Wednesday, May 20, 2020

അദ്ധ്യായം-10

⚜പഞ്ചാക്ഷരി മന്ത്രരഹസ്യം(നമ:ശിവായ)⚜
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

പഞ്ചാക്ഷരി മന്ത്രരഹസ്യം-അദ്ധ്യായം-10 

ശ്ലോകം

മുക്തി ലാഭായ, സേയം 
തത്ത്വം വിവേകത:
ഭിന്നം ബു ദ്ധ്വാഹൃദാ ദേവം 
മന്ത്രേണേശം ജഗദ് ഗുരും

ഇനി അർത്ഥം നോക്കാം

അല്ലെങ്കിൽ ജഗദ് ഗുരുവും സർവലോകനിയന്താവും പ്രകാശ സ്വരൂപനുമായ ശിവനെ തന്നിൽ നിന്നും ഭിന്നമായി അറിഞ്ഞ് ഹൃദയം കൊണ്ട് മന്ത്ര ഭാവനയിലൂടെ വിവേക പൂർവം തത്ത്വത്തെ ധ്യാനിക്കണം. ഈശ്വരൻ ജഗദ് ഗുരുവാണ്.പുർവേഷാമപി ഗുരു: കാലേ നാനവ ഛേദാത്. പൂർവികരായ ഗുരുക്കന്മാരുടെയും പരമഗുരുവാണ് ഈശ്വരൻ.ആ ഗുരുജഗത്തിന്റെ സ്വരൂപവും സ്വഭാവവുമറിയുന്നു. ആ അറിവിനെ മനുഷ്യർക്ക് വേദം മുഖേന നല്കുന്നു. ആ ശിവൻ ഈശനാണ് - ലോക നിയാമകനാണ്. സൃഷ്ടിയെ നോക്കി നടത്തുന്നവനാണ്.ദേവനാണ് - പ്രകാശ സ്വരൂപനാണ്. സൂര്യചന്ദ്രാദിഗ്രഹങ്ങൾക്കം അനേകകോടി നക്ഷത്രങ്ങൾക്കും പ്രകാശം നല്കുന്നവനാണ്. തസ്യ ഭാസാ സർവമിദം വിഭാതി. അവന്റെ പ്രകാശം കൊണ്ട് ഇതെല്ലാം പ്രകാശിക്കുന്നു. അങ്ങനെയുള്ള ഈശ്വരനെ തന്നിൽ നിന്നും ഭിന്ന നാണെന്നറിഞ്ഞ് ഉപാസിക്കണം. ഉപാസകനായ ജീവൻ ആത്മാവാണ്. ഉപാ സ്യനായ ഈശ്വരൻ പരമാത്മാവാണ്. ജീവാത്മാവിനെ പരമാത്മാവിൽ നിന്നും ഭിന്നനാകുന്നത് പരമ എന്ന വിശേഷമാണ്. ജീവാത്മാവ് ഏകദേശിയാണ് പരമാത്മാവ് സർവദേശിയാണ്. ജീവാത്മാവ് അല്പജ്ഞനാണ് പരമാത്മാവ് സർവജ്ഞനാണ്. ജീവാത്മാവ് അല്പശക്തനാണ് പരമാത്മാവ് സർവശക്തനാണ്.ഇങ്ങനെ ജീവാത്മാവും പരമാത്മാവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കി ഈശ്വരാദേശത്തെ മനനം ചെയ്യണം. ഈശ്വരാദേശമാണ് മന്ത്രം.ഇങ്ങനെ തത്ത്വബോധത്തോടെ ഈശ്വരനെ അറിയണം. ഈ അറിവ് മുക്തിയെ നല്കുന്നു.

തുടരും.....

➖➖➖➖➖➖➖➖➖➖
എഡിറ്റ് ചെയ്യാതെ ഷെയർ ചെയ്യുക 
Forward and Share only
➖➖➖➖➖➖➖➖➖➖
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരുവേ നമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരു ഉപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ  ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ
🎀✿═══❁★☬ॐ☬★❁═══✿🎀
                A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
                   V            B            T
                  █║▌█║▌█║▌
                  അസ്‌ട്രോ ലൈവ് 
🎀✿═══❁★☬ॐ☬★❁═══✿🎀
    ✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇​   🪔🪔🪔🪔🪔🪔🪔🪔​
┇ ┇ ┇ ✰🪔  
┇ ┇ ✰🪔       𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖 
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉 
✰🪔

No comments:

Post a Comment