Monday, December 28, 2020

വന്ദനം 08

 ⚘🕊V.B.T-പ്രഭാത വന്ദനം⚘🕊
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱

പ്രിയ വായനക്കാർക്ക് നല്ലൊരു ദിവസം പ്രഭാത വന്ദനത്തിലൂടെ ആശംസിക്കുന്നു
💐💐💐 

ഈശ്വരന്റെ കൃപലഭിക്കാന്‍ നമ്മുടെ ഹൃദയത്തിന്റെ വാതില്‍ തുറക്കണം. അതിനാല്‍ ഈശ്വരന്റെ കൃപയേക്കാള്‍ ഉപരി, ആദ്യം നമ്മുടെ മനസ്സിന്റെ കൃപ നമുക്കു കിട്ടണം. അവിടുന്ന് കൃപാലുവാണ്. നമ്മുടെ മനസ്സിന്റെ കൃപയില്ലായ്മയാണ് അവിടുത്തെ കൃപ ഉള്‍ക്കൊള്ളുന്നതിന് തടസ്സമായി നില്‍ക്കുനത്. ഒരാള്‍, നമുക്ക് ഒരു വസ്തു തരുവാനായി നീട്ടുന്ന സമയം, നമ്മള്‍ അഹങ്കാരത്തോടെ നിന്നാല്‍ ' 'ഓ,ഇവര്‍ ഇത്ര അഹങ്കാരിയാണല്ലോ, ഇവനിതുകൊടുക്കണ്ട, മറ്റാര്‍ക്കങ്കിലും നല്‍കാം' എന്ന് വിചാരിച്ച് അതു തിരിച്ചെടുക്കും. അവിടെ ആത്മകൃപ നമുക്ക് ലഭിക്കാതെപോയി. ഒരു സാധനം ഒരാള്‍ നല്‍കാന്‍ ഭാവിച്ചെങ്കിലും നമ്മിലെ അഹങ്കാരം കാരണം അതു നഷ്ടമായി. നമുക്കു ലഭിക്കേണ്ടതായ കൃപ, നമ്മുടെ മനസ്സ് സജ്ജമാകാതിരിക്കുന്നതു കാരണം സ്വീകരിക്കാനായില്ല. ചില അവസരങ്ങളില്‍ നമ്മുടെ വിവേക ബുദ്ധി പറയും, 'ഇങ്ങനെ ചെയ്യൂ' എന്ന് . പക്ഷേ, നമ്മുടെ മനസ്സ് സമ്മതിക്കില്ല. ബുദ്ധി പറയും, 'നീ വിനയം കാത്തിരിക്കൂ' എന്ന് അപ്പോള്‍ മനസ്സു പറയും, ഇല്ല, അങ്ങനെ വിനയം കാണിച്ചാല്‍ ശരിയാവില്ല. അവന്റെ മുന്നില്‍ എനിക്കു തല കുനിക്കുവാന്‍ പറ്റില്ല എന്ന്. ഫലമോ, നേടാമായിരുന്ന വസ്തുക്കള്‍ നഷ്ടമാകും. സാധിക്കാമായിരുന്ന കാര്യങ്ങള്‍ നടക്കാതെ പോകും. അതില്‍ ഈശ്വരന്റെ കൃപ കിട്ടാന്‍, ആദ്യം നമുക്ക് ആത്മകൃപയാണ് ആവശ്യം. ഒരു ചുവട് ഈശ്വരനിലേക്ക് വെക്കുക. അതിനായി അഹങ്കാരം ഇല്ലാതെയാവണം.

പ്രഭാത വന്ദനത്തിൽ വായിച്ചത് അമൃത വചനം 

No comments:

Post a Comment