Saturday, October 30, 2021

മണ്ണാറശാല കീ൪ത്തന൦

 മണ്ണാറശാല കീ൪ത്തന൦

കീ൪ത്തിയേറുന്ന മണ്ണാറശാലയിൽ
പാ൪ത്തരുളുന്ന നാഗരാജാവിഭോ
ആ൪ത്തതകൾക്കറുതി വരുത്തണെ
സ൪പ്പദേവാ നമസ്തേ നമോസ്തുതേ

ഇന്നെനിക്കുളവാകുന്ന ദുഃഖങ്ങൾ
പന്നഗേന്ദ്രനറിയുകയില്ലയോ
മന്നിലിയഗതിയ്ക്കൊരു സാന്ത്വന൦
തന്നിടേണമേ ദേവാ നമോസ്തുതേ

ഉള്ളിനുള്ളിലെ ദുഷ്കൃത ചിന്തകൾ
വെള്ളിലകളിലാഴ്ന്നു പോയീടുവാ൯
ഉള്ളിലിയണമെന്നൊരപേക്ഷയെ
ഉള്ളു നാഗരാജാവേ നമോസ്തുതേ

ഊഴിപാതാള സ്വ൪ഗ്ഗങ്ങളൊക്കെയു൦
വാഴു൦ ശ്രീശക്തിയാ൪ന്നുള്ളൊരീശ്വരാ
ഏഴയാകുന്നടിയങ്ങൾക്കാശ്രയ൦
ഏകണ൦ നാഗരാജാവേ നമോസ്തുതേ.

ഏതു നേരത്തു൦ ശ്രീ നാഗരാജനെ
ഓ൪ത്തുകൊണ്ടു വിളിച്ചീടുമെന്നുടെ
നേ൪ച്ചവാങ്ങാനനുഗ്രഹ൦ നൽകണേ
പാരിടത്തിലെ ദേവാ നമോസ്തുതേ.

ഔഷധ൦ കൊണ്ടകലാത്ത രോഗങ്ങൾ
അ൦ബപൂജിത൯ മാറ്റിടു൦ നേരത്ത്
കമ്പമെല്ലാമകലു൦ മഹാപ്രഭോ
ശ൦ഭുത൯ പ്രിയദേവാ നമോസ്തുതേ 

അഹിഗണങ്ങളിഴയുന്നൊരങ്കണേ
മഹിമയോടെഴുന്നള്ളുന്ന സ്വാമിയെ
വന്നുകണ്ടു കെെകൂപ്പിടു൦ ഭക്തരെ
മുക്തരാക്കണേ ദേവാ നമോസ്തുതേ

Sunday, October 24, 2021

അശ്വതി 2022

അശ്വതി നക്ഷത്ര ഫലം 2022 | Aswathy Nakshathra phalam 2022

നമസ്കാരം ഏവർക്കും അസ്‌ട്രോ ലൈവ് അസ്‌ട്രോളജിലേക്കു സ്വാഗതം 2022 ജനുവരി മുതൽ ഡിസംബർ മാസം വരെയുള്ള അശ്വതി നക്ഷത്രക്കാരുടെ ശുഭാ അശുഭ ഫലങ്ങൾ അടങ്ങിയ വര്ഷഫലത്തിലേക്ക് താങ്കൾക്കും കുടുംബത്തിനും ഹാർദ്ദവമായ സ്വാഗതം. 

അശ്വതി നക്ഷത്രത്തിന്റെ ദേവത- അശ്വനി ദേവകൾ ആണ് പുരുഷ യോനിയും ദേവ ഗണവും ആണ് മൃഗം- കുതിര , പക്ഷി - പുള്ള് വൃക്ഷം -കാഞ്ഞിരം ഭൂതം -ഭൂമി 

 ദശാ നാഥൻ - കേതു ആകയാൽ വൈഡൂര്യം ധരിക്കുന്നതു നല്ലതാണു , ബാക്കി ഭാഗം ലളിതമായി ഈ വീഡിയോയിൽ കൊടുത്തിട്ടുണ്ട് , കാണുക അഭിപ്രായങ്ങൾ അറിയിക്കുക, ഈശ്വര പ്രാർത്ഥനകൊണ്ട് സർവ്വതും നേടാൻ ആകും, ഈശ്വരൻ അനുഗ്രഹിക്കട്ടെ 




Wednesday, October 13, 2021

ശ്രീ അന്നപൂർണാ സഹസ്ര നാമാവലീ

ശ്രീ അന്നപൂർണാ സഹസ്ര നാമാവലീ

ഓം അന്നപൂർണായൈ നമഃ
ഓം അന്നദാത്ര്യൈ നമഃ
ഓം അന്നരാശികൃതാഽലയായൈ നമഃ
ഓം അന്നദായൈ നമഃ
ഓം അന്നരൂപായൈ നമഃ
ഓം അന്നദാനരതോത്സവായൈ നമഃ
ഓം അനന്തായൈ നമഃ
ഓം അനന്താക്ഷ്യൈ നമഃ
ഓം അനന്തഗുണശാലിന്യൈ നമഃ
ഓം അമൃതായൈ നമഃ .. 10..

ഓം അച്യുതപ്രാണായൈ നമഃ
ഓം അച്യുതാനന്ദകാരിണൈ നമഃ
ഓം അവ്യക്തായൈ നമഃ
ഓം അനന്തമഹിമായൈ നമഃ
ഓം അനന്തസ്യ കുലേശ്വര്യൈ നമഃ
ഓം അബ്ധിസ്ഥായൈ നമഃ
ഓം അബ്ധിശയനായൈ നമഃ
ഓം അബ്ധിജായൈ നമഃ
ഓം അബ്ധിനന്ദിന്യൈ നമഃ
ഓം അബ്ജസ്ഥായൈ നമഃ .. 20..

ഓം അബ്ജനിലയായൈ നമഃ
ഓം അബ്ജജായൈ നമഃ
ഓം അബ്ജഭൂഷണായൈ നമഃ
ഓം അബ്ജാഭായൈ നമഃ
ഓം അബ്ജഹസ്തായൈ നമഃ
ഓം അബ്ജപത്രശുഭേക്ഷണായൈ നമഃ
ഓം അബ്ജാസനായൈ നമഃ
ഓം അനന്താത്മമായൈ നമഃ
ഓം അഗ്നിസ്ഥായൈ നമഃ
ഓം അഗ്നിരൂപിണ്യൈ നമഃ .. 30..

ഓം അഗ്നിജായായൈ നമഃ
ഓം അഗ്നിമുഖ്യൈ നമഃ
ഓം അഗ്നികുണ്ഡകൃതാലയായൈ നമഃ
ഓം അകാരായൈ നമഃ
ഓം അഗ്നിമാത്രേ നമഃ
ഓം അജയായൈ നമഃ
ഓം അദിതിനന്ദിന്യൈ നമഃ
ഓം ആദ്യായൈ നമഃ
ഓം ആദിത്യസങ്കാശായൈ നമഃ
ഓം ആത്മജ്ഞായൈ നമഃ .. 40..

ഓം ആത്മഗോചരായൈ നമഃ
ഓം ആത്മസുവേ നമഃ
ഓം ആത്മദയിതായൈ നമഃ
ഓം ആധാരായൈ നമഃ
ഓം ആത്മരൂപിണ്യൈ നമഃ
ഓം ആശായൈ നമഃ
ഓം ആകാശപദ്മസ്ഥായൈ നമഃ
ഓം അവകാശസ്വരൂപിണ്യൈ നമഃ
ഓം ആശാപൂര്യൈ നമഃ
ഓം അഗാധായൈ നമഃ .. 50..

ഓം അണിമാദിസുസേവിതായൈ നമഃ
ഓം അംബികായൈ നമഃ
ഓം അബലായൈ നമഃ
ഓം അംബായൈ നമഃ
ഓം അനാദ്യായൈ നമഃ
ഓം അയോനിജായൈ നമഃ
ഓം അനിശായൈ നമഃ
ഓം ഈശികായൈ നമഃ
ഓം ഈശായൈ നമഃ
ഓം ഈശാന്യൈ നമഃ .. 60..

ഓം ഈശ്വരപ്രിയായൈ നമഃ
ഓം ഈശ്വര്യൈ നമഃ
ഓം ഈശ്വരപ്രാണായൈ നമഃ
ഓം ഈശ്വരാനന്ദദായിന്യൈ നമഃ
ഓം ഇന്ദ്രാണ്യൈ നമഃ
ഓം ഇന്ദ്രദയിതായൈ നമഃ
ഓം ഇന്ദ്രസുഅവേ നമഃ
ഓം ഇന്ദ്രപാലിന്യൈ നമഃ
ഓം ഇന്ദിരായൈ നമഃ
ഓം ഇന്ദ്രഭഗിന്യൈ നമഃ .. 70..

ഓം ഇന്ദ്രിയായൈ നമഃ
ഓം ഇന്ദുഭൂഷണായൈ നമഃ
ഓം ഇന്ദുമാത്രായൈ നമഃ
ഓം ഇന്ദുമുഖ്യൈ നമഃ
ഓം ഇന്ദ്രിയാണാം വശങ്കര്യൈ നമഃ
ഓം ഉമായൈ നമഃ
ഓം ഉമാപതേഃ പ്രാണായൈ നമഃ
ഓം ഓഡ്യാണപീഠവാസിന്യൈ നമഃ
ഓം ഉത്തരജ്ഞായൈ നമഃ
ഓം ഉത്തരാഖ്യായൈ നമഃ .. 80..

ഓം ഉകാരായൈ നമഃ
ഓം ഉത്തരാത്മികായൈ നമഃ
ഓം ഋമാത്രേ നമഃ
ഓം ഋഭവായൈ നമഃ
ഓം ഋസ്ഥായൈ നമഃ
ഓം ഋകാരസ്വരൂപിണ്യൈ നമഃ
ഓം ഋകാരായൈ നമഃ
ഓം ഌകാരായൈ നമഃ
ഓം ഌകാരപ്രീതിദായിന്യൈ നമഃ
ഓം ഏകായൈ നമഃ .. 90..

ഓം ഏകവീരായൈ നമഃ
ഓം ഐകാരരൂപിണ്യൈ നമഃ
ഓം ഓകാര്യൈ നമഃ
ഓം ഓഘരൂപായൈ നമഃ
ഓം ഓഘത്രയസുപൂജിതായൈ നമഃ
ഓം ഓഘസ്ഥായൈ നമഃ
ഓം ഓഘസംഭൂതായൈ നമഃ
ഓം ഓഘദാത്ര്യൈ നമഃ
ഓം ഓഘസുവേ നമഃ
ഓം ഷോഡശസ്വരസംഭൂതായൈ നമഃ .. 100..

ഓം ഷോഡശസ്വരരൂപിണ്യൈ നമഃ
ഓം വർണാത്മായൈ നമഃ
ഓം വർണനിലയായൈ നമഃ
ഓം ശൂലിന്യൈ നമഃ
ഓം വർണമാലിന്യൈ നമഃ
ഓം കാലരാത്ര്യൈ നമഃ
ഓം മഹാരാത്ര്യൈ നമഃ
ഓം മോഹരാത്ര്യൈ നമഃ
ഓം സുലോചനായൈ നമഃ
ഓം കാല്യൈ നമഃ .. 110..

ഓം കപാലിന്യൈ നമഃ
ഓം കൃത്യായൈ നമഃ
ഓം കലികായൈ നമഃ
ഓം സിംഹഗാമിന്യൈ നമഃ
ഓം കാത്യായന്യൈ നമഃ
ഓം കലാധാരായൈ നമഃ
ഓം കാലദൈത്യനികൃന്തിന്യൈ നമഃ
ഓം കാമിന്യൈ നമഃ
ഓം കാമവന്ദ്യായൈ നമഃ
ഓം കമനീയായൈ നമഃ .. 120..

ഓം വിനോദിന്യൈ നമഃ
ഓം കാമസുവേ നമഃ
ഓം കാമവനിതായൈ നമഃ
ഓം കാമധുരേ നമഃ
ഓം കമലാവത്യൈ നമഃ
ഓം കാമായൈ നമഃ
ഓം കരാല്യൈ നമഃ
ഓം കാമകേലിവിനോദിന്യൈ നമഃ
ഓം കാമനായൈ നമഃ
ഓം കാമദായൈ നമഃ .. 130..

ഓം കാമ്യായൈ നമഃ
ഓം കമലായൈ നമഃ
ഓം കമലാർചിതായൈ നമഃ
ഓം കാശ്മീരലിപ്തവക്ഷോജായൈ നമഃ
ഓം കാശ്മീരദ്രവചർചിതായൈ നമഃ
ഓം കനകായൈ നമഃ
ഓം കനകപ്രാണായൈ നമഃ
ഓം കനകാചലവാസിന്യൈ നമഃ
ഓം കനകാഭായൈ നമഃ
ഓം കാനനസ്ഥായൈ നമഃ .. 140..

ഓം കാമാഖ്യായൈ നമഃ
ഓം കനകപ്രദായൈ നമഃ
ഓം കാമപീഠസ്ഥിതായൈ നമഃ
ഓം നിത്യായൈ നമഃ
ഓം കാമധാമനിവാസിന്യൈ നമഃ
ഓം കംബുകണ്ഠ്യൈ നമഃ
ഓം കരാലാക്ഷ്യൈ നമഃ
ഓം കിശോര്യൈ നമഃ
ഓം ചലനാദിന്യൈ നമഃ
ഓം കലായൈ നമഃ .. 150..

ഓം കാഷ്ഠായൈ നമഃ
ഓം നിമേഷായൈ നമഃ
ഓം കാലസ്ഥായൈ നമഃ
ഓം കാലരൂപിണ്യൈ നമഃ
ഓം കാലജ്ഞായൈ നമഃ
ഓം കാലമാത്രായൈ നമഃ
ഓം കാലധാത്ര്യൈ നമഃ
ഓം കലാവത്യൈ നമഃ
ഓം കാലദായൈ നമഃ
ഓം കാലഹായൈ നമഃ .. 160..

ഓം കുല്യായൈ നമഃ
ഓം കുരുകുല്ലായൈ നമഃ
ഓം കുലാംഗനായൈ നമഃ
ഓം കീർതിദായൈ നമഃ
ഓം കീർതിഹായൈ നമഃ
ഓം കീർത്യൈ നമഃ
ഓം കീർതിസ്ഥായൈ നമഃ
ഓം കീർത്തിവർധിന്യൈ നമഃ
ഓം കീർത്തിജ്ഞായൈ നമഃ
ഓം കീർത്തിതപദായൈ നമഃ .. 170..

ഓം കൃത്തികായൈ നമഃ
ഓം കേശവപ്രിയായൈ നമഃ
ഓം കേശിഹായൈ നമഃ
ഓം കേലികായൈ നമഃ
ഓം കേശവാനന്ദകാരിണ്യൈ നമഃ
ഓം കുമുദാഭായൈ നമഃ
ഓം കുമാര്യൈ നമഃ
ഓം കർമദായൈ നമഃ
ഓം കമലേക്ഷണായൈ നമഃ
ഓം കൗമുദ്യൈ നമഃ .. 180..

ഓം കുമുദാനന്ദായൈ നമഃ
ഓം കാലിക്യൈ നമഃ
ഓം കുമുദ്വത്യൈ നമഃ
ഓം കോദണ്ഡധാരിണ്യൈ നമഃ
ഓം ക്രോധായൈ നമഃ
ഓം കൂടസ്ഥായൈ നമഃ
ഓം കോടരാശ്രയായൈ നമഃ
ഓം കലകണ്ഠ്യൈ നമഃ
ഓം കരലാംഗ്യൈ നമഃ
ഓം കാലാംഗ്യൈ നമഃ .. 190..

ഓം കാലഭൂഷണായൈ നമഃ
ഓം കങ്കാല്യൈ നമഃ
ഓം കാമദാമായൈ നമഃ
ഓം കങ്കാലകൃതഭൂഷണായൈ നമഃ
ഓം കപാലകർതൃകകരായൈ നമഃ
ഓം കരവീരസ്വരൂപിണ്യൈ നമഃ
ഓം കപർദിന്യൈ നമഃ
ഓം കോമലാംഗ്യൈ നമഃ
ഓം കൃപാസിന്ധവേ നമഃ
ഓം കൃപാമയ്യൈ നമഃ .. 200..

ഓം കുശാവത്യൈ നമഃ
ഓം കുണ്ഡസംസ്ഥായൈ നമഃ
ഓം കൗവേര്യൈ നമഃ
ഓം കൗശിക്യൈ നമഃ
ഓം കാശ്യപ്യൈ നമഃ
ഓം കദ്രുതനയായൈ നമഃ
ഓം കലികല്മഷനാശിന്യൈ നമഃ
ഓം കഞ്ജജ്ഞായൈ നമഃ
ഓം കഞ്ജവദനായൈ നമഃ
ഓം കഞ്ജകിഞ്ജൽകചർചിതായൈ നമഃ .. 210..

ഓം കഞ്ജാഭായൈ നമഃ
ഓം കഞ്ജമധ്യസ്ഥായൈ നമഃ
ഓം കഞ്ജനേത്രായൈ നമഃ
ഓം കചോദ്ഭവായൈ നമഃ
ഓം കാമരൂപായൈ നമഃ
ഓം ഹ്രീങ്കാര്യൈ നമഃ
ഓം കശ്യപാന്വയവർധിന്യൈ നമഃ
ഓം ഖർവായൈ നമഃ
ഓം ഖഞ്ജനദ്വന്ദ്വലോചനായൈ നമഃ
ഓം ഖർവവാഹിന്യൈ നമഃ .. 220..

ഓം ഖഡ്ഗിന്യൈ നമഃ
ഓം ഖഡ്ഗഹസ്തായൈ നമഃ
ഓം ഖേചര്യൈ നമഃ
ഓം ഖഡ്ഗരൂപിണ്യൈ നമഃ
ഓം ഖഗസ്ഥായൈ നമഃ
ഓം ഖഗരൂപായൈ നമഃ
ഓം ഖഗഗായൈ നമഃ
ഓം ഖഗസംഭവായൈ നമഃ
ഓം ഖഗധാത്ര്യൈ നമഃ
ഓം ഖഗാനന്ദായൈ നമഃ .. 230..

ഓം ഖഗയോനിസ്വരൂപിണ്യൈ നമഃ
ഓം ഖഗേശ്യൈ നമഃ
ഓം ഖേടകകരായൈ നമഃ
ഓം ഖഗാനന്ദവിവർധിന്യൈ നമഃ
ഓം ഖഗമാന്യായൈ നമഃ
ഓം ഖഗാധാരായൈ നമഃ
ഓം ഖഗഗർവവിമോചിന്യൈ നമഃ
ഓം ഗംഗായൈ നമഃ
ഓം ഗോദാവര്യൈ നമഃ
ഓം ഗീത്യൈ നമഃ .. 240..

ഓം ഗായത്ര്യൈ നമഃ
ഓം ഗഗനാലയായൈ നമഃ
ഓം ഗീർവാണസുന്ദര്യൈ നമഃ
ഓം ഗവേ നമഃ
ഓം ഗാധായൈ നമഃ
ഓം ഗീർവാണപൂജിതായൈ നമഃ
ഓം ഗീർവാണചർചിതപദായൈ നമഃ
ഓം ഗാന്ധാര്യൈ നമഃ
ഓം ഗോമത്യൈ നമഃ
ഓം ഗർവിണ്യൈ നമഃ .. 250..

ഓം ഗർവഹന്ത്ര്യൈ നമഃ
ഓം ഗർഭസ്ഥായൈ നമഃ
ഓം ഗർഭധാരിണ്യൈ നമഃ
ഓം ഗർഭദായൈ നമഃ
ഓം ഗർഭഹന്ത്ര്യൈ നമഃ
ഓം ഗന്ധർവകുലപൂജിതായൈ നമഃ
ഓം ഗയായൈ നമഃ
ഓം ഗൗര്യൈ നമഃ
ഓം ഗിരിജായൈ നമഃ
ഓം ഗിരിസ്ഥായൈ നമഃ .. 260..

ഓം ഗിരിസംഭവായൈ നമഃ
ഓം ഗിരിഗഹ്വരമധ്യസ്ഥായൈ നമഃ
ഓം കുഞ്ജരേശ്വരഗാമിന്യൈ നമഃ
ഓം കിരീടിന്യൈ നമഃ
ഓം ഗദിന്യൈ നമഃ
ഓം ഗുഞ്ജാഹാരവിഭൂഷണായൈ നമഃ
ഓം ഗണപായൈ നമഃ
ഓം ഗണകായൈ നമഃ
ഓം ഗുണ്യായൈ നമഃ
ഓം ഗുണകാനന്ദകാരിണ്യൈ നമഃ .. 270..

ഓം ഗുണപൂജ്യായൈ നമഃ
ഓം ഗീർവാണായൈ നമഃ
ഓം ഗണപാനന്ദവിവർധിന്യൈ നമഃ
ഓം ഗുരുരമാത്രായൈ നമഃ
ഓം ഗുരുരതായൈ നമഃ
ഓം ഗുരുഭക്തിപരായണായൈ നമഃ
ഓം ഗോത്രായൈ നമഃ
ഓം ഗവേ നമഃ
ഓം കൃഷ്ണഭഗിന്യൈ നമഃ
ഓം കൃഷ്ണസുവേ നമഃ .. 280..

ഓം കൃഷ്ണനന്ദിന്യൈ നമഃ
ഓം ഗോവർധന്യൈ നമഃ
ഓം ഗോത്രധരായൈ നമഃ
ഓം ഗോവർധനകൃതാലയായൈ നമഃ
ഓം ഗോവർധനധരായൈ നമഃ
ഓം ഗോദായൈ നമഃ
ഓം ഗൗരാംഗ്യൈ നമഃ
ഓം ഗൗതമാത്മജായൈ നമഃ
ഓം ഘർഘരായൈ നമഃ
ഓം ഘോരരൂപായൈ നമഃ .. 290..

ഓം ഘോരായൈ നമഃ
ഓം ഘർഘരനാദിന്യൈ നമഃ
ഓം ശ്യാമായൈ നമഃ
ഓം ഘനരവായൈ നമഃ
ഓം അഘോരായൈ നമഃ
ഓം ഘനായൈ നമഃ
ഓം ഘോരാർത്തിനാശിന്യൈ നമഃ
ഓം ഘനസ്ഥായൈ നമഃ
ഓം ഘനാനന്ദായൈ നമഃ
ഓം ദാരിദ്ര്യഘനനാശിന്യൈ നമഃ .. 300..

ഓം ചിത്തജ്ഞായൈ നമഃ
ഓം ചിന്തിതപദായൈ നമഃ
ഓം ചിത്തസ്ഥായൈ നമഃ
ഓം ചിത്തരൂപിണ്യൈ നമഃ
ഓം ചക്രിണ്യൈ നമഃ
ഓം ചാരുചമ്പാഭായൈ നമഃ
ഓം ചാരുചമ്പകമാലിന്യൈ നമഃ
ഓം ചന്ദ്രികായൈ നമഃ
ഓം ചന്ദ്രകാന്ത്യൈ നമഃ
ഓം ചാപിന്യൈ നമഃ .. 310..

ഓം ചന്ദ്രശേഖരായൈ നമഃ
ഓം ചണ്ഡികായൈ നമഃ
ഓം ചണ്ഡദൈത്യഘന്യൈ നമഃ
ഓം ചന്ദ്രശേഖരവല്ലഭായൈ നമഃ
ഓം ചാണ്ഡാലിന്യൈ നമഃ
ഓം ചാമുണ്ഡായൈ നമഃ
ഓം ചണ്ഡമുണ്ഡവധോദ്യതായൈ നമഃ
ഓം ചൈതന്യഭൈരവ്യൈ നമഃ
ഓം ചണ്ഡായൈ നമഃ
ഓം ചൈതന്യഘനഗേഹിന്യൈ നമഃ .. 320..

ഓം ചിത്സ്വരൂപായൈ നമഃ
ഓം ചിദാധാരായൈ നമഃ
ഓം ചണ്ഡവേഗായൈ നമഃ
ഓം ചിദാലയായൈ നമഃ
ഓം ചന്ദ്രമണ്ഡലമധ്യസ്ഥായൈ നമഃ
ഓം ചന്ദ്രകോടിസുശീലതായൈ നമഃ
ഓം ചപലായൈ നമഃ
ഓം ചന്ദ്രഭഗിന്യൈ നമഃ
ഓം ചന്ദ്രകോടിനിഭാനനായൈ നമഃ
ഓം ചിന്താമണിഗുണാധാരായൈ നമഃ .. 330..

ഓം ചിന്താമണിവിഭൂഷണായൈ നമഃ
ഓം ചിത്തചിന്താമണികൃതാലയായൈ നമഃ
ഓം ചിന്താമണികൃതാലയായൈ നമഃ
ഓം ചാരുചന്ദനലിപ്താംഗ്യൈ നമഃ
ഓം ചതുരായൈ നമഃ
ഓം ചതുർമുഖ്യൈ നമഃ
ഓം ചൈതന്യദായൈ നമഃ
ഓം ചിദാനന്ദായൈ നമഃ
ഓം ചാരുചാമരവീജിതായൈ നമഃ
ഓം ഛത്രദായൈ നമഃ 340
ഓം ഛത്രധാര്യൈ നമഃ
ഓം ഛലച്ചദ്മവിനാശിന്യൈ നമഃ
ഓം ഛത്രഹായൈ നമഃ
ഓം ഛത്രരൂപായൈ നമഃ
ഓം ഛത്രച്ഛായാകൃതാലയായൈ നമഃ
ഓം ജഗജ്ജീവായൈ നമഃ
ഓം ജഗദ്ധാത്ത്ര്യൈ നമഃ
ഓം ജഗദാനന്ദകാരിണ്യൈ നമഃ
ഓം യജ്ഞപ്രിയായൈ നമഃ
ഓം യജ്ഞരതായൈ നമഃ .. 350..

ഓം ജപയജ്ഞപരായണായൈ നമഃ
ഓം ജനന്യൈ നമഃ
ഓം ജാനക്യൈ നമഃ
ഓം യജ്വായൈ നമഃ
ഓം യജ്ഞഹായൈ നമഃ
ഓം യജ്ഞനന്ദിന്യൈ നമഃ
ഓം യജ്ഞദായൈ നമഃ
ഓം യജ്ഞഫലദായൈ നമഃ
ഓം യജ്ഞസ്ഥാനകൃതാലയായൈ നമഃ
ഓം യജ്ഞഭോക്ത്യൈ നമഃ .. 360..

ഓം യജ്ഞരൂപായൈ നമഃ
ഓം യജ്ഞവിഘ്നവിനാശിന്യൈ നമഃ
ഓം ജപാകുസുമസങ്കാശായൈ നമഃ
ഓം ജപാകുസുമശോഭിതായൈ നമഃ
ഓം ജാലന്ധര്യൈ നമഃ
ഓം ജയായൈ നമഃ
ഓം ജൈത്ര്യൈ നമഃ
ഓം ജീമൂതചയഭാഷിണൈ നമഃ
ഓം ജയദായൈ നമഃ
ഓം ജയരൂപായൈ നമഃ .. 370..

ഓം ജയസ്ഥായൈ നമഃ
ഓം ജയകാരിണ്യൈ നമഃ
ഓം ജഗദീശപ്രിയായൈ നമഃ
ഓം ജീവായൈ നമഃ
ഓം ജലസ്ഥായൈ നമഃ
ഓം ജലജേക്ഷണായൈ നമഃ
ഓം ജലരൂപായൈ നമഃ
ഓം ജഹ്നുകന്യായൈ നമഃ
ഓം യമുനായൈ നമഃ
ഓം ജലജോദര്യൈ നമഃ .. 380..

ഓം ജലജാസ്യായൈ നമഃ
ഓം ജാഹ്നവ്യൈ നമഃ
ഓം ജലജാഭായൈ നമഃ
ഓം ജലോദര്യൈ നമഃ
ഓം യദുവംശീദ്ഭവായൈ നമഃ
ഓം ജീവായൈ നമഃ
ഓം യാദവാനന്ദകാരിണ്യൈ നമഃ
ഓം യശോദായൈ നമഃ
ഓം യശസാംരാശ്യൈ നമഃ
ഓം യശോദാനന്ദകാരിണ്യൈ നമഃ .. 390..

ഓം ജ്വലിന്യൈ നമഃ
ഓം ജ്വാലിന്യൈ നമഃ
ഓം ജ്വാലായൈ നമഃ
ഓം ജ്വലത്പാവകസന്നിഭായൈ നമഃ
ഓം ജ്വാലാമുഖ്യൈ നമഃ
ഓം ജഗന്മാത്രേ നമഃ
ഓം യമലാർജുനഭഞ്ജകായൈ നമഃ
ഓം ജന്മദായൈ നമഃ
ഓം ജന്മഹ്യൈ നമഃ
ഓം ജന്യായൈ നമഃ .. 400..

ഓം ജന്മഭുവേ നമഃ
ഓം ജനകാത്മജായൈ നമഃ
ഓം ജനാനന്ദായൈ നമഃ
ഓം ജാംബവത്യൈ നമഃ
ഓം ജംബൂദ്വീപകൃതാലയായൈ നമഃ
ഓം ജാംബൂനദസമാനാഭായൈ നമഃ
ഓം ജാംബൂനദവിഭൂഷണായൈ നമഃ
ഓം ജംഭഹായൈ നമഃ
ഓം ജാതിദായൈ നമഃ
ഓം ജാത്യൈ നമഃ .. 410..

ഓം ജ്ഞാനദായൈ നമഃ
ഓം ജ്ഞാനഗോചരായൈ നമഃ
ഓം ജ്ഞാനഭായൈ നമഃ
ഓം ജ്ഞാനരൂപായൈ നമഃ
ഓം ജ്ഞാനവിജ്ഞാനശാലിന്യൈ നമഃ
ഓം ജിനജൈത്ര്യൈ നമഃ
ഓം ജിനാധാരായൈ നമഃ
ഓം ജിനമാത്രേ നമഃ
ഓം ജിനേശ്വര്യൈ നമഃ
ഓം ജിതേന്ദ്രിയായൈ നമഃ .. 420..

ഓം ജനാധാരായൈ നമഃ
ഓം അജിനാംബരധാരിണ്യൈ നമഃ
ഓം ശംഭുകോടിദുരാധരായൈ നമഃ
ഓം വിഷ്ണുകോടിവിമർദിന്യൈ നമഃ
ഓം സമുദ്രകോടിഗംഭീരായൈ നമഃ
ഓം വായുകോടിമഹാബലായൈ നമഃ
ഓം സൂര്യകോടിപ്രതീകാശായൈ നമഃ
ഓം യമകോടിദുരാപഹായൈ നമഃ
ഓം കാമധുക്കോടിഫലദായൈ നമഃ
ഓം ശക്രകോടിസുരാജ്യദായൈ നമഃ .. 430..

ഓം കന്ദർപകോടിലാവണ്യായൈ നമഃ
ഓം പദ്മകോടിനിഭാനനായൈ നമഃ
ഓം പൃഥ്വീകോടിജനാധാരായൈ നമഃ
ഓം അഗ്നികോടിഭയങ്കര്യൈ നമഃ
ഓം അണിമായൈ നമഃ
ഓം മഹിമായൈ നമഃ
ഓം പ്രാപ്ത്യൈ നമഃ
ഓം ഗരിമായൈ നമഃ
ഓം ലഘിമായൈ നമഃ
ഓം പ്രാകാമ്യദായൈ നമഃ .. 440..

ഓം വശങ്കര്യൈ നമഃ
ഓം ഈശികായൈ നമഃ
ഓം സിദ്ധിദായൈ നമഃ
ഓം മഹിമാദിഗുണോപേതായൈ നമഃ
ഓം അണിമാദ്യഷ്ടസിദ്ധിദായൈ നമഃ
ഓം ജവനഘ്ന്യൈ നമഃ
ഓം ജനാധീനായൈ നമഃ
ഓം ജാമിന്യൈ നമഃ
ഓം ജരാപഹായൈ നമഃ
ഓം താരിണൈ നമഃ .. 450..

ഓം താരികായൈ നമഃ
ഓം താരായൈ നമഃ
ഓം തോതലായൈ നമഃ
ഓം തുലസീപ്രിയായൈ നമഃ
ഓം തന്ത്രിണ്യൈ നമഃ
ഓം തന്ത്രരൂപായൈ നമഃ
ഓം തന്ത്രജ്ഞായൈ നമഃ
ഓം തന്ത്രധാരിണ്യൈ നമഃ
ഓം താരഹാരായൈ നമഃ
ഓം തുലജായൈ നമഃ .. 460..

ഓം ഡാകിനീതന്ത്രഗോചരായൈ നമഃ
ഓം ത്രിപുരായൈ നമഃ
ഓം ത്രിദശായൈ നമഃ
ഓം ത്രിസ്ഥായൈ നമഃ
ഓം ത്രിപുരാസുരഘാതിന്യൈ നമഃ
ഓം ത്രിഗുണായൈ നമഃ
ഓം ത്രികോണസ്ഥായൈ നമഃ
ഓം ത്രിമാത്രായൈ നമഃ
ഓം ത്രിതസുസ്ഥിതായൈ നമഃ
ഓം ത്രൈവിദ്യായൈ നമഃ .. 470..

ഓം ത്രയ്യൈ നമഃ
ഓം ത്രിഘ്ന്യൈ നമഃ
ഓം തുരീയായൈ നമഃ
ഓം ത്രിപുരേശ്വര്യൈ നമഃ
ഓം ത്രികോദരസ്ഥായൈ നമഃ
ഓം ത്രിവിധായൈ നമഃ
ഓം തൈലോക്യായൈ നമഃ
ഓം ത്രിപുരാത്മികായൈ നമഃ
ഓം ത്രിധാമ്ന്യൈ നമഃ
ഓം ത്രിദശാരാധ്യായൈ നമഃ .. 480..

ഓം ത്ര്യക്ഷായൈ നമഃ
ഓം ത്രിപുരവാസിന്യൈ നമഃ
ഓം ത്രിവർണായൈ നമഃ
ഓം ത്രിപദ്യൈ നമഃ
ഓം താരായൈ നമഃ
ഓം ത്രിമൂർതിജനന്യൈ നമഃ
ഓം ഇത്വരായൈ നമഃ
ഓം ത്രിദിവായൈ നമഃ
ഓം ത്രിദിവേശായൈ നമഃ
ഓം ആദിദേവ്യൈ നമഃ .. 490..

ഓം ത്രൈലോക്യധാരിണൈ നമഃ
ഓം ത്രിമൂർത്യൈ നമഃ
ഓം ത്രിജനന്യൈ നമഃ
ഓം ത്രിഭുവേ നമഃ
ഓം ത്രിപുരസുന്ദര്യൈ നമഃ
ഓം തപസ്വിന്യൈ നമഃ
ഓം തപോനിഷ്ഠായൈ നമഃ
ഓം തരുണ്യൈ നമഃ
ഓം താരരൂപിണ്യൈ നമഃ
ഓം താമസ്യൈ നമഃ .. 500..

ഓം താപസ്യൈ നമഃ
ഓം താപഘ്ന്യൈ നമഃ
ഓം തമോപഹായൈ നമഃ
ഓം തരുണാർകപ്രതീകാശായൈ നമഃ
ഓം തപ്തകാഞ്ചനസന്നിഭായൈ നമഃ
ഓം ഉന്മാദിന്യൈ നമഃ
ഓം തന്തുരൂപായൈ നമഃ
ഓം ത്രൈലോക്യവ്യാപികായൈ നമഃ
ഓം ഈശ്വരൈ നമഃ
ഓം താർകിക്യൈ നമഃ .. 510..

ഓം തർക വിദ്യായൈ നമഃ
ഓം താപത്രയവിനാശിന്യൈ നമഃ
ഓം ത്രിപുഷ്കരായൈ നമഃ
ഓം ത്രികാലജ്ഞായൈ നമഃ
ഓം ത്രിസന്ധ്യായൈ നമഃ
ഓം ത്രിലോചനായൈ നമഃ
ഓം ത്രിവർഗായൈ നമഃ
ഓം ത്രിവർഗസ്ഥായൈ നമഃ
ഓം തപസ്സിദ്ധിദായിന്യൈ നമഃ
ഓം അധോക്ഷജായൈ നമഃ .. 520..

ഓം അയോധ്യായൈ നമഃ
ഓം അപർണായൈ നമഃ
ഓം അവന്തികായൈ നമഃ
ഓം കാരികായൈ നമഃ
ഓം തീർഥരൂപായൈ നമഃ
ഓം തീർഥായൈ നമഃ
ഓം തീർഥകര്യൈ നമഃ
ഓം ദാരിദ്ര്യദുഃഖദലിന്യൈ നമഃ
ഓം അദീനായൈ നമഃ
ഓം ദീനവത്സലായൈ നമഃ .. 530..

ഓം ദീനാനാഥപ്രിയായൈ നമഃ
ഓം ദീർഘായൈ നമഃ
ഓം ദയാപൂർണായൈ നമഃ
ഓം ദയാത്മികായൈ നമഃ
ഓം ദേവദാനവസമ്പൂജ്യായൈ നമഃ
ഓം ദേവാനാം പ്രിയകാരിണ്യൈ നമഃ
ഓം ദക്ഷപുത്രൈ നമഃ
ഓം ദക്ഷമാത്രേ നമഃ
ഓം ദക്ഷയജ്ഞവിനാശിന്യൈ നമഃ
ഓം ദേവസുവേ നമഃ .. 540..

ഓം ദക്ഷിണായൈ നമഃ
ഓം ദക്ഷായൈ നമഃ
ഓം ദുർഗായൈ നമഃ
ഓം ദുർഗതിനാശിന്യൈ നമഃ
ഓം ദേവകീഗർഭസംഭൂതായൈ നമഃ
ഓം ദുർഗദൈത്യവിനാശിന്യൈ നമഃ
ഓം അട്ടായൈ നമഃ
ഓം അട്ടഹാസിന്യൈ നമഃ
ഓം ദോലായൈ നമഃ
ഓം ദോലാകർമാഭിനന്ദിന്യൈ നമഃ .. 550..

ഓം ദേവക്യൈ നമഃ
ഓം ദേവികായൈ നമഃ
ഓം ദേവ്യൈ നമഃ
ഓം ദുരിതഘ്ന്യൈ നമഃ
ഓം തഡ്യൈ നമഃ
ഓം ഗണ്ഡക്യൈ നമഃ
ഓം ഗല്ലക്യൈ നമഃ
ഓം ക്ഷിപ്രായൈ നമഃ
ഓം ദ്വാരകായൈ നമഃ
ഓം ദ്വാരവത്യൈ നമഃ .. 560..

ഓം അനന്ദോദധിമധ്യസ്ഥായൈ നമഃ
ഓം കടിസൂത്രൈരലങ്കതായൈ നമഃ
ഓം ഘോരാഗ്നിദാഹദമന്യൈ നമഃ
ഓം ദുഃഖദുസ്വപ്നനാശിന്യൈ നമഃ
ഓം ശ്രീമയ്യൈ നമഃ
ഓം ശ്രീമത്യൈ നമഃ
ഓം ശ്രേഷ്ഠായൈ നമഃ
ഓം ശ്രീകര്യൈ നമഃ
ഓം ശ്രീവിഭാവിന്യൈ നമഃ
ഓം ശ്രീദായൈ നമഃ .. 570..

ഓം ശ്രീമായൈ നമഃ
ഓം ശ്രീനിവാസായൈ നമഃ
ഓം ശ്രീമത്യൈ നമഃ
ഓം ശ്രിയൈ നമഃ
ഓം ഗത്യേ നമഃ
ഓം ധനദായൈ നമഃ
ഓം ദാമിന്യൈ നമഃ
ഓം ദാന്തായൈ നമഃ
ഓം ധർമദായൈ നമഃ .. 580..

ഓം ധനശാലിന്യൈ നമഃ
ഓം ദാഡിമീപുഷ്പസങ്കാശായൈ നമഃ
ഓം ധനാഗാരായൈ നമഃ
ഓം ധനഞ്ജയ്യൈ നമഃ
ഓം ധൂമ്രാഭായൈ നമഃ
ഓം ധൂമ്രദൈത്യഘ്ന്യൈ നമഃ
ഓം ധവലായൈ നമഃ
ഓം ധവലപ്രിയായൈ നമഃ
ഓം ധൂമ്രവക്രായൈ നമഃ
ഓം ധൂമ്രനേത്രായൈ നമഃ .. 590..

ഓം ധൂമ്രകേശ്യൈ നമഃ
ഓം ധൂസരായൈ നമഃ
ഓം ധരണ്യൈ നമഃ
ഓം ധാരിണ്യൈ നമഃ
ഓം ധൈര്യായൈ നമഃ
ഓം ധരായൈ നമഃ
ഓം ധാത്ര്യൈ നമഃ
ഓം ധൈര്യദായൈ നമഃ
ഓം ദമിന്യൈ നമഃ
ഓം ധർമിണ്യൈ നമഃ .. 600..

ഓം ധുരേ നമഃ
ഓം ദയായൈ നമഃ
ഓം ദോഗ്ധയൈ നമഃ
ഓം ദുരാസദ്ദായൈ നമഃ
ഓം നാരായണ്യൈ നമഃ
ഓം നാരസിംഹ്യൈ നമഃ
ഓം നൃസിംഹഹൃദയാലയായൈ നമഃ
ഓം നാഗിന്യൈ നമഃ
ഓം നാഗകന്യായൈ നമഃ
ഓം നാഗസുവേ നമഃ .. 610..

ഓം നാഗനായികായൈ നമഃ
ഓം നാനാരത്നവിചിത്രാംഗ്യൈ നമഃ
ഓം നാനാഭരണമണ്ഡിതായൈ നമഃ
ഓം ദുർഗസ്ഥായൈ നമഃ
ഓം ദുർഗരൂപായൈ നമഃ
ഓം ദുഃഖദുഷ്കൃതനാശിന്യൈ നമഃ
ഓം ഹ്രീങ്കാര്യൈ നമഃ
ഓം ശ്രീകാര്യൈ നമഃ
ഓം ഹുഁകാര്യൈ നമഃ
ഓം ക്ലേശനാശിന്യൈ നമഃ .. 620..

ഓം നാഗാത്മജായൈ നമഃ
ഓം നാഗര്യൈ നമഃ
ഓം നവീനായൈ നമഃ
ഓം നൂതനപ്രിയായൈ നമഃ
ഓം നീരജാസ്യായൈ നമഃ
ഓം നീരദാഭായൈ നമഃ
ഓം നവലാവണ്യസുന്ദര്യൈ നമഃ
ഓം നീതിജ്ഞായൈ നമഃ
ഓം നീതിദായൈ നമഃ
ഓം നീത്യൈ നമഃ .. 630..

ഓം നിമ്മനാഭ്യൈ നമഃ
ഓം നാഗേശ്വര്യൈ നമഃ
ഓം നിഷ്ഠായൈ നമഃ
ഓം നിത്യായൈ നമഃ
ഓം നിരാതങ്കായൈ നമഃ
ഓം നാഗയജ്ഞോപവീതിന്യൈ നമഃ
ഓം നിധിദായൈ നമഃ
ഓം നിധിരൂപായൈ നമഃ
ഓം നിർഗുണായൈ നമഃ
ഓം നരവാഹിന്യൈ നമഃ .. 640..

ഓം നരമാംസരതായൈ നമഃ
ഓം നാര്യൈ നമഃ
ഓം നരമുണ്ഡവിഭൂഷണായൈ നമഃ
ഓം നിരാധാരായൈ നമഃ
ഓം നിർവികാരായൈ നമഃ
ഓം നുത്യൈ നമഃ
ഓം നിർവാണസുന്ദര്യൈ നമഃ
ഓം നരാസൃക്പാനമത്തായൈ നമഃ
ഓം നിർവൈരായൈ നമഃ
ഓം നാഗഗാമിന്യൈ നമഃ .. 650..

ഓം പരമായൈ നമഃ
ഓം പ്രമിതായൈ നമഃ
ഓം പ്രാജ്ഞായൈ നമഃ
ഓം പാർവത്യൈ നമഃ
ഓം പർവതാത്മജായൈ നമഃ
ഓം പർവപ്രിയായൈ നമഃ
ഓം പർവരതായൈ നമഃ
ഓം പർവണേ നമഃ
ഓം പർവപാവനപാലിന്യൈ നമഃ
ഓം പരാത്പരതരായൈ നമഃ .. 660..

ഓം പൂർവായൈ നമഃ
ഓം പശ്ചിമായൈ നമഃ
ഓം പാപനാശിന്യൈ നമഃ
ഓം പശൂനാം പതിപത്നയൈ നമഃ
ഓം പതിഭക്തിപരായണ്യൈ നമഃ
ഓം പരേശ്യൈ നമഃ
ഓം പാരഗായൈ നമഃ
ഓം പാരായൈ നമഃ
ഓം പരഞ്ജ്യോതിസ്വരൂപിണ്യൈ നമഃ
ഓം നിഷ്ഠുരായൈ നമഃ .. 670..

ഓം ക്രൂരഹൃദയായൈ നമഃ
ഓം പരാസിദ്ധയേ നമഃ
ഓം പരാഗത്യൈ നമഃ
ഓം പശുഘ്ന്യൈ നമഃ
ഓം പശുരൂപായൈ നമഃ
ഓം പശുഹായൈ നമഃ
ഓം പശുവാഹിന്യൈ നമഃ
ഓം പിത്രേ നമഃ
ഓം മാത്രേ നമഃ
ഓം യന്ത്ര്യൈ നമഃ .. 680..

ഓം പശുപാശവിനാശിന്യൈ നമഃ
ഓം പദ്മിന്യൈ നമഃ
ഓം പദ്മഹസ്തായൈ നമഃ
ഓം പദ്മകിഞ്ജൽകവാസിന്യൈ നമഃ
ഓം പദ്മവക്രായൈ നമഃ
ഓം പദ്മാക്ഷ്യൈ നമഃ
ഓം പദ്മസ്ഥായൈ നമഃ
ഓം പദ്മസംഭവായൈ നമഃ
ഓം പദ്മാസ്യായൈ നമഃ
ഓം പഞ്ചമ്യൈ നമഃ .. 690..

ഓം പൂർണായൈ നമഃ
ഓം പൂർണപീഠനിവാസിന്യൈ നമഃ
ഓം പദ്മരാഗപ്രതീകാശായൈ നമഃ
ഓം പാഞ്ചാല്യൈ നമഃ
ഓം പഞ്ചമപ്രിയായൈ നമഃ
ഓം പരബ്രഹ്മസ്വരൂപായൈ നമഃ
ഓം പരബ്രഹ്മനിവാസിന്യൈ നമഃ
ഓം പരമാനന്ദമുദിതായൈ നമഃ
ഓം പരചക്രനിവാശിന്യൈ നമഃ
ഓം പരേശ്യൈ നമഃ .. 700..

ഓം പരമായൈ നമഃ
ഓം പൃഥ്വ്യൈ നമഃ
ഓം പീനതുംഗപയോധരായൈ നമഃ
ഓം പരാവരായൈ നമഃ
ഓം പരായൈ നമഃ
ഓം വിദ്യായൈ നമഃ
ഓം പരമാനന്ദദായിന്യൈ നമഃ
ഓം പൂജ്യായൈ നമഃ
ഓം പ്രജാവത്യൈ നമഃ
ഓം പുഷ്ട്യൈ നമഃ .. 710..

ഓം പിനാകിപരികീർതിതായൈ നമഃ
ഓം പ്രാണഹായൈ നമഃ
ഓം പ്രാണരൂപായൈ നമഃ
ഓം പ്രാണദായൈ നമഃ
ഓം പ്രിയംവദായൈ നമഃ
ഓം ഫണിഭൂഷായൈ നമഃ
ഓം ഫണാപേശ്യൈ നമഃ
ഓം ഫകാരാകുണ്ഠമാലിന്യൈ നമഃ
ഓം ഫണിരാട്കൃതസർവാംഗ്യൈ നമഃ
ഓം ഫലിഭാഗനിവാസിന്യൈ നമഃ .. 720..

ഓം ബലഭദ്രസ്യഭഗിന്യൈ നമഃ
ഓം ബാലായൈ നമഃ
ഓം ബാലപ്രദായിന്യൈ നമഃ
ഓം ഫൽഗുരൂപായൈ നമഃ
ഓം പ്രലംബഘ്ന്യൈ നമഃ
ഓം ഫൽഗൂത്സവവിനോദിന്യൈ നമഃ
ഓം ഭവാന്യൈ നമഃ
ഓം ഭവപത്ന്യൈ നമഃ
ഓം ഭവഭീതിഹരായൈ നമഃ
ഓം ഭവായൈ നമഃ .. 730..

ഓം ഭവേശ്വര്യൈ നമഃ
ഓം ഭവാരാധ്യായൈ നമഃ
ഓം ഭവേശ്യൈ നമഃ
ഓം ഭവനായികായൈ നമഃ
ഓം ഭവമാത്രേ നമഃ
ഓം ഭവാഗമ്യായൈ നമഃ
ഓം ഭവകണ്ടകനാശിന്യൈ നമഃ
ഓം ഭവപ്രിയായൈ നമഃ
ഓം ഭവാനന്ദായൈ നമഃ
ഓം ഭവ്യായൈ നമഃ .. 740..

ഓം ഭവമോചിന്യൈ നമഃ
ഓം ഭാവനീയായൈ നമഃ
ഓം ഭഗവത്യൈ നമഃ
ഓം ഭവഭാരവിനാശിന്യൈ നമഃ
ഓം ഭൂതധാത്ര്യൈ നമഃ
ഓം ഭൂതേശ്യൈ നമഃ
ഓം ഭൂതസ്ഥായൈ നമഃ
ഓം ഭൂതരൂപിണ്യൈ നമഃ
ഓം ഭൂതമാത്രേ നമഃ
ഓം ഭൂതഘ്ന്യൈ നമഃ .. 750..

ഓം ഭൂതപഞ്ചകവാസിന്യൈ നമഃ
ഓം ഭോഗോപചാരകുശലായൈ നമഃ
ഓം ഭിസ്സാധാത്ര്യൈ നമഃ
ഓം ഭൂചര്യൈ നമഃ
ഓം ഭീതിഘ്ന്യൈ നമഃ
ഓം ഭക്തിഗമ്യായൈ നമഃ
ഓം ഭക്താനാമാർതിനാശിന്യൈ നമഃ
ഓം ഭക്താനുകമ്പിന്യൈ നമഃ
ഓം ഭീമായൈ നമഃ
ഓം ഭഗിന്യൈ നമഃ .. 760..

ഓം ഭഗനായികായൈ നമഃ
ഓം ഭഗവിദ്യായൈ നമഃ
ഓം ഭഗക്ലിനായൈ നമഃ
ഓം ഭഗയോന്യൈ നമഃ
ഓം ഭഗപ്രദായൈ നമഃ
ഓം ഭഗേശ്യൈ നമഃ
ഓം ഭഗരൂപായൈ നമഃ
ഓം ഭഗഗുഹ്യായൈ നമഃ
ഓം ഭഗാവഹായൈ നമഃ
ഓം ഭഗോദര്യൈ നമഃ .. 770..

ഓം ഭഗാനന്ദായൈ നമഃ
ഓം ഭാഗ്യദായൈ നമഃ
ഓം ഭഗമാലിന്യൈ നമഃ
ഓം ഭോഗപ്രദായൈ നമഃ
ഓം ഭോഗവാസായൈ നമഃ
ഓം ഭോഗമൂലായൈ നമഃ
ഓം ഭോഗിന്യൈ നമഃ
ഓം ഖേരുഋഹയൈ നമഃ
ഓം ഭേരുണ്ഡായൈ നമഃ
ഓം ഭേദിന്യൈ നമഃ
ഓം ഭീമായൈ നമഃ .. 780..

ഓം ഭദ്രകാല്യൈ നമഃ
ഓം ഭിദോജ്ഝിതായൈ നമഃ
ഓം ഭൈരവ്യൈ നമഃ
ഓം ഭുവനേശാന്യൈ നമഃ
ഓം ഭുവനായൈ നമഃ
ഓം ഭുവനേശ്വര്യൈ നമഃ
ഓം ഭീമാക്ഷ്യൈ നമഃ
ഓം ഭാരത്യൈ നമഃ
ഓം ഭൈരവാഷ്ടകസേവിതായൈ നമഃ
ഓം ഭാസ്വരായൈ നമഃ .. 790..

ഓം ഭാസ്വത്യൈ നമഃ
ഓം ഭീത്യൈ നമഃ
ഓം ഭാസ്വദുത്താനശാലിന്യൈ നമഃ
ഓം ഭാഗീരഥ്യൈ നമഃ
ഓം ഭോഗവത്യൈ നമഃ
ഓം ഭവഘ്ന്യൈ നമഃ
ഓം ഭുവനാത്മികായൈ നമഃ
ഓം ഭൂതിദായൈ നമഃ
ഓം ഭൂതിരൂപായൈ നമഃ
ഓം ഭൂതസ്ഥായൈ നമഃ .. 800..

ഓം ഭൂതവർധിന്യൈ നമഃ
ഓം മാഹേശ്വര്യൈ നമഃ
ഓം മഹാമായായൈ നമഃ
ഓം മഹാതേജസേ നമഃ
ഓം മഹാസുര്യൈ നമഃ
ഓം മഹാജിഹ്വായൈ നമഃ
ഓം മഹാലോലായൈ നമഃ
ഓം മഹാദംഷ്ട്രായൈ നമഃ
ഓം മഹാഭുജായൈ നമഃ
ഓം മഹാമോഹാന്ധകാരഘ്ന്യൈ നമഃ .. 810..

ഓം മഹാമോക്ഷപ്രദായിന്യൈ നമഃ
ഓം മഹാദാരിദ്ര്യശമന്യൈ നമഃ
ഓം മഹാശത്രുവിമർദിന്യൈ നമഃ
ഓം മഹാശക്ത്യൈ നമഃ
ഓം മഹാജ്യോതിഷേ നമഃ
ഓം മഹാസുരവിമർദിന്യൈ നമഃ
ഓം മഹാകായായൈ നമഃ
ഓം മഹാവീര്യായൈ നമഃ
ഓം മഹാപാതകനാശിന്യൈ നമഃ
ഓം മഹാരവായൈ നമഃ .. 820..

ഓം മന്തമർയ്യൈ നമഃ
ഓം മണിപൂരനിവാസിന്യൈ നമഃ
ഓം മാനിന്യൈ നമഃ
ഓം മാനദായൈ നമഃ
ഓം മാന്യായൈ നമഃ
ഓം മനശ്ചക്ഷുരഗോചരായൈ നമഃ
ഓം മാഹേന്ദ്യൈ നമഃ
ഓം മധുരായൈ നമഃ
ഓം മായായൈ നമഃ
ഓം മഹിഷാസുരമർദിന്യൈ നമഃ .. 830..

ഓം മഹാകുണ്ഡലിന്യൈ നമഃ
ഓം ശകയൈ നമഃ
ഓം മഹാവിഭവവർധിന്യൈ നമഃ
ഓം മാനസ്യൈ നമഃ
ഓം മാധവ്യൈ നമഃ
ഓം മേധായൈ നമഃ
ഓം മതിദായൈ നമഃ
ഓം മതിധാരിണ്യൈ നമഃ
ഓം മേനകാഗർഭസംഭൂതായൈ നമഃ
ഓം മേനകാഭഗിന്യൈ നമഃ .. 840..

ഓം മത്യൈ നമഃ
ഓം മഹോദര്യൈ നമഃ
ഓം മുക്തകേശ്യൈ നമഃ
ഓം മുക്തികാമ്യാർഥസിദ്ധിദായൈ നമഃ
ഓം മാഹേശ്യൈ നമഃ
ഓം മഹിഷാരുഢായൈ നമഃ
ഓം മധുദൈത്യവിമർദിന്യൈ നമഃ
ഓം മഹാവ്രതായൈ നമഃ
ഓം മഹാമൂർധായൈ നമഃ
ഓം മഹാഭയവിനാശിന്യൈ നമഃ .. 850..

ഓം മാതംഗ്യൈ നമഃ
ഓം മത്തമാതംഗ്യൈ നമഃ
ഓം മാതംഗകുലമണ്ഡിതായൈ നമഃ
ഓം മഹാഘോരായൈ നമഃ
ഓം മാനനീയായൈ നമഃ
ഓം മത്തമാതംഗഗാമിന്യൈ നമഃ
ഓം മുക്താഹാരലതോപേതായൈ നമഃ
ഓം മദധൂർണിതലോചനായൈ നമഃ
ഓം മഹാപരാധാശിഘ്ന്യൈ നമഃ
ഓം മഹാചോരഭയാപഹായൈ നമഃ .. 860..

ഓം മഹാചിന്ത്യസ്വരൂപായൈ നമഃ
ഓം മണിമന്ത്രമഹൗഷധ്യൈ നമഃ
ഓം മണിമണ്ഡപമധ്യസ്ഥായൈ നമഃ
ഓം മണിമാലാവിരാജിതായൈ നമഃ
ഓം മന്ത്രാത്മികായൈ നമഃ
ഓം മന്ത്രഗമ്യായൈ നമഃ
ഓം മന്ത്രമാത്രേ നമഃ
ഓം സുമന്ത്രിണ്യൈ നമഃ
ഓം മേരുമന്ദരമധ്യസ്ഥായൈ നമഃ
ഓം മകരാകൃതികുണ്ഡലായൈ നമഃ .. 870..

ഓം മന്ഥരായൈ നമഃ
ഓം മഹാസൂക്ഷ്മായൈ നമഃ
ഓം മഹാദൂത്യൈ നമഃ
ഓം മഹേശ്വര്യൈ നമഃ
ഓം മാലിന്യൈ നമഃ
ഓം മാനവ്യൈ നമഃ
ഓം മാധ്വ്യൈ നമഃ
ഓം മദരൂപായൈ നമഃ
ഓം മദോത്കടായൈ നമഃ
ഓം മദിരായൈ നമഃ .. 880..

ഓം മധുരായൈ നമഃ
ഓം മോദിന്യൈ നമഃ
ഓം മഹോക്ഷിതായൈ നമഃ
ഓം മംഗലായൈ നമഃ
ഓം മധുമയ്യൈ നമഃ
ഓം മധുപാനപരായണായൈ നമഃ
ഓം മനോരമായൈ നമഃ
ഓം രമാമാത്രേ നമഃ
ഓം രാജരാജേശ്വര്യൈ നമഃ
ഓം രമായൈ നമഃ .. 890..

ഓം രാജമാന്യായൈ നമഃ
ഓം രാജപൂജ്യായൈ നമഃ
ഓം രക്തോത്പലവിഭൂഷണായൈ നമഃ
ഓം രാജീവലോചനായൈ നമഃ
ഓം രാമായൈ നമഃ
ഓം രാധികായൈ നമഃ
ഓം രാമവല്ലഭായൈ നമഃ
ഓം ശാകിന്യൈ നമഃ
ഓം ഡാകിന്യൈ നമഃ
ഓം ലാവണ്യാംബുധിവീചികായൈ നമഃ .. 900..

ഓം രുദ്രാണ്യൈ നമഃ
ഓം രുദ്രരൂപായൈ നമഃ
ഓം രൗദ്രായൈ നമഃ
ഓം രുദ്രാർതിനാശിന്യൈ നമഃ
ഓം രക്തപ്രിയായൈ നമഃ
ഓം രക്തവസ്ത്രായൈ നമഃ
ഓം രക്താക്ഷ്യൈ നമഃ
ഓം രക്തലോചനായൈ നമഃ
ഓം രക്തകേശ്യൈ നമഃ
ഓം രക്തദംഷ്ട്രായൈ നമഃ .. 910..

ഓം രക്തചന്ദനചർചിതായൈ നമഃ
ഓം രക്താംഗ്യൈ നമഃ
ഓം രക്തഭൂഷായൈ നമഃ
ഓം രക്തബീജനിപാതിന്യൈ നമഃ
ഓം രാഗാദിദോഷരഹിതായൈ നമഃ
ഓം രതിജായൈ നമഃ
ഓം രതിദായിന്യൈ നമഃ
ഓം വിശ്വേശ്വര്യൈ നമഃ
ഓം വിശാലാക്ഷ്യൈ നമഃ
ഓം വിന്ധ്യപീഠനിവാസിന്യൈ നമഃ .. 920..

ഓം വിശ്വഭുവേ നമഃ
ഓം വീരവിദ്യായൈ നമഃ
ഓം വീരസുവേ നമഃ
ഓം വീരനന്ദിന്യൈ നമഃ
ഓം വീരേശ്വര്യൈ നമഃ
ഓം വിശാലാക്ഷ്യൈ നമഃ
ഓം വിഷ്ണുമായാവിമോഹിന്യൈ നമഃ
ഓം വിദ്യാവ്യൈ നമഃ
ഓം വിഷ്ണുരൂപായൈ നമഃ
ഓം വിശാലനയനോത്പലായൈ നമഃ .. 930..

ഓം വിഷ്ണുമാത്രേ നമഃ
ഓം വിശ്വാത്മനേ നമഃ
ഓം വിഷ്ണുജായാസ്വരൂപിണ്യൈ നമഃ
ഓം ബ്രഹ്മേശ്യൈ നമഃ
ഓം ബ്രഹ്മവിദ്യായൈ നമഃ
ഓം ബ്രാഹ്മ്യൈ നമഃ
ഓം ബ്രഹ്മണ്യൈ നമഃ
ഓം ബ്രഹ്മഋഷയൈ നമഃ
ഓം ബ്രഹ്മരൂപിണൈ നമഃ
ഓം ദ്വാരകായൈ നമഃ .. 940..

ഓം വിശ്വവന്ദ്യായൈ നമഃ
ഓം വിശ്വപാശവിമോചിന്യൈ നമഃ
ഓം വിശ്വാസകാരിണ്യൈ നമഃ
ഓം വിശ്വവായൈ നമഃ
ഓം വിശ്വശകീർത്യൈ നമഃ
ഓം വിചക്ഷണായൈ നമഃ
ഓം ബാണചാപധരായൈ നമഃ
ഓം വീരായൈ നമഃ
ഓം ബിന്ദുസ്ഥായൈ നമഃ
ഓം ബിന്ദുമാലിന്യൈ നമഃ .. 950..

ഓം ഷട്ചക്രഭേദിന്യൈ നമഃ
ഓം ഷോഢായൈ നമഃ
ഓം ഷോഡശാരനിവാസിന്യൈ നമഃ
ഓം ശിതികണ്ഠപ്രിയായൈ നമഃ
ഓം ശാന്തായൈ നമഃ
ഓം വാതരൂപിണൈ നമഃ
ഓം ശാശ്വത്യൈ നമഃ
ഓം ശംഭുവനിതായൈ നമഃ
ഓം ശാംഭവ്യൈ നമഃ .. 960..

ഓം ശിവരൂപിണ്യൈ നമഃ
ഓം ശിവമാത്രേ നമഃ
ഓം ശിവദായൈ നമഃ
ഓം ശിവായൈ നമഃ
ഓം ശിവഹൃദാസനായൈ നമഃ
ഓം ശുക്ലാംബരായൈ നമഃ
ഓം ശീതലായൈ നമഃ
ഓം ശീലായൈ നമഃ
ഓം ശീലപ്രദായിന്യൈ നമഃ
ഓം ശിശുപ്രിയായൈ നമഃ .. 970..

ഓം വൈദ്യവിദ്യായൈ നമഃ
ഓം സാലഗ്രാമശിലായൈ നമഃ
ഓം ശുചയേ നമഃ
ഓം ഹരിപ്രിയായൈ നമഃ
ഓം ഹരമൂർത്യൈ നമഃ
ഓം ഹരിനേത്രകൃതാലയായൈ നമഃ
ഓം ഹരിവക്ത്രോദ്ഭവായൈ നമഃ
ഓം ഹാലായൈ നമഃ
ഓം ഹരിവക്ഷസ്ഥ=ലസ്ഥിതായൈ നമഃ
ഓം ക്ഷേമങ്കര്യൈ നമഃ .. 980..

ഓം ക്ഷിത്യൈ നമഃ
ഓം ക്ഷേത്രായൈ നമഃ
ഓം ക്ഷുധിതസ്യ പ്രപൂരണ്യൈ നമഃ
ഓം വൈശ്യായൈ നമഃ
ഓം ക്ഷത്രിയായൈ നമഃ
ഓം ശൂദ്ര്യൈ നമഃ
ഓം ക്ഷത്രിയാണാം കുലേശ്വര്യൈ നമഃ
ഓം ഹരപത്ന്യൈ നമഃ
ഓം ഹരാരാധ്യായൈ നമഃ
ഓം ഹരസുവേ നമഃ .. 990..

ഓം ഹരരൂപിണ്യൈ നമഃ
ഓം സർവാനന്ദമയ്യൈ നമഃ
ഓം ആനന്ദമയ്യൈ നമഃ
ഓം സിദ്ധയൈ നമഃ
ഓം സർവരക്ഷാസ്വരൂപിണ്യൈ നമഃ
ഓം സർവദുഷ്ടപ്രശമന്യൈ നമഃ
ഓം സർവേപ്സിതഫലപ്രദായൈ നമഃ
ഓം സർവസിദ്ധേശ്വരാരാധ്യായൈ നമഃ
ഓം ഈശ്വരാധ്യായൈ നമഃ
ഓം സർവമംഗലമംഗലായൈ നമഃ .. 1000..

ഓം വാരാഹ്യൈ നമഃ
ഓം വരദായൈ നമഃ
ഓം വന്ദ്യായൈ നമഃ
ഓം വിഖ്യാതായൈ നമഃ
ഓം വിലപത്കചായൈ നമഃ
ശ്രീ അന്നപൂർണാ സഹസ്ര നാമാവലിഃ സമാപ്താ .. 

Sunday, October 10, 2021

അദ്ധ്യാത്മ രാമായണം ഇരുപതാം ദിവസം

അദ്ധ്യാത്മ രാമായണം ഇരുപതാം ദിവസം

സീതാന്വേഷണം
 
അനന്തരം പ്രവർഷ ഗിരിയിലെത്തിയ ലക്ഷ്മണസുഗ്രീവനാമാർ ശ്രീരാമാ പാദം നമസ്ക്കരിച്ചു. ശ്രീരാമൻ സുഗ്രീവനെ ആലിംഗനം ചെയ്തിരുത്തി കുശലപ്രശ്നത്തിനു ശേഷം യഥാവിധി സല്ക്കരിച്ചു.   ശേഷം സുഗ്രീവൻ ശ്രീരാമനോട് ഇപ്രകാരം പറഞ്ഞു.  ഹേ, ദേവാ ! ദേവാംശസംഭവന്മാരും അതീവ ബലശാലികളും യുദ്ധവിദഗ്ദ്ധരുമായ എണ്ണമറ്റ വാനരസേനയെ കണ്ടാലും.  ഇവർ അങ്ങയുടെ ആജ്ഞ അനുസരിക്കുന്നവരാണ്. ബുദ്ധിമാനും വീരനുമായ ജാംബവാൻ , മഹാപരാക്രമിയായ ഹനുമാൻ, നീലൻ ,നളൻ ,ഗവയൻ, ഗവാക്ഷൻ ,ഗന്ധമാദനൻ, ശരഭൻ, താരൻ, ഹനുമാന്റെ പിതാവും മഹാബലവാനുമായ കേസരി ഇവരൊക്കെ സൈന്യത്തിലെ പ്രധാനികളാണ്. ബാലി പുത്രനും മഹാബലവാനുമായ അംഗദനും ഈ സൈന്യവും അങ്ങയുടെ ആജ്ഞയ്ക്കായി കാത്തിരിക്കുന്നു. ഇത് കണ്ടു സന്തോഷത്തോടെ ശ്രീരാമൻ സുഗ്രീവനോട് പറഞ്ഞു ഭവാൻ ഇവരെ സീതാന്വേഷണത്തിനായി നിയോഗിച്ചാലും.  അതു കേട്ട് സുഗ്രീവൻ സർവ്വ ദിക്കിലേക്കും വിവിധ വാനരന്മാരെ സീതാന്വേസണത്തിനായി  നിയോഗിച്ചു. ദക്ഷിണ ദിക്കിലേക്ക് അംഗദൻ, ജാംബവാൻ, ഹനുമാൻ, നളൻ, സുഷേണൻ ,ശരഭൻ, മൈന്ദൻ, ദ്വിവിദൻ എന്നീ പ്രമുഖരായ വാനരന്മാരെ നിയോഗിച്ചു. സീതയെ തിരഞ്ഞ് കണ്ടു പിടിച്ച് ഒരു മാസത്തിനുള്ളിൽ തിരിച്ചു വരണമെന്നും അല്ലാത്തപക്ഷം വധശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും സുഗ്രീവൻ പറഞ്ഞു.

അനന്തരം പോകാനൊരുങ്ങിയ ഹനുമാനെ വിളിച്ച് ശ്രീരാമൻ ഇങ്ങനെ പറഞ്ഞു.  ' തിരിച്ചറിയുന്നതിനായി ഈ മുദ്ര മോതിരം രഹസ്യമായി സീതയ്ക്ക് കൊടുക്കുക. ഇനി യാത്ര തിരിച്ചാലും . മാർഗ്ഗം ശുഭമായിരിക്കട്ടെ ' .എന്നു പറഞ്ഞു

സീതാന്വേഷണത്തിനായി പോയ അംഗദനും സംഘവും വിന്ധ്യാ പർവ്വതത്തിലെ കാനനങ്ങളിലൂടെ സീതയെ തേടി നടന്നവർ ദാഹം സഹിക്കാതെ അലഞ്ഞു നടക്കുമ്പോൾ ഒരു ഗുഹയിൽ നിന്നും ഹംസങ്ങളും ക്രൗഞ്ചങ്ങളും നനഞ്ഞ ചിറകുമായി പറന്നു പോകുന്നതു കണ്ടു ആ ഗുഹയിൽ വെള്ളം ഉണ്ടാകുമെന്ന് കരുതി ഗുഹയിലേക്കിറങ്ങി. ഗുഹയ്ക്കുളളിലെ ഇരുട്ടിൽ കണ്ണു കാണാനാകാതെ പരസ്പരം കൈപിടിച്ച് സഞ്ചരിച്ച അവർ മുന്നിൽ സ്ഫടിക തുല്യമായ ജലം നിറഞ്ഞ പൊയ്കയും ഫലങ്ങൾ, തേൻ, ദിവ്യമായ ഭക്ഷ്യവസ്തുക്കൾ എന്നിവ നിറഞ്ഞതും മനുഷ്യ വാസമില്ലാത്തവയുമായ ഗൃഹങ്ങളും കണ്ടു വിസ്മയിച്ചു.  അവിടെ ഒരു സിംഹാസനത്തിൽ യോഗാസനത്തിൽ ഇരിക്കുന്നവളും അതീവ ത്വേജസിനിയുമായ ഒരു യോഗിനിയെ കണ്ടു അവരെ നമസ്കരിച്ചു. നിങ്ങൾ എന്തിന് ഇവിടെ വന്നു ? ആരുടെ ദൂതരാണ്? എന്ന ചോദ്യത്തിന് മറുപടിയായി ഹനുമാൻ ഇപ്രകാരം പറഞ്ഞു. അയോദ്ധ്യപതിയായ ദശരഥ നന്ദനൻ പിതാവിന്റെ ആജ്ഞാനുസരണം അനുജനും പത്നിയുമായി വനവാസം നടത്തുമ്പോൾ അദ്ദേഹത്തിന്റെ പത്നിയെ ഏതോ രാക്ഷസൻ അപഹരിച്ചു.  പത്നിയെ തേടി നടന്നു ശ്രീരാമൻ സുഗ്രീവനരികിലെത്തുകയും സഖ്യം ചെയ്യുകയും ചെയ്തു. അപ്രകാരം സീതാന്വേസണത്തിനായി വന്ന വാനരന്മാർ ആണ് ഞങ്ങൾ. ദാഹം സഹിക്കാതെ വെള്ളം തേടി ഈ ഗുഹയിൽ ഇറങ്ങിയതാണ്. ഭവതി ആരാണെന്നും എന്താണ് ഇവിടെ താമസിക്കുന്നത് എന്നും പറഞ്ഞാലും. വാനരന്മാരെ കണ്ടു സന്തുഷ്ടയായ ആ യോഗിനി , അവരോട്  " യഥേഷ്ടം ഫലമൂലാദികൾ ഭക്ഷിച്ച് ജലപാനവും ചെയ്ത് വന്നാൽ,  ആദ്യം മുതലുള്ള വൃത്താന്തം ഞാൻ പറയാം എന്നു പറഞ്ഞു

അപ്രകാരം അവർ ഫലമൂലാദികൾ ഭക്ഷിച്ച് ജലപാനവും ചെയ്ത് സന്തുഷ്ടരായി അഞ്ജലീബദ്ധരായി യോഗിനിയുടെ മുന്നിൽ നിന്നു. അപ്പോൾ ആ യോഗിനി പറഞ്ഞു.  പണ്ട് വിശ്വകർമ്മാവിന്റെ പുത്രിയായി ഹേമ എന്ന പേരായി, ദിവ്യരൂപിണിയായ ഒരു സ്ത്രീയുണ്ടായിരുന്നു. സുന്ദരിയായ അവർ നൃത്തത്താൽ പരമശിവനെ സന്തോഷിപ്പിച്ചു. പ്രസന്നനായ മഹേശ്വരൻ മഹത്തായ ഈ ദിവ്യപുരം അവർക്ക് അനുഗ്രഹിച്ചരുളി. ആ സുന്ദരിയുടെ സഖിയായ സ്വയംപ്രഭ എന്ന ഗന്ധർവ്വ പുത്രിയാണ് ഞാൻ.  ബ്രഹ്മലോകത്തേക്കു പോകുന്ന അവസരത്തിൽ അവർ എന്നോട്" സർവ്വജന്തുരഹിതമായ ഈ സ്ഥലത്ത് തപസ്സു ചെയ്തു കൊണ്ട് വസിക്കുക . ത്രേതായുഗത്തിൽ പരമാത്മാവ് ദാശരഥിയായി അവതരിച്ച് വനവാസമനുഷ്ടിക്കുമെന്നും അദ്ദേഹത്തിന്റെ ഭാര്യയെ അന്വേഷിച്ചു വാനരന്മാർ ഈ ഗുഹയിൽ വരുമെന്നും അപ്പോൾ അവരെ സല്ക്കരിച്ച് ശേഷം ശ്രീരാമനെ പ്രണമിച്ച് സ്തുതിക്കുക. എന്നാൽ നിനക്ക് യോഗിഗമ്യവും സനാതനവുമായ വിഷ്ണു പദം ലഭിക്കുമെന്നും പറഞ്ഞു. താൻ ഉടനെ ശ്രീരാമ ദർശനത്തിനായി ഗമിക്കുന്നു എന്നും വാനരന്മാരെ കണ്ണടച്ചു കൊളളുക നിങ്ങളെ ഗുഹയുടെ പുറത്തു എത്തിക്കാമെന്നും അവർ പറഞ്ഞു.  അപ്രകാരം വാനരന്മാരെ ഗുഹയ്ക്ക് പുറത്തു എത്തിച്ച ശേഷം സ്വയംപ്രഭയാകട്ടെ ശ്രീരാമ സന്നിധിയിൽ എത്തി. സുഗ്രീവലക്ഷ്മണന്വിതനായിരിക്കുന്ന രാമനെ അനേകം തവണ പ്രദക്ഷിണം വച്ച് ഇപ്രകാരം  സ്തുതിച്ചു.  അങ്ങയുടെ കിങ്കരിയായ ഞാൻ അനേക വർഷം തപസ്സനുഷ്ഠിച്ചിരുന്നു. ഇന്ന് ആ തപസ്സ് ഫലവത്തായി. അങ്ങ് സർവ്വ ഭൂതങ്ങളിലും അലക്ഷിതഭാവത്തിൽ ബഹിർ ഭാഗത്തും അന്തർഭാഗത്തും സ്ഥിതി ചെയ്യുന്നു. യോഗമായയായ തിരശ്ശീലയാൽ മറയ്ക്കപ്പെട്ട മനുഷ്യ വിഗ്രഹനാണ് ഭവാൻ. അജ്ഞാന ഭൃക്കുകളായ സാധാരണ മനുഷ്യർക്ക് അദൃശ്യനാണ്.ഈ ലോകത്തിൽ അങ്ങയുടെ തത്വം ആരും അറിയുന്നില്ല. സംസാരസാഗരം തരണം ചെയ്യുന്നതിനും സന്മാർഗ്ഗദർശനത്തിനും മോഷത്തിനും കാരണമായുളള അവിടുത്തെ രൂപം എന്റെ ഹൃദയത്തിൽ സദാ പരിശോഭിക്കണം. നിർഗ്ഗുണനായും ത്രിഗുണസ്വരൂപനായും കാലസ്വരൂപനായും നിയന്ത്രാവായും ആദിമദ്ധ്യാന്തവർജ്ജിതനായും ഇരിക്കുന്ന അങ്ങേയ്ക്ക് നമസ്കാരം. സർവാന്തർയാമിയായിരിക്കുന്ന പരമപുരുഷനായ അങ്ങേയ്ക്ക് പ്രീയനോ ദ്വേഷിയോ ഉദാസീനനായോ ആരും തന്നെയില്ല. അവിനാശിയായ അങ്ങ് അങ്ങയുടെ കഥാശ്രവണണത്താൽ ഭക്തനു മുക്തി സാധിക്കാനായി ജാതനായിയെന്നും , ദശരഥന്റെ തപസ്സിന്റെ ഫലമായി ജാതനായെന്നും, കൗസല്യയുടെ പ്രാർത്ഥന ഹേതുവായി ജാതനായെന്നും, ബ്രഹ്മാവിനാൽ അർത്ഥിക്കപ്പെട്ട് ഭൂഭാരഹരണത്തിനായി ജാതനായിയെന്നും പലവിധം പറയുന്നു ജനം. യാതൊരുവൻ അങ്ങയുടെ മംഗളകഥ കേൾക്കുകയോ കീർത്തിക്കുകയോ ചെയ്യുന്നുവോ അവൻ സംസാരസാഗരം കടന്നു ഭഗവാൻറെ പാദപങ്കജം ദർശിക്കുന്നു . ചാപബാണങ്ങൾ ധരിച്ചവനും ഭ്രാതാവായ ലക്ഷ്മണനോടും സുഗ്രീവനോടും കൂടിയിരിക്കുന്ന അങ്ങയെ ഞാൻ നമിക്കുന്നു.   ഈ സ്തുതികേട്ട് എന്തു വരമാണ് വേണ്ടത് എന്ന് ചോദിച്ച രാമനോട് സ്വയംപ്രഭ ഇപ്രകാരം പറഞ്ഞു.  താൻ എവിടെ ജനിച്ചാലും രാമനിൽ അചഞ്ചല ഭക്തിയുണ്ടാവണമെന്നും സീതാലക്ഷമണ സമേതനായ അങ്ങയുടെ ശ്യാമളരൂപം എപ്പോഴും ധ്യാനിക്കുമാറകണം. മറ്റൊരു വരവും വേണ്ടെന്നു പറഞ്ഞു

അങ്ങനെ തന്നെ ഭവിക്കട്ടെ, ഭവതി ബദര്യാശ്രമത്തിൽ ചെന്ന് എന്നെ തന്നെ സ്മരിച്ചു വേഗത്തിൽ  പഞ്ചഭൂതാത്മാകമായ ഈ ദേഹം പരിത്യജിച്ച് പരമാത്മാവായ എന്നെ പ്രാപിക്കുക എന്ന് ശ്രീരാമൻ അരുളി ചെയ്തു.  രാമവാക്യം കേട്ട് സ്വയംപ്രഭ അപ്രകാരം തന്നെ ചെയ്തു പരമപദം പ്രാപിച്ചു.

അനന്തരം സീതാന്വേഷണത്താൽ ക്ഷീണിച്ചു വലഞ്ഞ വാനരന്മാരോട് അംഗദൻ ഇപ്രകാരം പറഞ്ഞു തുടങ്ങി.  ഗുഹയിൽ പെട്ട് അലഞ്ഞു തിരിഞ്ഞു മാസം പോയത് അറിഞ്ഞില്ല. സീതാദേവിയെ കണ്ടതുമില്ല. തിരിച്ചു ചെന്നാൽ സ്നേഹമില്ലാത്ത സുഗ്രീവൻ തന്നെ നിശ്ചയം വധിക്കും. ശ്രീരാമനാലാണ് താൻ രക്ഷിതനായിരുന്നതും.  രാമകാര്യം സാധിക്കാതെ ചെന്നാൽ അദ്ദേഹവും രക്ഷിക്കയില്ല. അതിനാൽ താൻ ഇവിടെ വച്ച് തന്നെ ജീവൻ ത്യജിക്കുകയാണ് എന്ന് പറഞ്ഞു.  ഇതു കേട്ട വാനരന്മാർ അംഗദനോട് വിഷമിക്കേണ്ട എന്നും ആ സ്വർഗ്ഗ തുല്യമായ ഗുഹയിൽ പോയി ഭയമില്ലാതെ വസിക്കാമെന്നും പറയുന്നു. അപ്പോൾ ഹനുമാൻ അംഗദനെ ആലിംഗനം ചെയ്തു കൊണ്ട് ഇങ്ങനെ ചോദിച്ചു.  എന്തിനാണ് വിഷമിക്കുന്നത് . രാജാവിന് താരാപുത്രനെ ഏറേ പ്രിയമാണ്. ശ്രീരാമചന്ദ്രനും ലക്ഷ്മണനേക്കാൾ നിന്നെ സ്നേഹമുണ്ട്. അതുകൊണ്ട് ഭീതിയുടെ ആവശ്യമില്ല. ഗുഹാവാസം അപകടമറ്റതാണെന്ന് വാനരന്മാർ പറയുന്നുവല്ലോ എന്നാൽ അറിയുക രാമബാണത്തിന് അഭേദ്യമായതൊന്നുമില്ല ഈ ത്രിഭുവനത്തിലും. ശ്രീരാമൻ കേവലം മനുഷ്യനല്ല സാക്ഷാൽ പരമാത്മാവ് തന്നെയാണ്. ജനകജയാകട്ടെ സാക്ഷാൽ ലക്ഷ്മി ദേവിയും ലക്ഷ്മണൻ ശേഷനെന്ന സർപ്പരാജനുമാണ്. നമ്മളെല്ലാം വൈകുണ്ഠനാഥന്റെ കിങ്കരന്മാരുമാണ്. അദ്ദേഹത്തിന്റെ സേവ അനുഷ്ഠിച്ചു  വൈകുണ്ഠ പ്രാപ്തി നേടാം

അനന്തരം സീതയെ അന്വേഷിച്ചു  സഞ്ചരിച്ച് കൊണ്ട് ദക്ഷിണ സമുദ്രതീരത്തുളള മഹേന്ദ്രഗിരിയുടെ അടിവാരത്തിൽ എത്തി. മുന്നിൽ അഗാധവും ഭയങ്കരവുമായ സമുദ്രം കണ്ടു ഭയഗ്രസ്തരായ വാനരന്മാർ സമുദ്രക്കരയിലിരുന്നു ഇപ്രകാരം പറഞ്ഞു. മാസം ഒന്ന് കഴിഞ്ഞു. രാവണനേയോ സീതയോ കണ്ടു കിട്ടിയതുമില്ല. തിരിച്ചു ചെന്നാൽ സുഗ്രീവൻ വധിക്കും.  അതിനേക്കാൾ ശ്രേയസ്സ്ക്കരമായുളളത് പ്രായോപവേശനമാണ്. ഇപ്രകാരം നിശ്ചയിച്ചു സർവ്വ ദിക്കിലും ദർഭ വിരിച്ച് മരണം വരിക്കാൻ തയ്യാറായി

ആ അവസരത്തിൽ മഹേന്ദ്ര പർവ്വതത്തിൽ വസിക്കുന്ന സമ്പാതി എന്ന കഴുകൻ ഓരോ ദിവസവും ഓരോരുത്തരയെന്ന രീതിയിൽ ഭക്ഷിക്കാമെന്ന് പറഞ്ഞു.  ഇത് കേട്ട് ഭീതിപൂണ്ട വാനരന്മാർ ഇപ്രകാരം പറഞ്ഞു നമ്മളാൽ സുഗ്രീവനോ രാമനോ ഹിതമുണ്ടായില്ല. ഈ കഴുകന് ഭക്ഷണമായി യമപുരിയിലേക്ക് പോകേണ്ടിവരും. ധർമ്മാത്മാവായ  ജടായൂ രാമകാര്യാത്ഥം ജീവൻ ത്യജിച്ച് മോഷത്തെ പ്രാപിച്ചു

ഇതു കേട്ട് സമ്പാതി ചോദിച്ചു എൻറെ സഹോദരനായ ജടായുവിന്റെ പേര് പറയുന്ന നിങ്ങൾ ആരാണ്. ഭയപ്പെടേണ്ടതില്ല പറയൂ.. അപ്പോൾ അംഗദൻ  സമ്പാതിയുടെ സമീപത്തു ചെന്നു. " ദാശരഥിയായ രാമൻ സഹോദരൻ ലക്ഷ്മണനും ഭാര്യ സിതയോടും കൂടി പിതൃ ആജ്ഞപ്രകാരം വനത്തിൽ വസിച്ചു കൊണ്ടിരിക്കേ സീതാദേവിയെ ദുഷ്ടനായ രാവണൻ അപഹരിച്ചു. രാമലക്ഷമണന്മാർ നായാട്ടിനു പോയ അവസരത്തിൽ , അപ്രകാരം ബലാല്ക്കാരമായി കൊണ്ടു പോകപ്പെട്ട സീതാദേവി " രാമ രാമ " എന്ന് നിലവിളിക്കുന്നതു കേട്ട് പരാക്രമിയായ ജടായൂ എന്ന പക്ഷീന്ദ്രൻ രാവണനുമായി യുദ്ധം ചെയ്തു രാവണനാൽ ഹതനായി. രാമാകാര്യാർത്ഥം ജീവൻ വെടിഞ്ഞ ജടായൂ രാമനാൽ ദഹിപ്പിക്കപ്പെട്ട് രാമസായൂജ്യമടഞ്ഞു. ശ്രീരാമൻ സുഗ്രീവനുമായി അഗ്നി സാക്ഷിയായി സഖ്യം ചെയ്തു. സുഗ്രീവന്റെ അഭ്യർത്ഥന പ്രകാരം ബാലിയെ വധിച്ചു രാജ്യം സുഗ്രീവനു നല്കി. സുഗ്രീവൻ സീതാന്വേഷണാർത്ഥം ഞങ്ങളെ അയച്ചു . ഒരു മാസത്തിനുള്ളിൽ തിരിച്ചു ചെന്നില്ലെങ്കിൽ വധശിക്ഷ ലഭിക്കുമെന്നാണ് സുഗ്രീവ ആജ്ഞ.  ഒരു മാസം കഴിഞ്ഞു സീതാദേവിയെ കണ്ടു കിട്ടിയതുമില്ല. അതിനാൽ മരിച്ചു കളയാനായി ഞങ്ങൾ പ്രായോപവേശനം ചെയ്യാൻ തുടങ്ങിയതാണ്. 

ഇതു കേട്ട് സമ്പാതി പറഞ്ഞു.  ജടായൂ എന്റെ  സഹോദരനാണ്. വളരെ കാലത്തിനുശേഷം ഇന്നാണ് അവനെ കുറിച്ച് കേൾക്കുന്നത്. ഭ്രാതാവിന് ഉദകക്രീയ ചെയ്യാൻ എന്നെയെടുത്ത് ജലാശയത്തിനടുത്തെത്തിക്കു. നിങ്ങൾക്ക് വാക്കുകൾ കൊണ്ട് ഞാൻ ഉപകാരം ചെയ്യാം. അവർ അപ്രകാരം പക്ഷീന്ദ്രനെ ജലാശയത്തിനരകിലെത്തിച്ചു. പക്ഷീന്ദ്രൻ  സ്നാനം ചെയ്ത് സഹോദരന് ജലാഞ്ജലി നല്കി

  " ത്രികുട പർവ്വതത്തിന്റെ മുകളിൽ ലങ്കയെന്ന ഒരു നഗരമുണ്ട് . അവിടെ രാക്ഷസ സ്ത്രീകളാൽ പരിരക്ഷിതയായി സീതാദേവി വസിക്കുന്നു. നൂറു യോജന അകലെ സമുദ്രമധ്യത്തിലാണ് ലങ്ക.   സമുദ്രം ചാടികടന്ന് ലങ്കയിലെത്തി സീതയെ കണ്ടു മടങ്ങാനുള്ള മാർഗ്ഗം ആലോചിക്കിൻ. എന്റെ   സഹോദരനെ കൊന്ന രാവണൻ വധിക്കപ്പെടണം. 

അനന്തരം സമ്പാതി വാനരന്മാരോട് തന്റെ കഥ പറഞ്ഞു തുടങ്ങി. സഹോദരന്മാരായ ഞാനും ജടയുവും യൗവ്വനകാലത്ത് ബലാധിക്യത്താൽ ദർപ്പിതരായി ആർക്കാണ് കൂടുതൽ ബലമെന്നറിയാൻ സൂര്യമണ്ഡല സമീപം വരെ ഉയരത്തിൽ പറന്നു. അങ്ങനെ പറക്കുമ്പോൾ ചിറകുകൾക്ക് ചൂടേറ്റ് പരീക്ഷണനായി തുടങ്ങിയ ജടായുവിനെ രക്ഷിക്കാൻ അവനു മീതെ പറന്നു എന്റെ ചിറകുകൾ കൊണ്ട് അവന് തണലേകി. അപ്പോൾ പക്ഷങ്ങൾ കരിഞ്ഞ് ഞാൻ വിന്ധ്യാപർവ്വതത്തിന്മേൽ വീണു ബോധരഹിതനായി. മൂന്നു ദിവസത്തിനു ശേഷം ബോധം വന്നപ്പോൾ ചിറകുകൾ കരിഞ്ഞെങ്കിലും ജീവൻ നഷ്ടപ്പെട്ടില്ലെന്നു മനസ്സിലായി. എന്നാൽ ഞാൻ എത്തപ്പെട്ടത് എവിടെ എന്നറിയാതെ സമീപത്തുളള പുണ്യാശ്രമത്തിൽ ചെന്നു. അവിടെ ഉണ്ടായിരുന്നു ചന്ദ്രമാ  ( നിശാകരൻ ) എന്ന മഹർഷി,  എന്നെ നേരത്തെ തന്നെ അറിയാവുന്ന അദ്ദേഹം എന്റെ ചിറകുകൾക്ക് എന്ത് സംഭവിച്ചു എന്ന് ചോദിച്ചു. ദുഃഖത്തോടെ ഞാൻ എല്ലാം പറഞ്ഞു.  പക്ഷങ്ങളില്ലാതെ ഞാൻ എങ്ങനെ ജീവിക്കുമെന്ന് ദുഖിച്ചു.

ഇത് കേട്ട് ആ മഹർഷി ഇപ്രകാരം പറഞ്ഞു. " ഈ ദുഃഖമെല്ലാം ദേഹം നിമിത്തമാണ്. ദേഹമാകട്ടെ കർമ്മ സമുദ്ഭൂതവുമാണ്. പുരുഷന്റെ ദേഹത്തിൽ അഹങ്കാരത്തോടു കൂടി കർമം പ്രവർത്തിക്കുന്നു. അഗ്നിയൽ പഴുപ്പിച്ചെടുത്ത ഇരുമ്പ് പോലെ അഹങ്കാരം എപ്പോഴും ചിതാഭാസയുക്തമാണ്. അങ്ങനെയുളള  ചിദാതാവിന്റെ താദാത്മ്യം ഹേതുവായി ദേഹം ചേതനായുക്തമായി ഭവിക്കുന്നു. അഹങ്കാരം കാരണമായി ആത്മാവിന് ' ദേഹോഹം  ' എന്ന ബുദ്ധിയുണ്ടാകുന്നു. അതിനാൽ ഈ സംസാരം സുഖദുഃഖാദിസാധകമായും തീരുന്നു. നിർവ്വികാരനായ ആത്മാവിന് മിഥ്യയായുണ്ടാകുന്ന തദാത്മ്യത്തിൽ നിന്ന്,  ഞാൻ ദേഹമാകുന്നു, കർത്താവായ ഞാൻ കർമങ്ങൾ ചെയ്യുന്നു എന്ന സങ്കല്പമുണ്ടാകുന്നു. ജീവൻ കർമ്മങ്ങൾ ചെയ്തു അവയുടെ ഫലങ്ങളായി ബദ്ധനായി, അവശനായിത്തീരുന്നു. അപ്രകാരം തന്നെ പാപപുണ്യങ്ങൾക്ക് വശഗനായി, ഊർദ്ധ്വാധോഗമനങ്ങളിൽ ഭ്രമിച്ച് ' ഞാൻ യജ്ഞദാനാദിയായ എത്രയോ പുണ്യകർമ്മങ്ങൾ ചെയ്തിട്ടുണ്ട് അതിനാൽ എനിക്ക് സ്വർഗ്ഗപ്രാപ്തി ലഭിച്ച് സുഖാനുഭവം അനുഭവിച്ചശേഷം , സ്വർഗ്ഗത്തിൽ പരമസുഖം അനുഭവിച്ചശേഷം പുണ്യം ക്ഷയിച്ച് കർമ്മമവശനായി കീഴ്പ്പോട്ടു പതിക്കുന്നു

ജീവൻ ആദ്യമായി ചന്ദ്രമണ്ഡലത്തിൽ പതിച്ച്, നീഹാരസമേതം പിന്നീട് ഭൂമിയിൽ പതിച്ച് കുറെക്കാലം ധാന്യാദികളിൽ സ്ഥിതി ചെയ്യുന്നു. പിന്നീട് അത് ചതുർവിധഭോജ്യങ്ങളിൽ കൂടി പുരുഷനിൽ പ്രവേശിച്ച്, അവനിൽ രേതസ്സായിത്തീർന്ന് ഋതുകാലത്ത് സ്ത്രീ യോനിയിൽ പതിച്ച്, യോനീരക്തത്തോടുകൂടി കലർന്ന്,  ഒരു ദിവസം കൊണ്ട് ജരായുവിനാൽ പരിവേഷ്ടിതമായി കലലമായിത്തീരുന്നു

അത് പിന്നീട് അഞ്ചു രാത്രികൾ കൊണ്ട് ബുദ്ബുദാകാരമായി ( അണ്ഡാകൃതി ovel ) തീരുന്നു. ഏഴു രാത്രികൾ കൊണ്ട് മാംസപേശിത്വത്തെ പ്രാപിക്കും.  ഒരു പക്ഷം കൊണ്ട് ആ പേശി രക്തം കൊണ്ട് നിറയും. ഇരുപത്തഞ്ച് രാത്രികൾ കൊണ്ട് അങ്കുരോൽപ്പത്തിയും സംഭവിക്കും. അതിൽ പിന്നെ ക്രമത്തിൽ ഒരു മാസക്കാലത്തിൽ ചുമലുകൾ, കഴുത്ത്, ശിരസ്സ്, പൃഷ്ഠഭാഗം, ഉദരം എന്നിങ്ങനെയുളള അഞ്ച് അംഗങ്ങൾ രൂപികരിക്കപ്പെടും . രണ്ടു മാസം കൊണ്ട് പാണിപദങ്ങൾ, പാർശ്വങ്ങൾ, അരക്കെട്ട്, മുട്ടുകൾ  എന്നിവയുണ്ടാകുന്നു. മൂന്നാം മാസാവസാനമാകുമ്പോഴേക്കും അവയവങ്ങളിലെ സന്ധികൾ രൂപം കൊളളുന്നു. നാലുമാസം കൊണ്ട് വിരലുകളെല്ലാം ഉണ്ടാകുന്നു. അഞ്ചു മാസങ്ങൾ കൊണ്ട് മൂക്ക്, കർണ്ണങ്ങൾ, കണ്ണുകൾ, പല്ലുകൾ, നഖങ്ങൾ ,ഗുഹ്യം എന്നിവയുണ്ടാകുന്നു. ആറാം മാസത്തിൽ കർണ്ണങ്ങളുടെ ഛിദ്രം സംഭവിക്കും. അപ്രകാരം തന്നെ മനുഷ്യജീവികൾക്ക് ഗുദം, ലിംഗാവയവം, നാഭി എന്നിവയും ഉണ്ടാകും. ഏഴാം മാസത്തിൽ രോമങ്ങളും തലമുടിയും മുളയ്ക്കും. എട്ടാം മാസത്തിൽ അവയവങ്ങളെല്ലാം സ്പഷ്ടമായി വേർതിരിയും . ഇപ്രകാരം ഒരു സ്ത്രീയുടെ ഗർഭപാത്രത്തിൽ ഗർഭം വളർന്നു വരുന്നു.  അഞ്ചാം മാസത്തിൽ ജീവന്ന് ചേതനാശക്തി ഉളവാകും. പൊക്കിൾ കൊടിയിലുളള ചെറിയ ദ്വാരത്തിൽ കൂടി  മാതാവിന്റെ ഭക്ഷണത്തിന്റെ സാരാംശം ലഭിച്ച് ഗർഭം പുഷ്ടിപ്പെടുന്നു. കർമ്മബലത്തിനാൽ ഗർഭം നശിക്കാതിരിക്കുന്നു

ആ ജീവൻ മുൻ ജന്മങ്ങളും അവയിലനുഷ്ഠിച്ച സർവ കർമ്മങ്ങളും സ്മരിച്ചു കൊണ്ട് ജഠരാഗ്നിയുടെ ചൂടുകൊണ്ട് തപിക്കുന്നവനായി ഇങ്ങനെ പറയുന്നു. .

' ഞാൻ ആയിരക്കണക്കിന് നാനായോനികളിൽ ജന്മമെടുത്ത് കോടിക്കണക്കിന് പുത്രദരാദിബന്ധങ്ങളും പശുവർഗ്ഗബന്ധങ്ങളും അനുഭവിച്ചിരിക്കുന്നു. കുടുംബപോക്ഷണത്തിന്നായി ന്യായമായും അന്യായമായും ധനസമ്പാദനം നടത്തിയിരിന്നു. നിർഭാഗ്യവശാൽ സ്വപ്നത്തിൽ പോലും വിഷ്ണു ചിന്ത ചെയ്യുകയുണ്ടായില്ല. ഇപ്പോൾ അതിന്റെ ഫലമായി മഹത്തരമായി ഗർഭദുഖം അനുഭവിക്കുകയാണ്. ഈ നശ്വരദേഹം ശാശ്വതമെന്ന് ധരിച്ച് തൃഷ്ണയോടു കൂടി അകാര്യകർമ്മങ്ങൾ തന്നെ ചെയ്തു കൊണ്ടിരിക്കുന്നു. ആത്മാവിന് ഹിതമായതൊന്നും ചെയ്യാതെ കർമഫലമായി ദുഃഖം സഹിക്കേണ്ടി വന്നു. നരകതുല്യമായ ഈ ഗർഭത്തിൽ നിന്നും പുറത്തു പോയി കഴിയുമ്പോൾ ഞാൻ നിത്യവും വിഷ്ണുവിനെ തന്നെ പൂജിക്കും ഇപ്രകാരം ചിന്തിച്ച് അതീവദുഃഖത്തോടെ നരകത്തിൽ നിന്നും പാതകിയെന്ന പോലെ പുറത്തേക്ക് ഗമിക്കുന്നു. അനന്തരം അവൻ ബാല്യാദി ദുഃഖങ്ങൾ അനുഭവിക്കുന്നു. ഞാൻ ദേഹമാണ് എന്ന ഭാവന മൂലമായി ജീവന് ഗർഭവാസം മുതലായ ദുഃഖങ്ങൾ അനുഭവിക്കേണ്ടി വരുന്നു.  അതിനാൽ ദേഹദ്വയത്തിന് ( സൂക്ഷമസ്ഥൂല  ദേഹങ്ങൾ ) അന്യമായുളള കേവലനായ ആത്മാവിന് അറിഞ്ഞിട്ട് , ദേഹാഭിമാനത്തെ ത്യജിച്ച് ആത്മജ്ഞാനിയായിത്തീരേണ്ടതാണ്. ആത്മാവ് ജഗ്രദാദി അവസ്ഥാവിശേഷങ്ങളിൽ നിന്ന് വിമുക്തനും സത്യജ്ഞാനാദി ലക്ഷണയുക്തനും ശുദ്ധനും ബുദ്ധനും സദാ ശാന്തനും ആണെന്ന് അറിഞ്ഞിരിക്കണം. ചിദാത്മാവിനെപ്പറ്റി ജ്ഞാനം ലഭിക്കുമ്പോൾ അജ്ഞാതസംഭവമായ മോഹം നഷ്ടമാകുന്നു. യോഗികൾക്ക് സുഖമോ അജ്ഞാനസംഭൂതമായ ദുഃഖമോ ഉണ്ടാകുന്നില്ല. നിന്റെ പ്രാരാബ്ധം ക്ഷയിക്കാതിരിക്കുന്ന കാലത്തോളം നീ ഉറകളയാത്ത സർപ്പത്തെ പോലെ  ( ദേഹം ധരിച്ചുകൊണ്ട് ) സുഖമായിരിക്കുക. 

ഇനി വേറൊരു കാര്യം കൂടി പറയാം.  ത്രേതായുഗത്തിൽ ശ്രീമൻനാരായണൻ രാവണവധാർത്ഥം ദാശരഥിയായി അവതരിക്കും. സീതാ ലക്ഷ്മണസമേതം ദണ്ഡകാരണ്യത്തിൽ എത്തിച്ചേരുന്ന അവസരത്തിൽ , രാമലക്ഷ്മണന്മാർ ആശ്രമത്തിൽ ഇല്ലാത്ത അവസരത്തിൽ രാവണൻ ചോരനെ പോലെ സീതയെ അപഹരിച്ചു ലങ്കയിൽ കൊണ്ടു പോയി താമസിപ്പിക്കും. സുഗ്രീവ നിർദ്ദേശാനുസരണം സീതാന്വേഷണത്തിനായി എത്തുന്ന വാനരന്മാരുമായി നീ കണ്ടുമുട്ടുമ്പോൾ സീതയെ സംബന്ധിച്ച യഥാർത്ഥ വിവരം അവരോട് പറയുക . എന്നാൽ നിനക്ക് രണ്ടു പുതിയ ചിറകുകൾ ഉണ്ടാകും. ചന്ദ്രമാനാമായ ആ മുനിശ്രേഷ്ഠൻ എന്നോട് പറഞ്ഞിരുന്നതെല്ലാം ഞാനിപ്പോൾ നിങ്ങളോട് പറഞ്ഞു.  ഇതാ അതികോമളമായ രണ്ടു ചിറകുകൾ എനിക്കുണ്ടായത് കണ്ടാലും നിങ്ങൾക്ക് നല്ലതു വരട്ടെ

യാതൊരാളുടെ നാമസ്മൃതിയാലെ ദുർജ്ജനങ്ങൾ പോലും അളവറ്റ സംസാര സമുദ്രത്തെ തരണം ചെയ്ത് പരമപദം പ്രാപിക്കുന്നുവോ ആ ശ്രീരാമചന്ദ്രന്റെ ഭക്തരായ നിങ്ങൾ ഈ സമുദ്രം നിശ്ചയമായും തരണം ചെയ്യും എന്ന് പറഞ്ഞു സമ്പാതി ആകാശത്തിലേക്ക് പറന്നുയർന്നു

അനന്തരം സമുദ്രം തരണം ചെയ്യുന്നത് എങ്ങനെ എന്ന് അവർ ആലോചിച്ചു. അംഗദൻ വാനരന്മാരോട് പറഞ്ഞു ഓരോർത്തരും അവർക്കു കഴിയുന്നത് , എത്ര ദൂരം ചാടാൻ കഴിയുമെന്ന് പറയുക. ഓരോർത്തരും പത്ത് മുതൽ തെണ്ണൂറ് യോജന വരെ ചാടാൻ കഴിയുന്നത് പറഞ്ഞു.  അതു കേട്ട് ജാംബവാൻ പറഞ്ഞു പണ്ട് ഭഗവാനായ വാമനമൂർത്തി സ്വന്തം പാദംകൊണ്ട് ഭുവനത്രയം അളന്ന അവസരത്തിൽ ഞാൻ ഇരുപത്തൊന്നുവട്ടം ഭൂമാനല ക്ഷണമായിരുന്ന അദ്ദേഹത്തിന്റെ പാദത്തെ പ്രദക്ഷിണം വെച്ചിരുന്നു. എന്നാൽ ഇപ്പോഴാകട്ടെ വാർദ്ധക്യഗ്രസ്തനാകയാൽ സമുദ്ര ലംഘനത്തിന് ശക്തനല്ല. അപ്പോൾ അംഗദൻ പറഞ്ഞു  തനിക്ക് അങ്ങോട്ട് ചാടാൻ കഴിയും പക്ഷേ തിരിച്ച് ഇങ്ങോട്ട് ചാടാൻ കഴിയുമോയെന്നറിയില്ല.

അപ്പോൾ ജാംബവാൻ ഹനുമാനരികിൽ ചെന്ന് വായുപുത്രനായ ഭവാൻ ജനിച്ചതു തന്നെ രാമകാര്യാർത്ഥമാണ്.എന്നിട്ടും എന്താണ് അങ്ങ് മൗനമായിരിക്കുന്നത്. ഭവാൻ ജനിച്ച ഉടനെ സൂര്യനെകണ്ട് ഫലമാണെന്ന് കരുതി ഭക്ഷിക്കാനായി അഞ്ഞൂറ് യോജന മേല്പ്പോട്ട്  ചാടിയതും അത് കണ്ടു ഇന്ദ്രൻ വജ്രായുധത്താൽ ഹനിച്ചപ്പോൾ വായുദേവൻ അങ്ങയെയുമെടുത്ത് മറഞ്ഞതും ഭൂമിയിൽ വായുവില്ലാതെ ജീവജാലങ്ങൾ വലഞ്ഞപ്പോൾ ബ്രഹ്മാവാദി ദേവന്മാരെല്ലാം അങ്ങയെ അനുഗ്രഹിച്ചതും സ്മരിച്ചാലും. ശ്രീരാമദേവൻ അങ്ങയുടെ കയ്യിലാണ് അംഗുലീയം നല്കിയതും. അതു കേട്ട് വാമനമൂർത്തിയെ പോലെ വളർന്ന ഹനുമാൻ " ഈ സമുദ്രം ലംഘനം ചെയ്തു ലങ്ക ചുട്ടു ഭസ്മമാക്കി രാവണനെ സകലം ഹനിച്ച് സീതാദേവിയെയും കൂട്ടി കൊണ്ട് വരുന്നുണ്ട്. ഏതായാലും ശുഭലക്ഷണയായ സീതാദേവിയെ ദർശിച്ചു മടങ്ങി വരാം." 

ഇത് കേട്ട് ജാംബവാൻ" നിനക്ക് നല്ലതു വരട്ടെ.  ആകാശമാർഗ്ഗത്തിൽ ഗമിക്കുന്ന ഭവാന് സർവ്വമംഗളങ്ങളും ഭവിക്കട്ടെ. രാമകാര്യാർത്ഥം ഗമിക്കുന്ന ഭവാനെ വായുദേവൻ അനുഗമിക്കട്ടെ" എന്ന് പറഞ്ഞു. ഹനുമാൻ മഹേന്ദ്രഗിരിയുടെ കൊടുമുടിയിൽ കയറി അത്ഭുതകാരമായ രൂപത്തെ സ്വീകരിച്ചു

തുടരും ....

✍ കൃഷ്ണശ്രീ 

അദ്ധ്യാത്മ രാമായണം പത്തൊമ്പതാം ദിവസം

അദ്ധ്യാത്മ രാമായണം പത്തൊമ്പതാം ദിവസം    
▬▬▬▬▬▬      

ക്രിയായോഗോപദേശം
 
രാമലക്ഷ്മണന്മാർ പ്രവർഷണഗിരിയിലെ ഗുഹയിൽ വർഷകാലം കഴിച്ചു കൂട്ടി. ഒരിക്കൽ ധ്യാനതൽപ്പരനായ ശ്രീരാമനോട് , സമാധിയുണർന്ന അവസരത്തിൽ ഭക്തിയോടെ ലക്ഷ്മണൻ ഇപ്രകാരം ചോദിച്ചു . യോഗികൾ ക്രിയാമാർഗ്ഗത്തിൽ കൂടി എങ്ങനെ ഭവാനെ ആരാധിക്കുന്നുവെന്ന് കേൾക്കുവാൻ ആഗ്രഹമുണ്ട്. ഉപദേശിച്ചു തന്നാലും

ശ്രീരാമൻ ഇപ്രകാരം അരുളി ചെയ്തു. . എന്റെ പൂജാവിധികൾ അവസാനമില്ലാത്തവയാണ്. സ്വഗൃഹ്സൂത്രഗ്രന്ഥങ്ങളിൽ വിധിച്ച പ്രകാരം മനുഷ്യൻ ദ്വിജത്തെ പ്രാപിച്ചശേഷം , എന്നിലുളള ഭക്തിയോടുകുടി സദ്ഗുരുവിന്റെ അടുക്കൽ നിന്നും മന്ത്രം ഗ്രഹിക്കണം. ബുദ്ധിമാനായ മനുഷ്യൻ ഗുരുകാട്ടികൊടുക്കപ്പെട്ട വിധിയനുസരിച്ച് എന്നെ തന്നെ,  ഹൃദയത്തിലോ, അഗ്നിയിലോ, പ്രതിമാദികളിലോ,  ആദിത്യനിലോ, സാളഗ്രാമത്തിലോ മടികൂടാതെ അർപ്പിച്ചു ആരാധിക്കണം. ദേഹശുദ്ധിക്കുവേണ്ടി വൈദികതാന്ത്രികവിധികൾ പ്രകാരമുള്ള മന്ത്രങ്ങളോടു കൂടി ശരീരത്തിൽ മണ്ണ് പുരട്ടിയും മറ്റും പ്രാതഃസ്നാനം ചെയ്യണം. സന്ധ്യാവന്ദനം തുടങ്ങിയ നിത്യ കർമ്മങ്ങളും വിധി പോലെ ആചരിക്കണം. കർമ്മങ്ങളുടെ ഫലസിദ്ധിക്കായി ആദ്യമേ തന്നെ സങ്കല്പം ചെയ്യണം.  സദ്ഗുരുവിനെ ഞാനാണെന്ന് സങ്കല്പിച്ച് ഭക്തിപൂർവ്വം പൂജ ചെയ്യണം. ശിലയിലാണെങ്കിൽ മന്ത്രപൂർവ്വം അഭിഷേകം ചെയ്യണം. പ്രതിമയിലാണെങ്കിൽ തുടച്ച് വൃത്തിയാക്കണം. സുഗന്ധ ദ്രവ്യങ്ങളും പുഷ്പങ്ങളും കൊണ്ടുള്ള പൂജ സിദ്ധിദായകമാണ്. സത്യനിഷ്ഠയും വ്രതനിഷ്ഠയുമുളളവനായി നിയമാനുസൃതമായി പൂജ ചെയ്യണം. പ്രതിമാദികളിലെ അലങ്കാരങ്ങൾ ഏറ്റവും പ്രിയപ്പെട്ടവതന്നെ. അഗ്നിയിലാണങ്കിൽ ഹവിസ്സ് കൊണ്ട് യജിക്കണം. സൂര്യനിലാണെങ്കിൽ മെഴുകിയ നിലത്ത് പൂജിക്കണം. ശ്രദ്ധഭക്തി സമേതം നിവേദിക്കപ്പെടുന്നത് ജലമാണെങ്കിൽ പോലും അത് പ്രിയമായതാകുന്നു. ഭക്ഷ്യഭോജാതി വസ്തുക്കളോ ഗന്ധപുഷ്പാദികളോ ഭക്തിയോടെ  അർപ്പിക്കുന്നതും പ്രിയകരമാകുന്നു. എല്ലാ പൂജാദ്രവ്യങ്ങളും ശേഖരിച്ച് വച്ചതിന് ശേഷം പൂജ ആരംഭിക്കേണ്ടതാണ്. കുശ, മാൻതോൽ , വസ്ത്രം  എന്നിവ ക്രമത്തിൽ സജ്ജമാക്കി അതിന്മേൽ ശുദ്ധമാനസ്സനായി ദേവന് അഭിമാനമായി ഇരിക്കണം. അതിൽ പിന്നെ ബഹിർമാതൃകാ അന്തർമാതൃക ന്യാസങ്ങൾ ചെയ്യണം. അനന്തരം കേശവാദി ഇരുപത്തിനാല് തത്ത്വന്യാസങ്ങൾ ചെയ്യണം.  ( കേശവൻ, നാരായണൻ, മാധവൻ ,ഗോവിന്ദൻ ,വിഷ്ണു, മധുസൂദനൻ , ത്രിവിക്രമൻ, വാമനൻ, ശ്രീധരൻ, ഹൃഷികേശൻ , പത്മനാഭൻ, ദാമോദരൻ , സങ്കർഷണൻ, വാസുദേവൻ , പ്രദ്യുമ്നൻ, അനിരുദ്ധൻ  , പുരുഷോത്തമൻ, അധോക്ഷജൻ, നരസിംഹം , അച്യുതൻ , ജനാർദ്ദനൻ, ഉപേന്ദ്രൻ , ഹരി, ശ്രീകൃഷ്ണൻ ) പിന്നീട് വിഷ്ണുപഞ്ജരന്യാസവും മന്ത്രന്യാസവും ചെയ്യണം.  അപ്രകാരം തന്നെ മടികൂടാതെ പ്രതിമയിലും ഈ ന്യാസങ്ങളെല്ലാം ചെയ്യണം. മുമ്പിൽ ഇടതു ഭാഗത്തായി കലശവും വലത്തായി പുഷ്പങ്ങളും വയ്ക്കണം.  അർഘ്യം, പാദ്യം, മധുപർക്കം, ആമചനീയം എന്നിവയ്ക്ക് വേണ്ടി നാലു പാത്രങ്ങൾ വയ്ക്കണം അതിൽ പിന്നെ സൂര്യനു സമാനമായി ശോഭിക്കുന്ന സ്വന്തം ഹൃദയകമലത്തിൽ ജീവസംജ്ഞയോടുകൂടിയ എന്റെ കലയെ ധ്യാനിക്കണം. സ്വന്തം ദേഹം മുഴുവൻ ആ കലയാൽ വ്യാപിക്കപ്പെട്ടതായി സങ്കല്പിച്ച് ആ കലയെ തന്നെ പ്രതിമാദികളിൽ ആവാഹിക്കണം. പാദ്യം, അർഘ്യം, ആമചനീയം എന്നിവയാലും സ്നാനം, വസ്ത്രം, വിഭൂഷണങ്ങൾ എന്നിവയാലും ശക്തിക്കനുസരിച്ച ഉപചാരങ്ങളാലും നിഷ്ക്കപടമായി എന്നെ അർച്ചിക്കണം.  വിഭവ സമൃദ്ധിയുളളവനെങ്കിൽ നിത്യവും കർപ്പൂരം, കുങ്കുമം, അഗുരു , ചന്ദനം, ഉത്തമമായ സുഗന്ധ പുഷ്പങ്ങൾ എന്നിവയാൽ മന്ത്രോച്ചാരണത്തോടു കൂടി അർച്ചിക്കണം. അപ്രകാരം തന്നെ നീരാജനം, ധൂപം, ദീപം, നാനാപ്രകാരത്തിലുളള നൈവേദ്യം എന്നിവയാൽ വേദോക്തമായ രീതിയിൽ ദശാവരണപൂജയും ചെയ്യണം. പ്രതിദിനം അതീവശ്രദ്ധയോടുകൂടി എല്ലാ പദാർത്ഥങ്ങളും നിവേദിച്ചാൽ ഈശ്വരനായ ഞാൻ അവ ശ്രദ്ധയോടുകൂടി ഭക്ഷിക്കും. മന്ത്രപണ്ഡിതനാണെങ്കിൽ പൂജാനന്തരം കഷ്ടപ്പെട്ടിട്ടും വിധിപ്രകാരം ഹോമം നിവർത്തിക്കണം. ശാസ്ത്രവിചാരദനാണെങ്കിൽ അഗസ്ത്യനാൽ നിർദ്ദഷ്ടമായ വിധിപ്രകാരമുളള ഹോമകുണ്ഠം തീർത്ത് മൂലമന്ത്രം കൊണ്ടോ പുരുഷ സൂക്തം കൊണ്ടോ ആഹൂതി ചെയ്യണം.  അതല്ലെങ്കിൽ അഗ്നിഹോത്രിയുടെ അഗ്നിയിൽ ചരുവോ ഹവിസ്സോ ഹോമിക്കണം. ഹോമം ചെയ്യുമ്പോൾ  അഗ്നി മധ്യത്തിൽ തപ്തസ്വർണ്ണവർണ്ണത്തോടു കൂടിയവനും ദിവ്യാഭരണവിഭൂഷിതനുമായ യജ്ഞ പുരുഷനെ സദാ സങ്കല്പിച്ച് ധ്യാനിക്കണം . പിന്നീട് ഭഗവാന്റെ പാർഷദന്മാർക്ക് ബലി സമർപ്പിച്ച് ഹോമം സമാപിക്കണം.  താംബൂലാദി മുഖസുഗന്ധദ്രവ്യങ്ങൾ പ്രീതിയോടെ സമർപ്പിച്ച ശേഷം മൗനിയായി എന്നെ ധ്യാനിച്ച് കൊണ്ട് ജപം നടത്തണം. നൃത്യം, ഗീതം , സ്തുതിപാഠം എന്നിവ ചെയ്യണം. എന്നെ ഹൃദയത്തിൽ പ്രതിഷ്ഠിച്ച് ഭൂമിയിൽ ദണ്ഡനമസ്കാരം ചെയ്യണം.   പ്രസാദത്തെ ഇത് ഭഗവദ്പ്രസാദമാണല്ലോ എന്ന് ഭാവന ചെയ്തു കൊണ്ട് ശിരസ്സിൽ ധരിക്കണം. പിന്നീട് കൈകൾകൊണ്ട് എന്റെ പാദങ്ങൾ ഗ്രഹിച്ച്, ഭക്തിയോടു കൂടി മൂർദ്ധാവിൽ വിന്യസിച്ച്  ' ഈ ഘോരസംസാരത്തിൽ നിന്ന് എന്നെ (ഭക്തൻ )  ഉദ്ധരിക്കണമേ'  എന്നിങ്ങനെ പ്രാർഥിച്ചു കൊണ്ട് നമസ്ക്കരിച്ചശേഷം , യഥാപൂർവ്വം പ്രത്യേകം മനസ്സിൽ ഉദ്വസിക്കണം. ഈ പറഞ്ഞ പ്രകാരത്തിൽ  വിധിപ്രകാരം എന്നെ പൂജചെയ്യുകയാണെങ്കിൽ എന്റെ അനുഗ്രഹം ഹേതുവായി ഈ ലോകത്തിലും പരലോകത്തിലും അവൻ സംസിദ്ധിയെ പ്രാപിക്കും. എന്റെ ഭക്തൻ ഇപ്രകാരം എന്നെ പൂജ ചെയ്യുന്നു എങ്കിൽ അവന് എന്റെ സാരൂപ്യം ലഭിക്കുമെന്നതിൽ സംശയമില്ല 

രഹസ്യവും പരമപാവനവും സനാതനവും എന്നാൽ തന്നെ കഥിക്കപ്പട്ടതുമായ  ഈ പൂജാവിധി യാതൊരുവൻ പഠിക്കുകയോ ശ്രവിക്കുകയോ ചെയ്യുന്നുവോ അവൻ സമ്പൂർണ്ണ പൂജയുടെ ഫലത്തെ പ്രാപിക്കും.  പരമാത്മാവായ ശ്രീരാമൻ സ്വഭക്തനായ ലക്ഷ്മണന് ഇപ്രകാരമുള്ള ക്രീയയോഗത്തെ ഉപദേശിച്ചു കൊടുത്തു

അങ്ങനെയിരിക്കെ ഒരു ദിവസം ഹനുമാൻ സുഗ്രീവ സന്നിധിയിൽ എത്തി ഇപ്രകാരം പറഞ്ഞു. ഹേ രാജൻ, അങ്ങ് അങ്ങേയ്ക്ക് ഉപകാരം ചെയ്ത രാമനെ മറന്നു നന്ദി ഇല്ലാത്തവനേ പോലെ , വാനരസ്വഭാവം ഹേതുവായി സ്ത്രീലമ്പടനും മദ്യാസക്തനുമായി കഴിയുന്നു. സീതാന്വേഷണം ചെയ്യാമെന്ന് സത്യം ചെയ്തതും മറന്നുവോ. ശ്രീരാമൻ ലക്ഷ്മണനോടുകൂടി അങ്ങയെ പ്രതീക്ഷിച്ചു പർവ്വതമുകളിൽ വസിക്കുന്നു.  അങ്ങും ബാലിയെ പോലെ വധിക്കപ്പെടും'. ഇപ്രകാരമുള്ള ഹനുമാന്റെ വാക്കുകൾ കേട്ട് ഭയന്ന് സുഗ്രീവൻ പറഞ്ഞു  . ഭവാൻ പറയുന്നത് സത്യമാണ്.  വേഗം തന്നെ പത്തു ദിക്കിലേക്കും വാനരന്മാരെ അയയ്ക്കുക. ഏഴു ദ്വീപിലുമുളള വാനരന്മാർ ഒരു പക്ഷത്തിനുളളിൽ മടങ്ങി വരുകയും വേണം.  ഒരു പക്ഷം കഴിഞ്ഞു വാരാത്തവർ വധിക്കപ്പെടുന്നതാണ്. അപ്രകാരം ഹനുമാൻ പത്തു ദിക്കുകളിലേക്കും വേഗതയേറിയ കപികളെ പറഞ്ഞയച്ചു

അങ്ങനെയിരിക്കെ ഒരു ദിവസം ശ്രീരാമൻ സീതാവിരഹം സഹിക്കാതെ ലക്ഷ്മണനോട് ഇപ്രകാരം അരുളി ചെയ്തു.  " രാക്ഷസനാൽ അപഹൃതയായ സീത ജീവിച്ചിരിക്കുന്നുവോ മരിച്ചുവോയെന്നറിയില്ല. സീത ജീവിച്ചിരിക്കുന്നു എന്ന് എന്നോട് പറയുന്നതാരോ അവനെനിക്ക് പ്രിയനാകും. എവിടെയായലും ഞാൻ അവളെ വീണ്ടെടുക്കും. സീതയെ അപഹരിച്ചതാരായാലും അവന്റെ പുത്രരെയും സൈനികരെയും എല്ലാം ഞാൻ ഭസ്മീകരിക്കും. എന്നെ കാണാതെ ദുഃഖാർത്തയായ സീത എങ്ങനെയാണ് ജീവനെ ധരിക്കുക. ചന്ദ്രാനനായ സീതയുടെ വിരഹം ചന്ദ്രനു പോലും സൂര്യനെ പോലെ താപം തോന്നിക്കുന്നു. ദയാഹിനനായ സുഗ്രീവനും എന്നെ കാണുന്നില്ല. സുഖഭോഗങ്ങളിൽ മുഴുകിയ സുഗ്രീവൻ ശരത്ത്ക്കാലം വന്നിട്ടും സിതാന്വേഷണത്തിനുമുതിരുന്നില്ല.  നന്ദികെട്ടവനായ സുഗ്രീവനും ബാലിയെ പോലെ വധിക്കപ്പെടും

ശ്രീരാമനെ ഇങ്ങനെ ക്രുദ്ധനായി കണ്ടു ലക്ഷ്മണൻ താൻ പോയി സുഗ്രീവനെ വധിച്ചു വരുന്നതാണ് എന്ന് പറഞ്ഞു. ഉടനെ പുറപ്പെടാനൊരുങ്ങിയ ലക്ഷ്മണനോട് ശ്രീരാമൻ പറഞ്ഞു.  വധിക്കപ്പെടേണ്ടവനല്ല സുഗ്രീവൻ , സുഹൃത്താണ് താനും. ബാലിയെ പോലെ സുഗ്രീവനെയും വധിക്കുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി അവൻ എന്തു പറയുന്നു എന്ന് കേട്ടു വരൂ . ശേഷം വേണ്ടത് തീരുമാനിക്കാം

അങ്ങനെ തന്നെയെന്നു പറഞ്ഞു കോപത്തോടെ ലക്ഷ്മണൻ കിഷ്കിന്ധയിലേക്ക് പുറപ്പെട്ടു. രാവണവധത്തിനായി ബ്രഹ്മാവിനാൽ പ്രാർത്ഥിക്കപ്പെട്ട് ദാശരഥിയായി അവതരിച്ച പരമാത്മാവ്, മായയ്ക്കധീതൻ, മായയാൽ മോഹിപ്പിക്കപ്പെട്ട് അജ്ഞാനിയായ മനുഷ്യർക്ക് എങ്ങനെ മോക്ഷം പ്രദാനം ചെയ്യാമെന്ന് ചിന്തിച്ച് , മഹാവിഷ്ണു രാമായണമെന്നുപേരായ സർവ്വപാപഹാരിണിയായ കഥയെ, ലോകത്തെങ്ങും പ്രചരിപ്പിക്കാനായി മനുഷ്യ ചേഷ്ടയെ കൈകൊളളുന്നവനായി, കാര്യാർത്ഥ സിദ്ധിക്കയി ക്രോധം, മോഹം, കാമം എന്നിവയെ അതാത് കാലത്തിന് ഉചിതമായിരുന്നോ കൈക്കൊണ്ടു കൊണ്ട് അവശന്മാരായ പ്രജകളെ മോഹിപ്പിക്കുന്നു. അദ്ദേഹം വിജ്ഞാനസ്വരൂപനും, വിജ്ഞാനമാകുന്ന ശക്തിയോടു കൂടിയവനും സർവ്വസാക്ഷിയും ഗുണാതീതനുമാണ്. ജനനമില്ലാത്ത അദ്ദേഹം ഭക്തന്മാരുടെ ഭാവനാനുസൃതമായി അവതാരങ്ങൾ കൈകൊളളുന്നു.

കിഷ്കിന്ധയിലെത്തിയ ലക്ഷ്മണൻ വാനരന്മാരെ ഭയപ്പെടുത്താനായി ചെറുഞാണൊലിയിട്ടു  പേടിച്ച വാനരന്മാർ കല്ലും മരങ്ങളും കൈയ്യിലേന്തി ശബ്ദമുണ്ടാക്കി   ലക്ഷ്മണന്റെ വരവറിഞ്ഞ അംഗദൻ വേഗമെത്തി പൗരന്മാരെ മാറ്റി നിർത്തി ലക്ഷ്മണ സമീപത്ത് ചെന്ന് ദണ്ഡനമസ്കാരം ചെയ്തു. ശ്രീരാമൻ പറഞ്ഞയച്ചു ലക്ഷ്മണൻ എത്തിയ വിവരം സുഗ്രീവനെയറിയിക്കാൻ ലക്ഷ്മണൻ പറഞ്ഞ പ്രകാരം അംഗദൻ സുഗ്രീവനെ അറിയിച്ചു  ഇതു കേട്ട് ഭയന്ന് സുഗ്രീവൻ ഹനുമാനോട് അംഗദനെയും കൂട്ടി ലക്ഷ്മണ സവിധത്തിൽ ചെന്ന് കോപം ശമിപ്പിച്ച് കൂട്ടി കൊണ്ട് വരാൻ പറഞ്ഞു. ശേഷം താരയോടും ലക്ഷ്മണസമീപത്തെത്തി മൃദുവാക്കു ചൊല്ലി കോപം ശമിപ്പിച്ച് ആനയിക്കാൻ പറഞ്ഞു. ഹനുമാൻ ലക്ഷ്മണനരികിൽ ചെന്ന് ശിരസ്സ് നമിച്ചു സ്വാഗതമരുളി. രാജദാരങ്ങളേയും സുഗ്രീവനേയും കണ്ടതിനുശേഷം അങ്ങ് കല്പ്പിക്കുന്നതുപോലെ ചെയ്യാമെന്നു പറഞ്ഞു കൈയ്യും പിടിച്ച് കൂട്ടികൊണ്ടു പോയി  . അന്തപുര മദ്ധ്യത്തിൽ നിന്ന താര ലക്ഷ്മണനെ വന്ദിച്ച് വാനരരാജനിൽ കോപമരുതെന്നും, വാനര സ്വഭാവത്താൽ കാമഭോഗാസക്തനായതാണെന്നും , എന്നാൽ നാനദേശത്തുളള വാനരന്മാരെ വരുത്താനായി ദൂതരെ അയച്ചിട്ടുണ്ടന്നും വാനരസൈന്യത്തോടെപ്പം ദൈത്യനിഗ്രഹം നടത്തുമെന്നും പറഞ്ഞു താര ലക്ഷ്മണനെ സമാശ്വസിപ്പിച്ചു. ഇപ്പോൾ അന്തപുരത്തിൽ പോയി സുഗ്രീവനെ കണ്ട് അദ്ദേഹത്തിന് അഭയം നല്കി രാമസന്നിധിയിലേക്ക് കൂട്ടികൊണ്ടു ഗമിച്ചാലുമെന്ന് പറഞ്ഞു താര

കോപം തെല്ലു ശമിച്ച ലക്ഷ്മണൻ അന്തപുരത്തിൽ ചെന്ന് സുഗ്രീവനെ കണ്ടു ഇപ്രകാരം പറഞ്ഞു. ദുരാചാരനായ സുഗ്രീവാ, നീ രഘുനാഥനെ വിസ്മരിച്ചുകളഞ്ഞുവല്ലോ? ബാലിയെ കൊന്ന ബാണം ഇപ്പോഴും കൈവശമുണ്ട് . നിനക്കും ബാലിയുടെ മാർഗ്ഗത്തിൽ പോകാം

കോപാകുലനായ ലക്ഷ്മണനോട് ഹനുമാൻ പറഞ്ഞു.  സുഗ്രീവൻ രാമഭക്തിയുളളവനാണ്. രാമകാര്യം മറന്നിട്ടില്ലയെന്നു മാത്രമല്ല അതിനായി അദ്ദേഹം പ്രവർത്തിക്കുകയും ചെയ്തു തുടങ്ങി.  ചുറ്റും നോക്കൂ പ്രഭോ കോടാനുകോടി വാനരന്മാർ വന്നെത്തിയിട്ടുണ്ട്  അവർ സീതാന്വേഷണത്തിനായി താമസിയാതെ പുറപ്പെടുന്നതായിരിക്കും. സുഗ്രീവൻ രാമകാര്യം വേഗം തന്നെ സാധിപ്പിക്കും

സുഗ്രീവൻ അർഘ്യപാദ്യാദികളാൽ ലക്ഷ്മണനെ പൂജിച്ച് ആലിംഗനം ചെയ്തു കൊണ്ട് പറഞ്ഞു." ശ്രീരാമനാൽ രക്ഷിക്കപ്പെട്ട ഞാൻ അദ്ദേഹത്തിന്റെ ദാസനാണ്. അദ്ദേഹം ക്ഷണാർദ്ധം കൊണ്ട് സ്വതേജസ്സിനാൽ  സർവ്വ ലോകങ്ങളെയും ജയിക്കാൻ പോന്നവനാണ്. വനരന്മാരോടു കൂടിയ ഞാൻ അദ്ദേഹത്തിന് ഒരു സഹായി മാത്രമാണ്

സ്നേഹാദിക്യത്താൽ പറഞ്ഞവ ക്ഷമിക്കണമെന്ന് പറഞ്ഞു ലക്ഷ്മണൻ സുഗ്രീവൻ ഹനുമാൻ അംഗദൻ നീലൻ തുടങ്ങിയവരെയും കൂട്ടി ശ്രീരാമ സവിധത്തിലേക്ക് യാത്രയായി

തുടരും ....

✍ കൃഷ്ണശ്രീ 


അദ്ധ്യാത്മ രാമായണം പതിനെട്ടാം ദിവസം

അദ്ധ്യാത്മ രാമായണം പതിനെട്ടാം ദിവസം    
▬▬▬▬▬▬      

ബാലി വധം
 
രാമന്റ അംഗസംഗം  നിമിത്തം സർവ്വ പാപങ്ങളും അകന്ന സുഗ്രീവനെ മായയാൽ മോഹിപ്പിച്ചു കൊണ്ട് രാമൻ ഇപ്രകാരം പറഞ്ഞു.  ഭവാൻ പറഞ്ഞത് എല്ലാം സത്യമാണെങ്കിലും അഗ്നിസാക്ഷിയായി സത്യം ചെയ്ത രാമൻ സുഗ്രീവനുവേണ്ടി ഒന്നും ചെയ്തില്ല എന്ന് ലോകോപവാദം ഉണ്ടാകും.  അതിനാൽ ഭവാൻ ബാലിയെ യുദ്ധത്തിന് വിളിക്കുക. ഒരു ബാണം കൊണ്ട് ബാലിയെ വധിച്ചു ഭവാന് രാജ്യാഭിഷേകം ചെയ്യുന്നുണ്ട്. 

അങ്ങനെ തന്നെ എന്നും പറഞ്ഞു സുഗ്രീവൻ കിഷ്കിന്ധയിൽ പോയി ബാലിയെ യുദ്ധത്തിന് വിളിച്ചു.  ക്രോധിതനായ ബാലി വന്നു സുഗ്രീവനുമായി യുദ്ധം ചെയ്തു. രണ്ടു പേരുമായി  മുഷ്ടി യുദ്ധം നടത്തുന്നതിനിടയിൽ , അവരുടെ രൂപസാദൃശ്യം  കണ്ട് വിസ്മിതനായി രാമൻ, ബാണം പ്രയോഗിച്ചാൽ സുഗ്രീവൻ വധിക്കപ്പെട്ടാലോ എന്ന ശങ്കയാൽ ബാണപ്രയോഗം നടത്തിയില്ല. സുഗ്രീവനാകട്ടെ രക്തം ശർദ്ധിച്ചു കൊണ്ട് ഓടിപ്പോയി. ബാലി സ്വഭവനത്തിലേക്കും.
     
അനന്തരം സുഗ്രീവൻ ശ്രീരാമനോട് പറഞ്ഞു.  വധിക്കുകയാണെങ്കിൽ അങ്ങയുടെ കൈയ്യാൽ എന്നെ  വധിക്കൂ. സ്നേഹത്തോടെ ശത്രുവിനെ കൊണ്ട് കൊല്ലിക്കരുതേ. സുഗ്രീവന്റെ  വാക്കുകൾ കേട്ട ശ്രീരാമൻ വ്യസനത്തോടെ സുഗ്രീവനെ ആലിംഗനം ചെയ്തു കൊണ്ട് പറഞ്ഞു. സുഗ്രീവാ , നിങ്ങൾ രണ്ടു പേരുടെയും രൂപസാദൃശ്യം കണ്ട് , ബാണം പ്രയോഗിച്ചാൽ  മിത്രമായ ഭവാൻ വധിക്കപ്പെടുമോയെന്ന ശങ്കയാലാണ് അപ്രകാരം ചെയ്യാതിരുന്നത്. ആ ഭ്രമം ഇല്ലാതാക്കാൻ താങ്കൾക്ക് ഒരു അടയാളം ഉണ്ടാക്കിത്തരാമെന്ന് പറഞ്ഞു ലക്ഷ്മണനെ കൊണ്ട് ഒരു പുഷ്പമാല്യം സുഗ്രീവന്റ കഴുത്തിൽ ചാർത്തിച്ച് ബാലിയെ യുദ്ധത്തിന് വിളിക്കാൻ പറഞ്ഞയച്ചു. സുഗ്രീവനാകട്ടേ വീണ്ടും പോയി ബാലിയെ യുദ്ധത്തിന് വിളിച്ചു

വീണ്ടും സുഗ്രീവന്റെ യുദ്ധത്തിനായുളള വിളി കേട്ട് അതിക്രുദ്ധനായി പുറപ്പെട്ട ബാലിയെ താര തടഞ്ഞു കൊണ്ട് പറഞ്ഞു.  തോറ്റ് മടങ്ങിയവൻ ഉടനെ മടങ്ങി വന്നത് അവന് ആരോ തുണയുളളതുകൊണ്ടാണെന്നും തനിക്ക് ശങ്കയുണ്ടെന്നും അതിനാൽ യുദ്ധത്തിന് പുറപ്പെടരുതെന്നും താര പറഞ്ഞു. യുദ്ധത്തിന് ഒരുത്തൻ വിളിക്കുമ്പോൾ പുറത്തു ഇറങ്ങാതിരിക്കുന്നത് ഭീരുക്കളാണെന്നും അങ്ങനെ ആരെങ്കിലും തുണയുണ്ടെങ്കിൽ രണ്ടു പേരെയും വധിച്ചു വരാമെന്നും ഭയപ്പെടാതിരിക്കൂ എന്നും പറഞ്ഞു ബാലി പുറപ്പെടാനൊരുങ്ങി. അപ്പോൾ താര പറഞ്ഞു താൻ പറയുന്ന ഒരു കാര്യം കൂടെ ശ്രവിച്ചിട്ട് ഉചിതമായത് ചെയ്യൂ. അംഗദൻ നായാട്ടിനു പോയപ്പോൾ ഒരു വാർത്ത കേട്ടു.  ദാശരഥിയായ രാമൻ അനുജനോടൊപ്പം വന്നിട്ടുണ്ടന്നും സുഗ്രീവനുമായി അഗ്നി സാക്ഷിയായി സഖ്യം ചെയ്തു എന്നും ബാലിയെ വധിച്ചു സുഗ്രീവനെ രാജാവാക്കമെന്ന് ശപഥം ചെയ്തിട്ടുണ്ടെന്നും അറിയുന്നു.  അതിനാൽ അങ്ങ് സുഗ്രീവനെ യുവരാജാവാക്കി രാമ പാദങ്ങളെ ആശ്രയിച്ച് ഞങ്ങളെ പരിപാലിക്കൂ

രോദനം ചെയ്യുന്ന താരയെ ആശ്വസിച്ചു ബാലി ഇപ്രകാരം പറഞ്ഞു.  സ്ത്രീ സഹജമായ ഭയം കൊണ്ടാണ് ഇപ്രകാരം ചിന്തിക്കുന്നത് . ബ്രഹ്മാവ് അർത്ഥ്യക്കയാൽ ഭൂഭാരം തീർക്കാനായി പരമാത്മാവ് ദാശരഥിയായി ജനിച്ചു എന്നറിയാം  പരമാത്മവിന് ഭേദഭാവങ്ങൾ ഇല്ല. രാമൻ വന്നിട്ടുണ്ടെങ്കിൽ അദ്ദേഹത്തെ ആദരപൂർവ്വം കൂട്ടിക്കൊണ്ട് വരാം.  സുഗ്രീവൻ തനിച്ചാണെങ്കിൽ അവനെ വധിക്കുന്നതായിരിക്കും. ശത്രു ഭാവത്തിൽ വരുന്നവനെ എങ്ങനെയാണ് യുവരാജാവാക്കുക.  ഇങ്ങനെ പറഞ്ഞു താരയെ ആശ്വസിപ്പിച്ച് യുദ്ധത്തിനായി പോയി ബാലി

ലക്ഷ്മണൻ നല്കിയ പുഷ്പമാല്യവുമായി സുഗ്രീവൻ രാമനെ നോക്കി കൊണ്ട് യുദ്ധം ചെയ്തു. ഒരു വൃഷത്തെ മറഞ്ഞു നിന്നു കൊണ്ട് രാമൻ ഒരു ബാണം ബാലിയുടെ ഹൃദയ ഭഗത്തേക്കയച്ചു  വഷസ്സി ബാണം തറച്ച ബാലി ഭയങ്കരമായി അലറി കൊണ്ട് ഭൂമിയിൽ വീണൂ.

ഒരു മുഹൂർത്തനേരം ബോധമറ്റുകിടന്ന ബാലി നേത്രങ്ങൾ തുറന്നപ്പോൾ  ജടാമകുടധാരിയായ ലക്ഷ്മണസുഗ്രീവന്മാരുമായി നില്ക്കുന്ന രാമനെ കണ്ടു നിന്ദ്യമായി സംസാരിച്ചു. ഭവാൻ എന്ത് കർമ്മം ചെയ്തിട്ടാണ് ഇങ്ങനെ പ്രവർത്തിച്ചത് . വൃഷഖണ്ഡത്തിൽ മറഞ്ഞു നിന്ന് ഒരു ചാരനെ പോലെ ബാണമെയ്തത് കൊണ്ട് അങ്ങേയ്ക്ക് എന്ത് നന്മയുളളത്. ക്ഷത്രീയരെ പോലെ നേർക്ക് നേർ  യുദ്ധം ചെയ്യണം. എന്നാൽ   സാധിക്കാത്തതും സുഗ്രീവനാൽ സാധിക്കത്തക്കതും എന്താണ്.  അങ്ങയുടെ പത്നി രാവണാൽ അപഹൃതയായതിനാൽ സുഗ്രീവനോട് സഖ്യം ചെയ്തു എന്ന് കേട്ട് ഭവാൻ ഇച്ഛിക്കുന്നുവെങ്കിൽ മുഹൂർത്ത മാത്രയിൽ രാവണനെ കുലത്തോടെ അങ്ങയുടെ മുന്നിൽ എത്തിച്ചേനെ. എല്ലാവരാലും ധർമ്മിഷ്ഠനായി വാഴ്ത്തപ്പെടുന്ന അവിടുന്ന് ഒരു കാട്ടളനെ പോലെ ഒരു വനരനെ വധിച്ചിട്ട് എന്ത് ധർമ്മമാണ് ലഭിച്ചത്

ഇങ്ങനെ പറയുന്ന ബാലിയോട് ശ്രീരാമൻ അരുളി ചെയ്തു. അധർമ്മത്തെ നശിപ്പിച്ച് ധർമം സംരക്ഷിക്കാനാണ് ഈ വില്ലുമായുളള യാത്ര.  പുത്രി, സഹോദരി , സഹോദര പത്നി, പുത്ര ഭാര്യ ഇവരെല്ലാം തുല്യരാണ്.  യാതൊരുവൻ  ഇവരിൽ ഒരുവളുമായി രമിക്കുന്നുവോ അവൻ മഹാപാതകിയാണ്. അങ്ങനെയുളളവരെ വധിക്കുക രാജധർമ്മമാണ്. ഇതുകേട്ട് ഭയവിഹ്വലനായ ബാലി,  ശ്രീരാമനെ പരമാത്മാവെന്നറിഞ്ഞ് അറിവില്ലായ്മയാൽ പറഞ്ഞതൊക്കെ ക്ഷമിക്കണമെന്ന് അപേക്ഷിച്ചു. ബ്രഹ്മാവിനാൽ അർത്ഥിക്കപ്പട്ട് രാവണവധാർത്ഥം അവതരിച്ച പരമാത്മാവാണ് അങ്ങ് എന്നും അവിടത്തെ യോഗമായ ദേവിയാണ് ജാനകിയെന്നും മനസ്സിലാക്കുന്നു. മഹായോഗികൾക്ക് പോലും ദുർലഭമായ ദർശനം ലഭിച്ചു പ്രാണങ്ങളെ പരിത്യജിക്കുകയാണ്. അങ്ങയുടെ പരമപദം പൂകാൻ അനുജ്ഞ നല്കിയാലും. എന്റെ  തുല്യബലശാലിയായ പുത്രൻ അംഗദനിൽ അങ്ങ് ദയ കാണിക്കണേ. അങ്ങയുടെ കരസ്പർശത്താൽ ഹൃദയത്തിന്റെ കഠിനവേദന അകറ്റിയാലും

അങ്ങനെ തന്നെ എന്നു പറഞ്ഞു രാമൻ ബാണങ്ങളെ പറിച്ചെടുത്ത് കൈകൊണ്ട് തലോടി. ബാലിയാകട്ടേ വാനരദേഹമുപേക്ഷിച്ച് പരമപദം പ്രാപിച്ചു

ബാലിയുടെ മരണം കണ്ടു വാനരന്മാർ പോയി താരയോട് പറഞ്ഞു.  വേഗം കോട്ട വാതിൽ അടയ്ക്കണമെന്നും അംഗദനെ രാജാവാക്കണമെന്നും അവർ പറഞ്ഞു.  അത് കേട്ട് താര , തനിക്കോ അംഗദനോ രാജ്യം വേണ്ടെന്നും ഭർത്താവിനോടൊപ്പം പ്രാണൻ ത്യജിക്കുന്നതാണെന്നും പറയുന്നു.  വിലപിച്ചു കൊണ്ട് ബാലിയുടെ ശരീരത്തിനടുത്ത് എത്തിയ താര രാമനോട് ബാലിയെ കൊന്ന ബാണത്താൽ തന്നെയും കൊല്ലാൻ ആവശ്യപ്പെടുന്നു. അങ്ങയ്ക്ക് കന്യാദാനം നടത്തിയ പുണ്യം കിട്ടുമെന്നും പറയുന്നു. അനന്തരം സുഗ്രീവനോട് രാജ്യം ഭരിക്കാൻ ആവശ്യപ്പെടുന്നു. വ്യസനത്താൽ കേഴുന്ന താരയെ ശ്രീരാമൻ ആത്മജ്ഞാനോപദേശത്താൽ സാന്ത്വനപ്പെടുത്തി. 

"ശോചിക്കാൻ കാരണമില്ലാത്തതിനായി നീ  എന്തിന് ശോചിക്കുന്നു. നിന്റെ ഭർത്താവ് ദേഹമോ ജീവനോ? ദേഹമെങ്കിൽ അത് ത്വക്ക്, മാംസം, രുധിരം, അസ്ഥി എന്നിവയോട് കൂടിയതും  പഞ്ചഭൂതാത്മകവും ,  കാലം, കർമ്മം , ഗുണം എന്നിവയിൽ നിന്നും ഉൽഭൂതമായതുമാണ്. അത് ഭവതിയുടെ മുന്നിൽ സ്ഥിതി ചെയ്യുന്നു. അതല്ല ജീവനാണെന്നാണ് വിചാരിക്കുന്നതെങ്കിൽ അവൻ നിരാമയനാണ് ( ഈശ്വരൻ ) . അത് ജനിക്കുന്നുമില്ല മരിക്കുന്നുമില്ല കർമ്മങ്ങൾ ചെയ്യുന്നുമില്ല. സർവ്വവ്യാപിയും നാശമില്ലാത്തവനും ഏകനും അദ്വിതീയനുമാണ്. ആകാശം പോലെ നിർലേപനാണ്. നിത്യനാണ് ജ്ഞാനമയനാണ്. ശുദ്ധനാണ്. അങ്ങനെയുളളവനെങ്ങനെ ശോചനിയനാകും." 

അപ്പോൾ താര ചോദിച്ചു'  ഹേ, രാമ! ദേഹം നിർജ്ജീവമായ മരത്തടി പോലുള്ളതാണ് . ജീവനകാട്ടെ നിത്യനും ചൈതന്യ സ്വരൂപനുമാണ്. സുഖദുഃഖാദി ബന്ധങ്ങൾ ഇവരിൽ ആർക്കാണെന്ന് പറഞ്ഞു തന്നാലും.' 

എത്ര കാലം വരെ ആത്മാവിന് ദേഹേന്ദ്രിയങ്ങളുമായി ഞാൻ,  എന്റെ എന്ന സംബന്ധമുണ്ടാകുന്നുവോ അതേ വരെ അവിവേകം കാരണമായി സംസാരബന്ധമുണ്ടാകും  മായയാൽ , ലഭിച്ചു എന്ന് തോന്നുന്നതൊന്നും യഥാർത്ഥത്തിൽ ഉണ്ടാകില്ല. അനാദിയായ അവിദ്യയുടെയും , അഹങ്കാരത്തിന്റെയും ഹേതുവായിട്ട്  നിരർത്ഥകവും രാഗദ്വേഷകലുഷിതവുമായ  സംസാരമുണ്ടാകുന്നു. സംസാരബന്ധമുണ്ടായി തീരുന്ന മനസ്സുമായി ചേർന്ന് ആത്മാവ് സുഖദുഃഖാദികളിൽ ഭാഗഭാക്കായി തീരുന്നു. എങ്ങനെയെന്നാൽ വിരുദ്ധമായ സ്ഫടിക പാത്രം അതിന്റെ സമീപമുള്ള സാധനത്തിന്റെ നിറം കൊണ്ട് നിറമുള്ളതായി തോന്നുന്നത്  പോലെ. എന്നാൽ സ്ഫടികത്തിന് നിറമില്ല. ബുദ്ധിയിന്ദ്രാദികളാൽ ആത്മാവിന് സംവാദത്തിന്റെ പ്രതീതി ഉണ്ടാക്കുന്നു. ആത്മാവ് സലിംഗമായ മനസ്സിനെ പരിഗ്രഹിച്ചിട്ട് അതിൽ നിന്നുണ്ടായ ത്രിഗുണങ്ങൾ സേവിക്കായാകയാൽ  സംസാരത്തിൽ തന്നെ അതിനായി വർദ്ധിക്കുന്നു.  ആദ്യമായി രാഗദ്വേഷിമനോഗുണങ്ങളെ സൃഷ്ടിച്ച്  അനേകം കർമ്മങ്ങൾ ചെയ്യുന്നു. ഇപ്രകാരം കർമ്മവശഗതനായ ജീവൻ പ്രളയപര്യന്തം സംസാരചക്രത്തിൽ ചുറ്റിത്തിരിയുന്നു. പിന്നെ സമസ്തസംഹാരം സംഭവിക്കുന്ന പ്രളയക്കാലത്ത് സ്വകർമ്മവാസനയനുസരിച്ച് , അഭിനിവേശം കാരണമായി , ജീവൻ ജ്ഞാനാദി വിദ്യാവശംഗതനായി സ്ഥിതി ചെയ്യുന്നു.  ആ ജീവൻ സൃഷ്ടി ആരംഭത്തിൽ വീണ്ടും പൂർവ്വവാസനയോടെ ഘടീയന്ത്രം പോലെ അവശനായി ജനിക്കുന്നു. ഭക്തന്മാരും സത്തുക്കളും ശാന്താത്മാക്കളുമായവർക്ക് തങ്ങളുടെ പുണ്യവിശേഷം ഹേതുവായി സജ്ജനങ്ങളുമായി സംസർഗ്ഗമുണ്ടാകുന്നുവോ അപ്പോൾ ഹരികഥാ ശ്രവണത്താൽ ശ്രദ്ധ ജനിക്കുന്നു. അവർക്ക് അനായസമായി സ്വരൂപജ്ഞാനമുണ്ടായി പെട്ടെന്ന് തന്നെ മുക്തരായി തീരുന്നു.  ഇത് യാതൊരുത്തൻ ചിന്തിക്കുകയോ കീർത്തിക്കുകയോ ചെയ്യുന്നുവോ അവൻ കർമ്മബന്ധത്തിൽ നിന്നും  മോചിപ്പിക്കപ്പെടും. ഹേ , ഭവതി  പൂർവ്വജന്മത്തിലെ ഭക്തി കാരണം ഇപ്പോൾ കാണപ്പെട്ട ഈ രൂപം എപ്പോഴും ധ്യാനിച്ച് കൊള്ളുക

താരയാകട്ടെ ശ്രീരാമനാൽ കേട്ട ഉപദേശത്താൽ ദേഹാഭിമാനം മൂലമുണ്ടായ ശോകത്തെ ത്യജിച്ചവളായി ശ്രീരാമനെ നമസ്കരിച്ചു. സുഗ്രീവനും അജ്ഞാനമെല്ലാം മാറി സ്വസ്ഥ ചിത്തനായി. ശേഷം അംഗദനെ കൊണ്ട് പിതൃകർമ്മങ്ങൾ വഴി പോലെ ചെയ്യിച്ചു 

ശേഷം സ്നാനം കഴിച്ച് മന്ത്രിമാരോടൊപ്പം ശ്രീരാമ സന്നിധിയിൽ എത്തിയ സുഗ്രീവൻ രാമനോട് രാജ്യഭാരം ഏറ്റെടുക്കാനും ലക്ഷ്മണനേ പോലെ പാദസേവ ചെയ്തു ചിരകാലം കഴിയാമെന്നും പറയുന്നു.

സുഗ്രീവനോട് രാമൻ ഇപ്രകാരം പറഞ്ഞു.  " പതിനാലുവത്സരം ഒരു നഗരത്തിലും പ്രവേശിക്കുകയില്ലന്നും ഭവാനും താനും ഒന്ന് തന്നെയെന്നും, ലക്ഷ്മണൻ സുഗ്രീവന് രാജ്യാഭിഷേകം നടത്തുമെന്നും അംഗദനെ യുവരാജാവാക്കണമെന്നും ശേഷം കുറച്ചുകാലം പുരത്തിൽ വസിക്കാനും പറഞ്ഞു.  വർഷകാലം കഴിയുവോളം അടുത്തുള്ള പർവ്വതത്തിൽ വസിക്കുന്നതാണെന്നും ശേഷം സീതാന്വേഷണത്തിനുളള വേലകൾ ചെയ്യണമെന്നും സുഗ്രീവനോട് പറഞ്ഞു. " അവിടുത്തെ ആജ്ഞപോലെ എന്ന് പറഞ്ഞു നമസ്ക്കരിച്ചു സുഗ്രീവൻ ലക്ഷ്മണനോടൊത്ത് കിഷ്കിന്ധയിലേക്ക് പോയി. രാജ്യാഭിഷേകം കഴിഞ്ഞ് വന്നു ലക്ഷ്മണൻ ശ്രീരാമനോടൊപ്പം പ്രവർഷണഗിരിയുടെ മുകളിലെ ഒരു ഗുഹയിൽ താമസിച്ചു

തുടരും ....

✍ കൃഷ്ണശ്രീ 


അദ്ധ്യാത്മ രാമായണം പതിനേഴാം ദിവസം

അദ്ധ്യാത്മ രാമായണം പതിനേഴാം ദിവസം    
▬▬▬▬▬▬      

രാമസുഗ്രീവസഖ്യം
 
അനന്തരം ലക്ഷ്മണനോടു കൂടി സാവധാനത്തിൽ സഞ്ചരിച്ച് പമ്പാസരസ്സിന്റെ തടത്തിലെത്തിയ ശ്രീരാമൻ,  കാൽ യോജന വിസ്തീർണമുള്ളതും, അഗാധവും ശുഭ്രജലപൂർണ്ണമായതും പുഷ്പങ്ങൾ ലതകൾ ഫലങ്ങൾ എന്നിവകൾ നിറഞ്ഞതും സജ്ജനങ്ങളുടെ മനസ്സുപോലെ സ്വച്ഛമായ ജലത്തോടുകൂടിയതുമായ സരോവരം കണ്ടു,  അതിലിറങ്ങി ആമചനം നടത്തി ക്ഷീണം തീർക്കാൻ പറ്റിയ ആ  ജലം സ്വൽപ്പം കുടിച്ച് ലക്ഷ്മണനോട് കൂടി അതിന്റെ തീരത്തുള്ള ശീതളമായ വഴിയിൽ കൂടി യാത്ര തുടർന്നു  

ഋഷ്യമൂകപർവ്വതത്തിന്റെ സമീപത്തു കൂടി യാത്ര ചെയ്യുന്ന ചാപബാണങ്ങൾ ധരിച്ചവരും ജടാവല്ക്കലങ്ങളുളളവരുമായ രാമലക്ഷമണന്മാരെ കണ്ടു സുഗ്രീവൻ ഭയന്ന്  ഗിരിശിഖിരത്തിൽ കയറി ഹനുമാനോട് പറഞ്ഞു.' സഖേ , വീരശ്രഷ്ഠന്മാരായ രണ്ടു പേർ വരുന്നു . അവർ ആരാന്നും എന്താണ് ലക്ഷ്യം എന്നും അവിടന്ന് ഒരു ബ്രഹ്മചാരിയുടെ രൂപം ധരിച്ച്പോയി സംഭാഷണത്തിലൂടെ അവരുടെ ഇംഗിതമെന്താണെന്നും അറിയുക.  ബാലി എന്നെ വധിക്കാനയി അയച്ച ശത്രുക്കൾ ആണെങ്കിൽ വിരലുകൊണ്ട് അടയാളം തരിക. അങ്ങനെയാകാട്ടെ എന്നു പറഞ്ഞു ഹനുമാൻ ഒരു വടുവേഷം ധരിച്ച്  ശ്രീരാമ സമീപത്തുചെന്ന് വിനയത്തോടെ അദ്ദേഹത്തെ നമിച്ച ശേഷം ഇങ്ങനെ പറഞ്ഞു

പുരുഷശ്രഷ്ഠന്മാരും യുവാക്കളും വീരന്മാരും, ത്രൈലോക്യകർത്താക്കളാണെന്ന് തോന്നുമാറ് തേജസ്സോടു കൂടിയവരുമായ ഭവാന്മാർ ആരാണ്. ഭൂഭാരഹരണത്തിനും ഭക്തപരിപാലനത്തിനും വേണ്ടി ക്ഷത്രിയന്മാരായി അവതരിച്ച നരനാരായണന്മാരാണോ
   
വടുവിന്റെ സംഭാഷണം കേട്ട് ലക്ഷ്മണനോട് രാമൻ ഇപ്രകാരം പറഞ്ഞു.  ഈ വടുവിനെ ശ്രദ്ധിക്കുക.  ഇവൻ വ്യാകരണം പൂർണമായും പഠിച്ചവനാണ്. ഇവന്റെ വാക്കുകളിൽ അപശബ്ദമൊന്നു പോലുമില്ല

ശേഷം രാമൻ, ഹേ,  ദ്വിജോത്തമ! ദാശരഥിയായ രാമനാണ് ഞാൻ. ഇവൻ എന്റെ അനുജനായ ലക്ഷ്മണനും. പിതാവിന്റ വാക്കനുസരിച്ച് ഭാര്യയോടോപ്പം വനവാസത്തിലായിരിക്കേ എന്റെ  ഭാര്യയായ സീതയെ എതോ ഒരു രാക്ഷസൻ അപഹരിച്ചു.  അവളെ അന്വേഷിച്ചുളള യാത്രയിൽ ഇവിടെ എന്തിയതാണ് ഞങ്ങൾ. ഭവാൻ ആരാണെന്ന് പറഞ്ഞാലും എന്ന് ആരാഞ്ഞു

ബാലിയാൽ നിഷ്കാസിതനായ അനുജൻ സുഗ്രീവൻ എന്ന രാജാവ്  നാല് മന്ത്രിമാരുമായി പർവ്വത ശിഖിരത്തിൽ വസിക്കുന്നു . സുഗ്രീവന്റെ മന്ത്രിയും അഞ്ജനയുടെ ഗർഭത്തിൽ പിറന്നവനും വായുപുത്രനുമായ ഹനുമാനാണ് ഞാൻ. സുഗ്രീവനുമായി സംഖ്യം ചെയ്താൽ അങ്ങയുടെ ഭാര്യാപഹാരിയെ വധിക്കാൻ സാഹായിയാകുന്നതാണ്
 
അനന്തരം ഹനുമാൻ സ്വന്തം രൂപം ധരിച്ച് രാമലക്ഷമണന്മാരെ തോളിലേറ്റി പർവ്വതശിഖരത്തിന്മേൽ എത്തിച്ചു. അവിടെ ഒരു വൃക്ഷച്ഛായയിൽ രാമലക്ഷമണന്മാർ നിന്നു. ശേഷം ഹനുമാൻ സുഗ്രീവനരികിൽ ചെന്ന്  കൂപ്പുകൈയ്യോടെ പറഞ്ഞു  ഭയംവെടിയൂ, ദാശരഥിയായ രാമനും ലക്ഷ്മണനുമാണ് വന്നിരിക്കുന്നത്. അങ്ങ് ശ്രീരാമനുമായി , അഗ്നിസാക്ഷിയായി സഖ്യം ചെയ്യുക.  അനന്തരം സുഗ്രീവൻ രാമനടുത്ത് വന്നിരുന്നു. ലക്ഷ്മണൻ ആദ്യം മുതൽ വനവാസഗമനം, സീതാപഹരണം എന്നിങ്ങനെയുളള സർവ്വവൃത്താന്തങ്ങളും വിശദമായി പറഞ്ഞു.  അതു കേട്ട് സുഗ്രീവൻ പറഞ്ഞു.  സീതാന്വേഷണത്തിനും ശത്രുനിഗ്രഹത്തിനും വേണ്ടുന്ന സഹായം ചെയ്യാം. ഒരിക്കൽ പർവ്വതോപരിയിരിക്കുമ്പോൾ ആകാശമാർഗ്ഗത്തിലൂടെ രാമാ രാമാ എന്ന് വിളിച്ചു കരയുന്ന ഒരു സുന്ദരിയായ സ്ത്രീയെ ഒരു രാക്ഷസൻ കൊണ്ടു പോകുന്നതു കണ്ടു. പർവ്വതോപരി ഞങ്ങളെ കണ്ട് ആ സ്ത്രീ തന്റെ ആഭരണങ്ങൾ ഉത്തരീയത്തിൽ കെട്ടി താഴോട്ടു ഇട്ടു.  അതു കാണിച്ചു തരാം.  ഭവാൻ നോക്കിയാലും അത് സീതാദേവിയുടെ ആഭരണങ്ങൾ ആണോ എന്ന്. സുഗ്രീവൻ നല്കിയ ആഭരണങ്ങൾ കണ്ടു രാമൻ, നിങ്ങളും എന്നെ പോലെ സീതയെ പിരിഞ്ഞുവോ എന്നൊക്കെ പറഞ്ഞു വിലപിച്ചു.  സുഗ്രീവന്റെ സഹായത്തോടെ രാവണനിഗ്രഹം നടത്തി സീതയെ വീണ്ടെടുക്കാമെന്ന് പറഞ്ഞു ലക്ഷ്മണൻ രാമനെ സമാധാനിപ്പിച്ചു. അനന്തരം ഹനുമാൻ അഗ്നി ജ്വലിപ്പിച്ചു സുഗ്രീവനും രാമനുമായി സഖ്യം ചെയ്യിച്ചു. രാവണനിഗ്രഹം നടത്തി സീതയെ വീണ്ടെടുക്കാൻ സഹായിക്കാമെന്ന് സുഗ്രീവനും ബാലിയെ വധിച്ചു രാജ്യം വീണ്ടെടുക്കാൻ സഹായിക്കാമെന്ന് രാമനും പരസ്പരം ഹസ്തം പിടിച്ചു വാക്കു നല്കി . പരസ്പരം ആലിംഗനം ചെയ്തു സുഹൃത്തുക്കളായി

അനന്തരം സുഗ്രീവൻ തന്റെ കഥ പറഞ്ഞു തുടങ്ങി. ഒരിക്കൽ മയപുത്രനായ മായാവിയെന്ന രാക്ഷസൻ കിഷ്കിന്ധയിൽ വന്ന് ബാലിയെ യുദ്ധത്തിനു വിളിച്ചു.  ക്രോധിതനായ ബാലി പുറത്തു വന്നു രാക്ഷസനെ പ്രഹരിച്ചു.  ഭയപ്പെട്ട് ഓടിയ രാക്ഷസൻ ഒരു ഗുഹയിൽ കയറി ഒളിച്ചു.  ബാലി ഗുഹയിലേക്ക് കയറാൻ നേരം ഇപ്രകാരം പറഞ്ഞു.  ഗുഹാമുഖത്ത് കാവൽ നില്ക്കുക.  ഗുഹയ്ക്ക് പുറത്തേക്ക്  ക്ഷീരം ഒഴുകി വന്നാൽ  രാക്ഷസൻ മരിച്ചെന്നും രക്തം വന്നാൽ ഗുഹാമുഖം അടച്ചു പോയി രാജ്യം ഭരിക്കണമെന്നും പറഞ്ഞു.  ഗുഹാമുഖത്ത് കാവൽ നിന്ന ഞാൻ  രക്തം വരുന്നതു കണ്ടു വലിയ പാറയാലെ ഗുഖാമുഖമടച്ച് വ്യസനത്തോടെ കിഷ്കിന്ധയിൽ വന്നു. മന്ത്രി മുഖ്യർ തന്റെ രാജ്യാഭിഷേകവും നടത്തി. അപ്പോൾ തിരിച്ചു വന്ന ബാലി അദ്ദേഹത്തെ കൊല്ലാൻ ശ്രമിച്ചു രാജ്യം തട്ടിയെടുത്തു എന്ന് പറഞ്ഞു താണ്ഡിച്ചു. നഗരത്തിൽ നിന്നും പുറത്തു വന്നു ഈ ഋഷ്യമൂകചലത്തിൽ വസിക്കുന്നു.  ദുഷ്ടനായ ബാലി എന്റെ ഭാര്യയെ കൂടി സ്വന്തമാക്കി. രാജ്യവും പത്നിയും നഷ്ടപ്പെട്ട് ദുഃഖിതനായി ഇവിടെ കഴിയുന്നു. ഇതു കേട്ട് രാമൻ പ്രതിജ്ഞ ചെയ്തു ദുഷ്ടനായ ബാലിയെ വധിച്ചു രാജ്യവും പത്നിയെയും നിനക്ക് വീണ്ടെടുത്ത് തരുന്നതാണ് എന്ന്

അനന്തരം സുഗ്രീവൻ ഇപ്രകാരം പറഞ്ഞു. പ്രഭോ,  ബാലി അതീവ ബലവാനാണ്. ഒരിക്കൽ ദുന്ദുഭി എന്ന രാക്ഷസൻ ഒരു പോത്തിന്റെ രൂപത്തിൽ വന്നു ബാലിയെ യുദ്ധത്തിന് ക്ഷണിച്ചു.  ക്രോധിതനായ ബാലി അവനെ ഒരു കാലുകൾ കൊണ്ട് ചവിട്ടി പിടിച്ച്  തല  പിരിച്ചു മുറിച്ചെടുത്ത് എറിഞ്ഞു.  അത് വന്നു വീഴ്ന്നു, രക്തപങ്കിലമായി മാതംഗാശ്രമം അശുദ്ധമായതിനാൽ മഹർഷി ബാലിയെ ശപിച്ചു.  ആശ്രമമിരിക്കുന്നിടേത്തേയ്ക്ക് വന്നാൽ തല പൊട്ടി മരിക്കുമെന്ന മഹർഷി ശാപത്താൽ ബാലി ഋഷ്യമൂകാചലത്തിൽ വരില്ല. ഈ പർവ്വത തുല്യമായ ദുന്ദുഭിയുടെ ശിരസ്സ് എടുത്തെറിയാൻ ശക്തിയുളളവർക്കേ ബാലിയെ വധിക്കാൻ കഴിയൂ. ഇത് കേട്ട് രാമൻ തന്റെ കാലിലെ പെരുവിരൽ കൊണ്ട് ദുന്ദുഭിയുടെ ശിരസ്സ് പത്ത് യോജന അകലേയ്ക്ക്  എടുത്തെറിഞ്ഞു. സന്തോഷത്തോടെ സുഗ്രീവൻ പറഞ്ഞു.  പ്രഭോ അങ്ങ് ഈ ദൃഢമായ  താലവൃഷങ്ങൾ കാണുന്നില്ലേ.ഇവ ഏഴും ബാലി പിടിച്ച് കുലുക്കുമ്പോൾ ഇലകളെല്ലാം പൊഴിയുന്നു. ഇവയെ മുറിക്കാൻ കഴിയുന്നവർക്ക് ബാലിയെ വധിക്കാൻ കഴിയും.  ശ്രീരാമൻ വില്ലെടുത്ത് ഒരു അമ്പ് എയ്തു.  അത് താലവൃഷങ്ങൾ ഏഴും ഖണ്ഡിച്ച് തിരിച്ചു ആവനാഴിയിൽ വന്നു പതിച്ചു

ഇതു കണ്ടു സന്തോഷവാനായ സുഗ്രീവൻ ഇപ്രകാരം പറഞ്ഞു. " ഹേ,ദേവാ അവിടുന്ന്  ജഗത്തുക്കളുടെയെല്ലാം ഈശ്വരനായ പരമാത്മാവാണ്. എന്റെ പൂർവ്വജന്മപുണ്യത്താൽ അങ്ങയെ കാണായിവന്നു. സംസാരദുഃഖത്തിൽ നിന്നും മോചനം കിട്ടാൻ മഹാത്മാക്കൾ അങ്ങയെ ഭജിക്കുന്നു. കാമിതമോഹങ്ങൾ വെടിഞ്ഞ് മോഷദായകനായ അങ്ങയെ പ്രാപിക്കുകയാണ്  വേണ്ടത്. മണ്ണിന് വേണ്ടി ഭൂമി കുഴിച്ചപ്പോൾ നിധി കിട്ടിയ ആനന്ദാനുഭൂതിയാണ് ഇന്ന്. യാതൊരുവന്റെ മനസ്സ് അങ്ങയിൽ ഒരു ക്ഷണാർദ്ധനേരമെങ്കിലും  അചഞ്ചലമായി സ്ഥിതിചെയ്യുന്നുവോ , അവന്റെ അനർത്ഥമൂലമായ അജ്ഞാനം തൽക്ഷണം നശിക്കുന്നു.  അതിനാൽ എന്റെ മനസ്സ് സദാ അങ്ങയിൽ ലയിച്ചു നില്ക്കട്ടെ.. യാതൊരുവൻ രാമ രാമ എന്നു ഗാനം ചെയ്യുന്നവർക്ക് സർവ്വപാപങ്ങളും അകലും   ഈ സംസാരം അവിടുത്തെ മായയാണ്. അവിടത്തെ അംശമായ എന്നെ ഭവൽപാദഭക്തിയരുളി സംസാരദുഃഖത്തിൽ നിന്നും രക്ഷിക്കണേ.. ഏതു വരെ അജ്ഞാനഭൂതമായ ഈ നാനാത്വഭാവം സ്ഥിതി ചെയ്യുന്നുവോ, അതുവരെ ദ്വന്ദ്വഭാവം ഉണ്ടാക്കുന്നു. അവിദ്യയെ യാതൊരുവൻ ഉപാസിക്കുന്നുവോ , അവൻ കൂരിരുട്ടിൽ മുഴുകുന്നു. എന്റെ ചിത്തപ്രവൃത്തി അങ്ങയുടെ പാദപത്മങ്ങളിലും എന്റെ വാക്കുകൾ അങ്ങയുടെ നാമസങ്കീർത്തനങ്ങളും, കഥകൾ എന്നിവയിലും എന്റെ കൈകൾ അങ്ങയുടെ ഭക്തന്മാരെ സേവിക്കുന്നതിലും എന്റെ സർവ്വദേഹാംഗങ്ങൾ സദാ അങ്ങയുടെ അംഗങ്ങളുമായുളള സംഗങ്ങളിലും ആയിരിക്കേണമേ. എന്റെ കണ്ണുകൾ എപ്പോഴും അങ്ങയുടെ  വിഗ്രഹത്തിലും ഭക്തന്മാരിലും ഗുരുക്കന്മാരിലും പതിയേണമേ! കർണ്ണങ്ങൾ നിരന്തരം അങ്ങയുടെ ലീലാവതാരങ്ങൾ ശ്രവിക്കേണമേ. പാദങ്ങൾ അങ്ങയുടെ ക്ഷേത്രത്തിലേക്ക് ഗമിക്കേണമേ. ഹേ, ഗരുഡദ്ധ്വജാ! എന്റെ അംഗങ്ങൾ അങ്ങയുടെ പാദരേണുക്കളാൽ പൂതങ്ങളായ തീർത്ഥങ്ങളിൽ ആറാടേണമേ! എന്റെ ശിരസ്സ് നിരന്തരം ശിവബ്രഹ്മാദികളാൽ നമിക്കപ്പെടുന്ന അങ്ങയുടെ പാദങ്ങളിൽ നമിക്കേണമേ

തുടരും ....

✍ കൃഷ്ണശ്രീ