Sunday, December 27, 2020

വന്ദനം 07

 ⚘🕊V.B.T-പ്രഭാത വന്ദനം⚘🕊
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱

പ്രിയ വായനക്കാർക്ക് നല്ലൊരു ദിവസം പ്രഭാത വന്ദനത്തിലൂടെ ആശംസിക്കുന്നു
💐💐💐 

ദേഹമനങ്ങാതെ ജീവിക്കാൻ ഉള്ളത് നമ്മുടെ കയ്യിൽ ഉണ്ടാകാം.പക്ഷെ ദേഹം എന്ന് പറഞ്ഞത് അനങ്ങാൻ വേണ്ടി ഉള്ളതാണ്.....

പണ്ട് കാലത്ത് വിശേഷാവസരങ്ങളിലൊക്കെ മുതിർന്നവരായവർ അനുഗ്രഹിച്ചിരുന്നത്. ശ്രേഷ്ഠമായ കർമ്മങ്ങൾ ചെയ്യാൻ വേണ്ടി നൂറു സംവത്സരം ജീവിക്കൂയെന്നാണ്. അമ്മ പറയുന്നു, ശരീരം എത്രകണ്ട് അനങ്ങാതിരിക്കുന്നുവോ അത്ര കണ്ട് ശരീരത്തിന്റെ ആരോഗ്യവും കർമ്മ കുശലതയും നഷ്ടമാവും. എന്നാൽ മനസ്സ് അനങ്ങാതെ നിശ്ചലത അഭ്യസിക്കാൻ ശീലിച്ചാൽ അത് മനസ്സിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തും. മനസ്സ് ഒരിടത്ത് അനങ്ങാതെ ഇരിക്കാൻ പ്രയാസമാണ്. അതിനാൽ ജപത്തിലുടെയും  ധ്യാനത്തിലൂടെയും മനസ്സിനെ ഏകാഗ്രമാക്കാൻ ശീലിക്കണം. മനസ്സിലെ ചിന്തകൾ കുറയുന്നതിനനുസരിച്ച്
ശാന്തിയും സമാധാനവും വർദ്ധിക്കും. പക്വമായ തീരുമാനങ്ങളെടുക്കാനും ശരിയായ പാതയിൽ നീങ്ങാൻ
അതു വഴി സാധിക്കും. അപ്പോൾ നമ്മൾ ചിന്തിക്കും മനസ്സനങ്ങാതെ എങ്ങനെയാണ് കർമ്മം ചെയ്യുകയെന്ന്.
മനസ്സ് ഈശ്വരനിൽ അല്ലെങ്കിൽ ആത്മാവിൽ കേന്ദ്രീകൃതമാവുകയും കർമ്മങ്ങൾ അനുഷ്ഠക്കുകയും ചെയ്യുമ്പോൾ അതാണ് അമ്മ പറയുന്ന സാക്ഷിഭാവം. ഈ ഭാവത്തിൽ കർമ്മങ്ങൾ ചെയ്യുമ്പോൾ അത് നമ്മെ
ബന്ധിക്കില്ല. അവിടെ മനസ്സാടില്ല. ശരീരം ആടും. എല്ലാത്തിനും ഒരു സ്ഥാനമുണ്ട്. മനസ്സും ശരീരവും തമ്മിലുള്ള ബന്ധം അറിഞ്ഞു പ്രവർത്തിക്കണം. എന്തു ചെയ്യണമെന്നും എന്തു ചെയ്യണ്ട എന്നും തിരിച്ചറിവുണ്ടാകണം. അതറിയില്ലെങ്കിൽ ശാസ്ത്ര വാക്യങ്ങളിലൂടെയോ ഗുരുമുഖത്തു നിന്നോ ചോദിച്ചറിയണം. ഇന്നത്തെ കാലത്ത് ദേഹം അനങ്ങാതെ ജീവിക്കാൻ വേണ്ട സാധന സാമഗ്രികൾ
ധാരാളം കണ്ടു പിടിച്ചിട്ടുണ്ട്. ശരീരം ചെയ്യേണ്ട പല കാര്യങ്ങളും യന്ത്രം ചെയ്യാൻ തുടങ്ങിയപ്പോൾ മനുഷ്യരുടെ ആരോഗ്യം നഷ്ടമായി തുടങ്ങി.ഷുഗറും കൊളസ്ടോളും പ്രഷറും എല്ലാം പണ്ടത്തെക്കാൾ പതിന്മടങ്ങ് വർദ്ധിച്ചു. എന്നാൽ മനസ്സിനെ അടക്കി നിർത്താനുള്ള യന്തങ്ങൾ കണ്ടെത്തിയിട്ടില്ല. കണ്ടെത്തുകയുമില്ല. അതിന് ആത്മജ്ഞാനവും ആത്മധ്യാനവും ആത്മസംയമനവും മാത്രമെ സഹായിക്കൂ.
അഭ്യാസവും വൈരാഗ്യവും അതിനാവശ്യമാണ്. ശരീരത്തിന് വേണ്ടത് ശരീരത്തിനും ആത്മാവിന് വേണ്ടത് ആത്മാവിനും നൽകുക. അത് വേണ്ട വിധം ചെയ്യുന്നവർ സന്തോഷം തേടി അലയേണ്ടതില്ല. സന്തോഷം അവന്റെ പിന്നാലെ വരും. അമ്മയുടെ ഉപദേശങ്ങൾ  ശ്രദ്ധാപുരസ്സരം മനസ്സിലാക്കി ചെയ്യുന്നവർ ശാന്തിയ്ക്കും  സമാധാനത്തിനും വേണ്ടി ആരോടും യാചിക്കേണ്ടി വരില്ല.

പ്രഭാത വന്ദനത്തിൽ വായിച്ചത് അമൃത വചനം 

No comments:

Post a Comment