⚜ശിവാനന്ദലഹരീ -അര്‍ത്ഥസഹിതം⚜
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥
ശിവാനന്ദലഹരീ വളരെ ലളിതവും ആസ്വാദ്യകരവുമാണ്. ഈ കൃതി ആദ്യന്തം ശ്രദ്ധയോടെ വായിക്കുന്ന ഒരാള്‍ക്ക് ഒരു യഥാര്ഥ ഭക്തന്റെ മനോഭാവം എന്തായിരിക്കണം എന്നുള്ളത് സുവ്യക്തമാകുമെന്ന് ഉറപ്പിച്ചു പറയാം
സ്തോത്ര൦ -3
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
ത്രയീവേദ്യം ഹൃദ്യം ത്രിപുരഹരമാദ്യം ത്രിനയനം
ജടാഭാരോദാരം ചലദുരഗഹാരം മൃഗധരം
മഹാദേവം ദേവം മയി സദയഭാവം പശുപതിം
ചിദാലംബം സാംബം ശിവമതിവിഡംബം ഹൃദി ഭജേ
വാക്യാർത്ഥം
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
ത്രയീവേദ്യം – മൂന്നു വേദങ്ങളാല്‍ അറിയത്തക്കവനായി; ഹൃദ്യം – മനസ്സിന്നിണങ്ങിയ; ത്രിപുരഹരം – മുപ്പുരങ്ങളെ ചുട്ടെരിച്ചവനായി; ആദ്യം ത്രിനയനം – എല്ലാറ്റിന്നുമാദിയായി മുക്കണ്ണനായി; ജടാഭാരോദാരം ചലദുരഗ്രഹാരം – ഇളകിക്കൊണ്ടിരിക്കുന്ന സര്‍പ്പങ്ങളെ മാലയായണിഞ്ഞവനായ്; മൃഗധരം – മാനിനെ ധരിച്ചവനായി; മഹാദേവം ദേവം – മഹാദേവനായി പ്രകാശസ്വരൂപിയായി; മയി സദയഭാവം – എന്നില്‍ കരുണയോടുകൂടിയവനായി; പശുപതിം – ജീവജാലങ്ങള്‍ക്കെല്ലാമാധാരമായി; ചിദാലംബം – സ്വരൂപജ്ഞാനത്തിന് സാധനഭൂതനായി; സാംബം – ഉമാസഹിതനായി; അതിവിഡംബം – പ്രപഞ്ചത്തെ അനുകരിക്കുന്ന; ശിവം – മംഗളമൂര്‍ത്തിയെ; ഹൃദി ഭജേ – ഹൃദയത്തില്‍ ഞാന്‍ ഭജിക്കുന്നു.
സ്തോത്ര അര്‍ത്ഥം
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
മൂന്നു വേദങ്ങളാല്‍ അറിയത്തക്കവനായി മനോജ്ഞനായി മുപ്പുരങ്ങളേയും ചുട്ടെരിച്ചവനായി, ആദ്യനായി മുക്കണ്ണനായി കനത്ത ജടാഭാരത്താലതിഗംഭീരനായി ഇളകിക്കൊണ്ടിരിക്കുന്ന സര്‍പ്പത്തെ ഭൂഷണമാക്കിയവനായി, മഹാദേവനായി, പ്രകാശ സ്വരൂപനായി, എന്നില്‍ കരുണയോടുകുടിയവനായി, ജീവജാലങ്ങാള്‍ക്കെല്ലാമാധാരമായി, സ്വരൂപജ്ഞാനത്തിന്നു സാധനഭൂതനായി, ഉമാസഹിതനായി പ്രപഞ്ചാനുസാരിയായിരിക്കുന്ന ആ മംഗളവിഗ്രഹനെ (ശിവനെ) ഞാന്‍ ഹൃദയത്തില്‍ ഭജിക്കുന്നു.
ശിവാനന്ദലഹരീ വിവരണം
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
ഭക്തിരസപ്രധാനമായ ഒരു സ്തോത്രകൃതിയാണ് ആദിശങ്കരവിരചിതമെന്നു കരുതപ്പെടുന്ന “ശിവാനന്ദലഹരീ“. അവ്യക്തനായ ഈശ്വരനെ സങ്കല്പിക്കുവാനോ, ധ്യാനിക്കുവാനോ, ഭക്തിപൂര്‍വ്വം ആരാധിക്കുവാനോ അത്ര എളുപ്പമല്ല. ഉപനിഷത്തുക്കളും, ബ്രഹ്മസൂത്രങ്ങളും വര്‍ണ്ണിക്കുന്ന പരമസത്യവും, അനിര്‍വ്വചനീയനും, നിത്യനും, നിരാകാരനും, നിര്‍ഗുണനും, സര്‍വ്വവ്യാപിയുമായ ഈശ്വരനെ തന്റെ മാതാവും, പിതാവുമായി കാണുമ്പോള്‍ മാത്രമാണ് ഒരു ഭക്തന് അവിടുത്തെ നിഷ്പ്രയാസം ആരാധിക്കുവാന്‍ കഴിയുകയുന്നത്. ഭക്തനെ തന്റെ പരമപ്രേമാസ്പദമായ ഈശ്വരന്റെ അടുത്തെത്തിക്കുവാനും, ഈശ്വരനുമായി സംവദിക്കുവാനും, സായുജ്യമുക്തിപദത്തിലെത്തിക്കുവാനും ശിവാനന്ദലഹരി പോലെയുള്ള സ്തോത്ര, കീര്‍ത്തന കൃതികള്‍ക്കുള്ള പങ്ക് അദ്വിതീയമാണ്. സൗന്ദര്യലഹരിയിലുള്ളതു പോലെ സാങ്കേതികപദങ്ങള്‍ ഈ സ്തോത്രത്തില്‍ കാണപ്പെടാത്തതുകൊണ്ട് തന്നെ ഈ കൃതി വളരെ ലളിതവും ആസ്വാദ്യകരവുമാണ്. ഈ കൃതി ആദ്യന്തം ശ്രദ്ധയോടെ വായിക്കുന്ന ഒരാള്‍ക്ക് ഒരു യഥാര്ഥ ഭക്തന്റെ മനോഭാവം എന്തായിരിക്കണം എന്നുള്ളത് സുവ്യക്തമാകുമെന്ന് ഉറപ്പിച്ചു പറയാം. ത്യാഗം, ഭക്തി, സമര്‍പ്പണം, വൈരാഗ്യം, വിവേകം, വിനയം എന്നിങ്ങനെ ഒരു ഭക്തന്‍ വളര്‍ത്തിയെടുക്കേണ്ട എല്ലാ ഗുണങ്ങളെക്കുറിച്ചൂം ഇതിന്റെ പഠനത്തിലൂടെ നമുക്കു മനസ്സിലാക്കാന്‍ സാധിക്കും
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
തുടരും .....✍️
➖➖➖➖➖➖➖➖➖➖
ക്ഷമാപണം:അക്ഷരതെറ്റിന്
➖➖➖➖➖➖➖➖➖➖
എഡിറ്റ് ചെയ്യാതെ ഷെയർ ചെയ്യുക
Forward and Share only
➖➖➖➖➖➖➖➖➖➖
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരവേനമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരോപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട് ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ
🎀✿═══❁★☬ॐ☬★❁═══✿🎀
A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
V B T
█║▌█║▌█║▌
അസ്‌ട്രോ ലൈവ്
🎀✿═══❁★☬ॐ☬★❁═══✿🎀
✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇ 🪔🪔🪔🪔🪔🪔🪔🪔
┇ ┇ ┇ ✰🪔
┇ ┇ ✰🪔 𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖
┇ ✰🪔 𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉
✰🪔

No comments:
Post a Comment