Saturday, August 8, 2020

മാടായി കാവ് ക്ഷേത്രം -കണ്ണൂർ -03

🔥〰〰〰〰♉〰〰〰〰🔥
          🌞VBT- ക്ഷേത്രായനം🌞
🔥〰〰〰〰♉〰〰〰〰🔥

നമസ്തേ സജ്ജനങ്ങളെ....
കേരളത്തിനകത്തും പുറത്തും ഉള്ള ക്ഷേത്രങ്ങളും,കാവുകളും ,അവയുടെ ഐതിഹ്യങ്ങളും പരിചയപ്പെടുത്തുന്ന ക്ഷേത്രായനത്തിലേക്കു താങ്കൾക്ക് ഹാർദ്ദവമായ സ്വാഗതം🙏

ക്ഷേത്രം-03

മാടായി കാവ് ക്ഷേത്രം -കണ്ണൂർ
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

ക്ഷേത്രായനം പ്രധാന പോയന്റ്

🔥കൊടുങ്ങല്ലൂരിൽ ഭദ്രകാളിയെ പ്രതിഷ്ഠിച്ചതിനു ശേഷം കേരളത്തിലെ രണ്ടാമത്തെ ഭദ്രകാളിക്ഷേത്രം

🔥രുരുജിത്ത് വിധാനത്തിലുള്ളതാണ് കാവ്

🔥ഭദ്രകാളി ക്ഷേത്രമാണെങ്കിലും ഭഗവാന്‍ ശിവനാണ്‌ ക്ഷേത്രത്തിന്റെ നാഥന്‍


*ഇനി ക്ഷേത്രവിശേഷങ്ങൾ തുടർന്ന് വായിക്കുക*
✨✨✨✨✨✨✨✨✨✨✨

കണ്ണൂര്‍ ജില്ലയിലെ പഴയങ്ങാടിക്കടുത്ത് മാടായിയിലാണ് ഉത്തരകേരളത്തിലെ ഭദ്രകാളിക്ഷേത്രങ്ങളിൽ ഏറ്റവും പ്രസിദ്ധവും അതിപുരാതനവുമായ മാടായി തിരുവർക്കാട്ട്കാവ് സ്ഥിതി ചെയ്യുന്നത്. കൊടുങ്ങല്ലൂരിൽ ഭദ്രകാളിയെ പ്രതിഷ്ഠിച്ചതിനു ശേഷം കേരളത്തിലെ രണ്ടാമത്തെ ഭദ്രകാളിക്ഷേത്രം സ്ഥാപിക്കപ്പെട്ടത് മാടായിയിലുമാണെന്നാണ് പുരാവൃത്തം. ഈ ക്ഷേത്രങ്ങളില്‍നിന്നും ആവാഹിച്ചുകൊണ്ടുപോയി പ്രതിഷ്ഠിച്ച ക്ഷേത്രങ്ങളാണ് കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള ഭദ്രകാളി ക്ഷേത്രങ്ങൾ. കോലത്തിരി രാജവംശത്തിൻ്റെ കുലദേവതയാണ് മാടായിക്കാവിലമ്മ. അകത്ത് വൈദിക മാതൃകയിലുള്ള ആരാധനയും പുറത്ത് കളിയാട്ടവും നടക്കുന്ന ക്ഷേത്ര മാതൃകയാണ് മാടായിക്കാവിലേത്.
𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 𝒱ℬ𝒯-𝒜𝓈𝓉𝓇ℴ ℒ𝒾𝓋ℯ 𝒢𝓇ℴ𝓊𝓅
കോലസ്വരൂപത്തിന്റെ പരദേവതയെ തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തിന്റെ പടിഞ്ഞാറേ ഗോപുരത്തിനടുത്താണ് കോലത്തിരിമാർ പ്രതിഷ്ഠിച്ചിരുന്നത്. സപ്തമാതൃക്കളിലെ 𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 𝒱ℬ𝒯-𝒜𝓈𝓉𝓇ℴ ℒ𝒾𝓋ℯ 𝒢𝓇ℴ𝓊𝓅വരാഹിസങ്കല്പത്തിലായിരുന്നു ആ പ്രതിഷ്ഠ. പിന്നീട് മൂന്നാം കേരളന്‍ കോലത്തിരിയുടെ കാലത്ത് ആ പ്രതിഷ്ഠ ഭദ്രകാളി സങ്കല്പത്തില്‍ മാടായിയിൽ ഇന്നു കാണുന്ന ക്ഷേത്രത്തിലേക്കു മാറ്റി പ്രതിഷ്ഠിച്ചു എന്നാണ് ഐതിഹ്യം. മറ്റൊരു ഐതീഹ്യകഥയും മാടായിക്കാവിനെപ്പറ്റി പറയപ്പെടുന്നു. രാജരാജേശ്വര ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തിയ പരശുരാമന്‍ ഭദ്രകാളിയെയും പ്രതിഷ്ഠിച്ചിരുന്നു.ഒരിക്കല്‍ ഭദ്രകാളിയുടെ വെളിച്ചപ്പാട് ഉറഞ്ഞുതുള്ളി തനിക്ക്‌ വേറെ തന്നെ സ്ഥാനം വേണമെന്ന് ആവശ്യപ്പെടുകയും കത്തുന്ന വിറക്‌ കൊള്ളി വലിച്ചെറിയുകയും അത് 12കിമി 𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 𝒱ℬ𝒯-𝒜𝓈𝓉𝓇ℴ ℒ𝒾𝓋ℯ 𝒢𝓇ℴ𝓊𝓅അകലെയുള്ള മാടായിപ്പാറയില്‍ ചെന്ന് വീഴുകയും ചെയ്തത്രേ. കത്തുന്ന വിറക് പ്രതിഷ്ടയുടെ സ്ഥാനം കാട്ടിയതുകൊണ്ട് (തിരു-വിറക് കാട്ടിയ -കാവ്) പിന്നിട് തിരുവര്‍ക്കാട്ട്കാവ് എന്ന പേരില്‍ പ്രശസ്തമായത്രേ.ഭദ്രകാളി ക്ഷേത്രമാണെങ്കിലും ഭഗവാന്‍ ശിവനാണ്‌ ക്ഷേത്രത്തിന്റെ നാഥന്‍. മാടായിക്കാവിൽ ഭദ്രകാളിക്ക് പൂജ ചെയ്യുന്നത് പിടാരന്മാരാണ്. ശാക്തേയ മാർഗത്തിലാണ് ഭദ്രകാളി പൂജ. ഭഗവതിയുടെ ലോഹവിഗ്രഹവും ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിട്ടുണ്ട്. ഭഗവതിക്ക് നമ്പൂതിരിമാരുടെ സാത്വികപൂജയാണ്. ഈ പൂജ കഴിഞ്ഞേ പിടാരന്മാര്‍ ശാക്തേയപൂജ നടത്താറുള്ളൂ. സപ്തമാതൃക്കളെയും പ്രതിഷ്ഠിച്ചിട്ടുണ്ട്. സപ്തമാതൃക്കള്‍ക്കും കടുശര്‍ക്കര പ്രയോഗത്തില്‍ നിര്‍മ്മിച്ച വിഗ്രഹങ്ങളാണ്. കടുശര്‍ക്കര പ്രയോഗത്തില്‍ നിര്‍മ്മിച്ച വിഗ്രഹങ്ങള്‍ക്ക് തീപിടുത്തത്തെ ചെറുക്കാനാകുമത്രേ. ശാസ്താവും ക്ഷേത്രപാലനുമാണ് ക്ഷേത്രത്തിലെ ഉപദേവതകള്‍.𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 𝒱ℬ𝒯-𝒜𝓈𝓉𝓇ℴ ℒ𝒾𝓋ℯ 𝒢𝓇ℴ𝓊𝓅

രുരുജിത്ത് വിധാനത്തിലുള്ളതാണ് ക്ഷേത്രം. അത്താഴ പൂജക്ക്‌ കള്ളും മാംസവും നിവേദ്യം. അത്താഴപൂജ നടത്തുന്നതിനു പകരം 8.30നു ശ്രീകോവിലും പരിസരവുംവൃത്തിയാക്കി നിവേദ്യം ശ്രീകോവിലില്‍ വെക്കുന്നു .രാത്രി ദേവന്മാര്‍ പൂജ നടത്തും എന്ന് വിശ്വാസം പിറ്റേന്ന് രാവിലെ മറ്റൊരു പൂജാരി നട തുറന്നു നാന്ദകം (ഭഗവതിയുടെ വാള്‍) എടുത്തു നമസ്കാര മണ്ഡപത്തിന്റെ വടക്ക് പടിഞ്ഞാറ് മൂലയില്‍ വെക്കുന്നു അതിനു ശേഷം മാത്രം നിവേദ്യം പുറത്തേക്ക് എടുക്കുന്നു അത്താഴപൂജക്ക് തൊട്ടു മാത്രം വാള്‍ ശ്രീകോവിലില്‍ വെക്കുന്നു.മീനത്തിലെ കാര്‍ത്തികമുതല്‍ പൂരംവരെയാണ് ക്ഷേത്രത്തിലെ ഉത്സവം. മാടായിക്കാവിലെ പൂരോത്സവം വളരെ പ്രസിദ്ധമാണ്. പുരോത്സവത്തിൻ്റെ അവസാനനാളിൽ 𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 𝒱ℬ𝒯-𝒜𝓈𝓉𝓇ℴ ℒ𝒾𝓋ℯ 𝒢𝓇ℴ𝓊𝓅മാടായിപ്പാറയിൽ സ്ഥിതിചെയ്യുന്ന വടുകുന്ദ തടാകത്തിൽ ദേവിയുടെ പൂരക്കളി അരങ്ങേറും. ക്ഷേത്രത്തിൽ മകര മാസം പാട്ടുത്സവവും ഉണ്ടാവാറുണ്ട്. ഇടവമാസത്തില്‍ നടക്കുന്ന പെരുങ്കളിയാട്ടമാണ് ക്ഷേത്രത്തില്‍ ഏറ്റവും പ്രസിദ്ധമായ ആഘോഷം. ഉത്തരകേരളത്തിലെ തെയ്യക്കാലത്തിൻ്റെ അവസാന നാളുകളിലാണ് മാടായിക്കാവിലെ പെരുങ്കളിയാട്ടം ഉണ്ടാവാറ്. പെരുങ്കളിയാട്ടത്തിന് ഏഴു തെയ്യക്കോലങ്ങളാണുണ്ടാവുക. തിരുവര്‍ക്കാട്ട് ഭഗവതിയെന്ന𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 𝒱ℬ𝒯-𝒜𝓈𝓉𝓇ℴ ℒ𝒾𝓋ℯ 𝒢𝓇ℴ𝓊𝓅 വലിയമുടിത്തെയ്യമായി അരങ്ങിലെത്തി മാടായിക്കാവിലമ്മ തൻ്റെ മക്കൾക്ക് അനുഗ്രഹമേകും. കൂടാതെ തായിപ്പരദേവത, കളരിയാല്‍ ഭഗവതി, സോമേശ്വരി, ചുഴലി ഭഗവതി, പാടിക്കുറ്റിയമ്മ, വീരചാമുണ്ഡി എന്നീ ദേവതകളേയും കെട്ടിയാടിക്കും. ഇതിൽ വീരചാമുണ്ഡിയുടെ കോലം ധരിക്കാൻ ചിങ്കത്താന്മാർക്കും മറ്റു കോലങ്ങള്‍ ധരിക്കാൻ വണ്ണാന്‍ സമുദായക്കാർക്കുമാണ് അവകാശം. “മാടായി പെരുവണ്ണാന്‍’ സ്ഥാനം ലഭിച്ച കോലക്കാരനാണ് മാടായിക്കാവിലെ തിരുവർക്കാട്ട് ഭഗവതിയുടെ തിരുമുടിയണിയുക. പണ്ട് മാടായിക്കാവിലെ കലശം കഴിഞ്ഞാല്‍ നാടുവാഴികളുടെ സംഘങ്ങള്‍ തമ്മിലുള്ള 'കലശത്തല്ല് നടന്നിരുന്നത്രേ. നാട്ടിൽ വസൂരി പടർന്ന𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 𝒱ℬ𝒯-𝒜𝓈𝓉𝓇ℴ ℒ𝒾𝓋ℯ 𝒢𝓇ℴ𝓊𝓅 കാലത്ത് മാടായിക്കാവിലമ്മയ്ക്ക് കുരുമുളക് നിവേദിച്ചാൽ അസുഖം മാറുമെന്ന് വിശ്വസിച്ചിരുന്നു. 1305 AD യില്‍ കോലത്തിരി രാജവംശത്തിലെ രണ്ടു കുമാരിമാരെ ആറ്റിങ്ങല്‍ സ്വരൂപം ദത്ത് എടുത്തപ്പോള്‍ കുമാരിമാര്‍ തങ്ങളുടെ കുലദേവതയായ മാടായിക്കാവിലമ്മയുടെ രണ്ടു വിഗ്രഹങ്ങള്‍ കൂടി കൊണ്ടുപോയി അവിടെ പ്രതിഷ്ട നടത്തിയിരുന്നു. ആ ക്ഷേത്രമാണ് ആറ്റിങ്ങൽ ഭദ്രകാളി ക്ഷേത്രം. മാടായിലെ ഇപ്പോഴുള്ള ക്ഷേത്രം പുതുക്കി പണിതീര്‍ത്തതാണ്. ടിപ്പുവിന്റെ പടയോട്ടത്തില്‍ നശിച്ചുപോയ ക്ഷേത്രം പിന്നീട് ചിറയ്ക്കല്‍ രാജാവിന്റെ നേതൃത്വത്തിൽ പുതുക്കിപ്പണിതു എന്നും താന്ത്രിക ഗ്രന്ഥമായ ' കുഴിക്കാട്ട് പച്ച ' രചിച്ച മഹേശ്വരന്‍ ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തില്‍ കടുശര്‍ക്കര യോഗവിധിപ്രകാരം തയ്യാറാക്കിയ വിഗ്രഹം പ്രതിഷ്ഠിച്ചു എന്നുമാണ് പുരാവൃത്തം
.𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 𝒱ℬ𝒯-𝒜𝓈𝓉𝓇ℴ ℒ𝒾𝓋ℯ 𝒢𝓇ℴ𝓊𝓅
🌹🌹🅥🌹🌹🅑🌹🌹🅣🌹🌹
പ്രിയ വായനക്കാർക്ക് ഈ ക്ഷേത്ര വിശേഷം ഇഷ്ടപ്പെട്ടു എന്നുകരുത്തട്ടെ, നാളെ മറ്റൊരു ക്ഷേത്രവശേഷമായി ക്ഷേത്രായനത്തിൽ വീണ്ടും കാണാം, അതോടൊപ്പം ഈ മെസ്സേജ് എഡിറ്ററും VBT-ക്ഷേത്രായന അവതരണ ശൈലി കോപ്പി ചെയ്യരുത് എന്നൊരു അഭ്യർത്ഥനയും നിലവിൽ ക്ഷേത്രായനം പരിപാടി ലഭിച്ചുകൊണ്ടിരിക്കുന്ന ജനപ്രിയ ഗ്രൂപ്പുകൾ താഴെ ചേർക്കുന്നു,
1-അസ്‌ട്രോ ലൈവ് -1 T൦ 11 ഗ്രൂപ് വരെ
2-താളിയോല -1 മുതൽ 10 ഗ്രൂപ് വരെ
3-ഓം ദേവി അമ്മ- 1 മുതൽ 10 ഗ്രൂപ് വരെ
4-വള്ളിയാനിക്കാട്ടമ്മ -1 മുതൽ 6  ഗ്രൂപ് വരെ
5-അറിവിന്റെ കലവറ -1 ഗ്രൂപ്
6-ബാലേട്ടന്റെ കണ്ണനും കൂട്ടരും-1 മുതൽ 6 വരെ
7-കാരിക്കോട്ടമ്മ ഗ്രൂപ് 1,2,3,4,6,8,9 വരെ     
🌹🌹🅥🌹🌹🅑🌹🌹🅣🌹🌹
പ്രിയമുള്ളവരേ...
നിങ്ങളുടെ ദേശത്തും ഉണ്ടാകും വിളിച്ചാൽ വിളി കേൾക്കുന്ന ദേവനോ ,ദേവിയോ വാഴുന്ന ഒരു കാവ് അല്ലങ്കിൽ ക്ഷേത്രം, ആ ക്ഷേത്രത്തിനും ഉണ്ടാകും പറയാൻ ഒരുപാടു ഐതിഹ്യ കഥകൾ..നിങ്ങൾക്ക് ആ  ക്ഷേത്ര ഐതിഹ്യം അറിയാമെകിൽ ഞങ്ങൾക്ക് അയച്ചു തരിക ക്ഷേത്രായനത്തിലൂടെ ഞങ്ങൾ അത് ഹൈന്ദവ സമൂഹത്തിൽ എത്തിക്കാം. ക്ഷേത്ര വിശേഷം അയച്ചുതരേണ്ട വാട്സ്ആപ്പ് നമ്പർ  9048736080, മെയിൽ ഐഡി:- vbtastrolive@gmail.com നന്ദി
🌹🌹🅥🌹🌹🅑🌹🌹🅣🌹🌹
➖➖➖➖➖➖➖➖➖➖
എഡിറ്റ് ചെയ്യാതെ ഷെയർ ചെയ്യുക
Forward and Share only
➖➖➖➖➖➖➖➖➖➖
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരുവേ നമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരു ഉപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ  ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ
🎀✿═══❁★☬ॐ☬★❁═══✿🎀
                A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
                   V            B            T
                  █║▌█║▌█║▌
                  അസ്‌ട്രോ ലൈവ്
🎀✿═══❁★☬ॐ☬★❁═══✿🎀
    ✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇​   🪔🪔🪔🪔🪔🪔🪔🪔​
┇ ┇ ┇ ✰🪔 
┇ ┇ ✰🪔       𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉
✰🪔

No comments:

Post a Comment