Monday, May 31, 2021

ഹരിനാമ൦ ഭാഗം :- 07

 ⚜️ഹരിനാമകീർത്തനം⚜️
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

ഭാഗം :- 07    
▬▬▬▬▬▬      

ഹരിനാമ൦
🎀🎀♾️♾️⭐♾️♾️🎀🎀
 
ഗർഭസ്ഥനായ് ഭുവി ജനിച്ചും മരിച്ചുമുദ - 
കപ്പോളപോലെജനനാന്ത്യേന നിത്യഗതി 
ത്വൽഭക്തി വർദ്ധനമുദിക്കേണമെന്മനസി 
നിത്യം തൊഴായ് വരിക നാരായണായ നമഃ

വിവരണം 
🎀🎀♾️♾️⭐♾️♾️🎀🎀
കർമ്മഗതികൊണ്ടു ജന്തുക്കൾ ഭൂമിയിൽ ജനിക്കയും മരിക്കയും ചെയ്യുന്നു . അതിനു ഉപമ വെള്ളത്തിൽ കുമിളയുണ്ടാകുകയും ക്ഷണത്തിൽ നശിക്കുകയും ചെയ്യുന്നതാണ് . എന്നാൽ ജന്മം ഒടുങ്ങി ഗതി വരണമെങ്കിൽ ഈശ്വരഭക്തി വഴി പോലെ ഉണ്ടാകണം . ഭക്തി വർദ്ധിക്കുന്ന സമയം അതു മുക്തിക്കു മുഖ്യകാരണമായി ഭവിക്കും . ഭക്തികൊണ്ടല്ലാതെ മുക്തി ലഭിക്കുന്നതല്ലെന്നു ഭാഗവതത്തിലും കല്പിച്ചിരിക്കുന്നു . ഭക്തിയെന്നത് എപ്പോഴും ഈശ്വരചിന്തയാകുന്നു . ഭക്തിക്ക് ഒമ്പതു ലക്ഷണം കല്പിച്ചിരി ക്കുന്നു . അതിൽ.... 

1 ഭഗവല്ക്കഥ കേൾക്കുക 
2 ഭഗവല്ക്ഥകളെ ചൊല്ലുക 
3 വിഷ്ണുവിനെ മനസ്സുകൊണ്ടു സ്മരിക്കുക
4 ഭഗവൽ പാദാരവിന്ദങ്ങളെ സേവിക്കുക 
5 ഭഗവാനെ പൂജിക്കുക
6 നമസ്കരിക്കുക
7 ഭഗവാന് ദാസ്യവൃത്തി എടുക്കുക
8 ഭഗവാനോടു സഖ്യം ചെയ്യുക 
9 സകലവും ഭഗവാങ്കൽ അർപ്പിക്കുക

ഇങ്ങനെ ഒമ്പതു ലക്ഷണങ്ങളോടു കൂടിയതാകുന്നു . എന്നാൽ ഭക്തി പല പ്രകാരത്തിലും വരാം . കാമത്താൽ ഗോപസ്ത്രീകൾക്കും , ഭയം കൊണ്ട് കംസനും , ദ്വേഷം കൊണ്ടു ശിശുപാലൻ മുതൽ പേർക്കും സംബന്ധം കൊണ്ട് യാദവന്മാർക്കും സ്നേഹം കൊണ്ട് പാണ്ഡവന്മാർക്കും ഭക്തികൊണ്ട് നാരദാദികൾക്കും ഭക്തി വർദ്ധിച്ചു എന്നു ശ്രീ മഹാഭാഗവതത്തിൽ കല്പിച്ചിരിക്കുന്നു . അങ്ങനെയുള്ള ഭക്തി എന്റെ മനസ്സിലുദിപ്പാൻവേണ്ടി നാരായണ ! നിനെ നമസ്ക്കരിക്കുന്നു

നാരായണായ നമഃ നാരായണായ നമഃ
നാരായണായ നമഃ നാരായണായ നമഃ
നാരായണ, സകല സന്താപനാശക, ജ-
ഗന്നാഥ വിഷ്ണു ഹരി നാരായണായ നമഃ

തുടരും........

✍ കൃഷ്ണശ്രീ 
▬▬▬▬▬▬▬▬▬▬▬▬▬▬▬
ഇത് കുട്ടികൾക്ക് അക്ഷരമുറപ്പിക്കാൻ അക്ഷരമാലാക്രമത്തിൽ രചിക്കപ്പെട്ടതാണെന്നും അതല്ല എഴുത്തച്ഛന്റെ പുത്രിക്കോ അനന്തരവൾക്കോ സന്ധ്യാസമയങ്ങളിൽ ജപിക്കുന്നതിന്‌ വേണ്ടി രചിച്ചതാണെന്നും പല ഐതിഹ്യങ്ങൾ നിലവിലുണ്ട്. എങ്കിലും അദ്ദേഹത്തിന്റെ ആദ്യകാലകൃതിയാണ്‌ ഹരിനാമകീർത്തനം എന്നു കരുതുന്നവരാണ്‌ ഭൂരിഭാഗവും.

𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 
▬▬▬▬▬▬▬▬▬▬▬▬▬▬▬▬
🔥┈┅❀꧁Astro Live꧂❀┅┉🔥
▬▬▬▬▬▬▬▬▬▬▬▬▬▬▬▬

ഹരിനാമ൦ ഭാഗം :- 06

 ⚜️ഹരിനാമകീർത്തനം⚜️
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

ഭാഗം :- 06      
▬▬▬▬▬▬      

ഹരിനാമ൦
🎀🎀♾️♾️⭐♾️♾️🎀🎀
 
ശ്രീമൂലമായ പ്രകൃതീങ്കൽ തുടങ്ങി ജന 
നാന്ത്യത്തോളം പരമഹാമായതന്റെ ഗതി
ജന്മങ്ങളും പല കഴിഞ്ഞാലുമില്ലവധി
കർമ്മത്തിനും പരമനാരായണായ നമഃ

വിവരണം 
🎀🎀♾️♾️⭐♾️♾️🎀🎀
മൂലപ്രകൃതി എന്നതു മഹാമായയാകുന്നു . ആ മായയിൽ നിന്നു മഹത്തത്ത്വമഹദഹങ്കാരാദികളുണ്ടാകുന്നു . പ്രകൃതിപുരുഷന്മാർ എന്നു പറയുന്നതു ബ്രഹ്മാവും മായയുമാകുന്നു . ആ പ്രകൃതിയെത്തന്നെ മൂലപ്രകൃതിയെന്നും ശക്തിയെന്നും വിദ്യയെന്നും അവിദ്യയെന്നും പലവിധം പറയുന്നു . ആ മായയുടെ ഗുണങ്ങളാകുന്നു സത്വരജസ്തമോ ഗുണങ്ങൾ . ആ ഗുണത്രയത്തോടുകൂടിയുണ്ടായ ജീവന് എത്രയോ ജന്മം കഴിഞ്ഞാലും മായാവൈഭവം തീരുന്നതല്ല . കർമ്മങ്ങളും ഒടുങ്ങുന്നതല്ല

ബ്രഹ്മാവ് , വിഷ്ണു, രുദ്രൻ, ആദിത്യൻ , ചന്ദ്രൻ മുതലായവരേയും കർമ്മം വിടുന്നതല്ല

ബ്രഹ്മാവു സൃഷ്ടികൊണ്ടും വിഷ്ണു ദശാവതാരം കൊണ്ടും ശിവൻ ഭിക്ഷയെടുത്തും ആദിത്യചന്ദ്രന്മാർ ദിവസവും  ആകാശഗമനം കൊണ്ടും ചുറ്റുന്നു. അതിനാൽ അങ്ങനെയുള്ള കർമ്മ ഗതി ഒടുങ്ങുവാൻ വേണ്ടി നാരായണ!  ഞാൻ നമസ്ക്കരിക്കുന്നു

തുടരും........

✍ കൃഷ്ണശ്രീ 
▬▬▬▬▬▬▬▬▬▬▬▬▬▬▬
 ഇത് കുട്ടികൾക്ക് അക്ഷരമുറപ്പിക്കാൻ അക്ഷരമാലാക്രമത്തിൽ രചിക്കപ്പെട്ടതാണെന്നും അതല്ല എഴുത്തച്ഛന്റെ പുത്രിക്കോ അനന്തരവൾക്കോ സന്ധ്യാസമയങ്ങളിൽ ജപിക്കുന്നതിന്‌ വേണ്ടി രചിച്ചതാണെന്നും പല ഐതിഹ്യങ്ങൾ നിലവിലുണ്ട്. എങ്കിലും അദ്ദേഹത്തിന്റെ ആദ്യകാലകൃതിയാണ്‌ ഹരിനാമകീർത്തനം എന്നു കരുതുന്നവരാണ്‌ ഭൂരിഭാഗവും.
▬▬▬▬▬▬▬▬▬▬▬▬▬▬▬
നാരായണായ നമഃ നാരായണായ നമഃ
നാരായണായ നമഃ നാരായണായ നമഃ
നാരായണ, സകല സന്താപനാശക, ജ-
ഗന്നാഥ വിഷ്ണു ഹരി നാരായണായ നമഃ

𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 
▬▬▬▬▬▬▬▬▬▬▬▬▬▬▬▬
🔥┈┅❀꧁Astro Live꧂❀┅┉🔥
▬▬▬▬▬▬▬▬▬▬▬▬▬▬▬▬

ഹരിനാമ൦ ഭാഗം :- 05

 ⚜️ഹരിനാമകീർത്തനം⚜️
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

ഭാഗം :- 05     
▬▬▬▬▬▬      

ഹരിനാമ൦
🎀🎀♾️♾️⭐♾️♾️🎀🎀
 
ഹരിനാമകീർത്തനമിതുരചെയ്വതിന്നു ഗുരു
വരുളാലെ ദേവകളുമരുൾ ചെയ്ക ഭൂസുരരും
നരനായ് ജനിച്ചുഭുവി മരണം ഭവിപ്പളവു
മുരചെയ്വതിന്നരുൾക നാരായണായ നമഃ

വിവരണം 
🎀🎀♾️♾️⭐♾️♾️🎀🎀
ഹരിനാമകീർത്തനമെന്ന ഗ്രന്ഥത്തെ ഉച്ചരിക്കുന്നതിനു പരമാനന്ദസ്വരുപനായ സച്ചിദാനന്ദഗുരുവിന്റെ കാരുണ്യത്താൽ ദേവേന്ദ്രൻ മുതലായ മുപ്പത്തിമുക്കോടി ദേവകളും സനകാദി നാല്പത്തെട്ടുകോടി മഹർഷിമാരും ജാബാലി മുതലായ ബ്രാഹ്മണോത്തമന്മാരും എന്നെ വഴിപോലെ അനുഗ്രഹിക്കണം എന്നാൽ മനുഷ്യൻ ഭൂമിയിൽ പിറന്നു മരിക്കുന്നതുവരെ ഭഗവന്നാമസങ്കീർത്തനം ചെയ്യേണ്ടത് എത്രയും ആവശ്യമാകയാൽ അങ്ങനെ എനിക്ക് എപ്പോഴും ഭഗവന്നാമസങ്കീർത്തനം ചെയ്യാനിടവരുത്തണേ നാരായണ ! അതിനായി ഞാൻ നമസ്കരിക്കുന്നു . എന്നാൽ ഇന്നപ്പോൾ മരണം ഭവിക്കുമെന്നു ആർക്കും നിശ്ചയമില്ല . “ നഹിപ്രമാണം ജന്തുനാമുത്തരക്ഷണജീവനേ ' എന്നാണ് പ്രമാണം . അതിനാൽ എപ്പോഴും ഭഗന്നാമസങ്കീർത്തനം ചെയ്യണമെന്നർത്ഥം 

തുടരും........

✍ കൃഷ്ണശ്രീ 
▬▬▬▬▬▬▬▬▬▬▬▬▬▬▬
 ഇത് കുട്ടികൾക്ക് അക്ഷരമുറപ്പിക്കാൻ അക്ഷരമാലാക്രമത്തിൽ രചിക്കപ്പെട്ടതാണെന്നും അതല്ല എഴുത്തച്ഛന്റെ പുത്രിക്കോ അനന്തരവൾക്കോ സന്ധ്യാസമയങ്ങളിൽ ജപിക്കുന്നതിന്‌ വേണ്ടി രചിച്ചതാണെന്നും പല ഐതിഹ്യങ്ങൾ നിലവിലുണ്ട്. എങ്കിലും അദ്ദേഹത്തിന്റെ ആദ്യകാലകൃതിയാണ്‌ ഹരിനാമകീർത്തനം എന്നു കരുതുന്നവരാണ്‌ ഭൂരിഭാഗവും.
▬▬▬▬▬▬▬▬▬▬▬▬▬▬▬
നാരായണായ നമഃ നാരായണായ നമഃ
നാരായണായ നമഃ നാരായണായ നമഃ
നാരായണ, സകല സന്താപനാശക, ജ-
ഗന്നാഥ വിഷ്ണു ഹരി നാരായണായ നമഃ

𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 
▬▬▬▬▬▬▬▬▬▬▬▬▬▬▬▬
🔥┈┅❀꧁Astro Live꧂❀┅┉🔥
▬▬▬▬▬▬▬▬▬▬▬▬▬▬▬▬

ഹരിനാമ൦ ഭാഗം :- 04

 ⚜️ഹരിനാമകീർത്തനം⚜️
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

ഭാഗം :- 04    
▬▬▬▬▬▬      

ഹരിനാമ൦
🎀🎀♾️♾️⭐♾️♾️🎀🎀
 
അർക്കാനലാദി വെളിവൊക്കെ ഗ്രഹിക്കുമൊരു 
കണ്ണിന്നു കണ്ണു മനമാകുന്ന കണ്ണതിനു 
കണ്ണായിരുന്നപൊരുൾ താനെന്നുറയ്ക്കുമള- 
വാനന്ദമെന്തു ഹരിനാരായണായ നമഃ

വിവരണം 
🎀🎀♾️♾️⭐♾️♾️🎀🎀
ആദിത്യൻ അഗ്നി ചന്ദ്രൻ നക്ഷത്രങ്ങൾ മുതലായ തേജസ്സേറുന്നവകളുടെ ശോഭയെ ഗ്രഹിക്കുന്നത് മനസ്സാകുന്ന കണ്ണാകുന്നു . എന്നാൽ പഞ്ചേന്ദ്രിയങ്ങളാൽ ഗ്രഹിക്കുന്ന വസ്തുക്കളുടെ പ്രകൃതമറിയണമെങ്കിൽ ആ പഞ്ചേന്ദ്രിയങ്ങളോടു മനസ്സുകൂടി യോജിക്കണം . മനസ്സു മറ്റൊരേടത്തായിരുന്നാൽ മുമ്പിൽ കാണുന്നതും കേൾക്കുന്നതും ഇന്നതെന്നറിവാൻ പാടില്ല . " മനോ ഹി , ഹേതുഃ സർവേഷാമിന്ദ്രിയാണാം പ്രവർത്തനേ ' എന്ന പ്രമാണം കൊണ്ടു സകല അറിവിനും കാരണം മനസ്സാകുന്നു . അതു കൊണ്ടു മനക്കണ്ണാകുന്ന കണ്ണിൽവെച്ച് മുഖ്യത ആ മനക്കണ്ണിനെ നശിപ്പിക്കുന്നതായ പൊരുൾജ്യോതിസ്സ്വരൂപമായ ബ്രഹ്മമാകുന്നു . അങ്ങനെയുള്ള പരബ്രഹ്മം താനാണെന്നുള്ളതും ഇപ്പോഴത്ത ആനന്ദം ഇന്നവണ്ണമെന്നും ഇത്രമാത്രമെന്നും പറവാൻ വളരെ പ്രയാസം തന്നെ . അത് അനുഭവസിദ്ധികൊണ്ട് ഉണ്ടാകുന്നതാണ് . അങ്ങനെ സച്ചിദാനന്ദാത്മകമായി അഖണ്ഡമായിരിക്കുന്ന ബ്രഹ്മം താനെന്നുറപ്പാൻ വേണ്ടി നാരായണ ! നിന്നെ ഞാൻ നമസ്കരിക്കുന്നു

നാരായണായ നമഃ നാരായണായ നമഃ
നാരായണായ നമഃ നാരായണായ നമഃ
നാരായണ, സകല സന്താപനാശക, ജ-
ഗന്നാഥ വിഷ്ണു ഹരി നാരായണായ നമഃ

തുടരും........

✍ കൃഷ്ണശ്രീ 
▬▬▬▬▬▬▬▬▬▬▬▬▬▬▬
ഇത് കുട്ടികൾക്ക് അക്ഷരമുറപ്പിക്കാൻ അക്ഷരമാലാക്രമത്തിൽ രചിക്കപ്പെട്ടതാണെന്നും അതല്ല എഴുത്തച്ഛന്റെ പുത്രിക്കോ അനന്തരവൾക്കോ സന്ധ്യാസമയങ്ങളിൽ ജപിക്കുന്നതിന്‌ വേണ്ടി രചിച്ചതാണെന്നും പല ഐതിഹ്യങ്ങൾ നിലവിലുണ്ട്. എങ്കിലും അദ്ദേഹത്തിന്റെ ആദ്യകാലകൃതിയാണ്‌ ഹരിനാമകീർത്തനം എന്നു കരുതുന്നവരാണ്‌ ഭൂരിഭാഗവും.

𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 
▬▬▬▬▬▬▬▬▬▬▬▬▬▬▬▬
🔥┈┅❀꧁Astro Live꧂❀┅┉🔥
▬▬▬▬▬▬▬▬▬▬▬▬▬▬▬▬

ഹരിനാമ൦ ഭാഗം :- 03

 ⚜️ഹരിനാമകീർത്തനം⚜️
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

ഭാഗം :- 03    
▬▬▬▬▬▬      

ഹരിനാമ൦
🎀🎀♾️♾️⭐♾️♾️🎀🎀
 
ആനന്ദ ചിന്മയ ഹരേ ഗോപികാരമണ 
ഞാനെന്നഭാവമതു തോന്നായ്കവേണമിഹ 
തോന്നുന്നതാകിലഖിലം ഞാനിതെന്നവഴി 
തോന്നേണമേ വരദ നാരായണായ നമഃ

വിവരണം 
🎀🎀♾️♾️⭐♾️♾️🎀🎀
പരമാനന്ദസ്വരൂപനായും സച്ചിദാത്മകനായും ജനങ്ങളുടെ സംസാരതാപത്തെ കളയുന്നവനായും ഗോപികാരമണ എന്നുപറഞ്ഞതു കൊണ്ട് ഗോപസ്ത്രീകളെ എല്ലായ്പ്പോഴും രമിപ്പിക്കുന്നവനുമായിരിക്കുന്ന നാരായണ ! ഞാനെന്നും എന്റേതെന്നും എനിക്കു തോന്നാതെ ഇരിക്കണം , അങ്ങനെ ഒരുസമയം തോന്നുന്നതായാൽ ആ തോന്നൽ ഇക്കാണായ ലോകങ്ങളൊക്കെയും ഈശ്വര സ്വരൂപമെന്നും അതു ഞാനെന്നും തോന്നണം , എന്നാൽ ദേവസ്ത്രീകളാണ് ഗോപസ്ത്രീകളെന്നു ഭാഗവതത്തിൽ കൽപിച്ചിരിക്കുന്നു . അതിൽത്തന്നെ ആ ഗോപികൾ മഹാഭാഗ്യവതികളെന്നും  അവർക്കു സായുജ്യമെന്നും കല്പിച്ചിരിക്കുന്നതുകൊണ്ട് ദേവസ്ത്രീകൾക്കു സായുജ്യം വരാനിടയില്ല . അതിനാൽ വളരെക്കാലം മഹാതപസ്സു ചെയ്ത ദണ്ഡ കാരണ്യവാസികളായ മഹർഷിമാരാണെന്നും കല്പിച്ചത് എത്രയും ഉചിതമായിരിക്കുന്നു ; അങ്ങനെയുള്ള ഗോപിമാർ എല്ലായ്പ്പോഴും ഇരിപ്പ് നടപ്പ് കിടപ്പ് മുതലായതിനും കൃഷ്ണനാണെന്നു ഭാവിക്കയും ആ ഭാവനയാൽ സകല പ്രപഞ്ചവും ഈശ്വരമയമായി തോന്നണേ ! നാരായണ ! അതിനായി ഞാൻ നമസ്കരിക്കുന്നു

നാരായണായ നമഃ നാരായണായ നമഃ
നാരായണായ നമഃ നാരായണായ നമഃ
നാരായണ, സകല സന്താപനാശക, ജ-
ഗന്നാഥ വിഷ്ണു ഹരി നാരായണായ നമഃ

തുടരും........

✍ കൃഷ്ണശ്രീ 
▬▬▬▬▬▬▬▬▬▬▬▬▬▬▬
ഇത് കുട്ടികൾക്ക് അക്ഷരമുറപ്പിക്കാൻ അക്ഷരമാലാക്രമത്തിൽ രചിക്കപ്പെട്ടതാണെന്നും അതല്ല എഴുത്തച്ഛന്റെ പുത്രിക്കോ അനന്തരവൾക്കോ സന്ധ്യാസമയങ്ങളിൽ ജപിക്കുന്നതിന്‌ വേണ്ടി രചിച്ചതാണെന്നും പല ഐതിഹ്യങ്ങൾ നിലവിലുണ്ട്. എങ്കിലും അദ്ദേഹത്തിന്റെ ആദ്യകാലകൃതിയാണ്‌ ഹരിനാമകീർത്തനം എന്നു കരുതുന്നവരാണ്‌ ഭൂരിഭാഗവും.

𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 
▬▬▬▬▬▬▬▬▬▬▬▬▬▬▬▬
🔥┈┅❀꧁Astro Live꧂❀┅┉🔥
▬▬▬▬▬▬▬▬▬▬▬▬▬▬▬▬

ഹരിനാമ൦ ഭാഗം :- 02

 ⚜️ഹരിനാമകീർത്തനം⚜️
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

ഭാഗം :- 02    
▬▬▬▬▬▬      

ഹരിനാമ൦
🎀🎀♾️♾️⭐♾️♾️🎀🎀
ഒന്നായനിന്നെയിഹ രണ്ടെന്നു കണ്ടളവി-
ലുണ്ടായൊരിണ്ടൽ ബത മിണ്ടാവതല്ല മമ 
പണ്ടക്കണക്കെവരുവാൻ നിൻകൃപാവലിക- 
ളുണ്ടാകയെങ്കലിഹ നാരായണായ നമ :

വിവരണം 
🎀🎀♾️♾️⭐♾️♾️🎀🎀
സകലലോകങ്ങളേയും സംഹരിച്ച അങ്ങ് സച്ചിദാത്മകനായ പരബ്രഹ്മത്തിൽ ലയിച്ചതായ ജഗൽ സൃഷ്ടി ആരംഭിക്കണമെന്നു വിചാരിച്ച സമയമുണ്ടായ മായയിൽ തട്ടീട്ടുള്ള നിഴലാണ്  ജീവൻ എന്നു പറയുന്നത് . അങ്ങനെ  വികല്പോപാധിയായ മായയിൽ , പ്രതിബിംബിച്ചതു കണ്ണാടിയിൽ കാണുന്ന നിഴൽപോലെയാണ് . അങ്ങനെ ഈശ്വരനെന്നും ജീവനെന്നും രണ്ടായി കണ്ടതിനാൽ ഉണ്ടായിട്ടുള്ള സങ്കടം ഇന്നവണ്ണമെന്നും ഇത്രമാത്രമെന്നും പറവാൻ പ്രയാസമായിരിക്കുന്നു . അത് എന്തെന്നാൽ ജനനമരണമാകുന്ന ദുഃഖം ജീവനുണ്ടാകുന്നതിലാകുന്നു . അതിനാൽ ഉണ്ടെന്നു തോന്നുന്നതായും വസ്തുത ഇല്ലാത്തതായും ഉള്ള മായ നീങ്ങുമ്പോൾ ജീവൻ ബ്രഹ്മത്തിനോടു ലയിക്കുന്നു . അങ്ങനെയുള്ള വികല്പോപാധിയായ മായാസംബന്ധം നീങ്ങുവാനും അഖണ്ഡസച്ചിദാനന്ദസ്വരൂപനായി സ്ഥിതിചെയ്യുവാനും വേണ്ടി അല്ലയോ നാരായണ ! നിന്റെ പരിപൂർണ്ണമായ കൃപ എങ്കൽ ഉണ്ടാകണമേ . അതിനായി ഞാൻ നമസ്ക്കരിക്കുന്നു . രണ്ടായി നിന്നെക്കൊണ്ടു പകുത്തുകൊണ്ടത്രേ ഞാനും ചെയ്യുന്നു എന്ന് മഹാനായ മേല്പത്തൂർ നാരായണഭട്ടതിരി അദ്വൈത കീർത്തനത്തിൽ കൽപിച്ചിരിക്കുന്നു . ഭഗവൽ കൃപയുണ്ടാകുമ്പോൾ ഭക്തി വർദ്ധിക്കും . അതിനാൽ മുക്തിയും ലഭിക്കുമെന്നു ഭാഗവതാദി പുരാണങ്ങളിൽ കൽപിച്ചിട്ടുമുണ്ട്

നാരായണായ നമഃ നാരായണായ നമഃ
നാരായണായ നമഃ നാരായണായ നമഃ
നാരായണ, സകല സന്താപനാശക, ജ-
ഗന്നാഥ വിഷ്ണു ഹരി നാരായണായ നമഃ

തുടരും........

✍ കൃഷ്ണശ്രീ 
▬▬▬▬▬▬▬▬▬▬▬▬▬▬▬
ഇത് കുട്ടികൾക്ക് അക്ഷരമുറപ്പിക്കാൻ അക്ഷരമാലാക്രമത്തിൽ രചിക്കപ്പെട്ടതാണെന്നും അതല്ല എഴുത്തച്ഛന്റെ പുത്രിക്കോ അനന്തരവൾക്കോ സന്ധ്യാസമയങ്ങളിൽ ജപിക്കുന്നതിന്‌ വേണ്ടി രചിച്ചതാണെന്നും പല ഐതിഹ്യങ്ങൾ നിലവിലുണ്ട്. എങ്കിലും അദ്ദേഹത്തിന്റെ ആദ്യകാലകൃതിയാണ്‌ ഹരിനാമകീർത്തനം എന്നു കരുതുന്നവരാണ്‌ ഭൂരിഭാഗവും.

𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 
▬▬▬▬▬▬▬▬▬▬▬▬▬▬▬▬
🔥┈┅❀꧁Astro Live꧂❀┅┉🔥
▬▬▬▬▬▬▬▬▬▬▬▬▬▬▬▬

ഹരിനാമ൦ ഭാഗം :- 01

⚜️ഹരിനാമകീർത്തനം⚜️
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

ഭാഗം :- 01    
▬▬▬▬▬▬      

ഹരിനാമ൦
🎀🎀♾️♾️⭐♾️♾️🎀🎀
ഓങ്കാരമായ പൊരുൾ മുന്നായ് പിരിഞ്ഞുടനെ
ആങ്കാരമായതിനു താൻതന്നെ സാക്ഷിയതു
ബോധം വരുത്തുവതിനാളായിനിന്ന പര- 
മാചാര്യരൂപ ! ഹരിനാരായണായ നമഃ

വിവരണം 
🎀🎀♾️♾️⭐♾️♾️🎀🎀
ഓങ്കാരമായി പൊരുൾ ബ്രഹ്മസ്ഥരൂപമാകുന്നു . ആ ബ്രഹ്മം മൂന്നായ്  പിരിഞ്ഞു എന്നത് ബ്രഹ്മാവെന്നും , വിഷ്ണുവെന്നും ശിവനെന്നുമാണ് . എന്നാൽ ഓങ്കാരമെന്നാൽ അകാരം , ഉകാരം , മകാരം ഇങ്ങനെ മൂന്നക്ഷരങ്ങളോടുകൂടിയതാകുന്നു . അത് അ കാരം ബ്രഹ്മാവും , ഉ കാരം വിഷ്ണുവും , മ കാരം ശിവനും എന്നു വേദാന്തത്തിലും ഏകാക്ഷര നിഘണ്ടുവിലും പറഞ്ഞിരിക്കുന്നു . മഹാപ്രളയാവസാനത്തിൽ കാലശക്തിയാൽ ബോധിക്കപ്പെട്ട ബ്രഹ്മത്തിനു മനസ്സുണ്ടായി ; അതിൽ നിന്നു മായയുണ്ടായി . മായയിൽ നിന്നു മഹത്തത്ത്വമഹദഹങ്കാരാദികളുണ്ടായി . അങ്ങനെയുള്ള മഹദഹങ്കാരാദികൾ ത്രിമൂർത്തികളേയും ബന്ധിക്കുന്നു . അതു രാജസാഹങ്കാരത്തിൽ ബ്രഹ്മാവിലും  സാത്വികാഹങ്കാരത്തിൽ വിഷ്ണുവിലും താമസാഹങ്കാരത്തിൽ ശിവനിലും  വർത്തിക്കുന്നു . അതിനാൽ അവർ സൃഷ്ടിസ്ഥിതിസംഹാരത്തിനു കാരണഭൂതന്മാരാകുന്നു . അങ്ങനെ സൃഷ്ടിയുണ്ടായി എന്നുള്ളതിനു താൻതന്നെ സാക്ഷിയായും ഭവിക്കുന്നു എന്നു എല്ലാവരും ബോധിപ്പാൻവേണ്ടി അനേകരൂപവാനായ ഈശ്വരൻ ഒരു സ്വരൂപനായും ഗുരുവായും ഭവിക്കുന്നു . അതു സച്ചിദാനന്ദപരമഗുരുവാണ് .  അങ്ങനെ പരമഗുരുസ്വരൂപനായുള്ള നാരായണ !  നിനക്കു നമസ്കാരം . ഹരി എന്നതു സകല ജനങ്ങൾക്കും ആദ്ധ്യാത്മികമായും ആധിദൈവികമായും ഉള്ള താപത്രയത്തെയും കളയുന്നവൻ എന്നർത്ഥമാകുന്നു . ഹരി എന്ന സംഖ്യ ഇരുപത്തെട്ട് . അതുകൊണ്ട് ഇരുപത്തെട്ടു കോടി നരകത്തിൽ നിന്നും ഉദ്ധാരണം ചെയ്യുന്നവനെന്നുകൂടി അർത്ഥമാകുന്നു . “ നാരം അയനം യസ്യ സഃ നാരായണ ' എന്നതിനാൽ മഹാപ്രളയത്തിൽ സകല ലോകങ്ങളേയും സംഹരിച്ച് കാരണജലത്തിൽ അനന്തനാകുന്ന പള്ളിമെത്ത മേൽ സച്ചിദാനന്ദസ്വരൂപനായി പള്ളികൊള്ളുന്നവൻ എന്നാകുന്നു . ' സംഹൃത്യലോകാൻ വടപത്രമദ്ധ്യേ ശയനാമാദ്യന്തവിഹീനരൂപം ' എന്നു പ്രമാണവും ഉണ്ട്

തുടരും........

✍ കൃഷ്ണശ്രീ 
▬▬▬▬▬▬▬▬▬▬▬▬▬▬▬
 ഇത് കുട്ടികൾക്ക് അക്ഷരമുറപ്പിക്കാൻ അക്ഷരമാലാക്രമത്തിൽ രചിക്കപ്പെട്ടതാണെന്നും അതല്ല എഴുത്തച്ഛന്റെ പുത്രിക്കോ അനന്തരവൾക്കോ സന്ധ്യാസമയങ്ങളിൽ ജപിക്കുന്നതിന്‌ വേണ്ടി രചിച്ചതാണെന്നും പല ഐതിഹ്യങ്ങൾ നിലവിലുണ്ട്. എങ്കിലും അദ്ദേഹത്തിന്റെ ആദ്യകാലകൃതിയാണ്‌ ഹരിനാമകീർത്തനം എന്നു കരുതുന്നവരാണ്‌ ഭൂരിഭാഗവും.
▬▬▬▬▬▬▬▬▬▬▬▬▬▬▬
നാരായണായ നമഃ നാരായണായ നമഃ
നാരായണായ നമഃ നാരായണായ നമഃ
നാരായണ, സകല സന്താപനാശക, ജ-
ഗന്നാഥ വിഷ്ണു ഹരി നാരായണായ നമഃ

𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 
▬▬▬▬▬▬▬▬▬▬▬▬▬▬▬▬
🔥┈┅❀꧁Astro Live꧂❀┅┉🔥
▬▬▬▬▬▬▬▬▬▬▬▬▬▬▬▬

Saturday, May 29, 2021

ഒരേ നക്ഷത്രക്കാർ തമ്മിൽ വിവാഹം കഴിക്കാമോ?

⚜ഒരേ നക്ഷത്രക്കാർ  തമ്മിൽ വിവാഹം കഴിക്കാമോ?⚜ 
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

 𝓐𝓼𝓽𝓻𝓸 𝓛𝓲𝓿𝓮 𝓗𝓲𝓰𝓱𝓵𝓲𝓰𝓱𝓽𝓼
▬▬▬▬▬▬🔱▬▬▬▬▬▬ 

★ ജ്യോതിഷ പ്രകാരം ചില നക്ഷത്രക്കാർ അതേ നക്ഷത്രക്കാരെ വിവാഹം ചെയ്യുന്നത് ജാതകവശാൽ ദോഷമാണ്.

★ ഒരേ നാളുകാര്‍ തമ്മില്‍ വിവാഹം കഴിച്ചാല്‍ കണ്ടകശനി, ഏഴരശനി എന്നീ ദശാകാലങ്ങള്‍ വരുമ്പോള്‍ ഒരുപോലെ വരികയും ദോഷഫലങ്ങൾക്ക് ശക്തികൂടുകയും ചെയ്യും

★ പുരുഷന് ചീത്ത സമയം ആണെകിൽ , അയാളുടെ സ്ത്രീക്ക് നല്ല സമയം ആണെകിൽ ,അവിടെ ആ പുരുഷന് ഭാര്യയിൽ നിന്നും ,ഭാര്യാ വീട്ടുകാരിൽനിന്നും സപ്പോർട് ലഭിക്കുന്നു 

തുടർന്ന് വായിക്കാം 
▬▬▬▬▬▬▬▬▬▬▶️

ജ്യോതിഷ പ്രകാരം ചില നക്ഷത്രക്കാർ അതേ നക്ഷത്രക്കാരെ വിവാഹം ചെയ്യുന്നത് ജാതകവശാൽ ദോഷമാണ്. ഇത്തരക്കാർ വിവാഹത്തിൻ്റെ ആദ്യനാളുകളിൽ മാത്രം ഒരുമയോടെ ജീവിക്കുകയും പിന്നീട് വേർപിരിയുകയും ചെയ്യുമെന്നാണ് ജ്യോതിഷം പറയപ്പെടുന്നത്. ഒരേ നാളുകാര്‍ തമ്മില്‍ വിവാഹം കഴിച്ചാല്‍ കണ്ടകശനി, ഏഴരശനി എന്നീ ദശാകാലങ്ങള്‍ വരുമ്പോള്‍ ഒരുപോലെ വരികയും ദോഷഫലങ്ങൾക്ക് ശക്തികൂടുകയും ചെയ്യും. ചിലപ്പോൾ പിടിച്ചുനിൽക്കാനാകാതെ മരണത്തിലേക്ക് ,ആത്മഹത്യയിലേക്കു പോകാനും സാധ്യത ഉണ്ട് ,ചിലരുടെ പ്രായത്തിനനുസരിച്ച് ഇതിൽ മാറ്റം വന്നേക്കും., അതുപോലെ നല്ല സമയം ആണെകിൽ വച്ചടി കേറ്റവും ഉണ്ടാകും , സാദാരണ ജ്യോതിഷ പ്രകാരം ഒരാൾക്ക് ഉദാഹരണം പുരുഷന് ചീത്ത സമയം ആണെകിൽ , അയാളുടെ സ്ത്രീക്ക് നല്ല സമയം ആണെകിൽ ,അവിടെ ആ പുരുഷന് ഭാര്യയിൽ നിന്നും ,ഭാര്യാ വീട്ടുകാരിൽനിന്നും സപ്പോർട് ലഭിക്കുന്നു , 


രോഹിണി, തിരുവാതിര, അവിട്ടം, പൂയ്യം, മൂലം, മകം. ഈ ആറ് നക്ഷത്രങ്ങളില്‍ സ്ത്രീയുടേയും പുരുഷന്‍റേയും ജന്മനക്ഷത്രം ഒന്നു തന്നെ ആകുന്നത് രണ്ട് പേര്‍ക്കും ദുഃഖവും ആപത്തും ഉണ്ടാകുമെന്നാണ് ജ്യോതിഷം പറയുന്നത്. 

അതുപോലെ പൂരാടം, ഭരണി, അത്തം,ആയില്യം, തൃക്കേട്ട, ചതയം. എന്നീ ആറ് നക്ഷത്രങ്ങള്‍ സ്ത്രീയുടേയും പുരുഷന്‍റേയും ഒരേപോലെ വന്നാല്‍ ധനനാശവും വിയോഗവും അകാല മരണവും സംഭവിക്കുമെന്നും പറയപ്പെടുന്നു.

മുകളിൽ കൊടുത്തിരിക്കുന്നത് പൊതുവായ അഭിപ്രായം ആണ്,കമിതാക്കൾ ഈ സന്ദേശം അവഗണിക്കുക അല്ലങ്കിൽ വിവാഹത്തിന് മുൻപ് വിദഗ്ധനായ ജ്യോത്സ്യന്റെ നിർദ്ദേശ൦ തേടേണ്ടതാണ് 
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
═══════════════
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരവേനമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരോപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  VBT യുടെ ആസ്ട്രോ ലൈവ് അദ്ധ്യാത്മികം
🎀✿═══❁★☬ॐ☬★❁═══✿🎀
                A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
                   V            B            T
                  █║▌█║▌█║▌
                  അസ്‌ട്രോ ലൈവ് 
🎀✿═══❁★☬ॐ☬★❁═══✿🎀
    ✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇​   🪔🪔🪔🪔🪔🪔🪔🪔​
┇ ┇ ┇ ✰🪔  
┇ ┇ ✰🪔       𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖 
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉 
✰🪔

സരസ്വതീ പ്രീതിക്ക് ശുകസാരസ്വതം

സരസ്വതീ പ്രീതിക്ക് ശുകസാരസ്വതം
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

 𝓐𝓼𝓽𝓻𝓸 𝓛𝓲𝓿𝓮 𝓗𝓲𝓰𝓱𝓵𝓲𝓰𝓱𝓽𝓼
▬▬▬▬▬▬🔱▬▬▬▬▬▬ 

★ ശുകസാരസ്വതം വാചാലതയ്ക്കും വിദ്യാഭിവൃദ്ധിക്കും ബഹുകേമമാണ്

★ ഗുരുവായൂരപ്പനെ സ്തുതിച്ച സ്തോത്രമാണിത്. താഴെപ്പറയുന്ന രീതിയിൽ ശ്രീ ശുകൻ സ്തുതിക്കുന്നു.

★ സാക്ഷാൽ ശ്രീ ഗുരുവായൂരപ്പന്റെ കടാക്ഷത്തിനും അനുഗ്രഹത്തിനും ശുകസാരസ്വതംപോലെ ഫലപ്രദമായി മറ്റൊരു സ്തോത്രമില്ല 

തുടർന്ന് വായിക്കാം 
▬▬▬▬▬▬▬▬▬▬▶️

ശുകസാരസ്വതം വാചാലതയ്ക്കും വിദ്യാഭിവൃദ്ധിക്കും ബഹുകേമമാണ്, ഭാഗവത കഥാകഥനത്തിന്റെ മുന്നോടിയായി, സരസ്വതീമൂലകമായി സാക്ഷാൽ ശുകബ്രഹ്മർഷി ഗുരുവായൂരപ്പനെ സ്തുതിച്ച സ്തോത്രമാണിത്. താഴെപ്പറയുന്ന രീതിയിൽ ശ്രീ ശുകൻ സ്തുതിക്കുന്നു.
സാക്ഷാൽ ശ്രീ ഗുരുവായൂരപ്പന്റെ കടാക്ഷത്തിനും അനുഗ്രഹത്തിനും ശുകസാരസ്വതംപോലെ ഫലപ്രദമായി മറ്റൊരു സ്തോത്രമില്ല. നിരന്തരം ജപിക്കുകയും കുട്ടികളെ ജപിക്കാൻ ചെറുപ്പം മുതൽക്ക് അഭ്യസിപ്പിക്കുകയും ചെയ്യുക. വാചാലത, ബുദ്ധി, ചിന്താശേഷി, കാര്യഗ്രഹണപടുത ഇവ വർദ്ധിക്കും. എല്ലാവരുടെയും ആദരവിന് പാത്രമാകും.

സ്തോത്രം
നമഃപരസ്മൈ പരുഷമായ ഭൂയസേ
സദുദ്ഭവസ്ഥാന നിരോധലീലയാ
ഗൃഹീതശക്തി ത്രിതയായ ദേഹിനാം
അന്തർഭവായാനുപലക്ഷ്യവർത്മനേ - 1

ഭൂയോ നമഃ സദ്യജിനച്ഛിദേ ∫സതാം
അസംഭാവായാഖില സത്വമൂർത്തയേ
പുംസാം പുനഃ പാരമഹംസ്യ ആശ്രമേ
വ്യവസ്ഥിതാനാമനുഗ്യദാശുഷേ -   2

നമോ നമസ്തേ∫സ്തു ഋഷഭായ സാത്വതാം
വിദൂര കാഷ്ഠായ മുഹുഃ കുയോഗിനാം
നിരസ്തസാമ്യാതിശയേന രാധസാ
സ്വധാമനി ബ്രഹ്മണി രംസ്യതേ നമഃ  - 3

യൽകീർത്തനം യൽസ്മരണം യദീക്ഷണം
യദ്വന്ദനം ശ്രവണം യദർഹണം
ലോകസ്യ സദ്യോ വിധുനോതി കൽമഷം
തസ്മൈ സുഭദ്രശ്രവസേ നമോ നമഃ  - 4

വിചക്ഷണാ യച്ചരണാേപസാദനാൽ
സംഗം വ്യുദസ്യോഭയതോ∫ ന്തരാത്മനഃ
വിന്ദന്തി ഹി ബ്രഹ്മഗതിം ഗതക്ളമാഃ
തസ്മെെ സുഭദ്രശവാസേ നമോ നമഃ  - 5

തപസ്വിനാേ ദാനപരാ യശസ്വിനാേ
മനസ്വിനോ മന്ത്രവിദഃ സുമംഗളാഃ
ക്ഷേമം ന വിന്ദന്തി വിനാ യദർപ്പണം
തസ്മൈ സുഭദ്രശ്രവസേ നാമാേ നമഃ  - 6

കിരാതഹൂണാന്ധ്രപുളിന്ദപുല്കസാഃ
ആഭീരകങ്കാഃ യവനാഃ ഖസാദയഃ
യേന്യേ ച പാപാഃ യദുപാശ്രയാശ്രയാഃ
ശുദ്ധ്യന്തി തസ്മൈ പ്രഭവിഷ്ണവേ നമഃ - 7

സ ഏഷ ആത്മാ∬ത്മവതാമധീശ്വരഃ
ത്രയീമയോ ധർമ്മമയസ്തപോമയഃ
ഗതവ്യലീകൈരജശങ്കരാദിഭിഃ
വിതർക്യലിംഗോ ഭഗവാൻ പ്രസീദതാം  - 8

ശ്രിയഃ പതിഃ യജ്ഞപതിഃ പ്രജാപതിഃ
ധിയാം പതിർലോകപതിർധരാപതിഃ
പതിർഗതിശ്ചാന്ധകവൃഷ്ണിസാത്വതാം
പ്രസീദതാം മേ ഭഗവാൻ സതാം പതിഃ - 9

യദംഘ്ര്യഭിദ്ധ്യാനസമാധി ധൗെതയാ
ധിയാനുപശ്യന്തി ഹി തത്ത്വമാത്മനഃ
വദന്തി ചൈതൽ കവയോ യഥാരുചം
സമേ മുകുന്ദോ ഭഗവാൻ പ്രസീദതാം - 10

പ്രചോദിതാ യേന പുരാസരസ്വതീ
വിതന്വതാജസ്യ സതിം സ്മൃതിം ഹൃദി
സ്വലക്ഷണാ പാദുരഭൂൽ കിലാസ്യതഃ
സമേ ഋഷീണാമൃഷഭഃ പ്രസീദതാം -  11

ഭൂതെെർമഹദ്ഭിഃയ ഇമാഃ പുരോ വിഭുഃ
നിർമ്മായ ശേതേ യദമൂഷു പൂരുഷഃ
ഭൂങ്തേ ഗുണാൻ ഷോഡശ ഷോഡശാത്മകഃ
സോലംകൃഷീഷ്ട ഭഗവാൻ വചാംസി മേ - 12
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
═══════════════
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരവേനമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരോപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  VBT യുടെ ആസ്ട്രോ ലൈവ് അദ്ധ്യാത്മികം
🎀✿═══❁★☬ॐ☬★❁═══✿🎀
                A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
                   V            B            T
                  █║▌█║▌█║▌
                  അസ്‌ട്രോ ലൈവ് 
🎀✿═══❁★☬ॐ☬★❁═══✿🎀
    ✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇​   🪔🪔🪔🪔🪔🪔🪔🪔​
┇ ┇ ┇ ✰🪔  
┇ ┇ ✰🪔       𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖 
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉 
✰🪔

വാരഫലം 2021 May 30th to June 5th

സമ്പൂർണ വാരഫലം 2021 May 30th to June 5th

കോവിഡ് എന്ന മഹാമാരി കാരണം വിദ്യാബ്യാസ രംഗത്ത് ഓൺലൈൻ ആയി പ്രവേശന ഉത്സവങ്ങൾ നടക്കുന്ന ഒരു വാരം ആണ് ജൂൺ ആദ്യവാരം, നമ്മുടെ ജീവിതത്തിലൊന്നും ഇതുവരെ സംഭവിച്ചിട്ടില്ലാത്ത പ്രതിസന്ധി ഘട്ടങ്ങളിലൂടെ ആണ് നമ്മുടെ കുഞ്ഞുങ്ങൾ കടന്നുപോകുന്നത്, ഈ മഹാമാരി കാലത്തെ പ്രവേശനോത്സവത്തിൽ എല്ലാ കുരുന്നുകളെയും വിഗ്നേശ്വരൻ വിഘ്‌നങ്ങൾ എല്ലാം മാറ്റികൊടുത്ത് സരസ്വതി ദേവി അറിവിന്റെ ജ്ഞാനം അവർക്കുമേൽ വർഷിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് 

2021 മെയ്‌മാസം 30  ആം തിയതി മുതൽ ജൂൺ 5 ആം തിയതി വരെ ഉള്ള 27 നക്ഷത്രങ്ങളുടെ ശുഭാ അശുഭ ഫലങ്ങൾ അടങ്ങിയ വാരഫലത്തിലേക്ക് സ്വാഗതം 





അശ്വതി നക്ഷത്രം 
കഴിഞ്ഞ വാരത്തെ പോലെ അശ്വതി നക്ഷത്രക്കാരെ സംബന്ധിച്ചിടത്തോളം ജൂൺ ആദ്യവാരവും  നല്ല ഫലങ്ങൾ ആണ് കാത്തിരിക്കുന്നത്,  ബന്ധുസഹായം , തൊഴിൽ അവിവാഹമോ വിവാഹ നിചയമോ നടക്കാൻ സാധ്യത ഉണ്ട് ഭിവൃദ്ധി , ഉദ്യോഗാർത്ഥികൾക്ക്‌ അപ്ലൈ ചെയ്ത ജോലിക്കുള്ള ഇന്റർവ്യൂ കാർഡുകൾ വരാം, പുതിയ തൊഴിൽ മേഖലക്കുള്ള സാദ്ധ്യതകൾ കാണുന്നു, വ്യാപാര വിജയം എന്നിവ ഫലം ആകുന്നു 

ഭരണി നക്ഷത്രം 
ഭരണി നക്ഷത്രത്തെ സംബന്ധിച്ചിടത്തോളം ജൂൺ ആദ്യവാരം നല്ല ഫലങ്ങൾ തന്നെയാണ് , പ്രതേകിച്ചു കഴിഞ്ഞ കുറച്ചു കാലം ആയുണ്ടായിരുന്ന ആരോഗ്യ പ്രശ്ങ്ങൾ മാറി ആരോഗ്യം തൃപ്തികരമാകും , വിവാഹാദികര്മ്മങ്ങൾക്കു കാലം അനുകൂലം ആണ് , തൊഴിൽ അഭിവൃദ്ധി എന്നിവ ഫലം 

കാർത്തിക നക്ഷത്രം 
കാർത്തിക നക്ഷത്രത്തെ സംബന്ധിച്ചിടത്തോളം ജൂൺ ആദ്യവാരം നല്ല ഫലങ്ങൾ തന്നെയാണ്, ബന്ധുഗുണം , ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ചെറിയ തോതിലുള്ള അഭിവൃദ്ധിയെങ്കിലും ലഭിക്കും,  പുതിയ സുഹൃത്തുക്കളും അതിലൂടെ പുതിയ ബിസിനസ് പദ്ധതികളും ആലോചിക്കും 

രോഹിണി നക്ഷത്രം 
രോഹിണി നക്ഷത്രക്കാർക്ക്‌ കഴിഞ്ഞ വാരത്തെപോലെ  ഈ വാരവും അത്ര നല്ലതല്ല , അപ്രതീക്ഷിതമായ ധനനഷ്ടം , സുഹൃത്തുക്കളാലും ബന്ധുക്കളാലും ഭുധിമുട്ടുകൾ നേരിടേണ്ടിവരിക, അതുമൂലം അസ്വസ്ഥതകൾ മനസിനെ അലട്ടിക്കൊണ്ടിരിക്കും 

മകയിരം നക്ഷത്രം  
ഈ നക്ഷത്രക്കാർക്ക്‌ കഴിഞ്ഞ വാരം നല്ലതായിരുന്നു എന്നാൽ അതിൽനിന്നും കുറച്ചുകൂടി നല്ല ഫലങ്ങൾ ആണ് ഈ ജൂൺ ആദ്യവാരം കാത്തിരിക്കുന്നത് , സാമ്പത്തിക സ്ഥിതി അല്പമൊന്നു മെച്ചപ്പെടും , ഗൃഹനിര്മാണത്തിനോ , അല്ലങ്കിൽ നിലവിലുള്ള ഗൃഹ൦ മോടിപിടിപ്പിക്കുന്നതിനോ സാധ്യത ഉണ്ട്, പുതിയ തൊഴിൽ മാർഗ്ഗങ്ങൾ ആലോചിക്കും 

തിരുവാതിര നക്ഷത്രം
ഈ നക്ഷത്രക്കാർക്ക്‌ കഴിഞ്ഞ വാരം ഗുണ ദോഷ സമ്മിശ്രമെകിൽ ഈ വാരം അതീവ ഗുണങ്ങൾ ആണ് നൽകുന്നത്, വീട്ടിൽ ഇരുന്നു ജോലിചെയ്യുന്നതിനുള്ള പ്രതിഫലം ലഭിക്കും , അതിനാൽ തന്നെ വളരെ ഉത്സാഹത്തോടുകൂടി പുതിയ പ്രോജക്ടുകൾ സ്വീകരിക്കും, മുൻപ് നിലനിന്നിരുന്ന വേലി തർക്കംപോലുള്ള വഴക്കുകൾ ഒത്തുതീർപ്പാക്കാനും, അതിലൂടെ മനസിന് സന്തോഷവും സമാധാനവും ലഭിക്കും 

പുണർതം നക്ഷത്രം 
ഈ നക്ഷത്രക്കാർക്ക്‌ കഴിഞ്ഞ വാരത്തിൽ നിന്നും വളരെ മെച്ചപ്പെട്ട ഫലങ്ങൾ ആണ് ജൂൺ ആദ്യ വാരം നൽകുന്നത് , ഈ നക്ഷത്രക്കാർക്ക്‌ ഉണ്ടായിരുന്ന രോഗങ്ങൾ ശമിക്കും , ഭക്ഷണ സുഖം ,ശയന സുഖം , കടം നൽകിയ പണം തിരികെ ലഭിക്കും , പുതിയ പദ്ധതികൾക്ക് തുടക്കം കുറിക്കും 

പൂയം നക്ഷത്രം 
ഈ നക്ഷത്രക്കാർക്ക്‌ കഴിഞ്ഞ വാരത്തിൽ നിന്നും വളരെ മെച്ചപ്പെട്ട ഫലങ്ങൾ ഒന്നും ജൂൺ ആദ്യവാരം നൽകുന്നില്ല , കഴിഞ്ഞ വാരം പ്രണയ കാര്യങ്ങൾ എങ്കിൽ ജൂൺ ആദ്യ  വാരം ഗുണദോഷ സമ്മിശ്രം ആയിരിക്കും  ഫലം 

ആയില്യം നക്ഷത്രം 
ഈ നക്ഷത്രക്കാർക്ക്‌ കഴിഞ്ഞ വാരം തൊഴിൽ പ്രശ്നങ്ങൾളും ശത്രുക്കളുടെ ഉപദ്രവവും ആയിരുന്നു എങ്കിൽ ആ എതിരാളികൾക്ക് മേൽ വിജയം ലഭിക്കുന്ന ഒരു വാരം ആയിരിക്കും ഇത് , അതോടൊപ്പം രോഗശമനം , പുതിയ പദ്ധതികളെ കുറിച്ച് ആലോചിക്കൽ, സാമ്പത്തികമായി അല്പമെങ്കിലും മുന്നേറ്റം ലഭിക്കുന്ന ഒരു വാരം കൂടിയാണ് ഇത് 

മകം നക്ഷത്രം 
ഈ നക്ഷത്രക്കാർ ഈ വാരം, മുടങ്ങിക്കിടന്ന തൊഴിലിൽ വീണ്ടും പ്രവർത്തിക്കാനും അതുമൂലം സാമ്പത്തിക മുന്നേറ്റത്തിനും ,മനസിന് സന്തോഷത്തിനും , കാരണമാകും , കുടുംബസുഖം ലഭിക്കും, കടംകൊടുത്ത പണത്തിൽ അല്പമെങ്കിലും തിരികെ ലഭിക്കും, വീട്ടിലേക്കു പുതിയതായി എന്തെകിലും വാങ്ങുന്നതിനെ പറ്റി ചിന്തിക്കും 

പൂരം നക്ഷത്രം 
ഈ നക്ഷത്രക്കാർ ഈ വാരം, സാമ്പത്തീക ക്ലേശതകൾ അല്പം കുറയുന്നതും, കുടുംബത്തിൽ സന്തോഷം ഉണ്ടാകും , ബന്ധുഗുണം ,  സുഹൃത്തുക്കളിൽ നിന്നും സഹായങ്ങൾ എന്നിവ പ്രതീക്ഷിക്കാം 

ഉത്രം നക്ഷത്രം 
ഈ നക്ഷത്രക്കാർക്ക്‌  കഴിഞ്ഞ വാരം സാമ്പത്തിക പ്രശ്നങ്ങളും, കടങ്ങളും ആയിരുന്നു എങ്കിൽ അതിൽ നിന്നെല്ലാം അല്പം മെച്ചം ലഭിക്കുന്ന ഒരു വാരം കൂടിയാണ് ജൂണിലെ ആദ്യ ദിവസങ്ങൾ, മനസിന് അല്പം സന്തോഷവും സമാധാനവും ഉണ്ടാകും , തൊഴിൽ മുടങ്ങിയവർക്കു ചെറിയരീതിയിലുള്ള ഒരു വരുമാന മാർഗം എങ്കിലും ഈ വാരം സമ്മാനിക്കും 

അത്തം നക്ഷത്രം 
ഈ നക്ഷത്രക്കാർക്ക്‌ കഴിഞ്ഞ വാരത്തിലെ പോലെ  തൊഴിൽ പരമായ പ്രശ്നങ്ങൾ നേരിടേണ്ടിവരും, അതിനാൽ തന്നെ സാമ്പത്തീക ബുധിമുട്ടുകളും ഉണ്ടാകും,  എങ്കിലും ചില സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സഹായം ഉണ്ടാകും 

ചിത്തിര നക്ഷത്രം 
ഈ നക്ഷത്രക്കാർക്ക്‌ ഈ വാരം സാമ്പത്തിക പ്രശ്ങ്ങൾ നേരിടേണ്ടിവരും എങ്കിലും ,ബന്ധുസഹായം ലഭിക്കും, വിവാഹ ആലോചനായോ , നിച്ചയമോ  നടത്താൻ ഈ വാരം അനുകൂലമാണ്, മനസിന് അല്പം പ്രയാസങ്ങൾ നേരിടേണ്ടി വരാം 

ചോതി നക്ഷത്രം
ഈ നക്ഷത്രക്കാർക്ക്‌ ഈ വാരം തൊഴിലിൽ അല്പം ഭുധിമുട്ടുകൾ നേരിടേണ്ടിവരും എങ്കിലും ബന്ധുജനകളുടെ സഹായവും ,സപ്പോർട്ടും ലഭിക്കും,  സുഹൃത്തുക്കളിൽ നിന്നും അസൂയയും എതിർപ്പുകളും നേരിടേണ്ടിവരാം 

വിശാഖ൦ നക്ഷത്രം 
ഈ നക്ഷത്രക്കാർക്ക്‌ കഴിഞ്ഞ വരത്തെപോലെ ഗുണദോഷ സമ്മിശ്രം ആണ് ജൂൺ ആദ്യ ദിനങ്ങൾ നൽകുന്നത്, തൊഴിൽ പരമായി ഭുധിമുട്ടുകൾ നേരിടേണ്ടിവരും എങ്കിലും കൊടുക്കാൻ ഉള്ള കടങ്ങളിൽ അല്പം എങ്കിലും വീട്ടാൻ സാധിക്കും എന്നത് മനസിന് സമാദാനം ഏകും 

അനിഴം നക്ഷത്രം 
ഈ നക്ഷത്രക്കാർക്ക്‌ ഈ വാരം നല്ല ഫലങ്ങൾ ആണ് നൽകുന്നത് കഴിഞ്ഞ വാരം തുടങ്ങിവച്ച പദ്ധതികൾക്ക് തറക്കല്ലിടാനോ , തൊഴിൽ മേഖലകളെ അഭിവൃദ്ധിപ്പെടാനോ സാധ്യത ഉണ്ട്, ഏതൊരു കാര്യം തീരുമാനം എടുക്കുമ്പോഴും രണ്ടുപ്രാവശ്യം ആലോചിക്കുന്നത് നല്ലതായിരിക്കും 

തൃക്കേട്ട നക്ഷത്രം 
ഈ നക്ഷത്രക്കാർക്ക്‌  കഴിഞ്ഞ വാരത്തിൽ നിന്നും അല്പം മെച്ചം ആണ് ജൂൺ ആദ്യ ദിവസങ്ങൾ നൽകുന്നത് , ചെറിയ ചെറിയ വരുമാന മാര്ഗങ്ങള് പ്രതീക്ഷികാം , വിവാഹ ആലോചനകൾക്കു വാരം
അനുകൂലം

മൂലം നക്ഷത്രം 
ഈ നക്ഷത്രക്കാർക്ക്‌  കഴിഞ്ഞ വാരത്തെ അപേക്ഷിച്ചു നല്ല ദിവസങ്ങൾ ആണ് ജൂൺ ആദ്യ ദിവസം നൽകുക, രോഗത്തിന് ശമനം ലഭിക്കും, ദാമ്പത്യ സുഖം , ശയന സുഖം ,ഭക്ഷണ സുഖം എന്നിവ ലഭിക്കും, മംഗള കർമ്മങ്ങൾക്കും വിവാഹ ആലോചനകൾക്കും വാരം അനുകൂലം 

പൂരാടം നക്ഷത്രം 
ഈ നക്ഷത്രക്കാർക്ക്‌ ഈ വാരം ഗുണദോഷ സമ്മിശ്രം ആണ്, സാമ്പത്തിക ഭുധിമുട്ടുകൾ ഉണ്ടാകും എങ്കിലും കുടുംബ സമാദാനം നിലനിൽക്കും ,ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അടുത്തുള്ള സംസാരം  ഈ വാരവും നിയന്ദ്രിക്കുന്നത് കൂടുതൽ ഗുണം ചെയ്യും 

ഉത്രാടം നക്ഷത്രം 
ഈ നക്ഷത്രക്കാർക്ക്‌ ഈ വാരം രോഗങ്ങളിൽ നിന്നും മുക്തി ലഭിക്കും, സുഹൃത്തുക്കളിൽ നിന്നും നേട്ടം ഉണ്ടാകും എങ്കിലും അനാവശ്യ ചിലവുകൾ വർധിക്കും, കുടുംബത്തിൽ അസ്വാരസങ്ങൾ നിലനിക്കും 

തിരുവോണം നക്ഷത്രം 
ഈ നക്ഷത്രക്കാർക്ക്‌ ജൂൺ ആദ്യ വാരം കുടുംബത്തിൽ നിലനിന്നിരുന്ന കലഹങ്ങൾ ശമിക്കാനും, പങ്കാളിയോട് സ്നേഹത്തിൽ പെരുമാറാനും സാധിക്കും, തൊഴിലിനു ശ്രമിക്കുന്നവർക്ക് ചെറിയ രീതിയിൽ ഉള്ള ഒരു വരുമാന മാർഗ്ഗം എങ്കിലും ലഭിക്കും, കുടുംബത്തോടെ സന്ധ്യ നാമം ജപിക്കുന്നത് കുടുംബത്തിൽ അശ്വര്യം വർധിപ്പിക്കും 

അവിട്ടം നക്ഷത്രം 
ഈ നക്ഷത്രക്കാർക്ക്‌ ഈ വാരം ചെറിയ ധനമാര്ഗം ലഭിക്കാൻ സാധ്യത ഉണ്ട് , കുറേക്കാലം ആയി വീടുമാറാൻ ആഗ്രഹിച്ചവർക്കും , കൂടാതെ വിവാഹം , വിവാഹ നിച്ഛയം , വാസ്തുബലി  എന്നിവക്കും ഈ വാരം അനുകൂലം ആണ് .

ചതയം നക്ഷത്രം 
ഈ നക്ഷത്രക്കാർക്ക്‌ ഈ വാരം സുഹൃത്തുക്കളുടെയും ,ബന്ധുക്കളുടെയും സഹായം ലഭിക്കും , പുതിയ ബിസിനസുകൾ ആലോചിക്കുന്നതിനും , പുതിയ സംരംഭങ്ങൾക്കും കാലം അനുകൂലം ആണ് , കടം കൊടുത്ത പണം അല്പം എങ്കിലും തിരികെ കിട്ടാൻ സാധ്യത ഉണ്ട് അത് കൂടുതൽ ആശ്വാസം ഏകും.

പൂരുരുട്ടാതി നക്ഷത്രം 
ഈ നക്ഷത്രക്കാർക്ക്‌ ഈ വാരം എല്ലാ വിധ പ്രവർത്തനങ്ങൾക്കു ഒരു തടസം നേരിവേണ്ടിവരും , കുടുംബ അംഗങ്ങൾക്ക് അസുഖങ്ങൾ വരാൻ സാധ്യത ഉണ്ട് , സ്വയം തൊഴിൽ പ്രവർത്തനങ്ങൾക്കു നന്നായി പരിശ്രമിക്കേണ്ടിവരും. എങ്കിൽ മാത്രമേ അതിൽ നിന്നൊരു ലാഭം ലഭിക്കുകയുള്ളു 

ഉത്രട്ടാതി നക്ഷത്രം 
ഈ നക്ഷത്രക്കാർക്ക്‌ ഈ വാരം സന്താനങ്ങളെകൊണ്ട് നല്ല ഗുണം ലഭിക്കും , സ്വയം തൊഴിൽ കൃഷി എന്നിവയിൽ അഭിവൃദ്ധി ലഭിക്കും , അതിലൂടെ മനസിന് അല്പം സമാധാനം ലഭിക്കും , കുടുംബത്തിൽ സന്തോഷം നിലനിൽക്കും 

രേവതി നക്ഷത്രം 
ഈ നക്ഷത്രക്കാർക്ക്‌ കഴിഞ്ഞ വാരത്തെ അപേക്ഷിച്ചു അല്പം മോശം ഉള്ള ദിവസങ്ങൾ ആണ് ജൂൺ ആദ്യ വാരം നൽകുക , തൊഴിൽ തടസങ്ങളും , അപ്രതീക്ഷിതമായ ചിലവുകളും മാനസികമായ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും 

ഇതുവരെ സജ്ജനങ്ങൾ വായിച്ചത്  2021 മെയ്‌മാസം 30  ആം തിയതി മുതൽ ജൂൺ 5 ആം തിയതി വരെ ഉള്ള 27 നക്ഷത്രങ്ങളുടെ ശുഭാ അശുഭ ഫലങ്ങൾ അടങ്ങിയ വാരഫല൦ ആണ് , ഈ റിപ്പോർട്ട് ഒരിക്കലും  പേടിപെടുത്താനോ അഹങ്കരിക്കാനോ ഉള്ളതല്ല,  മറിച്ചു വരാനിരിക്കുന്ന ശുഭാശുഭ ഫലങ്ങളെ മുൻകൂട്ടി മനസിലാക്കാനും, അതിനനുസരിച്ചു പ്രവർത്തിക്കാനും നിങ്ങളെ സഹായിക്കും 

ഈ പരിപാടിയെ കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുക, അത് ഞങ്ങളുടെ സേവനങ്ങളെ മെച്ചപ്പെടുത്താൻ സഹായിക്കും 

അസ്‌ട്രോ ലൈവ് അസ്‌ട്രോളജിയുടെ മറ്റൊരു വാര ഫലവുമായി അടുത്താഴ്ച വീണ്ടും കാണാം നന്ദി നമസ്കാരം


VBT Astro Live Astrology


Wednesday, May 26, 2021

പ്രംബനൻ ക്ഷേത്രം - ഇന്തോനേഷ്യ

പ്രംബനൻ ക്ഷേത്രം  - ഇന്തോനേഷ്യ
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥 

ക്ഷേത്രായനം പ്രധാന പോയന്റ്      

🔥ഇന്തോനേഷ്യയിലെ മദ്ധ്യ ജാവയിൽ സ്ഥിതിചെയ്യുന്ന, 9 ആം നൂറ്റാണ്ടിൽ നിർമിച്ച ഒരു ഹൈന്ദവ ക്ഷേത്ര സമുച്ചയമാണ് പ്രംബനൻ 

🔥ഹൈന്ദവ വിശ്വാസ പ്രകാരം ത്രിമൂർത്തികളായ ബ്രഹ്മദേവൻ, വിഷ്ണു, ശിവൻ എന്നിവരാണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ  

🔥ഈ ക്ഷേത്ര സമുച്ചയത്തിന് യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ സ്ഥാനം ലഭിച്ചിട്ടുണ്ട്. ഇന്തോനേഷ്യൻ വാസ്തു വിദ്യയിൽ തീർത്ത ഒരു മഹാ നിർമ്മിതിയാണ് പ്രംബനൻ

✨✨✨✨✨✨✨✨✨✨✨





Tuesday, May 25, 2021

നന്ദി എങ്ങനെ കൈലാസത്തിൽ ശിവ സേവകനായി ?

⚜നന്ദി എങ്ങനെ കൈലാസത്തിൽ ശിവ സേവകനായി ?⚜ 
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

 𝓐𝓼𝓽𝓻𝓸 𝓛𝓲𝓿𝓮 𝓗𝓲𝓰𝓱𝓵𝓲𝓰𝓱𝓽𝓼
▬▬▬▬▬▬🔱▬▬▬▬▬▬ 

★ ശിലാദയ്ക്ക് കുട്ടികളില്ലായിരുന്നു. ശിവൻറെ അനുഗ്രഹം ഉള്ള ഒരു പ്രത്യേക കുട്ടിയെ അദ്ദേഹം ആഗ്രഹിച്ചു, അതിനാൽ അദ്ദേഹം വർഷങ്ങളോളം തപസ്സുചെയ്തു. അപ്പോൾ ശിവൻ അവന്റെ മുമ്പാകെ പ്രത്യക്ഷപ്പെട്ടു

★ വർഷങ്ങളോളം തപസ്സുചെയ്തു. അപ്പോൾ ശിവൻ അവന്റെ മുമ്പാകെ പ്രത്യക്ഷപ്പെട്ടു, "നിങ്ങൾ എന്ത് അനുഗ്രഹം തേടുന്നു?" ശിലദ ഒരു മകനെ ചോദിച്ചു, ശിവൻ അനുവദിച്ചു. പിന്നീട്, ഒരു കൃഷിയിടത്തിൽ ഉഴുകുന്നതിനിടെ ശിലദ തന്റെ കൃഷിയിടത്തിൽ ഒരു ആൺകുഞ്ഞിനെ കണ്ടെത്തി

★ കുഞ്ഞ് സുന്ദരനും തേജസ്സ് നിറഞ്ഞവൻ ആയിരുന്നു . അതീവ സന്തുഷ്ടനായ ശിലദ ആ കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയി നന്ദി എന്ന് പേരിട്ടു 

തുടർന്ന് വായിക്കാം 
▬▬▬▬▬▬▬▬▬▬▶️

ഒരുകാലത്ത് ശിലദ എന്നൊരു മുനി ഉണ്ടായിരുന്നു. ശിലാദയ്ക്ക് കുട്ടികളില്ലായിരുന്നു. ശിവൻറെ അനുഗ്രഹം ഉള്ള ഒരു പ്രത്യേക കുട്ടിയെ അദ്ദേഹം ആഗ്രഹിച്ചു, അതിനാൽ അദ്ദേഹം വർഷങ്ങളോളം തപസ്സുചെയ്തു. അപ്പോൾ ശിവൻ അവന്റെ മുമ്പാകെ പ്രത്യക്ഷപ്പെട്ടു, "നിങ്ങൾ എന്ത് അനുഗ്രഹം തേടുന്നു?" ശിലദ ഒരു മകനെ ചോദിച്ചു, ശിവൻ അനുവദിച്ചു. പിന്നീട്, ഒരു കൃഷിയിടത്തിൽ ഉഴുകുന്നതിനിടെ ശിലദ തന്റെ കൃഷിയിടത്തിൽ ഒരു ആൺകുഞ്ഞിനെ കണ്ടെത്തി. കുഞ്ഞ് സുന്ദരനും തേജസ്സ് നിറഞ്ഞവൻ ആയിരുന്നു . അതീവ സന്തുഷ്ടനായ ശിലദ ആ കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയി നന്ദി എന്ന് പേരിട്ടു. കുട്ടിക്കാലം മുതൽ തന്നെ നന്ദി ശിവനോട് അർപ്പിതനായിരുന്നു. ശിലദ കുട്ടിയെ വേദങ്ങൾ പഠിപ്പിക്കുകയും കുട്ടിക്ക് നല്ല വിദ്യാഭ്യാസം നൽകുകയും ചെയ്തു.


കുറച്ച് വർഷങ്ങൾക്ക് ശേഷം, രണ്ട് മുനിമാർ - മിത്രയും വരുണയും ഷിലദയുടെ വീട്ടിലെത്തി. ശിലദ അവരെ സ്വാഗതം ചെയ്യുകയും മകനെ വിളിക്കുകയും ചെയ്തു. ഈ മുനിമാരെ നന്നായി പരിപാലിക്കണം എന്ന് ശിലദ നന്ദിക്ക് നിർദ്ദേശം നൽകി. നന്ദി രണ്ടു മുനിമാരെയും നന്നായി പരിപാലിച്ചു, താമസം ആസ്വദിച്ച ശേഷം മുനിമാർ പോകേണ്ട സമയമാണിതെന്ന് പറഞ്ഞു. അവർ പോകുന്നതിനുമുമ്പ് മിത്രയും വരുണയും ശിലാദയെ ദീർഘവും സന്തുഷ്ടവുമായ ജീവിതം നൽകി അനുഗ്രഹിച്ചു. നന്ദി കാൽക്കൽ വീണപ്പോൾ രണ്ടു മുനിമാരും അല്പം സങ്കടത്തോടെ നോക്കി. ദുഖത്തോടെ മുനിമാർ നന്ദിയെ അനുഗ്രഹിച്ചു. എന്നിരുന്നാലും മുനിമാരുടെ പ്രകടനത്തിലെ മാറ്റം ഷിലദ ശ്രദ്ധിച്ചു. സങ്കടത്തിന്റെ കാരണം മുനിമാരോട് ഷിലദ ചോദിച്ചു. നന്ദിയ്ക്ക് ദീർഘായുസ്സ് ഇല്ലെന്നും അതിനാൽ അദ്ദേഹത്തെ അനുഗ്രഹിക്കാൻ അവർക്ക് കഴിയില്ലെന്നും മുനിമാർ മറുപടി നൽകി.

പിന്നീട് നന്ദി തന്റെ പിതാവിൻറെ സങ്കടത്തെക്കുറിച്ച് പതുക്കെ ശിലദയോട് ചോദിച്ചപ്പോൾ, രണ്ട് മുനിമാരുമായുള്ള സംഭാഷണം ശിലദ വിശദീകരിച്ചു. ഇത് കേട്ട നന്ദി ചിരിക്കാൻ തുടങ്ങി, പിതാവിനോട് പറഞ്ഞു “എന്റെ ജീവിതകാലം മുഴുവൻ ഞാൻ ശിവനെ ആരാധിച്ചിരുന്നു. അദ്ദേഹം ഏറ്റവും ശക്തനായ ദൈവമാണ്, എന്തും ചെയ്യാൻ കഴിയും. ഞാൻ അദ്ദേഹത്തെ ആരാധിക്കുമ്പോൾ എനിക്ക് എന്തെങ്കിലും സംഭവിക്കും എന്ന് അച്ഛൻ കരുതുന്നുണ്ടോ? "അവൻ പൂർണ്ണ ആത്മവിശ്വാസത്തോടെ അച്ഛനെ നോക്കി. ശിലാദ ആദ്യമായി മകനെ നോക്കുന്നതുപോലെ മകനെ നോക്കി. പതുക്കെ ശിലദ തലയാട്ടി പുഞ്ചിരിച്ചു. നന്ദി പിന്നീട് പോയി ഭുവന നദിയുടെ തീരത്ത് തപസ്സുചെയ്യാൻ തുടങ്ങി.അദ്ദേഹത്തിന്റെ ഭക്തി വളരെ വലുതും ഏകാഗ്രത വളരെ ഉയർന്നതുമായിരുന്നു, അതിനാൽ ശിവൻ തൽക്ഷണം പ്രത്യക്ഷപ്പെട്ടു.

ശിവൻ നന്ദിയോട് കണ്ണുതുറക്കാൻ ആവശ്യപ്പെട്ടു. ശിവനെ നോക്കിയപ്പോൾ നന്ദിയെ അമ്പരപ്പിച്ചു, തനിക്ക് കൂടുതലൊന്നും ചോദിക്കാനില്ലെന്ന് തോന്നി. അവസാനമായി അവൻ ചോദിച്ചു, എപ്പോഴും അങ്ങയോടൊപ്പം നിൽക്കാൻ കഴിയുമോ എന്ന്. ശിവൻ പുഞ്ചിരിച്ചു. "നന്ദി, ഞാൻ യാത്ര ചെയ്തിരുന്ന എന്റെ കാളയെ എനിക്ക് നഷ്ടമായി. ഇനി മുതൽ നന്ദി, നിങ്ങൾക്ക് ഒരു കാളയുടെ മുഖം ഉണ്ടാകും. നിങ്ങൾ കൈലാസത്തിലെ എന്റെ വീട്ടിൽ താമസിക്കും. നിങ്ങൾ എന്റെ എല്ലാ ഗണങ്ങളുടെയും തലവനാകും. നിങ്ങൾ ആകും എന്റെ വാഹനം, എന്റെ സുഹൃത്ത്, എല്ലായ്പ്പോഴും

അതിനുശേഷം നന്ദി ശിവന്റെ വാഹനം, കാവൽക്കാരൻ, കൂട്ടുകാരൻ, ശിവന്റെ എല്ലാ പരിചാരകരുടെയും തലവനായ ഗണസ് ആയി. കുറച്ചുദിവസങ്ങൾക്കുശേഷം ദേവന്മാരും അസുരന്മാരും ചേർന്ന് സമുദ്രത്തിൽനിന്ന് അമൃതിനെ കടയാൻ തുടങ്ങി. എന്നിരുന്നാലും ആദ്യം പുറത്തുവന്നത് വിഷമാണ്. ലോകത്തെ സംരക്ഷിക്കാൻ, ശിവൻ വിഷം ശേഖരിച്ച് വിഴുങ്ങി. എന്നിരുന്നാലും ചില വിഷങ്ങൾ ശിവന്റെ കൈയ്യിൽ നിന്ന് തെറിച്ച് നിലത്തു വീണു. നന്ദി വീണുപോയ വിഷം ശേഖരിച്ചു, യജമാനൻ അത് കുടിക്കുന്നത് കണ്ട് അവനും അത് കുടിച്ചു!

നന്ദി ചെയ്തതിൽ ദേവന്മാർ ഞെട്ടിപ്പോയി! ശിവൻ ഒരു ദൈവമായിരുന്നു,കൂടാതെ പാർവതി ദേവി അദ്ദേഹത്തെ സംരക്ഷിക്കാനുംഉണ്ടായിരുന്നു, അതിനാൽ ശിവന് ഒന്നും സംഭവിക്കില്ല. എന്നിരുന്നാലും നന്ദിക്കും ഒന്നും സംഭവിച്ചില്ല. ശിവൻ ഇത് കണ്ട് ആശ്ചര്യപ്പെട്ടു നിൽക്കുന്ന എല്ലാ ദേവന്മാരെ നോക്കി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു, "നന്ദി എന്റെ ഏറ്റവും വലിയ ഭക്തൻ! എന്റെ എല്ലാ ശക്തികളും അവന്റേ തുമാണ് അതുകൊണ്ടുതന്നെ പാർവതിയുടെ സംരക്ഷണം അവനിലേക്കും പോകും!" മൂന്നുപേരും പുഞ്ചിരിച്ചുകൊണ്ട് കൈലാസിലേക്ക് മടങ്ങി.
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
═══════════════
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരവേനമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരോപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  VBT യുടെ ആസ്ട്രോ ലൈവ് അദ്ധ്യാത്മികം
🎀✿═══❁★☬ॐ☬★❁═══✿🎀
                A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
                   V            B            T
                  █║▌█║▌█║▌
                  അസ്‌ട്രോ ലൈവ് 
🎀✿═══❁★☬ॐ☬★❁═══✿🎀
    ✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇​   🪔🪔🪔🪔🪔🪔🪔🪔​
┇ ┇ ┇ ✰🪔  
┇ ┇ ✰🪔       𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖 
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉 
✰🪔

കംസ നിഗ്രഹo

⚜എന്താണ് കംസ നിഗ്രഹത്തിലൂടെ ഭഗവാൻ ലക്ഷ്യമാക്കിയത്?⚜ 
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

 𝓐𝓼𝓽𝓻𝓸 𝓛𝓲𝓿𝓮 𝓗𝓲𝓰𝓱𝓵𝓲𝓰𝓱𝓽𝓼
▬▬▬▬▬▬🔱▬▬▬▬▬▬ 

★ ചില അവിവേകികൾക്ക് ധർമം എന്ന വാക്ക് കേൾക്കുന്നതുകൂടി അരോചകമാണ്. ഇത്തരക്കാരെ നമുക്കു ചുറ്റും ഇപ്പോൾ കൂടുതലായി കാണാം. അങ്ങനെയുള്ള ഒരു വ്യക്തിയായിരുന്നു കംസൻ

★ കംസനോട് എത്ര ഉപദേശിച്ചാലും അവയൊന്നും ചെവിക്കൊള്ളാനുള്ള പാകത ആ മനസ്സിന് ഉണ്ടായിരുന്നില്ല

★ കംസന് ഈ ജന്മത്തിൽ ധർമമാർഗത്തിൽ സഞ്ചരിക്കാൻ കഴിയില്ലെന്ന് ഭഗവാന് അറിയാമായിരുന്നു. കംസന്റെ മനസ്സും ശരീരവും അത്രമാത്രം അധർമത്തിന് അടിമയായിക്കഴിഞ്ഞിരുന്നു 

തുടർന്ന് വായിക്കാം 
▬▬▬▬▬▬▬▬▬▬▶️

ഭഗവാന്റെ ലക്ഷ്യം, ഓരോ വ്യക്തിയെയും ഈശ്വരസാക്ഷാത്കാരത്തിന്, നിത്യാനന്ദത്തിന് അർഹനാക്കുക എന്നതാണ്. എന്നാൽ അവിടുത്തേക്ക് എത്തുവാൻ ധർമത്തിന്റെ പാതയിൽക്കൂടിയല്ലാതെ സാധ്യമല്ല. ചില അവിവേകികൾക്ക് ധർമം എന്ന വാക്ക് കേൾക്കുന്നതുകൂടി അരോചകമാണ്. ഇത്തരക്കാരെ നമുക്കു ചുറ്റും ഇപ്പോൾ കൂടുതലായി കാണാം. അങ്ങനെയുള്ള ഒരു വ്യക്തിയായിരുന്നു കംസൻ. കംസനോട് എത്ര ഉപദേശിച്ചാലും അവയൊന്നും ചെവിക്കൊള്ളാനുള്ള പാകത ആ മനസ്സിന് ഉണ്ടായിരുന്നില്ല. ധർമം വെടിഞ്ഞ ഒരു മനസ്സിന് ഒരിക്കലും പരമാത്മ തത്ത്വത്തിലെത്താനും സാധിക്കില്ല.ശ്രീകൃഷ്ണ ഭഗവാൻ വന്നിട്ടുള്ളത് ധർമിക്കും അധർമിക്കും വേണ്ടിയാണ്.


അധർമിയെയും ഈശ്വരങ്കൽ എത്തിക്കുക എന്ന കടമ അവിടുത്തേക്കുള്ളതാണ്. അധർമികളിൽ ധർമബോധം ചെലുത്താൻ വേണ്ടതെല്ലാം അവിടുന്നു ചെയ്തു. എന്നിട്ടും ദേഹാത്മബോധത്താൽ മത്തരായ അവർ ധർമമാർഗം കൈക്കൊണ്ടില്ല. പിന്നീട് ഭഗവാന്റെ മുമ്പിൽ ഒരു വഴിയേ ബാക്കിയുള്ളൂ. അവരുടെ എല്ലാ അധർമങ്ങള്‍ക്കും പ്രേരകമായിരിക്കുന്ന, ബഹിർമുഖങ്ങളായ ഇന്ദ്രിയങ്ങൾക്ക് അധിഷ്ഠാനമായ ശരീരം നശിപ്പിക്കുക. ശരീരമാകുന്ന തടവറയിൽനിന്നും അവരുടെ ജീവനെ മോചിപ്പിക്കുക. അതാണ് ഭഗവാൻ ചെയ്തത്. അങ്ങനെേയ ശരീരത്തിന്റെ നശ്വരതയെയും ആത്മാവിന്റെ അനശ്വരതയെയും അവരെ ബോധ്യപ്പെടുത്താൻ സാധിക്കുമായിരുന്നുള്ളൂ. അതുകൊണ്ടു മാത്രമേ വിഷയങ്ങളുടെ സ്പർശമേൽക്കാത്ത നിത്യാനന്ദത്തിന്റെ അവകാശികളാണു തങ്ങൾ എന്ന അനുഭവജ്ഞാനം അവർക്കു കൈവരൂ. മറ്റെല്ലാ മാർഗങ്ങളും പരാജയപ്പെടുമ്പോഴാണ് നിലവിലുള്ള ശരീരത്തിൽനിന്ന് അധർമിയായ ഒരു വ്യക്തിക്കു മോചനം നൽകുന്നത്. പുതിയ ശരീരം ലഭിക്കുമ്പോഴെങ്കിലും ധർമത്തിന്റെ മഹത്ത്വം മനസ്സിലാക്കി ലക്ഷ്യത്തിലേക്കു നീങ്ങാൻ അവര്‍ക്കു സാധിക്കും. കംസന് ഈ ജന്മത്തിൽ ധർമമാർഗത്തിൽ സഞ്ചരിക്കാൻ കഴിയില്ലെന്ന് ഭഗവാന് അറിയാമായിരുന്നു. കംസന്റെ മനസ്സും ശരീരവും അത്രമാത്രം അധർമത്തിന് അടിമയായിക്കഴിഞ്ഞിരുന്നു. ഇതു നഷ്ടമായി പുതിയ ശരീരം ലഭിച്ചാൽ മാത്രമേ പ്രയോജനമുള്ളൂ. ഭഗവാന്റെ കൈ കൊണ്ട് മരണം സംഭവിക്കുമ്പോൾ, അവിടുത്തെ ദർശിച്ച്, സ്മരിച്ചു കൊണ്ട് ശരീരം വെടിയുമ്പോൾ പാപമെല്ലാം ക്ഷയിക്കുകയാണു ചെയ്യുന്നത്. വാസ്തവത്തിൽ കംസന്റെ ആഗ്രഹം തന്നെ ഭഗവാന്റെ കൈകൊണ്ട് മരിക്കണം എന്നതായിരുന്നു. ഭഗവാൻ ആ ആഗ്രഹം സാധിച്ചുകൊടുത്തു. കംസന്റെ ജീവനെ ആ ശരീരത്തിൽനിന്ന് ഭഗവാൻ ഉദ്ധരിക്കുകയാണു ചെയ്തത്. കംസനു പരമാത്മാവിൽ എത്താനുള്ള സാഹചര്യം അവിടന്ന് ഒരുക്കി. ഒരു രാക്ഷസനെയോ അസുരനെയോ ഒരു ദൈവീകശക്തി വധിക്കുന്നതായി പുരണങ്ങളിൽ ചിത്രീകരിക്കുമ്പോൾ വാസ്തവത്തിൽ അയാൾ നശിക്കപ്പെടുന്നില്ല ദുഷിച്ച ഭാവം കൈവിട്ട് അയാളിൽ ഒരു ദിവ്യശക്തി ഉയർത്തെണിക്കുയാണ് ചെയ്യുന്നത് . അതായത് തിന്മ എന്നത് സത്യത്തിൽ നിന്നും വഴുതി പോകുമ്പോൾ സംഭവിക്കുന്ന ഒരു തെറ്റുമാത്രമാണ്. അടിസ്ഥാനപരമായി പാപമോ തിന്മയോ ഇല്ല എല്ലാം അടിസ്ഥാനപരമായി ദൈവീകമാണ്, തിന്മയെന്ന തെറ്റ് നിർമ്മാർജ്ജനം ചെയ്യുമ്പോൾ സ്വഭാവികമായി ഫലം ദൈവീകതയുടെ അവിഷ്കാരമാണ്
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
═══════════════
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരവേനമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരോപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  VBT യുടെ ആസ്ട്രോ ലൈവ് അദ്ധ്യാത്മികം
🎀✿═══❁★☬ॐ☬★❁═══✿🎀
                A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
                   V            B            T
                  █║▌█║▌█║▌
                  അസ്‌ട്രോ ലൈവ് 
🎀✿═══❁★☬ॐ☬★❁═══✿🎀
    ✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇​   🪔🪔🪔🪔🪔🪔🪔🪔​
┇ ┇ ┇ ✰🪔  
┇ ┇ ✰🪔       𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖 
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉 
✰🪔

പറകൊട്ടിപ്പാട്ട്

 ⚜പറകൊട്ടിപ്പാട്ട് ⚜ 
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

 𝓐𝓼𝓽𝓻𝓸 𝓛𝓲𝓿𝓮 𝓗𝓲𝓰𝓱𝓵𝓲𝓰𝓱𝓽𝓼
▬▬▬▬▬▬🔱▬▬▬▬▬▬ 

★ മാളികപ്പുറം ശ്രീകോവിലിനു സമീപം അയ്യപ്പൻ ആദ്യമായി ശബരിമലയിൽ ഇരുന്ന സ്ഥലമെന്നു കരുതിപ്പോരുന്ന മണിമണ്ഡപത്തിനടുത്താണ് പറകൊട്ടിപ്പാട്ട് നടന്നുവരുന്നത്

★ ഹിന്ദു വേലൻ സമുദായത്തിൽപ്പെട്ടവരാണ് പറകൊട്ടി പാടുന്നത്. ശത്രുദോഷവും ശനിദോഷവും അകറ്റുന്നതിനായാണ് പറകൊട്ടി പാടിക്കുന്നത്

★ ആദ്യകാലത്ത് പതിനെട്ടാംപടിക്കു താഴെയായിരുന്നു പറകൊട്ടിപ്പാടിയിരുന്നതെന്നു പറയപ്പെടുന്നു. തിരക്കു വർധിച്ചതോടെ ഭക്തരുടെ സൗകര്യാർഥമാണ് ഇന്നു കാണുന്ന മണിമണ്ഡപത്തിനു സമീപത്തേക്ക് ഇവർ മാറിയത് 

തുടർന്ന് വായിക്കാം 
▬▬▬▬▬▬▬▬▬▬▶️

മാളികപ്പുറം ശ്രീകോവിലിനു സമീപം അയ്യപ്പൻ ആദ്യമായി ശബരിമലയിൽ ഇരുന്ന സ്ഥലമെന്നു കരുതിപ്പോരുന്ന മണിമണ്ഡപത്തിനടുത്താണ് പറകൊട്ടിപ്പാട്ട് നടന്നുവരുന്നത്. രാവിലെ നടതുറക്കുന്നതുമുതൽ നട അടയ്ക്കുന്നതുവരെ ഇവിടെ പറകൊട്ടിപ്പാട്ട് കാണാം.


ഹിന്ദു വേലൻ സമുദായത്തിൽപ്പെട്ടവരാണ് പറകൊട്ടി പാടുന്നത്. ശത്രുദോഷവും ശനിദോഷവും അകറ്റുന്നതിനായാണ് പറകൊട്ടി പാടിക്കുന്നത്. പന്തളത്ത് മണികണ്ഠൻ വസിച്ചിരുന്ന സമയത്ത് രാജ്ഞിയും മന്ത്രിയും അയ്യപ്പനെ ഒഴിവാക്കുന്നതിനായി ആഭിചാരകർമങ്ങൾ നടത്തിയെന്നും മണികണ്ഠനെ രക്ഷിക്കുന്നതിനായി പിതാവായ ശിവൻ വേലന്റെ വേഷത്തിലെത്തി പറകൊട്ടിപ്പാടി ശത്രുദോഷം അകറ്റിയെന്നുമാണ് ഐതിഹ്യം. ശബരിമലയിൽ തീപ്പിടുത്തംപോലുള്ള അനിഷ്ട സംഭവങ്ങൾ തുടർക്കഥയായതോടെ ദേവപ്രശ്നം വയ്ക്കുകയുണ്ടായി. ഭക്തരുടെ അശുദ്ധിയാണ് ദോഷങ്ങൾക്കു കാരണമെന്നും വേലൻമാരെ കൊണ്ടുവന്നു പറകൊട്ടിപ്പാടിച്ച് ദോഷങ്ങൾ മാറ്റിയശേഷം മാത്രമേ ഭക്തർ പതിനെട്ടാംപടി ചവിട്ടാവൂ എന്നും ദേവവിധിയുണ്ടായി. പണ്ട് ശിവൻ പറകൊട്ടി പാടിയതിനു ദക്ഷിണ നൽകാതിരുന്നതും ദേവപ്രശ്നത്തിൽ തെളിഞ്ഞു.ആദ്യകാലത്ത് പതിനെട്ടാംപടിക്കു താഴെയായിരുന്നു പറകൊട്ടിപ്പാടിയിരുന്നതെന്നു പറയപ്പെടുന്നു. തിരക്കു വർധിച്ചതോടെ ഭക്തരുടെ സൗകര്യാർഥമാണ് ഇന്നു കാണുന്ന മണിമണ്ഡപത്തിനു സമീപത്തേക്ക് ഇവർ മാറിയത്. മുടിമുതൽ കാൽനഖം വരെ പ്രതിപാദിക്കുന്ന കേശാദിപാദമാണ് പറകൊട്ടിപ്പാടുന്നതിന് ഉപയോഗിക്കുന്നത്.
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
═══════════════
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരവേനമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരോപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  VBT യുടെ ആസ്ട്രോ ലൈവ് അദ്ധ്യാത്മികം
🎀✿═══❁★☬ॐ☬★❁═══✿🎀
                A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
                   V            B            T
                  █║▌█║▌█║▌
                  അസ്‌ട്രോ ലൈവ് 
🎀✿═══❁★☬ॐ☬★❁═══✿🎀
    ✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇​   🪔🪔🪔🪔🪔🪔🪔🪔​
┇ ┇ ┇ ✰🪔  
┇ ┇ ✰🪔       𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖 
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉 
✰🪔

അക്ഷർധാം അമ്പലം - ഡെൽഹി

അക്ഷർധാം അമ്പലം - ഡെൽഹി
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥 

ക്ഷേത്രായനം പ്രധാന പോയന്റ്      

🔥ഡെൽഹിയിലെ ഒരു പ്രമുഖ ഹിന്ദു അമ്പലമാണ് അക്ഷർധാം. ഇതിന് സ്വാമിനാരായണ അക്ഷർധാം എന്നും ഡെൽഹി അക്ഷർധാം എന്ന പേരുകളിലും അറിയപ്പെടൂന്നു 

🔥ഇന്ത്യൻ ഹിന്ദു സംസ്കാരത്തിന്റെ 10,000 വർഷത്തെ പാരമ്പര്യത്തേയും ആചാരത്തേയും ആത്മീയതയേയും കാണിക്കുന്ന ഒന്നാണിത്  

🔥ഡെൽഹിയിലെ 70 % ടൂറിസ്റ്റുകളും ഇവിടം സന്ദർശിക്കുന്നുണ്ടെന്നാണ് കണക്ക്. ഈ അമ്പലം ഔദ്യോഗികമായി പൊതുജനങ്ങൾക്കായി തുറന്നത് 2005 നവംബർ 6 നാണ്. അമ്പലം സ്ഥിതി ചെയ്യുന്നത് യമുനയുടെ തീരത്താണ്‌ എന്നുള്ളത് ഒരു പ്രധാന ആകർഷണമാണ്




ദുർഗ്ഗാ ആപദുദ്ധാരക സ്തോത്രം

⚜ദുർഗ്ഗാ ആപദുദ്ധാരക സ്തോത്രം⚜ 
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

 𝓐𝓼𝓽𝓻𝓸 𝓛𝓲𝓿𝓮 𝓗𝓲𝓰𝓱𝓵𝓲𝓰𝓱𝓽𝓼
▬▬▬▬▬▬🔱▬▬▬▬▬▬ 

★ ഉമാമഹേശ്വരസംവാദ രൂപത്തിൽ പ്രത്യക്ഷപ്പെടുന്ന സ്തോത്രമാണ് ദുർഗ്ഗാ ആപദുദ്ധാരക സ്തോത്രം

★ ഏത് ആപത്തിൽ നിന്നും നമ്മെ കരകയറ്റാൻ പര്യാപ്തമാണ് ഈ സ്തോത്രമെന്നാണ് വിശ്വാസം

★ രാവിലെയും വൈകുന്നേരവും നിലവിളക്കു കൊളുത്തി ഈ സ്തോത്രം ജപിക്കാം, എല്ലാവിധ ആപത്തുകളും ഒഴിയും 

തുടർന്ന് വായിക്കാം 
▬▬▬▬▬▬▬▬▬▬▶️


നമസ്തേ ശരണ്യേ ശിവേ സാനുകമ്പേ
നമസ്തേ ജഗദ് വ്യാപികേ വിശ്വരൂപേ
നമസ്തേ ജഗദ് വന്ദ്യപാദാരവിന്ദേ
നമസ്തേ ജഗത്താരിണി ത്രാഹി ദുര്‍ഗ്ഗേ ॥ 1॥
🌸✨🌸✨🌸✨🌸✨🌸✨🌸
നമസ്തേ ജഗച്ചിന്ത്യമാനസ്വരൂപേ
നമസ്തേ മഹായോഗിവിജ്ഞാനരൂപേ
നമസ്തേ നമസ്തേ സദാനന്ദരൂപേ
നമസ്തേ ജഗത്താരിണി ത്രാഹി ദുര്‍ഗ്ഗേ ॥ 2॥
🌸✨🌸✨🌸✨🌸✨🌸✨🌸
അനാഥസ്യ ദീനസ്യ തൃഷ്ണാതുരസ്യ
ഭയാര്‍ത്തസ്യ ഭീതസ്യ ബദ്ധസ്യ ജന്തോഃ
ത്വമേകാ ഗതിര്‍ദേവി നിസ്താരകര്‍ത്രീ
നമസ്തേ ജഗത്താരിണി ത്രാഹി ദുര്‍ഗ്ഗേ ॥ 3॥
🌸✨🌸✨🌸✨🌸✨🌸✨🌸
അരണ്യേ രണേ ദാരുണേ ശുത്രുമദ്ധ്യേ
ജലേ സങ്കടേ രാജഗ്രേഹേ പ്രവാതേ
ത്വമേകാ ഗതിര്‍ദേവി നിസ്താര ഹേതുഃ
നമസ്തേ ജഗത്താരിണി ത്രാഹി ദുര്‍ഗ്ഗേ ॥ 4॥
🌸✨🌸✨🌸✨🌸✨🌸✨🌸
അപാരേ മഹാദുസ്തരഽത്യന്തഘോരേ
വിപത് സാഗരേ മജ്ജതാം ദേഹഭാജാം
ത്വമേകാ ഗതിര്‍ദേവി നിസ്താരനൗകാ
നമസ്തേ ജഗത്താരിണി ത്രാഹി ദുര്‍ഗ്ഗേ ॥ 5॥
🌸✨🌸✨🌸✨🌸✨🌸✨🌸
നമശ്ചണ്ഡികേ ചണ്ഡദുദ്ദണ്ഡലീലാ
സമുത്ഖണ്ഡിതാ ഖണ്ഡലാശേഷശത്രോഃ
ത്വമേകാ ഗതിര്‍വിഘ്നസന്ദോഹഹര്‍ത്രീ
നമസ്തേ ജഗത്താരിണി ത്രാഹി ദുര്‍ഗ്ഗേ ॥ 6॥
🌸✨🌸✨🌸✨🌸✨🌸✨🌸
ത്വമേകാ സദാരാധിതാ സത്യവാദി -
ന്യനേകാഖിലാ ക്രോധനാ ക്രോധനിഷ്ഠാ
ഇഡാ പിങ്ഗലാ ത്വം സുഷുംനാ ച നാഡീ
നമസ്തേ ജഗത്താരിണി ത്രാഹി ദുര്‍ഗ്ഗേ ॥ 7॥
🌸✨🌸✨🌸✨🌸✨🌸✨🌸
നമോ ദേവി ദുര്‍ഗേ ശിവേ ഭീമനാദേ
സദാസര്‍വ്വസിദ്ധിപ്രദാതൃസ്വരൂപേ
വിഭൂതിഃ സതാം കാലരാത്രിസ്വരൂപേ
നമസ്തേ ജഗത്താരിണി ത്രാഹി ദുര്‍ഗ്ഗേ ॥ 8॥
🌸✨🌸✨🌸✨🌸✨🌸✨🌸
ശരണമസി സുരാണാം സിദ്ധവിദ്യാധരാണാം
മുനിമനുജപശൂനാംദസ്യഭിസ്ത്രാസിതാനാം
നൃപതിഗൃഹഗതാനാം വ്യാധിഭിഃ പീഡിതാനാം
ത്വമസി ശരണമേകാ ദേവി ദുര്‍ഗ്ഗേ പ്രസീദ..
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
═══════════════
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരവേനമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരോപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  VBT യുടെ ആസ്ട്രോ ലൈവ് അദ്ധ്യാത്മികം
🎀✿═══❁★☬ॐ☬★❁═══✿🎀
                A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
                   V            B            T
                  █║▌█║▌█║▌
                  അസ്‌ട്രോ ലൈവ് 
🎀✿═══❁★☬ॐ☬★❁═══✿🎀
    ✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇​   🪔🪔🪔🪔🪔🪔🪔🪔​
┇ ┇ ┇ ✰🪔  
┇ ┇ ✰🪔       𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖 
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉 
✰🪔

ക്ഷേത്രങ്ങളില്‍ പോകേണ്ട ആവശ്യം ഉണ്ടോ?

⚜ക്ഷേത്രങ്ങളില്‍ പോകേണ്ട ആവശ്യം ഉണ്ടോ? ഈശ്വരന്‍ സര്‍വ്വവ്യാപിയല്ലേ ?.⚜ 
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

 𝓐𝓼𝓽𝓻𝓸 𝓛𝓲𝓿𝓮 𝓗𝓲𝓰𝓱𝓵𝓲𝓰𝓱𝓽𝓼
▬▬▬▬▬▬🔱▬▬▬▬▬▬ 

★ മനുഷ്യന്റെ അഞ്ച് ഇന്ദ്രിയങ്ങളെയും അസാന്മര്‍ഗ്ഗികമായ വിഷയങ്ങളില്‍ നിന്നും സന്മാര്‍ഗ്ഗത്തിലേക്ക് നയിക്കുവാനുള്ള വളരെ ശാസ്ത്രീയമായ ഒരു മാര്‍ഗ്ഗമാണ് ക്ഷേത്ര ദര്‍ശനം. നമ്മുടെ പൂര്‍വ്വികരും ഗുരുക്കന്മാരും അതിനുവേണ്ട എല്ലാം തന്നെ ക്ഷേത്രങ്ങളില്‍ ഒരുക്കി വച്ചിരിക്കുന്നു

★ അഞ്ച് ഇന്ദ്രിയങ്ങളെയും നമുക്ക് തിന്മയില്‍ നിന്നും നന്മയിലേക്ക് നയിക്കാന്‍ കഴിഞ്ഞാല്‍ മനസ്സും ബുദ്ധിയും ആ മാര്‍ഗ്ഗം പിന്തുടരുകയും കാലക്രമേണ മനുഷ്യന് ഇന്ദ്രിയ വിഷയങ്ങളില്‍ നിന്നും മുക്തി നേടി യോഗയുക്തന്‍ ആകുവാന്‍ കഴിയു൦

★ കാലം ചെല്ലുമ്പോള്‍ ക്ഷേത്രദര്‍ശനം കൂടാതെ തന്നെ മനസ്സ് ഈശ്വരനില്‍ എല്ലായ്പോഴും വര്‍ത്തിക്കുന്ന സ്ഥിതിവിശേഷം ഉണ്ടാകുകയും, ക്ഷേത്രത്തില്‍ മാത്രമല്ലാതെ സര്‍വ ചരാചരങ്ങളിലും, അവസാനം സ്വയം തന്നിലും സര്‍വവ്യാപിയും, പരമാത്മാവുമായ ഈശ്വരന്റെ വിശ്വരൂപം ദര്‍ശിച്ച് മനുഷ്യന്‍ മുക്തനാവുകയും ചെയ്യുന്നു 

തുടർന്ന് വായിക്കാം 
▬▬▬▬▬▬▬▬▬▬▶️

നമുക്ക് ചുറ്റുമുള്ള പലരും പലപ്പോഴും പറയുന്നത് കേള്‍ക്കാം, ക്ഷേത്രങ്ങളില്‍ പോകേണ്ട ആവശ്യം എന്താണ് ? ഈശ്വരന്‍ സര്‍വ്വവ്യാപിയല്ലേ ? ഈശ്വരന്‍ നമ്മില്‍ തന്നെ ഉണ്ടല്ലോ, പിന്നെ എന്തിനു വേണ്ടി നാം ക്ഷേത്രദര്‍ശനം നടത്തണം ? സത്യമറിയാതെ ഇപ്രകാരം വെറുതെ ജല്‍പ്പിക്കുന്നവര്‍ ക്ഷേത്ര ദര്‍ശനം ആവശ്യമാണോ എന്ന് താഴെ പറയുന്ന കാരണങ്ങള്‍ വായിച്ചറിഞ്ഞതിന് ശേഷം സ്വയം തീരുമാനിക്കുക

ജീവികളെ മോഹിപ്പിച്ച് അപകടങ്ങളിലേക്കും ദുര്‍മ്മാര്‍ഗ്ഗങ്ങളിലേക്കും നയിച്ച് അവയെ സര്‍വ്വനാശത്തില്‍ എത്തിക്കുന്നത് കണ്ണ്, ചെവി, നാക്ക്, മൂക്ക്, ത്വക്ക് മുതലായ പഞ്ചേന്ദ്രിയങ്ങള്‍ ആണ് എന്നത് തര്‍ക്കമില്ലാത്ത വസ്തുതയാണ്. അതിനു ഉദാഹരണമായി ശ്രീമദ് ഭാഗവതത്തില്‍ അഞ്ചു ജീവികളെക്കുറിച്ച് വര്‍ണ്ണിക്കുന്നു. കണ്ണ് മൂലം ഇയ്യാംപാറ്റയും, ചെവി മൂലം മാനും, നാക്ക് മൂലം മത്സ്യവും, മൂക്ക് മൂലം വണ്ടും, ത്വക്ക് മൂലം ആനയും അപകടത്തില്‍പ്പെട്ടു നശിക്കുന്നു. കേവലം സാമാന്യ ബുദ്ധിയുള്ള ഒരാള്‍ക്ക്‌ ഇക്കാര്യം ചിന്തിച്ചാല്‍ മനസ്സിലാക്കാവുന്നതേ ഉള്ളൂ  മനസ്സും ബുദ്ധിയും എപ്പോഴും പിന്തുടരുന്നത് ഈ ഇന്ദ്രിയങ്ങളെ ആണ് എന്നതിനാല്‍ മനുഷ്യന്‍ എത്രത്തോളം അപകടങ്ങളിലൂടെയും ദുര്‍മാര്‍ഗ്ഗങ്ങളിലൂടെയും ആണ് ദിവസവും സഞ്ചരിക്കുന്നത് ? എന്തെങ്കിലും ഒന്ന് കണ്ടാല്‍; ഒരു ശബ്ദം കേട്ടാല്‍; ഒരു ഗന്ധം ലഭിച്ചാല്‍ അത് നല്ലതോ ചീത്തയോ എന്തുമാകട്ടെ ; ഉടനെ തന്നെ മനസ്സ് അങ്ങോട്ട്‌ തിരിയുന്നു. നാക്കിനു രുചിയുള്ള ഭക്ഷണം തേടി അവന്‍ എല്ലാ രോഗങ്ങളും വരുത്തി വെക്കുന്നു. സ്പര്‍ശ സുഖം തേടി അലയുന്ന മനുഷ്യര്‍ വ്യഭിചാരികളായി നശിക്കുന്നു. ഇതെല്ലാം നാം കാണുന്നതും നിത്യവും അനുഭവിക്കുന്നതും അല്ലെ ? ഇതില്‍ നിന്നും ഒരു കാര്യം സംശയമന്യേ സ്പഷ്ടമാകുന്നു. മുകളില്‍ വിവരിച്ച അഞ്ച് ഇന്ദ്രിയങ്ങളെയും നമുക്ക് തിന്മയില്‍ നിന്നും നന്മയിലേക്ക് നയിക്കാന്‍ കഴിഞ്ഞാല്‍ മനസ്സും ബുദ്ധിയും ആ മാര്‍ഗ്ഗം പിന്തുടരുകയും കാലക്രമേണ മനുഷ്യന് ഇന്ദ്രിയ വിഷയങ്ങളില്‍ നിന്നും മുക്തി നേടി യോഗയുക്തന്‍ ആകുവാന്‍ കഴിയുകയും ചെയ്യും. പക്ഷെ അതിനു എന്താണ് ഒരു മാര്‍ഗ്ഗം ? മനുഷ്യന്റെ അഞ്ച് ഇന്ദ്രിയങ്ങളെയും അസാന്മര്‍ഗ്ഗികമായ വിഷയങ്ങളില്‍ നിന്നും സന്മാര്‍ഗ്ഗത്തിലേക്ക് നയിക്കുവാനുള്ള വളരെ ശാസ്ത്രീയമായ ഒരു മാര്‍ഗ്ഗമാണ് ക്ഷേത്ര ദര്‍ശനം. നമ്മുടെ പൂര്‍വ്വികരും ഗുരുക്കന്മാരും അതിനുവേണ്ട എല്ലാം തന്നെ ക്ഷേത്രങ്ങളില്‍ ഒരുക്കി വച്ചിരിക്കുന്നു.


★- ഈശ്വരന്റെ അടയാളമായ ക്ഷേത്രം, അതിലെ വിഗ്രഹം, ദീപം മുതലായവ ദര്‍ശിക്കുന്നത് നമ്മുടെ കണ്ണുകളേയും.

★- ചന്ദനം, ചന്ദനത്തിരി, കര്‍പ്പൂരം എന്നിവയുടെ സുഗന്ധം നമ്മുടെ മൂക്കിനേയും.

★- പ്രസാദം, തീര്‍ത്ഥം എന്നിവ സേവിക്കുന്നതും, ഈശ്വര മന്ത്രം ജപിക്കുന്നതും നമ്മുടെ നാവിനെയും.

★- ശംഖനാദം, മണിനാദം, മന്ത്രധ്വനി, സോപാന സംഗീതം മുതലായവ നമ്മുടെ ചെവികളെയും.

★- ചന്ദനം, ഭസ്മം, തീര്‍ത്ഥം എന്നിവ നെറ്റിയിലും ശരീരത്തിലും ലേപനം ചെയ്യുന്നത് നമ്മുടെ ത്വക്കിനെയും.

ലൌകിക, അസന്മാര്‍ഗ്ഗിക വിഷയങ്ങളില്‍ നിന്നും താല്‍കാലികമായി എങ്കിലും പിന്തിരിപ്പിച്ച് ഈശ്വര സങ്കല്‍പ്പത്തില്‍ ലയിപ്പിക്കുന്നു. കാലം ചെല്ലുമ്പോള്‍ ക്ഷേത്രദര്‍ശനം കൂടാതെ തന്നെ മനസ്സ് ഈശ്വരനില്‍ എല്ലായ്പോഴും വര്‍ത്തിക്കുന്ന സ്ഥിതിവിശേഷം ഉണ്ടാകുകയും, ക്ഷേത്രത്തില്‍ മാത്രമല്ലാതെ സര്‍വ ചരാചരങ്ങളിലും, അവസാനം സ്വയം തന്നിലും സര്‍വവ്യാപിയും, പരമാത്മാവുമായ ഈശ്വരന്റെ വിശ്വരൂപം ദര്‍ശിച്ച് മനുഷ്യന്‍ മുക്തനാവുകയും ചെയ്യുന്നു. ഈശ്വരന്‍ സര്‍വ്വവ്യാപിയാണ്; അതിനാല്‍ ക്ഷേത്രത്തില്‍ പോകേണ്ട ആവശ്യം ഇല്ല എന്ന് പറയുന്നവര്‍ അവരുടെ അഞ്ചു ഇന്ദ്രിയങ്ങളും സാത്വിക വിഷയങ്ങളില്‍ തന്നെയാണോ എപ്പോഴും രമിക്കുന്നത് എന്ന് ഒരു ആത്മപരിശോദന നടത്തുക. അതിനു ശേഷം ക്ഷേത്ര ദര്‍ശനം വേണമോ വേണ്ടയോ എന്ന് തീരുമാനിക്കുക. അഞ്ച് ഇന്ദ്രിയങ്ങളും സര്‍വ്വദാ സാത്വിക വിഷയങ്ങളില്‍ രമിക്കും വരെ ഓരോ വ്യക്തിയും ക്ഷേത്ര ദര്‍ശനം തുടരുക തന്നെ വേണം. ഇക്കാരണങ്ങള്‍ കൊണ്ടാണ് ജഗത്ഗുരു ആദി ശങ്കരാചാര്യര്‍, ശ്രീ നാരായണ ഗുരുദേവന്‍ മുതലായ അദ്വൈതജ്ഞാനികളായ മഹാഗുരുക്കന്മാര്‍ പോലും അജ്ഞാനികളായ മനുഷ്യര്‍ക്ക്‌ വേണ്ടി ക്ഷേത്ര പ്രതിഷ്ഠകളും പൂജാ വിധികളും കല്‍പ്പിച്ചു കൊടുത്തത്, അല്ലാതെ അവര്‍ക്ക് സ്വയം ആരാധിക്കുവാന്‍ വേണ്ടി ആയിരുന്നില്ല എന്നറിയുക. ശരീരത്തിന്റെ ഒരു പ്രതീകം തന്നെയാണ് ക്ഷേത്രം. ശരീരത്തില്‍ എപ്രകാരം ഈശ്വരന്‍ ആത്മാവായി കുടികൊള്ളുന്നുവോ; അതുപോലെ ക്ഷേത്രം എന്ന ദേവ ശരീരത്തില്‍ പ്രതിഷ്ഠയായി ഈശ്വര ചൈതന്യത്തെ ഭക്തന്മാരും ജ്ഞാനികളും സങ്കല്‍പ്പിച്ചു ദര്‍ശിക്കുന്നു.
ഇനിയും, ക്ഷേത്ര ദര്‍ശനത്തില്‍ നിങ്ങള്ക്ക് ഒട്ടും താല്പര്യമോ; നിങ്ങള്‍ താമസിക്കുന്ന രാജ്യത്ത് അതിനുള്ള സൗകര്യമോ ഇല്ല എങ്കില്‍, പഞ്ചേന്ദ്രിയങ്ങളെ ഉദ്ദീപിപ്പിക്കുവാന്‍ കഴിയുന്ന ക്ഷേത്ര സമാനമായ ഒരു അന്തരീക്ഷം മുകളില്‍ വിവരിച്ചത് പോലെ സ്വന്തം ഗൃഹത്തില്‍ തന്നെ ഒരുക്കാവുന്നതാണ്. അങ്ങിനെ ആയാല്‍ നിങ്ങളുടെ ഗൃഹം തന്നെ അങ്ങേയറ്റം പരിശുദ്ധി ഉള്ളതായിത്തീരും. പക്ഷെ അതിനു വേണ്ടി മത്സ്യ മാംസാദികള്‍ മുതലായ നികൃഷ്ടമായ ആഹാരാദികള്‍ പൂര്‍ണ്ണമായി ഉപേക്ഷിക്കുക തന്നെ വേണം. ഒരു കാരണവശാലും ഇവ വീട്ടില്‍ കയറ്റുവാന്‍ ഇടയാവരുത്. "മരിച്ച വീട്ടില്‍ പോയാല്‍ തിരിച്ച് സ്വന്തം വീട്ടില്‍ കയറും മുന്‍പേ കുളിക്കണം; അപ്പോള്‍ ശവം തിന്നാലോ ?" എന്നാണ് മാംസം കഴിച്ച് തന്നെ കാണാന്‍ വന്ന ഒരു ഭക്തനോട്‌ ഭഗവാന്‍ ശ്രീ നാരായണ ഗുരുദേവന്‍ ചോദിച്ചത്. പ്രാണവേദനയോടെ പിടഞ്ഞു വീണു മരിക്കുന്ന ജീവികളുടെ ശാപം, ആ മാംസം കഴിക്കുന്ന മനുഷ്യര്‍ക്ക്‌ ലഭിക്കുന്നു. ആ ശാപം പിന്നീട് അവരില്‍ മാറാ രോഗങ്ങള്‍ ആയി പ്രത്യക്ഷപ്പെടുന്നു എന്നതിനാല്‍ മത്സ്യ മാംസാദികള്‍ ഏറ്റവും നികൃഷ്ടവും പാപദായകവുമാണ് എന്നറിയുക. ഇക്കാരണത്താലാണ് മത്സ്യ മാംസാദികള്‍ കഴിച്ച് ക്ഷേത്ര ദര്‍ശനം നടത്തരുത് എന്ന് പറയുന്നത്. ഈശ്വരാനുഗ്രഹവും ഐശ്വര്യവും നിങ്ങള്‍ ആഗ്രഹിക്കുന്നു എങ്കില്‍; ഗൃഹവും പരിസരവും ക്ഷേത്രത്തിനു സമാനം പരിശുദ്ധി ഉള്ളതായി സൂക്ഷിക്കുക...! അങ്ങിനെ ആയാല്‍ ഈശ്വര ചൈതന്യം ജീവിതത്തില്‍ സദാ അനുഭവിക്കാന്‍ സാധിക്കും.ഇതിനെല്ലാം പുറമേ വിഗ്രഹത്തില്‍ ഈശ്വര ചൈതന്യം ഉണ്ട് എന്ന് ചിലര്‍ വിശ്വസിക്കുന്നു, അതിനു ശാസ്ത്രീയമായ വാദഗതികളും നിരത്തുന്നു. അങ്ങിനെ വിശ്വസിക്കുന്നതില്‍ ഒരു തെറ്റുമില്ല. ഇഷ്ടമുള്ളത് പോലെ വിശ്വസിക്കുവാന്‍ എല്ലാവര്ക്കും അവകാശം ഉണ്ട്. പക്ഷെ അത് വിശ്വസിക്കാന്‍ താല്പര്യം ഇല്ലാത്തവര്‍ വിശ്വസിക്കേണ്ട ആവശ്യവും ഇല്ല. അതാണ്‌ സനാതന ധര്‍മ്മത്തിന്റെ മഹത്വവും. ഒന്നും കണ്ണുമടച്ച് വിശ്വസിച്ച് അന്ധവിശ്വാസി ആകുവാന്‍ സനാതന ധര്‍മ്മം ആരെയും പഠിപ്പിക്കുന്നില്ല. പക്ഷെ മനുഷ്യനെ അന്ധവിശ്വാസത്തില്‍ തളച്ചിട്ട്, അവരെ ചൂഷണം ചെയ്തു നശിപ്പിക്കുന്ന ഒരുപാട് കച്ചവട സ്ഥാപനങ്ങള്‍ ഇന്ന് ക്ഷേത്രം, ദേവസ്ഥാനം മുതലായ പേരുകളില്‍ ഉണ്ടാകുന്നു എന്നതിനാല്‍, അങ്ങിനെയുള്ള സ്ഥാപനങ്ങളെ തിരിച്ചറിഞ്ഞ് ഒഴിഞ്ഞ് മാറുന്നതാകും ഏവര്ക്കും നല്ലത്. പണം നല്കിയാന്‍ നിങ്ങളുടെ ആഗ്രഹങ്ങള്‍ സഫലീകരിക്കാം എന്നൊക്കെപ്പറഞ്ഞ് പത്രങ്ങളിലും മറ്റു മാധ്യമങ്ങളിലും പരസ്യം നല്‍കുന്നവര്‍ മിക്കവാറും എല്ലാം ഈ വിഭാഗത്തില്‍പ്പെടുന്നവര്‍ തന്നെയാണ്. പണം വാങ്ങി നിങ്ങളുടെ കാര്യം സാധിപ്പിക്കാന്‍ ഈശ്വരന്‍ നിങ്ങളുടെ "വാടക ഗുണ്ട" അല്ല എന്ന് ആദ്യം തന്നെ മനസ്സിലാക്കുക. സനാതന ധര്‍മ്മത്തെ തന്നെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന രാക്ഷസ ബുദ്ധികളായ ഇക്കൂട്ടരില്‍നിന്നും ഏതു വിധേനയും അകലം പാലിക്കുക.

മുകളില്‍ പറഞ്ഞതു പോലെ ആഗ്രഹ സഫലീകരണത്തിന് ഓരോരുത്തരും ജപിക്കേണ്ട മന്ത്രങ്ങളും, സ്തോത്രങ്ങളും, പാലിക്കേണ്ട ജീവിത ചര്യകളും ഉണ്ട്. അവയെല്ലാം പിന്തുടര്‍ന്നാല്‍ തന്നെ മതിയാകും. അതിനായി ജഗത്ഗുരു ശങ്കാരാചാര്യര്‍, ശ്രീ നാരായണ ഗുരുദേവന്‍ മുതലായ വിശ്വഗുരുക്കന്മാരുടെ കൃതികള്‍ വായിക്കുക, ശ്രീമദ് ഭഗവദ് ഗീത വായിച്ചു മനസ്സിലാക്കുക. നിങ്ങളുടെ എല്ലാ പ്രശ്നങ്ങള്‍ക്കും ഉള്ള പരിഹാരം ഇവയില്‍നിന്നു തന്നെ ലഭിക്കും. ഇവയെല്ലാം അറിഞ്ഞിരുന്നാല്‍ നിങ്ങളെ ചൂഷണം ചെയ്യുവാന്‍ ഈ ലോകത്തില്‍ ആര്‍ക്കും തന്നെ സാധ്യമല്ല. നിങ്ങളുടെ അറിവില്ലായ്മ ആണ് ചൂഷണം ചെയ്യപ്പെടുന്നത് എന്നതിനാല്‍ അറിവ് നേടുക എന്നതാണ് മുക്തി ലഭിക്കുവാന്‍ ഏറ്റവും ശ്രേഷ്ഠമായ മാര്‍ഗ്ഗം.
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
═══════════════
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരവേനമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരോപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  VBT യുടെ ആസ്ട്രോ ലൈവ് അദ്ധ്യാത്മികം
🎀✿═══❁★☬ॐ☬★❁═══✿🎀
                A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
                   V            B            T
                  █║▌█║▌█║▌
                  അസ്‌ട്രോ ലൈവ് 
🎀✿═══❁★☬ॐ☬★❁═══✿🎀
    ✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇​   🪔🪔🪔🪔🪔🪔🪔🪔​
┇ ┇ ┇ ✰🪔  
┇ ┇ ✰🪔       𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖 
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉 
✰🪔

കുണ്ഡലിനി

 ⚜ഏത് ഭാവത്തിൽ  ഉപാസിക്കുന്നുവോ ആ ദേവതാസ്വഭാവം ഭക്തൻ്റെ മനസ്സിലും ഉജ്ജ്വലിക്കുന്നു.⚜ 
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

 𝓐𝓼𝓽𝓻𝓸 𝓛𝓲𝓿𝓮 𝓗𝓲𝓰𝓱𝓵𝓲𝓰𝓱𝓽𝓼
▬▬▬▬▬▬🔱▬▬▬▬▬▬ 

★ ശാക്തേയത്തിലെ പ്രധാന ദേവതയാണ് കുണ്ഡലിനി. ഈ ശാക്തേയം തന്നെ വാമം, ദക്ഷിണം എന്ന പേരിൽ അറിയപ്പെട്ടു. വാമാചരത്തിലെ പ്രധാന ദേവതയാണ് ഭദ്രകാളി

★ മദ്യം മാംസം രക്തം എന്നിവയൊക്കെ ആരാധനയിൽ ഉപയോഗിക്കുന്നതുകൊണ്ടാണ് താമസം എന്ന് പറയുന്നത്.

★ അഹിംസാസിദ്ധാന്തത്തിൻ്റെ പ്രചാരം മൂലം താമസപൂജക്ക് മറ്റം വന്നു എന്നാലും ആചാരങ്ങളും ചടങ്ങളുമെല്ലാം അതുപോലെ നടക്കുന്നു 

തുടർന്ന് വായിക്കാം 
▬▬▬▬▬▬▬▬▬▬▶️

ശാക്തേയത്തിലെ പ്രധാന ദേവതയാണ് കുണ്ഡലിനി. ഈ ശാക്തേയം തന്നെ വാമം, ദക്ഷിണം എന്ന പേരിൽ അറിയപ്പെട്ടു. വാമാചരത്തിലെ പ്രധാന ദേവതയാണ് ഭദ്രകാളി. കാളി എന്ന പദം കറുത്തതെന്ന പദം തരുന്നതോടപ്പം കലിയുഗധർമ്മമെന്നുകൂടി വ്യാഖ്യാനിക്കാം .കലിയുഗത്തിൽ തികഞ്ഞ രൗദ്രഭാവതോട് കൂടിയ ദേവിയെ ആണ് ആരാധിക്കുകയെന്ന് ഭവിഷ്യത് പുരാണം പറയുന്നു. ഈ ദേവിയുടെ അടിസ്ഥാനമായി 21 ശക്തി പീഠങ്ങൾ ഭാരതത്തിലുണ്ട് ഈ ശക്തിപീഠങ്ങളിലുള്ള ആരാധനയും താമസ ശൈലിയിലുള്ളതാണ് എന്നാണ് കേട്ടിട്ടുള്ളത്. മദ്യം മാംസം രക്തം എന്നിവയൊക്കെ ആരാധനയിൽ ഉപയോഗിക്കുന്നതുകൊണ്ടാണ് താമസം എന്ന് പറയുന്നത്. സ്വാതികമായി കുണ്ഡലിനിയെ ഉപാസിക്കുന്നതിനു പകരം താമസരുപിണിയായി കാളിയെയും മറ്റു ദേവതകളെയും ആരാധിക്കപ്പെടുന്നു. ഏത് ഭാവത്തിൽ പൂജിക്കുന്നുവോ അല്ലെങ്കിൽ ഉപാസിക്കുന്നുവോ ആ ദേവതാസ്വഭാവം ഭക്തൻ്റെ മനസ്സിലും ഉജ്ജ്വലിക്കുന്നു.


കലാങ്ങൾക്ക് ശേഷം അഹിംസാസിദ്ധാന്തത്തിൻ്റെ പ്രചാരം മൂലം ശക്തിപൂജ കുറയൊക്കെ സ്വാതികമായി തീർന്നു. താമസപൂജയിൽ നിവേദ്യം മാംസമായിരുന്നു ഇന്ന് ഉണക്ക ചോറാണ്, (അരിയുടെ ഉൾഭാഗം കൂടി വെന്തത് - സാധാരണ നിവേദ്യത്തിന് അരി മുക്കാൽ ഭാഗം വെന്താൽ മതി ഉൾഭാഗം കൂടി വെന്താൽ അത് മാംസത്തിന് തുല്ല്യമായി) , താമസപൂജയിൽ അഭിഷേകത്തിന്ന് രക്തം ഉപയോഗിച്ചിരുന്നു. പിന്നിട് ഗുരുതിയായി ഇപ്പോൾ ശുദ്ധജലമായി.. പ്രസന്നപൂജക്ക് മത്സ്യം ഉപയോഗിച്ചിരുന്നു. ഇന്ന് പലഹാരങ്ങളും പഴവർഗ്ഗങ്ങൾ വെറ്റിലപാക്ക് എന്നിവയെല്ലാമാണ്. പുജയുടെ ആദ്യം മുതൽ അവസാനം വരെ മുദ്രകൾ ഉപയോഗിച്ചിരുന്നു. അവാഹം, ഷഡംഗത്യാസം, മാനസപൂജ, പ്രാണാഹൂതി എന്നിവക്കൊക്കെ മുദ്ര ഇന്നും നിർബന്ധമാണ്.പഞ്ചമകാരവും ചുവപ്പ് നിറവും ദേവിക്ക് ഏറെ പ്രിയമാണ് എന്നാണ് സങ്കൽപം. മഹിഷാസുരവധത്തിനുശേഷം യുദ്ധഭൂമിയിൽ ദേവിയെ പ്രീതിപ്പെടുത്തി ആരാധിച്ചതും ആ ഊർജ്ജദേവത സ്വയം തൃപ്തിപ്പെട്ടതും രക്തപാനം കൊണ്ടും മംസഭക്ഷണകൊണ്ടുമാണ് എന്നാണ് സങ്കൽപം. അഹിംസാസിദ്ധാന്തത്തിൻ്റെ പ്രചാരം മൂലം താമസപൂജക്ക് മറ്റം വന്നു എന്നാലും ആചാരങ്ങളും ചടങ്ങളുമെല്ലാം അതുപോലെ നടക്കുന്നു. കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ ഗുരുതി കോഴിവെട്ട് കോമരം തുടങ്ങിയ ഘടകങ്ങളെല്ലാം ഇന്നും നിലനിൽക്കുന്നു. ദേവിയെ ഉപാസിക്കുമ്പോൾ ആ ഭക്തനെ ദേവിയെപ്പോലെ വേഷം ധരിക്കാറുണ്ട് , ഏഴ് ദിവസത്തെ വ്രതമില്ലാതെ ആരും ദർശനം കഴിക്കാറില്ല. ഈ ഏഴ് ദിവസത്തെ വ്രതം ഷഡാധരവ്രതമാണ് . ആദ്യാകലത്തെ യാത്ര പാദയാത്രയായിരുന്നു. യാത്രാവേളയിൽ പാട്ടുകളും പതിവായിരുന്നു . ഇത് പഞ്ചമാകരത്തിലെ അവസാന ഘട്ടമായ മൈഥുനത്തോട് ബന്ധമുണ്ട് പാട്ടിൽ കൂടിയുണ്ടാകുന്ന സങ്കൽപം ശിവശക്തി സംഗമം തന്നെ.

മദ്യം
താമസപൂജയിൽ മദ്യം നിവേദിക്കപ്പെട്ടിരുന്നു. മദ്യവും ഭക്തിയും ലഹരിയുണ്ടാക്കുന്നു. പരിസാരം വിസ്മരിക്കുന്നു. ആനന്ദാഭൂതി ജനിപ്പിക്കുന്നു. ഷഡാധര ഉപാസനകൂടതെ തന്നെ സഹസ്രാരത്തിലെത്തിയതായി മിഥ്യാബോധം ഉണ്ടാകുന്നു . കൂടാതെ സോമരസം പറ്റിയും വേദങ്ങളിൽ കാണാം ഇതിനെ അമൃതമായോ കണക്കാക്കാം..

മാംസം
മൂലാധാര ഉപാസനയിൽ നിന്ന് ഊർജ്ജം ഉൽപാദിക്കാൻ അദ്ധ്വാനവും സമയവും ആവിശ്യമാണെങ്കിൽ അതിലെത്രയോ എളുപ്പം മാംസഭക്ഷണത്തിൽ നിന്ന് കഴിയും ഇത് ദേവിക്ക് താമസപൂജയിൽ നിവേദിക്കാറുണ്ട് . നമ്മൾ കഴിക്കുന്നത് എന്തും ദേവിക്ക് നിവേദിച്ചതിനുശേഷം കഴിക്കുക എന്ന തത്ത്വവും അതിൽ കാണുന്നു. . ഇതിൻ്റെ സാത്വികരൂപമായി പലക്ഷേത്രങ്ങളിലും അട നിവേദിക്കാറുണ്ട്. മാംസത്തിൻ്റെ പ്രധാന അംശമായ പ്രോട്ടീനും സ്റ്റാർച്ചും അടയിലുണ്ട്.

മത്സ്യം
മത്സ്യത്തിൻ്റെ സവിശേഷതകൾ ഒന്ന് മൃഗങ്ങളിൽ പോലും കാണാത്തമട്ടിൽ വികാരപ്രകടനം നടത്തുന്നവയാണ് മത്സ്യം. വായുവിലെന്നപോലെ ജലത്തിൽ ആധാരമില്ലാതെ പൊങ്ങികിടക്കാൻ കഴിയുന്നവയാണ് മത്സ്യങ്ങൾ , ജലത്തിൽ നിന്നും വായുവിലെക്ക് എത്തുന്ന ഓക്സിജൻ ജലത്തിൽ നിന്ന് വേറിട്ട് വായുവിലെത്തുമ്പോൾ മാത്രമെ നമുക്ക് ഓക്സിജൻ സ്വീകരിക്കാൻ കഴിയൂ. എന്നാൽ മത്സ്യങ്ങൾക്ക് ജലത്തിൽ നിന്നും സ്വീകരിക്കാം ഇവ മൂന്നും വേദാന്തത്തോട് അഭേദമായ ബന്ധം പുലർത്തുന്നു.

മുദ്ര 
നാലാമതായി ഉപാസനയിൽ ഉൾപ്പെടുത്തുന്നത് മുദ്രകളാണ് , മുദ്രകളിൽ പലതും യോഗാസനകളുമായി ബന്ധപ്പെട്ടതാണ് . കൂടാതെ ഊർജ്ജത്തിൻ്റെ പ്രവർത്തനത്തോട് ബന്ധപ്പെട്ടതാണ് ഇരു കാലുകളുടെയും കൈകളുടെയും വിരലുകൾ ഊർജ്ജകേന്ദ്രങ്ങളാണ്, ഇഅവയിൽ സ്ഥിതിചെയ്യുന്ന ഊർജ്ജത്തിൻ്റെ അളവാകട്ടെ കൈവിരലുകളിൽ വളരെ കൂടുതലാണ്, തന്ത്രശാസ്ത്രമനുസരിച്ച് ഊർജ്ജവാഹിയായ ഈ വിരലുകളെകൊണ്ട മുദ്രകാണിക്കുന്നത് മന്ത്രത്തിൻ്റെ ഉച്ചരണശക്തിയെ ഉദ്ദീപിപ്പിക്കുന്നു.സകലാവയവയുക്തനായ ദേവന്റെ/ദേവിയുടെ ആറു സ്ഥാനങ്ങളിൽ നിന്നും ആറുശക്തികൾ ഉത്ഭവിക്കുന്നതായും പൂജകന്റെ പവിത്രമായ കൈവിരലുകളിൽ കൂടി ആറുഭൂതശക്തികൾ പുറപ്പെടുന്നതയും ആ ശക്തികൾ ദേവനിൽ / ദേവിയിൽ നിന്നും പുറപ്പെട്ട ശക്തിയിലേക്ക് യഥാക്രമം സമർപ്പിക്കുന്നു . പൂജാവിധികളിൽ മുദ്ര വളരെ പ്രധാനമാണ്.

മൈഥുനം
താമസപൂജാ സംവിധാനത്തിൽ അഞ്ചാമത്തെ ഘട്ടമാണ് മൈഥുനം , തന്ത്രശാസ്ത്രത്തിൽ ഏറ്റവും പ്രധാനവുമാണ്, കുണ്ഡലിനിയെ ഉദ്ദീപിപ്പിച്ച് സഹസ്രാരത്തിലെത്തുമ്പോൾ സംഭവിക്കുത് ശിവശക്തി സംഗമാണ് അതു തന്നെ മൈഥുനവും. ലൈംഗീകത ഒരു അശ്ലീലമല്ല.രതിസുഖം പരമാനന്ദത്തിലേക്ക്എത്തിക്കുന്നു. രതി നല്‍കുന്ന പരമാനന്ദം പലർക്കും അന്യമാണ്. എത്തിപ്പിടിക്കാനാവാത്ത വിധം അപ്രാപ്യ്രമാണ് അവർക്ക് രതിയുടെ യഥാർത്ഥ ശക്തിയും ചൈതന്യവും ശരീരത്തിന്റെ പ്രസക്തി നഷ്ടപ്പെട്ട് അത് വെറും ഊർജം മാത്രമാവുന്ന അവസ്ഥയാണത്. യഥാർത്ഥ അനുഭൂതിയെന്നത് ശരീരമാകെ ത്രസിപ്പിക്കുന്ന അവാച്യമായ ഒരനുഭവമാണ്. ശരീരം ഒരു മിന്നൽപിണറായി മാറുന്ന അവസ്ഥ അതു തന്നെ യഥാർത്ഥ മൈതുനവും. ഇത് പ്രകൃതി പുരുഷസംയോഗത്തെ കാണിക്കുന്നു. തന്ത്രപ്രസിദ്ധമായ ഒന്നാണ് ശങ്കരാചാര്യരുടെ സൗന്ദര്യലഹരി ഇതിൻ്റെ ആധ്യാത്മികഭാവം കണ്ടെത്താൻ കഴിയാത്ത പലവരും ഇതിനെ ശൃംഗാരപദ്യങ്ങൾ എന്ന് പറഞ്ഞ് കളിയാക്കാറുണ്ട്. തന്ത്രശാസ്ത്ര സംഹിത അരച്ചുകലക്കി കുടിച്ച , സർവ്വജ്ഞപീഠം കയറിയ ശങ്കരാചാര്യർക്ക് ശൃംഗാരപദം എഴുതേണ്ട ആവിശ്യം ഒന്നുമില്ല. ഇത് പ്രകൃതി പുരുഷസംയോഗത്തെ കാണിക്കുന്നു. ഇത് ജീവാത്മാ പരമാത്മാ സമ്മേളനത്തെ സൂചിപ്പിക്കുന്നു, സൃഷ്ടിയുടെ വേദാന്തമാണ്, ജീവജാലങ്ങളുടെ ഉത്ഭവമാണ്, ഇഛാശക്തിയാണ് , ശുദ്ധമായ വേദാന്തമാണ്. ഈ അഞ്ചു സങ്കൽപങ്ങൾ വിരിയിച്ചുകൊണ്ടാണ് പഞ്ചമാകാരോപാസന നടത്തുന്നത്. നാം ആരാധിക്കുന്നത് പ്രകൃതിയെയാണ് , പ്രപഞ്ചമാണ് നമ്മെളെല്ലാം അതിൻ്റെ അംശമാണ്.
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
═══════════════
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരവേനമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരോപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  VBT യുടെ ആസ്ട്രോ ലൈവ് അദ്ധ്യാത്മികം
🎀✿═══❁★☬ॐ☬★❁═══✿🎀
                A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
                   V            B            T
                  █║▌█║▌█║▌
                  അസ്‌ട്രോ ലൈവ് 
🎀✿═══❁★☬ॐ☬★❁═══✿🎀
    ✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇​   🪔🪔🪔🪔🪔🪔🪔🪔​
┇ ┇ ┇ ✰🪔  
┇ ┇ ✰🪔       𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖 
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉 
✰🪔

മല മാടസ്വാമി ക്ഷേത്രം - പത്തനംതിട്ട

മല മാടസ്വാമി ക്ഷേത്രം- പത്തനംതിട്ട
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥 

ക്ഷേത്രായനം പ്രധാന പോയന്റ്      

🔥കോട്ട മലയിലെ മലമാടസ്വാമി തമിഴ് ജനതയുടെ വിശ്വാസത്തിന്റെ ഭാഗമാണ്. മലയാലപ്പുഴ ദേവീ ക്ഷേത്രത്തിന്റെ പ്രധാന കാവല്‍ മലയായിട്ടാണ് കോട്ടമലയെ വിശ്വാസികള്‍ കാണുന്നത് 

🔥കല്ലാറ്റിലൂടെ ഒഴുകിവന്ന് നാട്ടുകാരെ ഉപദ്രവിച്ചിരുന്ന മലമാടസ്വാമിയെ മലയാലപ്പുഴ ഭഗവതി കടവുപുഴയില്‍ വച്ച്‌ ബന്ധനസ്ഥനാക്കി കോട്ടമലയിലെ വീട്ടിമരത്തില്‍ ബന്ധിച്ചുവെന്നാണ് വിശ്വാസം  

🔥മലയുടെ മുകളില്‍ മുന്‍പ് മലമാടസ്വാമിയെ ബന്ധിച്ചതായി കരുതുന്ന വീട്ടിമരവും ചങ്ങലപ്പാടുകളുമുണ്ടായിരുന്നു. പില്‍കാലത്ത് മരം നശിച്ചു







Sunday, May 23, 2021

ഭഗവതിക്കാവിലെ കളമെഴുത്ത്‌ രീതികൾ

⚜ഭഗവതിക്കാവിലെ കളമെഴുത്ത്‌ രീതികൾ⚜ 
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

 𝓐𝓼𝓽𝓻𝓸 𝓛𝓲𝓿𝓮 𝓗𝓲𝓰𝓱𝓵𝓲𝓰𝓱𝓽𝓼
▬▬▬▬▬▬🔱▬▬▬▬▬▬ 

★ പന്തലലങ്കാരത്തോടെ ആണ് സാധാരണ കളമെഴുത്തിനുളള ചടങ്ങുകൾ ആരംഭിക്കുന്നത്. കുരുത്തോല, ആലില, മാവില, കവുങ്ങിൻപൂക്കുല എന്നിവകൊണ്ട്‌ പാട്ടമ്പലം അലങ്കരിക്കുന്നു

★ കുറുപ്പിന്റെ ഭാവനയ്‌ക്കനുസരിച്ച്‌ രൗദ്രരൂപിണിയായ കാളിയുടെ രൂപം വരച്ചു തുടങ്ങുന്നു. കളത്തിനു കുറുകെ അരിപ്പൊടികൊണ്ട്‌ ഒരു വര വരയ്‌ക്കുന്നു. കറുത്തപൊടി കൊണ്ട്‌ കളത്തറ വരച്ചതിനുശേഷം മുകളിൽ മറ്റു വർണ്ണങ്ങളുപയോഗിച്ച്‌ കാല്‌, മെയ്യ്‌, മാറ്‌, കൈയ്‌ എന്നിവ വരയ്‌ക്കുന്നു

★ ഇരുവശത്തെ കൈകളിലെ ആയുധങ്ങൾക്കുമുണ്ട്‌ പ്രത്യേകത. ഒരു വശത്തെ കൈകളിൽ ദാരികന്റെ തല, വട്ടക, പാമ്പ്‌, കയറ്‌, താമര, ഗ്രന്ഥക്കെട്ട്‌ തുടങ്ങിയ മൂർച്ചയില്ലാത്ത വസ്തുക്കൾ പിടിക്കുമ്പോൾ മറുവശത്ത്‌ വാൾ, ശൂലം, തുടങ്ങിയ മൂർച്ചയുളള ആയുധങ്ങളാണ്‌ പിടിക്കുന്നത്‌ 

തുടർന്ന് വായിക്കാം 
▬▬▬▬▬▬▬▬▬▬▶️

പന്തലലങ്കാരത്തോടെ ആണ് സാധാരണ കളമെഴുത്തിനുളള ചടങ്ങുകൾ ആരംഭിക്കുന്നത്. കുരുത്തോല, ആലില, മാവില, കവുങ്ങിൻപൂക്കുല എന്നിവകൊണ്ട്‌ പാട്ടമ്പലം അലങ്കരിക്കുന്നു. ഗണം തിരിച്ച്‌ കയറുപാവി അതിൽ പതിനെട്ടുമുഴം നീളമുളള പട്ട്‌ കൂറയായി അതിനുമുകളിൽ വിരിക്കുന്നു. അലക്കിയ വെളളമുണ്ടും കൂറയായി ഉപയോഗിക്കുന്നുണ്ട്‌. അതിനുശേഷം ഗണപതിക്ക്‌ വിളക്കുകത്തിച്ച്‌ അതിനടുത്ത്‌ നിറയും വയ്‌ക്കുന്നു. ഇടങ്ങഴി നെല്ല്‌, നാഴിയരി, നാളികേരം, ശർക്കര, അവിൽ, മലർ, കദളിപ്പഴം, നിലവിളക്ക്‌, വെറ്റില, അടയ്‌ക്ക, പണം എന്നിവ അടങ്ങിയതാണ്‌ നിറ. ഇതിനടുത്തായി ഷഡ്‌കോണപദ്‌മമിടുന്നു. ഇതിൽ സർവ്വദേവീദേവൻമാരുടേയും സാന്നിദ്ധ്യം ഉണ്ടാകുമെന്നാണ്‌ പറയുന്നത്‌. പിന്നെ ശംഖുവിളിച്ച്‌ വലംതലകൊട്ടി കൊട്ടിയറിയിപ്പാണ്‌. ഇതോടെ കളമെഴുത്ത്‌ തുടങ്ങുന്നു.
കുറുപ്പിന്റെ ഭാവനയ്‌ക്കനുസരിച്ച്‌ രൗദ്രരൂപിണിയായ കാളിയുടെ രൂപം വരച്ചു തുടങ്ങുന്നു. കളത്തിനു കുറുകെ അരിപ്പൊടികൊണ്ട്‌ ഒരു വര വരയ്‌ക്കുന്നു. കറുത്തപൊടി കൊണ്ട്‌ കളത്തറ വരച്ചതിനുശേഷം മുകളിൽ മറ്റു വർണ്ണങ്ങളുപയോഗിച്ച്‌ കാല്‌, മെയ്യ്‌, മാറ്‌, കൈയ്‌ എന്നിവ വരയ്‌ക്കുന്നു. കൈകൾ വരയ്‌ക്കുന്നതിന്‌ പ്രത്യേകതകൾ ഏറെയാണ്‌. 4,8,16,32,64,128 എന്നീ ക്രമത്തിലാണ്‌ കൈകൾ വരയ്‌ക്കുന്നത്‌. ഇരുവശത്തെ കൈകളിലെ ആയുധങ്ങൾക്കുമുണ്ട്‌ പ്രത്യേകത. ഒരു വശത്തെ കൈകളിൽ ദാരികന്റെ തല, വട്ടക, പാമ്പ്‌, കയറ്‌, താമര, ഗ്രന്ഥക്കെട്ട്‌ തുടങ്ങിയ മൂർച്ചയില്ലാത്ത വസ്തുക്കൾ പിടിക്കുമ്പോൾ മറുവശത്ത്‌ വാൾ, ശൂലം, തുടങ്ങിയ മൂർച്ചയുളള ആയുധങ്ങളാണ്‌ പിടിക്കുന്നത്‌. കളമെഴുത്തിൽ അവസാനമാണ്‌ മുഖത്തിന്റെ രൂപം പൂർത്തിയാക്കുക. ഏറ്റവും ഒടുവിലത്തെ ചടങ്ങാണ്‌ മിഴിയിടൽ പച്ചപ്പൊടി, കരിപ്പൊടി, അരിപ്പൊടി, മഞ്ഞപ്പൊടി, ചുവന്നപ്പൊടി എന്നീ വർണ്ണങ്ങളാണ്‌ കളമെഴുത്തിന്‌ ഉപയോഗിക്കുന്നത്‌. കുന്നിവാകയുടെ ഇലപൊടിച്ച്‌ പച്ചയ്‌ക്കും ഉമികരിച്ച്‌ കറുപ്പിനും ഉണക്കലരിപൊടിച്ച്‌ വെളുപ്പിനും ഉപയോഗിക്കുന്നു. മഞ്ഞൾപ്പൊടിയും ചുണ്ണാമ്പും ചേർത്താണ്‌ ചുവപ്പ്‌ ഉണ്ടാക്കുന്നത്‌. മഞ്ഞപ്പൊടി സ്വർണ്ണത്തേയും ചുവപ്പുപൊടി ചെമ്പിനെയും അരിപ്പൊടി വെളളിയേയും ഉമിക്കരിപ്പൊടി ഇരുമ്പിനെയും സൂചിപ്പിക്കുന്നു. പിന്നെ ഒരുക്കുപണികൾ തുടങ്ങുന്നു. കളത്തിന്‌ ചുറ്റുമായി നിറ വയ്‌ക്കുന്നു. വലതുഭാഗത്തെ ഒരു നിറ മാറ്റുപീഠമാണ്‌. ഇവിടെ ഇരുന്നാണ്‌ തന്ത്രി പൂജകൾ ചെയ്യുന്നത്‌. ആവണപ്പലകയിൽ അലക്കിയ മുണ്ട്‌ നിറയോടൊപ്പം വച്ചതാണ്‌ മാറ്റുപീഠം. ചിലദേശങ്ങളിൽ മാറ്റുപീഠം തലവശത്തുവയ്‌ക്കുന്ന പതിവുണ്ട്‌. ചിലയിടത്ത്‌ പീഠത്തിൽവാൾ വയ്‌ക്കും. പിന്നീട്‌ തന്ത്രി പൂജ ചെയ്യുന്നു. പൂജയ്‌ക്കുശേഷം തിരിയുഴിച്ചിലാണ്‌. കളമെഴുതിയ കുറുപ്പാണ്‌ ഇതുചെയ്യുന്നത്‌. താലത്തിൽ ദീപംതെളിച്ച്‌ കാൽ, തല, സോപാനം എന്നിവിടങ്ങളിൽ മൂന്നു പ്രാവശ്യം ഉഴിയുന്നു. പിന്നെ ഉടമസ്ഥൻ വന്ന്‌ ദക്ഷിണവച്ച്‌ കളം കൈയ്യേൽക്കുന്നു. കളം കൈയ്യേറ്റു കഴിഞ്ഞാൽ കളംപാട്ട്‌ തുടങ്ങുന്നു. ചെണ്ട, ഇലത്താളം എന്നീ വാദ്യങ്ങളുടെ സഹായത്തോടെ ത്രിപുടതാളത്തിൽ പാടുന്നു. പന്തലലങ്കാരത്തിൽ തുടങ്ങുന്ന പാട്ട്‌ ഭഗവതിയുടെ കേശാദിപാദവും പാദാദികേശവും വർണ്ണിക്കുന്നു.

ഭദ്രകാളി, അയ്യപ്പൻ, വേട്ടയ്‌ക്കൊരുമകൻ, അന്തിമഹാകാളൻ, ത്രിപുരാന്തകൻ, ആരിയനമ്പി, അസുര മഹാകാളൻ, ബ്രഹ്‌മരക്ഷസ്‌, തിരുവളയനാട്ട്‌ ഭഗവതി, കുറ്റിപ്പുറത്ത്‌ ഭഗവതി, ക്ഷേത്രപാലകൻ, വീരഭദ്രൻ, കുരുമകൻ, അന്തിമലയാരൻ, കുരുതിരാമൻ, എരിഞ്ഞിപുരാന്തകൻ, നീലവട്ടാരി, ഭ്രാന്തമഹാകാളൻ എന്നീ പതിനെട്ട്‌ ശൈവമൂർത്തികൾക്ക്‌ പ്രത്യേകം പാട്ടുകളുണ്ട്‌. പാട്ടിനുശേഷം കളംമായ്‌ക്കലാണ്‌. പന്തലിന്റെ ഇരുവശത്തെയും കുരുത്തോല കളത്തിലേയ്‌ക്ക്‌ വലിച്ചിടുന്നു. ഒരു കൈയിൽ താലവുമേന്തി കുരുത്തോല മടക്കി കളംമായ്‌ക്കുന്നു. തിരുമുഖം ഒടുവിലേ മായ്‌ക്കൂ. ഒന്നുകൂടി തിരുമുഖം ഉഴിഞ്ഞതിനുശേഷം മുഖം മായ്‌ക്കുന്നു. താളവുംപാട്ടും ഉച്ചസ്ഥായിയിലെത്തുമ്പോൾ ഉറഞ്ഞുതുളളുന്ന പിണിയാൾ കളം മായ്‌ക്കുന്ന രീതിയാണ്‌ സർപ്പക്കളങ്ങളിലും മറ്റുമുളളത്‌. ഈ തൊഴിൽകൊണ്ട്‌ ജീവിക്കാനാവില്ലെന്ന്‌ മനസ്സിലാക്കായതുകൊണ്ട്‌ പല കളമെഴുത്തുകാരും മറ്റ്‌ തൊഴിലുകളിലേയ്‌ക്ക്‌ മാറിയപ്പോഴും അഭിമാനത്തോടെ ഇത്‌ കൊണ്ടുനടക്കുന്ന ചില കുടുംബങ്ങളെങ്കിലുമുണ്ട്‌.
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
═══════════════
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരവേനമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരോപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  VBT യുടെ ആസ്ട്രോ ലൈവ് അദ്ധ്യാത്മികം
🎀✿═══❁★☬ॐ☬★❁═══✿🎀
                A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
                   V            B            T
                  █║▌█║▌█║▌
                  അസ്‌ട്രോ ലൈവ് 
🎀✿═══❁★☬ॐ☬★❁═══✿🎀
    ✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇​   🪔🪔🪔🪔🪔🪔🪔🪔​
┇ ┇ ┇ ✰🪔  
┇ ┇ ✰🪔       𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖 
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉 
✰🪔 

ഭദ്രകാളിക്കളം

 ⚜ഭദ്രകാളിക്കളം⚜ 
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

 𝓐𝓼𝓽𝓻𝓸 𝓛𝓲𝓿𝓮 𝓗𝓲𝓰𝓱𝓵𝓲𝓰𝓱𝓽𝓼
▬▬▬▬▬▬🔱▬▬▬▬▬▬ 

★ ഗ്രാമങ്ങുടെയും തറവാടുകളുടെയും ഐശ്വര്യത്തിനും സമൃദ്ധിക്കും വേണ്ടി ഭദ്രകാളിയെ കുടിയിരുത്തിയ ക്ഷേത്രങ്ങളിലും കാവുകളിലും ഭദ്രകാളിക്കളം നടത്തുന്നു

★ ഭദ്രകാളിക്ഷേത്രങ്ങളിൽ മാരാൻമാരും കുറുപ്പൻമാരുമാണ്‌ കളം കുറിക്കുന്നത്‌. എന്നാൽ പരദേവതയെ വച്ചുപൂജിക്കുന്ന തറവാടുകളിലും കൊട്ടിലുകളിലും കാവുകളിലും കുറവൻ, വേലൻ, പുളളുവൻ എന്നിവർ കളമെഴുത്തും പാട്ടും നടത്തിവരുന്നു

★ കാളിയുടെ കോപം ശമിപ്പിക്കാൻ പഞ്ചവർണ്ണപ്പൊടികളാൽ സർവ്വായുധഭൂഷണയായി താണ്‌ഡവമാടുന്ന കാളിയുടെ രൂപം കുറിക്കുന്നു. ഈ കളം ദേവകൾ കാളിയുടെ ശ്രദ്ധയിൽ പെടുത്തുന്നു. സംഹാരരൂപിണിയായ തന്റെ പ്രതിച്ഛായ കണ്ട്‌ കാളി അത്ഭുതപ്പെടുകയും കോപം അടക്കുകയും ചെയ്യുന്നു 

തുടർന്ന് വായിക്കാം 
▬▬▬▬▬▬▬▬▬▬▶️

ഗ്രാമങ്ങുടെയും തറവാടുകളുടെയും ഐശ്വര്യത്തിനും സമൃദ്ധിക്കും വേണ്ടി ഭദ്രകാളിയെ കുടിയിരുത്തിയ ക്ഷേത്രങ്ങളിലും കാവുകളിലും പരദേവതയെവച്ച്‌ പൂജിക്കുന്ന തറവാടുകളിലും നാഗക്കളം, ഭദ്രകാളിക്കളം, ഭൂതത്താൻകളം, കളംപാട്ട്‌, കലശം മുതലായവ നടത്തുന്നു. കാളീക്ഷേത്രങ്ങളിൽ മുടിയേറ്റിനോടനുബന്ധിച്ചും കളമെഴുത്തും പാട്ടും നടത്തുന്നു. ചിലർ വഴിപാടായി കളമെഴുത്തും പാട്ടും നടത്താറുണ്ട്‌.

ഭദ്രകാളിക്ഷേത്രങ്ങളിൽ മാരാൻമാരും കുറുപ്പൻമാരുമാണ്‌ കളം കുറിക്കുന്നത്‌. എന്നാൽ പരദേവതയെ വച്ചുപൂജിക്കുന്ന തറവാടുകളിലും കൊട്ടിലുകളിലും കാവുകളിലും കുറവൻ, വേലൻ, പുളളുവൻ എന്നിവർ കളമെഴുത്തും പാട്ടും നടത്തിവരുന്നു. ചില ദേശങ്ങളിൽ ഏഴുദിവസംവരെ നീണ്ടുനിൽക്കുന്ന കളമെഴുത്തും പാട്ടും നടത്താറുണ്ട്‌. ചില പ്രത്യേകമാസങ്ങളിലാണ്‌ പല കാവുകളിലും കളമെഴുത്ത്‌ നടക്കുന്നത്‌. വൃശ്ചികമാസത്തിലാണ്‌ മാള മേക്കാട്‌ സർപ്പം അണിയൽ. എറണാകുളം ജില്ലയിലെ അമ്മണം തറവാട്ടിൽ ധനുമാസത്തിൽ കളമെഴുത്തും പാട്ടും നടത്തിവരുന്നു. കൊടുങ്ങല്ലൂർ ശ്രീനാരായണപുരം ശങ്കുളങ്ങരക്ഷേത്രത്തിൽ കർക്കിടകമാസത്തിൽ മൂന്നുദിവസം നീണ്ടുനിൽക്കുന്ന കളവും തീയാട്ടും നടത്തുന്നു. കുഴൂർ ദേശത്തെ തലയാക്കുളം ഭഗവതിക്കാവിലെ മുടിയേറ്റും കളമെഴുത്തുംപാട്ടും കുംഭമാസത്തിലാണ്‌ നടക്കുന്നത്‌. കൊരട്ടിദേശത്തെ വാരണാട്ടു കുറുപ്പൻമാർക്കാണ്‌ ഇവിടെ കളമെഴുത്തിനവകാശം. മീനമാസത്തിൽ വേലൂർ കുട്ടംകുളംകോട്ടയിൽ നാഗക്കാവിൽ പതിന്നാല്‌ ദിവസം നീണ്ടുനിൽക്കുന്ന ഭഗവതിപ്പാട്ടും നാഗക്കളവും നടത്താറുണ്ട്‌. 121 നാഗങ്ങളുടെ കളമെഴുതി നടത്തുന്നതാണ്‌ നാഗക്കളം. ഭൂതത്താൻകളവും തേരേറ്റി കൊട്ടിയിരുത്തുക എന്ന ചടങ്ങും അവിടെ നടത്തുന്നു.

കളമെഴുത്ത്‌ എന്ന്‌ എങ്ങനെ തുടങ്ങി എന്നതിന്‌ വ്യക്തമായ രേഖകളില്ല. കളമെഴുത്തിനെ സംബന്ധിച്ച ഒരു ഐതിഹ്യം ഇങ്ങനെയാണ്‌.ദാരികന്റെ സംഹാരത്തിനായി ശിവന്റെ തൃക്കണ്ണിൽനിന്ന്‌ കാളി രൂപമെടുത്തു. സർവ്വകഴിവുകളുമുളള ദാരികനെ വധിക്കണമെങ്കിൽ ദാരികന്റെ ചോരകുടിക്കണം. അതിനായി രൂപമെടുത്ത ശ്യാമവർണ്ണരൂപിണി ദാരികന്റെ തലയറുത്ത്‌ നിണംനുകർന്ന്‌ സംഹാരനൃത്തമാടുന്നു. ഇതുകണ്ട ത്രിമൂർത്തികളും ദേവൻമാരും ഭയന്നു വിറയ്‌ക്കുന്നു. കാളിയുടെ കോപം ശമിപ്പിക്കാൻ ശിവൻ തന്റെ ആശ്രിതനോട്‌ രൂപം കണ്ടെത്താൻ ആവശ്യപ്പെട്ടതനുസരിച്ച്‌ ആശ്രിതൻ പഞ്ചവർണ്ണപ്പൊടികളാൽ സർവ്വായുധഭൂഷണയായി താണ്‌ഡവമാടുന്ന കാളിയുടെ രൂപം കുറിക്കുന്നു. ഈ കളം ദേവകൾ കാളിയുടെ ശ്രദ്ധയിൽ പെടുത്തുന്നു. സംഹാരരൂപിണിയായ തന്റെ പ്രതിച്ഛായ കണ്ട്‌ കാളി അത്ഭുതപ്പെടുകയും കോപം അടക്കുകയും ചെയ്യുന്നു. എല്ലാ ദോഷങ്ങളും തീർന്ന സർവ്വൈശ്വര്യവും ഉണ്ടാകുന്നതിന്‌ ഇത്‌ ഒരു ചടങ്ങായി കാളിപ്രീതിയ്‌ക്കായി തുടർന്നുപോരുന്നു. കളം കുറിച്ചതുകൊണ്ടാണ്‌ കുറുപ്പൻമാർ എന്നു പേരുകിട്ടിയതെന്നും വിശ്വാസമുണ്ട്‌.
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
═══════════════
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരവേനമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരോപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  VBT യുടെ ആസ്ട്രോ ലൈവ് അദ്ധ്യാത്മികം
🎀✿═══❁★☬ॐ☬★❁═══✿🎀
                A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
                   V            B            T
                  █║▌█║▌█║▌
                  അസ്‌ട്രോ ലൈവ് 
🎀✿═══❁★☬ॐ☬★❁═══✿🎀
    ✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇​   🪔🪔🪔🪔🪔🪔🪔🪔​
┇ ┇ ┇ ✰🪔  
┇ ┇ ✰🪔       𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖 
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉 
✰🪔