌ ഹോമം. അറിവ്‌, ദീര്‍ഘായുസ്സ്‌, മുക്‌തി എന്നിവയാണ്‌ ഫലങ്ങള്‍.

നവഗ്രഹങ്ങള്‍
നവഗ്രഹങ്ങള്‍ക്ക്‌ നവഗ്രഹമന്ത്രാര്‍ച്ചനയാണ്‌ അര്‍ച്ചന. ഗ്രഹങ്ങള്‍ക്ക്‌ പറഞ്ഞിരിക്കുന്ന വസ്‌ത്രം, ധാന്യം, രത്നം തുടങ്ങിയവ സമര്‍പ്പിക്കലാണ്‌ പ്രത്യേക വഴിപാടുകള്‍. ഗ്രഹദോഷശാന്തി, നാഗദോഷശാന്തി എന്നിവയാണ്‌ ഫലം.

പരശുരാമൻ
പരശുരാമന്‌ ഇഷ്‌ടപുഷ്‌പം രാമതുളസിയും, നിവേദ്യം ശര്‍ക്കരപ്പായസവുമാണ്‌. ആയോധനകലകളില്‍ വിജയം, ശത്രുനാശം, പാപനാശം, കര്‍മ്മകുശലത തുടങ്ങിയവയാണ്‌ ഫലങ്ങള്‍.

വാമനമൂര്‍ത്തി
വാമനമൂര്‍ത്തിക്ക്‌ ഇഷ്‌ടപ്പെട്ട പുഷ്‌പമാണ്‌ വാടാകുറിഞ്ഞിപ്പൂവ്‌. കദളിപ്പഴം, പായസം എന്നിവയാണ്‌ നിവേദ്യങ്ങള്‍. വിനയം, സൗമനസ്യം, ബുദ്ധിസാമര്‍ത്ഥ്യം, വിഘ്‌നനാശം മുതലായവ ഫലം.

ബലരാമൻ
ബലരാമന്റെ ഇഷ്‌ടപുഷ്‌പം വെളുത്തശംഖ്‌പുഷ്‌പം. നിവേദ്യം പായസം. വ്യവഹാരവിജയം, കൃഷിലാഭം, വ്യവസായലാഭം എന്നിവയാണ്‌ ഫലങ്ങള്‍.

പരിശുദ്ധമായ ശരീരത്തോടും മനസ്സോടുംകൂടി ഭക്‌തിപുരസ്സരം മേലുദ്ധരിച്ച കാര്യങ്ങള്‍ അനുഷ്‌ഠിക്കുന്നവര്‍ക്ക്‌  സദ്‌ഫലം സുനിശ്‌ചയം

32.കാമാക്ഷി അമ്മന്‍ ശക്തി പീഠം

 32.കാമാക്ഷി അമ്മന്‍ ശക്തി പീഠം

തമിഴ്‌നാട്ടിലെ കാഞ്ചീപുരത്താണ് ക്ഷേത്രം. ദേവിയുടെ പൊക്കിള്‍ പതിച്ച സ്ഥലമാണിത്. ഭൈരവ അവതാരമായ വിശ്വേഷിനാണ് ക്ഷേത്രത്തിന്റെ സംരക്ഷണ ചുമതല. കാഞ്ചീപുരത്ത് പോളാര്‍ നദിക്കരയിലാണ് പല്ലവ രാജവംശം ഈ ദേവാലയം നിര്‍മ്മിച്ചത്. ദേവിയെ ഒരു യന്ത്രത്തിന്റെ രൂപത്തിലാണ് ആരാധിക്കുന്നത്. ആദിശങ്കരാചാര്യരുടെ 18 മഹാപീഠങ്ങളുടെ പട്ടികയില്‍ ഒന്നാണ് കാഞ്ചീപുരം. ഇതിനെ രക്ഷയുടെ നഗരമായി കണ്ട്  മോക്ഷപുരി എന്ന് വിളിച്ചും ആരാധിക്കുന്നു. പുരാണഗ്രന്ഥങ്ങളില്‍ കാഞ്ചീപുരവും കാശിയും ശിവന്റെ കണ്ണുകളാണ്. സെപ്റ്റംബര്‍ -ഫെബ്രുവരി കാലയളവാണ് സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം. ചെന്നൈയാണ് (75 കി.മീ) ഏറ്റവും അടുത്തുള്ള വിമാനത്താവളം. കാഞ്ചീപുരമാണ് അടുത്തുള്ള റെയില്‍വേ സ്‌റ്റേഷന്‍
             ◦•●◉✿ ⓋⒷⓉ ✿◉●•◦
01-04-2022

✍️ വിഷ്ണു, ഇടുക്കി 
©️ വളളിയാനിക്കാട്ടമ്മ