Tuesday, June 29, 2021

പഞ്ചാംഗം 30-06-2021

🔥💦💦💦💦🌞💦💦💦💦🔥
🌸V.B.T-നിത്യ പഞ്ചാംഗം🌸
🔥💦💦💦💦🌞💦💦💦💦🔥

      
ഹരിശ്രീ ഗണപതയേ നമഃ അവിഘ്നമസ്തുഃ ശ്രീ ഗുരുഭ്യോ നമഃ,  ഓം ശ്രീ സുബ്രഹ്മണ്യയായ നമഃ, മാതാ,പിതാ,ഗുരു,ദൈവത്തെ വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും 👣തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 🙏🪔 

ഏവർക്കും നല്ലൊരു ദിവസം ആശംസിച്ചുകൊണ്ട് ഇന്നത്തെ പഞ്ചാംഗത്തിലേക്ക് സ്വാഗതം  ഇന്ന് പിറന്നാൾ ആഘോഷിക്കേണ്ട നക്ഷത്രം പൂരൂരുട്ടാതി ആണ്, 🎂ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന എല്ലാ കൂട്ടുകാർക്കും ജന്മദിനാശംസകൾ💐💐💐 നേരുന്നതോടൊപ്പം ദീർഘായുസ്സിനായി പ്രാർത്ഥിക്കുന്നു, ഓം നമോ ഭഗവതേ വാസുദേവായ 🙏
▬▬▬▬▬▬▬▬▬▬▬▬▬▬▬▬
🔥┈┅❀꧁Astro Live꧂❀┅┉🔥
▬▬▬▬▬▬▬▬▬▬▬▬▬▬▬▬
✻-കേരളത്തെ അടിസ്ഥാനമാക്കി ഇന്നത്തെ പഞ്ചാംഗം ഗണിച്ചീടുന്നു 

🪐- ഇന്ന് ക്രിസ്ത്വാബ്ദം 2021 ജൂൺ മാസം 30 ആം തിയതി ബുധനാഴ്ച  

✻-കൊല്ലവർഷം1196 മിഥുനം മാസം 16           

✻-തിഥി  ഷഷ്ടി  

✻-നക്ഷത്രം  പൂരുരുട്ടാതി 49നാഴിക :47വിനാഴിക  നക്ഷത്ര ആരംഭം: 30-06-2021- 01:01 am മുതൽ 01-07-2021-     02:22 am വരെ

✻-കരണം :വാണിജ  

✻-പക്ഷ  കൃഷ്ണ  

✻-യോഗം  ആയുഷ്മാൻ 

✻-ദിനം  ബുധനാഴ്ച  

✻-സൂര്യോദയം  05:58:37  

✻-ചന്ദ്രോദയം  23:41:00  

✻-സൂര്യാസ്തമയം  18:44:22  

✻-ചന്ദ്രാസ്തമയം  11:05:59  

✻-ഋതു  വര്‍ഷം  

✻-അഭിജിത്  ബുധനാഴ്ച എടുക്കാറില്ല 

✻-യാമകണ്ടകാലം  08:31:46 - 09:22:49

✻-രാഹുകാലം  12:21:29 - 13:57:12

✻-ഗുളിക കാലം  10:45:46 - 12:21:29

✻-ശ്രാദ്ധ നക്ഷത്രം പൂരൂരുട്ടാതി
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
▬▬▬▬▬▬▬▬▬▬▬▬▬▬▬▬
2021 ജൂൺ മാസത്തെ വിശേഷ ദിവസങ്ങൾ താഴെ ചേർക്കുന്നു..
▬▬▬▬▬▬▬▬▬▬▬▬▬▬▬▬
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
✺ 05 Sat⇒പരിസ്ഥിതി ദിനം
✺ 06 Sun⇒അപരാ ഏകാദശി
✺ 07 Mon⇒പ്രദോഷ വ്രതം
✺ 10 Thu⇒സാവിത്രി വ്രതം , അമാവാസി
✺ 15 Tue⇒ശബരിമല മാസ പൂജ ആരംഭം , മിഥുന രവി സംക്രമം , ശടശീതി പുണ്യകാലം
✺ 16 Wed⇒ഷഷ്ടി
✺ 18 Fri⇒വൃഷഭ വ്രതം
✺ 20 Sun⇒ഫാദേഴ്‌സ് ഡേ
✺ 21 Mon⇒നിർജലാ ഏകാദശി
✺ 22 Tue⇒പ്രദോഷ വ്രതം
✺ 24 Thu⇒സാവിത്രി വ്രതം , പൗർണമി , പൗർണമി വ്രതം
✺ 15 Tue⇒മിഥുനം 1
▬▬▬▬▬▬▬▬▬▬▬▬▬▬▬▬
🔥ബാങ്ക് അവധികൾ🔥 
▬▬▬▬▬▬▬▬▬▬▬▬▬▬▬▬
✺ 12 Sat⇒ബാങ്ക് അവധി
✺ 26 Sat⇒ബാങ്ക് അവധി
═══════════════
🪔ശ്രീമദ് ഭഗവദ്ഗീത🪔
═══════════════
🎼✨🎼✨🎼✨🎼✨🎼✨🎼
അദ്ധ്യായം- 01-ഗീതാധ്യാനം 
🎼✨🎼✨🎼✨🎼✨🎼✨🎼
              
 ശ്ലോകം - 05 
▬▬▬▬▬▬▬▬▬▬▬▬▬▬▬
വസുദേവസുതം ദേവം കംസചാണൂരമ‍ര്‍ദ്ദനം
ദേവകീപരമാനന്ദം കൃഷ്ണം വന്ദേ ജഗദ്ഗുരും

പരിഭാഷ
▬▬▬▬▬▬▬▬▬▬▬▬▬▬▬
വസുദേവന്റെ പുത്രനും, കംസചാണൂരന്മാരെ വധിച്ചവനും, ദേവകിയ്ക്ക് പരമാനന്ദം നല്കുന്നവനും, ജഗദ്ഗുരുവുമായ ഭഗവാന്‍ ശ്രീകൃഷ്ണനെ ഞാന്‍ വന്ദിക്കുന്നു
▬▬▬▬▬▬▬▬▬▬▬▬▬▬▬▬
VBT Astro Live Astrology I Prashnam I Jathakam I Porutham I Muhoortham I Live Hora I Poojas I Yandram I Mandram I Thandram I Vasthu I
▬▬▬▬▬▬▬▬▬▬▬▬▬▬▬▬

Sunday, June 27, 2021

പഞ്ചാംഗം 28-06-2021

🔥💦💦💦💦🌞💦💦💦💦🔥
🌸V.B.T-നിത്യ പഞ്ചാംഗം🌸
🔥💦💦💦💦🌞💦💦💦💦🔥

ഹരിശ്രീ ഗണപതയേ നമഃ അവിഘ്നമസ്തുഃ ശ്രീ ഗുരുഭ്യോ നമഃ,  ഓം ശ്രീ സുബ്രഹ്മണ്യയായ നമഃ, മാതാ,പിതാ,ഗുരു,ദൈവത്തെ വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും 👣തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 🙏🪔 

ഏവർക്കും നല്ലൊരു ദിവസം ആശംസിച്ചുകൊണ്ട് ഇന്നത്തെ പഞ്ചാംഗത്തിലേക്ക് സ്വാഗതം ഇന്ന് പിറന്നാൾ ആഘോഷിക്കേണ്ട നക്ഷത്രം  അവിട്ടം ആണ്, 🎂ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന എല്ലാ കൂട്ടുകാർക്കും ജന്മദിനാശംസകൾ💐💐💐 നേരുന്നതോടൊപ്പം ദീർഘായുസ്സിനായി പ്രാർത്ഥിക്കുന്നു, ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏
▬▬▬▬▬▬▬▬▬▬▬▬▬▬▬▬
🔥┈┅❀꧁Astro Live꧂❀┅┉🔥
▬▬▬▬▬▬▬▬▬▬▬▬▬▬▬▬
✻-കേരളത്തെ അടിസ്ഥാനമാക്കി ഇന്നത്തെ പഞ്ചാംഗം ഗണിച്ചീടുന്നു 

🪐- ഇന്ന് ക്രിസ്ത്വാബ്ദം 2021 ജൂൺ മാസം 28 ആം തിയതി തിങ്കളാഴ്ച  

✻-കൊല്ലവർഷം1196 മിഥുനം മാസം 14           

✻-തിഥി  ചതുർഥി 

✻-നക്ഷത്രം  അവിട്ടം 46നാഴിക :43വിനാഴിക നക്ഷത്ര ആരംഭം: 28-06-2021- 01:21 am മുതൽ  29-06-2021- 00:48 am വരെ

✻-കരണം :ബാലവൻ  

✻-പക്ഷ  കൃഷ്ണ  

✻-യോഗം  വിഷ്കംബം  

✻-ദിനം  തിങ്കളാഴ്ച  

✻-സൂര്യോദയം  05:58:08  

✻-ചന്ദ്രോദയം  22:17:00  

✻-സൂര്യാസ്തമയം  18:44:03  

✻-ചന്ദ്രാസ്തമയം  09:20:00  

✻-അഭിജിത്  11:55:34 - 12:46:37

✻- ദുഷ്ട മുഹൂർത്തങ്ങൾ : 
12:46:37 - 13:37:41
15:19:49 - 16:10:52

✻-യാമകണ്ടകാലം  11:55:34 - 12:46:37

✻- രാഹുകാലം  07:33:52 - 09:09:36

✻-ഗുളിക കാലം  13:56:50 - 15:32:34

✻-ശ്രാദ്ധ നക്ഷത്രം അവിട്ടം
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
▬▬▬▬▬▬▬▬▬▬▬▬▬▬▬▬
VBT Astro Live Astrology I Prashnam I Jathakam I Porutham I Muhoortham I Live Hora I Poojas I Yandram I Mandram I Thandram I Vasthu I
▬▬▬▬▬▬▬▬▬▬▬▬▬▬▬▬
2021 ജൂൺ മാസത്തെ വിശേഷ ദിവസങ്ങൾ താഴെ ചേർക്കുന്നു..
▬▬▬▬▬▬▬▬▬▬▬▬▬▬▬▬
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
✺ 05 Sat⇒പരിസ്ഥിതി ദിനം
✺ 06 Sun⇒അപരാ ഏകാദശി
✺ 07 Mon⇒പ്രദോഷ വ്രതം
✺ 10 Thu⇒സാവിത്രി വ്രതം , അമാവാസി
✺ 15 Tue⇒ശബരിമല മാസ പൂജ ആരംഭം , മിഥുന രവി സംക്രമം , ശടശീതി പുണ്യകാലം
✺ 16 Wed⇒ഷഷ്ടി
✺ 18 Fri⇒വൃഷഭ വ്രതം
✺ 20 Sun⇒ഫാദേഴ്‌സ് ഡേ
✺ 21 Mon⇒നിർജലാ ഏകാദശി
✺ 22 Tue⇒പ്രദോഷ വ്രതം
✺ 24 Thu⇒സാവിത്രി വ്രതം , പൗർണമി , പൗർണമി വ്രതം
✺ 15 Tue⇒മിഥുനം 1
▬▬▬▬▬▬▬▬▬▬▬▬▬▬▬▬
🔥ബാങ്ക് അവധികൾ🔥 
▬▬▬▬▬▬▬▬▬▬▬▬▬▬▬▬
✺ 12 Sat⇒ബാങ്ക് അവധി
✺ 26 Sat⇒ബാങ്ക് അവധി
═══════════════
🪔ശ്രീമദ് ഭഗവദ്ഗീത🪔
═══════════════
🎼✨🎼✨🎼✨🎼✨🎼✨🎼
അദ്ധ്യായം- 01-ഗീതാധ്യാനം 
🎼✨🎼✨🎼✨🎼✨🎼✨🎼
              
 ശ്ലോകം - 04 
▬▬▬▬▬▬▬▬▬▬▬▬▬▬▬
സര്‍വ്വോപനിഷദോ ഗാവോ ദോഗ്ദ്ധാ ഗോപാലനന്ദനഃ
പാര്‍ഥോ വത്സഃ സുധീര്‍ഭോക്താ ദുഗ്ധം ഗീതാമൃതം മഹത്

പരിഭാഷ
▬▬▬▬▬▬▬▬▬▬▬▬▬▬▬
എല്ലാ ഉപനിഷത്തുക്കളും പശുക്കളും, കറവക്കാരന്‍ ശ്രീകൃഷ്ണനും, പശുക്കിടാവ് അര്‍ജുനനും, പാല്‍ ഗീതാമൃതവുമാണെന്നു കരുതിയാല്‍ അത് ഭുജിക്കുന്നവര്‍ ബുദ്ധിമാന്മാരാകുന്നു
▬▬▬▬▬▬▬▬▬▬▬▬▬▬▬▬
VBT Astro Live Astrology I Prashnam I Jathakam I Porutham I Muhoortham I Live Hora I Poojas I Yandram I Mandram I Thandram I Vasthu I
▬▬▬▬▬▬▬▬▬▬▬▬▬▬▬▬

പഞ്ചാംഗം 27-06-2021

🔥💦💦💦💦🌞💦💦💦💦🔥
🌸V.B.T-നിത്യ പഞ്ചാംഗം🌸
🔥💦💦💦💦🌞💦💦💦💦🔥

ഹരിശ്രീ ഗണപതയേ നമഃ അവിഘ്നമസ്തുഃ ശ്രീ ഗുരുഭ്യോ നമഃ,  ഓം ശ്രീ സുബ്രഹ്മണ്യയായ നമഃ, മാതാ,പിതാ,ഗുരു,ദൈവത്തെ വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും 👣തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 🙏🪔 

ഏവർക്കും നല്ലൊരു ദിവസം ആശംസിച്ചുകൊണ്ട് ഇന്നത്തെ പഞ്ചാംഗത്തിലേക്ക് സ്വാഗതം ഇന്ന് പിറന്നാൾ ആഘോഷിക്കേണ്ട നക്ഷത്രം  ഉത്രാടം ആണ്, 🎂ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന എല്ലാ കൂട്ടുകാർക്കും ജന്മദിനാശംസകൾ💐💐💐 നേരുന്നതോടൊപ്പം ദീർഘായുസ്സിനായി പ്രാർത്ഥിക്കുന്നു, ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏
▬▬▬▬▬▬▬▬▬▬▬▬▬▬▬▬
🔥┈┅❀꧁Astro Live꧂❀┅┉🔥
▬▬▬▬▬▬▬▬▬▬▬▬▬▬▬▬
✻-കേരളത്തെ അടിസ്ഥാനമാക്കി ഇന്നത്തെ പഞ്ചാംഗം ഗണിച്ചീടുന്നു 

🪐- ഇന്ന് ക്രിസ്ത്വാബ്ദം 2021 ജൂൺ മാസം 27 ആം തിയതി ഞായറാഴ്ച  

✻-കൊല്ലവർഷം1196 മിഥുനം മാസം 13          

✻-തിഥി  ത്രിതിയ  

✻-നക്ഷത്രം  തിരുവോണം 48നാഴിക :08വിനാഴിക നക്ഷത്ര ആരംഭം: 27-06-2021- 02:36 am മുതൽ  28-06-2021-01:21 am വരെ

✻-കരണം :വിഷ്ടി 

✻-പക്ഷ  കൃഷ്ണ  

✻-യോഗം  വൈധ്രിതി

✻-ദിനം  ഞായറാഴ്ച  

✻-സൂര്യോദയം  05:57:52  

✻-ചന്ദ്രോദയം  21:27:59  

✻-സൂര്യാസ്തമയം  18:43:54  

✻-ചന്ദ്രാസ്തമയം  08:20:59  

  
✻-അഭിജിത്  11:55:21 - 12:46:25

✻-യാമകണ്ടകാലം  13:37:29 - 14:28:33

✻-രാഹുകാലം  17:08:08 - 18:43:54

✻-ഗുളികൻ  17:01:45 - 17:52:49

✻-കാലവേല  11:55:21 - 12:46:25

✻-ഗുളിക കാലം  15:32:23 - 17:08:08

✻-ശ്രാദ്ധ നക്ഷത്രം തിരുവോണം
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
▬▬▬▬▬▬▬▬▬▬▬▬▬▬▬▬
VBT Astro Live Astrology I Prashnam I Jathakam I Porutham I Muhoortham I Live Hora I Poojas I Yandram I Mandram I Thandram I Vasthu I
▬▬▬▬▬▬▬▬▬▬▬▬▬▬▬▬
2021 ജൂൺ മാസത്തെ വിശേഷ ദിവസങ്ങൾ താഴെ ചേർക്കുന്നു..
▬▬▬▬▬▬▬▬▬▬▬▬▬▬▬▬
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
✺ 05 Sat⇒പരിസ്ഥിതി ദിനം
✺ 06 Sun⇒അപരാ ഏകാദശി
✺ 07 Mon⇒പ്രദോഷ വ്രതം
✺ 10 Thu⇒സാവിത്രി വ്രതം , അമാവാസി
✺ 15 Tue⇒ശബരിമല മാസ പൂജ ആരംഭം , മിഥുന രവി സംക്രമം , ശടശീതി പുണ്യകാലം
✺ 16 Wed⇒ഷഷ്ടി
✺ 18 Fri⇒വൃഷഭ വ്രതം
✺ 20 Sun⇒ഫാദേഴ്‌സ് ഡേ
✺ 21 Mon⇒നിർജലാ ഏകാദശി
✺ 22 Tue⇒പ്രദോഷ വ്രതം
✺ 24 Thu⇒സാവിത്രി വ്രതം , പൗർണമി , പൗർണമി വ്രതം
✺ 15 Tue⇒മിഥുനം 1
▬▬▬▬▬▬▬▬▬▬▬▬▬▬▬▬
🔥ബാങ്ക് അവധികൾ🔥 
▬▬▬▬▬▬▬▬▬▬▬▬▬▬▬▬
✺ 12 Sat⇒ബാങ്ക് അവധി
✺ 26 Sat⇒ബാങ്ക് അവധി
═══════════════
🪔ശ്രീമദ് ഭഗവദ്ഗീത🪔
═══════════════
🎼✨🎼✨🎼✨🎼✨🎼✨🎼
അദ്ധ്യായം- 01-ഗീതാധ്യാനം 
🎼✨🎼✨🎼✨🎼✨🎼✨🎼
              
 ശ്ലോകം - 03 
▬▬▬▬▬▬▬▬▬▬▬▬▬▬▬
പ്രപന്നപാരിജാതായ തോത്രവേത്രൈകപാണയേ 
ജ്ഞാനമുദ്രായ കൃഷ്ണായ ഗീതാമൃതദുഹേ നമഃ

പരിഭാഷ
▬▬▬▬▬▬▬▬▬▬▬▬▬▬▬
ശരണാര്‍ഥികളുടെ അഭിലാഷങ്ങളെയെല്ലാം നിറവേറ്റുന്നവനും, ചമ്മട്ടിയും കോലും കൈയ്യിലേന്തിയവനും, ജ്ഞാനമുദ്ര പിടിച്ചവനും ഗീതാമൃതം കറന്നവനുമായ ഭഗവാന്‍ ശ്രീകൃഷ്ണനു നമസ്കാരം
▬▬▬▬▬▬▬▬▬▬▬▬▬▬▬▬


Friday, June 25, 2021

ഗണപതിയ്ക്ക് അർപ്പിച്ച നാളികേരം പൊട്ടിയില്ലെങ്കിൽ

 ⚜ഗണപതിയ്ക്ക് അർപ്പിച്ച നാളികേരം പൊട്ടിയില്ലെങ്കിൽ⚜ 
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

 𝓐𝓼𝓽𝓻𝓸 𝓛𝓲𝓿𝓮 𝓗𝓲𝓰𝓱𝓵𝓲𝓰𝓱𝓽𝓼 
▬▬▬▬▬▬🔱▬▬▬▬▬▬ 

★ നാളികേരം മനുഷ്യശരീരത്തിനു തുല്യമാണ് എന്നാണു സങ്കൽപം

★ പുറമെ നാരുകളോടു കൂടി ആവരണമുള്ള കട്ടിയുള്ള ചിരട്ടയുള്ളതും ഇതിനുള്ളിൽ മാംസളമായ ഭാഗവും അതിന്റെ ഉള്ളിൽ അമൃതമായ ജലവും ഉള്ളതിനാലാണു നാളികേരത്തെ മനുഷ്യശരീരത്തോട്‌ ഉപമിക്കുന്നത്‌

★ നാളികേരം ഉടയ്ക്കുന്നതിലൂടെ ഭഗവാനു സ്വയം പൂർ‌ണമായും നമ്മെ സമർപ്പിക്കുകയാണു ചെയ്യുന്നത്. നാളികേരം ഉടയ്ക്കുന്നതിലൂടെ ഞാൻ എന്ന ഭാവത്തെയാണ് ഉടച്ചുകളയുന്നത് 

തുടർന്ന് വായിക്കാം 
▬▬▬▬▬▬▬▬▬▬▶️

നാളികേരം മനുഷ്യശരീരത്തിനു തുല്യമാണ് എന്നാണു സങ്കൽപം. പുറമെ നാരുകളോടു കൂടി ആവരണമുള്ള കട്ടിയുള്ള ചിരട്ടയുള്ളതും ഇതിനുള്ളിൽ മാംസളമായ ഭാഗവും അതിന്റെ ഉള്ളിൽ അമൃതമായ ജലവും ഉള്ളതിനാലാണു നാളികേരത്തെ മനുഷ്യശരീരത്തോട്‌ ഉപമിക്കുന്നത്‌. ഗണപതിക്കു നാളികേരം ഉടയ്ക്കുന്നതിലൂടെ ഭഗവാനു സ്വയം പൂർ‌ണമായും നമ്മെ സമർപ്പിക്കുകയാണു ചെയ്യുന്നത്. നാളികേരം ഉടയ്ക്കുന്നതിലൂടെ ഞാൻ എന്ന ഭാവത്തെയാണ് ഉടച്ചുകളയുന്നത്.

ഗണപതിക്കുള്ള പ്രധാന വഴിപാടാണിത്. ഗണങ്ങളുടെ അധിപനായ ഗണപതിക്കു മൂന്നു കണ്ണുള്ള നാളികേരം അർപ്പിക്കുന്നതിലൂടെ സകലവിഘ്നങ്ങളും ഇല്ലാതാക്കാൻ‌ സാധിക്കും എന്നു വിശ്വസിക്കപ്പെടുന്നു. വിഘ്നങ്ങൾ മാറ്റാൻ നാളികേരമുടയ്ക്കല്‍ സാധാരണയായി നടന്നുവരാറുള്ള ആചാരമാണ്. ഗണപതി ഭഗവാന്റെ പ്രീതിക്കായാണ്‌ ഈ കർ‌മം അനുഷ്ഠിക്കുന്നത്‌. നാളികേരം ഒരിക്കൽ‌ പൊട്ടിയില്ലെങ്കില്‍ അതു വീണ്ടും എടുത്ത് ഉടയ്ക്കരുത്. വേറെ നാളികേരം വാങ്ങി വിണ്ടും ഉടയ്ക്കുന്നതാണ് ഉത്തമം. നാളികേരം എറിഞ്ഞുടയ്‌ക്കാന്‍ ശക്തിയില്ലെന്നു സ്വയം തോന്നിയാൽ വേറൊരു വ്യക്തിവശം നാളികേരം നല്‍കി ഉടപ്പിക്കാം. മംഗല്യതടസ്സം മാറാന്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെ വനഗണപതിക്കും സന്താനസൗഭാഗ്യത്തിനു മലയാലപ്പുഴ ക്ഷേത്രത്തിലെ ബാലഗണപതിക്കും ജോലിതടസ്സം നീങ്ങാൻ എള്ളാംകാവിലെ മഹാഗണപതിയ്ക്കും നാളികേരം ഉടയ്ക്കുന്നത് ഉത്തമമാണ്.

ശബരിമല ദർ‌ശനത്തിനു പോകുമ്പോൾ‌ നെയ്‌ത്തേങ്ങ കൂടാതെ അഞ്ചു നാളികേരങ്ങൾ കൂടി അയ്യപ്പൻമാർ കരുതാറുണ്ട്. എരുമേലിയിലും പമ്പാ ഗണപതിക്കും ശരംകുത്തിയിലും പതിനെട്ടാംപടി കയറും മുൻപും ഓരോ നാളികേരം ഉടയ്ക്കും. മാളികപ്പുറത്ത് ഉരുട്ടാനായി ഒരു നാളികേരം വേണം. വിഘ്നങ്ങൾ മാറുന്നതിനായി ഞാനെന്ന ഭാവത്തെ ഉടച്ചു കളയുന്നതിന്റെ പ്രതീകമാണിത്.

ഫലപ്രാപ്തിക്കായി വെറുതെ നാളികേരമുടയ്ക്കാതെ ഗണപതിഭഗവാനെ പ്രാർത്ഥിച്ചുകൊണ്ട് വേണം നാളികേരമുടയ്ക്കാൻ.

ഗണപതി സ്തുതി

ഏക ദന്തം മഹാകായം തപ്തകാഞ്ജന സന്നിഭം, ലംഭോദരം വിശാലാക്ഷം വന്ദേഹം ഗണനായകം

അംബികാ ഹൃദയാനന്ദം മാതൃഭിഃപരിവേഷ്ടിതം ഭക്തപ്രിയം മദോന്മത്തം വന്ദേഹം ഗണനായകം

ചിത്ര രത്ന വിചിത്രാംഗം ചിത്രമാലാ വിഭൂഷിതം കാമരൂപ ധരം ദേവം വന്ദേഹം ഗണനായകം


𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 
▬▬▬▬▬▬▬▬▬▬▬▬▬▬▬▬
🔥┈┅❀꧁Astro Live꧂❀┅┉🔥
▬▬▬▬▬▬▬▬▬▬▬▬▬▬▬▬

വെറ്റില

 ⚜വെറ്റില ആചാരം⚜ 
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

 𝓐𝓼𝓽𝓻𝓸 𝓛𝓲𝓿𝓮 𝓗𝓲𝓰𝓱𝓵𝓲𝓰𝓱𝓽𝓼 
▬▬▬▬▬▬🔱▬▬▬▬▬▬ 

★ വെറ്റിലകൊടിയെ വളരെ പാവനമായാണ് പഴയ കാലത്ത് വീക്ഷിച്ചിരുന്നത്. വെറ്റില മുറുക്കുന്നത് ഐശ്വര്യത്തിന്റെയും ആഢ്യത്വത്തിന്റെയും പ്രതീകമത്രെ. നാലും കൂട്ടി  മുറുക്കുന്നതാണ് പതിവ്

★ ശുഭകാര്യങ്ങൾക്കായി ഗണപതി ഇരുത്തുമ്പോഴും,ദക്ഷിണ കൊടുക്കുമ്പോഴും,നിറപറ ഒരുക്കുമ്പോഴും എന്നു വേണ്ട ഏത് മംഗളകാര്യങ്ങൾക്കും വെറ്റിലയും പാക്കും അവിഭാജ്യ ഘടകം തന്നെ

★ അഷ്ടമംഗല്യ വസ്തുക്കളിൽ ദേവീദേവന്മാരെ ഉൾക്കൊള്ളുന്നതാണത്രേ വെറ്റില. അതിന്റെ തലയ്ക്കൽ മഹാലക്ഷ്മിയും, മദ്ധ്യത്തിൽ സരസ്വതിയും വസിക്കുന്നു എന്നാണ് സങ്കല്പം 

തുടർന്ന് വായിക്കാം 
▬▬▬▬▬▬▬▬▬▬▶️

വെറ്റിലകൊടിയെ വളരെ പാവനമായാണ് പഴയ കാലത്ത് വീക്ഷിച്ചിരുന്നത്. വെറ്റില മുറുക്കുന്നത് ഐശ്വര്യത്തിന്റെയും ആഢ്യത്വത്തിന്റെയും പ്രതീകമത്രെ. നാലും കൂട്ടി ( വെറ്റില, ചുണ്ണാമ്പ്, പാക്ക്, പുകയില) മുറുക്കുന്നതാണ് പതിവ്. പുകയില ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് നല്ലതെന്ന്  ആധുനിക ലോകം കണ്ടെത്തിയിട്ടുണ്ട്. ശുഭകാര്യങ്ങൾക്കായി ഗണപതി ഇരുത്തുമ്പോഴും,ദക്ഷിണ കൊടുക്കുമ്പോഴും,
നിറപറ ഒരുക്കുമ്പോഴും എന്നു വേണ്ട ഏത് മംഗളകാര്യങ്ങൾക്കും വെറ്റിലയും പാക്കും അവിഭാജ്യ ഘടകം തന്നെ. 


അഷ്ടമംഗല്യ വസ്തുക്കളിൽ ദേവീദേവന്മാരെ ഉൾക്കൊള്ളുന്നതാണത്രേ വെറ്റില. അതിന്റെ തലയ്ക്കൽ മഹാലക്ഷ്മിയും, മദ്ധ്യത്തിൽ സരസ്വതിയും വസിക്കുന്നു എന്നാണ് സങ്കല്പം. ഞെട്ടിൽ ജ്യേഷ്ഠാ ഭഗവതിയും, വലതുവശത്ത് ഭൂദേവതയും, ഇടതുവശത്ത് പാർവ്വതിയും, അന്തർഭാഗത്ത് വിഷ്ണുവും, പുറത്ത് ശിവനും, അധിവസിക്കുന്നു. കൂടാതെ ശുക്രൻ, ദേവേന്ദ്രൻ, സൂര്യൻ, കാമദേവൻ എന്നിവരേയും ശുദ്ധമായ വെറ്റില ഉൾക്കൊള്ളുന്നു എന്നാണ് വിശ്വാസം. ശുഭാവസരങ്ങളിൽ വെറ്റില ഉപയോഗിക്കുന്നതിനെ പറ്റിയും വിധിയുണ്ട്. രണ്ടായി നെടുകെ മുറിഞ്ഞ വെറ്റില, ദ്വാരമുള്ളവ, ഉണങ്ങിയവ തുടങ്ങിയത് ഉപയോഗിക്കാൻ പാടില്ല എന്നാണ് ആചാരം. ഞെട്ട് കളഞ്ഞ ശേഷം മുറുക്കാൻ എടുക്കാം. മൂക്കാത്ത തളിർവെറ്റില വേണം തിരഞ്ഞെടുക്കുവാൻ. വെറ്റില മുറുകുമ്പോൾ, ശരീരത്തിന്റെ ആരോഗ്യത്തിന് ആവശ്യമായ കാൽസിയം തുടങ്ങിയവ ലഭിക്കും എന്ന് പറയപ്പെടുന്നു.


𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 
▬▬▬▬▬▬▬▬▬▬▬▬▬▬▬▬
🔥┈┅❀꧁Astro Live꧂❀┅┉🔥
▬▬▬▬▬▬▬▬▬▬▬▬▬▬▬▬

ലളിതാ സഹസ്രനാമ സ്തോത്രം

 ⚜ശ്രീ ലളിതാ സഹസ്രനാമ സ്തോത്രം⚜ 
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

ധ്യാനം

സിന്ദുരാരുണവിഗ്രഹാംത്രിണയനാംമാണിക്യമൗലിസ്‌ഫുരത്‌-
താരാനായകശേഖരാംസ്മിതമുഖീമാപീനവക്ഷോരുഹാം
പാണിഭ്യാമളിപൂർണ്ണരത്നചഷകംരക്തോത്‌പലംബിഭ്രതീം
സൗമ്യാംരത്നഘടസ്ഥരക്തചരണാംധ്യായേത്‌പരാമംബികാം.
🌸✨🌸✨🌸✨🌸✨🌸✨🌸
ധ്യായേത്‌പദ്‌മാസനസ്‌ഥാംവികസിതവദനാംപദ്‌മപത്രായതാക്ഷീം
ഹേമാഭാംപീതവസ്ത്രാംകരകലിതലസത്‌ഹേമപദ്‌മാംവരാംഗീം
സർവ്വാലങ്കാരയുക്താംസതതമഭയദാംഭക്തനമ്രാംഭവാനീം
ശ്രീവിദ്യാംശാന്തമുർത്തിംസകലസുരനുതാംസർവ്വസമ്പദ്‌പ്രദാത്രീം.
🌸✨🌸✨🌸✨🌸✨🌸✨🌸
സകുങ്കുമവിലേപനാമളികചുംബികസ്തൂരികാം
സമന്ദഹസിതേക്ഷണാം സശരചാപപാശാങ്കുശാം
അശേഷജനമോഹിനീമരുണമാല്യഭൂഷോജ്ജ്വലാം
ജപാകുസുമഭാസുരാംജപവിധൗ സ്മരേദംബികാം.
🌸✨🌸✨🌸✨🌸✨🌸✨🌸
അരുണാം കരുണാതരംഗിതാക്ഷീം
ധൃതപാശാങ്കുശപുഷ്പബാണചാപാം
അണിമാദിഭിരാവൃതാം മയൂഖൈ-
രഹമിത്യേവ വിഭാവയേ ഭവാനിം.
🌸✨🌸✨🌸✨🌸✨🌸✨🌸

സ്തോത്രം

ഓം ശ്രീമാതാ ശ്രീമഹാരാജ്ഞീ ശ്രീമത്‌ സിംഹാസനേശ്വരീ
ചിദഗ്നികുണ്ഡസംഭുതാ ദേവകാര്യസമുദ്യതാ 1
🌸✨🌸✨🌸✨🌸✨🌸✨🌸
ഉദ്യദ്ഭാനുസഹസ്രാഭാ ചതുർബാഹുസമന്വിതാ
രാഗസ്വരൂപപാശാഢ്യാ ക്രോധാകാരാംകുശോജ്വലാ 2
🌸✨🌸✨🌸✨🌸✨🌸✨🌸
മനോരൂപേക്ഷുകോദണ്ഡാ പഞ്ചതന്മാത്രസായകാ
നിജാരുണപ്രഭാപുരമജ്ജദ്‌ ബ്രഹ്മാണ്ഡമണ്ഡലാ 3
🌸✨🌸✨🌸✨🌸✨🌸✨🌸
ചംപകാശോകപുന്നാഗസൗഗന്ധികലസത്‌കചാ
കുരുവിന്ദമണിശ്രേണീകനത്‌കോടീരമണ്ഡിതാ 4
🌸✨🌸✨🌸✨🌸✨🌸✨🌸
അഷ്‌ടമീചന്ദ്രവിഭ്രാജദളികസ്ഥലശോഭിതാ
മുഖചന്ദ്രകളംകാഭമൃഗനാഭിവിശേഷികാ 5
🌸✨🌸✨🌸✨🌸✨🌸✨🌸
വദനസ്മരമാംഗല്യഗൃഹതോരണചില്ലികാ
വക്ത്രലക്ഷ്മീപരിവാഹചലന്മീനാഭലോചനാ 6
🌸✨🌸✨🌸✨🌸✨🌸✨🌸
നവചംപകപുഷ്പാഭനാസാദണ്ഡവിരാജിതാ
താരാകാന്തിതിരസ്‌കാരിനാസാഭരണഭാസുരാ 7
🌸✨🌸✨🌸✨🌸✨🌸✨🌸
കദംബമഞ്ജരീക്ലിപ്ത കർണ്ണപൂരമനോഹരാ
താടങ്കയുഗളീഭുതതപനോഡുപമണ്ഡലാ 8
🌸✨🌸✨🌸✨🌸✨🌸✨🌸
പദ്‌മരാഗശിലാദർശപരിഭാവികപോലഭുഃ
നവവിദ്രുമബിംബശ്രീന്യക്കാരിരദനച്ഛദാ 9
🌸✨🌸✨🌸✨🌸✨🌸✨🌸
ശുദ്ധവിദ്യാംകുരാകാരദ്വിജപങ്‌ക്തിദ്വയോജ്വലാ
കർപ്പുരവീടികാമോദസമാകർഷദ്ദിഗന്തരാ 10
🌸✨🌸✨🌸✨🌸✨🌸✨🌸
നിജസല്ലാപമാധുര്യവിനിർഭത്സിതകച്ഛപീ
മന്ദസ്മിതപ്രഭാപുരമജ്ജത്‌ കാമേശമാനസാ 11
🌸✨🌸✨🌸✨🌸✨🌸✨🌸
അനാകലിതസാദൃശ്യചിബുകശ്രീവിരാജിതാ
കാമേശബദ്ധമാംഗല്യ സുത്രശോഭിതകന്ധരാ 12
🌸✨🌸✨🌸✨🌸✨🌸✨🌸
കനകാംഗദകേയുരകമനീയഭുജാന്വിതാ
രത്നഗ്രൈവേയചിന്താകലോലമുക്താഫലാന്വിതാ 13
🌸✨🌸✨🌸✨🌸✨🌸✨🌸
കാമേശ്വരപ്രേമരത്നമണിപ്രതിപണസ്തനീ
നാഭ്യാലവാലരോമാളിലതാഫലകുചദ്വയീ 14
🌸✨🌸✨🌸✨🌸✨🌸✨🌸
ലക്ഷ്യരോമലതാധാരതാസമുന്നേയമധ്യമാ
സ്തനഭാരദളന്മധ്യപട്ടബന്ധവലിത്രയാ 15
🌸✨🌸✨🌸✨🌸✨🌸✨🌸
അരുണാരുണകൗസുംഭവസ്ത്രഭാസ്വത്‌കടീതടീ
രത്നകിംകിണികാരമ്യരശനാദാമഭുഷിതാ 16
🌸✨🌸✨🌸✨🌸✨🌸✨🌸
കാമേശജ്ഞാതസൗഭാഗ്യമാർദ്ദവോരുദ്വയാന്വിതാ
മാണിക്യമകുടാകാരജാനുദ്വയവിരാജിതാ 17
🌸✨🌸✨🌸✨🌸✨🌸✨🌸
ഇന്ദ്രഗോപപരിക്ഷിപ്തസ്മരതുണാഭജംഘികാ
ഗൂഢഗുൽഫാ കൂർമ്മപൃഷ്‌ഠജയിഷ്‌ണുപ്രപദാന്വിതാ 18
🌸✨🌸✨🌸✨🌸✨🌸✨🌸
നഖദീധിതിസംച്ഛന്നനമജ്ജനതമോഗുണാ
പദദ്വയപ്രഭാജാലപരാകൃതസരോരുഹാ 19
🌸✨🌸✨🌸✨🌸✨🌸✨🌸
ശിഞ്ജാനമണിമഞ്ജീരമണ്ഡിതശ്രീപദാംബുജാ
മരാളീമന്ദഗമനാ മഹാലാവണ്യശേവധിഃ 20
🌸✨🌸✨🌸✨🌸✨🌸✨🌸
സർവ്വാരുണാഽനവദ്യാംഗീ സർവ്വാഭരണഭുഷിതാ
ശിവകാമേശ്വരാങ്കസ്ഥാ ശിവാ സ്വാധീനവല്ലഭാ 21
🌸✨🌸✨🌸✨🌸✨🌸✨🌸
സുമേരുമദ്ധ്യശൃംഗസ്ഥാ ശ്രീമന്നഗരനായികാ
ചിന്താമണിഗൃഹാന്തഃസ്ഥാ പഞ്ചബ്രഹ്മാസനസ്ഥിതാ 22
🌸✨🌸✨🌸✨🌸✨🌸✨🌸
മഹാപദ്‌മാടവീസംസ്ഥാ കദംബവനവാസിനീ
സുധാസാഗരമധ്യസ്ഥാ കാമാക്ഷീ കാമദായിനീ 23
🌸✨🌸✨🌸✨🌸✨🌸✨🌸
ദേവർഷിഗണസംഘാതസ്‌തൂയമാനാത്‌മവൈഭവാ
ഭണ്ഡാസുരവധോദ്യുക്തശക്തിസേനാസമന്വിതാ 24
🌸✨🌸✨🌸✨🌸✨🌸✨🌸
സംപത്‌കരീ സമാരുഢസിന്ധുരവ്രജസേവിതാ
അശ്വാരൂഢാധിഷ്‌ഠിതാശ്വകോടികോടിഭിരാവൃതാ 25
🌸✨🌸✨🌸✨🌸✨🌸✨🌸
ചക്രരാജരഥാരൂഢസർവ്വായുധപരിഷ്‌കൃതാ
ഗേയചക്രരഥാരൂഢമന്ത്രിണീപരിസേവിതാ 26
🌸✨🌸✨🌸✨🌸✨🌸✨🌸
കിരിചക്രരഥാരൂഢദണ്ഡനാഥാപുരസ്‌കൃതാ
ജ്വാലാമാലിനികാക്ഷിപ്തവഹ്നിപ്രാകാരമധ്യഗാ 27
🌸✨🌸✨🌸✨🌸✨🌸✨🌸
ഭണ്ഡസൈന്യവധോദ്യുക്തശക്തിവിക്രമഹർഷിതാ
നിത്യാ പരാക്രമാടോപനിരീക്ഷണസമുത്‌സുകാ 28
🌸✨🌸✨🌸✨🌸✨🌸✨🌸
ഭണ്ഡപുത്രവധോദ്യുക്തബാലാവിക്രമനന്ദിതാ
മന്ത്രിണ്യംബാവിരചിതവിഷംഗവധതോഷിതാ29
🌸✨🌸✨🌸✨🌸✨🌸✨🌸
വിശുക്രപ്രാണഹരണവാരാഹീവീര്യനന്ദിതാ
കാമേശ്വരമുഖാലോകകൽപിതശ്രീഗണേശ്വരാ 30
🌸✨🌸✨🌸✨🌸✨🌸✨🌸
മഹാഗണേശനിർഭിന്നവിഘ്നയന്ത്രപ്രഹർഷിതാ
ഭണ്ഡാസുരേന്ദ്രനിർമ്മുക്തശസ്ത്രപ്രത്യസ്ത്രവർഷിണീ 31
🌸✨🌸✨🌸✨🌸✨🌸✨🌸
കരാംഗുലിനഖോത്‌പന്നനാരായണദശാകൃതിഃ
മഹാപാശുപതാസ്ത്രാഗ്നിനിർദ്ദഗ്‌ദ്ധാസുരസൈനികാ 32
🌸✨🌸✨🌸✨🌸✨🌸✨🌸
കാമേശ്വരാസ്ത്രനിർദ്ദഗ്‌ദ്ധസഭണ്ഡാസുരശൂന്യകാ
ബ്രഹ്‌മോപേന്ദ്രമഹേന്ദ്രാദിദേവസംസ്തുതവൈഭവാ 33
🌸✨🌸✨🌸✨🌸✨🌸✨🌸
ഹരനേത്രാഗ്നിസന്ദഗ്‌ദ്ധകാമസഞ്ജീവനൗഷധിഃ
ശ്രീമദ്‌വാഗ്‌ഭവകൂടൈകസ്വരൂപമുഖപങ്കജാ 34
🌸✨🌸✨🌸✨🌸✨🌸✨🌸
കണ്ഠാധഃകടിപര്യന്തമധ്യകൂടസ്വരുപിണീ
ശക്തികൂടൈകതാപന്നകട്യധോഭാഗധാരിണീ 35
🌸✨🌸✨🌸✨🌸✨🌸✨🌸
മൂലമന്ത്രാത്മികാ മൂലകൂടത്രയകളേബരാ
കുളാമൃതൈകരസികാ കുളസംകേതപാലിനീ 36
🌸✨🌸✨🌸✨🌸✨🌸✨🌸
കുലാംഗനാ കുളാന്തസ്‌ഥാ കൗളിനീ കുളയോഗിനീ
അകുളാ സമയാന്തസ്‌ഥാ സമയാചാരതത്‌പരാ 37
🌸✨🌸✨🌸✨🌸✨🌸✨🌸
മൂലാധാരൈകനിലയാ ബ്രഹ്‌മഗ്രന്ഥിവിഭേദിനീ
മണിപൂരാന്തരുദിതാ വിഷ്‌ണുഗ്രന്ഥിവിഭേദിനീ 38
🌸✨🌸✨🌸✨🌸✨🌸✨🌸
ആജ്ഞാചക്രാന്തരാളസ്‌ഥാ രുദ്രഗ്രന്ഥിവിഭേദിനീ
സഹസ്രാരാംബുജാരൂഢാ സുധാസാരാഭിവർഷിണീ 39
🌸✨🌸✨🌸✨🌸✨🌸✨🌸
തടില്ലതാസമരുചിഃ ഷട്ചക്രോപരിസംസ്‌ഥിതാ
മഹാസക്തിഃ കുണ്ഡലിനീ ബിസതന്തുതനീയസീ 40
🌸✨🌸✨🌸✨🌸✨🌸✨🌸
ഭവാനീ ഭാവനാഗമ്യാ ഭവാരണ്യകുഠാരികാ
ഭദ്രപ്രിയാ ഭദ്രമൂർത്തിർ ഭക്തസൗഭാഗ്യദായിനീ 41
🌸✨🌸✨🌸✨🌸✨🌸✨🌸
ഭക്തിപ്രിയാ ഭക്തിഗമ്യാ ഭക്തിവശ്യാ ഭയാപഹാ
ശാംഭവീ ശാരദാരാധ്യാ ശർവ്വാണീ ശർമ്മദായിനീ 42
🌸✨🌸✨🌸✨🌸✨🌸✨🌸
ശാംകരീ ശ്രീകരീ സാധ്വീ ശരച്ചന്ദ്രനിഭാനനാ
ശാതോദരീ ശാന്തിമതീ നിരാധാരാ നിരഞ്ജനാ 43
🌸✨🌸✨🌸✨🌸✨🌸✨🌸
നിർല്ലേപാ നിർമ്മലാ നിത്യാ നിരാകാരാ നിരാകുലാ
നിർഗുണാ നിഷ്‌കളാ ശാന്താ നിഷ്‌കാമാ നിരുപപ്ലവാ44
🌸✨🌸✨🌸✨🌸✨🌸✨🌸
നിത്യമുക്താ നിർവ്വികാരാ നിഷ്‌പ്രപഞ്ചാ നിരാശ്രയാ
നിത്യശുദ്ധാ നിത്യബുദ്ധാ നിരവദ്യാ നിരന്തരാ 45
🌸✨🌸✨🌸✨🌸✨🌸✨🌸
നിഷ്‌കാരണാ നിഷ്‌കളങ്കാ നിരുപാധിർന്നിരീശ്വരാ
നീരാഗാ രാഗമഥനാ നിർമ്മദാ മദനാശിനീ 46
🌸✨🌸✨🌸✨🌸✨🌸✨🌸
നിശ്ചിന്താ നിരഹങ്കാരാ നിർമ്മോഹാ മോഹനാശിനീ
നിർമ്മമാ മമതാഹന്ത്രീ നിഷ്‌പാപാ പാപനാശിനീ 47
🌸✨🌸✨🌸✨🌸✨🌸✨🌸
നിഷ്‌ക്രോധാ ക്രോധശമനീ നിർല്ലോഭാ ലോഭനാശിനീ
നിസ്സംശയാ സംശയഘ്നീ നിർഭവാ ഭവനാശിനീ 48
🌸✨🌸✨🌸✨🌸✨🌸✨🌸
നിർവികൽപാ നിരാബാധാ നിർഭേദാ ഭേദനാശിനീ
നിർന്നാശാ മൃത്യുമഥനീ നിഷ്‌ക്രിയാ നിഷ്പരിഗ്രഹാ 49
🌸✨🌸✨🌸✨🌸✨🌸✨🌸
നിസ്തുലാ നീലചികുരാ നിരപായാ നിരത്യയാ
ദുർല്ലഭാ ദുർഗ്ഗമാ ദുർഗ്ഗാ ദുഃഖഹന്ത്രീ സുഖപ്രദാ 50
🌸✨🌸✨🌸✨🌸✨🌸✨🌸
ദുഷ്‌ടദൂരാ ദുരാചാരശമനീ ദോഷവർജ്ജിതാ
സർവ്വജ്ഞാ സാന്ദ്രകരുണാ സമാനാധികവർജ്‌ജിതാ 51
🌸✨🌸✨🌸✨🌸✨🌸✨🌸
സർവ്വശക്തിമയീ സർവ്വമംഗളാ സദ്ഗതിപ്രദാ
സർവ്വേശ്വരീ സർവ്വമയീ സർവ്വമന്ത്രസ്വരൂപിണീ 52
🌸✨🌸✨🌸✨🌸✨🌸✨🌸
സർവ്വയന്ത്രാത്മികാ സർവ്വതന്ത്രരൂപാ മനോന്മനീ
മാഹേശ്വരീ മഹാദേവീ മഹാലക്ഷ്‌മീമൃഡപ്രിയാ 53
🌸✨🌸✨🌸✨🌸✨🌸✨🌸
മഹാരൂപാ മഹാപുജ്യാ മഹാപാതകനാശിനീ
മഹാമായാ മഹാസത്ത്വാ മഹാശക്തിർമ്മഹാരതിഃ 54
🌸✨🌸✨🌸✨🌸✨🌸✨🌸
മഹാഭോഗാ മഹൈശ്വര്യാ മഹാവീര്യാ മഹാബലാ
മഹാബുദ്ധിർമ്മഹാസിദ്ധിർമ്മഹായോഗീശ്വരേശ്വരീ 55
🌸✨🌸✨🌸✨🌸✨🌸✨🌸
മഹാതന്ത്രാ മഹാമന്ത്രാ മഹായന്ത്രാ മഹാസനാ
മഹായാഗക്രമാരാധ്യാ മഹാഭൈരവപുജിതാ 56
🌸✨🌸✨🌸✨🌸✨🌸✨🌸
മഹേശ്വരമഹാകൽപമഹാതാണ്ഡവസാക്ഷിണീ
മഹാകാമേശമഹിഷീ മഹാത്രിപുരസുന്ദരീ 57
🌸✨🌸✨🌸✨🌸✨🌸✨🌸
ചതുഃഷഷ്‌ട്യുപചാരാഢ്യാ ചതുഃഷഷ്‌ടികലാമയീ
മഹാചതുഃഷഷ്‌ടികോടിയോഗിനീഗണസേവിതാ 58
🌸✨🌸✨🌸✨🌸✨🌸✨🌸
മനുവിദ്യാ ചന്ദ്രവിദ്യാ ചന്ദ്രമണ്ഡലമധ്യഗാ
ചാരുരൂപാ ചാരുഹാസാ ചരുചന്ദ്രകലാധരാ 59
🌸✨🌸✨🌸✨🌸✨🌸✨🌸
ചരാചരജഗന്നാഥാ ചക്രരാജനികേതനാ
പാർവ്വതീ പദ്‌മനയനാ പദ്‌മരാഗസമപ്രഭാ 60
🌸✨🌸✨🌸✨🌸✨🌸✨🌸
പഞ്ചപ്രേതാസനാസീനാ പഞ്ചബ്രഹ്‌മസ്വരൂപിണീ
ചിന്മയീ പരമാനന്ദാ വിജ്ഞാനഘനരൂപിണീ 61
🌸✨🌸✨🌸✨🌸✨🌸✨🌸
ധ്യാനധ്യാതൃധ്യേയരൂപാ ധർമ്മാധർമ്മവിവർജ്ജിതാ
വിശ്വരൂപാ ജാഗരിണീ സ്വപന്തീ തൈജസാത്മികാ 62
🌸✨🌸✨🌸✨🌸✨🌸✨🌸
സുപ്താ പ്രാജ്ഞാത്മികാ തുര്യാ സർവ്വാവസ്ഥാവിവർജ്ജിതാ
സൃഷ്‌ടികർത്രീ ബ്രഹ്‌മരൂപാ ഗോപ്‌ത്രീ ഗോവിന്ദരൂപിണീ 63
🌸✨🌸✨🌸✨🌸✨🌸✨🌸
സംഹാരിണീ രുദ്രരൂപാ തിരോധാനകരീശ്വരീ
സദാശിവാഽനുഗ്രഹദാ പഞ്ചകൃത്യപരായണാ 64
🌸✨🌸✨🌸✨🌸✨🌸✨🌸
ഭാനുമണ്ഡലമധ്യസ്‌ഥാ ഭൈരവീ ഭഗമാലിനീ
പദ്‌മാസനാ ഭഗവതീ പദ്‌മനാഭസഹോദരീ 65
🌸✨🌸✨🌸✨🌸✨🌸✨🌸
ഉന്മേഷനിമിഷോത്‌പന്നവിപന്നഭുവനാവലീ
സഹസ്രശീർഷവദനാ സഹസ്രാക്ഷീ സഹസ്രപാത്‌ 66
🌸✨🌸✨🌸✨🌸✨🌸✨🌸
ആബ്രഹ്മകീടജനനീ വർണ്ണാശ്രമവിധായിനീ
നിജാജ്ഞാരൂപനിഗമാ പുണ്യാപുണ്യഫലപ്രദാ 67
🌸✨🌸✨🌸✨🌸✨🌸✨🌸
ശ്രുതിസീമന്തസിന്ദൂരീകൃതപാദാബ്‌ജധൂളികാ
സകലാഗമസന്ദോഹശുക്തിസംപുടമൗക്തികാ 68
🌸✨🌸✨🌸✨🌸✨🌸✨🌸
പുരുഷാർഥപ്രദാ പൂർണ്ണാ ഭോഗിനീ ഭുവനേശ്വരീ
അംബികാഽനാദിനിധനാ ഹരിബ്രഹ്മേന്ദ്രസേവിതാ 69
🌸✨🌸✨🌸✨🌸✨🌸✨🌸
നാരായണീ നാദരൂപാ നാമരൂപവിവർജ്ജിതാ
ഹ്രീംകാരീ ഹ്രീമതി ഹൃദ്യാ ഹേയോപാദേയവർജ്ജിതാ 70
🌸✨🌸✨🌸✨🌸✨🌸✨🌸
രാജരാജാർച്ചിതാ രാജ്ഞീ രമ്യാ രാജീവലോചനാ
രഞ്ജിനീ രമണീ രസ്യാ രണത്‌കിംകിണിമേഖലാ 71
🌸✨🌸✨🌸✨🌸✨🌸✨🌸
രമാ രാകേന്ദുവദനാ രതിരൂപാ രതിപ്രിയാ
രക്ഷാകരീ രാക്ഷസഘ്നീ രാമാ രമണലമ്പടാ 72
🌸✨🌸✨🌸✨🌸✨🌸✨🌸
കാമ്യാ കാമകലാരൂപാ കദംബകുസുമപ്രിയാ
കല്യാണീ ജഗതീകന്ദാ കരുണാരസസാഗരാ 73
🌸✨🌸✨🌸✨🌸✨🌸✨🌸
കലാവതീ കലാലാപാ കാന്താ കാദംബരീപ്രിയാ
വരദാ വാമനയനാ വാരുണീമദവിഹ്വലാ 74
🌸✨🌸✨🌸✨🌸✨🌸✨🌸
വിശ്വാധികാ വേദവേദ്യാ വിന്ധ്യാചലനിവാസിനീ
വിധാത്രീ വേദജനനീ വിഷ്‌ണുമായാ വിലാസിനീ 75
🌸✨🌸✨🌸✨🌸✨🌸✨🌸
ക്ഷേത്രസ്വരൂപാ ക്ഷേത്രേശീ ക്ഷേത്രക്ഷേത്രജ്ഞപാലിനീ
ക്ഷയവൃദ്ധിവിനിർമുക്താ ക്ഷേത്രപാലസമർച്ചിതാ 76
🌸✨🌸✨🌸✨🌸✨🌸✨🌸
വിജയാ വിമലാ വന്ദ്യാ വന്ദാരുജനവത്സലാ
വാഗ്വാദിനീ വാമകേശീ വഹ്നിമണ്ഡലവാസിനീ 77
🌸✨🌸✨🌸✨🌸✨🌸✨🌸
ഭക്തിമത്‌കൽപലതികാ പശുപാശവിമോചിനീ
സംഹൃതാശേഷപാഷണ്ഡാ സദാചാരപ്രവർത്തികാ 78
🌸✨🌸✨🌸✨🌸✨🌸✨🌸
താപത്രയാഗ്നിസംതപ്തസമാഹ്ലാദനചന്ദ്രികാ
തരുണീ താപസാരാദ്ധ്യാ തനുമധ്യാ തമോഽപഹാ 79
🌸✨🌸✨🌸✨🌸✨🌸✨🌸
ചിതിസ്തത്‌പദലക്ഷ്യാർത്‌ഥാ ചിദേകരസരൂപിണീ
സ്വാത്‌മാനന്ദലവീഭൂതബ്രഹ്‌മാദ്യാനന്ദസന്തതിഃ 80
🌸✨🌸✨🌸✨🌸✨🌸✨🌸
പരാ പ്രത്യൿചിതീരൂപാ പശ്യന്തീ പരദേവതാ
മധ്യമാ വൈഖരീരൂപാ ഭക്തമാനസഹംസികാ 81
🌸✨🌸✨🌸✨🌸✨🌸✨🌸
കാമേശ്വരപ്രാണനാഡീ കൃതജ്ഞാ കാമപൂജിതാ
ശൃംഗാരരസസംപൂർണ്ണാ ജയാ ജാലന്ധരസ്ഥിതാ 82
🌸✨🌸✨🌸✨🌸✨🌸✨🌸
ഓഡ്യാണപീഠനിലയാ ബിന്ദുമണ്ഡലവാസിനീ
രഹോയാഗക്രമാരാധ്യാ രഹസ്തർപ്പണതർപ്പിതാ 83
🌸✨🌸✨🌸✨🌸✨🌸✨🌸
സദ്യഃപ്രസാദിനീ വിശ്വസാക്ഷിണീ സാക്ഷിവർജ്ജിതാ
ഷഡംഗദേവതായുക്താ ഷാഡ്ഗുണ്യപരിപൂരിതാ 84
🌸✨🌸✨🌸✨🌸✨🌸✨🌸
നിത്യക്ലിന്നാ നിരുപമാ നിർവ്വാണസുഖദായിനീ
നിത്യാ ഷോഡശികാരൂപാ ശ്രീകണ്ഠാർദ്ധശരീരിണീ 85
🌸✨🌸✨🌸✨🌸✨🌸✨🌸
പ്രഭാവതീ പ്രഭാരൂപാ പ്രസിദ്ധാ പരമേശ്വരീ
മൂലപ്രകൃതിരവ്യക്താ വ്യക്താവ്യക്തസ്വരൂപിണീ 86
🌸✨🌸✨🌸✨🌸✨🌸✨🌸
വ്യാപിനീ വിവിധാകാരാ വിദ്യാവിദ്യാസ്വരൂപിണീ
മഹാകാമേശനയനകുമുദാഹ്ലാദകൗമുദീ 87
🌸✨🌸✨🌸✨🌸✨🌸✨🌸
ഭക്തഹാർദ്ദതമോഭേദഭാനുമദ്ഭാനുസന്തതിഃ
ശിവദൂതീ ശിവാരാധ്യാ ശിവമൂർത്തിശ്ശിവംകരീ 88
🌸✨🌸✨🌸✨🌸✨🌸✨🌸
ശിവപ്രിയാ ശിവപരാ ശിഷ്‌ടേഷ്‌ടാ ശിഷ്‌ടപൂജിതാ
അപ്രമേയാ സ്വപ്രകാശാ മനോവാചാമഗോചരാ 89
🌸✨🌸✨🌸✨🌸✨🌸✨🌸
ചിച്ഛക്തിശ്ചേതനാരൂപാ ജഡശക്തിർജ്ജഡാത്മികാ
ഗായത്രീ വ്യാഹൃതിസ്സന്ധ്യാ ദ്വിജവൃന്ദനിഷേവിതാ 90
🌸✨🌸✨🌸✨🌸✨🌸✨🌸
തത്വാസനാ തത്വമയീ പഞ്ചകോശാന്തരസ്ഥിതാ
നിസ്സീമമഹിമാ നിത്യയൗവനാ മദശാലിനീ 91
🌸✨🌸✨🌸✨🌸✨🌸✨🌸
മദഘൂർണ്ണിതരക്താക്ഷീ മദപാടലഗണ്ഡഭൂഃ
ചന്ദനദ്രവദിഗ്ദ്ധാംഗീ ചാംപേയകുസുമപ്രിയാ 92
🌸✨🌸✨🌸✨🌸✨🌸✨🌸
കുശലാ കോമളാകാരാ കുരുകുല്ലാ കുളേശ്വരീ
കുളകുണ്ഡാലയാ കൗളമാർഗ്ഗതത്‌പരസേവിതാ 93
🌸✨🌸✨🌸✨🌸✨🌸✨🌸
കുമാരഗണനാഥാംബാ തുഷ്‌ടിഃ പുഷ്‌ടിർമ്മതിർധൃതിഃ
ശാന്തിഃ സ്വസ്തിമതീ കാന്തിർന്നന്ദിനീ വിഘ്നനാശിനീ 94
🌸✨🌸✨🌸✨🌸✨🌸✨🌸
തേജോവതീ ത്രിണയനാ ലോലാക്ഷീ കാമരൂപിണീ
മാലിനീ ഹംസിനീ മാതാ മലയാചലവാസിനീ 95
🌸✨🌸✨🌸✨🌸✨🌸✨🌸
സുമുഖീ നളിനീ സുഭ്രുഃ ശോഭനാ സുരനായികാ
കാളകണ്ഠീ കാന്തിമതീ ക്ഷോഭിണീ സുക്ഷ്‌മരൂപിണീ 96
🌸✨🌸✨🌸✨🌸✨🌸✨🌸
വജ്രേശ്വരീ വാമദേവീ വയോവസ്ഥാവിവർജ്ജിതാ
സിദ്ധേശ്വരീ സിദ്ധവിദ്യാ സിദ്ധമാതാ യശസ്വിനീ 97
🌸✨🌸✨🌸✨🌸✨🌸✨🌸
വിശുദ്ധിചക്രനിലയാ രക്തവർണ്ണാ ത്രിലോചനാ
ഖട്വാംഗാദിപ്രഹരണാ വദനൈകസമന്വിതാ 98
🌸✨🌸✨🌸✨🌸✨🌸✨🌸
പായസാന്നപ്രിയാ ത്വൿസ്ഥാ പശുലോകഭയംകരീ
അമൃതാദിമഹാശക്തിസംവൃതാ ഡാകിനീശ്വരീ 99
🌸✨🌸✨🌸✨🌸✨🌸✨🌸
അനാഹതാബ്ജനിലയാ ശ്യാമാഭാ വദനദ്വയാ
ദംഷ്‌ട്രോജ്വലാക്ഷമാലാദിധരാ രുധിരസംസ്‌ഥിതാ 100
🌸✨🌸✨🌸✨🌸✨🌸✨🌸
കാളരാത്ര്യാദിശക്ത്യൗഘാവൃതാ സ്നിഗ്ധൗദനപ്രിയാ
മഹാവീരേന്ദ്രവരദാ രാകിണ്യംബാസ്വരൂപിണീ 101
🌸✨🌸✨🌸✨🌸✨🌸✨🌸
മണിപൂരാബ്ജനിലയാ വദനത്രയസംയുതാ
വജ്രാദികായുധോപേതാ ഡാമര്യാദിഭിരാവൃതാ 102
🌸✨🌸✨🌸✨🌸✨🌸✨🌸
രക്തവർണ്ണാ മാംസനിഷ്‌ഠാ ഗുഡാന്നപ്രീതമാനസാ
സമസ്തഭക്തസുഖദാ ലാകിന്യംബാസ്വരൂപിണീ 103
🌸✨🌸✨🌸✨🌸✨🌸✨🌸
സ്വാധിഷ്ഠാനാംബുജഗതാ ചതുർവ്വക്ത്രമനോഹരാ
ശൂലാദ്യായുധസമ്പന്നാ പീതവർണ്ണാഽതിഗർവ്വിതാ 104
🌸✨🌸✨🌸✨🌸✨🌸✨🌸
മേദോനിഷ്‌ഠാ മധുപ്രീതാ ബന്ദിന്യാദിസമന്വിതാ
ദധ്യന്നാസക്തഹൃദയാ കാകിനീരൂപധാരിണീ 105
🌸✨🌸✨🌸✨🌸✨🌸✨🌸
മൂലാധാരാംബുജാരൂഢാ പഞ്ചവക്ത്രാഽസ്ഥിസംസ്ഥിതാ
അംകുശാദിപ്രഹരണാ വരദാദിനിഷേവിതാ 106
🌸✨🌸✨🌸✨🌸✨🌸✨🌸
മുദ്ഗൗദനാസക്തചിത്താ സാകിന്യംബാസ്വരൂപിണീ
ആജ്ഞാചക്രാബ്ജനിലയാ ശുക്ലവർണ്ണാ ഷഡാനനാ 107
🌸✨🌸✨🌸✨🌸✨🌸✨🌸
മജ്ജാസംസ്‌ഥാ ഹംസവതീ മുഖ്യശക്തിസമന്വിതാ
ഹരിദ്രാന്നൈകരസികാ ഹാകിനീരൂപധാരിണീ 108
🌸✨🌸✨🌸✨🌸✨🌸✨🌸
സഹസ്രദളപദ്‌മസ്‌ഥാ സർവ്വവർണ്ണോപശോഭിതാ
സർവ്വായുധധരാ ശുക്ലസംസ്ഥിതാ സർവ്വതോമുഖീ 109
🌸✨🌸✨🌸✨🌸✨🌸✨🌸
സർവ്വൗദനപ്രീതചിത്താ യാകിന്യംബാസ്വരൂപിണീ
സ്വാഹാ സ്വധാ മതിർമ്മേധാ ശ്രുതിഃ സ്‌മൃതിരനുത്തമാ 110
🌸✨🌸✨🌸✨🌸✨🌸✨🌸
പുണ്യകീർത്തിഃ പുണ്യലഭ്യാ പുണ്യശ്രവണകീർത്തനാ
പുലോമജാർച്ചിതാ ബന്ധമോചിനീ ബർബരാളകാ 111
🌸✨🌸✨🌸✨🌸✨🌸✨🌸
വിമർശരൂപിണീ വിദ്യാ വിയദാദിജഗത്‌പ്രസൂഃ
സർവ്വവ്യാധിപ്രശമനീ സർവ്വമൃത്യുനിവാരിണീ 112
🌸✨🌸✨🌸✨🌸✨🌸✨🌸
അഗ്രഗണ്യാഽചിന്ത്യരൂപാ കലികല്മഷനാശിനീ
കാത്യായനീ കാലഹന്ത്രീ കമലാക്ഷനിഷേവിതാ 113
🌸✨🌸✨🌸✨🌸✨🌸✨🌸
താംബൂലപൂരിതമുഖീ ദാഡിമീകുസുമപ്രഭാ
മൃഗാക്ഷീ മോഹിനീ മുഖ്യാ മൃഡാനീ മിത്രരൂപിണീ 114
🌸✨🌸✨🌸✨🌸✨🌸✨🌸
നിത്യതൃപ്താ ഭക്തിനിധിർന്നിയന്ത്രീ നിഖിലേശ്വരീ
മൈത്ര്യാദിവാസനാലഭ്യാ മഹാപ്രളയസാക്ഷിണീ 115
🌸✨🌸✨🌸✨🌸✨🌸✨🌸
പരാശക്തിഃ പരാനിഷ്‌ഠാ പ്രജ്ഞാനഘനരൂപിണീ
മാധ്വീപാനാലസാ മത്താ മാതൃകാവർണ്ണരൂപിണീ 116
🌸✨🌸✨🌸✨🌸✨🌸✨🌸
മഹാകൈലാസനിലയാ മൃണാളമൃദുദോർലതാ
മഹനീയാ ദയാമൂർത്തിർമ്മഹാസാമ്രാജ്യശാലിനീ 117
🌸✨🌸✨🌸✨🌸✨🌸✨🌸
ആത്മവിദ്യാ മഹാവിദ്യാ ശ്രീവിദ്യാ കാമസേവിതാ
ശ്രീഷോഡശാക്ഷരീവിദ്യാ ത്രികൂടാ കാമകോടികാ 118
🌸✨🌸✨🌸✨🌸✨🌸✨🌸
കടാക്ഷകിംകരീഭൂതകമലാകോടിസേവിതാ
ശിരഃസ്‌ഥിതാ ചന്ദ്രനിഭാ ഫാലസേ്ഥന്ദ്രധനുഃപ്രഭാ 119
🌸✨🌸✨🌸✨🌸✨🌸✨🌸
ഹൃദയസ്‌ഥാ രവിപ്രഖ്യാ ത്രികോണാന്തരദീപികാ
ദാക്ഷായണീ ദൈത്യഹന്ത്രീ ദക്ഷയജ്ഞവിനാശിനീ 120
🌸✨🌸✨🌸✨🌸✨🌸✨🌸
ദരാന്ദോളിതദീർഘാക്ഷീ ദരഹാസോജ്വലന്മുഖീ
ഗുരുമൂർത്തിർഗുണനിധിർഗ്ഗോമാതാ ഗുഹജന്മഭൂഃ 121
🌸✨🌸✨🌸✨🌸✨🌸✨🌸
ദേവേശീ ദണ്ഡനീതിസ്‌ഥാ ദഹരാകാശരൂപിണീ
പ്രതിപന്മുഖ്യരാകാന്തതിഥിമണ്ഡലപൂജിതാ 122
🌸✨🌸✨🌸✨🌸✨🌸✨🌸
കലാത്‌മികാ കലാനാഥാ കാവ്യാലാപവിനോദിനീ
സചാമരരമാവാണീ സവ്യദക്ഷിണസേവിതാ 123
🌸✨🌸✨🌸✨🌸✨🌸✨🌸
ആദിശക്തിരമേയാത്മാ പരമാ പാവനാകൃതിഃ
അനേകകോടിബ്രഹ്മാണ്ഡജനനീ ദിവ്യവിഗ്രഹാ 124
🌸✨🌸✨🌸✨🌸✨🌸✨🌸
ക്ലീംകാരീ കേവലാ ഗുഹ്യാ കൈവല്യപദായിനീ
ത്രിപുരാ ത്രിജഗദ്‌വന്ദ്യാ ത്രിമൂർത്തിസ്ത്രിദശേശ്വരീ 125
🌸✨🌸✨🌸✨🌸✨🌸✨🌸
ത്ര്യക്ഷരീ ദിവ്യഗന്ധാഢ്യാ സിന്ദൂരതിലകാഞ്ചിതാ
ഉമാ ശൈലേന്ദ്രതനയാ ഗൗരീ ഗന്ധർവ്വസേവിതാ 126
🌸✨🌸✨🌸✨🌸✨🌸✨🌸
വിശ്വഗർഭാ സ്വർണ്ണഗർഭാ വരദാ വാഗധീശ്വരീ
ധ്യാനഗമ്യാപരിച്ഛേദ്യാ ജ്ഞാനദാ ജ്ഞാനവിഗ്രഹാ 127
🌸✨🌸✨🌸✨🌸✨🌸✨🌸
സർവ്വവേദാന്തസംവേദ്യാ സത്യാനന്ദസ്വരൂപിണീ
ലോപാമുദ്രാർച്ചിതാ ലീലാക്ലിപ്തബ്രഹ്മാണ്ഡമണ്ഡലാ 128
🌸✨🌸✨🌸✨🌸✨🌸✨🌸
അദൃശ്യാ ദൃശ്യരഹിതാ വിജ്ഞാത്രീ വേദ്യവർജ്ജിതാ
യോഗിനീ യോഗദാ യോഗ്യാ യോഗാനന്ദാ യുഗന്ധരാ 129
🌸✨🌸✨🌸✨🌸✨🌸✨🌸
ഇച്ഛാശക്തിജ്ഞാനശക്തിക്രിയാശക്തിസ്വരൂപിണീ
സർവ്വാധാരാ സുപ്രതിഷ്ഠാ സദസദ്രൂപധാരിണീ 130
🌸✨🌸✨🌸✨🌸✨🌸✨🌸
അഷ്‌ടമൂർത്തിരജാ ജൈത്രീ ലോകയാത്രാവിധായിനീ
ഏകാകിനീ ഭൂമരൂപാ നിർദ്വൈതാ ദ്വൈതവർജിതാ 131
🌸✨🌸✨🌸✨🌸✨🌸✨🌸
അന്നദാ വസുദാ വ്യദ്ധാ ബ്രഹ്മാത്മൈക്യസ്വരൂപിണീ
ബൃഹതീ ബ്രാഹ്മണീ ബ്രാഹ്മീ ബ്രഹ്മാനന്ദാ ബലിപ്രിയാ 132
🌸✨🌸✨🌸✨🌸✨🌸✨🌸
ഭാഷാരൂപാ ബൃഹത്‌സേനാ ഭാവാഭാവവിർജിതാ
സുഖാരാധ്യാ ശുഭകരീ ശോഭനാസുലഭാഗതിഃ 133
🌸✨🌸✨🌸✨🌸✨🌸✨🌸
രാജരാജേശ്വരീ രാജ്യദായിനീ രാജ്യവല്ലഭാ
രാജത്‌കൃപാ രാജപീഠനിവേശിതനിജാശ്രിതാ 134
🌸✨🌸✨🌸✨🌸✨🌸✨🌸
രാജ്യലക്ഷ്മീഃ കോശനാഥാ ചതുരംഗബലേശ്വരീ
സമ്രാജ്യദായിനീ സത്യസന്ധാ സാഗരമേഖലാ 135
🌸✨🌸✨🌸✨🌸✨🌸✨🌸
ദീക്ഷിതാ ദൈത്യശമനീ സർവ്വലോകവശംകരീ
സർവ്വാർഥദാത്രീ സാവിത്രീ സച്ചിദാനന്ദരൂപിണീ 136
🌸✨🌸✨🌸✨🌸✨🌸✨🌸
ദേശകാലാപരിച്ഛിന്നാ സർവ്വഗാ സർവ്വമോഹിനീ
സരസ്വതീ ശാസ്ത്രമയീ ഗുഹാംബാ ഗുഹ്യരൂപിണീ 137
🌸✨🌸✨🌸✨🌸✨🌸✨🌸
സർവ്വോപാധിവിനിർമ്മുക്താ സദാശിവപതിവ്രതാ
സംപ്രദായേശ്വരീ സാധ്വീ ഗുരുമണ്ഡലരൂപിണീ 138
🌸✨🌸✨🌸✨🌸✨🌸✨🌸
കുലോത്തീർണ്ണാ ഭഗാരാധ്യാ മായാ മധുമതീമഹീ
ഗണാംബാ ഗുഹ്യകാരാധ്യാ കോമളാംഗീ ഗുരുപ്രിയാ 139
🌸✨🌸✨🌸✨🌸✨🌸✨🌸
സ്വതന്ത്രാ സർവ്വന്ത്രേശീ ദക്ഷിണാമൂർത്തിരൂപിണീ
സനകാദിസമാരാധ്യാ ശിവജ്ഞാനപ്രദായിനീ 140
🌸✨🌸✨🌸✨🌸✨🌸✨🌸
ചിത്‌കലാഽഽനന്ദകലികാ പ്രേമരൂപാ പ്രിയംകരീ
നാമപാരായണപ്രീതാ നന്ദിവിദ്യാ നടേശ്വരീ 141
🌸✨🌸✨🌸✨🌸✨🌸✨🌸
മിഥ്യാജഗദധിഷ്‌ഠാനാ മുക്തിദാ മുക്തിരൂപിണീ
ലാസ്യപ്രിയാ ലയകരീ ലജ്‌ജാ രംഭാദിവന്ദിതാ 142
🌸✨🌸✨🌸✨🌸✨🌸✨🌸
ഭവദാവസുധാവൃഷ്‌ടിഃ പാപാരണ്യദവാനലാ
ദൗർഭാഗ്യതൂലവാതൂലാ ജരാധ്വാന്തരവിപ്രഭാ 143
🌸✨🌸✨🌸✨🌸✨🌸✨🌸
ഭാഗ്യബ്ധിചന്ദ്രികാ ഭക്തചിത്തകേകിഘനാഘനാ
രോഗപർവ്വതദംഭോളിർമൃത്യുദാരുകുഠാരികാ 144
🌸✨🌸✨🌸✨🌸✨🌸✨🌸
മഹേശ്വരീ മഹാകാളീ മഹാഗ്രാസാ മഹാശനാ
അപർണ്ണാ ചണ്ഡികാ ചണ്ഡമുണ്ഡാസുരനിഷൂദിനീ 145
🌸✨🌸✨🌸✨🌸✨🌸✨🌸
ക്ഷരാക്ഷരാത്‌മികാ സർവ്വലോകേശീ വിശ്വധാരിണീ
ത്രിവർഗ്ഗദാത്രീ സുഭഗാ ത്ര്യംബകാ ത്രിഗുണാത്മികാ 146
🌸✨🌸✨🌸✨🌸✨🌸✨🌸
സ്വർഗ്ഗാപവർഗ്ഗദാ ശുദ്ധാ ജപാപുഷ്പനിഭാകൃതിഃ
ഓജോവതീ ദ്യുതിധരാ യജ്ഞരൂപാ പ്രിയവ്രതാ 147
🌸✨🌸✨🌸✨🌸✨🌸✨🌸
ദുരാരാധ്യാ ദുരാധർഷാ പാടലീകുസുമപ്രിയാ
മഹതീ മേരുനിലയാ മന്ദാരകുസുമപ്രിയാ 148
🌸✨🌸✨🌸✨🌸✨🌸✨🌸
വീരാരാധ്യാ വിരാഡ്‌രൂപാ വിരജാ വിശ്വതോമുഖീ
പ്രത്യഗ്രൂപാ പരാകാശാ പ്രാണദാ പ്രാണരൂപിണീ 149
🌸✨🌸✨🌸✨🌸✨🌸✨🌸
മാർത്താണ്ഡഭൈരവാരാധ്യാ മന്ത്രിണീന്യസ്തരാജ്യധൂഃ
ത്രിപുരേശീ ജയത്സേനാ നിസ്ത്രൈഗുണ്യാ പരാപരാ 150
🌸✨🌸✨🌸✨🌸✨🌸✨🌸
സത്യജ്ഞാനാനന്ദരൂപാ സാമരസ്യപരായണാ
കപർദ്ദിനീ കലാമാലാ കാമധുക്‌ കാമരൂപിണീ 151
🌸✨🌸✨🌸✨🌸✨🌸✨🌸
കലാനിധിഃ കാവ്യകലാ രസജ്ഞാ രസശേവധിഃ
പുഷ്‌ടാ പുരാതനാ പൂജ്യാ പുഷ്‌കരാ പുഷ്‌കരേക്ഷണാ 152
🌸✨🌸✨🌸✨🌸✨🌸✨🌸
പരംജോതിഃ പരംധാമ പരമാണുഃ പരാത്‌പരാ
പാശഹസ്താ പാശഹന്ത്രീ പരമന്ത്രവിഭേദിനീ 153
🌸✨🌸✨🌸✨🌸✨🌸✨🌸
മൂർത്താഽമൂർത്താ നിത്യതൃപ്താ മുനിമാനസഹംസികാ
സത്യവ്രതാ സത്യരൂപാ സർവാന്തര്യാമിണീ സതീ 154
🌸✨🌸✨🌸✨🌸✨🌸✨🌸
ബ്രഹ്‌മാണീ ബ്രഹ്‌മജനനീ ബഹുരൂപാ ബുധാർച്ചിതാ
പ്രസവിത്രീ പ്രചണ്ഡാജ്ഞാ പ്രതിഷ്‌ഠാ പ്രകടാകൃതിഃ 155
🌸✨🌸✨🌸✨🌸✨🌸✨🌸
പ്രാണേശ്വരീ പ്രാണദാത്രീ പഞ്ചാശത്‌പീഠരൂപിണീ
വിശൃംഖലാ വിവിക്തസ്ഥാ വീരമാതാ വിയത്‌പ്രസൂഃ 156
🌸✨🌸✨🌸✨🌸✨🌸✨🌸
മുകുന്ദാ മുക്തിനിലയാ മൂലവിഗ്രഹരൂപിണീ
ഭാവജ്ഞാ ഭവരോഗഘ്നീ ഭവചക്രപ്രവർത്തിനീ 157
🌸✨🌸✨🌸✨🌸✨🌸✨🌸
ഛന്ദസ്സാരാ ശാസ്ത്രസാരാ മന്ത്രസാരാ തലോദരീ
ഉദാരകീർത്തിരുദ്ദാമവൈഭവാ വർണ്ണരൂപിണീ 158
🌸✨🌸✨🌸✨🌸✨🌸✨🌸
ജന്മമൃത്യുജരാതപ്തജനവിശ്രാന്തിദായിനീ
സർവ്വോപനിഷദുദ്‌ഘുഷ്‌ടാ ശാന്ത്യതീതകലാത്മികാ 159
🌸✨🌸✨🌸✨🌸✨🌸✨🌸
ഗംഭീരാ ഗഗനാന്തസ്‌ഥാ ഗർവ്വിതാ ഗാനലോലുപാ
കൽപനാരഹിതാ കാഷ്‌ഠാഽകാന്താ കാന്താർദ്ധവിഗ്രഹാ 160
🌸✨🌸✨🌸✨🌸✨🌸✨🌸
കാര്യകാരണനിർമ്മുക്താ കാമകേളിതരംഗിതാ
കനത്‌കനകതാടംകാ ലീലാവിഗ്രഹധാരിണീ 161
🌸✨🌸✨🌸✨🌸✨🌸✨🌸
അജാക്ഷയവിനിർമ്മുക്താ മുഗ്‌ദ്ധാ ക്ഷിപ്രപ്രസാദിനീ
അന്തർമ്മുഖസമാരാദ്ധ്യാ ബഹിർമ്മുഖസുദുർലഭാ 162
🌸✨🌸✨🌸✨🌸✨🌸✨🌸
ത്രയീ ത്രിവർഗ്ഗനിലയാ ത്രിസ്‌ഥാ ത്രിപുരമാലിനീ
നിരാമയാ നിരാംലംബാ സ്വാത്‌മാരാമാ സുധാസൃതിഃ 163
🌸✨🌸✨🌸✨🌸✨🌸✨🌸
സംസാരപംകനിർമ്മഗ്നസമുദ്ധരണപണ്ഡിതാ
യജ്ഞപ്രിയാ യജ്ഞകർത്രീ യജമാനസ്വരൂപിണീ 164
🌸✨🌸✨🌸✨🌸✨🌸✨🌸
ധർമ്മാധാരാ ധനാദ്ധ്യക്ഷാ ധനധാന്യവിവർദ്ധിനീ
വിപ്രപ്രിയാ വിപ്രരൂപാ വിശ്വഭ്രമണകാരിണീ 165
🌸✨🌸✨🌸✨🌸✨🌸✨🌸
വിശ്വഗ്രാസാ വിദ്രുമാഭാ വൈഷ്‌ണവീ വിഷ്‌ണുരൂപിണീ
അയോനിർയോനിനിലയാ കൂടസ്‌ഥാ കുളരൂപിണീ 165
🌸✨🌸✨🌸✨🌸✨🌸✨🌸
വീരഗോഷ്‌ഠീപ്രിയാ വീരാ നൈഷ്‌കർമ്യാ നാദരൂപിണീ
വിജ്ഞാനകലനാ കല്യാ വിദഗ്ദ്ധാ ബൈന്ദവാസനാ 167
🌸✨🌸✨🌸✨🌸✨🌸✨🌸
തത്ത്വാധികാ തത്ത്വമയീ തത്ത്വമർത്ഥസ്വരൂപിണീ
സാമഗാനപ്രിയാ സൗമ്യാ സദാശിവകുടുംബിനീ 168
🌸✨🌸✨🌸✨🌸✨🌸✨🌸
സവ്യാപസവ്യമാർഗ്ഗസ്ഥാ സർവ്വാപദ്‌വിനിവാരിണീ
സ്വസ്‌ഥാ സ്വഭാവമധുരാ ധീരാ ധീരസമർച്ചിതാ 169
🌸✨🌸✨🌸✨🌸✨🌸✨🌸
ചൈതന്യാർഘ്യസമാരാധ്യാ ചൈതന്യകുസുമപ്രിയാ
സദോദിതാ സദാതുഷ്‌ടാ തരുണാദിത്യപാടലാ 170
🌸✨🌸✨🌸✨🌸✨🌸✨🌸
ദക്ഷിണാദക്ഷിണാരാധ്യാ ദരസ്മേരമുഖാംബുജാ
കൗളിനീ കേവലഽനാർഘ്യകൈവല്യപദദായിനീ 171
🌸✨🌸✨🌸✨🌸✨🌸✨🌸
സ്തോത്രപ്രിയാ സ്തുതിമതീ ശ്രുതിസംസ്തുതവൈഭവാ
മനസ്വിനീ മാനവതീ മഹേശീ മംഗളാകൃതിഃ 172
🌸✨🌸✨🌸✨🌸✨🌸✨🌸
വിശ്വമാതാ ജഗദ്ധാത്രീ വിശാലാക്ഷീ വിരാഗിണീ
പ്രഗല്ഭാ പരമോദാരാ പരാമോദാ മനോമയീ 173
🌸✨🌸✨🌸✨🌸✨🌸✨🌸
വ്യോമകേശീ വിമാനസ്‌ഥാ വജ്രിണീ വാമകേശ്വരീ
പഞ്ചയജ്ഞപ്രിയാ പഞ്ചപ്രേതമഞ്ചാധിശായിനീ 174
🌸✨🌸✨🌸✨🌸✨🌸✨🌸
പഞ്ചമീ പഞ്ചഭുതേശീ പഞ്ചസംഖ്യോപചാരിണീ
ശാശ്വതീ ശാശ്വതൈശ്വര്യാ ശർമ്മദാ ശംഭുമോഹിനീ 175
🌸✨🌸✨🌸✨🌸✨🌸✨🌸
ധരാധരസുതാ ധന്യാ ധർമ്മിണീ ധർമ്മവർദ്ധിനീ
ലോകാതീതാ ഗുണാതീതാ സർവ്വാതീതാ ശമാത്മികാ 176
🌸✨🌸✨🌸✨🌸✨🌸✨🌸
ബന്ധൂകകുസുമപ്രഖ്യാ ബാലാ ലീലാവിനോദിനീ
സുമംഗലീ സുഖകരീ സുവേഷാഢ്യാ സുവാസിനീ 177
🌸✨🌸✨🌸✨🌸✨🌸✨🌸
സുവാസിന്യർച്ചനപ്രീതാ ശോഭനാ ശുദ്ധമാനസാ
ബിന്ദുതർപ്പണസന്തുഷ്ടാ പൂർവ്വജാ ത്രിപുരാംബികാ 178
🌸✨🌸✨🌸✨🌸✨🌸✨🌸
ദശമുദ്രാസമാരാധ്യാ ത്രിപുരാ ശ്രീവശംകരീ
ജ്ഞാനമുദ്രാ ജ്ഞാനഗമ്യാ ജ്ഞാനജ്ഞേയസ്വരൂപിണീ 179
🌸✨🌸✨🌸✨🌸✨🌸✨🌸
യോനിമുദ്രാ ത്രിഖണ്ഡേശീ ത്രിഗുണാംബാ ത്രികോണഗാ
അനഘാദ്ഭുതചാരിത്രാ വാഞ്ഛിതാർഥപ്രദായിനീ 180
🌸✨🌸✨🌸✨🌸✨🌸✨🌸
അഭ്യാസാതിശയജ്ഞാതാ ഷഡദ്ധ്വാതീതരൂപിണീ
അവ്യാജകരുണാമൂർത്തിരജ്ഞാനദ്ധ്വാന്തദീപികാ 181
🌸✨🌸✨🌸✨🌸✨🌸✨🌸
ആബാലഗോപവിദിതാ സർവ്വാനുല്ലംഘ്യശാസനാ
ശ്രീചക്രരാജനിലയാ ശ്രീമത്‌ ത്രിപുരസുന്ദരീ 182
ശ്രീശിവാ ശിവശക്ത്യൈക്യരൂപിണീ ലളിതാംബികാ

𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 
▬▬▬▬▬▬▬▬▬▬▬▬▬▬▬▬
🔥┈┅❀꧁Astro Live꧂❀┅┉🔥
▬▬▬▬▬▬▬▬▬▬▬▬▬▬▬▬


ശംഭോമഹാദേവ കീർത്തനം

 ⚜ശംഭോമഹാദേവ കീർത്തനം⚜ 
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

ശംഭോമഹാദേവ ശംഭോകൃപാകരാ‍
കൈലാസ ഗിരിവാസ വിശ്വനാഥാ
വന്നെഴുന്നള്ളുകീ കലികാല ഭൂവിതിൽ
നിന്നുഗ്രതാണ്ഡവ നൃത്തമാടൂ...

ശംഭോമഹാദേവ ശംഭോകൃപാകരാ‍
കൈലാസ ഗിരിവാസ വിശ്വനാഥാ
വന്നെഴുന്നള്ളുകീ കലികാല ഭൂവിതിൽ
നിന്നുഗ്രതാണ്ഡവ നൃത്തമാടൂ...

ഹരഹര മഹാദേവ ഓംകാരമൂർത്തേ
സകലനരദുരിതഹര ശരണം പ്രപദ്യേ
ഹരഹര മഹാദേവ ഓംകാരമൂർത്തേ
സകലഭവദുരിതഹര ശരണം പ്രപദ്യേ

ഇരുളും മനസ്സുകൾ കലിതുള്ളിയാടുമീ
ചുടലക്കളങ്ങളിൽ ചുവടുവയ്‌ക്കൂ
ഇളകും ഉടുക്കിന്റെ ഡും ഡും രവത്തിലീ
ഘോരാട്ടഹാസങ്ങൾ മുങ്ങിടട്ടേ...
ഘോരാട്ടഹാസങ്ങൾ മുങ്ങിടട്ടേ...

ഹരഹര മഹാദേവ ഓംകാരമൂർത്തേ
സകലനരദുരിതഹര ശരണം പ്രപദ്യേ
ഹരഹര മഹാദേവ ഓംകാരമൂർത്തേ
സകലഭവദുരിതഹര ശരണം പ്രപദ്യേ

എരിയട്ടെ ഭൂമിയെ കുരുതിക്കു നൽകുമീ
കുടിലമദോന്മത്ത ജല്പിതങ്ങൾ
എരിയട്ടെ ഭൂമിയെ കുരുതിക്കു നൽകുമീ
കുടിലമദോന്മത്ത ജല്പിതങ്ങൾ
സമയമായി തൃക്കൺതുറക്കുക ചാമ്പലായ്
പൊലിയട്ടെയെല്ലാം നിൻ കോപാഗ്നിയിൽ
പൊലിയട്ടെയെല്ലാം നിൻ കോപാഗ്നിയിൽ

ഹരഹര മഹാദേവ ഓംകാരമൂർത്തേ
സകലനരദുരിതഹര ശരണം പ്രപദ്യേ
ഹരഹര മഹാദേവ ഓംകാരമൂർത്തേ
സകലഭവദുരിതഹര ശരണം പ്രപദ്യേ

ജടയഴിച്ചാടു നീ തുടികൊട്ടിയാടു നീ
ഉടലുറഞ്ഞാടു നീ ഉഗ്രമൂർത്തേ
ജടയഴിച്ചാടു നീ തുടികൊട്ടിയാടു നീ
ഉടലുറഞ്ഞാടു നീ ഉഗ്രമൂർത്തേ
കലിതുള്ളിയാടുനീ കൺ‌തുറന്നാടു നീ
മതിമറന്നാടു നീ നടനമൂർത്തേ...
മതിമറന്നാടു നീ നടനമൂർത്തേ...

ഹരഹര മഹാദേവ ഓംകാരമൂർത്തേ
സകലനരദുരിതഹര ശരണം പ്രപദ്യേ
ഹരഹര മഹാദേവ ഓംകാരമൂർത്തേ
സകലഭവദുരിതഹര ശരണം പ്രപദ്യേ

ശംഭോ മഹാദേവ ശംഭോ കൃപാകരാ‍
കൈലാസ ഗിരിവാസ വിശ്വനാഥാ
വന്നെഴുന്നള്ളുകീ കലികാല ഭൂവിതിൽ
നിന്നുഗ്രതാണ്ഡവ നൃത്തമാടൂ...

ശംഭോമഹാദേവ ശംഭോകൃപാകരാ‍
കൈലാസ ഗിരിവാസ വിശ്വനാഥാ
വന്നെഴുന്നള്ളുകീ കലികാല ഭൂവിതിൽ
നിന്നുഗ്രതാണ്ഡവ നൃത്തമാടൂ...!!

ഹരഹര മഹാദേവ ഓംകാരമൂർത്തേ
സകലനരദുരിതഹര ശരണം പ്രപദ്യേ
ഹരഹര മഹാദേവ ഓംകാരമൂർത്തേ
സകലഭവദുരിതഹര ശരണം പ്രപദ്യേ..!

𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 
▬▬▬▬▬▬▬▬▬▬▬▬▬▬▬▬
🔥┈┅❀꧁Astro Live꧂❀┅┉🔥
▬▬▬▬▬▬▬▬▬▬▬▬▬▬▬▬


നവഗ്രഹങ്ങളും അവയുടെ പുഷ്പങ്ങളും

 ⚜നവഗ്രഹങ്ങളും അവയുടെ പുഷ്പങ്ങളും⚜ 
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

 𝓐𝓼𝓽𝓻𝓸 𝓛𝓲𝓿𝓮 𝓗𝓲𝓰𝓱𝓵𝓲𝓰𝓱𝓽𝓼 
▬▬▬▬▬▬🔱▬▬▬▬▬▬ 

★ നവഗ്രഹങ്ങള്‍ക്ക്‌ മനുഷ്യ ജീവിതത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിയും എന്നാണ്‌ ഭാരതിയ ജ്യോതിഷം പറയുന്നത്

★ ദേവതകളെ മനുഷ്യന്‍ ആരാധിക്കുന്ന ഒരു സമ്പ്രദായമാണ്‌ പുഷ്‌പ സമര്‍പ്പണം. ഈ അര്‍പ്പിക്കപ്പെടുന്ന പൂവിലൂടെ ഞാന്‍ സ്വയം സമര്‍പ്പിക്കുന്നു എന്നാണ്‌ പുഷ്‌പാര്‍പ്പണത്തിന്‍റെ വിശ്വാസം

★ നവഗ്രഹങ്ങള്‍ക്ക്‌ മാലയും പൂക്കളും നല്‌കി ആരാധിക്കുന്നത്‌ ഭക്തര്‍ക്ക്‌ മനശാന്തി നേടാനുള്ള പ്രവൃത്തിയാണ്‌. ഓരോ ഗ്രഹത്തിനും സമര്‍പ്പിക്കേണ്ട പൂക്കള്‍ ഓരോ തരമാണ്‌. 

തുടർന്ന് വായിക്കാം 
▬▬▬▬▬▬▬▬▬▬▶️

നവഗ്രഹങ്ങള്‍ക്ക്‌ മനുഷ്യ ജീവിതത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിയും എന്നാണ്‌ ഭാരതിയ ജ്യോതിഷം വിശ്വസിക്കുന്നു. അവനവന്‍റെ നാളുകളോട്‌ ആനൂകൂല്യം പൂലര്‍ത്തേണ്ട ഗ്രഹങ്ങളെ ആരാധനയിലൂടെ സന്തോഷിപ്പിക്കുകയാണ്‌ വേണ്ടത്‌. ദേവതകളെ മനുഷ്യന്‍ ആരാധിക്കുന്ന ഒരു സമ്പ്രദായമാണ്‌ പുഷ്‌പ സമര്‍പ്പണം. ഈ അര്‍പ്പിക്കപ്പെടുന്ന പൂവിലൂടെ ഞാന്‍ സ്വയം സമര്‍പ്പിക്കുന്നു എന്നാണ്‌ പുഷ്‌പാര്‍പ്പണത്തിന്‍റെ വിശ്വാസം. നിറം, മണം, വലിപ്പം, ഭംഗി, ഔഷധഗുണം ഇങ്ങനെ പല കാര്യങ്ങള്‍ കൊണ്ടു പുഷ്പാര്‍ച്ചനയും പൂമാല ചാര്‍ത്തലും സവിശേഷ പ്രാധാന്യം അര്‍ഹിക്കുന്നു.നവഗ്രഹങ്ങള്‍ക്ക്‌ മാലയും പൂക്കളും നല്‌കി ആരാധിക്കുന്നത്‌ ഭക്തര്‍ക്ക്‌ മനശാന്തി നേടാനുള്ള പ്രവൃത്തിയാണ്‌. ഓരോ ഗ്രഹത്തിനും സമര്‍പ്പിക്കേണ്ട പൂക്കള്‍ ഓരോ തരമാണ്‌.നവഗ്രഹങ്ങള്‍ക്ക് മാലയും പൂക്കളും സമര്‍പ്പിക്കുന്നത് ഭക്തര്‍ക്ക് മന:സുഖവും സന്തോഷവും ലഭ്യമാക്കുന്നു.

1) ശനി - നീലശംഖുപുഷ്പം, നീലച്ചെമ്പരത്തി, കരിങ്കൂവളമാല

2) സൂര്യന്‍ - ചെന്താമര ,ചെമ്പരത്തി, ചുവന്ന തെറ്റി ,കൂവളത്തിലമാല

3) ശുക്രന്‍ - നന്ത്യാര്‍വട്ടം ,വെള്ള ശംഖുപുഷ്പം ,മുല്ലമാല

4) ചന്ദ്രന്‍ - മുല്ല ,നന്ത്യാര്‍വട്ടം, മന്ദാരം, വെള്ളത്താമരമാല

5) വ്യാഴം - മന്ദാരം ,അരളി ,ചെമ്പകപ്പൂമാല

6) ബുധന്‍ - പച്ചനിറമുള്ള പൂക്കള്‍ ,തുളസിമാല

7) ചൊവ്വ - ചുവന്ന താമര, ചെമ്പരത്തിമാല

8) കേതു - ചുവന്നതാമര , ചെമ്പരത്തി , തെറ്റിപ്പൂമാല

9) രാഹു - കരുങ്കൂവളം , നീലച്ചെമ്പരത്തി, കൂവളമാല

𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 
▬▬▬▬▬▬▬▬▬▬▬▬▬▬▬▬
🔥┈┅❀꧁Astro Live꧂❀┅┉🔥
▬▬▬▬▬▬▬▬▬▬▬▬▬▬▬▬

രാധാറാണിയോട് കൂടിയ കണ്ണൻ

⚜രാധാറാണിയോട് കൂടിയ കണ്ണൻ⚜ 
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

 𝓐𝓼𝓽𝓻𝓸 𝓛𝓲𝓿𝓮 𝓗𝓲𝓰𝓱𝓵𝓲𝓰𝓱𝓽𝓼 
▬▬▬▬▬▬🔱▬▬▬▬▬▬ 

★ വാത്സല്യത്തോടെയുള്ള ഒരു തരം ഭക്തിഭാവമാണ് കണ്ണന്‍ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന കൃഷ്ണഭഗവാനോട് പൊതുവെ എല്ലാവര്‍ക്കുമുള്ളത്

★ ഓടക്കുഴല്‍ വായിക്കുന്നതില്‍ ശ്രീകൃഷണന്‍ വിദഗ്ധനാണന്ന കാര്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്. ശ്രീകൃഷ്ണന്‍ ഓടക്കുഴല്‍ വായിക്കാന്‍ തുടങ്ങുമ്പോള്‍ ഗോപികമാര്‍ ചുറ്റും നിന്ന് നൃത്തം ചെയ്യാന്‍ തുടങ്ങും

★ കൃഷ്ണനെ ആരാധിക്കാന്‍ എന്ന പോലെ രാധയുടെ കൈകളില്‍ പുഷ്പങ്ങൾ വയ്ക്കാം. 

തുടർന്ന് വായിക്കാം 
▬▬▬▬▬▬▬▬▬▬▶️

എല്ലാ വീടുകളിലും കാണുന്ന ഒന്നാണ് കൃഷ്ണവിഗ്രഹം. വാത്സല്യത്തോടെയുള്ള ഒരു തരം ഭക്തിഭാവമാണ് കണ്ണന്‍ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന കൃഷ്ണഭഗവാനോട് പൊതുവെ എല്ലാവര്‍ക്കുമുള്ളത്. കൃഷ്ണന്റെ വിഗ്രഹം വീട്ടില്‍ വയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇക്കാര്യങ്ങളെല്ലാം കൃത്യമായി പാലിച്ചായിരിക്കണം അത് ചെയ്യേണ്ടത്. എങ്കില്‍ മാത്രമേ കൃഷ്ണപ്രീതി നേടാന്‍ സാധിക്കൂ എന്നാണ് ശാസ്ത്രം പറയുന്നത്..

കൃഷ്ണ വിഗ്രഹം പൂജാമുറിയില്‍ സൂക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട മറ്റ് ചില കാര്യങ്ങള്‍ കൂടിയുണ്ട്. ഇതിന് പുറമെ രാധാ റാണി വിഗ്രഹം കൂടി പൂജാമുറിയില്‍ ഉണ്ടെങ്കില്‍ ചില പ്രത്യേക നിബന്ധനകള്‍ പാലിക്കണം. ഓടക്കുഴല്‍ വായിക്കുന്നതില്‍ ശ്രീകൃഷണന്‍ വിദഗ്ധനാണന്ന കാര്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്. ശ്രീകൃഷ്ണന്‍ ഓടക്കുഴല്‍ വായിക്കാന്‍ തുടങ്ങുമ്പോള്‍ ഗോപികമാര്‍ ചുറ്റും നിന്ന് നൃത്തം ചെയ്യാന്‍ തുടങ്ങും. ശ്രീകൃഷ്ണ വിഗ്രത്തിനൊപ്പം തന്നെ ഓടക്കുഴലും വാങ്ങി പൂജാമുറിയില്‍ വയ്ക്കുക.

ജീവിതത്തിലെ വെല്ലുവിളികളെയാണ് താമര പ്രതിനിധാനം ചെയ്യുന്നത്. താമര ചെളിവെള്ളത്തിലാണ് വളരുന്നതെങ്കിലും എപ്പോഴും നിര്‍മ്മലവും സൗരഭ്യമുള്ളതുമായി നിലനില്‍ക്കും. താമര സ്ഥിരത നല്‍കുമെന്നാണ് പറയപ്പെടുന്നത്. അതിനാല്‍ പൂജാമുറിയില്‍ താമര വയ്ക്കുന്നത് നല്ലതാണ്. ഓരോ ദിവസവും പഴയത് മാറ്റി പുതിയത് വയ്ക്കാന്‍ മറക്കരുത്. രാധാറാണിയ്ക്ക് നേരിട്ട് തുളസിയിലകള്‍ അര്‍പ്പിക്കരുത് , പകരം കൃഷ്ണനെ ആരാധിക്കാന്‍ എന്ന പോലെ രാധയുടെ കൈകളില്‍ തുളസിയിലകള്‍ വയ്ക്കുക.

രാധാറാണി വീട്ടിലുണ്ടെങ്കില്‍,ജീവിതത്തില്‍ ബാഹ്യമായും ആന്തരികമായും വൃത്തിയും ശുദ്ധിയും പാലിക്കാന്‍ ശ്രദ്ധിക്കണം. രാധയെയും കൃഷ്ണനെയും സ്വീകരിക്കുന്നതിന് മനസും ശരീരവും ആത്മാവും വൃത്തിയായി സൂക്ഷിക്കണം. ദ്വാദശാക്ഷര ഗോപാല മന്ത്രമായ ഓം നമോ ഭഗവതേ വാസുദേവായ


𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 
▬▬▬▬▬▬▬▬▬▬▬▬▬▬▬▬
🔥┈┅❀꧁Astro Live꧂❀┅┉🔥
▬▬▬▬▬▬▬▬▬▬▬▬▬▬▬▬

വസന്തപഞ്ചമി

 ⚜വസന്തപഞ്ചമി⚜ 
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

 𝓐𝓼𝓽𝓻𝓸 𝓛𝓲𝓿𝓮 𝓗𝓲𝓰𝓱𝓵𝓲𝓰𝓱𝓽𝓼 
▬▬▬▬▬▬🔱▬▬▬▬▬▬ 

★ ബ്രഹ്മദേവന്റെ മുഖത്തുനിന്നും സരസ്വതീദേവി ആവിര്‍ഭവിച്ചത് മാഘമാസത്തിലെ ശുക്ലപക്ഷപഞ്ചമി നാളിലായിരുന്നു(മാഘമാസത്തിലെ അഞ്ചാം ദിനം) എന്ന് വിശ്വസിക്കപ്പെടുന്നു. അതിനാല്‍ മാഘശുക്ലപഞ്ചമി ദേവിയുടെ ജന്മദിനമായി ആഘോഷിക്കപ്പെടുന്നു.

★ കാളിദാസനുമുന്നില്‍ സരസ്വതീദേവി പ്രത്യക്ഷയായി വരം നല്‍കിയതു വസന്തപഞ്ചമിനാളിലാണ് എന്നും വിശ്വസിക്കപ്പെടുന്നു. മാഘശുക്ലപഞ്ചമി വസന്തപഞ്ചമി എന്ന പേരിലാണു കൂടുതലായി അറിയപ്പെടുന്നത്

★ കേരളീയര്‍ വിദ്യാരംഭം കുറിക്കുവാന്‍ വിജയദശമി തിരഞ്ഞെടുത്തപ്പോള്‍ ഉത്തരേന്ത്യയില്‍കുട്ടികളെ വിദ്യയുടെ ലോകത്തേക്ക് ആനയിക്കുന്നത് ദേവിയുടെ ജന്മദിനമായ വസന്തപഞ്ചമിയിലാണ്. വിദ്യാഭ്യാസസ്ഥാപനങ്ങളിലും അന്നു ദേവിയെ പൂജിക്കാറുണ്ട് 

തുടർന്ന് വായിക്കാം 
▬▬▬▬▬▬▬▬▬▬▶️

കേരളത്തില്‍ വസന്തപഞ്ചമിക്ക് അധികം പ്രാധാന്യംകൊടുത്തുകാണുന്നില്ല. ശ്രീകൃഷ്ണജയന്തിയും, തിരുവാതിരയും, തിരുവോണവും, തൃക്കാര്‍ത്തികയുമാണു മലയാളികള്‍ ആഘോഷിക്കാറുള്ള നാലു പ്രധാന ജന്മദിനങ്ങള്‍. എന്നാൽ അവയിൽ നിന്നും വ്യത്യസ്തമായ വസന്തപഞ്ചമിയെ കുറിച്ചാണ് വിവരിക്കുന്നത്.


ബ്രഹ്മദേവന്റെ മുഖത്തുനിന്നും സരസ്വതീദേവി ആവിര്‍ഭവിച്ചത് മാഘമാസത്തിലെ ശുക്ലപക്ഷപഞ്ചമി നാളിലായിരുന്നു(മാഘമാസത്തിലെ അഞ്ചാം ദിനം) എന്ന് വിശ്വസിക്കപ്പെടുന്നു. അതിനാല്‍ മാഘശുക്ലപഞ്ചമി ദേവിയുടെ ജന്മദിനമായി ആഘോഷിക്കപ്പെടുന്നു. കാളിദാസനുമുന്നില്‍ സരസ്വതീദേവി പ്രത്യക്ഷയായി വരം നല്‍കിയതു വസന്തപഞ്ചമിനാളിലാണ് എന്നും വിശ്വസിക്കപ്പെടുന്നു. മാഘശുക്ലപഞ്ചമി വസന്തപഞ്ചമി എന്ന പേരിലാണു കൂടുതലായി അറിയപ്പെടുന്നത്. ശ്രീപഞ്ചമി എന്നും ഈ ദിവസത്തെ വിളിക്കാറുണ്ട്. മാഘമാസം അതീവ വൈശിഷ്ട്യമാര്‍ന്ന പുണ്യമാസമാണ്. മാഘം(മകരം-കുംഭം), വൈശാഖം (മേടം-ഇടവം), കാര്‍ത്തികം (തുലാം-വൃശ്ചികം) എന്നിവയ്ക്ക് ഹൈന്ദവ പുരാണങ്ങള്‍ വളരെയധികം പ്രാധാന്യം കല്പിച്ചിട്ടുണ്ട്.

വസന്തകാലം ആരംഭിക്കുന്നത് മാഘമാസത്തിലാണ്. വസന്തപഞ്ചമി ദിനം വിജയദശമിപോലെതന്നെ പ്രധാനപ്പെട്ടതാണ്. ഉത്തരേന്ത്യയില്‍ ഈ ദിവസം ആഘോഷപൂര്‍വ്വം കൊണ്ടാടുന്നു. കേരളീയര്‍ വിദ്യാരംഭം കുറിക്കുവാന്‍ വിജയദശമി തിരഞ്ഞെടുത്തപ്പോള്‍ ഉത്തരേന്ത്യയില്‍കുട്ടികളെ വിദ്യയുടെ ലോകത്തേക്ക് ആനയിക്കുന്നത് ദേവിയുടെ ജന്മദിനമായ വസന്തപഞ്ചമിയിലാണ്.വിദ്യാഭ്യാസസ്ഥാപനങ്ങളിലും അന്നു ദേവിയെ പൂജിക്കാറുണ്ട്. പ്രസിദ്ധമായ ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി(കാശി ഹിന്ദുവിശ്വവിദ്യാലയം) യ്ക്കു പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യ ശിലാസ്ഥാപനം നടത്തിയത് ഒരു വസന്തപഞ്ചമി നാളിലായിരുന്നു. സത്വപ്രധാനയും ശുക്ലവര്‍ണ്ണയുമായ സരസ്വതീദേവിയെ വസന്തപഞ്ചമി നാളില്‍ പ്രഭാതത്തില്‍ ജലഗന്ധപുഷ്പദീപാദികളാല്‍ പൂജിക്കേണ്ടതാണ്. വസന്തപഞ്ചമി നാളില്‍ദേവിക്കു മഞ്ഞനിറമുള്ള പൂക്കളും വസ്ത്രങ്ങളും സമര്‍പ്പിക്കുകയാണു ഉത്തരേന്ത്യയില്‍ പതിവ്.

ദേവിക്ക് അന്നേദിവസം നിവേദിക്കുന്ന മധുരപലഹാരങ്ങളും മഞ്ഞനിറമുള്ളതായിരിക്കും(മഞ്ഞ ലഡ്ഡു, കേസര്‍ഹല്‍വ, കേസരി). ആളുകളും മഞ്ഞവസ്ത്രങ്ങള്‍ ധരിക്കുന്നു. വസന്തത്തിന്റെ വര്‍ണ്ണമായി മഞ്ഞ കരുതപ്പെടുന്നു. ഐശ്വര്യത്തിന്റേയും, ശുഭപ്രതീക്ഷകളുടേയും, പ്രകാശത്തിന്റേയും ഊര്‍ജ്ജത്തിന്റേയും നിറമാണു മഞ്ഞ. പുസ്തകവും, പേനയുമെല്ലാം ദേവിയുടെമുന്നില്‍ സമര്‍പ്പിച്ചു പൂജിക്കുന്നു. വസന്തപഞ്ചമി നാളില്‍ സരസ്വതീദേവിയെ പൂജിക്കുന്നവര്‍ക്ക ്ജ്ഞാനസിദ്ധിയും മോക്ഷവും ലഭിക്കുന്നതാണ്.

മാഘശുക്ലപഞ്ചമിയില്‍ ഷോഡശോപചാരങ്ങളോടെ സരസ്വതിയെ പൂജിക്കുന്നവര്‍ മണിദ്വീപില്‍ ഒരു ബ്രഹ്മദിനം കഴിയുകയും പുനര്‍ജന്മത്തില്‍ മഹാപണ്ഡിതനായി ഭവിക്കുകയുംചെയ്യും. മാഘസ്യശുക്ലപഞ്ചമ്യാം പൂജയേദ്യഃസരസ്വതീം സംയതോ ഭക്തിതോദത്വാചോപചാരാണിഷോഡശ മഹീയതേമണിദ്വീപേ യാവദ്ബ്രഹ്മദിവാനിശം സംപ്രാപ്യ ച പുനര്‍ജ• സഭവേത്കവി പണ്ഡിതഃ (ദേവീഭാഗവതം 9:30:1820) അന്നേദിവസം സരസ്വതീ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നതും സരസ്വതീസ്‌തോത്രങ്ങളും(വിശിഷ്യാ സഹസ്രനാമസ്‌തോത്രം) മന്ത്രങ്ങളും നിഷ്ഠയോടെ ജപിക്കുന്നതും ഫലദായകമാണ്.

മഹാലക്ഷ്മിയെ പൂജിക്കുന്ന ദിനം കൂടിയാണു ശ്രീപഞ്ചമി. മാഘശുക്ലപഞ്ചമി പൂജയെക്കുറിച്ച് സംവത്‌സര പ്രദീപം പറയുന്നു പഞ്ചമ്യാം പൂജയേല്ലക്ഷ്മീം പുഷ്പധൂപാന്നവാരിഭിഃ മസ്യാധാരംലേഖിനീഞ്ച പൂജയേന്ന ലിഖേത്തതഃ മാഘേമാസിസിതേ പക്ഷേ പഞ്ചമീയാ ശ്രിയഃ പ്രിയാ തസ്യാഃ പൂര്‍വാഹ്നഏവേഹകാര്യഃസാരസ്വതോത്‌സവഃ പഞ്ചമിയില്‍ മഹാലക്ഷ്മിയെ പുഷ്പം, ധൂപം, നിവേദ്യം, ജലം എന്നിത്യാദികളാല്‍ പൂജിക്കണം. ദേവിയുടെ ആധാരശക്തികളെയും എഴുത്തുപകരണങ്ങളെയും പൂജിച്ച ശേഷം എഴുതണം. ശ്രീക്ക് പ്രിയങ്കരമായ മാഘശുക്ലപഞ്ചമിയില്‍ പൂര്‍വാഹ്നത്തില്‍(പ്രഭാതത്തില്‍) സാരസ്വതോത്‌സവംആഘോഷിക്കണം.

'ശ്രീ'ശബ്ദത്തിനു ലക്ഷ്മിയെന്നും സരസ്വതിയെന്നും അര്‍ത്ഥമുള്ളതിനാല്‍ ഇവിടെ സരസ്വതി എന്നു സ്വീകരിക്കുന്നതാണ് ഉചിതം എന്ന് ശബ്ദകല്‍പദ്രുമം. വസന്തപഞ്ചമിയുടെ നാല്‍പതാം ദിനമാണുഹോളി(ഫാല്‍ഗുന പൂര്‍ണ്ണിമ). പ്രഹ്ലാദനെ അഗ്നിക്ക് ഇരയാക്കാന്‍ ശ്രമിച്ച ഹോളികയുടെ(ഹിരണ്യകശിപുവിന്റെസഹോദരിയുടെ) രൂപം വസന്തപഞ്ചമി നാളുമുതല്‍ ഒരുക്കിതുടങ്ങുകയും ഹോളിയുടെ അന്നു കത്തിച്ചുകളയുകയും ചെയ്യുന്നു.

ഉത്തരേന്ത്യയിലെ കടുകു പാടങ്ങളെല്ലാം മഞ്ഞനിറത്തിലുള്ള പൂക്കള്‍ നിറഞ്ഞു മനോഹരമാകുന്ന കാലംകൂടിയാണിത്. പഞ്ചാബില്‍ സിഖ്‌സമൂഹം പട്ടങ്ങളുടെ ഉത്‌സവമായും മാഘശുക്ലപഞ്ചമി ആഘോഷിക്കുന്നു. കാമദേവനേയും, രതീദേവിയേയും, വസന്തദേവനേയും പൂജിക്കുന്ന ദിനം കൂടിയാണിത്. വസന്തപഞ്ചമിയുടെ തലേദിവസം ചതുര്‍ത്ഥിയാണ്. ഗണപതിയെ പൂജിക്കുവാന്‍ വിനായകചതുര്‍ത്ഥി പോലെതന്നെ പ്രാധാന്യമേറിയദിവസം. ചതുര്‍ത്ഥി നാളില്‍ മഹാഗണപതിയേയും വസന്ത പഞ്ചമി നാളില്‍ സരസ്വതിയേയും ആരാധിക്കുകവഴി മനുഷ്യര്‍ക്കു നിത്യജീവിതത്തില്‍ ആവശ്യമായ സകലതും സിദ്ധിക്കും. കേരളത്തില്‍ വസന്തപഞ്ചമിക്ക് അധികം പ്രാധാന്യംകൊടുത്തുകാണുന്നില്ല.

ശ്രീകൃഷ്ണജയന്തിയും, തിരുവാതിരയും, തിരുവോണവും, തൃക്കാര്‍ത്തികയുമാണു മലയാളികള്‍ ആഘോഷിക്കാറുള്ള നാലു പ്രധാന ജന്മദിനങ്ങള്‍ (യഥാക്രമം ഭഗവാന്‍ കൃഷ്ണന്റേയും, ഭഗവാന്‍ ശിവന്റേയും വാമന മൂര്‍ത്തിയുടെയും, ദേവിയുടേയും ജന്മദിനങ്ങള്‍). ഗണപതി ഭഗവാന്റെ ജന്മദിനമായ വിനായകചതുര്‍ ത്ഥി, ശ്രീരാമജന്മദിനമായ രാമനവമി, ഹനുമാന്റെജന്മദിനമായ ഹനുമദ്ജയന്തി, ബലരാമജന്മദിനമായ അക്ഷയതൃതീയ, വൈശാഖമാസത്തിലെ നരസിംഹജയന്തി എന്നിവയ്ക്ക് മുമ്പുണ്ടായിരുന്നതിലുമധികം ആചാരാനുഷ്ഠാനങ്ങളും ആഘോഷങ്ങളും മലയാളികള്‍ ആരംഭിച്ചിട്ടുണ്ട്... ഇതുപോലെ വസന്തപഞ്ചമിയും സമുചിതമായി അനന്തരഭാവിയില്‍ കൊണ്ടാടപ്പെടും എന്നു കരുതാം.

𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 
▬▬▬▬▬▬▬▬▬▬▬▬▬▬▬▬
🔥┈┅❀꧁Astro Live꧂❀┅┉🔥
▬▬▬▬▬▬▬▬▬▬▬▬▬▬▬▬

പഞ്ചാംഗം 26-06-2021

🔥💦💦💦💦🌞💦💦💦💦🔥
🌸V.B.T-നിത്യ പഞ്ചാംഗം🌸
🔥💦💦💦💦🌞💦💦💦💦🔥

ഹരിശ്രീ ഗണപതയേ നമഃ അവിഘ്നമസ്തുഃ ശ്രീ ഗുരുഭ്യോ നമഃ,  ഓം ശ്രീ സുബ്രഹ്മണ്യയായ നമഃ, മാതാ,പിതാ,ഗുരു,ദൈവത്തെ വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും 👣തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 🙏🪔 

ഏവർക്കും നല്ലൊരു ദിവസം ആശംസിച്ചുകൊണ്ട് ഇന്നത്തെ പഞ്ചാംഗത്തിലേക്ക് സ്വാഗതം ഇന്ന് പിറന്നാൾ ആഘോഷിക്കേണ്ട നക്ഷത്രം  ഉത്രാടം ആണ്, 🎂ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന എല്ലാ കൂട്ടുകാർക്കും ജന്മദിനാശംസകൾ💐💐💐 നേരുന്നതോടൊപ്പം ദീർഘായുസ്സിനായി പ്രാർത്ഥിക്കുന്നു, ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏
▬▬▬▬▬▬▬▬▬▬▬▬▬▬▬▬
🔥┈┅❀꧁Astro Live꧂❀┅┉🔥
▬▬▬▬▬▬▬▬▬▬▬▬▬▬▬▬
✻-കേരളത്തെ അടിസ്ഥാനമാക്കി ഇന്നത്തെ പഞ്ചാംഗം ഗണിച്ചീടുന്നു 

🪐- ഇന്ന് ക്രിസ്ത്വാബ്ദം 2021 ജൂൺ മാസം 26 ആം തിയതി ശനിയാഴ്ച  

✻-കൊല്ലവർഷം1196 മിഥുനം മാസം 12          

✻-തിഥി  ദ്വിതിയ  

✻-നക്ഷത്രം  ഉത്രാടം  51നാഴിക :10വിനാഴിക നക്ഷത്ര ആരംഭം: 26-06-2021- 04:25 am മുതൽ  27-06-2021-02:36 am വരെ

✻-കരണം :റ്റൈറ്റുല  

✻-പക്ഷ  കൃഷ്ണ  

✻-യോഗം  ഇന്ദ്ര  

✻-ദിനം  ശനിയാഴ്ച  

✻-സൂര്യോദയം  05:57:39  

✻-ചന്ദ്രോദയം  20:33:00  

✻-സൂര്യാസ്തമയം  18:43:42  

✻-ചന്ദ്രാസ്തമയം  07:17:59  

✻-അഭിജിത്  11:55:08 - 12:46:13

✻-യാമകണ്ടകാലം  15:19:25 - 16:10:30

✻-രാഹുകാലം  09:09:10 - 10:44:55

✻-ഗുളികൻ  06:48:43 - 07:39:47

✻-കാലവേല  13:37:17 - 14:28:21

✻-യമകണ്ട  13:56:26 - 15:32:12

✻-ഗുളിക കാലം  05:57:39 - 07:33:24

✻-ശ്രാദ്ധ നക്ഷത്രം ഉത്രാടം
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
▬▬▬▬▬▬▬▬▬▬▬▬▬▬▬▬
VBT Astro Live Astrology I Prashnam I Jathakam I Porutham I Muhoortham I Live Hora I Poojas I Yandram I Mandram I Thandram I Vasthu I
▬▬▬▬▬▬▬▬▬▬▬▬▬▬▬▬
2021 ജൂൺ മാസത്തെ വിശേഷ ദിവസങ്ങൾ താഴെ ചേർക്കുന്നു..
▬▬▬▬▬▬▬▬▬▬▬▬▬▬▬▬
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
✺ 05 Sat⇒പരിസ്ഥിതി ദിനം
✺ 06 Sun⇒അപരാ ഏകാദശി
✺ 07 Mon⇒പ്രദോഷ വ്രതം
✺ 10 Thu⇒സാവിത്രി വ്രതം , അമാവാസി
✺ 15 Tue⇒ശബരിമല മാസ പൂജ ആരംഭം , മിഥുന രവി സംക്രമം , ശടശീതി പുണ്യകാലം
✺ 16 Wed⇒ഷഷ്ടി
✺ 18 Fri⇒വൃഷഭ വ്രതം
✺ 20 Sun⇒ഫാദേഴ്‌സ് ഡേ
✺ 21 Mon⇒നിർജലാ ഏകാദശി
✺ 22 Tue⇒പ്രദോഷ വ്രതം
✺ 24 Thu⇒സാവിത്രി വ്രതം , പൗർണമി , പൗർണമി വ്രതം
✺ 15 Tue⇒മിഥുനം 1
▬▬▬▬▬▬▬▬▬▬▬▬▬▬▬▬
🔥ബാങ്ക് അവധികൾ🔥 
▬▬▬▬▬▬▬▬▬▬▬▬▬▬▬▬
✺ 12 Sat⇒ബാങ്ക് അവധി
✺ 26 Sat⇒ബാങ്ക് അവധി
═══════════════
🪔ശ്രീമദ് ഭഗവദ്ഗീത🪔
═══════════════
🎼✨🎼✨🎼✨🎼✨🎼✨🎼
അദ്ധ്യായം- 01-ഗീതാധ്യാനം 
🎼✨🎼✨🎼✨🎼✨🎼✨🎼
              
 ശ്ലോകം - 02 
▬▬▬▬▬▬▬▬▬▬▬▬▬▬▬
നമോഽസ്തുതേ വ്യാസ വിശാലബുദ്ധേ 
ഫുല്ലാരവിന്ദായതപത്രനേത്ര 
യേന ത്വയാ ഭാരതതൈലപൂ‍ര്‍ണ്ണഃ 
പ്രജ്വാലിതോ ജ്ഞാനമയഃ പ്രദീപഃ

പരിഭാഷ
▬▬▬▬▬▬▬▬▬▬▬▬▬▬▬
മഹാഭാരതമാകുന്ന എണ്ണ നിറച്ച് ജ്ഞാനമയമായ ദീപം ജ്വലിപ്പിച്ച് ലോകത്തിനു വെളിച്ചം പകര്‍ന്നവനും, വിടര്‍ന്ന താമരപ്പൂവിന്റെ ഇതളുകള്‍ പോലുള്ള കണ്ണുകളുള്ളവനും, വിശാലബുദ്ധിയുമായ വേദവ്യാസമഹര്‍ഷിയ്ക്ക് നമസ്കാരം.
═══════════════