⚜ശ്രീ പനയനാർകാവിലമ്മ⚜
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥
അദ്ധ്യായം:- 1
𝓗𝓲𝓰𝓱𝓵𝓲𝓰𝓱𝓽𝓼
🔱🔱🔥🔱🔥🔱🔱
🔱കേരളത്തിലെ പ്രശസ്തമായ മൂന്നു ഭദ്രകാളി ക്ഷേത്രങ്ങളിലൊന്നാണ് പരുമല പനയന്നാര്‍ കാവ് ക്ഷേത്രം
🔱ദാരിക വധത്തിനുശേഷം കോപത്താല്‍ ജ്വലിച്ചു നില്‍ക്കുന്ന ദേവിയാണ് ഇവിടുത്തെ പ്രതിഷ്ഠ. ഏറെ ശക്തയായ ദേവിയുടെ സമീപത്തുകൂടി പോകാന്‍ പോലും ആളുകള്‍ ഭയപ്പെട്ടിരുന്ന ഒരു കാലം, പിന്നീട് അവിടുത്തെ കിഴക്കേനട എന്നന്നേക്കുമായി അടയ്ക്കുകയും ചെയ്തു
🔱ഇവിടുത്ത കിഴക്ക് ദര്‍ശനമായുള്ള രുധിരമഹാകാളിയുടെ പ്രതിഷ്ഠ ഭക്തര്‍ക്ക് ദര്‍ശന യോഗ്യമല്ല. അതിനാല്‍ വര്‍ഷങ്ങളായി ഇവിടുത്തെ കിഴക്കേനട അടച്ചിട്ടിരിക്കുകയാണ്. വടക്കു ദര്‍ശനമായുള്ള ചാമുണ്ഡേശ്വരിയെ ഭക്തര്‍ക്ക് ദര്‍ശിക്കാന്‍ സാധിക്കും
ഇനി തുടർന്ന് വായിക്കാം....
════════════ ⊱
കേരളത്തിലെ പ്രശസ്തമായ മൂന്നു ഭദ്രകാളി ക്ഷേത്രങ്ങളിലൊന്നാണ് പരുമല പനയന്നാര്‍ കാവ് ക്ഷേത്രം. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലും പരാമര്‍ശിക്കുന്ന പനയന്നാര്‍ക്കാവിലെ യക്ഷി എന്ന പേര് കേള്‍ക്കാത്തവര്‍ കുറവാണ്.🔱 ഈ ക്ഷേത്രങ്ങളിൽ ശിവസാന്നിധ്യം പ്രാധാന്യത്തോടെ തന്നെ ഉണ്ടെന്നാണ് വിശ്വാസം. ദാരിക വധത്തിനുശേഷം കോപത്താല്‍ ജ്വലിച്ചു നില്‍ക്കുന്ന ദേവിയാണ് ഇവിടുത്തെ പ്രതിഷ്ഠ. ഏറെ ശക്തയായ ദേവിയുടെ സമീപത്തുകൂടി പോകാന്‍ പോലും ആളുകള്‍ ഭയപ്പെട്ടിരുന്ന 🔱ഒരു കാലമുണ്ടായിരുന്നുവത്രെ. പിന്നീട് അവിടുത്തെ കിഴക്കേനട എന്നന്നേക്കുമായി അടയ്ക്കുകയും ചെയ്തത്രെ പനയന്നാർകാവിൽ പടിഞ്ഞാറു ഭാഗത്ത് കൂടി പമ്പാനദി ഒഴുകുന്നു. നദിക്കഭിമുഖമായാണ് ശിവക്ഷേത്രം. ശിവന്റെ ശ്രീകോവിലിനു നേരെ പടിഞ്ഞാറുവശത്ത് ഒരു ബലിക്കൽ പുര നിർമ്മിച്ചിട്ടുണ്ട്. പനയന്നാർകാവിൽ രുധിര മഹാകാളി🔱, ഭദ്രകാളി പ്രതിഷ്ഠകൾ ഉണ്ട്. ഇവിടുത്ത കിഴക്ക് ദര്‍ശനമായുള്ള രുധിരമഹാകാളിയുടെ പ്രതിഷ്ഠ ഭക്തര്‍ക്ക് ദര്‍ശന യോഗ്യമല്ല. അതിനാല്‍ വര്‍ഷങ്ങളായി ഇവിടുത്തെ കിഴക്കേനട അടച്ചിട്ടിരിക്കുകയാണ്. വടക്കു ദര്‍ശനമായുള്ള ചാമുണ്ഡേശ്വരിയെ ഭക്തര്‍ക്ക് ദര്‍ശിക്കാന്‍ സാധിക്കും.മലയാളമാസം ഒന്നാം തീയതികളിൽ വടക്കേനടയിലുളള മൂന്നു വാതിലുകളും തുറന്ന് എല്ലാ പ്രതിഷ്ഠകളിലും പ്രത്യേക പൂജകൾ നടത്തും
ശ്രീ ഭദ്രകാളി, ഭഗവതിയുടെ ഉപദേവതകൾ, പരമശിവൻ,🔱 ക്ഷേത്രപാലകൻ, വീരഭദ്രൻ, ഗണപതി, കടമറ്റത്തുനിന്ന് വന്ന യക്ഷി തുടങ്ങിയ പ്രതിഷ്ഠകളാണ് ഇവിടെയുള്ളത്. പ്രാചീന കാലത്ത് ഏതാണ്ട് 20 ഏക്കർ വിസ്തീർണ്ണം ഉണ്ടായിരുന്ന കാവിന്റെ മദ്ധ്യത്തിലായിരുന്നു ഈ ക്ഷേത്രം സ്ഥിതി ചെയ്തിരുന്നത്. കാലക്രമത്തിൽ അത് കുറഞ്ഞു കുറഞ്ഞ്, ഇപ്പോൾ കഷ്ടിച്ച് 5 ഏക്കർ ആണ് കാവുള്ളത്. ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ 🔱നിന്ന്, പമ്പാ നദിയിലേക്ക് നിരത്ത്. നിരത്തിന്റെ ഇരുവശത്തും ആകാശം മുട്ടെ വളർന്നു നില്ക്കുന്ന കരിമ്പനകൾ. ഈ ക്ഷേത്രത്തിൽ ശ്രീ പരമേശ്വരന്റെ പ്രതിഷ്ഠ പടിഞ്ഞാട്ട് പമ്പയാറിന്റെ നേർക്കാണ്. കിഴക്കോട്ട് ദർശനമായിട്ടാണ് ശ്രീ ഭദ്രകാളി. ഈ നട ഒരിക്കലും 🔱തുറക്കുകയില്ല. വടക്കോട്ട് ദർശനമരുളുന്ന ശാന്ത സ്വരൂപിണിയായ ഭഗവതിയുടെ നടയാണ് തുറക്കുന്നത്.
പനയന്നാർകാവ് ഐതിഹ്യത്തെക്കുറിച്ച് കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാല എന്ന ഗ്രന്ഥത്തിൽ പരാമർശമുണ്ട്.🔱 പതിനാലാം ശതകത്തിൽ രചിക്കപ്പെട്ട, മണിപ്രവാള സന്ദേശ കാവ്യമായ "ഉണ്ണുനീലീസന്ദേശത്തിലും" ഈ ക്ഷേത്രത്തെ കുറിച്ച് പ്രസ്താവിക്കുന്നുണ്ട്. 🔱പക്ഷെ, പില്ക്കാലത്ത് കണ്ടെടുത്ത ക്ഷേത്ര ചരിത്രരേഖകളുമായി മേൽപ്പറഞ്ഞ സംഗതികൾക്ക് ബന്ധം ഒന്നും തന്നെയില്ല എന്ന് മനസിലാക്കാം ....
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
തുടരും .....✍️
➖➖➖➖➖➖➖➖➖➖
Forward and Share only
➖➖➖➖➖➖➖➖➖➖
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരവേനമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരോപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട് ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ
🎀✿═══❁★☬ॐ☬★❁═══✿🎀
A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
V B T
█║▌█║▌█║▌
അസ്‌ട്രോ ലൈവ്
🎀✿═══❁★☬ॐ☬★❁═══✿🎀
✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇ 🪔🪔🪔🪔🪔🪔🪔🪔
┇ ┇ ┇ ✰🪔
┇ ┇ ✰🪔 𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖
┇ ✰🪔 𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉
✰🪔
No comments:
Post a Comment