Tuesday, August 25, 2020

ശ്രീ മലയാലപ്പുഴ ദേവീക്ഷേത്രം-പത്തനംതിട്ട -05

🔥〰〰〰〰♉〰〰〰〰🔥
          🌞VBT- ക്ഷേത്രായനം🌞
🔥〰〰〰〰♉〰〰〰〰🔥

നമസ്തേ സജ്ജനങ്ങളെ....
കേരളത്തിനകത്തും പുറത്തും ഉള്ള ക്ഷേത്രങ്ങളും,കാവുകളും,അവയുടെ ഐതിഹ്യങ്ങളും പരിചയപ്പെടുത്തുന്ന ക്ഷേത്രായനത്തിലേക്കു താങ്കൾക്ക് ഹാർദ്ദവമായ സ്വാഗതം🙏

ക്ഷേത്രം-5

ശ്രീ മലയാലപ്പുഴ ദേവീക്ഷേത്രം-പത്തനംതിട്ട
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

ക്ഷേത്രായനം പ്രധാന പോയന്റ്

🔥ദാരിക നിഗ്രഹത്തിന് ശേഷമുള്ള രൗദ്ര ഭാവത്തില്‍ മലകള്‍ അഞ്ചിനും നടുവിലായി കുടികൊള്ളുന്നു

🔥 ക്ഷിപ്രകോപിയും ക്ഷിപ്രപ്രസാദിയുമായ മലയാലപ്പുഴ ദേവി

🔥നിങ്ങളുടെ കൈവശമുള്ള ദേവീവിഗ്രഹത്തില്‍ എന്റെ സാന്നിധ്യം എന്നും എപ്പോഴും ഉണ്ടാകും എന്ന് അനുഗ്രഹിച്ചു


ഇനി ക്ഷേത്രവിശേഷങ്ങൾ തുടർന്ന് വായിക്കുക
✨✨✨✨✨✨✨✨✨✨✨

പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴ എന്ന ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന അതിപുരാതന ക്ഷേത്രമാണ് മലയാലപ്പുഴ ദേവീ ക്ഷേത്രം.𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 𝒱ℬ𝒯-𝒜𝓈𝓉𝓇ℴ ℒ𝒾𝓋ℯ 𝒢𝓇ℴ𝓊𝓅

കിഴക്ക് അച്ചൻകോവിലാറും വടക്ക് കല്ലാറും ഒഴുകിയെത്തുന്ന മലകളുടെ മടിയിലുറങ്ങുന്ന മനോഹരമായ ഒരു ഗ്രാമമാണ് മലയാലപ്പുഴ. മലകളും പുഴകളും നിറഞ്ഞ മലയോരമണ്ണിൽ കുടികൊള്ളുന്ന മലയാലപ്പുഴ ദേവി തന്നെയാണ് ഈ ഗ്രാമത്തിന്റെ പേരും പെരുമയും ലോകപ്രസിദ്ധമാക്കിയത്. ആദിപരാശക്തിയുടെ മൂര്‍ത്തീ ഭാവമായ 'ശ്രീഭദ്രകാളി' ദാരിക നിഗ്രഹത്തിന് ശേഷമുള്ള രൗദ്ര ഭാവത്തില്‍ മലകള്‍ അഞ്ചിനും നടുവിലായുള്ള മലയാലപ്പുഴ ക്ഷേത്രത്തിൽ "അമ്മയായി " കുടികൊള്ളുകയാണ്.𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 𝒱ℬ𝒯-𝒜𝓈𝓉𝓇ℴ ℒ𝒾𝓋ℯ 𝒢𝓇ℴ𝓊𝓅

അച്ഛക്കണ്ണാമല (കരിമ്പാറ മല), ചെറു കുന്നത്ത് മല ,ഊട്ടുപാറ മല ഉപ്പിടുംപാറ മല , പുലിപ്പാറമല എന്നീ അഞ്ചുമലകളിലെ ആയിരത്തിയെട്ടു കുന്നുകളില്‍വച്ച് ഏറ്റവും മദ്ധ്യഭാഗത്തുള്ള പ്രധാനപ്പെട്ട കുന്നിന്‍ മുകളിലാണ് മലയാലപ്പുഴ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ക്ഷിപ്രകോപിയും ക്ഷിപ്രപ്രസാദിയുമായ മലയാലപ്പുഴ ദേവി ശത്രുസംഹാരമൂർത്തിയുമാണ്‌. അഭയം തേടിവരുന്ന ഭക്തരേ കാത്ത് രക്ഷിക്കുന്ന ഉഗ്രരൂപിണിയായ ദേവിയാണ് മലയാലപ്പുഴയമ്മ. ഭഗവതി ദുർഗ്ഗയായും ലക്ഷ്മിയായും സരസ്വതിയുമായും ഭക്തലക്ഷങ്ങള്‍ക്ക് അഭയമായും ആശ്രയമായും പരിലസിക്കുകയാണ് മലയാലപ്പുഴ എന്ന പുണ്യഭൂമിയില്‍. ആയിരത്തിലധികം വർഷങ്ങളുടെ പഴക്കമുള്ള കീർത്തിയേറിയ ക്ഷേത്രമാണ് മലയാലപ്പുഴ ദേവീക്ഷേത്രം. അത്യപൂര്‍വ്വവും നിഗൂഢവുമായ പൂജാവിധികളോടെയാണ് ഇവിടെ ആരാധന നടത്തുന്നത്. കടുശർക്കരയോഗം കൊണ്ട് നിര്‍മ്മിച്ച രൗദ്ര ഭാവത്തോടെയുള്ള ദേവീ വിഗ്രഹത്തിന് ഏകദേശം അഞ്ച് അടിയിലധികം ഉയരമുണ്ട്.
𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 𝒱ℬ𝒯-𝒜𝓈𝓉𝓇ℴ ℒ𝒾𝓋ℯ 𝒢𝓇ℴ𝓊𝓅
സഹസ്രാബ്ദങ്ങളായി നിലകൊള്ളുന്ന ഈ പുണ്യപുരാതന ക്ഷേത്രത്തിൽ ഏഴു വെള്ളിയാഴ്ചകൾ തുടർച്ചയായി ദർശനം നടത്തി രക്തപുഷ്പ്പാഞ്ജലി കഴിപ്പിച്ചു പ്രാർത്‌ഥിച്ചാൽ ആഗ്രഹിക്കുന്ന കാര്യം സഫലമാകുമെന്ന് ഭക്തർ വിശ്വസിക്കുന്നു. ചൊവ്വ വെള്ളി ദിവസങ്ങളില്‍ നാനാജാതിമതസ്ഥരായ ആയിരക്കണക്കിനായ ഭക്തജനങ്ങളാണ് സാധാരണയായി ഈ ദേവീ സന്നിധിയില്‍ എത്തിച്ചേരാറുള്ളത്. മംഗല്യഭാഗ്യത്തിന് മലയാലപ്പുഴ അമ്മയ്ക്ക് മുണ്ടും നേര്യതും അല്ലങ്കില്‍ പട്ടുസാരി സമര്‍പ്പിക്കുക , ശത്രുദോഷ പരിഹാരത്തിന് രക്തപുഷ്പാഞ്ജലിയും, ആഗ്രഹ സഫലീകരണത്തിന് തൂണിയരിപ്പായസവുമാണ് അമ്മയ്ക്ക് പ്രധാന വഴിപാടുകളായി സമർപ്പിക്കുന്നത്.𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 𝒱ℬ𝒯-𝒜𝓈𝓉𝓇ℴ ℒ𝒾𝓋ℯ 𝒢𝓇ℴ𝓊𝓅

എല്ലാ മാസവും തിരുവാതിരനാള്‍ അമ്മയ്ക്ക് അതിപ്രധാനമാണ്, അന്ന് അമ്മ ശ്രീബലിക്കെഴുന്നള്ളുമ്പോള്‍ നൂറുകണക്കിന് വയോധികമാര്‍ ചമയവിളക്കേന്തി ആശ്രിതവത്സലയായ മലയാലപ്പുഴയമ്മയ്ക്ക് അകമ്പടി സേവിക്കും കുംഭ മാസത്തിലെ തിരുവാതിരയ്ക്ക് തുടങ്ങുന്ന ഉത്സവം പതിനൊന്നാം നാള്‍ ആറാട്ടോടുകൂടിയാണ് പര്യവസാനിക്കുന്നത്. കുംഭ മാസത്തിലെ പൊങ്കാല ഉത്സവവും ഇവിടെ പ്രധാന്യത്തോടെ ആഘോഷിക്കാറുണ്ട്.𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 𝒱ℬ𝒯-𝒜𝓈𝓉𝓇ℴ ℒ𝒾𝓋ℯ 𝒢𝓇ℴ𝓊𝓅

ക്ഷേത്ര ഐതിഹ്യം
🎀🎀〰〰🔅〰〰🎀🎀
മലബാർ ദേശക്കാരായ രണ്ടു നമ്പൂതിരിമാര്‍ കൊല്ലൂര്‍ മൂകാംബികാ ക്ഷേത്രത്തില്‍ എത്തി ഭജനമിരുന്നു. ഭക്‌തോത്തമന്മാരായിരുന്ന അവരുടെ നിത്യപൂജകൾക്കായി എപ്പോഴും കൂടെ കരുതിയിരുന്നു ഒരു ദേവീവിഗ്രഹം. ദീര്‍ഘകാലത്തെ ഭജനത്തിന് ശേഷം അവര്‍ക്കു ദേവിയുടെ അരുള്‍പ്പാട് ഉണ്ടായി. നിങ്ങളുടെ കൈവശമുള്ള ദേവീവിഗ്രഹത്തില്‍ എന്റെ സാന്നിധ്യം എന്നും എപ്പോഴും ഉണ്ടാകും എന്ന് അനുഗ്രഹിച്ചു. ദേവിയുടെ വാക്കുകളിൽ സന്തോഷവാന്മാരായ ... അവര്‍ ക്ഷേത്ര ദര്‍ശനവും തീര്‍ത്ഥാടനവുമായി നാടുകൾ തോറും യാത്ര ചെയ്തു. കാലങ്ങൾ മുന്നോട്ടു പോയി...പ്രായാധിക്യം കാരണം തന്റെ പ്രീയ ഭക്തർക്ക് യാത്ര ചെയ്യാൻ പറ്റാതെ വന്നപ്പോള്‍ ദേവി അവര്‍ക്കു ദര്‍ശനം നല്‍കുകയുണ്ടായി. ഒപ്പം അവരുടെ കൈവശമുള്ള വിഗ്രഹം പ്രതിഷ്ക്കുവാൻ പറ്റിയ ഉത്തമമായ സ്ഥലം മലയാലപ്പുഴയാണെന്നു ഉപദേശിക്കുകയും ചെയ്തു.
𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 𝒱ℬ𝒯-𝒜𝓈𝓉𝓇ℴ ℒ𝒾𝓋ℯ 𝒢𝓇ℴ𝓊𝓅
അങ്ങനെ ദേവീ വിഗ്രഹവുമായി നമ്പൂതിരിമാര്‍ മലയാലപ്പുഴ എന്ന ദേശത്ത് എത്തിച്ചേർന്നു. അവിടെ ആയിരത്തെട്ടു കുന്നുകളിൽ വച്ച് ഏറ്റവും ശ്രേഷ്ഠമായ കുന്നിൻ മുകളിൽ ദേവീവിഗ്രഹം പ്രതിഷ്ഠ ചെയ്തു എന്നുമാണ് ഐതീഹ്യം. അഭയമായും ആശ്രയമായും എത്തുന്ന ഭക്തർ തങ്ങളുടെ ദുഖങ്ങളുടേയും ദുരിതങ്ങളുടെയും ചുമടുകള്‍ ഇറക്കി വെക്കുന്ന ഈ തിരുനടയില്‍. ദേവീരൂപം ദര്‍ശിച്ച് അനുഗ്രഹവര്‍ഷം ഏറ്റുവാങ്ങി മനശാന്തിയുടെ പുണ്യവുമായാണ് മടങ്ങുന്നത്.𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 𝒱ℬ𝒯-𝒜𝓈𝓉𝓇ℴ ℒ𝒾𝓋ℯ 𝒢𝓇ℴ𝓊𝓅

മലയാലപ്പുഴ ക്ഷേത്രത്തിലെ ഗജരത്നം "മലയാലപ്പുഴ രാജൻ" കേരളത്തിലെ തലയെടുപ്പുള്ള ആനകളിൽ ഒന്നാണ്.ശബരിമല ശ്രീ ധർമ്മശാസ്താവിന്റെ തിടമ്പ് എഴുന്നള്ളിക്കാനുള്ള സൗഭാഗ്യം കാലങ്ങളായി മലയാലപ്പുഴ രാജനാണ് കൈവന്നിട്ടുള്ളത്. അചഞ്ചല വിശ്വാസത്തോെടെ അഭയംതേടി വന്നെത്തുന്നവർക്ക് കാവലായി എന്നും കൂടെയുണ്ടാകും ആശ്രിതവത്സലയായ ഭഗവതി.
.𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 𝒱ℬ𝒯-𝒜𝓈𝓉𝓇ℴ ℒ𝒾𝓋ℯ 𝒢𝓇ℴ𝓊𝓅
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
പ്രിയ വായനക്കാർക്ക്  ഈ ക്ഷേത്ര വിശേഷം ഇഷ്ടപ്പെട്ടു എന്നുകരുത്തട്ടെ, നാളെ മറ്റൊരു ക്ഷേത്രവശേഷമായി ക്ഷേത്രായനത്തിൽ വീണ്ടും കാണാം, അതോടൊപ്പം ഈ മെസ്സേജ് എഡിറ്ററും VBT-ക്ഷേത്രായന അവതരണ ശൈലി കോപ്പി ചെയ്യരുത് എന്നൊരു അഭ്യർത്ഥനയും നിലവിൽ ക്ഷേത്രായനം പരിപാടി ലഭിച്ചുകൊണ്ടിരിക്കുന്ന ജനപ്രിയ ഗ്രൂപ്പുകൾ താഴെ ചേർക്കുന്നു,
1-അസ്‌ട്രോ ലൈവ് -1 T൦ 11 ഗ്രൂപ് വരെ
2-താളിയോല -1 മുതൽ 10 ഗ്രൂപ് വരെ
3-ഓം ദേവി അമ്മ- 1 മുതൽ 10 ഗ്രൂപ് വരെ
4-വള്ളിയാനിക്കാട്ടമ്മ -1 മുതൽ 6  ഗ്രൂപ് വരെ
5-അറിവിന്റെ കലവറ -1 ഗ്രൂപ്
6-ബാലേട്ടന്റെ കണ്ണനും കൂട്ടരും-1 മുതൽ 6 വരെ
7-കാരിക്കോട്ടമ്മ ഗ്രൂപ് 1,2,3,4,6,8,9 വരെ     
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
പ്രിയമുള്ളവരേ...
നിങ്ങളുടെ ദേശത്തും ഉണ്ടാകും വിളിച്ചാൽ വിളി കേൾക്കുന്ന ദേവനോ ,ദേവിയോ വാഴുന്ന ഒരു കാവ് അല്ലങ്കിൽ ക്ഷേത്രം, ആ ക്ഷേത്രത്തിനും ഉണ്ടാകും പറയാൻ ഒരുപാടു ഐതിഹ്യ കഥകൾ..നിങ്ങൾക്ക് ആ  ക്ഷേത്ര ഐതിഹ്യം അറിയാമെകിൽ ഞങ്ങൾക്ക് അയച്ചു തരിക ക്ഷേത്രായനത്തിലൂടെ ഞങ്ങൾ അത് ഹൈന്ദവ സമൂഹത്തിൽ എത്തിക്കാം. ക്ഷേത്ര വിശേഷം അയച്ചുതരേണ്ട വാട്സ്ആപ്പ് നമ്പർ  9048736080, മെയിൽ ഐഡി:- vbtastrolive@gmail.com നന്ദി
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
➖➖➖➖➖➖➖➖➖➖
ക്ഷമാപണം:അക്ഷരതെറ്റിന്‌
➖➖➖➖➖➖➖➖➖➖
എഡിറ്റ് ചെയ്യാതെ ഷെയർ ചെയ്യുക
Forward and Share only
➖➖➖➖➖➖➖➖➖➖
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരവേനമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരോപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ  ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ
🎀✿═══❁★☬ॐ☬★❁═══✿🎀
                A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
                   V            B            T
                  █║▌█║▌█║▌
                  അസ്‌ട്രോ ലൈവ്
🎀✿═══❁★☬ॐ☬★❁═══✿🎀
    ✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇​   🪔🪔🪔🪔🪔🪔🪔🪔​
┇ ┇ ┇ ✰🪔 
┇ ┇ ✰🪔       𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉
✰🪔

No comments:

Post a Comment