Tuesday, August 25, 2020

മണ്ണടി ദേവി ക്ഷേത്രം -പത്തനംത്തിട്ട - 07

🔥〰〰〰〰♉〰〰〰〰🔥
          🌞VBT- ക്ഷേത്രായനം🌞
🔥〰〰〰〰♉〰〰〰〰🔥

നമസ്തേ സജ്ജനങ്ങളെ....
കേരളത്തിനകത്തും പുറത്തും ഉള്ള ക്ഷേത്രങ്ങളും,കാവുകളും,അവയുടെ ഐതിഹ്യങ്ങളും പരിചയപ്പെടുത്തുന്ന ക്ഷേത്രായനത്തിലേക്കു താങ്കൾക്ക് ഹാർദ്ദവമായ സ്വാഗതം🙏

ക്ഷേത്രം-7

മണ്ണടി ദേവി ക്ഷേത്രം-പത്തനംത്തിട്ട
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

ക്ഷേത്രായനം പ്രധാന പോയന്റ്

🔥സ്വയംഭൂവായ പ്രതിഷ്ടയ്ക്ക് പ്രസിദ്ധമായ ദേവീ ക്ഷേത്രം

🔥മേൽക്കൂരയില്ലാത്ത ഗർഭഗൃഹവും പഞ്ചലോഹനിർമ്മിതമായ ശ്രീകോവിലും ഈ ക്ഷേത്രത്തെ വേറിട്ട്‌ നിർത്തുന്നു

🔥മാനസിക പ്രശ്നങ്ങളും വിഷദംശനവുമായി എത്തുന്നവർക്ക് അഭയ കേന്ദ്രവും പരിപൂർണ്ണ സുഖപ്രാപ്തിയും


ഇനി ക്ഷേത്രവിശേഷങ്ങൾ തുടർന്ന് വായിക്കുക
✨✨✨✨✨✨✨✨✨✨✨

പത്തനംതിട്ട ജില്ലയിൽ ഏനാത്തിനടുത്തായി സ്ഥിതി ചെയ്യുന്ന അതിപുരാതനമായ മണ്ണടി പഴയ കാവ് ക്ഷേത്രം കേരളത്തിലെ പ്രധാന ഭദ്രകാളീ ക്ഷേത്രങ്ങളിൽ ഒന്നാണ്. കൊട്ടാരത്തിൽ ശങ്കുണ്ണി ഐതിഹ്യമാലയിൽ പ്രദിപാദിച്ചിട്ടുള്ള ഈ ക്ഷേത്രം സ്വയംഭൂവായ പ്രതിഷ്ടയ്ക്ക് പ്രസിദ്ധമാണ്. വെളിച്ചപ്പാടിനു പകരമായി ഈ ക്ഷേത്രത്തിലുണ്ടായിരുന്ന കാമ്പിത്താന്മാരുടെ ഐതിഹ്യങ്ങളും പ്രസിദ്ധമാണ്..𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 𝒱ℬ𝒯-𝒜𝓈𝓉𝓇ℴ ℒ𝒾𝓋ℯ 𝒢𝓇ℴ𝓊𝓅

സ്വയംഭൂവായ പ്രതിഷ്ടയാണ് ഈ ക്ഷേത്രത്തിൻറെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന്.കൂടാതെ മേൽക്കൂരയില്ലാത്ത ഗർഭഗൃഹവും പഞ്ചലോഹനിർമ്മിതമായ ശ്രീകോവിലും ഈ ക്ഷേത്രത്തെ വേറിട്ട്‌ നിർത്തുന്നു. അനന്യസാധാരണമായി ഇവിടുത്തെ കാവിന്റെ അവശിഷ്ടങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു. പ്രദക്ഷിണവഴി ചുറ്റുന്ന രീതിയാലാണ് കാവ്.പ്രധാന അമ്പലം കൂടാതെ പടിഞ്ഞറെക്കാവ് എന്ന ക്ഷേത്രവും അനുബന്ധമായി സ്ഥിതി ചെയ്യുന്നു. സ്വയംഭൂ പ്രതിഷ്ടയിൽ മലരും പാലും പഴവും അല്ലാതെ മറ്റൊന്നും നിവേദിക്കാറില്ല. മറ്റു നിവേദ്യങ്ങലും സാധാരണ പൂജകളും പടിഞ്ഞാറെക്കാവിലാണ് നടത്തുന്നത്. എല്ലാ ഭദ്രകാളീക്ഷേത്രങ്ങലിലുംഎന്നപോലെ യക്ഷിയമ്മയുടെ പ്രതിഷ്ഠയും ഇവിടെ കാണാം. .𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 𝒱ℬ𝒯-𝒜𝓈𝓉𝓇ℴ ℒ𝒾𝓋ℯ 𝒢𝓇ℴ𝓊𝓅വർഷത്തിലൊരിക്കൽ കുംഭമാസം നടത്തുന്ന ഉച്ചബലിയാണ് ഇവിത്തെ പ്രധാന ആഘോഷം. അന്ന് ദേവിയുടെ സ്വർണ്ണത്തലമുടികൊണ്ട് മുടിപ്പേച്ച് നടത്താറുണ്ട്‌.മണ്ണടിക്കാവിലെ വെളിച്ചപ്പാടിനെ വിളിക്കുന്ന പേരാണ് കാമ്പിത്താൻ. അസാധാരണമായ ദിവ്യശക്തി കാമ്പിത്താനുണ്ടെന്നു കരുതിപ്പോരുന്നു എന്നാൽ ഇതുവരെ രണ്ടു കാമ്പിത്താന്മാരെ ഈ ക്ഷേത്രത്തിൽ ഉണ്ടായിട്ടുള്ളൂ. കാമ്പിത്താൻവഴി ദേവി ഭക്തരോട് സംവദിക്കുന്നു എന്ന് വിശ്വസിച്ചുപോരുന്നു.പടിഞ്ഞാറെക്കവിൽ ഇന്നും കാമ്പിത്താൻറെ വാളും ചിലമ്പും സൂക്ഷിച്ചുവെച്ചിരിക്കുന്നു. ആദ്യത്തെ കാമ്പിത്താൻ ഇവ കല്ലടയാറ്റിൽനിന്ന് വീണ്ടെടുത്തതാണ. ചരിത്രപുരുഷനായ വേലുത്തമ്പിദളവ ഈ ക്ഷേത്രത്തിന് മുന്നിൽ നിന്നാണ് ആത്മഹത്യ ചെയ്തതു എന്ന് മറ്റൊരു വിശ്വാസം. മാനസിക പ്രശ്നങ്ങളും വിഷദംശനവുമായി ഇവിടെ എത്തിയിരുന്ന അനേകം രോഗികളെ സുഖപ്പെടുത്തിയ അത്ഭുതകഥകളുമുണ്ട് ഈ ക്ഷേത്രത്തിനു പറയാൻ..𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 𝒱ℬ𝒯-𝒜𝓈𝓉𝓇ℴ ℒ𝒾𝓋ℯ 𝒢𝓇ℴ𝓊𝓅

മണ്ണടി എന്ന പേരുതന്നെ ക്ഷേത്രവുമായി ബന്ധപ്പെട്ടതാണ്. നിലവിൽ ക്ഷേത്രം നിൽക്കുന്ന കാവിൽ പുല്ല് അറക്കുവനായി പോയ സ്ത്രീകളിൽ ഒരുവൾ തൻറെ അരിവാളിന് മൂർച്ച കൂട്ടുവാനായി അവിടെ കണ്ട ഒരു ശിലയിൽ ഉരച്ചപ്പോൾ ആ ശിലയിൽനിന്നും രക്തം പ്രവഹിച്ചു. ഇത് കണ്ട് അലറിവിളിച്ചത്‌ കേട്ട് സമീപവാസികൾ ഓടിയെത്തി. അതിൽ ഒരാൾ മണ്ണ് വാരി അടിക്കാൻ പറയുകയും അങ്ങനെ ചെയ്തപ്പോൾ രക്തപ്രവാഹം നിലക്കുകയും ചെയ്തു. അങ്ങനെ മണ്ണ് വാരി അടിച്ച സ്ഥലത്തിന് മണ്ണടി എന്ന് പേരുണ്ടായി.
സംഭവം അറിഞ്ഞെത്തിയ പേരകത്തു പോറ്റി ഇത് സ്വയംഭൂവായ ദേവിബിംബമാണെന്നു ഇതിന് നിവേദ്യം കൊടുക്കണമെന്നും നിവേദ്യത്തിന് ആവശ്യമായ മലരും പഴവും കൊണ്ടുവരാൻ നിർദ്ദേശിക്കുകയും ചെയ്തു. ഈ സമയം ഒരു വെളിച്ചപ്പാട് ഉറഞ്ഞുതുള്ളി എത്തുകയും ഇത് സ്വയംഭൂവായ ഭദ്രകാളി ബിംബമാണെന്നു പറയുകയും ചെയ്തു. ഇയാൾ തുള്ളി ഉറഞ്ഞു പറയുന്ന കാര്യങ്ങൾ ഫലിക്കുകയും അത്ഭുതപരീക്ഷണങ്ങൾ.𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 𝒱ℬ𝒯-𝒜𝓈𝓉𝓇ℴ ℒ𝒾𝓋ℯ 𝒢𝓇ℴ𝓊𝓅 കാണിക്കുകയും ചെയ്തപ്പോൾ ആൾക്കാർക്ക് ഇയാളിലുള്ള ഭയ, ഭക്തി, വിശ്വാസവും വർധിച്ചു. ദിവ്യനായ ഈ വെളിച്ചപ്പാടിനെ ഭഗവതിയുടെ പ്രതിപുരുഷനായ കാമ്പിത്താനായി വാഴിച്ചു. ദിവ്യനായ ഇദ്ദേഹത്തിൻറെ അരുളപ്പാട് കേൾക്കുവാൻ ധാരാളം ആളുകൾ മണ്ണടിയിൽ എത്തിയിരുന്നു. ഇതറിഞ്ഞ് സന്തതികൾ ഇല്ലാതിരുന്ന കായംകുളം രാജാവ് മണ്ണടിക്കാവിൽ എത്തുകയും നിർദ്ദേശപ്രകാരം ഭജനം പാർക്കുകയും സങ്കടനികാമ്പിത്താൻറെവൃത്തി ഉണ്ടാകുകയും ചെയ്തു. രാജാവ് പ്രത്യുപകാരമായി ഭഗവതിക്ക് അതിവിശിഷ്ടമായ സ്സ്വർണമുടി കാമ്പിത്താൻറെ സാനിദ്ധത്തിൽ നടക്കുവെക്കുകയും ചെയ്തു. .𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 𝒱ℬ𝒯-𝒜𝓈𝓉𝓇ℴ ℒ𝒾𝓋ℯ 𝒢𝓇ℴ𝓊𝓅അത്ഭുതസിദ്ധി തെളിയിച്ച മധുര വാണിരുന്ന പാണ്ഡ്യരാജാവ് സ്വർണ വാളും ചിലമ്പും നൽകി. ആദ്യ കാമ്പിത്താൻ തൻറെ ദിവ്യദ്രിഷ്ടിയിൽ ഒളിപ്പിച്ചു വെച്ചിരുന്ന വാളും ചിലമ്പും അദ്ദേഹത്തിൻറെ കാലശേഷം രണ്ടാമതായി എത്തിയ കാമ്പിത്താൻ തൻറെ ദിവ്യ ശക്തിയാൽ പറക്കടവിൽ നിന്നും കണ്ടെടുത്തു. ഭക്തജനങ്ങൾക്ക് അനുഗ്രഹം കൊടുക്കുന്ന വേളയിൽ ഈ വാളും ചിലമ്പും ധരിച്ചിരുന്നു. അക്കാലത്ത് തിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രത്തിലെ തിരുവാഭരണങ്ങൾ മോഷണം പോവുകയും കണ്ടെത്താൻ കഴിയാതെ വന്നപ്പോൾ മഹാരാജാവ് രണ്ടുപേരെ ഭഗവതിയുടെ അരുളപ്പാട് കേൾക്കുവാനായി മണ്ണടിക്കാവിലേക്ക് അയച്ചു. കാമ്പിത്താൻറെ അരുളപ്പാട് പ്രകാരമുള്ള അന്വേഷണത്തിൽ തിരുവാഭരണങ്ങൾ തിരികെ ലഭിക്കുകയും ഇതിന് പ്രത്യുപകാരമായി മഹാരാജാവ് പട്ടാഴി ദേശം കാമ്പിത്താന് കരമൊഴിവായി പതിച്ചു നൽകുകയും ചെയ്തതായി കൊട്ടാരത്തിലെ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിൽ കൊടുത്തിരിക്കുന്നത്‌ പ്രസ്താവ്യമാണ്.𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 𝒱ℬ𝒯-𝒜𝓈𝓉𝓇ℴ ℒ𝒾𝓋ℯ 𝒢𝓇ℴ𝓊𝓅

ഈ സമയം ഇളയടത്ത് രാജാവും പീകത്ത് പോറ്റിയും കരക്കാരും ചേർന്ന് ശ്രീകോവിൽ നടപ്പന്തൽ പാട്ടമ്പലം പൂപ്പടക്കൊട്ടിൽ എന്നിവ നിർമിച്ചു. വർഷാവർഷം കുംഭമാസം ക്ഷേത്രോത്സവം ഉച്ചബലി എന്ന പേരിൽ ആഘോഷിച്ചുപോന്നു
.𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 𝒱ℬ𝒯-𝒜𝓈𝓉𝓇ℴ ℒ𝒾𝓋ℯ 𝒢𝓇ℴ𝓊𝓅
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
പ്രിയ വായനക്കാർക്ക്  ഈ ക്ഷേത്ര വിശേഷം ഇഷ്ടപ്പെട്ടു എന്നുകരുത്തട്ടെ, നാളെ മറ്റൊരു ക്ഷേത്രവശേഷമായി ക്ഷേത്രായനത്തിൽ വീണ്ടും കാണാം, അതോടൊപ്പം ഈ മെസ്സേജ് എഡിറ്ററും VBT-ക്ഷേത്രായന അവതരണ ശൈലി കോപ്പി ചെയ്യരുത് എന്നൊരു അഭ്യർത്ഥനയും നിലവിൽ ക്ഷേത്രായനം പരിപാടി ലഭിച്ചുകൊണ്ടിരിക്കുന്ന ജനപ്രിയ ഗ്രൂപ്പുകൾ താഴെ ചേർക്കുന്നു,
1-അസ്‌ട്രോ ലൈവ് -1 T൦ 11 ഗ്രൂപ് വരെ
2-താളിയോല -1 മുതൽ 10 ഗ്രൂപ് വരെ
3-ഓം ദേവി അമ്മ- 1 മുതൽ 10 ഗ്രൂപ് വരെ
4-വള്ളിയാനിക്കാട്ടമ്മ -1 മുതൽ 6  ഗ്രൂപ് വരെ
5-അറിവിന്റെ കലവറ -1 ഗ്രൂപ്
6-ബാലേട്ടന്റെ കണ്ണനും കൂട്ടരും-1 മുതൽ 6 വരെ
7-കാരിക്കോട്ടമ്മ ഗ്രൂപ് 1,2,3,4,6,8,9 വരെ     
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
പ്രിയമുള്ളവരേ...
നിങ്ങളുടെ ദേശത്തും ഉണ്ടാകും വിളിച്ചാൽ വിളി കേൾക്കുന്ന ദേവനോ ,ദേവിയോ വാഴുന്ന ഒരു കാവ് അല്ലങ്കിൽ ക്ഷേത്രം, ആ ക്ഷേത്രത്തിനും ഉണ്ടാകും പറയാൻ ഒരുപാടു ഐതിഹ്യ കഥകൾ..നിങ്ങൾക്ക് ആ  ക്ഷേത്ര ഐതിഹ്യം അറിയാമെകിൽ ഞങ്ങൾക്ക് അയച്ചു തരിക ക്ഷേത്രായനത്തിലൂടെ ഞങ്ങൾ അത് ഹൈന്ദവ സമൂഹത്തിൽ എത്തിക്കാം. ക്ഷേത്ര വിശേഷം അയച്ചുതരേണ്ട വാട്സ്ആപ്പ് നമ്പർ  9048736080, മെയിൽ ഐഡി:- vbtastrolive@gmail.com നന്ദി
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
➖➖➖➖➖➖➖➖➖➖
ക്ഷമാപണം:അക്ഷരതെറ്റിന്‌
➖➖➖➖➖➖➖➖➖➖
എഡിറ്റ് ചെയ്യാതെ ഷെയർ ചെയ്യുക
Forward and Share only
➖➖➖➖➖➖➖➖➖➖
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരവേനമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരോപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ  ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ
🎀✿═══❁★☬ॐ☬★❁═══✿🎀
                A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
                   V            B            T
                  █║▌█║▌█║▌
                  അസ്‌ട്രോ ലൈവ്
🎀✿═══❁★☬ॐ☬★❁═══✿🎀
    ✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇​   🪔🪔🪔🪔🪔🪔🪔🪔​
┇ ┇ ┇ ✰🪔 
┇ ┇ ✰🪔       𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉
✰🪔

No comments:

Post a Comment