Monday, October 26, 2020

സുഭാഷിതം-2

🎀🎀〰〰〰🔅〰〰〰🎀🎀
              V. B. T- സുഭാഷിതം
🎀🎀〰〰〰🔅〰〰〰🎀🎀

ശ്ലോകം           
🌹🌹🅥 🌹🌹🅑🌹🌹🅣🌹🌹
പരോക്ഷേ കാര്യഹന്താരം
പ്രത്യക്ഷേ പ്രിയവാദിനം
വർജ്ജയേത് താദൃശ്യം മിത്രം
വിഷകുംഭം പായോ മുഖം

അർത്ഥം
🌹🌹🅥 🌹🌹🅑🌹🌹🅣🌹🌹
നമ്മളെ മുഖത്ത് നോക്കി സ്തുതിക്കുകയും മാറിനിന്ന് നശിപ്പിക്കുകയും ചെയ്യുന്ന ചില സുഹൃക്കളുണ്ട് ഇവരെ ഒരു തരത്തിലും വെച്ച് വാഴിക്കരുത്. കാരണം അവർ മുകളിൽ പരന്നുകിടക്കുന്ന വെണ്ണയോടും അടിയിൽ ഊറിനിറഞ്ഞ വിഷത്തോടും കൂടിയ പാത്രമാണ്. അതുകൊണ്ടു സുഹൃത്തുക്കളെ തിരഞ്ഞെടുക്കുമ്പോൾ സൂക്ഷിക്കുക.

   🌻🌻                     
🌻🌼🌻                   
   🌻🌻   🌷🌷        🕊 🕊 ✨
     🌴   🌷🔆🌷        🕊 ✨✨
     🌴     🌷🌷               🕊 ✨
     🌴      🌵 🌸🌸
     🌴   🌵 🌸🌟🌸
  🌴        🌵  🌸🌸
   🌴       🌵     🍂
     🌴        🌵   🍂     🎋🐇       
🌲🎍🌲🎍🌲🎍🌲🎍🌲🎍🌲
🌹🌹🅥🌹🌹🅑🌹🌹🅣🌹🌹

Wednesday, October 21, 2020

നവഗ്രഹ ക്ഷേത്രങ്ങള്‍

 ⚜നവഗ്രഹ ക്ഷേത്രങ്ങള്‍ ⚜ 
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

പ്രധാന ക്ഷേത്രങ്ങളോട് ചേര്‍ന്നാണ് നവഗ്രഹ ക്ഷേത്രങ്ങള്‍ കേരളത്തില്‍ പൊതുവെ കണ്ടുവരുന്നത്. അതുകൊണ്ടുതന്നെ പ്രധാന 'ദേവത'യുടെ 'ഉപദേവതാ'സ്ഥാനമാണ് നവഗ്രഹങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. പൊതുവെ നവഗ്രഹക്ഷേത്രങ്ങള്‍ എല്ലാംതന്നെ വട്ടശ്രീകോവിലായി കിഴക്കോട്ട് ദര്‍ശനമായിട്ടും ഭക്തന്മാര്‍ക്ക് പുറത്തുനിന്നും നവഗ്രഹങ്ങളെ കണ്ട് തൊഴാന്‍ തത്തക്കവിധത്തിലും ആണ് പണികഴിപ്പിക്കുന്നത്. തുടര്‍ന്ന് സൂര്യന് പ്രാധാന്യം നല്‍കിക്കൊണ്ട് മധ്യഭാഗത്ത് കിഴക്കോട്ടും ചൊവ്വയെ തെക്കോട്ട് തെക്കു നടുക്കും, ശുക്രനെ കിഴക്കോട്ട് കിഴക്കുനടുക്കും, ചന്ദ്രനെ പടിഞ്ഞാറോട്ട് അഗ്നികോണിലും ബുധനെ കിഴക്കോട്ട് ഈശാന കോണിലും ബൃഹസ്പതിയെ (ഗുരു) വടക്കോട്ട് വടക്കുനടുക്കും ശനിയെ പടിഞ്ഞാറോട്ട് പടിഞ്ഞാറ് നടുക്കും രാഹുവിനെ തെക്കോട്ട് നിര്യതി കോണിലും കേതുവിനെ തെക്കോട്ട് വായുകോണിലും ചതുരശ്രമായി നിര്‍മിച്ചിരിക്കുന്ന പീഠത്തില്‍ പ്രതിഷ്ഠിക്കും.ചുവപ്പ്, വെളുപ്പ്, പച്ച, മഞ്ഞ, നീല, കറുപ്പ്, ബഹുവര്‍ണം എന്നീ വര്‍ണത്തിലുള്ള വസ്ത്രങ്ങളാല്‍ അലങ്കരിച്ചും കഴിവതും ഇതേ വര്‍ണത്തിലെ മാലങ്ങളും പൂജക്കായി പൂക്കളും ഒക്കെ ഉപയോഗിക്കുന്നു. പായസം, കടുംപായസം, നെയ്പായസം, നിവേദ്യം, പാല്‍പ്പായസം, എള്ള് ചേര്‍ത്തത്, ഉപ്പില്ലാത്ത അട തേങ്ങാപ്പാലില്‍ നുറുക്കിഇട്ടതും എല്ലാം കൂട്ടിയതുമായ നിവേദ്യങ്ങള്‍ നിവേദിച്ചും നിത്യനിദാനം ചെയ്തുവരുന്നു നവഗ്രഹ ക്ഷേത്രങ്ങളില്‍. ഭക്തന്മാര്‍ക്ക് ഗ്രഹദോഷ സമയത്ത്, സൂര്യന് ചുമന്ന വസ്ത്രവും ഗോതമ്പും, കുജന് ചുമന്നവസ്ത്രവും തുവരപ്പരിപ്പും, ശുക്രന് വെള്ള വസ്ത്രവും വന്‍പയറും ചന്ദ്രന് വെള്ളവസ്ത്രവും പച്ചരിയും ബുധന് പച്ചവസ്ത്രവും ചെറുപയറും, വ്യാഴത്തിന് മഞ്ഞവസ്ത്രവും കടലയും ശനിക്ക് നീലവസ്ത്രവും എള്ളും രാഹുവിന് കറുപ്പുവസ്ത്രവും കറുത്ത ഉഴുന്നും കേതുവിന് ബഹുവര്‍ണത്തിലുള്ള വസ്ത്രവും മുതിരയും സമര്‍പ്പിച്ച് ഗ്രഹദോഷ നിവര്‍ത്തിക്കായി ഗ്രഹശാന്തി പൂജയും വിശേഷാല്‍ പുഷ്പാഞ്ജലികളുമൊക്കെ ചെയ്തു ഭജിക്കാവുന്നതാണ്. കൂട്ടത്തില്‍ മറ്റൊരു കാര്യം കൂടി സൂചിപ്പിക്കട്ടെ ഈ ഗ്രഹങ്ങളുടെ കാരകത്ത്വം (അധിപത്ത്വം) നമ്മുടെ നിത്യജീവിതത്തില്‍ നിത്യേന ആരാധിക്കുന്ന ദേവതകളായികണ്ട് ഒരു ആചരണ സമ്പ്രദായം കൂടി കണ്ടുവരുന്നുണ്ട്. അത് സൂര്യനെ ശിവനായും കുജനെ ഭദ്രകാളി/സുബ്രഹ്മണ്യന്‍ ശുക്രനെ മഹാലക്ഷ്മി, ചന്ദ്രന് ദുര്‍ഗ്ഗ, ബുധന് വെണ്ണകൃഷ്ണന്‍, വ്യാഴത്തിന് മഹാവിഷ്ണു, ശനിക്ക് ശ്രീധര്‍മശാസ്താവ്, രാഹുവിന് നാഗരാജാവ്, കേതുവിന് ഗണപതി ഈ വിധമാണ്. നവഗ്രഹക്ഷേത്രങ്ങളില്‍ പ്രധാനം സൂര്യനാണ് എന്നതുകൊണ്ടുതന്നെ രാവിലെ ഒരുനേരത്തെ പൂജ മാത്രമേ നടത്തിവരാറുള്ളൂ. കൂടാതെ കുറഞ്ഞത് ഒന്‍പതു പ്രദക്ഷിണമെങ്കിലും ചെയ്തു ഭജിക്കണമെന്ന് ആചാര്യമതം. അതില്‍ ഏഴുപ്രാവശ്യം പ്രദക്ഷിണവും രണ്ടുപ്രാവശ്യം അപ്രദക്ഷിണവും വയ്ക്കുകയാണ് പതിവ്.
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
➖➖➖➖➖➖➖➖➖➖
എഡിറ്റ് ചെയ്യാതെ ഷെയർ ചെയ്യുക 
Forward and Share only
➖➖➖➖➖➖➖➖➖➖
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരവേനമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരോപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ  ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ
🎀✿═══❁★☬ॐ☬★❁═══✿🎀
                A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
                   V            B            T
                  █║▌█║▌█║▌
                  അസ്‌ട്രോ ലൈവ് 
🎀✿═══❁★☬ॐ☬★❁═══✿🎀
    ✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇​   🪔🪔🪔🪔🪔🪔🪔🪔​
┇ ┇ ┇ ✰🪔  
┇ ┇ ✰🪔       𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖 
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉 
✰🪔

Tuesday, October 20, 2020

പാഞ്ചജന്യം

 ⚜പാഞ്ചജന്യം⚜ 
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

ഹൈന്ദവ വിശ്വാസപ്രകാരം മഹാവിഷ്ണുവിന്റെ ശംഖാണ് പാഞ്ചജന്യം. വിഷ്ണുവിന്റെ അവതാരങ്ങളിൽ ഒന്നായ ശ്രീകൃഷ്ണൻ കുരുക്ഷേത്ര യുദ്ധത്തിൽ പാഞ്ചജന്യം ഉപയോഗിച്ചിരുന്നു പ്രഭാസ എന്ന സമുദ്രത്തിന്റെ ആഴങ്ങളിൽ ശംഖിനുള്ളിൽ വസിച്ചിരുന്ന ഒരു അസുരനായിരുന്നു ശംഖാസുരൻ അഥാവാ പഞ്ചജൻ. ശ്രീകൃഷ്ണൻ, ബലരാമൻ, സുദാമാവ് എന്നിവരുടെ ഗുരുവായിരുന്ന സാന്ദീപനി മഹർഷിയുടെ പുത്രനെ ശംഖാസുരൻ തട്ടിക്കൊണ്ടുപോയി. സാന്ദീപനി തനിക്കുള്ള ഗുരുദക്ഷിണയായി തന്റെ പുത്രനെ വീണ്ടെടുത്തു നൽകണമെന്ന് ശ്രീകൃഷ്ണനോട് ആവശ്യപ്പെട്ടു. സമുദ്രതീരത്തെത്തിയ ശ്രീകൃഷ്ണനും ബലരാമനും സമുദ്രദേവനായ വരുണനെ പ്രത്യക്ഷപ്പെടുത്തി. സമുദ്രത്തിൻറെ അടിത്തട്ടിൽ ഒരു ശംഖിനുള്ളിൽ വസിക്കുന്ന പഞ്ചകൻ എന്ന അസുരനാണ് ഗുരുപുത്രനെ തട്ടിക്കൊണ്ടുപോയതെന്ന് വരുണൻ അറിയിച്ചു. തന്റെ ഗുരുപുത്രനെ തട്ടിക്കൊണ്ടുപോയ ശംഖാസുരന്റെ (പഞ്ചജൻ) നേരേ ശ്രീകൃഷ്ണന്റെ കോപം ജ്വലിക്കുകയും സമുദ്രത്തിലേയ്ക്ക് അവഗാഹനം ചെയ്ത് ശംഖാസുരനെ വധിക്കുകയും ശംഖിനുള്ളിൽനിന്നു ഗുരുപുത്രനെ രക്ഷിക്കുകയും ചെയ്തു. ശംഖാസുരൻ വസിച്ചിരുന്ന ശംഖ് അങ്ങനെ ശ്രീകൃഷ്ണന്റെ അഥവാ ശ്രീകൃഷ്ണനായി അവതാരമെടുത്തിരിക്കുന്ന മഹാവിഷ്ണുവിന്റെ കയ്യിൽ എത്തുകയും ചെയ്തു. കൃഷ്ണൻ ഓരോ തവണയും പാഞ്ചജന്യം മുഴക്കുമ്പോൾ അദ്ദേഹത്തിന്റെ അടുത്ത ശത്രുവിനു മേൽ മരണം നിഴൽ വിരിക്കുന്നു എന്നാണ് ഹൈന്ദവവിശ്വാസം.
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
➖➖➖➖➖➖➖➖➖➖
എഡിറ്റ് ചെയ്യാതെ ഷെയർ ചെയ്യുക 
Forward and Share only
➖➖➖➖➖➖➖➖➖➖
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരവേനമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരോപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ  ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ
🎀✿═══❁★☬ॐ☬★❁═══✿🎀
                A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
                   V            B            T
                  █║▌█║▌█║▌
                  അസ്‌ട്രോ ലൈവ് 
🎀✿═══❁★☬ॐ☬★❁═══✿🎀
    ✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇​   🪔🪔🪔🪔🪔🪔🪔🪔​
┇ ┇ ┇ ✰🪔  
┇ ┇ ✰🪔       𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖 
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉 
✰🪔

Thursday, October 15, 2020

ഏഴിലംപാല

 ⚜ഏഴിലംപാല⚜
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

യക്ഷിയെന്നൊരു വാക്ക് പാഞ്ഞുപോയില്ലേ മനസ്സിൽ ? ഭയവും പ്രണയവും മോഹവും വിരഹവും ഒക്കെക്കൂടിച്ചേർന്നു പാതിരാക്കാറ്റിന്റെ പരവതാനി കേറി നമ്മളെത്തേടി വരുന്ന ആ സുഗന്ധമാണ്  പാല എപ്പോഴും ഓർമ്മയിൽ ബാക്കിവെക്കുക . ഭാവനകളും സങ്കൽപ്പങ്ങളും വിശ്വാസങ്ങളും ഇടകലർന്നു കിടക്കുന്നു ഏഴിലം പാലയ്ക്കൊപ്പം . കൂറ്റൻ തടി , തടിയിലും ഇലയിലുമുള്ള പാൽക്കറ , ഇലയുടെ ആകൃതി , രൂക്ഷഗന്ധമുള്ള പൂവ് - ഈ സവിശേഷതകൾ ഒക്കെക്കൂടെയാകണം മനുഷ്യന് ഏഴിലം പാലയോടുള്ള ഭയം ജനിപ്പിച്ചത് ,ഈ ഭയം കുറെ ഒക്കെ  ഭയം അന്ധവിശ്വാസങ്ങൾക്കും കാരണമായി . രാത്രിയായാൽ പാലയുള്ള വഴിയിലേ പോകരുത് എന്ന വിലക്ക് ഇവിടെ പലരും കേട്ടിട്ടുണ്ടാവണം അങ്ങിനെ പോയവർക്ക് പേടി പനിയും  ഇങ്ങനെ പോകുന്നു ഏഴിലംപാലയെ കുറിച്ചുള്ള അനുഭവ കേൾവികൾ അപ്പോൾ എന്താണ് ഈ ഏഴിലം പാലാ ? 

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും തെക്കുകിഴക്കൻ ഏഷ്യയിലും കാണപ്പെടുന്ന ഉഷ്ണമേഖലാ നിത്യഹരിത വൃക്ഷമാണ്‌ ഏഴിലംപാല. 30 മീറ്ററോളം ഉയരം വയ്ക്കുന്ന ഈ മരം 200 മീറ്റർ മുതൽ 700 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിലും അർദ്ധനിത്യഹരിതവനങ്ങളിലും കാണുന്നു. ഇതിന്റെ ഇലകൾക്ക് ഏഴ് ഇതളുകൾ ഉള്ളതിനാൽ ആണ് ഏഴിലംപാല എന്ന പേർ കിട്ടിയത്. സപ്തപർണ്ണ എന്നാണ് സംസ്കൃതനാമം ഇന്ത്യയിൽ മാത്രമല്ല ആഫ്രിക്ക ,ചൈന , മധ്യ അമേരിക്ക, ന്യൂസിലാന്റ് , ആസ്ട്രേലിയ തുടങ്ങിയ പ്രദേശങ്ങളിലും പാലയുടെ സാന്നിധ്യമുണ്ട്.  ഇതിന്റെ തടിക്ക് ബലം കുറവാണ് . പ്ലൈവുഡ്, തീപ്പെട്ടി , പെൻസിൽ മുതലായവ ഉണ്ടാക്കാനാണ് തടി ഉപയോഗിക്കുക . സ്കൂളുകളിൽ ബ്ലാക്ക് ബോർഡ് ഉണ്ടാക്കാൻ ഇതിന്റെ പലക ഉപയോഗിക്കാറുണ്ട് . അതുകൊണ്ടാണ് സ്കൊളാരിസ് എന്ന സ്പീഷീസ് നാമം ഇതിനു കിട്ടിയത് .

വീടിനു പടിഞ്ഞാറു ഭാഗത്ത് അതിരിലായി പാല നടാമെന്നു വാസ്തുശാസ്ത്രം പറയുന്നു .  ഗന്ധർവ , യക്ഷീ സങ്കൽപ്പങ്ങളും കാല്പനിക ചിന്തകളും മാറ്റി നിർത്തിയാൽ പാല എന്ന മരം നമുക്കു ചുറ്റുമുള്ള മറ്റു പല മരങ്ങളെയും പോലെ ഔഷധഗുണങ്ങളുള്ള ഒന്നാണ് . ആയുർവേദത്തിൽ വാത, പിത്ത രോഗങ്ങൾക്കും , മലേറിയ , അൾസർ , അപസ്മാരം , ദഹനക്കുറവ് . പനി , തുടങ്ങിയ രോഗങ്ങൾക്ക് പാലയുടെ ഇല,തൊലി, പാലക്കറ ഇവ ഉപയോഗിക്കാറുണ്ട്. മരത്തിന്റെ ഉണങ്ങിയ തൊലി മലേറിയ ബാധിച്ചവരുടെ പനി ക്രമമായി കുറക്കാൻ ഉപയോഗിക്കുന്നു. ഇതു് ത്വക് രോഗങ്ങൾക്കു് മരുന്നായും ഉപയോഗിക്കുന്നു. ഇലയും തൊലിയും കൊണ്ടുള്ള കഷായവും ചൂർണ്ണവും ദഹനശക്തി കൂട്ടാനും രക്ത ശുദ്ധിയ്ക്കും മലബന്ധത്തിനും ഉദര ശൂലകൾക്കും നല്ലതാണ്‌. പൂവ് പൊടിച്ച് മൂക്കിൽ വലിച്ചാൽ തലവേദന മാറും. പല്ലിൽ ദ്വാരം വീണുള്ള വേദനയ്ക്ക് ഇല പൊട്ടിച്ചാൽ വരുന്ന പാല്‌ ദ്വാരത്തിൽ ഒഴിച്ചാൽ മതി. വില്യം ബോറിക്. എം.ഡി.യുടെ ഹോമിയൊപ്പതിൿ മെറ്റീരിയ മെഡിക്കയിൽ ഏഴിലം പാലയെ പറ്റി പ്രതിപാദിച്ചിട്ടുണ്ട് . ഒക്ടോബർ അവസാനത്തോടെ അഥവാ രാത്രികളിൽ മഞ്ഞു വീണു തുടങ്ങുന്നതോടെയാണു പാല പൂക്കുക .  കാറ്റാണ് ഇതിന്റെ വിത്ത്‌ വിതരണം ചെയ്യുന്നത് . വിത്ത് പെട്ടെന്ന് നശിച്ചു പോകുന്നതു കൊണ്ടും കീടങ്ങൾ നശിപ്പിക്കുന്നതു കൊണ്ടും സ്വാഭാവിക പുനരുല്പാദനം കുറവാണ് . ഇതിന്റെ കായ മരത്തിൽ നിന്ന് ശേഖരിച്ച് തുണി കൊണ്ടു മൂടി വെയിലിൽ ഉണക്കിപ്പൊട്ടിച്ചാണു നഴ്സറികളിൽ മുളപ്പിക്കാനുള്ള വിത്ത്‌ ശേഖരിക്കുക . പരാഗണസമയത്ത് ചുറ്റും പാറുന്ന പൂമ്പൊടി ചിലർക്ക് അലർജി ഉണ്ടാക്കാറുണ്ട് . പാലപ്പൂവിന്റെ രൂക്ഷഗന്ധം തുടർച്ചയായി ശ്വസിക്കുന്നത് ചിലർക്ക് തലവേദനയും തലകറക്കവും ഉണ്ടാക്കാറുണ്ട് . ഇങ്ങനെ പാലച്ചുവട്ടിൽ കുഴഞ്ഞു വീണവരെയാവണം പിൻകാലത്തു ഗന്ധർവ്വൻ കൂടിയതായും മറ്റും പറഞ്ഞുവരുന്നത്  എന്ന് വേണം അനുമാനിക്കാൻ സ്വാഭാവികം ആയും പിന്നീട് അത് യക്ഷിയോട് ഉപമിച്ചതായിക്കൂടെ ?

എന്ത് തന്നെ ആയാലും സങ്കൽപ്പങ്ങൾക്ക് അതിരുകളില്ലാത്തതിനാൽ പാല എല്ലാ സാഹിത്യശാഖകളിലെയും , പ്രത്യേകിച്ച് സിനിമാഗാനങ്ങളിലെ ഒരു സ്ഥിരം സാന്നിധ്യമാണ് . എത്ര പ്രിയപ്പെട്ട പാട്ടുകളിലാണ് ഏഴിലം പാല കുടിയിരിക്കുന്നത് . 'പാലപ്പൂവേ നിൻതിരുമംഗല്യത്താലി തരൂ' എന്ന ഗന്ധർവഗാനം ..'പാര്‍വ്വണപ്പാല്‍മഴ പെയ്തൊഴിഞ്ഞു പാലപ്പൂമണപ്പുഴയൊഴുകി' എന്ന്  യക്ഷിയുടെ പാട്ട് ..'ഏഴിലം പാലപൂത്തു' എന്നു തുടങ്ങുന്ന മലയാളിയുടെ എക്കാലത്തെയും പ്രിയപ്പെട്ട പ്രണയഗാനങ്ങളിലൊന്ന് . എന്തായാലും ഇത്ര ഒക്കെ ആണ് ഈ വൃക്ഷത്തെ കുറിച്ച് പൊതുവെ പറയാൻ ഉള്ളത് 
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
➖➖➖➖➖➖➖➖➖➖
എഡിറ്റ് ചെയ്യാതെ ഷെയർ ചെയ്യുക 
Forward and Share only
➖➖➖➖➖➖➖➖➖➖
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരവേനമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരോപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ  ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ
🎀✿═══❁★☬ॐ☬★❁═══✿🎀
                A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
                   V            B            T
                  █║▌█║▌█║▌
                  അസ്‌ട്രോ ലൈവ് 
🎀✿═══❁★☬ॐ☬★❁═══✿🎀
    ✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇​   🪔🪔🪔🪔🪔🪔🪔🪔​
┇ ┇ ┇ ✰🪔  
┇ ┇ ✰🪔       𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖 
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉 
✰🪔

നമസ്തേ എന്നാല്‍ എന്ത് ?

 ⚜നമസ്തേ എന്നാല്‍ എന്ത് ?⚜
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

തന്നേക്കാള്‍ ഉയര്‍ന്ന എന്തിനേയും സ്വീകരിക്കുവാനും ആദരിക്കുവാനും ഉള്ള പ്രവണത പ്രകടിപ്പിക്കുന്നതായിട്ടാണ് നാം കൈകൂപ്പുന്നത്. കൈപ്പത്തികള്‍ ഒപ്പം ചേര്‍ത്തുപിടിച്ച് 'നമസ്തേ' എന്ന് അഭിവാദ്ധ്യം ചെയ്യുന്നു. നമസ്തേ എന്ന പദത്തില്‍ 'തേ' എന്നാല്‍ താങ്കളെയെന്നും, 'മ' എന്നാല്‍ മമ അഥവാ എന്‍റെയെന്നും, 'ന' എന്നാല്‍ ഒന്നുമല്ലാത്തത് എന്നും അര്‍ത്ഥമാകുന്നു. അപ്പോള്‍ 'നമസ്തെ' എന്നാല്‍ "എന്‍റേതല്ല, സര്‍വ്വതും ഈശ്വരസമമായ അങ്ങയുടേത്‌" എന്നാണ്. ഇവിടെ 'ഞാന്‍', 'എന്‍റേത്' എന്നുള്ള അഹങ്കാരം ഇല്ലാതാകുന്നു എന്ന് വ്യക്തം.

ഇനി നമസ്തേ എന്ന പദത്തിന് സ്ഥാന-വ്യക്തി ഭേദമുണ്ട്. ഇതിനെ മൂന്നായിട്ട് തരം തിരിക്കാം. ഒന്ന് ഊര്‍ദ്ധ്വം, രണ്ടു മദ്ധ്യം, മൂന്ന് ബാഹ്യം. കൈപ്പത്തികളും അഞ്ചുവിരലുകളും ഒന്നിച്ച് ചേര്‍ത്ത് ശിരസ്സിനു മുകളിള്‍ പിടിക്കുന്നതാണ് ഊര്‍ദ്ധ്വനമസ്തേ. ഇത് സാധാരണ ഗുരു സന്ദര്‍ശനത്തില്‍, ശ്രാദ്ധത്തില്‍, ബലികര്‍മ്മങ്ങളില്‍, യോഗാസനത്തില്‍ ഉപയോഗിക്കുന്നു. ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് ശരണാഗതിയും പൂര്‍ണ്ണവിധേയ ഭാവവും ആണ്. ഇതോടൊപ്പം 'നമോ നമ:' ശബ്ദമാണ് ഉപയോഗിക്കേണ്ടത്.

മദ്ധ്യനമസ്തേയെന്നാല്‍ കൈപ്പത്തികളും വിരലുകളും ചേര്‍ത്തു നെഞ്ചോട്‌ തൊട്ടുവെയ്ക്കണം. ഇത് ഈശ്വരദര്‍ശനം, ക്ഷേത്ര ദര്‍ശനം, തീര്‍ത്ഥയാത്ര, യോഗിദര്‍ശനം എന്നിവയ്ക്ക് ഉപയോഗിക്കുന്നു. ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് നാം ഈശ്വരനെ ദാസ്യബുദ്ധിയോടെ വീക്ഷിക്കുക എന്നതാണ്. 'നമാമി' ശബ്ദമാണ് ഇവിടെ ഉപയോഗിക്കേണ്ടത്.

ബാഹ്യനമസ്തേയെന്നാല്‍ കൈപ്പത്തിയും അഞ്ചുവിരലുകളും ഒരു താമരമൊട്ടുപോലെ ആക്രുതിവരുത്തി നെഞ്ചോടു ചേര്‍ത്തുവെയ്ക്കണം. (ചെറുവിരല്‍ ഭൂമിയും, മോതിരവിരല്‍ ജലവും, നടുവിരല്‍ അഗ്നിയും, ചൂണ്ടുവിരല്‍ വായുവും, പെരുവിരല്‍ ആകാശവും ആയിട്ടാണ് സങ്കല്‍പ്പിച്ചിട്ടുള്ളത്. അതായത്, പഞ്ചഭൂതങ്ങള്‍ പ്രപഞ്ചത്തില്‍ ഒരുമിച്ചുചേര്‍ന്നുള്ള അവസ്ഥയെയാണ് ഇതുകൊണ്ട് സൂചിപ്പിക്കുന്നത്.) ഇത് ദേവപൂജ, സ്വയംപൂജ എന്നിവയ്ക്ക് ഉപയോഗിക്കുന്നു.

ഇതിന്‍റെ ശാസ്ത്രീയത ഇപ്രകാരമാണ്. വലതുകൈയ്യിന്‍റെ നിയന്ത്രണം പിംഗള നാഡിക്കും, ഇടതുകൈയ്യിന്‍റെ നിയന്ത്രണം ഇഡാ നാഡിക്കും ഉണ്ട്. പിംഗളനാഡി രജോഗുണത്തിന്‍റെയും, ഇഡാനാഡി തമോഗുണത്തിന്‍റെയും പ്രതീകമാണ്. കൈകള്‍ കൂപ്പുന്നതോടെ ജ്ഞാനേന്ദ്രിയങ്ങളും കര്‍മ്മേന്ദ്രിയങ്ങളും തങ്ങളുടെ പ്രവൃത്തികള്‍ ആരംഭിക്കുകയും, നട്ടെല്ലിലെ സുഷുമ്നാനാഡി ഉണര്‍ന്നു പ്രവൃത്തിക്കുകയും ചെയ്യുന്നു. അങ്ങനെ ജ്ഞാനലബ്ധി ഉണ്ടാകുകയും അതിലൂടെ ഞാനെന്ന ഭാവം മാറി എല്ലാം സര്‍വ്വമയമായ ഈശ്വരന്‍ എന്ന ബോധം അനുഭവപ്പെടുകയും ചെയ്യും.
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
➖➖➖➖➖➖➖➖➖➖
എഡിറ്റ് ചെയ്യാതെ ഷെയർ ചെയ്യുക 
Forward and Share only
➖➖➖➖➖➖➖➖➖➖
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരവേനമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരോപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ  ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ
🎀✿═══❁★☬ॐ☬★❁═══✿🎀
                A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
                   V            B            T
                  █║▌█║▌█║▌
                  അസ്‌ട്രോ ലൈവ് 
🎀✿═══❁★☬ॐ☬★❁═══✿🎀
    ✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇​   🪔🪔🪔🪔🪔🪔🪔🪔​
┇ ┇ ┇ ✰🪔  
┇ ┇ ✰🪔       𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖 
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉 
✰🪔

നാമജപം

 ⚜നാമജപം
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

നാമജപം മോചനത്തിനുള്ള മാര്‍ഗ്ഗമാണ്. മനസ്സിന്‍റേയും ശരീരത്തിന്‍റേയും വിശ്രമമാണ് ഇത്കൊണ്ട് സിദ്ധിക്കുന്നത്. മാത്രമല്ല നാമജപം കൊണ്ട് അനിര്‍വചനീയമായ ശാന്തിയും അളവറ്റ ഊര്‍ജ്ജവും സിദ്ധിക്കുന്നു.നാമജപം മൂന്ന് തരത്തിലുണ്ട്:

1.വാചികം-ഉറക്കെ ജപിക്കുന്നത്
2.ഉപാംശു-ചുണ്ട് അനക്കി മാത്രം ജപിക്കുന്നത്
3.മാനസം-മനസ്സില്‍ മാത്രം ജപിക്കുന്നത് 

ഈ  മൂന്നിലും ഏതാണ് ഉത്തമം എന്ന് ചോദിച്ചാല്‍ മാനസം എന്നാണ് ഉത്തരം. ഈശ്വര നാമം ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ജപിക്കാം. എത്രവേണമെങ്കിലും ജപിക്കാം. എങ്കിലും മനസ്സിന്‍റെ ഏകാഗ്രതയ്ക്കായി 108, 1008 എന്നിങ്ങനെയുള്ള എണ്ണങ്ങള്‍ വച്ചാണ് സാധാരണ നാമജപം നടത്താറുള്ളത്.  രൂപമോ പേരോ ഇല്ലാത്തതാണ് ഈശ്വരന്‍. എങ്കിലും നാം സഹസ്രനാമങ്ങളിലൂടെയും സഹസ്രരൂപങ്ങളിലൂടെയും ഈശ്വരനെ ആരാധിക്കുന്നു. അവനവന്‍റെ മനസ്സിനെ ഭൌതിക മുക്തമാക്കുന്നതിനാണ് നാമം ജപിക്കുന്നത്. അതിലൂടെ അവനവന്‍റെ ഉള്ളിലുള്ള ഈശ്വരനെ തന്നെ അറിയാന്‍ കഴിയുന്നു.  ഭൂതത്തിലും ഭാവിയിലും ഉഴലുന്ന മനസ്സിനെ വര്‍ത്തമാനത്തില്‍ പിടിച്ചു നിര്‍ത്താന്‍ നാമജപത്തിനു കഴിയും.  നമ്മുടെ ബുദ്ധിയും ഓര്‍മ്മയും വര്‍ദ്ധിപ്പിക്കുന്നതിനും നാമജപം നന്ന്.കുട്ടികളുടെ ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാനും കഴിയും
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
➖➖➖➖➖➖➖➖➖➖
എഡിറ്റ് ചെയ്യാതെ ഷെയർ ചെയ്യുക 
Forward and Share only
➖➖➖➖➖➖➖➖➖➖
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരവേനമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരോപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ  ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ
🎀✿═══❁★☬ॐ☬★❁═══✿🎀
                A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
                   V            B            T
                  █║▌█║▌█║▌
                  അസ്‌ട്രോ ലൈവ് 
🎀✿═══❁★☬ॐ☬★❁═══✿🎀
    ✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇​   🪔🪔🪔🪔🪔🪔🪔🪔​
┇ ┇ ┇ ✰🪔  
┇ ┇ ✰🪔       𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖 
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉 
✰🪔

Thursday, October 8, 2020

ഭരണിപ്പാട്ട്

 ⚜ഭരണിപ്പാട്ട് ⚜
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

കേരളത്തിലെ ആദ്യത്തെ ഭദ്രകാളി ക്ഷേത്രമാണ് കൊടുങ്ങല്ലൂർ. അമ്മയെ ഇവിടെ നിന്നും ആവാഹിച്ചാണ് കേരളത്തിലെ എല്ലാ ഭദ്രകാളീ ക്ഷേത്രങ്ങളിലും കുടിയിരുത്തിയത്. ഭദ്രകാളിക്ക് പഞ്ച മകാരാധിഷ്ഠിത പൂജക്കെ വിധിയുള്ളൂ. ഇതിൽ അഞ്ചാമത്തെ മകാരത്തെ പ്രതിനിധാനം ചെയ്യുന്നതാണ് ഭരണിപ്പാട്ട് ഭരണിയിൽ പങ്കെടുക്കുന്ന ഭക്തർ ക്ഷേത്രാങ്കണത്തിൽ ലൈംഗികച്ചുവയുള്ള പാട്ടുകൾ പാടുന്നു
രതിയും ഊർവ്വരതയും ദൈവീകമായികണ്ട് ജീവിച്ചിരുന്ന ആദിമ ജനതയുടെ കൂടിച്ചേരൽ കൂടിയാണ് കൊടുങ്ങല്ലൂർ ഭരണി.  സദാചാരത്തിന്റെ ഇട്ടാവട്ടങ്ങളിൽ ജീവിതം ചുരുങ്ങിപ്പോയ ജനത ആണ്ടിലൊരിക്കൽ നിയന്ത്രണം വിടുന്നു. നാലാള് കൂടുന്നിടത്തെല്ലാം താളത്തിൽ ലൈംഗികഭാവന വിരിഞ്ഞാടും. കേട്ടാലറയ്ക്കുന്ന തെറികളെന്ന് നാം പഠിച്ചുപോയ പദങ്ങൾ കൊണ്ടുള്ള തെറിയാട്ടം. ആണുങ്ങളും പെണ്ണുങ്ങളും പാടും. ലൈംഗിക വർണന കൊണ്ട് ഭഗവതിയുടെ ദിവ്യശക്തി വർണിക്കുന്നതാണ് ഭരണിപ്പാട്ട്. ഉള്ളിലെ വികാര വിക്ഷോഭങ്ങൾ പുറത്തേക്കൊഴുക്കുന്ന മാന്ത്രിക-ജനകീയ ചികിത്സ കൂടിയാണ് ഭരണിപ്പാട്ട്. വന്യമായ ഭാവനയുടെ രതിപ്പാട്ടുകളിൽ ആൺ-പെൺ തുല്ല്യപങ്കാളിത്തവും പരസ്യമായ തെറികളും വാഴ്ത്തുകളും ശ്രദ്ധേയമാണ്. യഥാർത്ഥത്തിൽ ഭരണിപ്പാട്ട് നമ്മുടെ ആന്തരിക ചോദനകളുടെ ആത്മാവിഷ്കാരമാണ്
കാവ് തീണ്ടൽ നടക്കുന്ന അശ്വതി നാളിലാണു ഭരണിപ്പാട്ട് കൂടുതലായും പാടുന്നത്. ദൈവത്തിനെ സ്തുതിച്ചു കൊണ്ടും ലൈംഗികച്ചുവയുള്ള ഗാനങ്ങൾ പാടിക്കൊണ്ടും ആണു ഭക്തർ കാവ് തീണ്ടുന്നത്. ചിലർ തങ്ങളുടെ ജീവിതപ്രാരാബ്ധങ്ങളും രോഷത്തോടെ പാടി കാളിയെ സ്തുതിക്കുന്നു. ശാക്തേയപൂജയിലെ മൈഥുനത്തിന് പകരമായാണ് ലൈംഗികച്ചുവയുള്ള സ്തോത്രങ്ങൾ പാടിയിരുന്നത് എന്ന് കണക്കാക്കപ്പെടുന്നു. എന്നാൽ ഇന്ന് "അമ്മേ നാരായണ" പോലെയുള്ള ഭഗവതിസ്തുതികൾ ആണ് കൂടുതലും പാടിക്കാണുന്നത്.
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
➖➖➖➖➖➖➖➖➖➖
എഡിറ്റ് ചെയ്യാതെ ഷെയർ ചെയ്യുക 
Forward and Share only
➖➖➖➖➖➖➖➖➖➖
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരവേനമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരോപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ  ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ
🎀✿═══❁★☬ॐ☬★❁═══✿🎀
                A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
                   V            B            T
                  █║▌█║▌█║▌
                  അസ്‌ട്രോ ലൈവ് 
🎀✿═══❁★☬ॐ☬★❁═══✿🎀
    ✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇​   🪔🪔🪔🪔🪔🪔🪔🪔​
┇ ┇ ┇ ✰🪔  
┇ ┇ ✰🪔       𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖 
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉 
✰🪔

Sunday, October 4, 2020

ജ്ഞാനപ്പാന

 ⚜പൂന്താനം -ജ്ഞാനപ്പാന⚜
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

മംഗളാചരണം
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
കൃഷ്ണ! കൃഷ്ണ! മുകുന്ദ! ജനാർദ്ദന!
കൃഷ്ണ! ഗോവിന്ദ! നാരായണാ! ഹരേ!
അച്യുതാനന്ദ! ഗോവിന്ദ! മാധവാ!
സച്ചിദാനന്ദ! നാരായണാ! ഹരേ!
ഗുരുനാഥൻ തുണചെയ്ക സന്തതം
തിരുനാമങ്ങൾ നാവിന്മേലെപ്പോഴും
പിരിയാതെയിരിക്കണം നമ്മുടെ
നരജന്മം സഫലമാക്കീടുവാൻ!

കാലലീല
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
ഇന്നലെയോളമെന്തെന്നറിഞ്ഞീലാ
ഇന്നി നാളെയുമെന്തെന്നറിഞ്ഞീലാ
ഇന്നിക്കണ്ട തടിക്കു വിനാശവു-
മിന്ന നേരമെന്നേതുമറിഞ്ഞീലാ.
കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ-
ക്കണ്ടില്ലെന്നു വരുത്തുന്നതും ഭവാൻ.
രണ്ടു നാലു ദിനംകൊണ്ടൊരുത്തനെ
തണ്ടിലേറ്റി നടത്തുന്നതും ഭവാൻ,
മാളികമുകളേറിയ മന്നന്റെ
തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ‍

അധികാരിഭേദം
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
കണ്ടാലൊട്ടറിയുന്നു ചിലരിതു
കണ്ടാലും തിരിയാ ചിലർക്കേതുമേ.
കണ്ടതൊന്നുമേ സത്യമല്ലെന്നതു
മുമ്പേകണ്ടിട്ടറിയുന്നിതു ചിലർ
മനുജാതിയിൽത്തന്നെ പലവിധം
മനസ്സിന്നു വിശേഷമുണ്ടോർക്കണം.
പലർക്കുമറിയേണമെന്നിട്ടല്ലോ
പലജാതി പറയുന്ന ശാസ്ത്രങ്ങൾ.
കർമ്മത്തിലധികാരി ജനങ്ങൾക്കു
കർമ്മശാസ്ത്രങ്ങളുണ്ടു പലവിധം.
ജ്ഞാനത്തിന്നധികാരി ജനങ്ങൾക്കു
ജ്ഞാനശാസ്ത്രങ്ങളും പലതുണ്ടല്ലോ.
സാംഖ്യശാസ്ത്രങ്ങൾ യോഗങ്ങളെന്നിവ
സംഖ്യയിലതു നില്‌ക്കട്ടേ സർവ്വവും

തത്ത്വവിചാരം
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
ചുഴന്നീടുന്ന സംസാരചക്രത്തി-
ലുഴന്നീടും നമുക്കറിഞ്ഞീടുവാൻ
അറിവുള്ള മഹത്തുക്കളുണ്ടൊരു
പരമാർത്ഥമരുൾചെയ്തിരിക്കുന്നു.
എളുതായിട്ടു മുക്തി ലഭിപ്പാനായ്‌
ചെവി തന്നിതു കേൾപ്പിനെല്ലാവരും
നമ്മെയൊക്കെയും ബന്ധിച്ച സാധനം
കർമ്മമെന്നറിയേണ്ടതു മുമ്പിനാൽ
മുന്നമിക്കണ്ട വിശ്വമശേഷവും
ഒന്നായുള്ളൊരു ജ്യോതിസ്വരൂപമായ്‌
ഒന്നും ചെന്നങ്ങു തന്നോടു പറ്റാതെ
ഒന്നിനും ചെന്നു താനും വലയാതെ
ഒന്നൊന്നായി നിനയ്ക്കും ജനങ്ങൾക്ക്‌
ഒന്നുകൊണ്ടറിവാകുന്ന വസ്തുവായ്‌
ഒന്നിലുമറിയാത്ത ജനങ്ങൾക്ക്‌
ഒന്നുകൊണ്ടും തിരിയാത്ത വസ്തുവായ്‌
ഒന്നുപോലെയൊന്നില്ലാതെയുള്ളതി
ന്നൊന്നായുള്ളൊരു ജീവസ്വരൂപമായ്‌
ഒന്നിലുമൊരു ബന്ധമില്ലാതെയായ്‌
നിന്നവൻതന്നെ വിശ്വം ചമച്ചുപോൽ 
മൂന്നുമൊന്നിലടങ്ങുന്നു പിന്നെയും
ഒന്നുമില്ലപോൽ വിശ്വമന്നേരത്ത് 

കർമ്മഗതി
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
ഒന്നുകൊണ്ടു ചമച്ചൊരു വിശ്വത്തിൽ
മൂന്നായിട്ടുള്ള കർമ്മങ്ങളൊക്കെയും
പുണ്യകർമ്മങ്ങൾ പാപകർമ്മങ്ങളും
പുണ്യപാപങ്ങൾ മിശ്രമാം കർമ്മവും
മൂന്നു ജാതി നിരൂപിച്ചു കാണുമ്പോൾ
മൂന്നുകൊണ്ടും തളയ്‌ക്കുന്നു ജീവനെ.
പൊന്നിൻചങ്ങലയൊന്നിപ്പറഞ്ഞതി-
ലൊന്നിരുമ്പുകൊണ്ടെന്നത്രേ ഭേദങ്ങൾ9.
രണ്ടിനാലുമെടുത്തു പണിചെയ്ത
ചങ്ങലയല്ലോ മിശ്രമാം കർമ്മവും.
ബ്രഹ്‌മാവാദിയായീച്ചയെറുമ്പോളം
കർമ്മബദ്ധന്മാരെന്നതറിഞ്ഞാലും.
ഭുവനങ്ങളെ സൃഷ്ടിക്കയെന്നതു
ഭുവനാന്ത്യപ്രളയം കഴിവോളം
കർമ്മപാശത്തെ ലംഘിക്കയെന്നതു
ബ്രഹ്‌മാവിന്നുമെളുതല്ല നിർണ്ണയം.
ദിക്‌പാലന്മാരുമവ്വണ്ണമോരോരോ
ദിക്കുതോറും തളച്ചു കിടക്കുന്നു.
അല്‌പകർമ്മികളാകിയ നാമെല്ലാ-
മല്‌പകാലംകൊണ്ടോരോരോ ജന്തുക്കൾ
ഗർഭപാത്രത്തിൽ പുക്കും പുറപ്പെട്ടും
കർമ്മംകൊണ്ടു കളിക്കുന്നതിങ്ങനെ.

ജീവഗതി
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
നരകത്തിൽക്കിടക്കുന്ന ജീവൻപോയ്‌
ദുരിതങ്ങളൊടുങ്ങി മനസ്സിന്റെ
പരിപാകവും വന്നു ക്രമത്താലേ
നരജാതിയിൽ വന്നു പിറന്നിട്ടു
സുകൃതം ചെയ്തു മേല്‌പോട്ടു പോയവർ
സ്വർഗ്ഗത്തിങ്കലിരുന്നു സുഖിക്കുന്നു.
സുകൃതങ്ങളുമൊക്കെയൊടുങ്ങുമ്പോൾ
പരിപാകവുമെള്ളോളമില്ലവർ
പരിചോടങ്ങിരുന്നിട്ടു ഭൂമിയിൽ
ജാതരായ്‌; ദുരിതം ചെയ്തു ചത്തവർ.
വന്നൊരദ്‌ദുരിതത്തിൻഫലമായി
പിന്നെപ്പോയ്‌ നരകങ്ങളിൽ വീഴുന്നു
സുരലോകത്തിൽനിന്നൊരു ജീവൻപോയ്‌
നരലോകേ മഹീസുരനാകുന്നു;
ചണ്ഡകർമ്മങ്ങൾ ചെയ്തവർ ചാകുമ്പോൾ
ചണ്ഡാലകുലത്തിങ്കൽപ്പിറക്കുന്നു.
അസുരന്മാർ സുരന്മാരായീടുന്നു;
അമര‍ന്മാർ മരങ്ങളായീടുന്നു;
അജം ചത്തു ഗജമായ്‌ പിറക്കുന്നു
ഗജം ചത്തങ്ങജവുമായീടുന്നു;
നരി ചത്തു നരനായ്‌ പിറക്കുന്നു
നാരി ചത്തുടനോരിയായ്‌പോകുന്നു;
കൃപകൂടാതെ പീഡിപ്പിച്ചീടുന്ന
നൃപൻ ചത്തു കൃമിയായ്‌പിറക്കുന്നു;
ഈച്ച ചത്തൊരു പൂച്ചയായീടുന്നു
ഈശ്വരന്റെ വിലാസങ്ങളിങ്ങനെ.
കീഴ്‌മേലിങ്ങനെ മണ്ടുന്ന ജീവന്മാർ
ഭൂമിയീന്നത്രേ നേടുന്നു കർമ്മങ്ങൾ;
സീമയില്ലാതോളം പല കർമ്മങ്ങൾ
ഭൂമിയീന്നത്രേ നേടുന്നു ജീവന്മാർ.
അങ്ങനെ ചെയ്തു നേടി മരിച്ചുട-
നന്യലോകങ്ങളോരോന്നിലോരോന്നിൽ
ചെന്നിരുന്നു ഭുജിക്കുന്നു ജീവന്മാർ
തങ്ങൾ ചെയ്തോരു കർമ്മങ്ങൾതൻ ഫലം.
ഒടുങ്ങീടുമതൊട്ടുനാൾ ചെല്ലുമ്പോൾ.
ഉടനെ വന്നു നേടുന്നു പിന്നെയും;
തന്റെ തന്റെ ഗൃഹത്തിങ്കൽനിന്നുടൻ
കൊണ്ടുപോന്ന ധനംകൊണ്ടു നാമെല്ലാം
മറ്റെങ്ങാനുമൊരേടത്തിരുന്നിട്ടു
വിറ്റൂണെന്നു പറയും കണക്കിനേ.

ഭാരതമഹിമ
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
കർമ്മങ്ങൾക്കു വിളനിലമാകിയ
ജന്മദേശമിബ്ഭൂമിയറിഞ്ഞാലും.
കർമ്മനാശം വരുത്തേണമെങ്കിലും
ചെമ്മേ മറ്റെങ്ങുംസാധിയാ നിർണ്ണയം.
ഭക്തന്മാർക്കും മുമുക്ഷു ജനങ്ങൾക്കും
സക്തരായ വിഷയീജനങ്ങൾക്കും
ഇച്ഛിച്ചീടുന്നതൊക്കെക്കൊടുത്തീടും
വിശ്വമാതാവു ഭൂമിയറിഞ്ഞാലും
വിശ്വനാഥന്റെ മൂലപ്രകൃതിതാൻ
പ്രത്യക്ഷേണ വിളങ്ങുന്നു ഭൂമിയായ്‌.
അവനീതലപാലനത്തിന്നല്ലോ
അവതാരങ്ങളും പലതോർക്കുമ്പോൾ.
അതുകൊണ്ടു വിശേഷിച്ചും ഭൂലോകം
പതിന്നാലിലുമുത്തമമെന്നല്ലോ
വേദവാദികളായ മുനികളും
വേദവും ബഹുമാനിച്ചു ചൊല്ലുന്നു.
ലവണാംബുധിമദ്ധ്യേ വിളങ്ങുന്ന
ജംബുദ്വീപൊരു യോജനലക്ഷവും
സപ്തദ്വീപുകളുണ്ടതിലെത്രയും
ഉത്തമമെന്നു വാഴ്‌ത്തുന്നു പിന്നെയും
ഭൂപത്‌മത്തിന്നു കർണ്ണികയായിട്ടു
ഭൂധരേന്ദ്രനതിലല്ലോ നില്‌ക്കുന്നു.
ഇതിലൊമ്പതു ഖണ്ഡങ്ങളുണ്ടല്ലോ
അതിലുത്തമം ഭാരതഭൂതലം
സമ്മതരായ മാമുനിശ്രേഷ്ഠന്മാർ
കർമ്മക്ഷേത്രമെന്നല്ലോ പറയുന്നു;
കർമ്മബീജമതീന്നു മുളയ്ക്കേണ്ടു
ബ്രഹ്‌മലോകത്തിരിക്കുന്നവർകൾക്കും,
കർമ്മബീജം വരട്ടിക്കളഞ്ഞുടൻ
ജന്മനാശം വരുത്തേണമെങ്കിലും
ഭാരതമായ ഖണ്ഡമൊഴിഞ്ഞുള്ള
പാരിലെങ്ങുമെളുതല്ല നിർണ്ണയം.
അത്ര മുഖ്യമായുള്ളൊരു ഭാരത-
മിപ്രദേശമെന്നെല്ലാരുമോർക്കണം.

കലികാലമഹിമ
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
യുഗം നാലിലും നല്ലൂ കലിയുഗം
സുഖമേതന്നെ മുക്തിവരുത്തുവാൻ.
കൃഷ്ണ! കൃഷ്ണ! മുകുന്ദ! ജനാർദ്ദന!
കൃഷ്ണ! ഗോവിന്ദ! രാമ! എന്നിങ്ങനെ
തിരുനാമസങ്കീർത്തനമെന്നിയേ
മറ്റേതുമില്ല യത്‌നമറിഞ്ഞാലും
അതു ചിന്തിച്ചു മറ്റുള്ള ലോകങ്ങൾ
പതിമ്മൂന്നിലുമുള്ള ജനങ്ങളും
മറ്റു ദ്വീപുകളാറിലുമുള്ളോരും
മറ്റു ഖണ്ഡങ്ങളെട്ടിലുമുള്ളോരും
മറ്റു മൂന്നു യുഗങ്ങളിലുള്ളോരും
മുക്തി തങ്ങൾക്കു സാദ്ധ്യമല്ലായ്‌കയാൽ
കലികാലത്തെ ഭാരതഖണ്ഡത്തെ,
കലിതാദരം കൈവണങ്ങീടുന്നു.
അതിൽ വന്നൊരു പുല്ലായിട്ടെങ്കിലും
ഇതുകാലം ജനിച്ചുകൊണ്ടീടുവാൻ
യോഗ്യത വരുത്തീടുവാൻ തക്കൊരു
ഭാഗ്യം പോരാതെ പോയല്ലോ ദൈവമേ!
ഭാരതഖണ്ഡത്തിങ്കൽ പിറന്നൊരു
മാനുഷർക്കും കലിക്കും നമസ്കാരം!
എന്നെല്ലാം പുകഴ്‌ത്തീടുന്നു മറ്റുള്ളോർ
എന്നതെന്തിനു നാം പറഞ്ഞീടുന്നു?

എന്തിന്റെ കുറവ്‌
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
കാലമിന്നു കലിയുഗമല്ലയോ?
ഭാരതമിപ്രദേശവുമല്ലയോ?
നമ്മളെല്ലാം നരന്മാരുമല്ലയോ?
ചെമ്മെ നന്നായ്‌ നിരൂപിപ്പിനെല്ലാരും.
ഹരിനാമങ്ങളില്ലാതെ പോകയോ?
നരകങ്ങളിൽ പേടി കുറകയോ?
നാവുകൂടാതെ ജന്മമതാകയോ?
നമുക്കിന്നി വിനാശമില്ലായ്‌കയോ?
കഷ്ടം!കഷ്ടം! നിരൂപണം കൂടാതെ
ചുട്ടു തിന്നുന്നു ജന്മം പഴുതെ നാം!

മനുഷ്യജന്മം ദുർല്ലഭം
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
എത്ര ജന്മം പ്രയാസപ്പെട്ടിക്കാലം
അത്ര വന്നു പിറന്നു സുകൃതത്താൽ!
എത്ര ജന്മം മലത്തിൽ കഴിഞ്ഞതും
എത്ര ജന്മം ജലത്തിൽ കഴിഞ്ഞതും
എത്ര ജന്മങ്ങൾ മണ്ണിൽ കഴിഞ്ഞതും
എത്ര ജന്മം മരങ്ങളായ്‌ നിന്നതും
എത്ര ജന്മം അരിച്ചു നടന്നതും
എത്ര ജന്മം മൃഗങ്ങൾ പശുക്കളായ്‌
അതു വന്നിട്ടിവണ്ണം ലഭിച്ചൊരു
മർത്ത്യജന്മത്തിൻ മുമ്പേ കഴിച്ചു നാം
എത്രയും പണിപ്പെട്ടിങ്ങു മാതാവിൻ
ഗർഭപാത്രത്തിൽ വീണതറിഞ്ഞാലും.
പത്തുമാസം വയറ്റിൽ കഴിഞ്ഞുപോയ്‌
പത്തുപന്തീരാണ്ടുണ്ണിയായിട്ടും പോയ്‌
തന്നെത്താനഭിമാനിച്ചു പിന്നേടം
തന്നെത്താനറിയാതെ കഴിയുന്നു.
എത്രകാലമിരിക്കുമിനിയെന്നും
സത്യമോ നമുക്കേതുമൊന്നില്ലല്ലോ
നീർപ്പോളപോലെയുള്ളൊരു ദേഹത്തിൽ
വീർപ്പുമാത്രമുണ്ടിങ്ങനെ കാണുന്നു.
ഓർത്തറിയാതെ പാടുപെടുന്നേരം20
നേർത്തുപോകുമതെന്നേ പറയാവൂ.
അത്രമാത്രമിരിക്കുന്ന നേരത്തു
കീർത്തിച്ചീടുന്നതില്ല തിരുനാമം!

സംസാരവർണ്ണന
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
സ്‌ഥാനമാനങ്ങൾ ചൊല്ലിക്കലഹിച്ചു
നാണംകെട്ടു നടക്കുന്നിതു ചിലർ
മദമത്സരം ചിന്തിച്ചു ചിന്തിച്ചു
മതി കെട്ടു നടക്കുന്നിതു ചിലർ;
ചഞ്ചലാക്ഷിമാർ വീടുകളിൽ പുക്കു
കുഞ്ചിരാമനായാടുന്നിതു ചിലർ;
കോലകങ്ങളിൽ സേവകരായിട്ടു
കോലംകെട്ടി ഞെളിയുന്നിതു ചിലർ
ശാന്തിചെയ്തു പുലർത്തുവാനായിട്ടു
സന്ധ്യയോളം നടക്കുന്നിതു ചിലർ;
അമ്മയ്ക്കും പുനരച്ഛനും ഭാര്യയ്ക്കും
ഉണ്‌മാൻപോലും കൊടുക്കുന്നില്ല ചിലർ;
അഗ്നിസാക്ഷിണിയായൊരു പത്നിയെ
സ്വപ്നത്തിൽപ്പോലും കാണുന്നില്ല ചിലർ;
സത്തുകൾ കണ്ടു ശിക്ഷിച്ചു ചൊല്ലുമ്പോൾ
ശത്രുവെപ്പോലെ ക്രുദ്ധിക്കുന്നു ചിലർ;
വന്ദിതന്മാരെക്കാണുന്ന നേരത്തു
നിന്ദിച്ചത്രെ പറയുന്നിതു ചിലർ;
കാൺക നമ്മുടെ സംസാരംകൊണ്ടത്രേ
വിശ്വമീവണ്ണം നിൽപ്പൂവെന്നും ചിലർ;
ബ്രാഹ്‌മണ്യംകൊണ്ടു കുന്തിച്ചു കുന്തിച്ചു
ബ്രഹ്‌മാവുമെനിക്കൊക്കായെന്നും ചിലർ;
അർത്ഥാശയ്‌ക്കു വിരുതു വിളിപ്പിപ്പാൻ
അഗ്നിഹോത്രാദി ചെയ്യുന്നിതു ചിലർ;
സ്വർണ്ണങ്ങൾ നവരത്നങ്ങളെക്കൊണ്ടും
എണ്ണം കൂടാതെ വില്‌ക്കുന്നിതു ചിലർ;
മത്തേഭം കൊണ്ടു കച്ചവടം ചെയ്തും
ഉത്തമതുരഗങ്ങളതുകൊണ്ടും
അത്രയുമല്ല കപ്പൽ വെപ്പിച്ചിട്ടു-
മെത്ര നേടുന്നിതർത്ഥം ശിവ! ശിവ!
വൃത്തിയും കെട്ടു ധൂർത്തരായെപ്പോഴും
അർത്ഥത്തെക്കൊതിച്ചെത്ര നശിക്കുന്നു!
അർത്ഥമെത്ര വളരെയുണ്ടായാലും
തൃപ്തിയാകാ മനസ്സിന്നൊരു കാലം.
പത്തു കിട്ടുകിൽ നൂറു മതിയെന്നും
ശതമാകിൽ സഹസ്രം മതിയെന്നും
ആയിരം പണം കയ്യിലുണ്ടാകുമ്പോൾ
അയുതമാകിലാശ്‌ചര്യമെന്നതും
ആശയായുള്ള പാശമതിങ്കേന്നു
വേറിടാതെ കരേറുന്നു മേല്‌ക്കുമേൽ.
സത്തുക്കൾ ചെന്നിരന്നാലായർത്ഥത്തിൽ
സ്വല്‌പമാത്രം കൊടാ ചില ദുഷ്‌ടന്മാർ
ചത്തുപോം നേരം വസ്ത്രമതുപോലു-
മൊത്തിടാ കൊണ്ടുപോവാനൊരുത്തർക്കും
പശ്‌ചാത്താപമൊരെള്ളോളമില്ലാതെ
വിശ്വാസപാതകത്തെക്കരുതുന്നു.
വിത്തത്തിലാശപറ്റുക ഹേതുവായ്‌
സത്യത്തെ ത്യജിക്കുന്നു ചിലരഹോ!
സത്യമെന്നതു ബ്രഹ്‌മമതുതന്നെ
സത്യമെന്നു കരുതുന്നു സത്തുക്കൾ.
വിദ്യകൊണ്ടറിയേണ്ടതറിയാതെ
വിദ്വാനെന്നു നടിക്കുന്നിതു ചിലർ;
കുങ്കുമത്തിന്റെ ഗന്ധമറിയാതെ
കുങ്കുമം ചുമക്കുമ്പോലെ ഗർദ്ദഭം.
കൃഷ്‌ണ കൃഷ്‌ണ! നിരൂപിച്ചു കാണുമ്പോൾ
തൃഷ്‌ണകൊണ്ടേ ഭ്രമിക്കുന്നിതൊക്കെയും.

വൈരാഗ്യം
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
എണ്ണിയെണ്ണിക്കുറയുന്നിതായുസ്സും
മണ്ടിമണ്ടിക്കരേറുന്നു മോഹവും;
വന്നുവോണം കഴിഞ്ഞു വിഷുവെന്നും,
വന്നില്ലല്ലോ തിരുവാതിരയെന്നും,
കുംഭമാസത്തിലാകുന്നു നമ്മുടെ
ജന്മനക്ഷത്രമശ്വതിനാളെന്നും,
ശ്രാദ്ധമുണ്ടഹോ വൃശ്‌ചികമാസത്തിൽ
സദ്യയൊന്നുമെളുതല്ലിനിയെന്നും,
ഉണ്ണിയുണ്ടായി വേൾപ്പിച്ചതിലൊരു
ഉണ്ണിയുണ്ടായിക്കണ്ടാവു ഞാനെന്നും,
കോണിക്കൽത്തന്നെ വന്ന നിലമിനി-
ക്കാണമന്നന്നെടുപ്പിക്കരുതെന്നും
ഇത്‌ഥമോരോന്നു ചിന്തിച്ചിരിക്കവേ
ചത്തുപോകുന്നു പാവം ശിവ! ശിവ!
എന്തിനിത്ര പറഞ്ഞു വിശേഷിച്ചും
ചിന്തിച്ചീടുവിനാവോളമെല്ലാരും.
കർമ്മത്തിന്റെ വലിപ്പവുമോരോരോ
ജന്മങ്ങൾ പലതും കഴിഞ്ഞെന്നതും25
കാലമിന്നു കലിയുഗമായതും
ഭാരതഖണ്ഡത്തിന്റെ വലിപ്പവും
അതിൽ വന്നു പിറന്നതുമിത്രനാൾ
പഴുതേതന്നെ പോയ പ്രകാരവും
ആയുസ്സിന്റെ പ്രമാണമില്ലാത്തതും
ആരോഗ്യത്തോടിരിക്കുന്നവസ്ഥയും.
ഇന്നു നാമസങ്കീർത്തനംകൊണ്ടുടൻ
വന്നുകൂടും പുരുഷാർത്ഥമെന്നതും
ഇനിയുള്ള നരകഭയങ്ങളും
ഇന്നു വേണ്ടുംനിരൂപണമൊക്കെയും.
എന്തിനു വൃഥാ കാലം കളയുന്നു?
വൈകുണ്‌ഠത്തിന്നു പൊയ്‌ക്കൊൾവിനെല്ലാരും27
കൂടിയല്ലാ പിറക്കുന്ന നേരത്തും
കൂടിയല്ലാ മരിക്കുന്ന നേരത്തും
മദ്ധ്യേയിങ്ങനെ കാണുന്ന നേരത്തു
മത്സരിക്കുന്നതെന്തിന്നു നാം വൃഥാ?
അർത്‌ഥമോ പുരുഷാർത്ഥമിരിക്കവേ
അർത്‌ഥത്തിന്നു കൊതിക്കുന്നതെന്തു നാം?
മദ്ധ്യാഹ്‌നാർക്കപ്രകാശമിരിക്കവേ
ഖദ്യോതത്തെയോ മാനിച്ചുകൊള്ളേണ്ടു!
ഉണ്ണിക്കൃഷ്‌ണൻ മനസ്സിൽക്കളിക്കുമ്പോൾ
ഉണ്ണികൾ മറ്റു വേണമോ മക്കളായ്‌?
മിത്രങ്ങൾ നമുക്കെത്ര ശിവ! ശിവ!
വിഷ്‌ണുഭക്തന്മാരില്ലേ ഭുവനത്തിൽ?
മായ കാട്ടും വിലാസങ്ങൾ കാണുമ്പോൾ
ജായ കാട്ടും വിലാസങ്ങൾ ഗോഷ്ഠികൾ.
ഭുവനത്തിലെ ഭൂതികളൊക്കെയും
ഭവനം നമുക്കായതിതുതന്നെ.
വിശ്വനാഥൻ പിതാവു നമുക്കെല്ലാം
വിശ്വധാത്രി ചരാചരമാതാവും.
അച്ഛനും പുനരമ്മയുമുണ്ടല്ലോ
രക്ഷിച്ചീടുവാനുള്ളനാളൊക്കെയും.
ഭിക്ഷാന്നം നല്ലൊരന്നവുമുണ്ടല്ലോ
ഭക്ഷിച്ചീടുകതന്നെ പണിയുള്ളൂ.

നാമമഹിമ
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
സക്തികൂടാതെ നാമങ്ങളെപ്പൊഴും
ഭക്തിപൂണ്ടു ജപിക്കണം നമ്മുടെ
സിദ്ധികാലം കഴിവോളമീവണ്ണം
ശ്രദ്ധയോടെ വസിക്കേണമേവരും.28
കാണാകുന്ന ചരാചരജാതിയെ
നാണം കൈവിട്ടു കൂപ്പിസ്തുതിക്കണം.
ഹരിഷാശ്രുപരിപ്ലുതനായിട്ടു
പരുഷാദികളൊക്കെസ്സഹിച്ചുടൻ29
സജ്‌ജനങ്ങളെക്കാണുന്ന നേരത്തു
ലജ്‌ജ കൂടാതെ വീണു നമിക്കണം.
ഭക്തിതന്നിൽ മുഴുകിച്ചമഞ്ഞുടൻ
മത്തനെപ്പോലെ നൃത്തം കുതിക്കണം.
മോഹംതീർന്നു മനസ്സു ലയിക്കുമ്പോൾ
സോഹമെന്നിട കൂടുന്നു ജീവനും
പാരിലിങ്ങനെ സഞ്ചരിച്ചീടുമ്പോൾ
പ്രാരബ്‌ധങ്ങളശേഷമൊഴിഞ്ഞിടും
വിധിച്ചീടുന്ന കർമ്മമൊടുങ്ങുമ്പോൾ
പതിച്ചീടുന്നു ദേഹമൊരേടത്ത്‌;
കൊതിച്ചീടുന്ന ബ്രഹ്‌മത്തെക്കണ്ടിട്ടു
കുതിച്ചീടുന്നു ജീവനുമപ്പൊഴേ.
സക്തിവേറിട്ടു സഞ്ചരിച്ചീടുവാൻ
പാത്രമായില്ലയെന്നതുകൊണ്ടേതും
പരിതാപം മനസ്സിൽ മുഴുക്കേണ്ട
തിരുനാമത്തിൻ മാഹാത്‌മ്യം കേട്ടാലും!:-
ജാതി പാർക്കിലൊരന്ത്യജനാകിലും
വേദവാദി മഹീസുരനാകിലും
നാവുകൂടാതെ ജാതന്മാരാകിയ
മൂകരെയങ്ങൊഴിച്ചുള്ള മാനുഷർ30
എണ്ണമറ്റ തിരുനാമമുള്ളതിൽ
ഒന്നുമാത്രമൊരിക്കലൊരുദിനം
സ്വസ്‌ഥനായിട്ടിരിക്കുമ്പോഴെങ്കിലും
സ്വപ്നത്തിൽത്താനറിയാതെയെങ്കിലും
മറ്റൊന്നായിപ്പരിഹസിച്ചെങ്കിലും
മറ്റൊരുത്തർക്കുവേണ്ടിയെന്നാകിലും
ഏതു ദിക്കിലിരിക്കിലും തന്നുടെ
നാവുകൊണ്ടിതു ചൊല്ലിയെന്നാകിലും
അതുമല്ലൊരുനേരമൊരുദിനം
ചെവികൊണ്ടിതു കേട്ടുവെന്നാകിലും
ജന്മസാഫല്യമപ്പോഴേ വന്നുപോയ്‌
ബ്രഹ്‌മസായൂജ്യം കിട്ടീടുമെന്നല്ലോ
ശ്രീധരാചാര്യൻ താനും പറഞ്ഞിതു
ബാദരായണൻ താനുമരുൾചെയ്തു;
ഗീതയും പറഞ്ഞീടുന്നതിങ്ങനെ
വേദവും ബഹുമാനിച്ചു ചൊല്ലുന്നു.
ആമോദം പൂണ്ടു ചൊല്ലുവിൻ നാമങ്ങൾ
ആനന്ദം പൂണ്ടു ബ്രഹ്‌മത്തിൽച്ചേരുവാൻ.
മതിയുണ്ടെങ്കിലൊക്കെ മതിയിതു
തിരുനാമത്തിൽ മാഹാത്‌മ്യമാമിതു
പിഴയാകിലും പിഴകേടെന്നാകിലും
തിരുവുള്ളമരുൾക ഭഗവാനെ
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
➖➖➖➖➖➖➖➖➖➖
എഡിറ്റ് ചെയ്യാതെ ഷെയർ ചെയ്യുക 
Forward and Share only
➖➖➖➖➖➖➖➖➖➖
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരവേനമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരോപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ  ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ
🎀✿═══❁★☬ॐ☬★❁═══✿🎀
                A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
                   V            B            T
                  █║▌█║▌█║▌
                  അസ്‌ട്രോ ലൈവ് 
🎀✿═══❁★☬ॐ☬★❁═══✿🎀
    ✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇​   🪔🪔🪔🪔🪔🪔🪔🪔​
┇ ┇ ┇ ✰🪔  
┇ ┇ ✰🪔       𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖 
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉 
✰🪔

Saturday, October 3, 2020

ആത്മാർത്ഥമായി സ്നേഹിച്ചാൽ

 ⚜ആത്മാർത്ഥമായി സ്നേഹിച്ചാൽ അതേ അളവി‍ൽ തിരിച്ചു സ്നേഹിക്കുന്നില്ല⚜
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

എത്രനേരം നിങ്ങ‍ൾ കൈത്തലം കുഴിച്ച് പിടിച്ചിരിക്കുന്നുവോ അത്രയും നേരം ജലം അതിലിരിക്കും. പക്ഷേ എപ്പോ‍ൾ അതിൽ‍ പിടിമുറുക്കുന്നുവോ, സ്വന്തമാക്കാൻ‍ ശ്രമിക്കുന്നുവോ. അപ്പോൾ അത് വിരലുകൾക്കിടയിലൂടെ ചോർന്ന് പോകുന്നു." സ്നേഹിതനെ /സ്നേഹിതയെ സ്വാർത്ഥത കൊണ്ട് വലയം ചെയ്യാൻ‍ തുടങ്ങുമ്പോഴേക്കും അവർ‍ അകന്നു പോകുന്നു. ഞാൻ‍ ആത്മാർത്ഥമായി സ്നേഹിക്കുന്നവർ‍ അതേ അളവി‍ൽ എന്നെ സ്നേഹിക്കുന്നില്ല. "ശരിയായ സ്നേഹം സ്വതന്ത്രമാണ്. നമ്മെ സ്നേഹിക്കുന്നവ‍ർക്ക് നാം തികഞ്ഞ സ്വാതന്ത്ര്യം കൊടുക്കണം. ഒന്നും അവരി‍ൽ നിന്നും പ്രതീക്ഷിക്കരുത്, പക്ഷേ അങ്ങോട്ട് നിറയെ നല്കണം, ഉപദേശിക്കാം, പക്ഷേ കല്പനയാകരുത്. അവരുടെ സ്നേഹം എനിക്കു മാത്രം മതി എന്ന് ശഠിക്കരുത്. അതൊക്കെ സ്നേഹത്തെ നിലനിറുത്താൻ ‍സഹായിക്കില്ല. പക്ഷേ അങ്ങനെ സ്നേഹിക്കാ‍ൻ കഠിന പരിശീലനം തന്നെ വേണം. അതിനു കഴിഞ്ഞാൽ‍ എല്ലാവരുടേയും സ്നേഹം നിങ്ങളിലേക്ക്, നിങ്ങ‍ൾ ആവശ്യപ്പെടാതെ തന്നെ ഒഴുകുന്നതു കാണാം."  സ്നേഹമെന്ന പേരിൽ‍ നാം കാണിക്കുന്നത് പലപ്പോഴും സ്വാർത്ഥതയാണ്. നാം സ്നേഹിക്കുന്നവർ ഇന്നവിധം ജീവിതം നയിക്കുമെന്നു പറയുമ്പോ‍ൾ നാം സത്യത്തി‍ൽ അവരെ സ്നേഹിക്കുന്നതല്ല, സ്നേഹഭാവത്തിൽ‍ നമ്മുടെ സന്തോഷത്തിനായി സ്വാർ‍ത്ഥത കൊണ്ട് അവരെ ബന്ധിക്കുകയാണ്. യഥാ‍ർത്ഥ സ്നേഹം ബന്ധനത്തിൽ‍ നില്ക്കുകയില്ല. സ്നേഹം ഒന്നും പ്രതീക്ഷിക്കുന്നില്ല. അതേ സമയം എന്തും നല്കാൻ‍ ഒരുക്കവുമാണ്.
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
➖➖➖➖➖➖➖➖➖➖
എഡിറ്റ് ചെയ്യാതെ ഷെയർ ചെയ്യുക 
Forward and Share only
➖➖➖➖➖➖➖➖➖➖
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരവേനമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരോപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ  ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ
🎀✿═══❁★☬ॐ☬★❁═══✿🎀
                A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
                   V            B            T
                  █║▌█║▌█║▌
                  അസ്‌ട്രോ ലൈവ് 
🎀✿═══❁★☬ॐ☬★❁═══✿🎀
    ✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇​   🪔🪔🪔🪔🪔🪔🪔🪔​
┇ ┇ ┇ ✰🪔  
┇ ┇ ✰🪔       𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖 
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉 
✰🪔

ശ്രീ ഗുരു അഷ്ടോത്തര ശതനാമാവലി

 ⚜ശ്രീ ഗുരു അഷ്ടോത്തര ശതനാമാവലി⚜
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

ഓം ഗുരവേ നമഃ  | 
ഓം ഗുണാകരായ നമഃ  |
ഓം ഗോപ്ത്രേ നമഃ  | 
ഓം ഗോചരായ നമഃ  |
ഓം ഗോപതിപ്രിയായ നമഃ  | 
ഓം ഗുണിനേ നമഃ  |
ഓം ഗുണവംതാംശ്രേഷ്ഠായ നമഃ |
ഓം ഗുരൂനാം ഗുരവേ നമഃ |
ഓം അവ്യയായ നമഃ  | 
ഓം ജേത്രേ നമഃ  || ൧൦ ||
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
ഓം ജയംതായ നമഃ  | 
ഓം ജയദായ നമഃ  |
ഓം ജീവായ നമഃ  | 
ഓം അനംതായ നമഃ  |
ഓം ജയാവഹായ നമഃ  | 
ഓം അംഗീരസായ നമഃ  |
ഓം അധ്വരാസക്തായ നമഃ  |
ഓം വിവിക്തായ നമഃ  |
ഓം അധ്വരകൃതേ നമഃ  | 
ഓം പരായ നമഃ  || ൨൦ ||
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
ഓം വാചസ്പതയേ നമഃ  | 
ഓം വശിനേ നമഃ  |
ഓം വശ്യായ നമഃ  | 
ഓം വരിഷ്ഠായ നമഃ  |
ഓം വാഗ്വിചക്ഷണായ നമഃ  | 
ഓം ചിത്തശുദ്ധികരായ നമഃ  |
ഓം ശ്രീമതേ നമഃ  | 
ഓം ചൈത്രായ നമഃ  |
ഓം ചിത്രശിഖംഡിജായ നമഃ  | 
ഓം ബൃഹദ്രഥായ നമഃ  || ൩൦ ||
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
ഓം ബൃഹദ്ഭാനവേ നമഃ  | 
ഓം ബൃഹസ്പതയേ നമഃ  |
ഓം അഭീഷ്ടദായ നമഃ  | 
ഓം സുരാചാര്യായ നമഃ  |
ഓം സുരാരാധ്യായ നമഃ |
ഓം സുരകാര്യഹിതംകരായ നമഃ |
ഓം ഗീര്വാണപോഷകായ നമഃ  | 
ഓം ധന്യായ നമഃ  |
ഓം ഗീഷ്പതയേ നമഃ  | 
ഓം ഗിരീശായ നമഃ  || ൪൦ ||
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
ഓം അനഘായ നമഃ  | 
ഓം ധീവരായ നമഃ  |
ഓം ധീഷണായ നമഃ  | 
ഓം ദിവ്യഭൂഷണായ നമഃ  |
ഓം ധനുര്ധരായ നമഃ  | 
ഓം ദൈത്രഹംത്രേ നമഃ  |
ഓം ദയാപരായ നമഃ  | 
ഓം ദയാകരായ നമഃ  |
ഓം ദാരിദ്ര്യനാശനായ നമഃ  | 
ഓം ധന്യായ നമഃ  || ൫൦ ||
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
ഓം ദക്ഷിണായന സംഭവായ നമഃ |
ഓം ധനുര്മീനാധിപായ നമഃ |
ഓം ദേവായ നമഃ  | 
ഓം ധനുര്ബാണധരായ നമഃ  |
ഓം ഹരയേ നമഃ  | 
ഓം സര്വാഗമജ്ഞായ  നമഃ  |
ഓം സര്വജ്ഞായ നമഃ  | 
ഓം സര്വവേദാംതവിദ്വരായ നമഃ  |
ഓം ബ്രഹ്മപുത്രായ നമഃ  | 
ഓം ബ്രാഹ്മണേശായ നമഃ  || ൬൦ ||
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
ഓം ബ്രഹ്മവിദ്യാവിശാരദായ നമഃ |
ഓം സമാനാധികനിര്മുക്തായ നമഃ |
ഓം സര്വലോകവശംവദായ നമഃ |
ഓം സസുരാസുരഗംധര്വവംദിതായ നമഃ |
ഓം സത്യഭാഷണായ നമഃ  | 
ഓം സുരേംദ്രവംദ്യായ നമഃ  |
ഓം ദേവാചാര്യായ നമഃ |
ഓം അനംതസാമര്ഥ്യായ നമഃ  |
ഓം വേദസിദ്ധാംതപാരംഗായ നമഃ |
ഓം സദാനംദായ നമഃ || ൭൦ ||
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
ഓം പീഡാഹരായ നമഃ  | 
ഓം വാചസ്പതയേ നമഃ  |
ഓം പീതവാസസേ നമഃ  | 
ഓം അദ്വിതീയരൂപായ നമഃ  |
ഓം ലംബകൂര്ചായ നമഃ  | 
ഓം പ്രകൃഷ്ടനേത്രായ നമഃ  |
ഓം വിപ്രാണാംപതയേ നമഃ  | 
ഓം ഭാര്ഗവശിഷ്യായ നമഃ  |
ഓം വിപന്നഹിതകരായ നമഃ  | 
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
ഓം ബൃഹസ്പതയേ നമഃ  || ൮൦ ||
ഓം സുരാചാര്യായ നമഃ  | 
ഓം ദയാവതേ നമഃ  |
ഓം ശുഭലക്ഷണായ നമഃ  | 
ഓം ലോകത്രയഗുരവേ നമഃ  |
ഓം സര്വതോവിഭവേ നമഃ  | 
ഓം സര്വേശായ നമഃ  |
ഓം സര്വദാഹൃഷ്ടായ നമഃ  | 
ഓം സര്വഗായ നമഃ  |
ഓം സര്വപൂജിതായ നമഃ  |
ഓം അക്രോധനായ നമഃ  || ൯൦ ||
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
ഓം മുനിശ്രേഷ്ഠായ നമഃ  | 
ഓം നീതികര്ത്രേ നമഃ  |
ഓം ജഗത്പിത്രേ നമഃ  | 
ഓം സുരസൈന്യായ നമഃ  |
ഓം വിപന്നത്രാണഹേതവേ നമഃ  |
ഓം വിശ്വയോനയേ നമഃ  |
ഓം അനയോനിജായ നമഃ  | 
ഓം ഭൂര്ഭുവായ നമഃ  |
ഓം ധനദാത്രേ നമഃ  | 
ഓം ഭര്ത്രേ നമഃ  || ൧൦൦ ||
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
ഓം ജീവായ നമഃ  | 
ഓം മഹാബലായ നമഃ  |
ഓം കാശ്യപപ്രിയായ നമഃ  | 
ഓം അഭീഷ്ടഫലദായ നമഃ  |
ഓം വിശ്വാത്മനേ നമഃ  |  
ഓം വിശ്വകര്ത്രേ നമഃ  |
ഓം ശ്രീമതേ നമഃ    | 
ഓം ശുഭഗ്രഹായ നമഃ  || ൧൦൮ ||
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
ഓം ദേവായ നമഃ  |  
ഓം സുരപൂജിതായ നമഃ  |
ഓം പ്രജാപതയേ നമഃ  |   
ഓം വിഷ്ണവേ നമഃ  |
ഓം സുരേംദ്രവംദ്യായ നമഃ  ||
ഇതി ശ്രീ ബൃഹസ്പത്യാഷ്ടോത്തര (ഗുരു ) ശതനാമാവളിഃ സംപൂര്ണമ്‌ 
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
➖➖➖➖➖➖➖➖➖➖
എഡിറ്റ് ചെയ്യാതെ ഷെയർ ചെയ്യുക 
Forward and Share only
➖➖➖➖➖➖➖➖➖➖
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരവേനമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരോപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ  ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ
🎀✿═══❁★☬ॐ☬★❁═══✿🎀
                A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
                   V            B            T
                  █║▌█║▌█║▌
                  അസ്‌ട്രോ ലൈവ് 
🎀✿═══❁★☬ॐ☬★❁═══✿🎀
    ✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇​   🪔🪔🪔🪔🪔🪔🪔🪔​
┇ ┇ ┇ ✰🪔  
┇ ┇ ✰🪔       𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖 
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉 
✰🪔

Friday, October 2, 2020

സാമ്പ്രാണി പുക

⚜സാമ്പ്രാണി പുക⚜
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

ഒരു പ്രകൃതി ദത്ത കറയാണ്  സമ്പ്രാണി എന്ന് അറിയപ്പെടുന്നത്. വളരെ ഏറെ സുഗന്ധം പുറപ്പെടുവിക്കുന്ന സമ്പ്രാണി സാദാരണയായി സുഗന്ധത്തിരികളിലും പെർഫ്യൂമുകളും ഉണ്ടാക്കാൻ  ഉപയോഗിക്കുന്നു. ബോസ്വെലിയ എന്ന ജനുസ്സിൽ പെട്ട മരങ്ങളിൽ നിന്നും ലഭിക്കുന്ന മരക്കറയാണ് സാമ്പ്രാണി. ഇന്ത്യയിൽ കുന്തിരിക്കം എന്നറിയപ്പെടുന്ന മരക്കറയും ഇതേ ജനുസ്സിലെ മരമാണുണ്ടാക്കുന്നത്. പ്രധാനമായും നാലു ജാതി മരങ്ങളിൽ നിന്നുമാണ് സാമ്പ്രാണി ലഭിക്കുന്നത്. ഇവയെല്ലാം തന്നെ പല ഗുണനിലവാരത്തിൽ ലഭ്യമാണ്. ഗുണനിലവാരം ഉറപ്പുവരുത്താൻ ഇപ്പോഴും ആളുകൾ സാമ്പ്രാണി കൈകൊണ്ടു തന്നെ തരംതിരിക്കുകയാണ് പതിവ്. എല്ലാ അസ്‌ട്രോ ലൈവ് ഗ്രൂപ് മതങ്ങളിലും, മതപരമായ ചടങ്ങുകളിൽ വളരെയേറെ പ്രാധാന്യമുള്ള സാമ്പ്രാണിയെ  യേശു ജനിച്ചപ്പോൾ പണ്ഡിതന്മാർ കൊണ്ടുവന്ന മൂന്നിൽ ഒരു കാഴ്ചവസ്തുവായി ബൈബിളിൽ പ്രതിപാദിച്ചിരിക്കുന്നു. സുഗന്ധപൂരിതമായ ഈ സാംബ്രാണി ഹൈന്ദവ പൂജകൾക്ക് വളരെ ഏറെ പ്രാധാന്യം അർഹിക്കുന്നു, സാധാരണയായി തീക്കനൽ സാംബ്രാണി തട്ടിൽ നിറച്ചു അതിലേക്കു സാംബ്രാണി പൊടി ഇടുകയാണ് ചെയ്യുന്നത് തീ കനലിൽ നീറിയ സാംബ്രാണി നല്ല രീതിയിൽ പുകയുന്നു ഈ പുക വളരെ സുഗന്ധം നിറഞ്ഞതും മനസിന് കുളിര്മയേകുന്ന ഭക്തി നിറക്കുന്ന ആനന്ദമേകുന്ന ഒരു അനുഭൂതി നൽകുന്നു, വീടുകളിൽ രണ്ടു നേരം(രാവിലെയും വൈകുന്നേരവും ) സാംബ്രാണി പുകച്ചാൽ വീട്ടിൽ തങ്ങി നിൽക്കുന്ന നെഗറ്റിവ് എനര്ജിയെ പുറംതള്ളി പോസിറ്റീവ് എനര്ജി നിറക്കുന്നു,  
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
➖➖➖➖➖➖➖➖➖➖
എഡിറ്റ് ചെയ്യാതെ ഷെയർ ചെയ്യുക 
Forward and Share only
➖➖➖➖➖➖➖➖➖➖
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരവേനമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരോപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ  ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ
🎀✿═══❁★☬ॐ☬★❁═══✿🎀
                A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
                   V            B            T
                  █║▌█║▌█║▌
                  അസ്‌ട്രോ ലൈവ് 
🎀✿═══❁★☬ॐ☬★❁═══✿🎀
    ✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇​   🪔🪔🪔🪔🪔🪔🪔🪔​
┇ ┇ ┇ ✰🪔  
┇ ┇ ✰🪔       𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖 
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉 
✰🪔

Thursday, October 1, 2020

ശ്രീ കൃഷ്ണ അഷ്ടോത്തര ശതനാമാവലി

 ⚜ശ്രീ കൃഷ്ണ അഷ്ടോത്തര ശതനാമാവലി⚜ 
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

ഓം കൃഷ്ണായ നമഃ
ഓം കമലനാഥായ നമഃ
ഓം വാസുദേവായ നമഃ
ഓം സനാതനായ നമഃ
ഓം വസുദേവാത്മജായ നമഃ
ഓം പുണ്യായ നമഃ
ഓം ലീലാമാനുഷ വിഗ്രഹായ നമഃ
ഓം ശ്രീവത്സ കൗസ്തുഭധരായ നമഃ
ഓം യശോദാവത്സലായ നമഃ
ഓം ഹരിയേ നമഃ - 10 -
ഓം ചതുര്ഭുജാത്ത ചക്രാസിഗദാ നമഃ
ഓം സംഖാംബുജാ യുദായുജായ നമഃ
ഓം ദേവാകീനംദനായ നമഃ
ഓം ശ്രീശായ നമഃ
ഓം നംദഗോപ പ്രിയാത്മജായ നമഃ
ഓം യമുനാവേഗാ സംഹാരിണേ നമഃ
ഓം ബലഭദ്ര പ്രിയനുജായ നമഃ
ഓം പൂതനാജീവിത ഹരായ നമഃ
ഓം ശകടാസുര ഭംജനായ നമഃ
ഓം നംദവ്രജ ജനാനംദിനേ നമഃ - 20 -
ഓം സച്ചിദാനംദ വിഗ്രഹായ നമഃ
ഓം നവനീത വിലിപ്താംഗായ നമഃ
ഓം നവനീത നടനായ നമഃ
ഓം മുചുകുംദ പ്രസാദകായ നമഃ
ഓം ഷോഡശസ്ത്രീ സഹസ്രേശായ നമഃ
ഓം ത്രിഭംഗിനേ നമഃ
ഓം മധുരാകൃതയേ നമഃ
ഓം ശുകവാഗ മൃതാബ്ദീംദവേ നമഃ
ഓം ഗോവിംദായ നമഃ
ഓം യോഗിനാം പതയേ നമഃ - 30 -
ഓം വത്സവാടി ചരായ നമഃ
ഓം അനംതായ നമഃ
ഓം ദേനുകാസുരഭംജനായ നമഃ
ഓം തൃണീ കൃത തൃണാ വര്തായ നമഃ
ഓം യമളാര്ജുന ഭംജനായ നമഃ
ഓം ഉത്തലോത്താല ഭേത്രേ നമഃ
ഓം തമാല ശ്യാമലാകൃതിയേ നമഃ
ഓം ഗോപഗോപീശ്വരായ നമഃ
ഓം യോഗിനേ നമഃ
ഓം കോടിസൂര്യ സമപ്രഭായ നമഃ - 40 -
ഓം ഇലാപതയേ നമഃ
ഓം പരംജ്യോതിഷേ നമഃ
ഓം യാദവേംദ്രായ നമഃ
ഓം യദൂദ്വഹായ നമഃ
ഓം വനമാലിനേ നമഃ
ഓം പീതവാസനേ നമഃ
ഓം പാരിജാതപഹാരകായ നമഃ
ഓം ഗോവര്ധനാച ലോദ്ദര്‌ത്രേ നമഃ
ഓം ഗോപാലായ നമഃ
ഓം സര്വപാലകായ നമഃ -50 -
ഓം അജായ നമഃ
ഓം നിരംജനായ നമഃ
ഓം കാമജനകായ നമഃ
ഓം കംജലോചനായ നമഃ
ഓം മധുഘ്‌നേ നമഃ
ഓം മധുരാനാഥായ നമഃ
ഓം ദ്വാരകാനായകായ നമഃ
ഓം ബലിനേ നമഃ
ഓം ബൃംദാവനാംത സംചാരിണേ നമഃ
ഓം തുലസീദാമ ഭൂഷനായ നമഃ - 60 -
ഓം ശമംതക മണേര്ഹര്‌ത്രേ നമഃ
ഓം നരനാരയണാത്മകായ നമഃ
ഓം കുജ്ജ കൃഷ്ണാംബരധരായ നമഃ
ഓം മായിനേ നമഃ
ഓം പരമപുരുഷായ നമഃ
ഓം മുഷ്ടികാസുര ചാണൂര നമഃ
ഓം മല്ലയുദ്ദ വിശാരദായ നമഃ
ഓം സംസാരവൈരിണേ നമഃ
ഓം കംസാരയേ നമഃ
ഓം മുരാരയേ നമഃ - 70 -
ഓം നാരാകാംതകായ നമഃ
ഓം അനാദി ബ്രഹ്മചാരിണേ നമഃ
ഓം കൃഷ്ണാവ്യസന കര്ശകായ നമഃ
ഓം ശിശുപാലശിച്ചേത്രേ നമഃ
ഓം ദുര്യോധനകുലാംതകായ നമഃ
ഓം വിദുരാക്രൂര വരദായ നമഃ
ഓം വിശ്വരൂപപ്രദര്ശകായ നമഃ
ഓം സത്യവാചേ നമഃ
ഓം സത്യ സംകല്പായ നമഃ
ഓം സത്യഭാമാരതായ നമഃ - 80 -
ഓം ജയിനേ നമഃ
ഓം സുഭദ്രാ പൂര്വജായ നമഃ
ഓം വിഷ്ണവേ നമഃ
ഓം ഭീഷ്മമുക്തി പ്രദായകായ നമഃ
ഓം ജഗദ്ഗുരവേ നമഃ
ഓം ജഗന്നാഥായ നമഃ
ഓം വേണുനാദ വിശാരദായ നമഃ
ഓം വൃഷഭാസുര വിദ്വംസിനേ നമഃ
ഓം ബാണാസുര കരാംതകൃതേ നമഃ
ഓം യുധിഷ്ടിര പ്രതിഷ്ടാത്രേ നമഃ - 90 -
ഓം ബര്ഹിബര്ഹാവതംസകായ നമഃ
ഓം പാര്ധസാരധിയേ നമഃ
ഓം അവ്യക്തായ നമഃ
ഓം ഗീതാമൃത മഹൊധദിയേ നമഃ
ഓം കാളീയ ഫണിമാണിക്യ രംജിത
ശ്രീ പദാംബുജായ നമഃ
ഓം ദാമോദരായ നമഃ
ഓം യജ്‌നഭോക്ത്രേ നമഃ
ഓം ദാനവേംദ്ര വിനാശകായ നമഃ
ഓം നാരായണായ നമഃ
ഓം പരബ്രഹ്മണേ നമഃ - 100 -
ഓം പന്നഗാശന വാഹനായ നമഃ
ഓം ജലക്രീഡാ സമാസക്ത നമഃ
ഓം ഗോപീവസ്ത്രാപഹാരാകായ നമഃ
ഓം പുണ്യശ്ലോകായ നമഃ
ഓം തീര്ധകൃതേ നമഃ
ഓം വേദവേദ്യായ നമഃ
ഓം ദയാനിധയേ നമഃ
ഓം സര്വതീര്ധാത്മകായ നമഃ
ഓം സര്വഗ്രഹ രുപിണേ നമഃ
ഓം പരാത്പരായ നമഃ -108
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
➖➖➖➖➖➖➖➖➖➖
എഡിറ്റ് ചെയ്യാതെ ഷെയർ ചെയ്യുക 
Forward and Share only
➖➖➖➖➖➖➖➖➖➖
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരവേനമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരോപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ  ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ
🎀✿═══❁★☬ॐ☬★❁═══✿🎀
                A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
                   V            B            T
                  █║▌█║▌█║▌
                  അസ്‌ട്രോ ലൈവ് 
🎀✿═══❁★☬ॐ☬★❁═══✿🎀
    ✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇​   🪔🪔🪔🪔🪔🪔🪔🪔​
┇ ┇ ┇ ✰🪔  
┇ ┇ ✰🪔       𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖 
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉 
✰🪔