Saturday, September 12, 2020

എന്താണ് ചൂഡാകർമ്മം?

⚜എന്താണ് ചൂഡാകർമ്മം?⚜
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

𝓐𝓼𝓽𝓻𝓸 𝓛𝓲𝓿𝓮 𝓗𝓲𝓰𝓱𝓵𝓲𝓰𝓱𝓽𝓼
❁⫷⫸❁⫷⫸❁⫷⫸❁

⫸ ശിശുവികുഞ്ഞ് ജനിച്ച് മൂന്ന് വർഷം കഴിയുമ്പോഴോ മുൻക്കൂട്ടിവേണമെങ്കിൽ ഒരു വയസ്സ് തികഞ്ഞിട്ടോ, ഉത്തരായണകാലത്ത് ശുക്ല്പക്ഷത്തിൽ ഒരു ശുഭമൂഹൂർത്തത്തിൽ ഗർഭത്തിൽ വെച്ച് അങ്കുരിച്ചിട്ടുള്ള തലമുടി കളയുന്ന കർമ്മത്തെ ചൂഡാകർമ്മം എന്ന് പറയാം   

⫸ ചില പ്രാദേശിക ഭാഷ അടിസ്ഥാനത്തിൽ ഈ കർമത്തെ കേശാച്ഛേദനം അഥവ മുണ്ഡനസംസ്ക്കാരം എന്നീ പേരുകളിലും അറിയപ്പെടുന്നു.    

⫸ കത്രികകൊണ്ട് യഥാക്രമം വലത്തും, ഇടത്തും, പിന്നിലും മുന്നിലുമുള്ള മുടി മുറിക്കുകയും ചെയ്ത ശേഷം പിതാവ് ക്ഷുരകനെ ക്ഷണിച്ച് യജ്ഞവേദിയുടെ വടക്ക് ഭാഗത്ത് പൂർവ്വാഭിമുഖമായിരുത്തി അയാളെകൊണ്ട് നല്ലവണം മൂഡനം ചെയ്യിക്കണം   

ഇനി തുടർന്ന് വായിക്കാം....
════════════ ⊱

കുഞ്ഞ് ജനിച്ച് മൂന്ന് വർഷം കഴിയുമ്പോഴോ മുൻക്കൂട്ടിവേണമെങ്കിൽ ഒരു വയസ്സ് തികഞ്ഞിട്ടോ, ഉത്തരായണകാലത്ത് ശുക്ല്പക്ഷത്തിൽ ഒരു ശുഭമൂഹൂർത്തത്തിൽ ഗർഭത്തിൽ വെച്ച് അങ്കുരിച്ചിട്ടുള്ള തലമുടി കളയുന്ന കർമ്മമാണിത്. ഇതിനെ കേശാച്ഛേദനം അഥവ മുണ്ഡനസംസ്ക്കാരം എന്നീ പേരുകളിലും ആചരിക്കാറുണ്ട്.

തൃതീയേ വർഷേ ചൗളം
ഉത്തരതേഽ ഗ്നേർബ്രീഹിയവമാ-
ഷതിലാനാം പൃഥക് പൂർണ്ണാശരാവാണി
നിദധാതി സാംവത്സരികസ്യ ചൂഡാകരണം

എന്നി ക്രമങ്ങളിൽ ആശ്വലായന, പരസ്ക്കര, ഗോദീലീയാദി തുടങ്ങിയ ഗൃഹ്യ സൂത്രങ്ങളിൽ ചൂഡാകർമ്മത്തെ പറ്റി പറയുന്നു. വിധിയാംവണം പൂജ-ഹോമാദികൾ അനുഷ്ഠിച്ചിട്ട് അതിനുശേഷം ഒരുപാത്രം ജലം ജപിച്ച് ജലവും വെണ്ണയും ചേർത്ത് കയ്യിലെടുത്തുകൊണ്ട്

ഓം അദിതിഃ ശ്മശ്രുവപത്വാപഉദന്തുവർച്ചസാ
ചികിത്സതു പ്രജാപതിഃ ദീർഘായുത്വായചക്ഷസേ
ഓം സവിത്രാ പ്രസൂതാ ദൈവ്യാ അപൗദന്തുതേ
തനും ദീർഘായുത്വായ വർച്ചസേ

എന്നി മന്ത്രോച്ചാരണപൂർവ്വം മൂന്ന് പ്രാവിശ്യം കുട്ടിയുടെ തലമുടിയിൽ പുരട്ടി മുടി ഒതുക്കിവെക്കുകയും മൂന്ന് ദർഭപ്പുല്ല് മുടിയോട് ചേർത്തു പിടിച്ചുകൊണ്ട്,

ഓം ഔഷധേ ത്രായസ്വൈനം ഓം വിഷ്ണോർദംഷ്ട്രോ ഽസി
ഇത്യാദി മന്ത്രോച്ചരണപൂർവ്വം കത്രികകൊണ്ട് യഥാക്രമം വലത്തും, ഇടത്തും, പിന്നിലും മുന്നിലുമുള്ള മുടി മുറിക്കുകയും ചെയ്തിട്ട് പിതാവ് ക്ഷുരകനെ ക്ഷണിച്ച് യജ്ഞവേദിയുടെ വടക്ക് ഭാഗത്ത് പൂർവ്വാഭിമുഖമായിരുത്തി അയാളെകൊണ്ട് നല്ലവണം മൂഡനം ചെയ്യിക്കണം. തത്സമയത്ത് ചൊല്ലേണ്ടുന്ന മന്ത്രം താഴെ ചേർക്കുന്നു 

ഓം യത്ക്ഷുരേണ മർചയതാ സുപേശസാ
വപ്താ വപസികേശാൻ ശുദ്ധി
ശിരോമാസ്യായുഃ പ്രമേഷിഃ

ദർഭയില്ലെങ്കിൽ കുശപ്പുല്ല് മൂന്നണ്ണം ചേർത്തിട്ട് വേണം ആദ്യത്തെ മുടി കത്രിക്കേണ്ടത് ശിഖ- കുടുമ വെക്കണമെന്നുള്ളവർ രണ്ടാമത്തെ ക്ഷൗരം മുതൽ വളർത്തിയാൽ മതിയാകും .മൂണ്ഡനം കഴിഞ്ഞ് ദർഭ , ശമീവൃക്ഷത്തിന്റെ ഇല എന്നിവയിൽ പശുവിൻ ചാണകം കൊണ്ട് മുടിയെല്ലാം ഒപ്പിയെടുത്ത് ഒരു കുഴികുത്തി അതിലിട്ട് മൂടണം കേശഛേദനാന്തരം വെണ്ണയോ തൈരിന്റെ പാടയോ തലയിൽ പുരട്ടി കുട്ടിയേ കുളിപ്പിച്ച് ശുഭവസ്ത്രം ധരിപ്പിച്ച് തലയിൽ ചന്ദനം കൊണ്ട് സ്വസ്തികയെഴുതി വീണ്ടും യജ്ഞവേദിക്കടുത്ത് കൊണ്ടു വന്ന് സമാപനയജ്ഞം നടത്തി ക്ഷുരകൻ പുരോഹിതർ എന്നിവർക്ക് പാരിതോഷികം നൽകി യഥശക്തി സൽക്കരിക്കണം. എല്ലാവരും യാത്ര പറഞ്ഞ് പിരിയുമ്പോൾ

ഓം ത്വം ജീവശരദാഃ ശതം വർദ്ധമാനഃ 

എന്ന മന്ത്രം ഉച്ചരിച്ച് കുട്ടിയെ ആശിർവദിക്കണം ഇപ്പോൾ എന്താണ് ചൂഡാകർമ്മം? എന്നതിന് സാമാന്യം വിവരണം ലഭിച്ചിരിക്കുമല്ലോ ?
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
➖➖➖➖➖➖➖➖➖➖
എഡിറ്റ് ചെയ്യാതെ ഷെയർ ചെയ്യുക
Forward and Share only
➖➖➖➖➖➖➖➖➖➖
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരവേനമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരോപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ  ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ
🎀✿═══❁★☬ॐ☬★❁═══✿🎀
                A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
                   V            B            T
                  █║▌█║▌█║▌
                  അസ്‌ട്രോ ലൈവ്
🎀✿═══❁★☬ॐ☬★❁═══✿🎀
    ✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇​   🪔🪔🪔🪔🪔🪔🪔🪔​
┇ ┇ ┇ ✰🪔 
┇ ┇ ✰🪔       𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉
✰🪔

No comments:

Post a Comment