Saturday, September 26, 2020

സൂര്യ മന്ത്രം

 ⚜സൂര്യ മന്ത്രം⚜
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

ആംഗി രസഹിരണ്യസ്തോമഃ ഋഷിഃ
തൃഷ്ടുപ്ഛന്ദഃ ആദിത്യോ ദേവതാ

ധ്യാനം 
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
കാലേശംഗ്രഹപഞ്ചമാര്‍ഗ്ഗനിലയം
പ്രാചീ മുഖം വര്‍ത്തുളം
രക്തം രക്ത വിഭൂഷണം ധ്വജ രഥം
ഛത്രശ്രീയം ശോഭിതം
സപ്താശ്വ കമലശ്ചയാന്വിതകരം
പത്മാസനം കിശ്യപം
മേരോര്‍ ദിവ്യഗിരോഃ പ്രദക്ഷിണകരം
സേവാമഹേ ഭാസ്കരം

അര്‍ത്ഥം 
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
കാലത്തിന്റെ നായകനും അഞ്ചുഗ്രഹങ്ങള്‍ക്ക് അടിസ്ഥാനവും കിഴക്ക് മുഖമായവനും വൃത്തത്തില്‍ സഞ്ചരിക്കുന്നവനും വൃത്താകൃതിയോട് കൂടിയവനും ചുവപ്പുനിറമാര്‍ന്നവനും രക്തവര്‍ണ്ണാലങ്കാരങ്ങള്‍ ധരിച്ചവനും കൊടിമരം ഏഴുകുതിര പൂട്ടിയരഥം കുട എന്നിവ ഭംഗിയായി ഇണങ്ങിയവനും കൈയില്‍ താമര പിടിച്ചിരിക്കുന്നവനും ദിവ്യമഹാമേരു പര്‍വ്വതത്തെ പ്രദക്ഷിണം വയ്ക്കുന്നവനും കശ്യ പമഹര്‍ഷിയുടെ പുത്രനുമായ ഭാസ്കരനെ പ്രഭവര്‍ഷിക്കുന്ന സൂര്യനെ ഞാന്‍ സേവിക്കുന്നു

മൂലമന്ത്രം 
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
ഓം ആദിത്യായ നമഃ

🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
➖➖➖➖➖➖➖➖➖➖
ക്ഷമാപണം:അക്ഷരതെറ്റിന്‌ 
➖➖➖➖➖➖➖➖➖➖
എഡിറ്റ് ചെയ്യാതെ ഷെയർ ചെയ്യുക 
Forward and Share only
➖➖➖➖➖➖➖➖➖➖
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരവേനമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരോപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ  ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ
🎀✿═══❁★☬ॐ☬★❁═══✿🎀
                A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
                   V            B            T
                  █║▌█║▌█║▌
                  അസ്‌ട്രോ ലൈവ് 
🎀✿═══❁★☬ॐ☬★❁═══✿🎀
    ✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇​   🪔🪔🪔🪔🪔🪔🪔🪔​
┇ ┇ ┇ ✰🪔  
┇ ┇ ✰🪔       𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖 
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉 
✰🪔

ഗണാഷ്‌ടകം

 *⚜ഗണാഷ്‌ടകം അർത്ഥ സഹിതം⚜*
*🔥┈┉┅❀꧁Astro Live꧂❀┅┉┈🔥*

*ഗണാഷ്‌ടകം-1* 
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
ഏകദന്തം മഹാകായം
തപ്‌തകാഞ്ചന സന്നിഭം
ലംബോദരം വിശാലാക്ഷം
വന്ദേ ഹം ഗണനായകം

*അർത്ഥം*
ഏകദന്തനും മഹാ ശരീരിയും കാച്ചിയ തങ്കത്തിന്‌ സമാനമായ (വര്‍ണ്ണത്തോടെ) പ്രകാശമുള്ളവനും വലിയ ഉദരത്തോടുകൂടിയവനും വിശാല നയനങ്ങളോടുകൂടിയവനും ഭൂതഗണങ്ങള്‍ക്കധിപതിയുമായ ശ്രീ മഹാഗണപതിയെ ഞാനിതാ നമസ്‌ക്കരിക്കുന്നു.

*ഗണാഷ്‌ടകം-2*
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
മൗഞ്‌ജീ കൃഷ്‌ണാ ജിനധരം
നാഗയജ്‌ഞോപവീതിനം
ബാലേന്ദു വിലസന്മൌലിം
വന്ദേ ഹം ഗണനായകം

*അർത്ഥം*
മുഞ്ഞപ്പുല്ല്‌, കൃഷ്‌ണാജിനം എന്നിവ ധരിച്ചവനും സര്‍പ്പത്തെ പൂണുലായി ധരിച്ചവനും ശിരസ്സില്‍ ബാലചന്ദ്രന്‍ പ്രകാശിക്കുന്നവനും ഭൂതഗണങ്ങള്‍ക്കധിപതിയുമായ ശ്രീ മഹാഗണപതിയെ ഞാനിതാ നമസ്‌ക്കരിക്കുന്നു.

*ഗണാഷ്‌ടകം-3*
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
അംബികാ ഹൃദയാനന്ദം
മാതൃഭിഃ പരിപാലിതം
ഭക്‌തപ്രിയം മദോന്മത്തം
വന്ദേ ഹം ഗണനായകം

*അർത്ഥം*
അമ്മയായ പാര്‍വ്വതീ ദേവിയുടെ ഹൃദയത്തിനാനന്ദമരുളുന്നവനും, സപ്‌ത മാതൃഗണങ്ങളാല്‍ രക്ഷിക്കപ്പെട്ടവനും ഭക്‌തന്മാരോട്‌ വാത്സല്യമുള്ളവനും മദോന്മത്തനും ഭൂതഗണങ്ങള്‍ക്കധിപനുമായ ശ്രീ മഹാഗണപതിയെ ഞാനിതാ നമസ്‌ക്കരിക്കുന്നു.

*ഗണാഷ്‌ടകം-4*
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
ചിത്രരത്ന വിചിത്രാംഗം
ചിത്രമാലാ വിഭൂഷിതം
ചിത്രരൂപ ധരം ദേവം
വന്ദേ ഹം ഗണനായകം

*അർത്ഥം*
പലവിധം രത്നങ്ങളാല്‍ അലംകൃതമായ ശരീരത്തോടും നാനാതരം ഹാരങ്ങളാല്‍ അലംകൃതനും വിചിത്രങ്ങളായ രൂപങ്ങളെ ധരിച്ചിരിക്കുന്നവനും ദേവനും ഭൂതഗണങ്ങള്‍ക്കധിപനുമായ ശ്രീ മഹാഗണപതിയെ ഞാനിതാ നമസ്‌ക്കരിക്കുന്നു.

*ഗണാഷ്‌ടകം-5*
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
ഗജവക്‌്രതം സുരശ്രേഷ്‌ഠം
കര്‍ണ്ണ ചാമര ഭൂഷിതം
പാശാങ്കുശ ധരം ദേവം
വന്ദേ ഹം ഗണനായകം

*അർത്ഥം*
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
ഗജത്തിന്റെ മുഖത്തോടു കൂടിയവനും, ദേവതകളില്‍ ശ്രേഷ്‌ഠനും ചെവികളാകുന്ന ചാമരങ്ങളാല്‍ അലംകൃതനും പാശവും അങ്കുശവും ധരിച്ചിരിക്കുന്നവനുമായ ദേവനും ഭൂതഗണങ്ങള്‍ക്കധിപനുമായ ശ്രീ മഹാഗണപതിയെ ഞാനിതാ നമസ്‌ക്കരിക്കുന്നു.

*ഗണാഷ്‌ടകം-6*
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
മൂഷികോത്തമ മാരൂഹ്യ
ദേവാസുര മഹാവിവേ
യോദ്ധൂ കാമം മഹാവീര്യം
വന്ദേ ഹം ഗണനായകം

*അർത്ഥം*
ദേവാസുര യുദ്ധത്തില്‍ മൂഷികോത്തമനെ വാഹനമാക്കിക്കൊണ്ട്‌ യുദ്ധം ചെയ്‌തവനും മഹാ പരാക്രമിയും ഭൂതഗണങ്ങള്‍ക്കധിപനുമായ ശ്രീ മഹാഗണപതിയെ ഞാനിതാ നമസ്‌ക്കരിക്കുന്നു.

*ഗണാഷ്‌ടകം-7*
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
യക്ഷകിന്നര ഗന്ധര്‍വ്വ
സിദ്ധ വിദ്യാധരൈര്‍സ്സദാ
സ്‌തൂയമാനം മഹാത്മാനം
വന്ദേ ഹം ഗണനായകം

*അർത്ഥം*
യക്ഷ കിന്നര ഗന്ധര്‍വ്വ സിദ്ധ വിദ്യാധരാദികളാല്‍ സദാ സ്‌തുതിക്കപ്പെടുന്നവനും മഹാത്മാവും ഭൂതഗണങ്ങള്‍ക്കധിപനുമായ ശ്രീ മഹാഗണപതിയെ ഞാനിതാ നമസ്‌ക്കരിക്കുന്നു.

*ഗണാഷ്‌ടകം-8*
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
സര്‍വ്വ വിഘ്‌ന ഹരം ദേവം
സര്‍വ്വ വിഘ്‌ന വിവര്‍ജ്‌ജിതം
സര്‍വ്വ സിദ്ധി പ്രദാതാരം
വന്ദേ ഹം ഗണനായകം

*അർത്ഥം*
സര്‍വ്വ വിഘ്‌നങ്ങളേയും ഉണ്ടാക്കുന്നവനും, ദേവനും, സര്‍വ്വ വിഘ്‌നങ്ങളേയും ഒഴിവാക്കുന്നവനും, സര്‍വ്വ സിദ്ധികളേയും നല്‍കുന്നവനും, ഭൂതഗണങ്ങള്‍ക്കധിപനുമായ ശ്രീ മഹാഗണപതിയെ ഞാനിതാ നമസ്‌ക്കരിക്കുന്നു.

*ഫലശ്രുതി*
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
ഗണാഷ്‌ടക മിദം പുണ്യം
ഭക്‌തിതോയഃ പഠേന്നരഃ
വിമുക്‌ത സര്‍വ്വ പാപേഭ്യോ
രുദ്ര ലോകം സ ഗഛതി

*അർത്ഥം*
പുണ്യകരമായ ഈ ഗണാഷ്‌ടകം ഭക്‌തിയോടുകൂടി ആരാണോ പഠിക്കുന്നത്‌, അവര്‍ സര്‍വ്വ പാപങ്ങളില്‍നിന്നും മുക്‌തരായി ശ്രീ കൈലാസത്തില്‍- രുദ്രലോകത്തില്‍ എത്തിച്ചേരും.
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
➖➖➖➖➖➖➖➖➖➖
*എഡിറ്റ് ചെയ്യാതെ ഷെയർ ചെയ്യുക* 
*Forward and Share only*
➖➖➖➖➖➖➖➖➖➖
*🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥*
*അജ്ഞാന തിമിരാന്ധസ്യ*
*ജ്ഞാനാഞ്ജന ശലാകയാ*
*ചക്ഷുരുന്മീലിതം യേന*
*തസ്മൈ ശ്രീ ഗുരവേനമ:*
❁══════💎══════❁
*മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരോപദേശം സ്വീകരിക്കുക*
*🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥*
✿════❁═☬ॐ☬═❁════✿
*മൺമറഞ്ഞ ഹൈന്ദവപരമായ  ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ*
🎀✿═══❁★☬ॐ☬★❁═══✿🎀
                *A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚*
                   *V            B            T*
                  █║▌█║▌█║▌
                  *അസ്‌ട്രോ ലൈവ്* 
🎀✿═══❁★☬ॐ☬★❁═══✿🎀
    *✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍*
*✿❁════❁★☬ॐ☬★❁════❁✿*
┇ ┇ ┇ ┇​   *🪔🪔🪔🪔🪔🪔🪔🪔​*
┇ ┇ ┇ ✰🪔  
┇ ┇ ✰🪔       *𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖* 
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉 
✰🪔

ബുദ്ധി ശക്തി നേടുന്നതിനായി ഒരു മന്ത്ര൦

⚜ബുദ്ധി ശക്തി നേടുന്നതിനായി ഒരു മന്ത്ര൦⚜
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

കുട്ടികളുടെ ബുദ്ധി ശക്തി നേടുന്നതിനായി ഒരു മന്ത്ര൦ പരിചയപ്പെടുത്തുന്നു,അര്‍ത്ഥ മറിഞ്ഞു കുറഞ്ഞത്  16 തവണ  അര്‍പ്പണ ബോധത്തോടെ രാവിലെ 6 മണിക്ക് മുന്‍പ്‌ കുളിച്ച് ശുദ്ധ വസ്ത്രം ധരിച്ച് ഈ മന്ത്രം ചൊല്ലുക, തുടർന്നുള്ള ദിവസങ്ങളിൽ നല്ല മാറ്റങ്ങൾ ഉണ്ടാകുകയും ബുദ്ധി ശക്തി ലഭിക്കുകയും ചെയ്യുന്നു  

മന്ത്ര൦ 
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
ഓം മേധം മേ വരുണോ ദദാതു
മേധാമാഗ്നി: പ്രജാപതി:
മേധാമിന്ദ്രശ്ച വായുശ്ച
മേധാം ധാതാ ദദാതു മേ സ്വാഹാ

അർത്ഥം 
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
വരുണ ദേവന്‍ എനിക്ക് ബുദ്ധി നല്‍കട്ടെ, അഗ്നിയും പ്രജാപതിയും എനിക്ക് ബുദ്ധി നല്‍കട്ടെ,ഇന്ദ്രനും വായു ദേവനും എനിക്ക് ബുദ്ധി നല്‍കട്ടെ. ഈ വിശ്വത്തെ മുഴുവന്‍ കാക്കുന്ന ഏകേശ്വരന്‍ എനിക്ക് ബുദ്ധി നല്‍കട്ടെ.അതിനായി ഞാന്‍ ഇതാ ആഹുതി അര്‍പ്പിക്കുന്നു.
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
➖➖➖➖➖➖➖➖➖➖
എഡിറ്റ് ചെയ്യാതെ ഷെയർ ചെയ്യുക 
Forward and Share only
➖➖➖➖➖➖➖➖➖➖
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരവേനമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരോപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ  ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ
🎀✿═══❁★☬ॐ☬★❁═══✿🎀
                A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
                   V            B            T
                  █║▌█║▌█║▌
                  അസ്‌ട്രോ ലൈവ് 
🎀✿═══❁★☬ॐ☬★❁═══✿🎀
    ✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇​   🪔🪔🪔🪔🪔🪔🪔🪔​
┇ ┇ ┇ ✰🪔  
┇ ┇ ✰🪔       𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖 
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉 
✰🪔

ച്യവനൻ മഹർഷിയും,ച്യവനപ്രാശവും

ച്യവനൻ മഹർഷിയും,ച്യവനപ്രാശവും
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

𝓐𝓼𝓽𝓻𝓸 𝓛𝓲𝓿𝓮 𝓗𝓲𝓰𝓱𝓵𝓲𝓰𝓱𝓽𝓼
❁⫷⫸❁⫷⫸❁⫷⫸❁

⫸ ബ്രഹ്മപുത്രനായ ഭൃഗുമഹർഷിക്ക് ഖ്യാതിയിൽ ജനിച്ച പുത്രനാണ് ച്യവനൻ.ആയുർവേദ രസായന ഔഷധയോഗമായ ച്യവനപ്രാശം അദ്ദേഹത്തിനുവേണ്ടി അശ്വിനീ ദേവന്മാർ നിർമ്മിച്ചതാണെന്നാണ് ഐതിഹ്യം    

⫸ ശര്യാതി മഹാരാജാവിന്റെ ഏകപുത്രിയായിരുന്ന സുകന്യ കാട്ടിൽ വരികയും,ച്യവനനു ചുറ്റുമുണ്ടായ വലിയ ചിതൽ പുറ്റ് അവളുടെ ശ്രദ്ധയിൽപെടുകയും ചെയ്യുന്നു    

⫸ ചിതൽപ്പുറ്റിനുള്ളിൽ ചെറിയ രണ്ടു പ്രകാശങ്ങൾ തിളങ്ങുന്നതായി സുകന്യക്ക് തോന്നി. കൗതുകം തോന്നിയ സുകന്യ ചെറിയ മുൾകമ്പുപയോഗിച്ച് രണ്ടു പ്രകാശങ്ങളിലും ശക്തിയായി കുത്തി. ആ പ്രകാശങ്ങൾ ച്യവനന്റെ കണ്ണുകളായിരുന്നു. കണ്ണുകൾ പൊട്ടിയ വേദനയിൽ ച്യവനൻ ദയനീയമായി കരഞ്ഞുപോയി   

ഇനി തുടർന്ന് വായിക്കാം....
════════════ ⊱

ബ്രഹ്മപുത്രനായ ഭൃഗുമഹർഷിക്ക് ഖ്യാതിയിൽ ജനിച്ച പുത്രനാണ് ച്യവനൻ.ആയുർവേദ രസായന ഔഷധയോഗമായ ച്യവനപ്രാശം അദ്ദേഹത്തിനുവേണ്ടി അശ്വിനീ ദേവന്മാർ നിർമ്മിച്ചതാണെന്നാണ് ഐതിഹ്യം. ച്യവനമഹർഷിക്ക് അകാലത്തിൽ വാർധക്യവും ശരീരനാശവും സംഭവിച്ചപ്പോൾ പത്നിയായ സുകന്യയുടെ സഹായത്തോടെ അശ്വിനീ ദേവന്മാർ ഉപദേശിച്ചു കൊടുത്ത രസായനൗഷധമാണ് ഇത്. ഭൃഗു മഹർഷിയുടെ പത്നി ഖ്യാതി ച്യവനനെ ഗർഭം ധരിച്ചിരുന്നവസരത്തിൽ, അവളുടെ സൗന്ദര്യത്തിൽ ആകൃഷ്ടനായ പുലോമൻ എന്നപേരുള്ള രാക്ഷസൻ അവളെ തട്ടിക്കൊണ്ടുപോകുകയും, പൂർണ്ണ ഗർഭിണിയായ ഖ്യാതി സംഭീതയായി അവളുടെ ഗർഭം ഛിദ്രിക്കുകയും കുട്ടി വഴുതി പുറത്തുവീഴുകയും ചെയ്തു. ജനിച്ചുവീണ ആ പൈതൽ കോപത്തോടെ പുലോമനെ നോക്കുകയും ആ രാക്ഷസൻ അഗ്നിയിൽ ദഹിച്ചു ചാമ്പലാവുകയും ചെയ്തു. വഴുതി ഗർഭഛിദ്രം ഉണ്ടായി ജനിച്ചവനെ ച്യവനൻ എന്നു ബ്രഹ്മദേവൻ നാമകരണം ചെയ്തു

ച്യവനമഹർഷിയും പിതാവിനെപോലെ മഹാതപസിയായി തീർന്നു. അദ്ദേഹം തന്റെ തപസ്സ് തുടർച്ചയായി ചെയ്കയാൽ ച്യവനനും ചുറ്റും ചിതൽപ്പുറ്റുണ്ടാവുകയും അത് കാര്യമാക്കാതെ തന്റെ തപസ്സ് തുടരുകയും ചെയ്തു. ഒരിക്കൽ ശര്യാതി മഹാരാജാവിന്റെ ഏകപുത്രിയായിരുന്ന സുകന്യ ഈ കാട്ടിൽ വരികയും അവരുടെ കളികൾക്കിടയിൽ ച്യവനനു ചുറ്റുമുണ്ടായ വലിയ ചിതൽ പുറ്റ് അവളുടെ ശ്രദ്ധയിൽപെട്ടു. ചിതൽപ്പുറ്റിനുള്ളിൽ ചെറിയ രണ്ടു പ്രകാശങ്ങൾ മിന്നാമിനുങ്ങളെപ്പോലെ തിളങ്ങുന്നതായി അവൾക്കു തോന്നി. കൗതുകം തോന്നിയ അവൾ ചെറിയ മുൾകമ്പുപയോഗിച്ച് രണ്ടു പ്രകാശങ്ങളിലും ശക്തിയായി മാറിമാറികുത്തി. ആ പ്രകാശങ്ങൾ ച്യവനന്റെ കണ്ണുകളായിരുന്നു. കണ്ണുകൾ പൊട്ടിയ വേദനയിൽ ച്യവനൻ ദയനീയമായി കരഞ്ഞുപോയി. അതുകേട്ട് അവൾ പേടിച്ച് അവിടെ നിന്നും ഓടിപ്പോയി. മഹാഭാരതത്തിലും ദേവിഭാഗവതത്തിലും ഈ കഥ വിശദമായി പറയുന്നുണ്ട്

സുകന്യ ഈ കാര്യം പേടിതോന്നിയതിനാൽ ആരോടും പറഞ്ഞില്ല. ആ ചിതൽപ്പുറ്റിലുണ്ടായിരുന്നത് ച്യവനനായിരുന്ന കാര്യവും അവൾ അറിഞ്ഞില്ല. പക്ഷേ അതിനുശേഷം ശര്യാതിയുടെ രാജ്യത്തും രാജകൊട്ടാരത്തിലും തുടർച്ചയായി അനിഷ്ടസംഭവങ്ങൾ ഉണ്ടായിക്കൊണ്ടിരുന്നു. ഇതിനെത്തുടർന്ന് കാരണം മനസ്സിലാക്കിയ രാജാവും മന്ത്രിപ്രമുഖന്മാരും ച്യവനനെ കണ്ട് മാപ്പ് അപേക്ഷിച്ചു. പക്ഷേ മുനിവര്യൻ ഒന്നും ആവശ്യപ്പെട്ടില്ല. ശര്യാതി വീണ്ടും വീണ്ടും മഹർഷിയെ കൊട്ടാരത്തിലേക്ക് വിളിച്ചുവെങ്കിലും, തന്റെ തപസ്സു മുടക്കാൻ ആഗ്രഹമില്ലാഞ്ഞ ച്യവനൻ ശാന്തമായി പറഞ്ഞു ശര്യാതിയുടെ പുത്രിയെ വിവാഹംചെയ്തു കൊടുക്കാൻ. ച്യവനന്റെ ആവശ്യം മനസ്സിലാക്കിയ സുകന്യ വിവാഹത്തിനു സമ്മതിക്കുകയും, രാജകീയ സൗകര്യങ്ങൾ എല്ലാം ഉപേക്ഷിച്ച് ച്യവനനൊപ്പം മരവുരിയുടുത്ത് സുകന്യ കാട്ടിലെ അദ്ദേഹത്തിന്റെ ആശ്രമത്തിലേക്ക് താമസം മാറ്റി. ദിവസങ്ങൾ കടന്നുപോയി സുകന്യയുടെ കരങ്ങൾ ച്യവനനു കണ്ണുകളായി, അവർ സുഖമായി പരിഭവങ്ങൾ ഒന്നും കൂടാതെ ആശ്രമത്തിൽ കഴിഞ്ഞു പോന്നു. ഒരിക്കൽ ദേവവൈദ്യന്മാരായ അശ്വിനീ ദേവന്മാർ ആശ്രമപരിസരത്തു വരികയും സുന്ദരിയായ സുകന്യയെ കാണുകയും ചെയ്തു. സുകന്യയുടെ സൗന്ദര്യത്തിൽ മയങ്ങിയ അശ്വനിദേവന്മാർ അവളെ സ്വന്തമാക്കാനായി സമീപിച്ച് ആഗ്രഹം അവളോട് പറഞ്ഞു. സുകന്യ വിവാഹിതയാണന്നും ഭർത്താവ് ച്യവനമുനിയാണന്നും അവൾ മറുപടി പറഞ്ഞെങ്കിലും നിരന്തരം വിവാഹാഭ്യർത്ഥനയുമായി അവർ പിറകേ കൂടി. അവൾ താൻ പതിവ്രതയാണെന്നും ഭർത്താവല്ലാതെ വേറെ ഒരു പുരുഷനോടും തനിക്ക് പ്രിയം ഇല്ലെന്നും പുറമേ കാണുന്ന സൗന്ദര്യമല്ല എന്നെ ഭർത്താവിനോട് അടുപ്പിക്കുന്നതെന്നും അവൾ അറിയിച്ചു. നീ പതിവ്രതയെങ്കിൽ, ബാഹ്യസൗന്ദര്യമല്ല നീ കാണുന്നതെങ്കിൽ നീ നിന്റെ ഭർത്താവിനെ ഏതു വേഷത്തിലും തിരിച്ചറിയുമല്ലോ, നീ കണ്ടുപിടിക്കു നിന്റെ ഭർത്താവിനെ എന്നു പറഞ്ഞ് അശ്വനികുമാരന്മാർ ഇരുവരും, അടുത്തു നിന്ന ച്യവനമഹർഷിയും അടുത്തുള്ള തടാകത്തിലേക്ക് ഇറങ്ങി മുങ്ങി നിമിഷങ്ങൾക്കകം മൂവരും രൂപം മാറി ഒരുപോലെയുള്ള മൂന്നു കുമാരന്മാരായി പൊങ്ങിവന്നു. സുകന്യ, മുന്നിൽ പരന്നു കിടക്കുന്ന തടാകത്തിൽ നിലകൊള്ളുന്ന ഒരു പോലുള്ള മൂന്നു സുന്ദരന്മാരെയും മാറിമാറി നോക്കി. അവൾ അത്ഭുതപ്പെട്ടു, മൂന്നുപേരും ഒരേപോലെ വശ്യമായി പുഞ്ചിരിച്ചുകൊണ്ടു മൊഴിഞ്ഞു, 'സുകന്യേ, ഞാനാണ് ച്യവനൻ. സംശയം വേണ്ട. എന്നെ സ്വീകരിക്കാം നിനക്ക്'. സുകന്യ മൂന്നുപേരെയും മാറിമാറി നോക്കി, ഇതിനു മുൻപ്‌ കണ്ടിട്ടേയില്ലാത്ത മൂന്നു സുന്ദരന്മാർ, മൂവരും ഒരുപോലെ.അവൾ പരാശക്തിയായ ജഗദംബികയെ പ്രാർത്ഥിച്ചു. (ദേവിയുടെ അനുഗ്രഹത്താൽ സുകന്യക്കു മനസ്സിലായി ദേവകുമാരന്മാർക്ക് മിഴികൾ അടയാറില്ലത്രെ). ച്യവനമഹർഷിയെ മനസ്സിലാക്കാൻ കഴിഞ്ഞ സുകന്യയേയും ച്യവനനേയും അശ്വനികുമാരന്മാർ അനുഗ്രഹിച്ച് യാത്രയായി. ച്യവനമഹർഷിയ്ക്ക് നിത്യയൗവനശക്തി നൽകിയതുമായി ബന്ധപ്പെടുത്തിയാണ് ച്യവനപ്രാശം എന്ന ഔഷധകൂട്ടിനു ആ പേർ കിട്ടിയത്
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
➖➖➖➖➖➖➖➖➖➖
എഡിറ്റ് ചെയ്യാതെ ഷെയർ ചെയ്യുക 
Forward and Share only
➖➖➖➖➖➖➖➖➖➖
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരവേനമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരോപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ  ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ
🎀✿═══❁★☬ॐ☬★❁═══✿🎀
                A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
                   V            B            T
                  █║▌█║▌█║▌
                  അസ്‌ട്രോ ലൈവ് 
🎀✿═══❁★☬ॐ☬★❁═══✿🎀
    ✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇​   🪔🪔🪔🪔🪔🪔🪔🪔​
┇ ┇ ┇ ✰🪔  
┇ ┇ ✰🪔       𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖 
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉 
✰🪔

Monday, September 14, 2020

ദേവി താര

⚜ദേവി താര⚜
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

𝓐𝓼𝓽𝓻𝓸 𝓛𝓲𝓿𝓮 𝓗𝓲𝓰𝓱𝓵𝓲𝓰𝓱𝓽𝓼
❁⫷⫸❁⫷⫸❁⫷⫸❁

⫸ ദശമഹാവിദ്യയിലെ പ്രധാനമായ ഒരു അവതാരമാണ് താര ദേവി. സ്ത്രീ ശക്തിയായ താരയുടെ പേരിനർത്ഥം "സംരക്ഷിക്കുന്നവൾ" എന്നാണ്    

⫸ ദുർഗ്ഗ, മഹാദേവി അല്ലെങ്കിൽ പാർവതി എന്നീ ശക്തി രൂപങ്ങളുടെ താന്ത്രിക രൂപങ്ങളിൽ ഒന്നാണു താര. കൂടാതെ താരിണി എന്ന നാമത്തിലും എന്നും ഈ ദേവത അറിയപ്പെടുന്നു    

⫸ സ്വയം സുന്ദരമായതും എന്നാൽ സ്വയം തന്നെ ശക്തിയാർജിച്ചതുമായ ,എല്ലാ ജീവന്റെയും ആധാരമാണു താര   

ഇനി തുടർന്ന് വായിക്കാം....
════════════ ⊱

ദശമഹാവിദ്യയിലെ പ്രധാനമായ ഒരു അവതാരമാണ് താര ദേവി. സ്ത്രീ ശക്തിയായ താരയുടെ പേരിനർത്ഥം "സംരക്ഷിക്കുന്നവൾ" എന്നാണ്. ദുർഗ്ഗ, മഹാദേവി അല്ലെങ്കിൽ പാർവതി എന്നീ ശക്തി രൂപങ്ങളുടെ താന്ത്രിക രൂപങ്ങളിൽ ഒന്നാണു താര. കൂടാതെ താരിണി എന്ന നാമത്തിലും എന്നും ഈ ദേവത അറിയപ്പെടുന്നു. സംരക്ഷിക്കുക എന്നർതം വരുന്ന താർ എന്ന സംസ്കൃത പദത്തിൽ നിന്നാണു താര എന്ന പേർ ഉളവായിട്ടുള്ളത്. എന്നാൽ മിക്ക തദ്ദേശ ഭാഷകളിലും നക്ഷത്രം എന്നാണു ഈ വാക്കിന്റെ അർത്ഥം. സ്വയം സുന്ദരമായതും എന്നാൽ സ്വയം തന്നെ ശക്തിയാർജിച്ചതുമായ ,എല്ലാ ജീവന്റെയും ആധാരമാണു താര എന്നു സാരം.
കാളിഭഗവതിയുടെ നീലവർണ്ണം കരണം ദേവി താരാ എന്നും അറിയപ്പെടുന്നു, താരാ എന്ന നാമത്തിന്റെ രഹസ്യം സദാ മോക്ഷദായിനിയായി തരണം ചെയ്യിപ്പിക്കുന്നവൾ അതു കൊണ്ട് താരാ എന്ന പേർ, അനായസമായ വാക്ശക്തി കൊട്ടുക്കുന്നതിന് സമർത്ഥയായവൾ എന്നതുകൊണ്ട് ഈ ദേവിയെ നീലസരസ്വതി എന്നും പറയുന്നു,  ഭയങ്കര വിപത്തുകളിൽ നിന്നും ഭക്തന്മാരെ രക്ഷിക്കുന്നതുകൊണ്ട് ഉഗ്രതാരാ എന്നും അറിയപ്പെടുന്നു. ഹയഗ്രീവനെ വധം ചെയ്യുന്നതിനാലാണ് നീലവിഗ്രഹം സ്വീകരിച്ചത്. ശത്രുനാശം, വാക് ശക്തി, പ്രപ്തി, ഭോഗമോക്ഷ് പ്രാപ്തി, ഇവയെല്ലാം താര അഥവാ ഉഗ്രതാരാ സാധനയിൽക്കൂടി ലഭിക്കുന്നു. രാത്രി ദേവീ സ്വരൂപയായ ശക്തിതാരാ മഹാവിദ്യകളിൽ അദ്ഭുതപ്രഭാവത്തോട കൂടിയവളും, സിദ്ധികൾക്ക് അധിഷ്ഠാത്രിയായ ദേവിയാണ്.

മന്ത്രം
ഓം ഐം ഹ്രീം സ്ത്രീം താരായൈ ഹും ഫട് സ്വാഹ

താരാദേവിക്ക് മൂന്നു രൂപങ്ങൾ ഉണ്ട്, താരാ, ഏകജട, നീലസരസ്വതി, മൂന്ന് രൂപങ്ങളുടെയും രഹസ്യം, കാര്യശക്തി, ധ്യാനം, ഇവ ഭിന്നമാണെങ്കിലും ശക്തി സമാനവും ഏകവും ആണ്.  ഈ ദേവിയുടെ ഉപാസനകൊണ്ട് സാധാരണ വ്യക്തിക്ക് പോലും. ബൃഹസ്പതിയെപ്പോലെ വിദ്വനായിമാറുന്നു.
ഭാരതത്തിൽ സർവ്വപ്രഥമായി വസിഷ്ഠ മഹർഷിയാണ് താരായുടെ ആരാധന അതുകൊണ്ട് തന്നെ വസിഷ്ഠാരാധിത എന്നും ദേവിക്ക് പേരുണ്ട്.  ചൈന, തിബറ്റ്, ലഡാക്, എന്നി പ്രദേശങ്ങളിൽ താരോപാസന പ്രചാരത്തിൽ ഉണ്ടായിരുന്നു, താരാരാത്രിയിൽ താരയുടെ ഉപാസനക്ക് പ്രത്യേക മഹത്വമുണ്ട്. ചൈത്ര ശുക്ല നവമീ രാത്രിയെയാണ് താരാരാത്രി എന്നു പറയുന്നത്.താരയെ കുറിച്ചു വാമൊഴിയായി പറഞ്ഞു വന്ന ഒരു കഥയുണ്ട്. ദേവാസുരന്മാരുടെ പാലാഴി മദനവുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. ഹലാഹല വിഷം കുടിച്ച ശിവൻ അതിന്റെ ശക്തിയാൽ മൊഹാലസ്യ പെട്ടു പോകുന്നു. മഹാദേവിയായ ദുർഗാ മാതാവ് അപ്പോൾ താരാരൂപം ധാരണം ചെയ്തു, അദ്ദേഹത്തെ മടിയിലിരുത്തി മുലയൂട്ടി, വിഷവീര്യം നശിപ്പിച്ചു എന്നാണു ഒരു വിശ്വാസം
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
➖➖➖➖➖➖➖➖➖➖
എഡിറ്റ് ചെയ്യാതെ ഷെയർ ചെയ്യുക
Forward and Share only
➖➖➖➖➖➖➖➖➖➖
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരവേനമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരോപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ  ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ
🎀✿═══❁★☬ॐ☬★❁═══✿🎀
                A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
                   V            B            T
                  █║▌█║▌█║▌
                  അസ്‌ട്രോ ലൈവ്
🎀✿═══❁★☬ॐ☬★❁═══✿🎀
    ✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇​   🪔🪔🪔🪔🪔🪔🪔🪔​
┇ ┇ ┇ ✰🪔 
┇ ┇ ✰🪔       𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉
✰🪔

ദേവി ശൂലിനീ

⚜ദേവി ശൂലിനീ⚜
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

𝓐𝓼𝓽𝓻𝓸 𝓛𝓲𝓿𝓮 𝓗𝓲𝓰𝓱𝓵𝓲𝓰𝓱𝓽𝓼
❁⫷⫸❁⫷⫸❁⫷⫸❁

⫸ ദുർഗ്ഗയുടെ ഒരു ഉഗ്രരൂപമാണ് ശൂലിനീദേവി,ശൂലിനിക്ക് കറുത്തനിറമാണ്,ആയുധങ്ങളോടുകൂടിയ എട്ട് കൈകൾ ഉണ്ട്. ദേവിയുടെ പ്രധാന ആയുധം ത്രിശൂലമാണ്    

⫸ നരസിംഹത്തിന്റെ കോപം ശമിപ്പിക്കാൻ ശിവൻ ശരഭരൂപത്തിൽ അവതാരമെടുത്തപ്പോൾ ശരഭത്തിന്റെ ഒരു ചിറക് ശൂലിനിദേവി ആയിരുന്നു എന്ന് പറയപ്പെടുന്നു    

⫸ ശത്രുജയത്തിനും ഐശ്വര്യപ്രാപ്തിക്കും വേണ്ടിയാണ് ശൂലിനിദേവിയെ ആരാധിക്കുന്നത്. പിതൃദോഷം ഉള്ളവര് ശൂലിനിയെ ഉപാസിച്ചാൽ അവരുടെ ദോഷം നശിക്കും. ഭക്തസങ്കടങ്ങള് നശിപ്പിക്കുന്ന ഉഗ്രമൂർത്തിയാണ് ശൂലിനിദേവി   

ഇനി തുടർന്ന് വായിക്കാം....
════════════ ⊱

ദുർഗ്ഗയുടെ ഒരു ഉഗ്രരൂപമാണ് ശൂലിനീദേവി. ഹിമാചൽപ്രദേശിൽ ദുർഗ്ഗാഭഗവതി ശൂലിനീരൂപത്തിൽ പ്രത്യക്ഷപ്പെട്ടു എന്നാണ് ഐതിഹ്യം. കിഴക്കെ ഇന്ത്യയില് യുദ്ധദേവതയായിട്ടാണ് ശൂലിനി ആരാധിക്കപ്പെടുന്നത് . നരസിംഹത്തിന്റെ കോപം ശമിപ്പിക്കാൻ ശിവൻ ശരഭരൂപത്തിൽ അവതാരമെടുത്തപ്പോൾ ശരഭത്തിന്റെ ഒരു ചിറക് ശൂലിനിദേവി ആയിരുന്നു. ശൂലിനിക്ക് കറുത്തനിറമാണ്. ആയുധങ്ങളോടുകൂടിയ എട്ട് കൈകൾ ഉണ്ട്. ദേവിയുടെ പ്രധാന ആയുധം ത്രിശൂലമാണ്. ഗദകൾ ധരിച്ച നാല് സേവകര് ദേവിയുടെകൂടെ ഉണ്ട്.ശത്രുജയത്തിനും ഐശ്വര്യപ്രാപ്തിക്കും വേണ്ടിയാണ് ശൂലിനിദേവിയെ ആരാധിക്കുന്നത്. പിതൃദോഷം ഉള്ളവര് ശൂലിനിയെ ഉപാസിച്ചാൽ അവരുടെ ദോഷം നശിക്കും. ഭക്തസങ്കടങ്ങള് നശിപ്പിക്കുന്ന ഉഗ്രമൂർത്തിയാണ് ശൂലിനിദേവി. ഹിരണ്യകശിപുവിനെ വധിക്കുന്നതിന് വേണ്ടി മഹാവിഷ്ണു നരസിംഹരൂപം എടുത്തു. നരസിംഹരൂപിയായ വിഷ്ണു ഹിരണ്യകശിപുവിനെ കൊട്ടാരത്തിന്റെ പടികളിൽ കിടത്തി വധിച്ചു. അതിനുശേഷം ഹിരണ്യകശിപുവിന്റെ രക്തം കുടിക്കാൻ തുടങ്ങി. നരസിംഹത്തിന്റെ ക്രോധാവേശം എന്നിട്ടും അടങ്ങിയില്ല. നരസിംഹത്തിന്റെ ക്രോധം ശമിപ്പിക്കാൻ ദേവന്മാര് ശ്രമിച്ചെങ്കിലും സാധിച്ചില്ല. അപ്പോൾ പരമശിവൻ സിംഹം, പക്ഷി, മനുഷ്യൻ എന്നീ രൂപങ്ങള് കൂടിചേർന്ന ശരഭരൂപം കൈക്കൊണ്ടു. ശരഭത്തിന്റെ ഒരു ചിറക് ശൂലിനിയും മറ്റൊരു ചിറക് പ്രത്യംഗിരയും ആയിരുന്നു.ശൂലിനീകല്പം, ശാരദാതിലകം തുടങ്ങിയ അനേകം തന്ത്രഗ്രന്ഥങ്ങളില് ശൂലിനി മന്ത്രസാധനയെകുറിച്ച് വിവരിച്ചിട്ടുണ്ട്. ശത്രുനാശത്തിന് ശൂലിനീഹോമം ചെയ്യുന്നത് വളരെ ഫലപ്രദമാണ്.
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
➖➖➖➖➖➖➖➖➖➖
എഡിറ്റ് ചെയ്യാതെ ഷെയർ ചെയ്യുക
Forward and Share only
➖➖➖➖➖➖➖➖➖➖
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരവേനമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരോപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ  ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ
🎀✿═══❁★☬ॐ☬★❁═══✿🎀
                A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
                   V            B            T
                  █║▌█║▌█║▌
                  അസ്‌ട്രോ ലൈവ്
🎀✿═══❁★☬ॐ☬★❁═══✿🎀
    ✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇​   🪔🪔🪔🪔🪔🪔🪔🪔​
┇ ┇ ┇ ✰🪔 
┇ ┇ ✰🪔       𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉
✰🪔

കളമെഴുത്ത്‌

⚜ഭഗവതിക്കാവിലെ കളമെഴുത്ത്‌ രീതികൾ⚜
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

𝓐𝓼𝓽𝓻𝓸 𝓛𝓲𝓿𝓮 𝓗𝓲𝓰𝓱𝓵𝓲𝓰𝓱𝓽𝓼
❁⫷⫸❁⫷⫸❁⫷⫸❁

⫸ പന്തലലങ്കാരത്തോടെ ആണ് സാധാരണ കളമെഴുത്തിനുളള ചടങ്ങുകൾ ആരംഭിക്കുന്നത്. കുരുത്തോല, ആലില, മാവില, കവുങ്ങിൻപൂക്കുല എന്നിവകൊണ്ട്‌ പാട്ടമ്പലം അലങ്കരിക്കുന്നു,കുറുപ്പിന്റെ ഭാവനയ്‌ക്കനുസരിച്ച്‌ രൗദ്രരൂപിണിയായ കാളിയുടെ രൂപം വരച്ചു തുടങ്ങുന്നു    

⫸ ദക്ഷിണ വച്ച് കളം കൈയ്യേറ്റു കഴിഞ്ഞാൽ കളംപാട്ട്‌ തുടങ്ങുന്നു. ചെണ്ട, ഇലത്താളം എന്നീ വാദ്യങ്ങളുടെ സഹായത്തോടെ ത്രിപുടതാളത്തിൽ പാടുന്നു. പന്തലലങ്കാരത്തിൽ തുടങ്ങുന്ന പാട്ട്‌ ഭഗവതിയുടെ കേശാദിപാദവും പാദാദികേശവും വർണ്ണിക്കുന്നു    

⫸ പാട്ടിനുശേഷം കളംമായ്‌ക്കലാണ്‌. പന്തലിന്റെ ഇരുവശത്തെയും കുരുത്തോല കളത്തിലേയ്‌ക്ക്‌ വലിച്ചിടുന്നു. ഒരു കൈയിൽ താലവുമേന്തി കുരുത്തോല മടക്കി കളംമായ്‌ക്കുന്നു. തിരുമുഖം ഒടുവിലേ മായ്‌ക്കൂ. ഒന്നുകൂടി തിരുമുഖം ഉഴിഞ്ഞതിനുശേഷം മുഖം മായ്‌ക്കുന്നു   

ഇനി തുടർന്ന് വായിക്കാം....
════════════ ⊱

പന്തലലങ്കാരത്തോടെ ആണ് സാധാരണ കളമെഴുത്തിനുളള ചടങ്ങുകൾ ആരംഭിക്കുന്നത്. കുരുത്തോല, ആലില, മാവില, കവുങ്ങിൻപൂക്കുല എന്നിവകൊണ്ട്‌ പാട്ടമ്പലം അലങ്കരിക്കുന്നു. ഗണം തിരിച്ച്‌ കയറുപാവി അതിൽ പതിനെട്ടുമുഴം നീളമുളള പട്ട്‌ കൂറയായി അതിനുമുകളിൽ വിരിക്കുന്നു. അലക്കിയ വെളളമുണ്ടും കൂറയായി ഉപയോഗിക്കുന്നുണ്ട്‌. അതിനുശേഷം ഗണപതിക്ക്‌ വിളക്കുകത്തിച്ച്‌ അതിനടുത്ത്‌ നിറയും വയ്‌ക്കുന്നു. ഇടങ്ങഴി നെല്ല്‌, നാഴിയരി, നാളികേരം, ശർക്കര, അവിൽ, മലർ, കദളിപ്പഴം, നിലവിളക്ക്‌, വെറ്റില, അടയ്‌ക്ക, പണം എന്നിവ അടങ്ങിയതാണ്‌ നിറ. ഇതിനടുത്തായി ഷഡ്‌കോണപദ്‌മമിടുന്നു. ഇതിൽ സർവ്വദേവീദേവൻമാരുടേയും സാന്നിദ്ധ്യം ഉണ്ടാകുമെന്നാണ്‌ പറയുന്നത്‌. പിന്നെ ശംഖുവിളിച്ച്‌ വലംതലകൊട്ടി കൊട്ടിയറിയിപ്പാണ്‌. ഇതോടെ കളമെഴുത്ത്‌ തുടങ്ങുന്നു.

കുറുപ്പിന്റെ ഭാവനയ്‌ക്കനുസരിച്ച്‌ രൗദ്രരൂപിണിയായ കാളിയുടെ രൂപം വരച്ചു തുടങ്ങുന്നു. കളത്തിനു കുറുകെ അരിപ്പൊടികൊണ്ട്‌ ഒരു വര വരയ്‌ക്കുന്നു. കറുത്തപൊടി കൊണ്ട്‌ കളത്തറ വരച്ചതിനുശേഷം മുകളിൽ മറ്റു വർണ്ണങ്ങളുപയോഗിച്ച്‌ കാല്‌, മെയ്യ്‌, മാറ്‌, കൈയ്‌ എന്നിവ വരയ്‌ക്കുന്നു. കൈകൾ വരയ്‌ക്കുന്നതിന്‌ പ്രത്യേകതകൾ ഏറെയാണ്‌. 4,8,16,32,64,128 എന്നീ ക്രമത്തിലാണ്‌ കൈകൾ വരയ്‌ക്കുന്നത്‌. ഇരുവശത്തെ കൈകളിലെ ആയുധങ്ങൾക്കുമുണ്ട്‌ പ്രത്യേകത. ഒരു വശത്തെ കൈകളിൽ ദാരികന്റെ തല, വട്ടക, പാമ്പ്‌, കയറ്‌, താമര, ഗ്രന്ഥക്കെട്ട്‌ തുടങ്ങിയ മൂർച്ചയില്ലാത്ത വസ്തുക്കൾ പിടിക്കുമ്പോൾ മറുവശത്ത്‌ വാൾ, ശൂലം, തുടങ്ങിയ മൂർച്ചയുളള ആയുധങ്ങളാണ്‌ പിടിക്കുന്നത്‌. കളമെഴുത്തിൽ അവസാനമാണ്‌ മുഖത്തിന്റെ രൂപം പൂർത്തിയാക്കുക. ഏറ്റവും ഒടുവിലത്തെ ചടങ്ങാണ്‌ മിഴിയിടൽ പച്ചപ്പൊടി, കരിപ്പൊടി, അരിപ്പൊടി, മഞ്ഞപ്പൊടി, ചുവന്നപ്പൊടി എന്നീ വർണ്ണങ്ങളാണ്‌ കളമെഴുത്തിന്‌ ഉപയോഗിക്കുന്നത്‌. കുന്നിവാകയുടെ ഇലപൊടിച്ച്‌ പച്ചയ്‌ക്കും ഉമികരിച്ച്‌ കറുപ്പിനും ഉണക്കലരിപൊടിച്ച്‌ വെളുപ്പിനും ഉപയോഗിക്കുന്നു. മഞ്ഞൾപ്പൊടിയും ചുണ്ണാമ്പും ചേർത്താണ്‌ ചുവപ്പ്‌ ഉണ്ടാക്കുന്നത്‌. മഞ്ഞപ്പൊടി സ്വർണ്ണത്തേയും ചുവപ്പുപൊടി ചെമ്പിനെയും അരിപ്പൊടി വെളളിയേയും ഉമിക്കരിപ്പൊടി ഇരുമ്പിനെയും സൂചിപ്പിക്കുന്നു. പിന്നെ ഒരുക്കുപണികൾ തുടങ്ങുന്നു. കളത്തിന്‌ ചുറ്റുമായി നിറ വയ്‌ക്കുന്നു. വലതുഭാഗത്തെ ഒരു നിറ മാറ്റുപീഠമാണ്‌. ഇവിടെ ഇരുന്നാണ്‌ തന്ത്രി പൂജകൾ ചെയ്യുന്നത്‌. ആവണപ്പലകയിൽ അലക്കിയ മുണ്ട്‌ നിറയോടൊപ്പം വച്ചതാണ്‌ മാറ്റുപീഠം. ചിലദേശങ്ങളിൽ മാറ്റുപീഠം തലവശത്തുവയ്‌ക്കുന്ന പതിവുണ്ട്‌. ചിലയിടത്ത്‌ പീഠത്തിൽവാൾ വയ്‌ക്കും. പിന്നീട്‌ തന്ത്രി പൂജ ചെയ്യുന്നു. പൂജയ്‌ക്കുശേഷം തിരിയുഴിച്ചിലാണ്‌. കളമെഴുതിയ കുറുപ്പാണ്‌ ഇതുചെയ്യുന്നത്‌. താലത്തിൽ ദീപംതെളിച്ച്‌ കാൽ, തല, സോപാനം എന്നിവിടങ്ങളിൽ മൂന്നു പ്രാവശ്യം ഉഴിയുന്നു. പിന്നെ ഉടമസ്ഥൻ വന്ന്‌ ദക്ഷിണവച്ച്‌ കളം കൈയ്യേൽക്കുന്നു. കളം കൈയ്യേറ്റു കഴിഞ്ഞാൽ കളംപാട്ട്‌ തുടങ്ങുന്നു. ചെണ്ട, ഇലത്താളം എന്നീ വാദ്യങ്ങളുടെ സഹായത്തോടെ ത്രിപുടതാളത്തിൽ പാടുന്നു. പന്തലലങ്കാരത്തിൽ തുടങ്ങുന്ന പാട്ട്‌ ഭഗവതിയുടെ കേശാദിപാദവും പാദാദികേശവും വർണ്ണിക്കുന്നു.

ഭദ്രകാളി, അയ്യപ്പൻ, വേട്ടയ്‌ക്കൊരുമകൻ, അന്തിമഹാകാളൻ, ത്രിപുരാന്തകൻ, ആരിയനമ്പി, അസുര മഹാകാളൻ, ബ്രഹ്‌മരക്ഷസ്‌, തിരുവളയനാട്ട്‌ ഭഗവതി, കുറ്റിപ്പുറത്ത്‌ ഭഗവതി, ക്ഷേത്രപാലകൻ, വീരഭദ്രൻ, കുരുമകൻ, അന്തിമലയാരൻ, കുരുതിരാമൻ, എരിഞ്ഞിപുരാന്തകൻ, നീലവട്ടാരി, ഭ്രാന്തമഹാകാളൻ എന്നീ പതിനെട്ട്‌ ശൈവമൂർത്തികൾക്ക്‌ പ്രത്യേകം പാട്ടുകളുണ്ട്‌. പാട്ടിനുശേഷം കളംമായ്‌ക്കലാണ്‌. പന്തലിന്റെ ഇരുവശത്തെയും കുരുത്തോല കളത്തിലേയ്‌ക്ക്‌ വലിച്ചിടുന്നു. ഒരു കൈയിൽ താലവുമേന്തി കുരുത്തോല മടക്കി കളംമായ്‌ക്കുന്നു. തിരുമുഖം ഒടുവിലേ മായ്‌ക്കൂ. ഒന്നുകൂടി തിരുമുഖം ഉഴിഞ്ഞതിനുശേഷം മുഖം മായ്‌ക്കുന്നു. താളവുംപാട്ടും ഉച്ചസ്ഥായിയിലെത്തുമ്പോൾ ഉറഞ്ഞുതുളളുന്ന പിണിയാൾ കളം മായ്‌ക്കുന്ന രീതിയാണ്‌ സർപ്പക്കളങ്ങളിലും മറ്റുമുളളത്‌. ഈ തൊഴിൽകൊണ്ട്‌ ജീവിക്കാനാവില്ലെന്ന്‌ മനസ്സിലാക്കായതുകൊണ്ട്‌ പല കളമെഴുത്തുകാരും മറ്റ്‌ തൊഴിലുകളിലേയ്‌ക്ക്‌ മാറിയപ്പോഴും അഭിമാനത്തോടെ ഇത്‌ കൊണ്ടുനടക്കുന്ന ചില കുടുംബങ്ങളെങ്കിലുമുണ്ട്
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
➖➖➖➖➖➖➖➖➖➖
എഡിറ്റ് ചെയ്യാതെ ഷെയർ ചെയ്യുക
Forward and Share only
➖➖➖➖➖➖➖➖➖➖
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരവേനമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരോപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ  ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ
🎀✿═══❁★☬ॐ☬★❁═══✿🎀
                A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
                   V            B            T
                  █║▌█║▌█║▌
                  അസ്‌ട്രോ ലൈവ്
🎀✿═══❁★☬ॐ☬★❁═══✿🎀
    ✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇​   🪔🪔🪔🪔🪔🪔🪔🪔​
┇ ┇ ┇ ✰🪔 
┇ ┇ ✰🪔       𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉
✰🪔

Saturday, September 12, 2020

എന്താണ് ചൂഡാകർമ്മം?

⚜എന്താണ് ചൂഡാകർമ്മം?⚜
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

𝓐𝓼𝓽𝓻𝓸 𝓛𝓲𝓿𝓮 𝓗𝓲𝓰𝓱𝓵𝓲𝓰𝓱𝓽𝓼
❁⫷⫸❁⫷⫸❁⫷⫸❁

⫸ ശിശുവികുഞ്ഞ് ജനിച്ച് മൂന്ന് വർഷം കഴിയുമ്പോഴോ മുൻക്കൂട്ടിവേണമെങ്കിൽ ഒരു വയസ്സ് തികഞ്ഞിട്ടോ, ഉത്തരായണകാലത്ത് ശുക്ല്പക്ഷത്തിൽ ഒരു ശുഭമൂഹൂർത്തത്തിൽ ഗർഭത്തിൽ വെച്ച് അങ്കുരിച്ചിട്ടുള്ള തലമുടി കളയുന്ന കർമ്മത്തെ ചൂഡാകർമ്മം എന്ന് പറയാം   

⫸ ചില പ്രാദേശിക ഭാഷ അടിസ്ഥാനത്തിൽ ഈ കർമത്തെ കേശാച്ഛേദനം അഥവ മുണ്ഡനസംസ്ക്കാരം എന്നീ പേരുകളിലും അറിയപ്പെടുന്നു.    

⫸ കത്രികകൊണ്ട് യഥാക്രമം വലത്തും, ഇടത്തും, പിന്നിലും മുന്നിലുമുള്ള മുടി മുറിക്കുകയും ചെയ്ത ശേഷം പിതാവ് ക്ഷുരകനെ ക്ഷണിച്ച് യജ്ഞവേദിയുടെ വടക്ക് ഭാഗത്ത് പൂർവ്വാഭിമുഖമായിരുത്തി അയാളെകൊണ്ട് നല്ലവണം മൂഡനം ചെയ്യിക്കണം   

ഇനി തുടർന്ന് വായിക്കാം....
════════════ ⊱

കുഞ്ഞ് ജനിച്ച് മൂന്ന് വർഷം കഴിയുമ്പോഴോ മുൻക്കൂട്ടിവേണമെങ്കിൽ ഒരു വയസ്സ് തികഞ്ഞിട്ടോ, ഉത്തരായണകാലത്ത് ശുക്ല്പക്ഷത്തിൽ ഒരു ശുഭമൂഹൂർത്തത്തിൽ ഗർഭത്തിൽ വെച്ച് അങ്കുരിച്ചിട്ടുള്ള തലമുടി കളയുന്ന കർമ്മമാണിത്. ഇതിനെ കേശാച്ഛേദനം അഥവ മുണ്ഡനസംസ്ക്കാരം എന്നീ പേരുകളിലും ആചരിക്കാറുണ്ട്.

തൃതീയേ വർഷേ ചൗളം
ഉത്തരതേഽ ഗ്നേർബ്രീഹിയവമാ-
ഷതിലാനാം പൃഥക് പൂർണ്ണാശരാവാണി
നിദധാതി സാംവത്സരികസ്യ ചൂഡാകരണം

എന്നി ക്രമങ്ങളിൽ ആശ്വലായന, പരസ്ക്കര, ഗോദീലീയാദി തുടങ്ങിയ ഗൃഹ്യ സൂത്രങ്ങളിൽ ചൂഡാകർമ്മത്തെ പറ്റി പറയുന്നു. വിധിയാംവണം പൂജ-ഹോമാദികൾ അനുഷ്ഠിച്ചിട്ട് അതിനുശേഷം ഒരുപാത്രം ജലം ജപിച്ച് ജലവും വെണ്ണയും ചേർത്ത് കയ്യിലെടുത്തുകൊണ്ട്

ഓം അദിതിഃ ശ്മശ്രുവപത്വാപഉദന്തുവർച്ചസാ
ചികിത്സതു പ്രജാപതിഃ ദീർഘായുത്വായചക്ഷസേ
ഓം സവിത്രാ പ്രസൂതാ ദൈവ്യാ അപൗദന്തുതേ
തനും ദീർഘായുത്വായ വർച്ചസേ

എന്നി മന്ത്രോച്ചാരണപൂർവ്വം മൂന്ന് പ്രാവിശ്യം കുട്ടിയുടെ തലമുടിയിൽ പുരട്ടി മുടി ഒതുക്കിവെക്കുകയും മൂന്ന് ദർഭപ്പുല്ല് മുടിയോട് ചേർത്തു പിടിച്ചുകൊണ്ട്,

ഓം ഔഷധേ ത്രായസ്വൈനം ഓം വിഷ്ണോർദംഷ്ട്രോ ഽസി
ഇത്യാദി മന്ത്രോച്ചരണപൂർവ്വം കത്രികകൊണ്ട് യഥാക്രമം വലത്തും, ഇടത്തും, പിന്നിലും മുന്നിലുമുള്ള മുടി മുറിക്കുകയും ചെയ്തിട്ട് പിതാവ് ക്ഷുരകനെ ക്ഷണിച്ച് യജ്ഞവേദിയുടെ വടക്ക് ഭാഗത്ത് പൂർവ്വാഭിമുഖമായിരുത്തി അയാളെകൊണ്ട് നല്ലവണം മൂഡനം ചെയ്യിക്കണം. തത്സമയത്ത് ചൊല്ലേണ്ടുന്ന മന്ത്രം താഴെ ചേർക്കുന്നു 

ഓം യത്ക്ഷുരേണ മർചയതാ സുപേശസാ
വപ്താ വപസികേശാൻ ശുദ്ധി
ശിരോമാസ്യായുഃ പ്രമേഷിഃ

ദർഭയില്ലെങ്കിൽ കുശപ്പുല്ല് മൂന്നണ്ണം ചേർത്തിട്ട് വേണം ആദ്യത്തെ മുടി കത്രിക്കേണ്ടത് ശിഖ- കുടുമ വെക്കണമെന്നുള്ളവർ രണ്ടാമത്തെ ക്ഷൗരം മുതൽ വളർത്തിയാൽ മതിയാകും .മൂണ്ഡനം കഴിഞ്ഞ് ദർഭ , ശമീവൃക്ഷത്തിന്റെ ഇല എന്നിവയിൽ പശുവിൻ ചാണകം കൊണ്ട് മുടിയെല്ലാം ഒപ്പിയെടുത്ത് ഒരു കുഴികുത്തി അതിലിട്ട് മൂടണം കേശഛേദനാന്തരം വെണ്ണയോ തൈരിന്റെ പാടയോ തലയിൽ പുരട്ടി കുട്ടിയേ കുളിപ്പിച്ച് ശുഭവസ്ത്രം ധരിപ്പിച്ച് തലയിൽ ചന്ദനം കൊണ്ട് സ്വസ്തികയെഴുതി വീണ്ടും യജ്ഞവേദിക്കടുത്ത് കൊണ്ടു വന്ന് സമാപനയജ്ഞം നടത്തി ക്ഷുരകൻ പുരോഹിതർ എന്നിവർക്ക് പാരിതോഷികം നൽകി യഥശക്തി സൽക്കരിക്കണം. എല്ലാവരും യാത്ര പറഞ്ഞ് പിരിയുമ്പോൾ

ഓം ത്വം ജീവശരദാഃ ശതം വർദ്ധമാനഃ 

എന്ന മന്ത്രം ഉച്ചരിച്ച് കുട്ടിയെ ആശിർവദിക്കണം ഇപ്പോൾ എന്താണ് ചൂഡാകർമ്മം? എന്നതിന് സാമാന്യം വിവരണം ലഭിച്ചിരിക്കുമല്ലോ ?
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
➖➖➖➖➖➖➖➖➖➖
എഡിറ്റ് ചെയ്യാതെ ഷെയർ ചെയ്യുക
Forward and Share only
➖➖➖➖➖➖➖➖➖➖
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരവേനമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരോപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ  ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ
🎀✿═══❁★☬ॐ☬★❁═══✿🎀
                A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
                   V            B            T
                  █║▌█║▌█║▌
                  അസ്‌ട്രോ ലൈവ്
🎀✿═══❁★☬ॐ☬★❁═══✿🎀
    ✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇​   🪔🪔🪔🪔🪔🪔🪔🪔​
┇ ┇ ┇ ✰🪔 
┇ ┇ ✰🪔       𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉
✰🪔

എന്താണ് അന്നപ്രാശനം?

⚜എന്താണ് അന്നപ്രാശനം?⚜
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

𝓐𝓼𝓽𝓻𝓸 𝓛𝓲𝓿𝓮 𝓗𝓲𝓰𝓱𝓵𝓲𝓰𝓱𝓽𝓼
❁⫷⫸❁⫷⫸❁⫷⫸❁

⫸ കുഞ്ഞിന് ആദ്യമായി ചോറൂണ് നൽക്കുന്ന കർമ്മമാണിത്. അന്നം കഴിക്കുവാനുള്ള ശക്തി കുഞ്ഞിൽ ഉണ്ടാവുമ്പോൾ ഹൈന്ദവ സംസ്കാരം അനുസരിച്ചു ആറാം മാസത്തിൽ ഇത് അനുഷ്ഠിക്കുന്നു    

⫸ കുഞ്ഞിനായുള്ള അന്നം ന്യായപൂർവ്വം ആർജ്ജനം ചെയ്തതും സാത്വികവും പവിത്രസങ്കൽപത്തോടുകൂടി തെയ്യാറാക്കുന്നതുമാവണം    

⫸ ഈ സംസ്ക്കാരകർമ്മം ആദ്യാവസാനം പിതാവിനേക്കാൾ മാതാവാണ് മുന്നിട്ട് നടത്തേണ്ടത്. കുട്ടിയുടെ ശബ്ദ്മാധുര്യവും സ്വഭാവനൈർമ്മല്യം, ആരോഗ്യം എന്നിവക്ക് അടിസ്ഥാനമിടുന്ന വിധത്തിലാണ് അന്നപ്രാശന കർമ്മം ആസൂത്രണം ചെയ്തിട്ടുള്ളത്   

ഇനി തുടർന്ന് വായിക്കാം....
════════════ ⊱

കുഞ്ഞിന് ആദ്യമായി അന്നം (ചോറൂണ്) നൽക്കുന്ന കർമ്മമാണിത്. അന്നം കഴിക്കുവാനുള്ള ശക്തി കുഞ്ഞിൽ ഉണ്ടാവുമ്പോൾ ഹൈന്ദവ സംസ്കാരം അനുസരിച്ചു ആറാം മാസത്തിൽ  ഒരു ശുഭദിനം നോക്കി ഇതനുഷ്ഠിക്കണം.

ഷഷ്ഠേമാസ്യന്നു പ്രാശനം
ഘൃതൗദനം തേജസ്കാമഃ
ദധിമധുഘൃത മിശ്രിതമന്നം പ്രാശയേത്

എന്ന വിധിപ്രകാരം പാകം ചെയ്ത ചോറിൽ നെയ്യ് , തേൻ , തൈർ ഇവ മൂന്നും ചേർത്ത് മാതാപിതാക്കളും, പുരോഹിതനും , ബന്ധുമിത്രാദികളും യജ്ഞവേദിക്കു ചുറ്റുമിരുന്ന് ഈശ്വരോപാസന - ഹോമാദികർമ്മങ്ങൾ - പൂജാവിധികൾ നടത്തി നിവേദിക്കുകയോ ആഹൂതി നൽകുകയോ ചെയ്യണം. പ്രസ്തു അന്നം യാഗാഗ്നിയിൽ ആഹൂതി ചെയ്യുകയോ നിവേദിക്കുകയോ ചെയ്യുന്നതിനു മുൻപ് വളരെ പവിത്രമായി പാകം ചെയ്ത നിവേദ്യം (ചോറ്) മാത്രം ആഹൂതി- നിവേദ്യം ചെയ്തിരിക്കണമെന്നുണ്ട്. നിവേദ്യാന്നത്തിന്റെ അഥവാ അഹൂതി നൽകിയതിന്റെ ശിഷ്ടാന്നത്തിൽ അൽപം കൂടി തേൻ ചേർത്ത് ഭഗവൽ പ്രസാദമെന്ന ഭാവത്തിൽ

ഓം അന്നപതേ ഽ ന്നസ്യനോ
ദേഹ്യ നമീവസൃശുഷ്മിണഃ
പ്രപ്ര ദാതാരം തരിഷ ഊർജേനോ
ദേഹിദ്വിപതേ ചതുഷ്പതേ

എന്ന മന്ത്രജപപൂർവ്വം മൂന്ന് പ്രാവിശ്യം അന്ന പ്രാശനം നടത്തിയവരുടെയും വായ് കൈ എന്നിവ വെള്ളമൊഴിച്ച് ശുദ്ധിവരുത്തിയിട്ട് മതാപിതാക്കളും കൂടിയിരിക്കുന്ന സ്തീപുരുഷന്മാരും ചേർന്ന് ഈശ്വര പ്രാർത്ഥനാപൂർവ്വം

ത്വാം അന്നപതിരന്നാദോ വർദ്ധമാനോ ഭൂയഃ

എന്നു ചൊല്ലി കുട്ടിയെ ആശിർവദിക്കണം. ഈ സംസ്ക്കാരകർമ്മം ആദ്യാവസാനം പിതാവിനേക്കാൾ മാതാവാണ് മുന്നിട്ട് നടത്തേണ്ടത്. കുട്ടിയുടെ ശബ്ദ്മാധുര്യവും സ്വഭാവനൈർമ്മല്യം, ആരോഗ്യം എന്നിവക്ക് അടിസ്ഥാനമിടുന്ന വിധത്തിലാണ് അന്നപ്രാശന കർമ്മം ആസൂത്രണം ചെയ്തിട്ടുള്ളത്. അന്നത്തിന്റെ (ഭക്ഷണത്തിന്റെ ) സൂക്ഷഭാഗത്തിൽ നിന്ന് മനോവികാസമുണ്ടാകുന്നു. അന്നം ന്യായപൂർവ്വം ആർജ്ജനം ചെയ്തതും സാത്വികവും പവിത്രസങ്കൽപത്തോടുകൂടി തെയ്യാറാക്കുന്നതുമാവണം. ശിശുവിന്റെ ഹൃദയത്തിൽ എപ്രകാരമുള്ള ഗുണങ്ങൾ ഉളവാക്കമെന്നാഗ്രഹിക്കുന്നുവോ അപ്രകാരമുള്ള ഭക്ഷണ പാനീയങ്ങൾ പാകമാക്കി കൊടുക്കണം. ഭക്ഷണത്തെ ഔഷധം പ്രസാദം, ബ്രഹ്മസ്വരൂപി എന്നി വിധത്തിൽ മനസ്സിലാക്കി പ്രസന്ന ഭാവത്തിൽ ഭുജിക്കണമെന്ന് പൊതുവിധി തന്നെയുണ്ട്.
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
➖➖➖➖➖➖➖➖➖➖
എഡിറ്റ് ചെയ്യാതെ ഷെയർ ചെയ്യുക
Forward and Share only
➖➖➖➖➖➖➖➖➖➖
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരവേനമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരോപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ  ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ
🎀✿═══❁★☬ॐ☬★❁═══✿🎀
                A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
                   V            B            T
                  █║▌█║▌█║▌
                  അസ്‌ട്രോ ലൈവ്
🎀✿═══❁★☬ॐ☬★❁═══✿🎀
    ✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇​   🪔🪔🪔🪔🪔🪔🪔🪔​
┇ ┇ ┇ ✰🪔 
┇ ┇ ✰🪔       𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉
✰🪔

നിഷ്ക്രമണം

⚜നിഷ്ക്രമണം⚜
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

𝓐𝓼𝓽𝓻𝓸 𝓛𝓲𝓿𝓮 𝓗𝓲𝓰𝓱𝓵𝓲𝓰𝓱𝓽𝓼
❁⫷⫸❁⫷⫸❁⫷⫸❁

⫸ ശിശുവിന്റെ ജനനശേഷം ശിശുവിനെ ആദ്യമായി വീടിനു പുറത്തേക്ക് കൊണ്ടുവരുന്ന ചടങ്ങിനെയാണ് നിഷ്ക്രമണം എന്ന് പറയുന്നത്    

⫸ ശിശുവിനെ വീടിനകത്തു നിന്നും പുറത്ത് നല്ല വായു സഞ്ചാരമുള്ള സ്ഥലത്ത് എടുത്ത് കൊണ്ടുപോയി പ്രകൃതിദർശനം നടത്തിക്കുന്നതിന് ഈശ്വരാരാധനാ പൂർവ്വം ചെയ്യുന്ന കർമ്മമാണ് നിഷ്ക്രമണ സംസ്ക്കാരം    

⫸ ഗൃഹാന്തർഭാഗം വിട്ട് സഞ്ചരിക്കുന്നതിനും പ്രകൃതിയിലെ സദംശങ്ങളെ അനുകൂലമാക്കുന്നതിനും ശിശുവിനെ സജ്ജികരിക്കുകയാകുന്നു ഈ കർമ്മത്തിന്റെ ഉദ്ദേശ്യം   

ഇനി തുടർന്ന് വായിക്കാം....
════════════ ⊱

ശിശുവിന്റെ ജനനശേഷം ശിശുവിനെ ആദ്യമായി വീടിനു പുറത്തേക്ക് കൊണ്ടുവരുന്ന ചടങ്ങാണിത്. ശിശുവിന്റെ ജനനശേഷം മുന്നാം ശുക്ല്പക്ഷ തൃതീയയിലോ നാലാം മാസത്തിൽ ശിശുവിന്റെ ജന്മതിഥിയിലോ സൂര്യോദയം തെളിഞ്ഞ അന്തരിക്ഷത്തിൽ ശിശുവിനെ വീടിനകത്തു നിന്നും പുറത്ത് നല്ല വായു സഞ്ചാരമുള്ള സ്ഥലത്ത് എടുത്ത് കൊണ്ടുപോയി പ്രകൃതിദർശനം നടത്തിക്കുന്നതിന് ഈശ്വരാരാധനാ പൂർവ്വം ചെയ്യുന്ന കർമ്മമാണ് നിഷ്ക്രമണ സംസ്ക്കാരം. ഗൃഹാന്തർഭാഗം വിട്ട് സഞ്ചരിക്കുന്നതിനും പ്രകൃതിയിലെ സദംശങ്ങളെ അനുകൂലമാക്കുന്നതിനും ശിശുവിനെ സജ്ജികരിക്കുകയാകുന്നു ഈ കർമ്മത്തിന്റെ ഉദ്ദേശ്യം.കർമ്മത്തിൽ പങ്കെടുക്കാനായി വന്ന ബന്ധുമിത്രാദികൾ യജ്ഞവേദിയുടെ ചുറ്റുമിരിക്കെ ശിശുവിനെ കുളിപ്പിച്ച് ശുഭവസ്ത്രം ധരിപ്പിച്ച്. മാതാവ് എടുത്തുകൊണ്ടു വരികയും മാതാവും പിതാവും യജ്ഞവേദിയുടെ പടിഞ്ഞാറുഭാഗത്ത് പൂർവ്വാഭിമുഖമായി ഇടത്തും വലത്തുമായിരുന്ന് ഈശ്വരപ്രാർത്ഥന, ഹോമം (പൂജ) സ്വസ്തി വചനം മുതയാലവ യഥാവിധി അനുഷ്ഠിക്കുയും ചെയ്തിട്ട് ശിശുവിന്റെ ശിരസ്സിൽ സ്പർശിച്ചു കൊണ്ട് ഈ മന്ത്രം ചൊല്ലണം .

ഓം അംഗാ ഭംഗാത്സംഭവസി ഹൃദയാദധിജായസേ
ആത്മാ വൈ പുത്രനാമാസി സജീവശരദഃ ശതം
ഓം പ്രജാപതേഷ ട്വാ ഹിംഗാരേണാവജ്ഘ്രാമി
സഹസ്രയുഷാ ഽ സൗജീവ ശരദഃ ശതം
ഗവാംത്വാഹിങ് കരേണാ വജിഘ്രാമി
സഹസ്രായൂഷാഽ സൗ ജീവശരദഃ ശതം

അനന്തരം മാതാവിന്റെ കൈയ്യിൽ ശിശുവിനെ കൊടുത്തിട്ട് പിതാവ് മാതൃശിരസ്സിൽ മൗനമായി സ്പർശിക്കുകയും പിന്നീട് ശിശുവിനെയും എടുത്തിട്ട് ഇരുവരും പ്രസന്നതാപൂർവ്വം ആദിത്യന് അഭിമുഖമായി നിന്ന് കുഞ്ഞിനെ ആദിത്യദർശനം ചെയ്യിക്കുകയും വേണം.അപ്പോൾ ചൊല്ലുന്ന മന്ത്രം

ഓം തച്ചക്ഷുർദ്ദേവഹിതം പുരസ്താച്ഛുക്രമുച്ചരാത്
പശ്യേമ ശരദഃ ശതം ജീവേമ ശരദഃ ശതം
പ്രബ്രവാമ ശരദഃശതമാദീനൗഃസ്യാമ
ശരദഃശതം ഭൂയശ്ചശരദഃശതാത്

ഇങ്ങനെ മന്ത്രോച്ചരണപൂർവ്വം വായുസഞ്ചാരമുള്ളിടത്ത് അൽപനേരം ഉലാത്തിയിട്ട് മടങ്ങി യജ്ഞവേദിക്ക് അടുത്തു വരുമ്പോൾ അവിടെ കൂടിയിരിക്കുന്നവരെല്ലാം ചേർന്ന് "ത്വം ജീവശരദഃശതം വർദ്ധമാന" എന്ന മന്ത്രോച്ചാരണപൂർവ്വം ശിശുവിനെ ആശിർവദിക്കണം അന്നു വൈകുന്നേരം ചന്ദ്രൻ ഉദിച്ച് പ്രകാശിക്കുമ്പോൾ മാതാപിതാക്കൾ ശിശുവിനെ എടുത്ത് വീടിന് പുറത്ത് വന്ന് മാറിമാറി കൈയ്യിൽ ജലമെടുത്ത് ചന്ദ്രനെ നോക്കി

ഓം യദദശ്ചന്ദ്രമസി കൃഷ്ണം പൃഥിവ്യാഹൃദയം ശ്രിതം
തദഹം വിദ്വാം സ്തത് പശ്യന്മാഹം പൗത്രമഘംതദം

എന്ന് പ്രാർത്ഥനാപൂർവ്വം ജലം ഭൂമിയിൽ പ്രോക്ഷിക്കുകയും ശിശുവിനെ ചന്ദ്രദർശനം നടത്തിക്കുകയും വേണം എന്ന് ആചാര്യന്മാർ പറയുന്നു
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
➖➖➖➖➖➖➖➖➖➖
എഡിറ്റ് ചെയ്യാതെ ഷെയർ ചെയ്യുക
Forward and Share only
➖➖➖➖➖➖➖➖➖➖
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരവേനമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരോപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ  ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ
🎀✿═══❁★☬ॐ☬★❁═══✿🎀
                A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
                   V            B            T
                  █║▌█║▌█║▌
                  അസ്‌ട്രോ ലൈവ്
🎀✿═══❁★☬ॐ☬★❁═══✿🎀
    ✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇​   🪔🪔🪔🪔🪔🪔🪔🪔​
┇ ┇ ┇ ✰🪔 
┇ ┇ ✰🪔       𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉
✰🪔