Wednesday, May 20, 2020

അദ്ധ്യായം-12

⚜പഞ്ചാക്ഷരി മന്ത്രരഹസ്യം(നമ:ശിവായ)⚜
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

പഞ്ചാക്ഷരി മന്ത്രരഹസ്യം-അദ്ധ്യായം-12 

ശ്ലോകം

അസ്മിൻ ശേതേജ ഗത് സർവം, 
തന്മയം ശബ്ദഗാമിയത്, 
തദ്വനാത് ശിവ ഇത്യുക്തം, 
കാരണം ബ്രഹ്മ തത്പരാ

ഇനി അർത്ഥം നോക്കാം

സകലജഗത്തും ഇവ നിൽ ശയിക്കുന്നു. യാതൊന്നാണോ ശബ്ദഗാമി അത് തന്മയമാവുന്നു. എന്തുകൊണ്ടെന്നാൽ അതിനുമപ്പുറമുള്ളതാണ് ബ്രഹ്മം. അത് പൂജനീയമായതിനാൽ ശിവൻ എന്നു പറയപ്പെട്ടു. ഉണ്ടായി നിലനിന്ന് ഇല്ലാതാവുന്നതാണ് ജഗത്.( ജ= ജായതേ .ഗ - ഗ ഛതി, ത-സ്ഥീയതേ ) സകലജഗത്തും ശിവനിൽ സ്ഥിതി ചെയ്യുന്നു. ഈശ്വരനാണ് സകല ലോകങ്ങളുടെയും ആധാരവും ആശ്രയവും.ജീവൻ ശബ്ദത്തോടൊപ്പം സഞ്ചരിക്കുമ്പോൾ ഈശ്വരനെ പ്രാപിക്കുന്നു. ശബ്ദം വേദമാണ്.ശ്രീവേദവ്യാസൻ പറയുന്നു - "ദ്വേ ബ്രഹ്മണിവേദിതവ്യേ ശബ്ദ ബ്രഹ്മപരം ബ്രഹ്മച .ശബ്ദ ബ്രഹ്മണി നി ഷ്ണാ ത: പരം ബ്രഹ്മമധിഗച്ഛതി " (മഹാഭാരതം ശാന്തി പർവം) രണ്ടു ബ്രഹ്മത്തെയറിയണം. ശബ്ദ ബ്രഹ്മത്തെയും പരബ്രഹ്മത്തെയും. ശബ്ദ ബ്രഹ്മത്തിൽ നിഷ്ണാതനായവൻ പരബ്രഹ്മത്തെയറിയുന്നു. ശബ്ദബ്രഹ്മം വേദമാണ്. ഈശ്വര്യജ്ഞാനമായ വേദപoനത്തിലൂടെയേ പരബ്രഹ്മത്തെയറിയാൻ സാധിക്കുകയുള്ളു. വേറെ വഴിയില്ല. വേദമൂലമാണ് പ്രണവം. പ്രണവം ഈശ്വരനെ നാമധേയമാണ്.തസ്യ വാചക: പ്രണവ:  ( യോഗദർശനം )  ഈശ്വരന്റെ ശബ്ദ രൂപം പ്രണവമാണ്, ഓംകാരമാണ്. പ്രണവത്തെ അനുഗമിക്കുന്നവൻ ഈശ്വരനുമായി തന്മയനാവുന്നു. ശബ്ദത്തെ അനുഗമിക്കുകയെന്നാൽ അർഥ വിചാരം ചെയ്യൽ. തജ്ജപസ്തദർഥ ഭാവനം ( യോഗദർശനം) പ്രണവ ത്തെ ജപിക്കുകയെന്നാൽ പ്രണവത്തിന്റെ അർഥത്തെ വിചാരം ചെയ്യുകയാണ്. പ്രണവ ജപം സാധകനെ ഈശ്വരനിൽ തന്മയനാക്കുന്നു. ഉപാ സ്യനായ ശിവന്റെ നാമം വനമെന്നാണ്. തദ് ഹ തദ് വനം നാമതദ് വനമിത്യുപാസിതവ്യം ( കേനം 4.6) വനമെന്നതിന് ഭക്തിക്കു വിഷയം (വന് - സംഭക്തൗ ) എന്നർഥം. അതായത് പൂജനീയം. പൂജനീയ നായതിനാൽ ശിവൻ ഉപാ സ്യനാവുന്നു. ഈ ശിവനിലേക്ക് പ്രസ്ഥാനം ചെയ്യുന്നവനാണ് വാനപ്രസ്ഥി, കാടുകയറുന്നവനല്ല. വാനപ്രസ്ഥിയുടെ മറ്റൊരു പേരാണ് വൃക്ഷ നികേതനൻ - വൃക്ഷ മൂലം വിടാക്കിയവൻ എന്നത്.വാനപ്രസ്ഥിയുടെ വാസസ്ഥലം വൃക്ഷത്തിന്റെ ചുവടാണ്. എന്താണ് വൃക്ഷം? വൃശ്ച് - ഛേദനേ എന്ന ധാതുവിൽ നിന്നാണ് വൃക്ഷ ശബ്ദ നിഷ്പത്തി.സംസാരദുഃഖത്തെ മുറിച്ചുകളയുന്നതാണ് വൃക്ഷം.ആ വൃക്ഷം വേദമാണ്. വേദോ വൃക്ഷ: തസ്യ മൂലം പ്രണവ: (മഹി ധരൻ - കൃത്യ കല്പതരു) ആ വേദത്തിന്റെ മൂലമാണ് പ്രണവം. പ്രണവത്തിൽ വസിക്കുന്നവനാണ് വാനപ്രസ്ഥി.വനമെന്ന് പേരുള്ള ശിവൻ ഇദമല്ല. പരയാണ്, അതാണ്. പര ശ്രേഷ്ഠമാണ്. അതിനാൽ ബൃഹത്താണ്, ബ്രഹ്മമാണ്. ബൃഹത്വാദ് ബ്രഹ്മ.

തുടരും......


തുടരും.....

➖➖➖➖➖➖➖➖➖➖
എഡിറ്റ് ചെയ്യാതെ ഷെയർ ചെയ്യുക 
Forward and Share only
➖➖➖➖➖➖➖➖➖➖
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരുവേ നമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരു ഉപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ  ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ
🎀✿═══❁★☬ॐ☬★❁═══✿🎀
                A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
                   V            B            T
                  █║▌█║▌█║▌
                  അസ്‌ട്രോ ലൈവ് 
🎀✿═══❁★☬ॐ☬★❁═══✿🎀
    ✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇​   🪔🪔🪔🪔🪔🪔🪔🪔​
┇ ┇ ┇ ✰🪔  
┇ ┇ ✰🪔       𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖 
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉 
✰🪔

No comments:

Post a Comment