Saturday, September 12, 2020

നിഷ്ക്രമണം

⚜നിഷ്ക്രമണം⚜
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

𝓐𝓼𝓽𝓻𝓸 𝓛𝓲𝓿𝓮 𝓗𝓲𝓰𝓱𝓵𝓲𝓰𝓱𝓽𝓼
❁⫷⫸❁⫷⫸❁⫷⫸❁

⫸ ശിശുവിന്റെ ജനനശേഷം ശിശുവിനെ ആദ്യമായി വീടിനു പുറത്തേക്ക് കൊണ്ടുവരുന്ന ചടങ്ങിനെയാണ് നിഷ്ക്രമണം എന്ന് പറയുന്നത്    

⫸ ശിശുവിനെ വീടിനകത്തു നിന്നും പുറത്ത് നല്ല വായു സഞ്ചാരമുള്ള സ്ഥലത്ത് എടുത്ത് കൊണ്ടുപോയി പ്രകൃതിദർശനം നടത്തിക്കുന്നതിന് ഈശ്വരാരാധനാ പൂർവ്വം ചെയ്യുന്ന കർമ്മമാണ് നിഷ്ക്രമണ സംസ്ക്കാരം    

⫸ ഗൃഹാന്തർഭാഗം വിട്ട് സഞ്ചരിക്കുന്നതിനും പ്രകൃതിയിലെ സദംശങ്ങളെ അനുകൂലമാക്കുന്നതിനും ശിശുവിനെ സജ്ജികരിക്കുകയാകുന്നു ഈ കർമ്മത്തിന്റെ ഉദ്ദേശ്യം   

ഇനി തുടർന്ന് വായിക്കാം....
════════════ ⊱

ശിശുവിന്റെ ജനനശേഷം ശിശുവിനെ ആദ്യമായി വീടിനു പുറത്തേക്ക് കൊണ്ടുവരുന്ന ചടങ്ങാണിത്. ശിശുവിന്റെ ജനനശേഷം മുന്നാം ശുക്ല്പക്ഷ തൃതീയയിലോ നാലാം മാസത്തിൽ ശിശുവിന്റെ ജന്മതിഥിയിലോ സൂര്യോദയം തെളിഞ്ഞ അന്തരിക്ഷത്തിൽ ശിശുവിനെ വീടിനകത്തു നിന്നും പുറത്ത് നല്ല വായു സഞ്ചാരമുള്ള സ്ഥലത്ത് എടുത്ത് കൊണ്ടുപോയി പ്രകൃതിദർശനം നടത്തിക്കുന്നതിന് ഈശ്വരാരാധനാ പൂർവ്വം ചെയ്യുന്ന കർമ്മമാണ് നിഷ്ക്രമണ സംസ്ക്കാരം. ഗൃഹാന്തർഭാഗം വിട്ട് സഞ്ചരിക്കുന്നതിനും പ്രകൃതിയിലെ സദംശങ്ങളെ അനുകൂലമാക്കുന്നതിനും ശിശുവിനെ സജ്ജികരിക്കുകയാകുന്നു ഈ കർമ്മത്തിന്റെ ഉദ്ദേശ്യം.കർമ്മത്തിൽ പങ്കെടുക്കാനായി വന്ന ബന്ധുമിത്രാദികൾ യജ്ഞവേദിയുടെ ചുറ്റുമിരിക്കെ ശിശുവിനെ കുളിപ്പിച്ച് ശുഭവസ്ത്രം ധരിപ്പിച്ച്. മാതാവ് എടുത്തുകൊണ്ടു വരികയും മാതാവും പിതാവും യജ്ഞവേദിയുടെ പടിഞ്ഞാറുഭാഗത്ത് പൂർവ്വാഭിമുഖമായി ഇടത്തും വലത്തുമായിരുന്ന് ഈശ്വരപ്രാർത്ഥന, ഹോമം (പൂജ) സ്വസ്തി വചനം മുതയാലവ യഥാവിധി അനുഷ്ഠിക്കുയും ചെയ്തിട്ട് ശിശുവിന്റെ ശിരസ്സിൽ സ്പർശിച്ചു കൊണ്ട് ഈ മന്ത്രം ചൊല്ലണം .

ഓം അംഗാ ഭംഗാത്സംഭവസി ഹൃദയാദധിജായസേ
ആത്മാ വൈ പുത്രനാമാസി സജീവശരദഃ ശതം
ഓം പ്രജാപതേഷ ട്വാ ഹിംഗാരേണാവജ്ഘ്രാമി
സഹസ്രയുഷാ ഽ സൗജീവ ശരദഃ ശതം
ഗവാംത്വാഹിങ് കരേണാ വജിഘ്രാമി
സഹസ്രായൂഷാഽ സൗ ജീവശരദഃ ശതം

അനന്തരം മാതാവിന്റെ കൈയ്യിൽ ശിശുവിനെ കൊടുത്തിട്ട് പിതാവ് മാതൃശിരസ്സിൽ മൗനമായി സ്പർശിക്കുകയും പിന്നീട് ശിശുവിനെയും എടുത്തിട്ട് ഇരുവരും പ്രസന്നതാപൂർവ്വം ആദിത്യന് അഭിമുഖമായി നിന്ന് കുഞ്ഞിനെ ആദിത്യദർശനം ചെയ്യിക്കുകയും വേണം.അപ്പോൾ ചൊല്ലുന്ന മന്ത്രം

ഓം തച്ചക്ഷുർദ്ദേവഹിതം പുരസ്താച്ഛുക്രമുച്ചരാത്
പശ്യേമ ശരദഃ ശതം ജീവേമ ശരദഃ ശതം
പ്രബ്രവാമ ശരദഃശതമാദീനൗഃസ്യാമ
ശരദഃശതം ഭൂയശ്ചശരദഃശതാത്

ഇങ്ങനെ മന്ത്രോച്ചരണപൂർവ്വം വായുസഞ്ചാരമുള്ളിടത്ത് അൽപനേരം ഉലാത്തിയിട്ട് മടങ്ങി യജ്ഞവേദിക്ക് അടുത്തു വരുമ്പോൾ അവിടെ കൂടിയിരിക്കുന്നവരെല്ലാം ചേർന്ന് "ത്വം ജീവശരദഃശതം വർദ്ധമാന" എന്ന മന്ത്രോച്ചാരണപൂർവ്വം ശിശുവിനെ ആശിർവദിക്കണം അന്നു വൈകുന്നേരം ചന്ദ്രൻ ഉദിച്ച് പ്രകാശിക്കുമ്പോൾ മാതാപിതാക്കൾ ശിശുവിനെ എടുത്ത് വീടിന് പുറത്ത് വന്ന് മാറിമാറി കൈയ്യിൽ ജലമെടുത്ത് ചന്ദ്രനെ നോക്കി

ഓം യദദശ്ചന്ദ്രമസി കൃഷ്ണം പൃഥിവ്യാഹൃദയം ശ്രിതം
തദഹം വിദ്വാം സ്തത് പശ്യന്മാഹം പൗത്രമഘംതദം

എന്ന് പ്രാർത്ഥനാപൂർവ്വം ജലം ഭൂമിയിൽ പ്രോക്ഷിക്കുകയും ശിശുവിനെ ചന്ദ്രദർശനം നടത്തിക്കുകയും വേണം എന്ന് ആചാര്യന്മാർ പറയുന്നു
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
➖➖➖➖➖➖➖➖➖➖
എഡിറ്റ് ചെയ്യാതെ ഷെയർ ചെയ്യുക
Forward and Share only
➖➖➖➖➖➖➖➖➖➖
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരവേനമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരോപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ  ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ
🎀✿═══❁★☬ॐ☬★❁═══✿🎀
                A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
                   V            B            T
                  █║▌█║▌█║▌
                  അസ്‌ട്രോ ലൈവ്
🎀✿═══❁★☬ॐ☬★❁═══✿🎀
    ✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇​   🪔🪔🪔🪔🪔🪔🪔🪔​
┇ ┇ ┇ ✰🪔 
┇ ┇ ✰🪔       𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉
✰🪔

No comments:

Post a Comment