Thursday, October 15, 2020

ഏഴിലംപാല

 ⚜ഏഴിലംപാല⚜
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

യക്ഷിയെന്നൊരു വാക്ക് പാഞ്ഞുപോയില്ലേ മനസ്സിൽ ? ഭയവും പ്രണയവും മോഹവും വിരഹവും ഒക്കെക്കൂടിച്ചേർന്നു പാതിരാക്കാറ്റിന്റെ പരവതാനി കേറി നമ്മളെത്തേടി വരുന്ന ആ സുഗന്ധമാണ്  പാല എപ്പോഴും ഓർമ്മയിൽ ബാക്കിവെക്കുക . ഭാവനകളും സങ്കൽപ്പങ്ങളും വിശ്വാസങ്ങളും ഇടകലർന്നു കിടക്കുന്നു ഏഴിലം പാലയ്ക്കൊപ്പം . കൂറ്റൻ തടി , തടിയിലും ഇലയിലുമുള്ള പാൽക്കറ , ഇലയുടെ ആകൃതി , രൂക്ഷഗന്ധമുള്ള പൂവ് - ഈ സവിശേഷതകൾ ഒക്കെക്കൂടെയാകണം മനുഷ്യന് ഏഴിലം പാലയോടുള്ള ഭയം ജനിപ്പിച്ചത് ,ഈ ഭയം കുറെ ഒക്കെ  ഭയം അന്ധവിശ്വാസങ്ങൾക്കും കാരണമായി . രാത്രിയായാൽ പാലയുള്ള വഴിയിലേ പോകരുത് എന്ന വിലക്ക് ഇവിടെ പലരും കേട്ടിട്ടുണ്ടാവണം അങ്ങിനെ പോയവർക്ക് പേടി പനിയും  ഇങ്ങനെ പോകുന്നു ഏഴിലംപാലയെ കുറിച്ചുള്ള അനുഭവ കേൾവികൾ അപ്പോൾ എന്താണ് ഈ ഏഴിലം പാലാ ? 

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും തെക്കുകിഴക്കൻ ഏഷ്യയിലും കാണപ്പെടുന്ന ഉഷ്ണമേഖലാ നിത്യഹരിത വൃക്ഷമാണ്‌ ഏഴിലംപാല. 30 മീറ്ററോളം ഉയരം വയ്ക്കുന്ന ഈ മരം 200 മീറ്റർ മുതൽ 700 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിലും അർദ്ധനിത്യഹരിതവനങ്ങളിലും കാണുന്നു. ഇതിന്റെ ഇലകൾക്ക് ഏഴ് ഇതളുകൾ ഉള്ളതിനാൽ ആണ് ഏഴിലംപാല എന്ന പേർ കിട്ടിയത്. സപ്തപർണ്ണ എന്നാണ് സംസ്കൃതനാമം ഇന്ത്യയിൽ മാത്രമല്ല ആഫ്രിക്ക ,ചൈന , മധ്യ അമേരിക്ക, ന്യൂസിലാന്റ് , ആസ്ട്രേലിയ തുടങ്ങിയ പ്രദേശങ്ങളിലും പാലയുടെ സാന്നിധ്യമുണ്ട്.  ഇതിന്റെ തടിക്ക് ബലം കുറവാണ് . പ്ലൈവുഡ്, തീപ്പെട്ടി , പെൻസിൽ മുതലായവ ഉണ്ടാക്കാനാണ് തടി ഉപയോഗിക്കുക . സ്കൂളുകളിൽ ബ്ലാക്ക് ബോർഡ് ഉണ്ടാക്കാൻ ഇതിന്റെ പലക ഉപയോഗിക്കാറുണ്ട് . അതുകൊണ്ടാണ് സ്കൊളാരിസ് എന്ന സ്പീഷീസ് നാമം ഇതിനു കിട്ടിയത് .

വീടിനു പടിഞ്ഞാറു ഭാഗത്ത് അതിരിലായി പാല നടാമെന്നു വാസ്തുശാസ്ത്രം പറയുന്നു .  ഗന്ധർവ , യക്ഷീ സങ്കൽപ്പങ്ങളും കാല്പനിക ചിന്തകളും മാറ്റി നിർത്തിയാൽ പാല എന്ന മരം നമുക്കു ചുറ്റുമുള്ള മറ്റു പല മരങ്ങളെയും പോലെ ഔഷധഗുണങ്ങളുള്ള ഒന്നാണ് . ആയുർവേദത്തിൽ വാത, പിത്ത രോഗങ്ങൾക്കും , മലേറിയ , അൾസർ , അപസ്മാരം , ദഹനക്കുറവ് . പനി , തുടങ്ങിയ രോഗങ്ങൾക്ക് പാലയുടെ ഇല,തൊലി, പാലക്കറ ഇവ ഉപയോഗിക്കാറുണ്ട്. മരത്തിന്റെ ഉണങ്ങിയ തൊലി മലേറിയ ബാധിച്ചവരുടെ പനി ക്രമമായി കുറക്കാൻ ഉപയോഗിക്കുന്നു. ഇതു് ത്വക് രോഗങ്ങൾക്കു് മരുന്നായും ഉപയോഗിക്കുന്നു. ഇലയും തൊലിയും കൊണ്ടുള്ള കഷായവും ചൂർണ്ണവും ദഹനശക്തി കൂട്ടാനും രക്ത ശുദ്ധിയ്ക്കും മലബന്ധത്തിനും ഉദര ശൂലകൾക്കും നല്ലതാണ്‌. പൂവ് പൊടിച്ച് മൂക്കിൽ വലിച്ചാൽ തലവേദന മാറും. പല്ലിൽ ദ്വാരം വീണുള്ള വേദനയ്ക്ക് ഇല പൊട്ടിച്ചാൽ വരുന്ന പാല്‌ ദ്വാരത്തിൽ ഒഴിച്ചാൽ മതി. വില്യം ബോറിക്. എം.ഡി.യുടെ ഹോമിയൊപ്പതിൿ മെറ്റീരിയ മെഡിക്കയിൽ ഏഴിലം പാലയെ പറ്റി പ്രതിപാദിച്ചിട്ടുണ്ട് . ഒക്ടോബർ അവസാനത്തോടെ അഥവാ രാത്രികളിൽ മഞ്ഞു വീണു തുടങ്ങുന്നതോടെയാണു പാല പൂക്കുക .  കാറ്റാണ് ഇതിന്റെ വിത്ത്‌ വിതരണം ചെയ്യുന്നത് . വിത്ത് പെട്ടെന്ന് നശിച്ചു പോകുന്നതു കൊണ്ടും കീടങ്ങൾ നശിപ്പിക്കുന്നതു കൊണ്ടും സ്വാഭാവിക പുനരുല്പാദനം കുറവാണ് . ഇതിന്റെ കായ മരത്തിൽ നിന്ന് ശേഖരിച്ച് തുണി കൊണ്ടു മൂടി വെയിലിൽ ഉണക്കിപ്പൊട്ടിച്ചാണു നഴ്സറികളിൽ മുളപ്പിക്കാനുള്ള വിത്ത്‌ ശേഖരിക്കുക . പരാഗണസമയത്ത് ചുറ്റും പാറുന്ന പൂമ്പൊടി ചിലർക്ക് അലർജി ഉണ്ടാക്കാറുണ്ട് . പാലപ്പൂവിന്റെ രൂക്ഷഗന്ധം തുടർച്ചയായി ശ്വസിക്കുന്നത് ചിലർക്ക് തലവേദനയും തലകറക്കവും ഉണ്ടാക്കാറുണ്ട് . ഇങ്ങനെ പാലച്ചുവട്ടിൽ കുഴഞ്ഞു വീണവരെയാവണം പിൻകാലത്തു ഗന്ധർവ്വൻ കൂടിയതായും മറ്റും പറഞ്ഞുവരുന്നത്  എന്ന് വേണം അനുമാനിക്കാൻ സ്വാഭാവികം ആയും പിന്നീട് അത് യക്ഷിയോട് ഉപമിച്ചതായിക്കൂടെ ?

എന്ത് തന്നെ ആയാലും സങ്കൽപ്പങ്ങൾക്ക് അതിരുകളില്ലാത്തതിനാൽ പാല എല്ലാ സാഹിത്യശാഖകളിലെയും , പ്രത്യേകിച്ച് സിനിമാഗാനങ്ങളിലെ ഒരു സ്ഥിരം സാന്നിധ്യമാണ് . എത്ര പ്രിയപ്പെട്ട പാട്ടുകളിലാണ് ഏഴിലം പാല കുടിയിരിക്കുന്നത് . 'പാലപ്പൂവേ നിൻതിരുമംഗല്യത്താലി തരൂ' എന്ന ഗന്ധർവഗാനം ..'പാര്‍വ്വണപ്പാല്‍മഴ പെയ്തൊഴിഞ്ഞു പാലപ്പൂമണപ്പുഴയൊഴുകി' എന്ന്  യക്ഷിയുടെ പാട്ട് ..'ഏഴിലം പാലപൂത്തു' എന്നു തുടങ്ങുന്ന മലയാളിയുടെ എക്കാലത്തെയും പ്രിയപ്പെട്ട പ്രണയഗാനങ്ങളിലൊന്ന് . എന്തായാലും ഇത്ര ഒക്കെ ആണ് ഈ വൃക്ഷത്തെ കുറിച്ച് പൊതുവെ പറയാൻ ഉള്ളത് 
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
➖➖➖➖➖➖➖➖➖➖
എഡിറ്റ് ചെയ്യാതെ ഷെയർ ചെയ്യുക 
Forward and Share only
➖➖➖➖➖➖➖➖➖➖
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരവേനമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരോപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ  ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ
🎀✿═══❁★☬ॐ☬★❁═══✿🎀
                A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
                   V            B            T
                  █║▌█║▌█║▌
                  അസ്‌ട്രോ ലൈവ് 
🎀✿═══❁★☬ॐ☬★❁═══✿🎀
    ✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇​   🪔🪔🪔🪔🪔🪔🪔🪔​
┇ ┇ ┇ ✰🪔  
┇ ┇ ✰🪔       𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖 
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉 
✰🪔

No comments:

Post a Comment