Thursday, March 31, 2022

2022 ഏപ്രിൽ മാസത്തെ വിശേഷ ദിവസങ്ങൾ

 2022 ഏപ്രിൽ മാസത്തെ വിശേഷ ദിവസങ്ങൾ താഴെ ചേർക്കുന്നു..
▬▬▬▬▬▬▬▬▬▬▬▬▬▬▬▬
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
✺ 01 Fri⇒സാമ്പത്തിക വർഷാരംഭം
✺ 01 Fri⇒അമാവാസി
✺ 01 Fri⇒ഏപ്രിൽ ഫൂൾ
✺ 03 Sun⇒റംസാൻ വ്രതാരംഭം
✺ 03 Sun⇒നെമ്മാറ വല്ലങ്ങി വേല 
✺ 04 Mon⇒മീന ഭരണി
✺ 04 Mon⇒കൊടുങ്ങല്ലൂർ ഭരണി
✺ 07 Thu⇒ലോക ആരോഗ്യ ദിനം
✺ 07 Thu⇒ഷഷ്ഠി വ്രതം
✺ 10 Sun⇒രാമ നവമി
✺ 10 Sun⇒ഓശാന ഞായർ
✺ 12 Tue⇒കാമദാ ഏകാദശി
✺ 13 Wed⇒തൃശൂർ പൂരം
✺ 14 Thu⇒ശബരിമല മാസ പൂജ ആരംഭം
✺ 14 Thu⇒മേട രവി സംക്രമം
✺ 14 Thu⇒തമിഴ് പുതുവർഷം
✺ 14 Thu⇒പെസഹാ വ്യാഴം
✺ 14 Thu⇒പ്രദോഷ വ്രതം 
✺ 14 Thu⇒അംബേദ്‌കർ ജയന്തി
✺ 15 Fri⇒വിഷു
✺ 15 Fri⇒ദുഃഖ വെള്ളി
✺ 16 Sat⇒ചൈത്ര പൂർണിമ
✺ 16 Sat⇒പൗർണമി വ്രതം
✺ 16 Sat⇒പൗർണമി
✺ 16 Sat⇒ഹനുമാൻ ജയന്തി
✺ 17 Sun⇒ഈസ്റ്റർ
✺ 23 Sat⇒പത്താം ഉദയം
✺ 24 Sun⇒മലയാറ്റൂർ പെരുന്നാൾ
✺ 26 Tue⇒വരൂഥിനി ഏകാദശി
✺ 28 Thu⇒പ്രദോഷ വ്രതം
✺ 30 Sat⇒അമാവാസി
✺ 14 Thu⇒മേടം 1
▬▬▬▬▬▬▬▬▬▬▬▬▬▬▬▬
ദേശീയ, അന്തർദ്ദേശീയ ദിനങ്ങൾ താഴെ ചേർക്കുന്നു..
▬▬▬▬▬▬▬▬▬▬▬▬▬▬▬▬
✺ 1 Apr⇒ലോക വിഡ്ഢിദിനം
✺ 2 Apr⇒ലോക ബാലപുസ്തകദിനം ദിനം
✺ 2 Apr⇒ലോക ഓട്ടിസം ബോധവൽക്കരണ ദിനം
✺ 2 Apr⇒ലോക മൈൻ അവയർനസ്സ്‌ & മൈൻ വിരുദ്ധപ്രവൃത്തി ദിനം
✺ 5 Apr⇒ലോക കപ്പലോട്ട ദിനം
✺ 6 Apr⇒ഉപ്പുസത്യാഗ്രഹ ദിനം
✺ 7 Apr⇒ലോകാരോഗ്യദിനം
✺ 10 Apr⇒ഹോമിയോപ്പതി ദിനം
✺ 12 Apr⇒അന്തർദ്ദേശീയ വ്യോമയാന ദിനം
✺ 13 Apr⇒ജാലിയൻ വാലാബാഗ് ദിനം
✺ 14 Apr⇒അംബേദ്കർ ദിനം
✺ 14 Apr⇒ ദേശീയ ജല ദിനം
✺ 15 Apr⇒ലോക ഗ്രന്ഥശാലാധികാരി ദിനം
✺ 17 Apr⇒ലോക ഹീമോഫീലിയ ദിനം
✺ 18 Apr⇒ലോക പൈതൃകദിനം
✺ 21 Apr⇒ലോക സോക്രട്ടീസ് ദിനം
✺ 22 Apr⇒ലോകഭൗമദിനം
✺ 23 Apr⇒ലോക പുസ്തക ദിനം
✺ 24 Apr⇒ദേശീയ മാനവ ഏകതാദിനം
✺ 24 Apr⇒ദേശീയ പഞ്ചായത്ത് രാജ് ദിനം
✺ 25 Apr⇒ലോക മലേറിയ ദിനം
✺ 26 Apr⇒ബൗദ്ധിക സ്വത്തവകാശ ദിനം
✺ 29 Apr⇒ലോക നൃത്തദിനം
▬▬▬▬▬▬▬▬▬▬▬▬▬▬▬▬
VBT Astro Live Astrology | Prashnam | Jathakam | Porutham | Muhoortham | Live Hora | Poojas | Yandram | Mandram | Thandram | Vasthu | Online Astrology Service Available |
▬▬▬▬▬▬▬▬▬▬▬▬▬▬▬▬

ഇഷ്ട ദേവതാ ഉപാസന

ഇഷ്ട ദേവതാ ഉപാസന


 𝓐𝓼𝓽𝓻𝓸 𝓛𝓲𝓿𝓮 𝓗𝓲𝓰𝓱𝓵𝓲𝓰𝓱𝓽𝓼 
▬▬▬▬▬▬🔱▬▬▬▬▬▬ 

ഇഷ്ടദേവതയായി ഒരു ദേവതയെ കണ്ടെത്തി നിരന്തരമായി ആ ദേവതയെ ഭജിക്കുക. ഇതാണ് ഏറ്റവും ഉത്തമമായ മാര്‍ഗ്ഗം

നിരവധി ദേവതകളെ ഉപാസിക്കുന്നതിനുപകരം ഒരു ദേവതയെത്തന്നെ തീവ്രമായി ഉപാസിക്കുന്നതാണ് ഫലസിദ്ധിക്ക് ഉത്തമം

ഒരു ദേവതയെ ഇന്നു ഭജിച്ചു. ഫലംകാണാതെ വന്നാല്‍ മറ്റൊരു ദേവതയെ നാളെ ഭജിക്കുന്നു. ഇത് ഫലപ്രദമായ ഒരു പദ്ധതിയല്ല

തുടർന്ന് വായിക്കാം 
▬▬▬▬▬▬▬▬▬▬▶️

പെരുന്തച്ചന്‍ ഒരുദിവസം തന്റെ സഹോദരനായ അഗ്നിഹോത്രിയെ കാണാന്‍ അദ്ദേഹത്തിന്റെ ഇല്ലത്തുചെന്നു. ശ്രാദ്ധമൂട്ടുന്ന ദിവസങ്ങളിലല്ലാതെ പെരുന്തച്ചന്‍ ഇല്ലത്തിനുള്ളില്‍ പ്രവേശിക്കാറില്ല. അന്നും അദ്ദേഹം പുറത്തു കാത്തിരുന്നു. ഭൃത്യന്‍ പുറത്തുവന്ന് അഗ്നിഹോത്രി സഹ്രസ്രാവൃത്തി കഴിക്കുകയാണെന്നു പറഞ്ഞു. അതുകേട്ട് പെരുന്തച്ചന്‍ നിലത്ത് ഒരു ചെറിയ കുഴി കുഴിച്ചു. കുറച്ചുസമയം കഴിഞ്ഞ് അന്വേഷിച്ചപ്പോള്‍ അഗ്നിഹോത്രി ആദിത്യനമസ്‌ക്കാരം ചെയ്യുകയായിരുന്നു. അപ്പോഴും പെരുന്തച്ചന്‍ മറ്റൊരു കുഴി കുഴിച്ചു. പിന്നെ ഗണപതിഹോമം, വിഷ്ണുപൂജ, ശിവപൂജ, സാളഗ്രാമ പുഷ്പാഞ്ജലി ഇങ്ങനെ ഓരോ കര്‍മ്മങ്ങള്‍ നിര്‍വഹിക്കുകയായിരുന്നു അഗ്നിഹോത്രി. അതിനെല്ലാം പെരുന്തച്ചന്‍ ഓരോ കുഴി കുഴിക്കുകയും ചെയ്തു. ഒടുവില്‍ ഉച്ചയോടെ അഗ്നിഹോത്രി പുറത്തുവന്നു. അഗ്നിഹോത്രി ചെയ്ത വിവിധ കര്‍മ്മങ്ങള്‍ക്കനുസരിച്ച് താന്‍ ഇവിടെ കുഴികുഴിച്ചെന്നും എന്നാല്‍ ഒന്നിലും വെള്ളം കണ്ടില്ല എന്നും അതേസമയം ഒരേ കുഴിതന്നെ ആഴത്തില്‍ കുഴിച്ചിരുന്നെങ്കില്‍ ഇതിനകം വെള്ളം കാണാമായിരുന്നുവെന്നും പെരുന്തച്ചന്‍ അഗ്നിഹോത്രിയോടു പറഞ്ഞു. നിരവധി ദേവതകളെ ഉപാസിക്കുന്നതിനുപകരം ഒരു ദേവതയെത്തന്നെ തീവ്രമായി ഉപാസിക്കുന്നതാണ് ഫലസിദ്ധിക്ക് ഉത്തമം എന്ന് ഭംഗ്യന്തരേണ സൂചിപ്പിക്കുകയാണ് ഇവിടെ. ഒരു ദേവതയെ ഇന്നു ഭജിച്ചു. ഫലംകാണാതെ വന്നാല്‍ മറ്റൊരു ദേവതയെ നാളെ ഭജിക്കുന്നു. ഇത് ഫലപ്രദമായ ഒരു പദ്ധതിയല്ല. ഇഷ്ടദേവതയായി ഒരു ദേവതയെ കണ്ടെത്തി നിരന്തരമായി ആ ദേവതയെ ഭജിക്കുക. ഇതാണ് ഏറ്റവും ഉത്തമമായ മാര്‍ഗ്ഗം
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱

ഓരോ നക്ഷത്രത്തിന്റെയും ദേവതകളും മന്ത്രങ്ങളും

ഓരോ നക്ഷത്രത്തിന്റെയും ദേവതകളും മന്ത്രങ്ങളും 


 𝓐𝓼𝓽𝓻𝓸 𝓛𝓲𝓿𝓮 𝓗𝓲𝓰𝓱𝓵𝓲𝓰𝓱𝓽𝓼 
▬▬▬▬▬▬🔱▬▬▬▬▬▬ 

ഓരോ നക്ഷത്രത്തിനും ഓരോ ദേവതകള്‍ ഉണ്ട്. ആ ദേവതകളെ ആരാധിക്കുന്നതും ,നിത്യം മന്ത്രം ജപിക്കുന്നതും ഗ്രഹ  നക്ഷത്ര ദോഷങ്ങളും അകറ്റുന്നതിനും ജീവിതം സുഖ പ്രദം ആക്കുന്നതിനും നല്ലതാണു

ജ്യോതിഷ പരിഹാര പ്രകാരം ഗ്രഹ ദേവതാ മന്ത്രങ്ങള്‍ ജപിക്കുന്നതിന് പ്രത്യേക ദീക്ഷ വേണം എന്ന് ഇല്ല.

ദിവസം നൂറ്റി എട്ടു വീതാമോ അതിന്റെ ഗുണിതങ്ങളോ ജപിക്കാം, മന്ത്ര ജപങ്ങള്‍ക്ക് ആവശ്യം ഉള്ള സാത്വിക ആഹാരം, മദ്യ മാംസ വര്‍ജനം,ഇവ ഇതിനും ബാധകം ആണ്

തുടർന്ന് വായിക്കാം 
▬▬▬▬▬▬▬▬▬▬▶️

ജന്മ നക്ഷത്രങ്ങള്‍ പ്രധാനം ആണ് എന്ന് ഹിന്ദുക്കള്‍ വിശ്വസിക്കുന്നു. ഓരോ നക്ഷത്രത്തിനും ഓരോ ദേവതകള്‍ ഉണ്ട്. ആ ദേവതകളെ ആരാധിക്കുന്നതും ,നിത്യം മന്ത്രം ജപിക്കുന്നതും ഗ്രഹ നക്ഷത്ര ദോഷങ്ങളും അകറ്റുന്നതിനും ജീവിതം സുഖ പ്രദം ആക്കുന്നതിനും സഹായകം ആകും. ജ്യോതിഷ പരിഹാര പ്രകാരം ഗ്രഹ ദേവതാ മന്ത്രങ്ങള്‍ ജപിക്കുന്നതിന് പ്രത്യേക ദീക്ഷ വേണം എന്ന് ഇല്ല. ദിവസം നൂറ്റി എട്ടു വീതാമോ അതിന്റെ ഗുണിതങ്ങളോ ജപിക്കാം, മന്ത്ര ജപങ്ങള്‍ക്ക് ആവശ്യം ഉള്ള സാത്വിക ആഹാരം, മദ്യ മാംസ വര്‍ജനം,ഇവ ഇതിനും ബാധകം ആണ് .

1-★അശ്വതി -ദേവത -അശ്വിനി കുമാരന്മാര്‍
മന്ത്രം -ഓം ആശ്വിനീ കുമാരാഭ്യാം നമ :

2-★ഭരണി -ദേവത -യമന്‍
മന്ത്രം -ഓം യമായ നമ :

3-★കാര്‍ത്തിക -ദേവന്‍ -അഗ്നി ദേവന്‍
മന്ത്രം -ഓം അഗ്നയെ നമ :

4-★രോഹിണി -ദേവന്‍ -ബ്രഹ്മാവ്‌
മന്ത്രം -ഓം ബ്രഹ്മണെ നമ :

5-★മകയിരം -ദേവന്‍ -ചന്ദ്രന്‍
മന്ത്രം -ഓം ചന്ദ്രമസേ നമ :

6-★തിരുവാതിര -ദേവന്‍ -ശിവന്‍
മന്ത്രം -ഓം നമശിവായ ,അല്ലെങ്കില്‍ ഓം രുദ്രായ നമ :

7-★പുണര്‍തം -ദേവി -അദിതി
മന്ത്രം -ഓം അദിതയേ നമ :

8-★പൂയം -ദേവന്‍ -ബ്രുഹസ്പതി
മന്ത്രം -ഓം ബ്രുഹസ്പതയെ നമ :

9-★ആയില്യം -ദേവത -സര്‍പങ്ങള്‍/നാഗരാജാവ്
മന്ത്രം -ഓം സര്‍പ്യെഭ്യോ നമ :

10-★മകം -ദേവത -പിതൃക്കള്‍
മന്ത്രം -ഓം പിതുര്‍ഭ്യോ നമ :

11-★പൂരം -ദേവത -അര്യമ
മന്ത്രം -ഓം ആര്യംമ്നെ നമ :

12-★ഉത്രം -ദേവത -ഭഗന്‍
മന്ത്രം -ഓം ഭഗായ നമ :

13-★അത്തം -ദേവന്‍ -സൂര്യന്‍
മന്ത്രം -ഓം സവിത്രേ നമ ;

14-★ചിത്തിര -ദേവന്‍ -ത്വഷ്ടാവ്
മന്ത്രം -ഓം വിശ്വ കര്‍മനേ നമ :

15-★ചോതി -ദേവത -വായു ദേവന്‍
മന്ത്രം -ഓം വായവേ നമ :

16-★വിശാഖം -ദേവത -ദേവത -ഇന്ദ്രാഗ്നി
മന്ത്രം -ഓം ഇന്ദ്രാഗ്നിഭ്യാം നമ ;

17-★അനിഴം -ദേവത -മിത്രന്‍
മന്ത്രം -ഓം മിത്രായ നമ :

18-★തൃക്കേട്ട -ദേവത -ഇന്ദ്രന്‍
മന്ത്രം -ഓം ഇന്ദ്രായ നമ :

19-★മൂലം -ദേവന്‍ -നിര്യതി
മന്ത്രം -ഓം നിര്യതയെ നമ :

20-★പൂരാടം -ജലം ,വരുണന്‍ /തപസ്
മന്ത്രം -ഓം അദ്രഭ്യോ നമ :

21-★ഉത്രാടം -ദേവത -വിശ്വദേവന്‍
മന്ത്രം -ഓം വിശ്വദേവേഭ്യോ നമ :

22-★തിരുവോണം -ദേവന്‍ -വിഷ്ണു
മന്ത്രം -ഓം വിഷ്ണവേ നമ :അല്ലെങ്കില്‍ ഓം നമോ ഭഗവതേ വാസുദേവായ :

23-★അവിട്ടം -ദേവത -വസുക്കള്‍
മന്ത്രം -ഓം വസുഭ്യോ നമ :

24-★ചതയം -ദേവന്‍ -വരുണന്‍
മന്ത്രം -ഓം വരുണായ നമ :

25-★പൂരൂരുട്ടാതി -ദേവത -അജൈകപാദന്‍
മന്ത്രം -ഓം അജൈകപദേ നമ :

26-★ഉതൃട്ടാതി -ദേവത -അഹിര്‍ബുധ്നി
മന്ത്രം -ഓം അഹിര്‍ബുധിന്യായ നമ :

27-★രേവതി -ദേവത -പൂഷാവ്
മന്ത്രം -ഓം പൂഷ്നെ നമ :
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱

31. ഇന്ദ്രാക്ഷി ശക്തി പീഠം

 31. ഇന്ദ്രാക്ഷി ശക്തി പീഠം

ശ്രീലങ്കയിലെ മണിപ്പല്ലവത്താണ് ക്ഷേത്രം. സതിദേവിയുടെ കണങ്കാലുകള്‍ പതിച്ച സ്ഥലമാണിത്. ക്ഷാശ്വരന്‍/നൈനാര്‍ ആണ് ഭൈരവ മൂര്‍ത്തി. ഇവിടെയുള്ള ദേവിയെ പാര്‍വ്വതിയായി ആരാധിക്കുന്നു. ഐതിഹ്യം അനുസരിച്ച്, ക്ഷേത്രം ഇന്ദ്രന്‍ പ്രതിഷ്ഠിക്കുകയും രാമനും രാവണനും ആരാധിക്കുകയും ചെയ്തു. ദേവിയെ ഇന്ദ്രാക്ഷി എന്ന പേരിലും ആരാധിക്കുന്നു. വര്‍ഷം മുഴുവനും സന്ദര്‍ശിക്കാന്‍ അനുയോജ്യമായ സമയമാണ്. ജാഫ്‌നയാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം.
             ◦•●◉✿ ⓋⒷⓉ ✿◉●•◦
31-03-2022


✍️ വിഷ്ണു, ഇടുക്കി 
©️ വളളിയാനിക്കാട്ടമ്മ

Wednesday, March 30, 2022

അര്‍ജുനന്റെ പത്ത് നാമങ്ങള്‍

അര്‍ജുനന്റെ പത്ത് നാമങ്ങള്‍


 𝓐𝓼𝓽𝓻𝓸 𝓛𝓲𝓿𝓮 𝓗𝓲𝓰𝓱𝓵𝓲𝓰𝓱𝓽𝓼 
▬▬▬▬▬▬🔱▬▬▬▬▬▬ 

പേടിസ്വപ്നം കണ്ടാലോ ,രാത്രികാല സഞ്ചാരത്തിനിടയില്‍ ഭയം ഉളവായാലോ പണ്ടുകാലത്ത് മുത്തശ്ശിമാര്‍ കുട്ടികളോട് പറയുമായിരുന്നു “അര്‍ജുനന്റെ പത്ത് നാമങ്ങള്‍ ചൊല്ലിയാല്‍ മതി”യെന്ന്

വെളുത്ത നിറമായതിനാല്‍ ‘അര്‍ജ്ജുനന്‍’ എന്നും ഫാല്‍ഗുനമാസത്തില്‍ ഫാല്‍ഗുനനക്ഷത്രത്തില്‍ (ഉത്രം) ജനിച്ചതിനാല്‍ ‘ഫല്‍ഗുനന്‍ ‘എന്നും അറിയപ്പെടുന്നു

കുന്തിയുടെ പുത്രനായതിനാല്‍ ‘പാര്‍ത്ഥന്‍ ‘ എന്നും അസുരനാശം വരുത്തിയപ്പോള്‍ പിതാവായ ഇന്ദ്രന്‍ ദേവകിരീടം ശിരസ്സില്‍ അണിയിച്ചതിനാല്‍ ‘കിരീടി ‘എന്നും എപ്പോഴും വിജയം വരിക്കുന്നതിനാല്‍ ‘വിജയന്‍ ‘എന്നും അറിയപ്പെടുന്നു

തുടർന്ന് വായിക്കാം 
▬▬▬▬▬▬▬▬▬▬▶️

പേടിസ്വപ്നം കണ്ടാലോ ,രാത്രികാല സഞ്ചാരത്തിനിടയില്‍ ഭയം ഉളവായാലോ പണ്ടുകാലത്ത് മുത്തശ്ശിമാര്‍ കുട്ടികളോട് പറയുമായിരുന്നു “അര്‍ജുനന്റെ പത്ത് നാമങ്ങള്‍ ചൊല്ലിയാല്‍ മതി”യെന്ന് .. പഞ്ചപാണ്ഡവരില്‍ മൂന്നാമനും വില്ലാളിവീരനും ഭഗവാന്‍ ശ്രീകൃഷ്ണന്റെ ഇഷ്ടസഖാവുമായ അര്‍ജുനന്റെ പത്തുപേരുകള്‍ യഥാക്രമം..

1 : അര്‍ജ്ജുനന്‍
2 : ഫല്‍ഗുനന്‍
3 : പാര്‍ത്ഥന്‍
4: കിരീടി
5 : വിജയന്‍
6 : ശ്വേതാശ്വന്‍
7: ജിഷ്ണു
8 : ധനഞ്ജയന്‍
9: സവ്യസാചി
10: ബീഭത്സു

വെളുത്ത നിറമായതിനാല്‍ ‘അര്‍ജ്ജുനന്‍’ എന്നും ഫാല്‍ഗുനമാസത്തില്‍ ഫാല്‍ഗുനനക്ഷത്രത്തില്‍ (ഉത്രം) ജനിച്ചതിനാല്‍ ‘ഫല്‍ഗുനന്‍ ‘എന്നും പൃഥ (കുന്തി)യുടെ പുത്രനായതിനാല്‍ ‘പാര്‍ത്ഥന്‍ ‘ എന്നും അസുരനാശം വരുത്തിയപ്പോള്‍ പിതാവായ ഇന്ദ്രന്‍ ദേവകിരീടം ശിരസ്സില്‍ അണിയിച്ചതിനാല്‍ ‘കിരീടി ‘എന്നും എപ്പോഴും വിജയം വരിക്കുന്നതിനാല്‍ ‘വിജയന്‍ ‘എന്നും വെള്ളകുതിരകളെ കെട്ടിയ രഥമുള്ളവനായതിനാല്‍ ‘ശ്വേതാശ്വന്‍ ‘എന്നും ഖാണ്ഡവദാഹത്തില്‍ ജിഷ്ണു (ഇന്ദ്രന്‍ )വിനെ ജയിച്ചതിനാല്‍ ‘ജിഷ്ണു ‘എന്നും അശ്വമേധയാഗത്തിന് ഉത്തരദിക്കില്‍നിന്നും ധാരാളം ധനം കൊണ്ടുവന്നതിനാല്‍ ‘ധനഞ്ജയന്‍ ‘എന്നും രണ്ടുകൈകള്‍കൊണ്ടും അസ്ത്രങ്ങള്‍ അയക്കുന്നതിനാല്‍ ‘സവ്യസാചി ‘ എന്നും യുദ്ധത്തില്‍ ഭീകരനായതിനാല്‍ ‘ബീഭത്സു’എന്നും അര്‍ജ്ജുനനു പേര് ലഭിച്ചു …

അര്‍ജുനന്‍ ,ഫല്‍ഗുനന്‍, പാര്‍ഥന്‍, വിജയനും വിശ്രുതമായ പേര്‍ പിന്നെ കിരീടിയും ,ശ്വേതശ്വനെന്നും ധനഞ്ജയന്‍ ജിഷ്ണുവും ബീഭത്സുവും സവ്യസാചിയും ഞാനെടോ. പത്തു നാമങ്ങളും ഭക്ത്യാ ജപിക്കിലോ നിത്യ ഭയങ്ങള്‍ അകന്നു പോം നിര്‍ണ്ണയം
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱

വെളിച്ചപ്പാടു തുള്ളല്‍

വെളിച്ചപ്പാടു തുള്ളല്‍  


 𝓐𝓼𝓽𝓻𝓸 𝓛𝓲𝓿𝓮 𝓗𝓲𝓰𝓱𝓵𝓲𝓰𝓱𝓽𝓼 
▬▬▬▬▬▬🔱▬▬▬▬▬▬ 

ഉത്സവത്തോട് അനുബന്ധിച്ച് നടത്തുന്ന കര്‍മ്മങ്ങള്‍ക്കിടയില്‍ ദേവിയുടെ അനുഗ്രഹമുണ്ടായി തുള്ളുന്ന ചടങ്ങാണിത്‌

ചുവന്ന പട്ടുടുത്ത് തലയില്‍ പട്ടുതുണി കെട്ടി, ഉടവാളുമേന്തിയാണ് കോമരം തുള്ളുന്നത്. ദേവിയുടെ കല്പനകളും അനുഗ്രഹവും  കോമരത്തിലൂടെ ഉണ്ടാകും

മലബാര്‍, മധ്യതിരുവിതാംകൂര്‍ എന്നീ പ്രദേശങ്ങളില്‍ നടത്തപ്പെടുന്ന അനുഷ്ഠാനപരമായ ചടങ്ങാണ് കോമരംതുള്ളല്‍ അഥവാ വെളിച്ചപ്പാടുതുള്ളല്‍

തുടർന്ന് വായിക്കാം 
▬▬▬▬▬▬▬▬▬▬▶️

കാവുകളിലും ഭഗവതിക്ഷേത്രങ്ങളിലും നടത്തുന്ന പൂജയും ചടങ്ങുമാണിത്. ഉത്സവത്തോട് അനുബന്ധിച്ച് നടത്തുന്ന കര്‍മ്മങ്ങള്‍ക്കിടയില്‍ ദേവിയുടെ അനുഗ്രഹമുണ്ടായി തുള്ളുന്ന ചടങ്ങാണിത്‌. ചുവന്ന പട്ടുടുത്ത് തലയില്‍ പട്ടുതുണി കെട്ടി, ഉടവാളുമേന്തിയാണ് കോമരം തുള്ളുന്നത്. ദേവിയുടെ കല്പനകളും അനുഗ്രഹവും  കോമരത്തിലൂടെ ഉണ്ടാകും. കല്പന കേള്‍ക്കുന്നതിന് ഭക്തജനങ്ങള്‍ നേരത്തെ വ്രതാനുഷ്ഠാനങ്ങളോടെ കാത്ത് നില്‍ക്കും മലബാര്‍, മധ്യതിരുവിതാംകൂര്‍ എന്നീ പ്രദേശങ്ങളില്‍ നടത്തപ്പെടുന്ന അനുഷ്ഠാനപരമായ ചടങ്ങാണ് കോമരംതുള്ളല്‍ അഥവാ വെളിച്ചപ്പാടുതുള്ളല്‍. കോമരം എന്നാല്‍ വെളിച്ചപ്പാട് എന്നാണ്. കോമരം നടത്തുന്ന തുള്ളലായതിനാല്‍ ഈ പേരുണ്ടായി. ഭഗവതീ ക്ഷേത്രങ്ങളിലാണ് ഇത് നടത്തപ്പെടുന്നത്
വസൂരിരോഗവിമുക്തമായ കുടുംബങ്ങള്‍ വീടുകളിലും നടത്താറുണ്ട്. അമ്പലങ്ങളില്‍ കോമരം തുള്ളുന്നതിനു നിയുക്തരാകുന്നവര്‍ പൂജയ്ക്കുശേഷമാണ് തുള്ളുന്നത്. അമ്പലമതിലുകളില്‍ വിളക്കുകള്‍ കത്തിച്ചുവയ്ക്കും. വെളിച്ചപ്പാട് കുളി കഴിഞ്ഞ് വെള്ളത്തുണി ധരിച്ച് അതിനു മുകളിലായി മൂന്ന് മീറ്റര്‍ നീളത്തില്‍ ചുവന്ന തുണി ഇടത്തേ തോളിലൂടെ വലത്തേ കൈക്കു താഴെവരെ വിലങ്ങനെ ധരിച്ചിരിക്കും. അരയില്‍ കിലുങ്ങുന്ന അരമണിയും കഴുത്തില്‍ തെച്ചിപ്പൂമാലയും ഇടതുകൈയില്‍ കങ്കണവും ഇട്ടിരിക്കും. വലതുകൈകൊണ്ട് വാളും ഇടതുകൈകൊണ്ട് ചിലമ്പും പിടിച്ചു നീളത്തിലുള്ള തലമുടി നെറ്റിയിലും പിറകിലുമായി വിരിച്ചിട്ടു ക്ഷേത്രത്തിനു ചുറ്റും പ്രദക്ഷിണംവച്ചു നടയിലെത്തുന്ന കോമരം വാദ്യഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ തുള്ളിച്ചാടുന്നു. ഭഗവതിയെ തന്നില്‍ ആവാഹിച്ച് കോമരം ഭക്തരുടെ ഭാവികാര്യങ്ങള്‍ പ്രവചിക്കുകയും ചിലപ്പോള്‍ കോമരം വാളുകൊണ്ട് തന്റെതന്നെ ശിരസ്സില്‍ വെട്ടാറുമുണ്ട്. അവസാനം ഭക്തന്മാര്‍ക്ക് അനുഗ്രഹാശിസ്സുകള്‍ നല്‍കുന്നു രണ്ടിനം കോമരങ്ങളുണ്ട്. ആചാരപ്പെട്ട സ്ഥിരമായ കോമരങ്ങളാണ് ഒന്നാമത്തെ വിഭാഗം. തമ്പുരാക്കന്മാരില്‍നിന്നോ ഇടപ്രഭുക്കന്മാരില്‍നിന്നോ ആചാരം വാങ്ങുന്നവരാണ് ഇക്കൂട്ടര്‍. ആചാരപ്പെട്ടു കഴിഞ്ഞാല്‍ മദ്യമോ മത്സ്യമാംസാദികളോ ഉപയോഗിക്കാന്‍ പാടില്ല. തീയര്‍, വാണിയര്‍, കമ്മാളര്‍ എന്നീ സമുദായങ്ങള്‍ക്ക് ഇത്തരത്തിലുള്ള കോമരങ്ങള്‍ ഉണ്ട്. സവര്‍ണരുടെ കാവുകളിലും ക്ഷേത്രങ്ങളിലും മറ്റും പാട്ടുത്സവം, തീയാട്ട് എന്നിവ നടത്തുമ്പോള്‍ കോമരം ഇളകിത്തുള്ളുന്ന തെയ്യംപാടികള്‍, തീയ്യാടികള്‍, കുറുപ്പന്മാര്‍ എന്നിവരാണ് രണ്ടാമത്തെ വിഭാഗം. ഇവര്‍ പ്രത്യേകം ആചാരപ്പെട്ടവരല്ല. കോമരംതുള്ളലിനു പരിശീലനം ആവശ്യമാണ്, കൊട്ടുന്ന വാദ്യത്തിന്റെ താളത്തിനനുസരിച്ചാണ് കോമരം തുള്ളേണ്ടത്. ചെണ്ടയാണ് പ്രധാനവാദ്യം. വടക്കേ മലബാറില്‍ പൂരവേലയോടനുബന്ധിച്ച് അവര്‍ണരുടെ കാവില്‍നിന്ന് കോമരം പുറപ്പെട്ട് ഊരുചുറ്റുന്ന പരിപാടിയുണ്ട്. ‘ഏളത്ത്’ എന്നാണ് ചടങ്ങിന് പേര്. എഴുന്നള്ളത്ത് ലോപിച്ചാണ് ‘ഏളത്ത്’ ആയത്
ഒരുപാടു കോമരങ്ങളെ  കൊടുങ്ങല്ലൂർ കാവുതീണ്ടലിന് കാണാറുണ്ട്  കേരളത്തിലെ ഏറ്റവും പ്രമുഖമായ കൊടുങ്ങല്ലൂരിലെ കാളി ക്ഷേത്രമായ , ശ്രീ കുരുംബ അമ്മ കാവിലെ മീനമാസത്തിലെ ഭരണിയുടെ പ്രാധന ചടങ്ങായ ” അശ്വതി നാളിലെ കാവുതീണ്ടൽ” ചടങ്ങ് നടന്നു . തിരുവോണനാളിലെ കോഴിക്കല്ലു മൂടൽ ചടങ്ങോടെ ആരംഭിക്കുന്ന ഭരണിയുത്സവത്തിൻറെ ഏറ്റവും ഭക്തി നിർഭരമായ ചടങ്ങാണ് കാവുതീണ്ടൽ.
ഭരണി നാളിന് തൊട്ടുമുമ്പുള്ള ദിവസം

കടത്തനാടിന് വടക്കുനിന്നും വരുന്ന കോമരകൂട്ടം വാളും ചിലമ്പും അരമണിയും കിലുക്കി ഉറഞ്ഞുതുള്ളി ക്ഷേത്രത്തിന് വലം വച്ച് , ഉന്മദത്തോടെ ഭക്തിയും ലഹരിയും കലർന്ന ശരണം വിളികൾ , ‘ അമ്മയെ ശരണം ദേവി ശരണം ” ഭക്തിയുടെ , കണ്ണീരിൻറെ നിലവിളികളാൽ , മുഖരിതമാകുന്ന ദേവി സന്നിധി കൈയിലെ മുളവടികൊണ്ട് ക്ഷേത്രത്തിൻറെ മേൽക്കൂരയുടെ ചെമ്പോലയിൽ അടിച്ചുകൊണ്ടു കോമരങ്ങൾ പ്രദിക്ഷണം വയ്ക്കുന്ന കാഴ്ച , ഭക്തിയുടെയും ആചാരത്തിൻറെയും ദ്രാവിഡത്തനിമയുടെ സങ്കലനമായേ കാണാനെ കഴിയൂ .ഇത് കൊടുങ്ങല്ലൂരിൽ മാത്രം അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് പൂരത്തിന്റെ ഏറെ ആകര്‍ഷകമായ കാഴ്ചയാണ് കൊട്ടിയിറക്കമെന്ന ആറാട്ടെഴുന്നള്ളിപ്പ്. ഉറഞ്ഞുതുള്ളുന്ന കോമരങ്ങളാണ് എഴുന്നള്ളിപ്പിന്റെ പ്രധാന കാഴ്ച. ജീവിതം മുഴുവന്‍ ദൈവപ്രീതിക്കായി സമര്‍പ്പിക്കുന്ന കോമരങ്ങള്‍ ഉത്സവംകഴിഞ്ഞുള്ള ആറുമാസം ഉപജീവനത്തിനായി ബുദ്ധിമുട്ടാറുണ്ട്. കോമരങ്ങള്‍ക്ക് ദേവസ്വംബോര്‍ഡ് വക പെന്‍ഷനോ മറ്റാനുകൂല്യങ്ങളോ ഏര്‍പ്പെടുത്താറില്ല എന്നൊരു സത്യാവസ്ഥ കൂടി നമ്മൾ അറിയണം
മീന മാസത്തിലെ അശ്വതി നാളിലാണ് കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ കാവുതീണ്ടൽ ചടങ്ങ് നടക്കുന്നത്. ദാരിക വധത്തിന് ശേഷം ഉഗ്രരൂപിണിയായ ഭദ്രകാളിയുടെ പ്രതിരൂപങ്ങളായാണ് പതിനായിരകണക്കിന് വരുന്ന കോമരങ്ങൾ ഉറഞ്ഞു തുള്ളി കാവുതീണ്ടുക. കീഴ്ജാതിക്കെതിരെ അയിത്താചരണം കൊടികുത്തിയ കാലത്തും ആചാരത്തിനുപരി
സമത്വത്തിന്റെ നേർക്കാഴ്ചയായി കൊടുങ്ങല്ലൂർ ഭരണിയിലെ കാവുതീണ്ടൽ ഇന്നും ഒളിമങ്ങാത്ത സംഗമമായി തുടരുകയാണ്

ദുഷ്ടനായ ദാരികാസുരനിൽ നിന്ന് സമസ്തലോകത്തെയും രക്ഷിക്കാൻ പരമശിവന്റെ തൃക്കണ്ണിൽ നിന്നാണ് ഭദ്രകാളി ജനിക്കുന്നത്. ദാരികനിഗ്രഹത്തിനു ശേഷവും കോപം ശമിക്കാത്ത ദേവിയെ ശാന്തയാക്കാൻ വേണ്ടി ശിവഗണങ്ങൾ ദേവീസ്തുതികളും ബലിയുമായി നൃത്തമാടിയെന്നും അപ്പോൾ കോപം ശമിച്ച് ദേവി സന്തുഷ്ടയായെന്നുമാണ് കഥ. ആ സംഭവത്തിന്റെ പ്രതീകാത്മകമായ അനുഷ്ഠാനമാണ് കൊടുങ്ങല്ലൂർ ഭരണി എന്നാണ് ഐതിഹ്യം. വെളിച്ചപ്പാടന്മാരുടെ ഉത്സവമാണിത്
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱 

30. ചാമുണ്ഡേശ്വരി ദേവി ശക്തി പീഠം

30. ചാമുണ്ഡേശ്വരി ദേവി ശക്തി പീഠം

കര്‍ണാടകയിലെ മൈസൂരിലാണ് ക്ഷേത്രം. കാല ഭൈരവനാണ് ക്ഷേത്രത്തിന്റെ സംരക്ഷണ ചുമതല. മൈസൂരിന്റെ പ്രാന്തപ്രദേശത്തുള്ള മനോഹരമായ ചാമുണ്ഡി കുന്നുകളിലാണ് ചാമുണ്ഡേശ്വരി ശക്തി പീഠം.ശക്തരായ അസുരന്മാരായ ശുംഭ, നിശുംഭന്‍ എന്നിവരുടെ സേനാനായകന്മാരായ ചന്ദ, മുണ്ട എന്നിവരെ പരാജയപ്പെടുത്തിയതിനാലാണ് ചാമുണ്ഡി ദേവിക്ക് ഈ പേര് ലഭിച്ചത്. മൈസൂര്‍ രാജകുടുംബത്തിന്റെ രക്ഷാകര്‍തൃത്വത്തിലാണ് ക്ഷേത്രം നിര്‍മ്മിക്കപ്പെട്ടത്. നല്ല ആരോഗ്യത്തിനും സന്താനങ്ങളുടെ ജനനത്തിനുമായി ആരാധിക്കപ്പെടുന്ന ഏഴ് അമ്മ ദേവതകളുടെ കൂട്ടമായ സപ്തമാതൃകകളിലൊന്നാണ് ദേവി ചാമുണ്ഡി. ദസറയാണ് ക്ഷേത്രത്തിലെ ഉത്സവം.വര്‍ഷം മുഴുവനും, പ്രത്യേകിച്ച് ഒക്ടോബറാണ് സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം. 160 കിലോമീറ്റര്‍ അകലെയുള്ള ബംഗളൂരുവാണ് തൊട്ടടുത്തുളള വിമാനത്താവളം. മൈസൂരാണ് അടുത്തുള്ള റെയില്‍വേ സ്‌റ്റേഷന്‍
             ◦•●◉✿ ⓋⒷⓉ ✿◉●•◦
30-03-2022

✍️ വിഷ്ണു, ഇടുക്കി 
©️ വളളിയാനിക്കാട്ടമ്മ

29. കന്യാശ്രമം ശക്തി പീഠം

29. കന്യാശ്രമം ശക്തി പീഠം

തമിഴ്‌നാട്ടിലെ കന്യാകുമാരിയിലാണ് ക്ഷേത്രം. സതിദേവിയുടെ നട്ടെല്ല് വീണ സ്ഥലമാണിത്. നിമിഷയാണ് ഭൈരവ പ്രതിഷ്ഠ. ഇന്ത്യയുടെ തെക്കേ അറ്റത്ത്, കടലിനാല്‍ ചുറ്റപ്പെട്ട ഒരു ചെറിയ കുന്നിന് മുകളിലാണ് ക്ഷേത്രം. സര്‍വ്വാനി (ശിവന്റെ ഭാര്യ) ആണ് പ്രതിഷ്ഠ. പ്രശസ്തമായ സ്വാമി വിവേകാനന്ദ പാറയെ ആദ്യം വിളിച്ചിരുന്നത് ശ്രീപാദപാറൈ എന്നാണ്. അതില്‍ ദേവിയുടെ പവിത്രമായ പാദങ്ങള്‍ പ്രതിഷ്ഠിച്ചിരിക്കുന്നു. ബംഗാള്‍ ഉള്‍ക്കടല്‍, അറേബ്യന്‍ കടല്‍, ഇന്ത്യന്‍ മഹാസമുദ്രം എന്നി മൂന്ന് സമുദ്രങ്ങള്‍ കൂടിച്ചേരുന്ന ഘട്ടുകളില്‍ മുങ്ങി കുളിക്കുന്നത് ഐശ്വര്യമാണ് എന്ന് കരുതുന്നു. തീരത്ത് 25 തീര്‍ത്ഥങ്ങളുണ്ട്. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവാണ് ദര്‍ശനം നടത്താന്‍ പറ്റിയ സമയം. 67 കിലോമീറ്റര്‍ അകലെയുള്ള തിരുവനന്തപുരം വിമാനത്താവളമാണ് തൊട്ടരികില്‍. കന്യാകുമാരി റെയില്‍വേ സ്‌റ്റേഷനാണ് ട്രെയിന്‍ മാര്‍ഗം വരാന്‍ ആഗ്രഹിക്കുന്നവര്‍ ഇറങ്ങേണ്ട സ്ഥലം.
             ◦•●◉✿ ⓋⒷⓉ ✿◉●•◦
29-03-2022

✍️ വിഷ്ണു, ഇടുക്കി 
©️ വളളിയാനിക്കാട്ടമ്മ

Monday, March 28, 2022

28. ദേവി അംബാജി ശക്തി പീഠം

 28. ദേവി അംബാജി ശക്തി പീഠം

ഗുജറാത്തിലെ ബനസ്‌കന്തയിലാണ് ക്ഷേത്രം. ബതുക് ഭൈരവ ഭാവത്തിലാണ് ഭൈരവന്‍ കുടിക്കൊള്ളുന്നത്. ദന്തതലുകയില്‍ സ്ഥിതി ചെയ്യുന്ന ഗബ്ബാര്‍ കുന്നുകളിലാണ്  അംബാജി ദേവിയുടെ ക്ഷേത്രം. ക്ഷേത്രത്തില്‍ വിഗ്രഹമില്ല. ഓരോ ദിവസവും വ്യത്യസ്ത വാഹനം ഉപയോഗിക്കുന്ന ലോകത്തിലെ ഏക ക്ഷേത്രമാണിത്. ഞായറാഴ്ച കടുവ, തിങ്കളാഴ്ച നന്ദി, ചൊവ്വാഴ്ച സിംഹം, ബുധനാഴ്ച ഐരാവത്, വ്യാഴാഴ്ച ഗരുഡ, വെള്ളിയാഴ്ച ഹംസം, ശനിയാഴ്ച ആന. ചഞ്ചാര്‍ ചൗക്ക് മുതല്‍ ഗബ്ബാര്‍ ഹില്‍ വരെ ദീപം തെളിയുന്നത് കാണാം. സെപ്റ്റംബര്‍ ഒക്ടോബര്‍ കാലയളവിലും മഞ്ഞുകാലത്തുമാണ് ക്ഷേത്രത്തില്‍ പോകാന്‍ നല്ല സമയം. 180 കിലോമീറ്റര്‍ അകലെയുള്ള അഹമ്മദാബാദ് വിമാനത്താവളമാണ് വിമാനമാര്‍ഗം ക്ഷേത്രത്തില്‍ എത്താന്‍ എളുപ്പമാര്‍ഗം. മൗണ്ട് അബുവാണ് തൊട്ടരികിലെ റെയില്‍വേ സ്‌റ്റേഷന്‍. 45 കിലോമീറ്ററാണ് ദൂരം.
             ◦•●◉✿ ⓋⒷⓉ ✿◉●•◦
28-03-2022


✍️ വിഷ്ണു, ഇടുക്കി 
©️ വളളിയാനിക്കാട്ടമ്മ

Sunday, March 27, 2022

27. ചന്ദ്രഭാഗ ശക്തി പീഠം

 27. ചന്ദ്രഭാഗ ശക്തി പീഠം

ഗുജറാത്തിലെ ഗിര്‍ന കുന്നില്‍ പ്രഭാസിലാണ് ക്ഷേത്രം. വക്രതുണ്ട ഭാവത്തിലാണ് ഭൈരവന്‍ ഇവിടെ കുടിക്കൊള്ളുന്നത്. ചന്ദ്രദേവിയാണ് ഇവിടത്തെ സങ്കല്‍പ്പം. ഹിറാന്‍, കപില, സരസ്വതി എന്നി മൂന്ന് പുണ്യ നദികള്‍ കൂടിച്ചേരുന്ന ഭാഗത്താണ് ശക്തി പീഠം. സോമനാഥ ക്ഷേത്രത്തിനടുത്താണ് യഥാര്‍ഥ ക്ഷേത്രമെന്നാണ് ഒരു വിഭാഗം വിശ്വാസികള്‍ വിശ്വസിക്കുന്നത്.  ജുനഗഡിലെ വെരാവല്‍ പട്ടണത്തിലെ ഗിര്‍നാര്‍ പര്‍വതത്തിന് മുകളിലുള്ള അംബ മാതാ ക്ഷേത്രമാണെന്ന് മറ്റ് ചിലരും വിശ്വസിക്കുന്നു. നവരാത്രിക്കും ശിവരാത്രിക്കുമാണ് ഇവിടെ വിശേഷം. അടുത്തുള്ള റെയില്‍വേ സ്‌റ്റേഷന്‍ വേരാവല്‍ ആണ്. 57 കിലോമീറ്റര്‍ അകലെയുള്ള കഷോദാണ് അടുത്തുള്ള റെയില്‍വേ സ്‌റ്റേഷന്‍.
             ◦•●◉✿ ⓋⒷⓉ ✿◉●•◦
27-03-2022

✍️ വിഷ്ണു, ഇടുക്കി 
©️ വളളിയാനിക്കാട്ടമ്മ

26. ഭ്രമരി ദേവി ശക്തി പീഠം

 26. ഭ്രമരി ദേവി ശക്തി പീഠം

മഹാരാഷ്ട്ര നാസിക് പഞ്ചവടി ത്രയംബകേശ്വറിലാണ് ക്ഷേത്രം. വികൃതാക്ഷ രൂപത്തിലാണ് ഭൈരവമൂര്‍ത്തി. 10 അടി ഉയരമുള്ള, സിന്ദൂരം പൂശിയ ദേവിയുടെ വിഗ്രഹത്തില്‍ 18 കൈകളാണുള്ളത്. ആയുധങ്ങളേന്തിയ ദേവി പര്‍വത മുഖത്ത് സ്വയം പ്രത്യക്ഷപ്പെട്ടതാണെന്നാണ് വിശ്വാസം.  നാസിക്കിനടുത്തുള്ള വാണി ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഏഴ് പര്‍വതശിഖരങ്ങളാണ് ദേവിയുടെ വാസസ്ഥലം എന്നാണ് വിശ്വാസം. അതിനാല്‍ ഏഴ് കൊടുമുടികളുടെ അമ്മ എന്നും അറിയപ്പെടുന്നു. ഒക്ടോബര്‍ മാര്‍ച്ച് കാലയളവിലാണ് ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്താന്‍ അനുയോജ്യമായ സമയം. 12 വര്‍ഷം കൂടുമ്പോള്‍ കുംഭമേള നടക്കുന്നതാണ് ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകത. നാസിക്കാണ് തൊട്ടടുത്തുള്ള വിമാനത്താവളം. 24 കിലോമീറ്റര്‍ അകലെയാണ് വിമാനത്താവളം. നാസിക്ക് തന്നെയാണ് തൊട്ടടുത്തുള്ള റെയില്‍വേ സ്‌റ്റേഷന്‍.
             ◦•●◉✿ ⓋⒷⓉ ✿◉●•◦
26-03-2022

✍️ വിഷ്ണു, ഇടുക്കി 
©️ വളളിയാനിക്കാട്ടമ്മ

25. ദേവി ദന്തേശ്വരി ശക്തി പീഠം

25. ദേവി ദന്തേശ്വരി ശക്തി പീഠം

ഛത്തീസ്ഗഡിലെ ബസ്തറിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ദേവിയുടെ പല്ലുകള്‍ പതിച്ച സ്ഥലമാണിത്. ഭൈരവ അവതാരമായ കപാല്‍ ഭൈരവയാണ് മറ്റൊരു ആരാധനാമൂര്‍ത്തി. ദന്തേവാഡയില്‍ മാവോയിസ്റ്റ് ശക്തികേന്ദ്രമായ ഇടതൂര്‍ന്ന വനപ്രദേശത്തിലാണ് ക്ഷേത്രം.  പ്രവേശന കവാടത്തില്‍ ഒരു ഗരുഡസ്തംഭം കാവല്‍ നില്‍ക്കുന്നു. 600 വര്‍ഷം പഴക്കമുള്ള ക്ഷേത്രത്തിലെ ദേവിയാണ് ബസ്താറിന്റെ പ്രധാന ദൈവം. പന്ത്രണ്ടാം നൂറ്റാണ്ടിനും പതിനാലാം നൂറ്റാണ്ടിനും ഇടയില്‍ ഈ പ്രദേശം ഭരിച്ചിരുന്ന കാകതിയരാണ് ദേവിയെ ആരാധിച്ച് തുടങ്ങിയത്. ജ്യോതി കലശങ്ങള്‍ കത്തിക്കുന്നത് ഇവിടെ ഒരു പാരമ്പര്യമാണ്. മഞ്ഞുകാലവും മണ്‍സൂണിന്റെ അവസാന ഘട്ടങ്ങളും ഇവിടെ ദര്‍ശനം നടത്താന്‍ അനുയോജ്യമായ സമയമാണ്. ജഗ്ദാല്‍പൂര്‍ വിമാനത്താവളമാണ് ക്ഷേത്രത്തിന് തൊട്ടരികിലുള്ള വിമാനത്താവളം. ജഗദാല്‍പൂര്‍ റെയില്‍വേ സ്‌റ്റേഷനാണ് തൊട്ടരികിലുള്ള റെയില്‍വേ സ്‌റ്റേഷന്‍.
             ◦•●◉✿ ⓋⒷⓉ ✿◉●•◦
25-03-2022


✍️ വിഷ്ണു, ഇടുക്കി 
©️ വളളിയാനിക്കാട്ടമ്മ

Thursday, March 24, 2022

24 ദേവി മംഗള്‍ ചണ്ഡിക ശക്തി പീഠം

24 ദേവി മംഗള്‍ ചണ്ഡിക ശക്തി പീഠം

മധ്യപ്രദേശിലെ ഉജ്ജയിനിലാണ് ക്ഷേത്രം. സതിദേവിയുടെ മുട്ടുകൈ  പതിച്ച സ്ഥലമാണിത്. കപിലാംബരനാണ് ക്ഷേത്രത്തിന്റെ സംരക്ഷണ ചുമതല. ഹര്‍സിദ്ധി മാതാ ക്ഷേത്രത്തെ ചുവന്ന മേല്‍ക്കൂരയും ശിഖരവും കൊണ്ട് എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയും.സകല സൃഷ്ടികളെയും പരിപോഷിപ്പിക്കുന്ന അമ്മദേവിയായ അന്നപൂര്‍ണ്ണയായി സതിയെ ഇവിടെ ആരാധിക്കുന്നു. വിഗ്രഹം ഇരുണ്ടതും സിന്ദൂരം ചാര്‍ത്തിയതുമാണ്. ശ്രീകോവിലിലേക്ക് നയിക്കുന്ന ക്ഷേത്രമണ്ഡപത്തിന്റെ മേല്‍ക്കൂരയില്‍ 50 മാതൃകാ ചിത്രങ്ങളുണ്ട്. അകത്ത്, അന്നപൂര്‍ണ, ഹരസിദ്ധി, കാളി എന്നിവരുടെ വിഗ്രഹങ്ങള്‍ ഒന്നൊന്നായി സ്ഥാപിച്ചിരിക്കുന്നു. നവരാത്രിയും മഹാശിവരാത്രിയുമാണ് വിശേഷ ദിവസങ്ങള്‍.ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയം സന്ദര്‍ശനത്തിന് അനുകൂലമായ സമയമാണ്.ഇന്‍ഡോറാണ് അടുത്തുള്ള വിമാനത്താവളം. ഉജ്ജയിനാണ് അടുത്തുള്ള റെയില്‍വേ സ്‌റ്റേഷന്‍.
             ◦•●◉✿ ⓋⒷⓉ ✿◉●•◦
24-03-2022

📚 51 ശക്തിപീഠങ്ങൾ
✍️ വിഷ്ണു, ഇടുക്കി 
©️ വളളിയാനിക്കാട്ടമ്മ

Wednesday, March 23, 2022

23. ദേവി നര്‍മ്മദ ശക്തി പീഠം

 23. ദേവി നര്‍മ്മദ ശക്തി പീഠം

മധ്യപ്രദേശ് അനുപൂര്‍ ജില്ലയിലെ അമര്‍കണ്ടകിന് സമീപമാണ് ക്ഷേത്രം. ഭൈരവ അവതാരമായ ഭദ്രസേനാനാണ് ക്ഷേത്രത്തിന്റെ സംരക്ഷണ ചുമതല. വിന്ധ്യ സത്പുര മലകള്‍ക്ക് ഇടയിലാണ് ക്ഷേത്രം. ആറായിരം വര്‍ഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന ക്ഷേത്രം കുളങ്ങളാല്‍ ചുറ്റപ്പെട്ടിരിക്കുന്നു. 100 പടികളുള്ള വെള്ളക്കല്ല് ക്ഷേത്രത്തിന്റെ ഗര്‍ഭഗൃഹത്തില്‍, വിഗ്രഹം സ്വര്‍ണ്ണം കൊണ്ട് പൊതിഞ്ഞിരിക്കുന്നു. പ്ലാറ്റ്‌ഫോം വെള്ളിയാണ്. ദേവന്മാര്‍ വസിക്കുന്ന സ്ഥലമാണ് അമര്‍കണ്ടക് എന്ന് വിശ്വസിക്കപ്പെടുന്നു. ഇവിടെ ആരെങ്കിലും മരിച്ചാല്‍ സ്വര്‍ഗ്ഗത്തില്‍ എത്തുമെന്നാണ് വിശ്വാസം. ഒക്ടോബര്‍ ഫെബ്രുവരി കാലയളവിലാണ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ നല്ല സമയം. 231 കിലോമീറ്റര്‍ അകലെയുള്ള ജബല്‍പൂര്‍ വിമാനത്താവളമാണ് അരികില്‍. ഛത്തീസ്ഗഡിലെ പെന്‍ട്രയാണ് അടുത്തുള്ള റെയില്‍വേ സ്‌റ്റേഷന്‍.
             ◦•●◉✿ ⓋⒷⓉ ✿◉●•◦
23-03-2022

📚 51 ശക്തിപീഠങ്ങൾ
✍️ വിഷ്ണു, ഇടുക്കി 
©️ വളളിയാനിക്കാട്ടമ്മ

Tuesday, March 22, 2022

22. ശാരദ ദേവി ശക്തി പീഠം

22. ശാരദ ദേവി ശക്തി പീഠം  

മധ്യപ്രദേശ് സത്ന മൈഹാറിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കാല ഭൈരവനാണ് ക്ഷേത്രത്തിന്റെ സംരക്ഷണ ചുമതല. 1,063 പടികള്‍ കയറുകയോ റോപ് വേ ഉപയോഗിക്കുകയോ ചെയ്താല്‍ ത്രികൂട മലയുടെ മുകളില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തില്‍ എത്തിച്ചേരാം. മായി (അമ്മ), ഹാര്‍ (നെക്ലേസ്) എന്നിവയുടെ സംയോജനമാണ് മൈഹാര്‍. ശാരദ ദേവിയ്ക്ക് സരസ്വതിയുമായി അടുത്ത ബന്ധമുണ്ട്. ആദിശങ്കരാചാര്യര്‍ക്ക് ഇവിടെ ഒരു ആരാധനാലയം ഉണ്ട്. മൈഹര്‍ ഘരാനയിലെ പ്രമുഖ സംഗീതജ്ഞന്‍ ഉസ്താദ് അല്ലാവുദ്ദീന്‍ ഖാന്‍ ഇവിടെ താമസിച്ചിരുന്നു. രാമനവമി, നവരാത്രി എന്നിവ ഇവിടെ വിശേഷപ്പെട്ട ദിവസങ്ങളാണ്. ഒക്ടോബര്‍- മാര്‍ച്ച് കാലയളവാണ് സന്ദര്‍ശനത്തിന് പറ്റിയ സമയം. ജബല്‍പൂരാണ് അടുത്ത വിമാനത്താവളം.ക്ഷേത്രത്തില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെയാണ് വിമാനത്താവളം. 130 കിലോമീറ്റര്‍ അകലെയുള്ള ഖജുരാഹോയില്‍ നിന്നും 200 കിലോമീറ്റര്‍ അകലെയുള്ള അലഹാബാദില്‍ നിന്നും വിമാനയാത്ര നടത്താം. മൈഹറാണ് അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍.
             ◦•●◉✿ ⓋⒷⓉ ✿◉●•◦
22-03-2022
    
✍️ വിഷ്ണു, ഇടുക്കി 
©️ വളളിയാനിക്കാട്ടമ്മ

Monday, March 21, 2022

21. കല്‍മാധവ് ദേവി ശക്തി പീഠം

21. കല്‍മാധവ് ദേവി ശക്തി പീഠം

മധ്യപ്രദേശ് ഷഹദോള്‍ ജില്ലയിലെ അമര്‍കന്തകിലാണ് ക്ഷേത്രം. ഭൈരവ അവതാരമായ അഷിതാണ്ഡമാണ് മറ്റൊരു ആരാധനാമൂര്‍ത്തി. മൂന്ന് കണ്ണുകളുള്ള, ഇരുണ്ട നിറമുള്ള ശക്തി കാളിയാണ് അമര്‍കന്തകിലെ പ്രതിഷ്ഠ. യുദ്ധത്തിന് എപ്പോഴും തയ്യാറായ ഭയങ്കര രൂപം. വിഗ്രഹം എപ്പോഴും തിളങ്ങുന്ന ചുവന്ന തുണിയില്‍ പൊതിഞ്ഞിരിക്കുന്നു. ദേവിയെ 'കല്‍മാധവ' എന്നും വിളിക്കുന്നു. കവികളുടെയും എഴുത്തുകാരുടെയും ചിത്രകാരന്മാരുടെയും ദൈവമാണ് അസീതാംഗ ഭൈരവന്‍. അവന്‍ വിശ്വാസികളുടെ സൃഷ്ടിപരമായ കഴിവ് വര്‍ദ്ധിപ്പിക്കുകയും അവര്‍ക്ക് പ്രശസ്തിയും വിജയവും നല്‍കുകയും ചെയ്യുന്നു. ആറായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന ബുണ്ടേല്‍ഖണ്ഡിലെ സൂര്യവംശി രാജാവായ സാമ്രാട്ട് മന്ധാതയാണ് 100 ചുവടുകളുള്ള ഈ ക്ഷേത്രം നിര്‍മ്മിച്ചത്. സത്പുര, വിന്ധ്യ പര്‍വതനിരകള്‍ ചേരുന്നത് ഇവിടെയാണ്. നവരാത്രി, ദീപാവലി തുടങ്ങി വിശേഷ ദിവസങ്ങളാണ് ഇവിടെ പ്രധാനം. ഒക്ടോബര്‍- മാര്‍ച്ച് കാലയളവിലാണ് ഇവിടെ ദര്‍ശനം നടത്താന്‍ ഉചിതമായ സമയം. ജബല്‍പൂരാണ് അടുത്തുള്ള റെയില്‍വേ സ്റ്റേഷനും വിമാനത്താവളവും.
             ◦•●◉✿ ⓋⒷⓉ ✿◉●•◦
21-03-2022
    

✍️ വിഷ്ണു, ഇടുക്കി 
©️ വളളിയാനിക്കാട്ടമ്മ

Sunday, March 20, 2022

2022 മാർച്ച് മാസത്തെ വിശേഷ ദിവസങ്ങൾ

2022 മാർച്ച് മാസത്തെ വിശേഷ ദിവസങ്ങൾ താഴെ ചേർക്കുന്നു..
▬▬▬▬▬▬▬▬▬▬▬▬▬▬▬▬
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
✺ 01 Tue⇒ശിവരാത്രി
✺ 01 Tue⇒ഉത്രാളിക്കാവ് പൂരം 
✺ 02 Wed⇒അമാവാസി
✺ 03 Thu⇒മാഘ ഗുപ്ത നവരാത്രി
✺ 04 Fri⇒ശ്രീരാമകൃഷ്ണ ജയന്തി
✺ 07 Mon⇒കുംഭ ഭരണി
✺ 08 Tue⇒ഷഷ്ടി
✺ 08 Tue⇒ലോക വനിതാ ദിനം
✺ 12 Sat⇒അയ്യാ വൈകുണ്ഠ സ്വാമി ജയന്തി
✺ 14 Mon⇒ആമലകീ ഏകാദശി
✺ 14 Mon⇒തിരുന്നാവായ ഏകാദശി 
✺ 15 Tue⇒ശടശീതി പുണ്യകാലം 
✺ 15 Tue⇒മീനം 1
✺ 15 Tue⇒മീന രവി സംക്രമം
✺ 15 Tue⇒ശബരിമല മാസ പൂജ ആരംഭം 
✺ 15 Tue⇒പ്രദോഷ വ്രതം
✺ 16 Wed⇒ആറാട്ടുപുഴ പൂരം 
✺ 17 Thu⇒പൗർണമി വ്രതം
✺ 18 Fri⇒പൗർണമി
✺ 18 Fri⇒പങ്കുനി ഉത്രം 
✺ 18 Fri⇒ഹോളി
✺ 28 Mon⇒പാപമോചനി ഏകാദശി
✺ 29 Tue⇒പ്രദോഷ വ്രതം
✺ 31Thu⇒അമാവാസി ഒരിക്കൽ 
▬▬▬▬▬▬▬▬▬▬▬▬▬▬▬▬
VBT Astro Live Astrology | Prashnam | Jathakam | Porutham | Muhoortham | Live Hora | Poojas | Yandram | Mandram | Thandram | Vasthu | Online Astrology Service Available |
▬▬▬▬▬▬▬▬▬▬▬▬▬▬▬▬
ദേശീയ, അന്തർദ്ദേശീയ ദിനങ്ങൾ താഴെ ചേർക്കുന്നു..
▬▬▬▬▬▬▬▬▬▬▬▬▬▬▬▬
✺ 01 Mar⇒വിവേചന രഹിത ദിനം
✺ 03 Mar⇒ലോക വന്യജീവി ദിനം
✺ 03 Mar⇒ലോക കേൾവി ദിനം
✺ 04 Mar⇒ദേശീയ സുരക്ഷാദിനം
✺ 04 Mar⇒ലൈംഗികചൂഷണത്തിനെതിരെയുള്ള അന്തർദ്ദേശീയദിനം
✺ 08 Mar⇒ലോക വനിതാ ദിനം
✺ 14 Mar⇒പൈ ദിനം
✺ 15 Mar⇒ലോക ഉപഭോക്തൃ ദിനം
✺ 16 Mar⇒ദേശീയ വാക്സിനേഷൻ ദിനം
✺ 18 Mar⇒ദേശീയ ഓർഡിനൻസ് ഫാക്ടറി ദിനം
✺ 20 Mar⇒ലോക സന്തോഷ ദിനം
✺ 21 Mar⇒ലോക വനദിനം
✺ 21 Mar⇒ലോക വർണ്ണവിവേചന ദിനം
✺ 21 Mar⇒ലോക കാവ്യ ദിനം
✺ 21 Mar⇒ഡൗൺ സിൻഡ്രോം ദിനം
✺ 22  Mar⇒ലോക ജലദിനം
✺ 23 Mar⇒ലോക കാലാവസ്ഥാദിനം
✺ 24 Mar⇒ലോകക്ഷയരോഗ ദിനം
✺ 26 Mar⇒പർപ്പിൾ ദിനം
✺ 26 Mar⇒അപസ്മാര ബോധവൽക്കരണ ദിനം
✺ 27 Mar⇒ലോക നാടകദിനം
▬▬▬▬▬▬▬▬▬▬▬▬▬▬▬▬
VBT Astro Live Astrology | Prashnam | Jathakam | Porutham | Muhoortham | Live Hora | Poojas | Yandram | Mandram | Thandram | Vasthu | Online Astrology Service Available |
▬▬▬▬▬▬▬▬▬▬▬▬▬▬▬▬


20. ദേവി അവന്തി ശക്തി പീഠം

20. ദേവി അവന്തി ശക്തി പീഠം

മധ്യപ്രദേശ് ഉജ്ജയിന്‍ ഭൈരവ് പര്‍വതിലാണ് ക്ഷേത്രം. സതിദേവിയുടെ കൈമുട്ട് വീണ സ്ഥലമാണിത്. ലംബകര്‍ണനാണ് മറ്റൊരു ആരാധനാമൂര്‍ത്തി. 5000 വര്‍ഷം പഴക്കമുണ്ട് ക്ഷേത്രത്തിന്. ഷിപ്ര നദീതീരത്താണ് പീഠം സ്ഥിതി ചെയ്യുന്നത്. ആദി ശങ്കരാചാര്യരുടെ അഷ്ടദശ ശക്തി പീഠ സ്ത്രോതത്തില്‍ പരാമര്‍ശിച്ചിരിക്കുന്നതുപോലെ ശാക്ത പാരമ്പര്യത്തില്‍ ആരാധിക്കപ്പെടുന്ന 18 പ്രാഥമിക അഷ്ടദശ പീഠങ്ങളില്‍ ഒന്നാണ് ക്ഷേത്രം. അവന്തി മായയെ മഹാകാളിയായി ആരാധിക്കുന്നു. ദേവി നാവ് നീട്ടിയിരിക്കുന്ന രൂപത്തിലാണ് വിഗ്രഹം. കവിയുടെ നാവിന്മേല്‍ കുമാരസംഭവം എഴുതിയപ്പോള്‍ കാളിദാസന്‍ തന്റെ അറിവുകള്‍ക്ക് അവന്തി മായയോട്  നന്ദി പറഞ്ഞതായാണ് വിശ്വാസം.  കുംഭമേളയുടെ ഭാഗമായുള്ള ആഘോഷപരിപാടികള്‍ ക്ഷേത്രത്തില്‍ നടന്നുവരുന്നു. ശിവരാത്രിയും നവരാത്രിയുമാണ് ക്ഷേത്രത്തിലെ മറ്റു ഉത്സവങ്ങള്‍. ഒക്ടോബര്‍- മാര്‍ച്ച് കാലയളവാണ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ ഉചിതമായ സമയം. ഇന്‍ഡോറാണ് അടുത്തുള്ള വിമാനത്താവളം. ഉജ്ജയിനാണ് അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍.
             ◦•●◉✿ ⓋⒷⓉ ✿◉●•◦
20-03-2022
    

✍️ വിഷ്ണു, ഇടുക്കി 
©️ വളളിയാനിക്കാട്ടമ്മ 

Saturday, March 19, 2022

19. ദേവി ത്രിപുര സുന്ദരി ശക്തി പീഠം

 19. ദേവി ത്രിപുര സുന്ദരി ശക്തി പീഠം

ത്രിപുരയിലെ ഉദയ്പൂരിലാണ് ക്ഷേത്രം. സതിദേവിയുടെ വലതു കാലാണ് ഇവിടെ പതിച്ചത്. ത്രിപുരേഷ് എന്ന അവതാരം പൂണ്ട ഭൈരവനാണ് ക്ഷേത്രത്തിന്റെ സംരക്ഷണ ചുമതല. ആമയുടെ സാമ്യമുള്ള കുന്നിന്‍ മുകളില്‍  കല്യാണ്‍സാഗര്‍ തടാകത്തിന് അഭിമുഖമായാണ് ത്രിപുര സുന്ദരി ക്ഷേത്രം. താന്ത്രികാ പാരമ്പര്യത്തില്‍ കാമാഖ്യ ദേവിയുമായി അടുത്ത ബന്ധമുണ്ട്. ത്രിപുര സുന്ദരി ക്ഷേത്രത്തിന്റെ ശ്രീകോവിലിനുള്ളില്‍ ചുവന്ന നിറത്തിലുള്ള കറുത്ത കാശി കല്ലില്‍ നിര്‍മ്മിച്ച ദേവിയുടെ രണ്ട് വിഗ്രഹങ്ങള്‍ ഉണ്ട്. അവയെ ത്രിപുര സുന്ദരിയും ഛോതിമയും എന്ന് വിളിക്കുന്നു. കുന്നിന് ആമയുടെ ആകൃതി കാരണം, ക്ഷേത്രം കൂര്‍മപിഠ എന്നും അറിയപ്പെടുന്നു.2019 ഒക്ടോബര്‍ വരെ മൃഗബലി ആചാരമായിരുന്നു. ഉദയ്പൂരിലെ മുസ്ലീങ്ങള്‍ അവരുടെ ആദ്യത്തെ വിളയും പാലും ദേവിക്ക് സമര്‍പ്പിക്കുന്നു. ത്രിപുരയിലെ ആദിവാസി സമൂഹങ്ങളും ദേവിയെ ആരാധിക്കുന്നു. ദീപാവലിയാണ് ഇവിടത്തെ മുഖ്യ ഉത്സവം. ഡിസംബര്‍ മുതല്‍ മാര്‍ച്ച് മാസം വരെയുള്ള കാലയളവില്‍ ഇവിടെ സന്ദര്‍ശനം നടത്താന്‍ അനുയോജ്യമായ സമയമാണ്. അഗര്‍ത്തലയാണ് അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍. ക്ഷേത്രത്തില്‍ നിന്ന് 65 കിലോമീറ്റര്‍ അകലെയാണ് വിമാനത്താവളം. ഉദയ്പൂരാണ് അടുത്ത റെയില്‍വേ സ്റ്റേഷന്‍.
             ◦•●◉✿ ⓋⒷⓉ ✿◉●•◦
19-03-2022


✍️ വിഷ്ണു, ഇടുക്കി 
©️ വളളിയാനിക്കാട്ടമ്മ

Friday, March 18, 2022

18. ജയന്തി ദേവി ശക്തി പീഠം

 18. ജയന്തി ദേവി ശക്തി പീഠം

മേഘാലയിലെ ജയന്തിയ കുന്നുകളിലാണ് ക്ഷേത്രം. സതിദേവിയുടെ ഇടതു തുട പതിച്ച സ്ഥലമാണ്. ക്രമാദീശ്വര്‍ രൂപത്തിലാണ് ഭൈരവന്‍ ക്ഷേത്രം സംരക്ഷിക്കുന്നത്. മഹാകാളിയുടെ ഉഗ്ര ഭാവത്തെ സതി ഉള്‍ക്കൊള്ളുന്ന ദേവി ജെയിന്തേശ്വരി എന്ന പേരിലാണ് ക്ഷേത്രം പ്രസിദ്ധമായത്.  ലോകത്തെ മുന്നോട്ട് നയിക്കുന്ന ശക്തിയാണ് ക്രമാദീശ്വരന്‍. നാശത്തിന്റെയും വിമോചനത്തിന്റെയും ദേവതയെന്ന നിലയില്‍, ത്യാഗത്തിലൂടെ മാത്രമേ ദേവിയെ പ്രസാദിപ്പിക്കാന്‍ സാധിക്കൂ. ദുര്‍ഗാ പൂജയുടെ സമയത്ത്, നൂറ്റാണ്ടുകള്‍ പഴക്കമുള്ള പാരമ്പര്യമെന്ന നിലയില്‍ ആടുകളെ ഇവിടെ ബലിയര്‍പ്പിക്കുന്നു. മാര്‍ച്ച്- ജൂണ്‍ കാലയളവാണ് സന്ദര്‍ശനത്തിന് അനുയോജ്യമായ സമയം. ഷില്ലോങ്ങ് ആണ് അടുത്തുള്ള വിമാനത്താവളം. ഗുവാഹത്തിയാണ് അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍.
             ◦•●◉✿ ⓋⒷⓉ ✿◉●•◦
18-03-2022

✍️ വിഷ്ണു, ഇടുക്കി 
©️ വളളിയാനിക്കാട്ടമ്മ

Thursday, March 17, 2022

17. കാമാഖ്യാ ദേവി ശക്തി പീഠം

 17. കാമാഖ്യാ ദേവി ശക്തി പീഠം

അസം ഗുവാഹത്തി കാമഗിരിയിലാണ് ക്ഷേത്രം. 51 ശക്തി പീഠങ്ങളില്‍ ഏറ്റവും ശക്തിയുള്ള ദേവി ഇവിടെയാണ് എന്നാണ് വിശ്വാസം. ഗുവാഹത്തിക്ക് സമീപം നിലാച്ചല്‍ കുന്നിലാണ് ക്ഷേത്രം നില്‍ക്കുന്നത്. ശ്രീകോവിലില്‍ വിഗ്രഹമില്ല. പകരം, ദേവിയുടെ യോനിയെ പ്രതിനിധാനം ചെയ്യുന്ന പാറയാണ് ആരാധിക്കുന്നത്. ഇതില്‍ നിന്ന് ഒഴുകുന്ന നീരുറവയ്ക്ക് അത്ഭുതകരമായ ഗുണങ്ങളുണ്ടെന്നാണ് വിശ്വാസം. പതിനാറാം നൂറ്റാണ്ടില്‍ ആണ് കാമാഖ്യാക്ഷേത്രം നിര്‍മ്മിക്കപ്പെട്ടത്. മൂന്ന് ദിവസത്തെ അമ്പുവച്ചി മേളയാണ് പ്രധാന ഉത്സവം. നവംബര്‍ മുല്‍ മാര്‍ച്ച് മാസം വരെയുള്ള കാലയളവില്‍ സന്ദര്‍ശനം നടത്താന്‍ ഉചിതമായ സമയമാണ്. ഗുവാഹത്തിയാണ് അടുത്തുള്ള വിമാനത്താവളവും റെയില്‍വേ സ്റ്റേഷനും
             ◦•●◉✿ ⓋⒷⓉ ✿◉●•◦
17-03-2022

✍️ വിഷ്ണു, ഇടുക്കി 
©️ വളളിയാനിക്കാട്ടമ്മ

Wednesday, March 16, 2022

16. ശിവാര്‍ക്കരൈ ശക്തി പീഠം

 16. ശിവാര്‍ക്കരൈ ശക്തി പീഠം

പാകിസ്ഥാനിലെ കറാച്ചിക്ക് സമീപമുള്ള കാര്‍വിപൂരിലാണ് ക്ഷേത്രം. കാലഭൈരവന്റെ അവതാരമായ ക്രോധിഷയെയാണ് ഈ ക്ഷേത്രത്തിന്റെ സംരക്ഷണത്തിന് ശിവന്‍ നിയോഗിച്ചത്. മറ്റ് പല പീഠങ്ങളിലുമെന്നപോലെ, മഹിഷാമര്‍ദിനി തന്നെയാണ് ഇവിടെയും ആധിപത്യം പുലര്‍ത്തുന്നത്. കോപാകുലനായ ശിവനാണ് ഇവിടെ ഇരിക്കുന്നത് എന്നാണ് സങ്കല്‍പ്പം. ദേവിയുടെ മൂന്ന് കണ്ണുകള്‍, മൂന്നാം കണ്ണ് ഉള്‍പ്പെടെയാണ് ഇവിടെ വീണതെന്ന് പുരാണം പറയുന്നു. ഏപ്രില്‍, ഒക്ടോബര്‍- നവംബര്‍ മാസങ്ങളാണ് ഇവിടെ സന്ദര്‍ശനം നടത്താന്‍ ഉചിതമായ സമയം. കറാച്ചിയാണ് അടുത്തുള്ള വിമാനത്താവളം. കറാച്ചിയില്‍ നിന്ന് 263 കിലോമീറ്റര്‍ അകലെയാണ് ക്ഷേത്രം.
             ◦•●◉✿ ⓋⒷⓉ ✿◉●•◦
16-03-2022

📚 51 ശക്തിപീഠങ്ങൾ
✍️ വിഷ്ണു, ഇടുക്കി 
©️ വളളിയാനിക്കാട്ടമ്മ

Tuesday, March 15, 2022

ഭരണി നക്ഷത്രം 2022 ൽ എങ്ങോട്ടാണ് കുതിക്കുന്നത് ?

ഭരണി നക്ഷത്രം 2022 ൽ എങ്ങോട്ടാണ് കുതിക്കുന്നത് ?

നമസ്തേ സജ്ജനങ്ങളെ / ഭരണി നക്ഷത്രം 2022 - ൽ എങ്ങോട്ടാണ് കുതിക്കുന്നത് ? ആദ്യമായി ഭരണി നക്ഷത്രത്തെ കുറിച്ച് അല്പം പൊതുവായ കാര്യങ്ങൾ പറയാം , അതിനു ശേഷം 2022 ഇൽ ഇവർക്ക് ഉണ്ടാകുന്ന മാറ്റത്തെ കുറിച്ചുള്ള ഒരു വിശകലനം നടത്താം .... പല കാരണങ്ങൾ കൊണ്ടും അറിയപ്പെടുന്ന ഒരു നക്ഷത്രം ആണ് ഭരണി / സ്വന്തമായി നേട്ടങ്ങൾ ഉണ്ടാകുകയും അതിൽ ശോഭിക്കുകയും ചെയ്യുന്ന ഒരു നക്ഷത്രം ആണ് ഭരണി / പൊതുവെ ഈ നക്ഷത്രക്കാർ കാഴ്ചയിൽ വളരെ ധൈര്യ ശാലികൾ ആയി കാണാം എങ്കിലും , എന്തങ്കിലും പ്രശ്നങ്ങൾ വന്നാൽ വളരെ ഏറെ തകർന്ന് പോകുന്ന മനസാണ് ഇവരുടേത് / പൊതുവെ ശാന്ത ശീലരായി കാണുന്ന ഇവർ ഏതൊരു പ്രശ്‌നത്തെയും സ്വയം ഉള്ളിൽ ഒതുക്കി നീറി പുകയുന്നവർ ആണ് / എന്നാൽ ഒരു പരിധി വിട്ടാൽ പെട്ടന് കോപിക്കുകയൂം പൊട്ടിത്തെറിക്കുകയൂം ചെയ്യുക എന്നത് ഇവരുടെ ശീലം ആണ് / സുഖ ഭോഗാധി കാര്യങ്ങൾക്കായി വളരെ ഏറെ സമയം ചെലവഴിക്കുന്ന നക്ഷത്രം കൂടിയാണ് ഭരണി / കാമശീലം ഇവരുടെ വിനോദങ്ങളിൽ ഒന്നാണ് / സുഖ കാര്യങ്ങൾക്കായി വളരെ ഏറെ പരിശ്രമിചു അത് വിജയപദത്തിൽ എത്തിക്കുക ഇവരുടെ പ്രത്യകത ആണ് / തങ്ങളെ സ്നേഹിക്കുന്നവർക്ക് എന്തും വാരിക്കോരി കൊടുക്കുന്ന ശീലം കൂടി ഈ നക്ഷത്രക്കാർക്ക്‌ ഉണ്ട് / ഈശ്വര ഭക്തിയും , കൃത്യനിഷ്‌ഠയും ഉള്ള ഈ നക്ഷത്രക്കാർക്ക്‌ വിവാഹം വളരെ ഏറെ വൈകി ആണ് നടക്കാറുള്ളത് / ശുദ്ധഹൃദയരായ ഈ നക്ഷത്രക്കാരെ പലപ്പോഴും കൂടെ നടക്കുന്നവർ പാരവെക്കാനോ /ചതിക്കാനോ / പരദൂഷണം പറഞ്ഞു പരത്താനോ സാധ്യത ഏറെ ആണ് / വളരെ ഏറെ അഭിമാനികൾ ആയ ഈ നക്ഷത്രക്കാർ അന്യരുടെ മുൻപിൽ കൈ വെച്ച് നീട്ടാൻ മടിക്കും / ഇവരെ തെറ്റിധരിച്ചു പിണങ്ങിപ്പോയ കൂട്ടുകാർ പിന്നീട് വന്ന് മാപ്പ് പറഞ്ഞു കൂടെ കൂട്ടുകൂടുന്നത് സ്വാഭാവികം ആണ് . ബാക്കി നേട്ടങ്ങളും കോട്ടങ്ങളും ലളിതമായി ഈ വീഡിയോയിൽ വിശദീകരിച്ചിട്ടുണ് ,കാണുക അഭിപ്രായങ്ങൾ രേഖപ്പെടുത്തുക VBT Astro Live Astrology | Prashnam | Jathakam | Porutham | Muhoortham | Live Hora | Poojas | Yandram | Mandram | Thandram I Vasthu |
COPY RIGHT
▬▬▬▬▬▬
All rights reserved. This content is Copyrighted to VBT Astro Live.
Any unauthorized reproduction , redistribution, or re-upload is strictly prohibited.
▬▬▬▬▬▬▬▬▬▬▬▬▬▬▬▬
🔥┈┅❀꧁Astro Live꧂❀┅┉🔥 
▬▬▬▬▬▬▬▬▬▬▬▬▬▬▬▬ 

15. ദേവിഗായത്രി ശക്തി പീഠം

 15. ദേവിഗായത്രി ശക്തി പീഠം

രാജസ്ഥാന്‍ പുഷ്‌കര്‍ മണിബന്ദിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സതിദേവിയുടെ ഇരു കൈത്തണ്ട വീണ സ്ഥലമാണിത്. ഭൈരവന്റെ അവതാരമായ സര്‍വാനന്ദയാണ് ഇവിടത്തെ മറ്റൊരു ആരാധനാമൂര്‍ത്തി. ഗായത്രിയാണ് പ്രതിഷ്ഠ. ഗായത്രി മന്ത്ര സാധനയ്ക്ക് അനുയോജ്യമായ സ്ഥലമായാണ് ഈ ക്ഷേത്രം കണക്കാക്കുന്നത്. ഗായത്രി കുന്നുകളുടെ മുകളില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിന്റെ വലിയ തൂണുകള്‍ ദൈവികതയുടെ വാസ്തുവിദ്യാ മഹത്വത്തിന്റെ തെളിവാണ്. നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലയളവാണ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ അനുയോജ്യമായ സമയം. ജയ്പൂരാണ് അടുത്തുള്ള വിമാനത്താവളം. ക്ഷേത്രത്തില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെയാണ് വിമാനത്താവളം. അജ്മീറാണ് തൊട്ടടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍.
             ◦•●◉✿ ⓋⒷⓉ ✿◉●•◦
15-03-2022


✍️ വിഷ്ണു, ഇടുക്കി 
©️ വളളിയാനിക്കാട്ടമ്മ

Monday, March 14, 2022

14. കോട്ടാരി ദേവി ശക്തി പീഠം

14. കോട്ടാരി ദേവി ശക്തി പീഠം

പാകിസ്ഥാനിലെ ബലൂചിസ്ഥാനിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഭീമലോചനാണ് ക്ഷേത്രത്തിന്റെ സംരക്ഷണ ചുമതല. മതമോ ജാതിയോ നോക്കാതെ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന പാരമ്പര്യമാണ് ക്ഷേത്രത്തിനുണ്ടായിരുന്നത്. വിഭജനത്തിന് ശേഷമാണ് ഇതില്‍ മാറ്റം വന്നത്. ശ്രീകോവിലിനുള്ളില്‍, സിന്ദൂരം പൂശിയ ആകൃതിയില്ലാത്ത കല്ലാണുള്ളത്. ഭീമലോചനന്‍ ശിവന്റെ മൂന്നാമത്തെ കണ്ണാണ്. കറാച്ചിയാണ് അടുത്തുള്ള വിമാനത്താവളം. മഞ്ഞുകാലമാണ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ അനുയോജ്യമായ സ്ഥലം.
             ◦•●◉✿ ⓋⒷⓉ ✿◉●•◦
14-03-2022


✍️ വിഷ്ണു, ഇടുക്കി 
©️ വളളിയാനിക്കാട്ടമ്മ

13. മംഗള ഗൗരി ശക്തി പീഠം

13. മംഗള ഗൗരി ശക്തി പീഠം

ബിഹാറിലെ ഗയയിലാണ് ഈ ക്ഷേത്രം. കാല ഭൈരവന്റെ അവതാരമായ ഉമ മഹേശ്വരനാണ് ഇവിടത്തെ മറ്റൊരു ആരാധനാമൂര്‍ത്തി. 15 -ാം നൂറ്റാണ്ടിലെ ഈ ക്ഷേത്രത്തെ 18 അഷ്ടദശക്തി പീഠങ്ങളില്‍ ഒന്നായി ശങ്കരാചാര്യര്‍ കണക്കാക്കുന്നു.  മംഗളഗൗരി കുന്നുകളില്‍ സ്ഥിതി ചെയ്യുന്ന ഈ ദേവാലയത്തില്‍ പാണ്ഡവര്‍ അവരുടെ വനവാസ കാലത്ത് ശ്രാദ്ധം അനുഷ്ഠിച്ചിരുന്നു. സര്‍വ്വമംഗള ദേവി ഭക്തര്‍ക്ക് മൊത്തത്തിലുള്ള അഭിവൃദ്ധി നല്‍കുന്നു. സെപ്റ്റംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലയളവാണ് സന്ദര്‍ശനത്തിന് അനുയോജ്യമായ സ്ഥലം. ബോധ് ഗയയാണ് അടുത്തുള്ള വിമാനത്താവളം. 10 കിലോമീറ്ററാണ് ഇവിടെ നിന്ന് ക്ഷേത്രത്തിലേക്കുള്ള ദൂരം. ഗയയാണ് അടുത്തുള്ള റെയില്‍വേ സ്റ്റേഷനും ബസ് സ്റ്റാന്‍ഡും.
             ◦•●◉✿ ⓋⒷⓉ ✿◉●•◦

Saturday, March 12, 2022

12. ത്രിപുരമാലിനി ദേവി ശക്തി പീഠം

 12. ത്രിപുരമാലിനി ദേവി ശക്തി പീഠം

പഞ്ചാബിലെ ജലന്ദറിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കാലഭൈരവന്റെ അവതാരമായ ഭിഷനാണ് ക്ഷേത്രത്തിന്റെ സംരക്ഷണ ചുമതല. മഹാസരസ്വതി, മഹാലക്ഷ്മി, മഹാകാളി എന്നിങ്ങനെ മൂന്ന് ശക്തികള്‍ ചേര്‍ന്നതാണ് ഇവിടത്തെ പ്രതിഷ്ഠ. വസിഷ്ഠന്‍, വ്യാസന്‍, മനു, ജമദഗ്നി, പരശുരാമന്‍ എന്നീ മുനിമാര്‍ ത്രിപുരമാലിനി രൂപത്തില്‍ ആദിശക്തിയെ ആരാധിച്ചിരുന്നതായി വിശ്വസിക്കപ്പെടുന്നു. തീര്‍ത്ഥാടകര്‍ വിശ്വസിക്കുന്നത് ഈ സ്ഥലത്ത് ആരെങ്കിലും അബദ്ധത്തില്‍ മരിക്കുകയാണെങ്കില്‍ നര്‍മ്മദ ശക്തി പീഠത്തിലെന്നപോലെ നേരിട്ട് സ്വര്‍ഗത്തിലേക്ക് പോകുമെന്നാണ്. ഒക്ടോബര്‍ -മാര്‍ച്ച് കാലയളവാണ് ക്ഷേത്രത്തില്‍ പോകാന്‍ ഉചിതമായ സമയം. അമൃതസറാണ് അടുത്തുള്ള വിമാനത്താവളം. ജലന്ദറാണ് ക്ഷേത്രത്തിലേക്ക് എളുപ്പം എത്താവുന്ന റെയില്‍വേ സ്റ്റേഷന്‍.
             ◦•●◉✿ ⓋⒷⓉ ✿◉●•◦
12-03-2022

✍️ വിഷ്ണു, ഇടുക്കി 
©️ വളളിയാനിക്കാട്ടമ്മ

Friday, March 11, 2022

11 ദേവി കാര്‍ത്യായനി ശക്തി പീഠം

 11 ദേവി കാര്‍ത്യായനി ശക്തി പീഠം

ഉത്തര്‍പ്രദേശിലെ വൃന്ദാവനിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ദേവി ഉമയാണ് പ്രതിഷ്ഠ. സതിദേവിയുടെ മുടി വീണ സ്ഥലമാണിത്. ഭൈരവന്റെ അവതാരമായ ഭൂതേശയാണ് ഇവിടത്തെ മറ്റൊരു ഉപാസന മൂര്‍ത്തി.രാധയുടെ പൂജ ഇവിടെ കാര്‍ത്യായനി വ്രതമായി ആചരിക്കുന്നു. ക്ഷേത്രത്തില്‍ അഞ്ച് സമ്പ്രദായങ്ങളിലായി അഞ്ച് വ്യത്യസ്ത ദേവതകളെ ആരാധിക്കുന്നു  - കാര്‍ത്യായനി (ശക്തന്‍), ശിവന്‍ (ശൈവ), ലക്ഷ്മി നാരായണ്‍ (വൈഷ്ണവ), ഗണേശന്‍ (ഗണപതായ), സൂര്യ (സൂര്യ) എന്നിവരോടൊപ്പം ജഗതാത്രീദേവിയും.

1923 ല്‍ യോഗിരാജ് സ്വാമി കേശവാനന്ദ് ബ്രമാചാരിയാണ് ഇപ്പോഴത്തെ ഘടന നിര്‍മ്മിച്ചത്. വിജയദശമി, ദുര്‍ഗാപൂജ, നവരാത്രി എന്നിവയാണ് ഇവിടത്തെ വിശേഷദിവസങ്ങള്‍.

ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവാണ് ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്താന്‍ അനുയോജ്യമായ സമയം.
             ◦•●◉✿ ⓋⒷⓉ ✿◉●•◦
11-03-2022

✍️ വിഷ്ണു, ഇടുക്കി 
©️ വളളിയാനിക്കാട്ടമ്മ

Thursday, March 10, 2022

10. വിശാലാക്ഷി ശക്തി പീഠം

10. വിശാലാക്ഷി ശക്തി പീഠം

ഉത്തര്‍പ്രദേശില്‍ വാരാണസിയിലാണ് ക്ഷേത്രം. സതിദേവിയുടെ കര്‍ണാഭരണം പതിച്ച സ്ഥലമാണിത്. കാലഭൈരവനാണ് ക്ഷേത്രത്തിന്റെ സംരക്ഷണ ചുമതല. മീര്‍ഘട്ടിനപ്പുറമാണ് വിശാലാക്ഷിയുടെ ആരാധനാലയം. മണികര്‍ണി എന്ന പേരിലും ദേവിയെ ആരാധിക്കുന്നു.

ദേവിയുടെ പേരിലാണ് പ്രശസ്തമായ ഘട്ട് അറിയപ്പെടുന്നത്. വിശാലാക്ഷി, കാഞ്ചീപുരത്തെ കാമാക്ഷി , മധുരയിലെ മിനാക്ഷി  എന്നിവയാണ് പ്രധാന ദേവി ക്ഷേത്രങ്ങളായി ദക്ഷിണേന്ത്യക്കാര്‍ കാണുന്നത്.

നവരാത്രിയാണ് പ്രധാന വിശേഷം. ഓഗസ്റ്റ്- മാര്‍ച്ച് കാലയളവാണ് സന്ദര്‍ശനം നടത്താന്‍ ഉചിതമായ സമയം.വാരാണസിയാണ് തൊട്ടടുത്തുള്ള വിമാനത്താവളവും റെയില്‍വേ സ്‌റ്റേഷനും
             ◦•●◉✿ ⓋⒷⓉ ✿◉●•◦
10-03-2022


✍️ വിഷ്ണു, ഇടുക്കി 
©️ വളളിയാനിക്കാട്ടമ്മ

Wednesday, March 9, 2022

9. സാവിത്രിദേവി ശക്തി പീഠം

9. സാവിത്രിദേവി ശക്തി പീഠം

ഹരിയാന കുരുക്ഷേത്ര താനേശ്വറിലാണ് ക്ഷേത്രം. സതിദേവിയുടെ കണങ്കാല്‍ പതിച്ച സ്ഥലമാണിത്. സ്താനുവാണ് ഭൈരവ അവതാരം. കുരുക്ഷേത്രയില്‍ നിന്ന് കുറച്ച് അകലെയാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ദേവികൂപ് ഭദ്രകാളി ക്ഷേത്രം അല്ലെങ്കില്‍ കാളികപീഠം എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു. നാവ് നീട്ടി നില്‍ക്കുന്ന കാളിയാണ് ഇവിടത്തെ പ്രതിഷ്ഠ. പാണ്ഡവരും ശ്രീകൃഷ്ണനും യുദ്ധത്തിന് പോകുന്നതിനുമുമ്പ് ദേവിയെ ആരാധിച്ചിരുന്നതായി പ്രദേശവാസികള്‍ വിശ്വസിക്കുന്നു.

സെപ്റ്റംബര്‍- മാര്‍ച്ച് കാലയളവാണ് സന്ദര്‍ശനം നടത്താന്‍ ഉചിതമായ സമയം. ചണ്ഡീഗഡാണ് തൊട്ടടുത്തുള്ള വിമാനത്താവളം. കുരുക്ഷേത്രയാണ് അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍.
             ◦•●◉✿ ⓋⒷⓉ ✿◉●•◦
09-03-2022


✍️ വിഷ്ണു, ഇടുക്കി 
©️ വളളിയാനിക്കാട്ടമ്മ 

Tuesday, March 8, 2022

8. ലളിത ദേവി ശക്തി പീഠം

 8. ലളിത ദേവി ശക്തി പീഠം

ഉത്തര്‍പ്രദേശിലെ സീതാപൂരിലാണ് ക്ഷേത്രം. സതിദേവിയുടെ വിരലുകള്‍ പതിച്ച സ്ഥലമാണിത്. ഭാവ രൂപത്തിലാണ് ഇവിടെ കാലഭൈരവനെ ആരാധിക്കുന്നത്. സൗന്ദര്യത്തിന്റെ ആത്യന്തിക പ്രതിരൂപമാണ് ലളിത ദേവി. മാധവേശ്വരി, രാജരാജേശ്വരി എന്നിവയാണ് പ്രതിഷ്ഠയുടെ മറ്റ് പേരുകള്‍. അറിവും പ്രബുദ്ധതയും നേടാനാണ് ഭക്തരും സാധുക്കളും ഇവിടെ സന്ദര്‍ശിക്കുന്നത്. എല്ലാ പാപങ്ങളും കഴുകിക്കളയാന്‍ സഹായിക്കുമെന്നാണ് വിശ്വാസം.

ഒക്ടോബര്‍- ഫെബ്രുവരി കാലയളവാണ് ക്ഷേത്രത്തില്‍ പോകാന്‍ അനുയോജ്യമായ സമയം.
             ◦•●◉✿ ⓋⒷⓉ ✿◉●•◦
08-03-2022

Monday, March 7, 2022

7. ദേവി വരാഹി ശക്തിപീഠം

 7. ദേവി വരാഹി ശക്തിപീഠം

ഉത്തര്‍പ്രദേശിലെ വാരാണസിയിലാണ് ക്ഷേത്രം. സതിദേവിയുടെ കീഴ്പ്പല്ലുകള്‍ പതിച്ച സ്ഥലമാണിത്. മഹാരുദ്രനെയാണ് ക്ഷേത്രത്തിന്റെ സംരക്ഷണ ചുമതലയ്ക്കായി ശിവന്‍ നിയോഗിച്ചത്.  ദേവി വരാഹിയെയാണ് ഇവിടെ ആരാധിക്കുന്നത്. വിഷ്ണുവിന്റെ സുദര്‍ശന ചക്രത്തിന് സമാനമായ ചക്രധാരിണിയായാണ് ദേവിയെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ദേവിയെ മഹാവിഷ്ണുവിനോടൊപ്പം ആരാധിക്കുന്നതിനാല്‍ ഈ പീഠം സവിശേഷമാണ്. വരാഹി ശത്രുക്കളെ നിഗ്രഹിക്കുമെന്ന് തീര്‍ത്ഥാടകര്‍ വിശ്വസിക്കുന്നു.

സെപ്റ്റംബര്‍- ഫെബ്രുവരി കാലയളവാണ് സന്ദര്‍ശനത്തിന് അനുയോജ്യമായ സ്ഥലം. വാരാണസിയാണ് തൊട്ടടുത്തുള്ള വിമാനത്താവളം.
             ◦•●◉✿ ⓋⒷⓉ ✿◉●•◦
07-03-2022


✍️ വിഷ്ണു, ഇടുക്കി 
©️ വളളിയാനിക്കാട്ടമ്മ

Sunday, March 6, 2022

6. ഗുഹ്യേശ്വരി ശക്തി പീഠം

 6. ഗുഹ്യേശ്വരി ശക്തി പീഠം

നേപ്പാളിലെ കാഠ്മണ്ഡുവിലാണ് ക്ഷേത്രം.  സതിദേവിയുടെ ഇരുമുട്ടുകളും പതിച്ച സ്ഥലമാണിത്.കാലഭൈരവന്റെ മറ്റൊരു രൂപമായ കപാലിയെയാണ് ഇവിടെ ആരാധിക്കുന്നത്.

മറഞ്ഞിരിക്കുന്ന കാളിയാണ് ഗുഹ്യേശ്വരി ശക്തി പീഠത്തിലെ ആരാധനാമൂര്‍ത്തി. കാളി ശ്മശാനത്തിന്റെ ദേവതയായതിനാല്‍, ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തില്‍ ഒരു അസ്ഥികൂട ചിത്രമാണ് ഭക്തരെ സ്വീകരിക്കുന്നത്. ഗര്‍ഭഗൃഹത്തിലെ ലോഹ വാതില്‍ ഫ്രെയിം ദേവിയുടെ വിവിധ രൂപങ്ങളുടെ  കൊത്തുപണികള്‍ പ്രതിഫലിപ്പിക്കുന്നു. മഹായാന ബുദ്ധമതത്തിന്റെയും തന്ത്ര സാധനയുടെയും പാരമ്പര്യങ്ങളില്‍ കാളിയെ വജ്രയോഗിനി രൂപത്തില്‍ ആരാധിക്കുന്നു. പ്രമുഖ ക്ഷേത്രമായ പശുപതി ക്ഷേത്രം സമീപത്താണ്.

ഒക്ടോബര്‍- മാര്‍ച്ച് കാലയളവാണ് സന്ദര്‍ശനത്തിന് ഉചിതമായ സമയം. കാഠ്മണ്ഡുവാണ് സമീപത്തെ വിമാനത്താവളം. ഡല്‍ഹിയില്‍ നിന്ന് റോഡിലൂടെ 20 മണിക്കൂര്‍ സഞ്ചരിച്ചാല്‍ ക്ഷേത്രത്തില്‍ എത്താം.
             ◦•●◉✿ ⓋⒷⓉ ✿◉●•◦
06-03-2022

✍️ വിഷ്ണു, ഇടുക്കി 
©️ വളളിയാനിക്കാട്ടമ്മ

Saturday, March 5, 2022

5. മിഥില ശക്തി പീഠം

 5. മിഥില ശക്തി പീഠം

ബിഹാറിലെ മിഥിലയിലാണ് ക്ഷേത്രം. സതിദേവിയുടെ ഇടത് തോള്‍ പതിച്ച സ്ഥലമാണിത്. ഇവിടെ ക്ഷേത്രത്തിന്റെ സംരക്ഷണ ചുമതല കാലഭൈരവന്റെ മഹോദര്‍ അവതാരത്തിനാണ്. ദേവി ഉമയാണ് ക്ഷേത്രത്തിലെ ആരാധനാരൂപം. മധുബനി ജില്ലയിലെ വനദുര്‍ഗോ ക്ഷേത്രം, സമസ്തിപൂരിലെ ജയമംഗല ദേവി ക്ഷേത്രം, സഹര്‍സയ്ക്ക് സമീപമുള്ള ഉഗ്രതാര ക്ഷേത്രം എന്നിവ ഈ ശക്തി പീഠത്തിന്റെ പരിധിയില്‍ വരുന്നു. ഉച്ചൈത് ഭഗവതിയാണ് വനദുര്‍ഗോ ക്ഷേത്രത്തിലെ പ്രതിഷ്ഠ. രാമ നവമി, ശിവരാത്രി, ദുര്‍ഗാപൂജ, കാളിപൂജ, നവരാത്രി എന്നി ഉത്സവ സമയങ്ങളിലാണ് ക്ഷേത്രത്തില്‍ പ്രാധാന്യം. വര്‍ഷം മുഴുവനും ഇവിടെ സന്ദര്‍ശനത്തിന് അനുയോജ്യമാണ്. ജനക്പൂര്‍ ആണ് അടുത്തുള്ള റെയില്‍വേ സ്‌റ്റേഷന്‍
             ◦•●◉✿ ⓋⒷⓉ ✿◉●•◦
05-03-2022


✍️ വിഷ്ണു, ഇടുക്കി 
©️ വളളിയാനിക്കാട്ടമ്മ

Friday, March 4, 2022

4. ദാക്ഷായണി ദേവി ശക്തി പീഠം

4. ദാക്ഷായണി ദേവി ശക്തി പീഠം

തിബറ്റിലെ മാനസസരോവറിലാണ് ക്ഷേത്രം. സതിദേവിയുടെ വലതുകൈ പതിച്ച സ്ഥലമാണിത്. അമര്‍ എന്ന പേരിലാണ് കാലഭൈരവനെ ഇവിടെ ആരാധിക്കുന്നത്. മാനസസരോവര്‍ തടാകത്തിന്റെ തീരത്താണ് ക്ഷേത്രം. ശിവന്റെയും പാര്‍വ്വതിയുടെയും വാസസ്ഥലമായ കൈലാസ പര്‍വതത്തിലേക്കുള്ള കവാടമാണിത്. ശക്തി ദാക്ഷായണി ആണ് ഇവിടത്തെ പ്രതിഷ്ഠ. പ്രദേശത്ത് പ്രത്യക്ഷത്തില്‍ ക്ഷേത്രത്തിന്റെ രൂപത്തില്‍ മാതൃകകള്‍ ഒന്നുമില്ലെങ്കിലും മായയായി സങ്കല്‍പ്പിക്കുന്നു. പകരം ഭക്തര്‍ ഒരു കൂറ്റന്‍ പാറക്കല്ലില്‍ പ്രാര്‍ത്ഥന നടത്തുന്നു.

മെയ് മാസം പകുതി മുതല്‍ ഒക്ടോബര്‍ വരെയാണ് യാത്ര ചെയ്യാന്‍ ഉചിതമായ സമയം. ജമ്മുവാണ് അടുത്തുള്ള വിമാനത്താവളം. ലിപുലേഖ് ചുരം, നാഥു ലാ പാസ് എന്നിവ വഴി ക്ഷേത്രത്തിലെത്താന്‍ പൊതു/സ്വകാര്യ വാഹനങ്ങള്‍ ലഭ്യമാണ്.
             ◦•●◉✿ ⓋⒷⓉ ✿◉●•◦
04-03-2022

✍️ വിഷ്ണു, ഇടുക്കി 
©️ വളളിയാനിക്കാട്ടമ്മ

Thursday, March 3, 2022

3. ജ്വാലാജി ശക്തി പീഠം

 3. ജ്വാലാജി ശക്തി പീഠം

ഹിമാചല്‍ പ്രദേശിലെ കാംഗ്രയിലാണ് ക്ഷേത്രം.സതിദേവിയുടെ നാക്ക് പതിച്ച സ്ഥലമാണിത്. ഉന്മത്ത ഭൈരവന്റെ രൂപത്തിലാണ് കാലഭൈരവനെ ഇവിടെ ആരാധിക്കുന്നത്. ജ്വാലാജി ക്ഷേത്രത്തില്‍ വിഗ്രഹമില്ല. ഒരു പുരോഹിതന്‍ ചെമ്പ് പൈപ്പില്‍ നിന്ന് വരുന്ന പ്രകൃതിവാതകം കത്തിക്കുമ്പോള്‍ നീല ജ്വാല ഉണ്ടാകുന്നു. ഇത് ജ്വാലമുഖിയായി കണ്ട് ആരാധിക്കുന്നു. മഹാകാളി, അന്നപൂര്‍ണ, ചാണ്ടി, ഹിംഗ്ലജ്, വിദ്യ, ബസ്‌നി, മഹാ ലക്ഷ്മി, സരസ്വതി, അംബിക, അഞ്ജി ദേവി എന്നി ഒന്‍പത് ദേവതകളുടെ പേരിലാണ് ഇവിടെ ഒന്‍പത് ജ്വാലകള്‍. വേദഗ്രന്ഥങ്ങള്‍ അനുസരിച്ച്, 'ജ്വലിക്കുന്ന ദേവിയുടെ' യഥാര്‍ത്ഥ ക്ഷേത്രം പാണ്ഡവരാണ് നിര്‍മ്മിച്ചത്. കുതിര പുറത്തേറി കൈയില്‍ ഗദയും കുന്തവുമേന്തിയാണ് ഉന്മത്ത ഭൈരവന്‍ വരുന്നത് എന്നാണ് ഐതിഹ്യം. ഗ്രഹ ദോഷമുള്ളവരും വന്ധ്യരായ സ്ത്രീകളുമാണ് ദോഷങ്ങള്‍ മാറാന്‍ അദ്ദേഹത്തെ മുഖ്യമായി ആരാധിക്കുന്നത്.

അക്ബര്‍ ചക്രവര്‍ത്തി ജ്വാലാജിയുടെ തീജ്വാലകള്‍ വെള്ളം ഒഴിച്ചു കെടുത്താന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല.  ഇതോടെ അക്ബര്‍ വിശ്വാസിയായി തീര്‍ന്നെന്നും ഐതിഹ്യമുണ്ട്.

മാര്‍ച്ച് - ഏപ്രില്‍, സെപ്റ്റംബര്‍- ഒക്ടോബര്‍ കാലയളവാണ് സന്ദര്‍ശനത്തിന് അനുയോജ്യമായ സമയം. ധര്‍മ്മശാലയാണ് അടുത്തുള്ള വിമാനത്താവളം. ഉന്നയാണ് സമീപത്തെ റെയില്‍വേ സ്റ്റേഷന്‍. 60 കിലോമീറ്ററാണ് സ്‌റ്റേഷനില്‍ നിന്ന് ക്ഷേത്രത്തിലേക്ക്.
             ◦•●◉✿ ⓋⒷⓉ ✿◉●•◦
03-03-2022

✍️ വിഷ്ണു, ഇടുക്കി 
©️ വളളിയാനിക്കാട്ടമ്മ

Wednesday, March 2, 2022

2. ഗണ്ഡകി ദേവി ശക്തി പീഠം

 2. ഗണ്ഡകി ദേവി ശക്തി പീഠം

നേപ്പാളിലെ മുക്തിനാഥിലാണ് ക്ഷേത്രം. സതിദേവിയുടെ വലതു കവിള്‍ പതിച്ച സ്ഥലമാണിത്. ഗണ്ഡകി നദിയുടെ ഉത്ഭവസ്ഥാനത്താണ് ഈ ക്ഷേത്രം. 3800 മീറ്റര്‍ ഉയരത്തിലാണ് ശക്തിപീഠം സ്ഥിതി ചെയ്യുന്നത്. ഹിമാലയ പഗോഡ വാസ്തുശില്‍പ്പ മാതൃകയിലാണ് ക്ഷേത്രം പണിതിരിക്കുന്നത്. മുക്തിനാദ ക്ഷേത്രത്തിന് സമീപമാണ് ഈ ശക്തിപീഠം. വൈഷ്ണവര്‍ നദീതടത്തിലെ ബഹുവര്‍ണ്ണത്തിലുള്ള സാളഗ്രാമങ്ങളെ മഹാവിഷ്ണുവിന്റെ മൂര്‍ത്തീഭാവങ്ങളായി കണക്കാക്കുന്നു. 

വെള്ള കല്ല് വാസുദേവനായും കറുപ്പ് വിഷ്ണുവായും പച്ച നാരായണനായും നീല കൃഷ്ണനായും സ്വര്‍ണ്ണം, ചുവപ്പ് കലര്‍ന്ന മഞ്ഞ എന്നിവ നരസിംഹനായുമാണ് സങ്കല്‍പ്പിക്കുന്നത്.കുലശേഖര ആള്‍വാറിന്റെ നാലായിര ദിവ്യ പ്രബന്ധത്തിലെ ഒരു ശ്ലോകത്തില്‍ ഗണ്ഡകീദേവി ക്ഷേത്രത്തെ ദിവ്യദേശമായി പരാമര്‍ശിക്കുന്നുണ്ട്.

മാര്‍ച്ച്-മെയ് ,സെപ്റ്റംബര്‍- ഡിസംബര്‍ കാലയളവാണ് സന്ദര്‍ശനം നടത്താന്‍ അനുയോജ്യമായ സമയം. കാഠ്മണ്ഡു - പൊഖാറ -ജോംസണ്‍ എന്നിങ്ങനെ വിമാനമാര്‍ഗം സഞ്ചരിക്കാം. ജോംസണില്‍ നിന്ന് ക്ഷേത്രത്തിലേക്ക് വാഹനസൗകര്യമുണ്ട്. കാഠ്മണ്ഡുവില്‍ നിന്ന് മുക്തിനാഥിലേക്ക് മൗണ്ടന്‍ ഫ്‌ലൈറ്റിലും യാത്ര ചെയ്യാവുന്നതാണ്.അവിടെ നിന്ന് 30 മിനിറ്റ് നടന്നാല്‍ ക്ഷേത്രത്തില്‍ എത്താം.
             ◦•●◉✿ ⓋⒷⓉ ✿◉●•◦
02-03-2022

✍️ വിഷ്ണു, ഇടുക്കി 
©️ വളളിയാനിക്കാട്ടമ്മ

1. മഹാമായ ശക്തി പീഠം

 1. മഹാമായ ശക്തി പീഠം

 ജമ്മു കശ്മീരിലെ അമര്‍നാഥിലാണ് മഹാമായ ശക്തിപീഠം. സതിദേവിയുടെ മൃതശരീരം സുദര്‍ശനചക്രത്താല്‍ ഖണ്ഡിക്കപ്പെട്ടപ്പോള്‍ ഭൂമിയില്‍ കണ്ഠം പതിച്ച സ്ഥലമാണിത്. കണ്ഠത്തിന്റെ സംരക്ഷണത്തിന് കാലഭൈരവന്റെ അവതാരമായ ത്രിസന്ധ്യേശ്വറിനെ ശിവന്‍ നിയോഗിച്ചു എന്നതാണ് വിശ്വാസം.വര്‍ഷംതോറുമുള്ള അമര്‍നാഥ് യാത്ര കര്‍മദോഷങ്ങളില്‍ നിന്ന് മുക്തി നേടാനുള്ള തീര്‍ഥയാത്രയായാണ് ഹിന്ദുസമൂഹം കാണുന്നത്. പാര്‍വതിക്ക് അമരത്വം കല്‍പ്പിച്ച് നല്‍കുന്നതിന് ശിവന്‍ തുടക്കമിട്ടത് ഇവിടെ നിന്നാണ് എന്ന തരത്തിലും വിശ്വാസമുണ്ട്.

അമര്‍നാഥ് ഗുഹയില്‍ ഇരുന്നാണ് ശിവനെ പതിയായി ലഭിക്കുന്നതിന് പാര്‍വതി തപസ് ചെയ്തത്. പാര്‍വതിയുടെ തപസില്‍ സംപ്രീതനായ ശിവന്‍ അമരത്വത്തിന്റെ രഹസ്യം ഉപദേശിച്ച് കൊടുക്കാന്‍ തീരുമാനിച്ചു. മറ്റാരും കേള്‍ക്കാതിരിക്കാന്‍ ഗുഹയുടെ ചുറ്റിലുമുള്ള പ്രദേശം കത്തി ചാമ്പലാക്കാന്‍ ശിവന്‍ നിര്‍ദേശിച്ചു. എന്നാല്‍ ശിവന്റെ മാന്‍തോല്‍ പായയുടെ ചുവട്ടില്‍ ഇരുന്നിരുന്ന പ്രാവിന്റെ ഒരു ജോടി മുട്ടകള്‍ മാത്രം നശിച്ചില്ല. അതിനാല്‍ ഇവയ്ക്ക് അമരത്വം ലഭിച്ചു എന്നാണ് ഐതിഹ്യം. അതുകൊണ്ടാണ് തണുത്തുറഞ്ഞ് കിടക്കുമ്പോഴും അമര്‍നാഥില്‍ പ്രാവുകളെ കാണുന്നത് അതിശയിപ്പിക്കുന്നത്.

ജൂലൈ- ഓഗസ്റ്റ് കാലയളവാണ് യാത്രയ്ക്ക് അനുയോജ്യമായ സമയം. ശ്രീനഗര്‍ വിമാനത്താവളത്തില്‍ നിന്ന് 72 കിലോമീറ്റര്‍ അകലെയാണ് അമര്‍നാഥ്. ജമ്മു താവിയാണ് അടുത്തുള്ള റെയില്‍വേ സ്‌റ്റേഷന്‍. അമര്‍നാഥില്‍ നിന്ന് 176 കിലോമീറ്റര്‍ അകലെയാണിത്. ജമ്മുവില്‍ നിന്ന് എപ്പോഴും ബസുണ്ട്.
             ◦•●◉✿ ⓋⒷⓉ ✿◉●•◦
01-03-2022

✍️ വിഷ്ണു, ഇടുക്കി 
©️ വളളിയാനിക്കാട്ടമ്മ

ആമുഖം

ആമുഖം

പ്രപഞ്ചമാകുന്ന നാണയത്തിന്റെ രണ്ടു വശങ്ങളാണ് ദേവി സതിയും ഭഗവാന്‍ പരമശിവനും. ഇവരുടെ കഥയിലെ നിര്‍ണായക ഘട്ടം ആരംഭിക്കുന്നത് സതിയുടെ അച്ഛനായ ദക്ഷന്‍ സംഘടിപ്പിച്ച മഹായാഗത്തിലൂടെയാണ്. യാഗത്തിന്റെ അവസാനം ദക്ഷന്‍ ശിവനെ അപമാനിച്ചു. ഭര്‍ത്താവിനെ അപമാനിച്ചതിന്റെ മനോവിഷമത്തില്‍ അഗ്നിയില്‍ സതി പ്രാണത്യാഗം ചെയ്തു എന്നാണ് ഐതിഹ്യം. സതിയുടെ പ്രാണത്യാഗത്തില്‍ കുപിതനും ദുഃഖിതനുമായ ഭഗവാന്‍ ശിവന്‍ താണ്ഡവം നൃത്തം ആരംഭിച്ചു. ഇതിന്റെ പ്രഭാവത്താല്‍ ലോകം നശിക്കുമെന്നു ഭയപ്പെട്ട ഭഗവാന്‍ വിഷ്ണു ശിവനെ ദുഃഖത്തില്‍ നിന്ന് മോചിപ്പിക്കാന്‍ സുദര്‍ശന ചക്രം കൊണ്ട് സതിയുടെ ശരീരത്തെ ഖണ്ഡിച്ചു. സതിയുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങള്‍ ഭൂമിയുടെ പലഭാഗങ്ങളിലായി പതിച്ചു. ഇവയാണ് പിന്നീട് ശക്തിപീഠങ്ങളായി പരിവര്‍ത്തനം ചെയ്യപ്പെട്ടത്. ശിവന്റെ അവതാരമായ കാലഭൈരവനും ആദിപരാശക്തിയുമാണ് ഈ ക്ഷേത്രങ്ങളിലെ പ്രതിഷ്ഠ.

പശ്ചിമബംഗാളിലാണ് ഏറ്റവുമധികം ശക്തി പീഠങ്ങള്‍. ഇന്ത്യയില്‍ മാത്രമല്ല പാകിസ്ഥാന്‍, നേപ്പാള്‍, തിബറ്റ്, ബംഗ്ലാദേശ്, ശ്രീലങ്ക എന്നി രാജ്യങ്ങളിലായി ശക്തിപീഠങ്ങള്‍ വ്യാപിച്ചു കിടക്കുന്നു. മനുഷ്യനും ദൈവവും തമ്മിലുള്ള നിഗൂഢമായ ബന്ധത്തിന് കാരണം വിശ്വാസമാണ്. ഈ പവിത്രമായ സ്ഥലങ്ങളാണ് ഇതിന് കരുത്തുപകരുന്നത്. കശ്മീര്‍ മുതല്‍ തമിഴ്‌നാട് വരെയും ഗുജറാത്ത് മുതല്‍ ബംഗാള്‍ വരെയും ത്യാഗത്തിന്റെയും സ്‌നേഹത്തിന്റെയും പ്രതീകമായി ആദിപരാശക്തിയെ ആദരിക്കുന്നു. ശിവപുരാണം , ദേവീഭാഗവതം തുടങ്ങിയ ചില ഗ്രന്ഥങ്ങളില്‍ നാല് പ്രധാനപ്പെട്ട ആദിശക്തിപീഠങ്ങളെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ബിമല, താരാ തരിണി, കാമാഖ്യ, ദക്ഷിണ കാലിക എന്നിവയാണിവ.

ചില പീഠങ്ങള്‍ക്ക് നൂറുകണക്കിന് നൂറ്റാണ്ടുകള്‍ പഴക്കമുണ്ട്. ഇവയുമായി ബന്ധപ്പെട്ട പ്രാദേശിക കഥകളും ജനങ്ങളുടെ മനസില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. 15-ാം നൂറ്റാണ്ടില്‍ ആട്ടിടയനായ ബൂട്ടാ മാലിക്കിന് സന്യാസിയുടെ വേഷം ധരിച്ചെത്തിയ പരമശിവന്‍ ഒരു സഞ്ചി നിറയെ കരിക്കട്ടകള്‍ നല്‍കുകയും അത് സ്വര്‍ണമായി രൂപാന്തരം പ്രാപിക്കുകയും ചെയ്ത കഥ അമര്‍നാഥില്‍ ഇന്നും പറഞ്ഞുകേള്‍ക്കുന്നു. പരമശിവനോടുള്ള നന്ദിസൂചകമായാണ് അമര്‍നാഥില്‍ ബൂട്ടാ മാലിക് പവിത്രമായ ഗുഹാ ക്ഷേത്രം നിര്‍മ്മിച്ചത് എന്നാണ് ഐതിഹ്യം.

സതിയുടെ അവതാരമാണ് പാര്‍വതി എന്നാണ് വിശ്വാസം. സൃഷ്ടിയുടെയും സംഹാരത്തിന്റെയും രൂപമായാണ് ആദിപരാശക്തിയെ കാണുന്നത്. ശിവരാത്രി നാളുകളിലാണ് ശക്തിയുടെ പ്രാധാന്യം കൂടുതല്‍ വെളിവാകുന്നത്.

തിന്മയില്‍ നിന്ന് മനുഷ്യനെ നന്മയിലേക്ക് നയിക്കുക എന്നതാണ് ശക്തിപീഠങ്ങളുടെ ആത്യന്തിക ലക്ഷ്യം. സ്‌നേഹം, പ്രതികാരം, രൗദ്രത, സമര്‍പ്പണം എന്നിങ്ങനെ വിവിധ ഭാവങ്ങള്‍ ഓരോ ക്ഷേത്രങ്ങളിലും പ്രതിഫലിക്കുന്നുണ്ട്. സംഹാരരൂപിണിയായാണ്‌ കാളിയെ കാണുന്നത്. യഥാര്‍ഥത്തില്‍ തിന്മയില്‍ നിന്ന് നന്മയിലേക്ക് നയിക്കുന്നതിനാണ് ദേവി സംഹാരരൂപം കൈക്കൊണ്ടിരിക്കുന്നത്. ശിവനെ മനുഷ്യരൂപത്തിലേക്ക് മാറ്റുന്നതോടെയാണ് പാര്‍വതി മാതൃത്വത്തിന്റെ പ്രതീകമായി മാറുന്നത്. ശിവനെ ഗൃഹസ്ഥാശ്രമിയും ഗണപതിയുടെയും മുരുകന്റെയും പിതാവുമാക്കി മാറ്റുന്നതില്‍ പാര്‍വതിയുടെ പങ്ക് വലുതാണ്. ഇന്ത്യയില്‍ വൈഷ്ണവം, ശൈവം എന്ന രീതിയില്‍ വിശ്വാസം രണ്ടായി വളര്‍ന്നപ്പോഴും ശക്തി സ്വതന്ത്രമായി നിലക്കൊണ്ടു.

പ്രാചീന കാലത്ത് പ്രകൃതിയെയാണ് ആരാധിച്ചിരുന്നത്. ഹിന്ദുമതത്തിന്റെ ആദ്യ കാലങ്ങളില്‍ പ്രകൃതിയെ ആരാധിക്കുന്ന രീതി വ്യാപകമായി നിലനിന്നിരുന്നു. അക്കാലത്ത് വനത്തിന്റെയും മലയുടെയും പുഴയുടെയും ദേവതയായി ആരാധിച്ചിരുന്നത് ദേവിയെയാണ്. ശക്തിപീഠങ്ങളില്‍ ഭൂരിഭാഗവും പ്രകൃതിയുമായി ബന്ധപ്പെട്ട് കിടക്കുന്നു. മലയുടെ മുകളിലും ഗുഹയിലും ജലാശയത്തിലുമാണ് ഇവയില്‍ ഭൂരിഭാഗവും സ്ഥിതി ചെയ്യുന്നത്.

ശിവന്റെ മുടിയില്‍ നിന്നാണ് കാല ഭൈരവന്‍ പിറവി കൊണ്ടത് എന്നാണ് ഐതിഹ്യം. ശക്തിപീഠങ്ങളെ സംരക്ഷിക്കുന്നതിന് 64 ഭൈരവന്മാരെയാണ് ശിവന്‍ നിയോഗിച്ചത്. അഹന്തയെ വെടിയുക, മനസ് ഭക്തിയിലൂടെ പവിത്രമാക്കുക എന്നതാണ് ഓരോ ശക്തിപീഠങ്ങളും നല്‍കുന്ന സന്ദേശം
           ◦•●◉✿ ⓋⒷⓉ ✿◉●•◦

✍️ വിഷ്ണു, ഇടുക്കി 
©️ വളളിയാനിക്കാട്ടമ്മ

Tuesday, March 1, 2022

നക്ഷത്ര ഫലം 2022

മൺമറഞ്ഞ ഹൈന്ദവപരമായ ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  VBT യുടെ ആസ്ട്രോ ലൈവ് ജ്യോതിഷ  അദ്ധ്യാത്മികം


1- അശ്വതി നക്ഷത്ര ഫലം 2022 
     https://youtu.be/1ff7sk2unS8

2- ഭരണി നക്ഷത്ര ഫലം 2022 
   https://youtu.be/qkpgOmEGQGk

3- കാർത്തിക നക്ഷത്ര ഫലം 2022
https://youtu.be/HHBL9k0BwXQ

4- രോഹിണി നക്ഷത്ര ഫലം 2022
https://youtu.be/mSpqaNbPVoY

5- മകയിരം നക്ഷത്ര ഫലം 2022
https://youtu.be/YpIo54dxPy0

6- തിരുവാതിര നക്ഷത്ര ഫലം 2022
https://youtu.be/JPmrKY1PeLs

7- പുണർതം നക്ഷത്ര ഫലം 2022
https://youtu.be/C0LYwJkEgWM

8- പൂയം നക്ഷത്ര ഫലം 2022
https://youtu.be/R_YOFhSSuZQ

9- ആയില്യം നക്ഷത്ര ഫലം 2022
https://youtu.be/HZpPh8SlC3c

10-മകം നക്ഷത്ര ഫലം 2022
https://youtu.be/GPrkjnT-7fU

11-പൂരം നക്ഷത്ര ഫലം 2022
https://youtu.be/JeZBhn6IF6U

12-ഉത്രം നക്ഷത്ര ഫലം 2022
https://youtu.be/El9SdGqLMhA

13-അത്തം നക്ഷത്ര ഫലം 2022
https://youtu.be/NAEu13BEXW4

14-ചിത്തിര നക്ഷത്ര ഫലം 2022 
https://youtu.be/yTbB5JL_n40

15-ചോതി നക്ഷത്ര ഫലം 2022
https://youtu.be/VcC1wmSPHes

16-വിശാഖം നക്ഷത്ര ഫലം 2022
https://youtu.be/XIWWuQ2OCJA

17-അനിഴം നക്ഷത്ര ഫലം 2022
https://youtu.be/F8q2txr3n4E

18-തൃക്കേട്ട നക്ഷത്ര ഫലം 2022
https://youtu.be/hsP5_O6LH2A

19-മൂലം നക്ഷത്ര ഫലം 2022
https://youtu.be/6Ot5JAuKSUo

20-പൂരാടം നക്ഷത്ര ഫലം 2022
https://youtu.be/Lb4RgsxhWHA

21-ഉത്രാടം നക്ഷത്ര ഫലം 2022
https://youtu.be/GwRvzia1zew

22-തിരുവോണം നക്ഷത്ര ഫലം 2022
https://youtu.be/EYtl1NrFYcY

23-അവിട്ടം നക്ഷത്ര ഫലം 2022
https://youtu.be/hB7JpAaWxU4

24-ചതയം നക്ഷത്ര ഫലം 2022
https://youtu.be/QMPYZyaS6eE

25-പൂരുരുട്ടാതി നക്ഷത്ര ഫലം 2022
https://youtu.be/SCZK83F1DtI

26-ഉത്രട്ടാതി നക്ഷത്ര ഫലം 2022
https://youtu.be/QwMDHW4sjtE

27-രേവതി നക്ഷത്ര ഫലം 2022
https://youtu.be/Um2dVF3I_4o

| VBT Astro Live Astrology | Prashnam | Jathakam | Porutham |  Muhoortham | Live Hora | Poojas | Yandram | Mandram | Thandram I Vasthu |

▬▬▬▬▬▬▬▬▬▬▬▬▬▬▬▬
🔥┈┅❀꧁Astro Live꧂❀┅┉🔥
▬▬▬▬▬▬▬▬▬▬▬▬▬▬▬▬

2022 മാർച്ച് മാസത്തെ വിശേഷ ദിവസങ്ങൾ

 2022 മാർച്ച് മാസത്തെ വിശേഷ ദിവസങ്ങൾ താഴെ ചേർക്കുന്നു..
▬▬▬▬▬▬▬▬▬▬▬▬▬▬▬▬
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
✺ 01 Tue⇒ശിവരാത്രി
✺ 01 Tue⇒ഉത്രാളിക്കാവ് പൂരം 
✺ 02 Wed⇒അമാവാസി
✺ 03 Thu⇒മാഘ ഗുപ്ത നവരാത്രി
✺ 04 Fri⇒ശ്രീരാമകൃഷ്ണ ജയന്തി
✺ 07 Mon⇒കുംഭ ഭരണി
✺ 08 Tue⇒ഷഷ്ടി
✺ 08 Tue⇒ലോക വനിതാ ദിനം
✺ 12 Sat⇒അയ്യാ വൈകുണ്ഠ സ്വാമി ജയന്തി
✺ 14 Mon⇒ആമലകീ ഏകാദശി
✺ 14 Mon⇒തിരുന്നാവായ ഏകാദശി 
✺ 15 Tue⇒ശടശീതി പുണ്യകാലം 
✺ 15 Tue⇒മീനം 1
✺ 15 Tue⇒മീന രവി സംക്രമം
✺ 15 Tue⇒ശബരിമല മാസ പൂജ ആരംഭം 
✺ 15 Tue⇒പ്രദോഷ വ്രതം
✺ 16 Wed⇒ആറാട്ടുപുഴ പൂരം 
✺ 17 Thu⇒പൗർണമി വ്രതം
✺ 18 Fri⇒പൗർണമി
✺ 18 Fri⇒പങ്കുനി ഉത്രം 
✺ 18 Fri⇒ഹോളി
✺ 28 Mon⇒പാപമോചനി ഏകാദശി
✺ 29 Tue⇒പ്രദോഷ വ്രതം
✺ 31Thu⇒അമാവാസി ഒരിക്കൽ 
▬▬▬▬▬▬▬▬▬▬▬▬▬▬▬▬
VBT Astro Live Astrology | Prashnam | Jathakam | Porutham | Muhoortham | Live Hora | Poojas | Yandram | Mandram | Thandram | Vasthu | Online Astrology Service Available |
▬▬▬▬▬▬▬▬▬▬▬▬▬▬▬▬
ദേശീയ, അന്തർദ്ദേശീയ ദിനങ്ങൾ താഴെ ചേർക്കുന്നു..
▬▬▬▬▬▬▬▬▬▬▬▬▬▬▬▬
✺ 01 Mar⇒വിവേചന രഹിത ദിനം
✺ 03 Mar⇒ലോക വന്യജീവി ദിനം
✺ 03 Mar⇒ലോക കേൾവി ദിനം
✺ 04 Mar⇒ദേശീയ സുരക്ഷാദിനം
✺ 04 Mar⇒ലൈംഗികചൂഷണത്തിനെതിരെയുള്ള അന്തർദ്ദേശീയദിനം
✺ 08 Mar⇒ലോക വനിതാ ദിനം
✺ 14 Mar⇒പൈ ദിനം
✺ 15 Mar⇒ലോക ഉപഭോക്തൃ ദിനം
✺ 16 Mar⇒ദേശീയ വാക്സിനേഷൻ ദിനം
✺ 18 Mar⇒ദേശീയ ഓർഡിനൻസ് ഫാക്ടറി ദിനം
✺ 20 Mar⇒ലോക സന്തോഷ ദിനം
✺ 21 Mar⇒ലോക വനദിനം
✺ 21 Mar⇒ലോക വർണ്ണവിവേചന ദിനം
✺ 21 Mar⇒ലോക കാവ്യ ദിനം
✺ 21 Mar⇒ഡൗൺ സിൻഡ്രോം ദിനം
✺ 22  Mar⇒ലോക ജലദിനം
✺ 23 Mar⇒ലോക കാലാവസ്ഥാദിനം
✺ 24 Mar⇒ലോകക്ഷയരോഗ ദിനം
✺ 26 Mar⇒പർപ്പിൾ ദിനം
✺ 26 Mar⇒അപസ്മാര ബോധവൽക്കരണ ദിനം
✺ 27 Mar⇒ലോക നാടകദിനം
▬▬▬▬▬▬▬▬▬▬▬▬▬▬▬▬
VBT Astro Live Astrology | Prashnam | Jathakam | Porutham | Muhoortham | Live Hora | Poojas | Yandram | Mandram | Thandram | Vasthu | Online Astrology Service Available |
▬▬▬▬▬▬▬▬▬▬▬▬▬▬▬▬