Wednesday, December 30, 2020

വന്ദനം - 10

 ⚘🕊V.B.T-പ്രഭാത വന്ദനം⚘🕊
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱

പ്രിയ വായനക്കാർക്ക് നല്ലൊരു ദിവസം പ്രഭാത വന്ദനത്തിലൂടെ ആശംസിക്കുന്നു
💐💐💐 

ഉളളിൽ പകയും വിദ്വേഷവും വെക്കാതെ ക്ഷമിക്കാൻ പഠിക്കണം 

മക്കളേ, പ്രതികരിക്കരുതെന്നോ വിമര്‍ശിക്കുന്നവരോട് മറുപടി പറയരുതെന്നോ അല്ല അമ്മ പറയുന്നത്. നമ്മുടെ പ്രതികരണം അക്ഷമയില്‍ നിന്നും അഹങ്കാരത്തില്‍ നിന്നും ഉടലെടുക്കുന്നതാകരുത്. ഒരാള്‍ നമ്മെ വിമര്‍ശിച്ചു സംസാരിച്ചു എന്നിരിക്കട്ടെ. പകരത്തിനു പകരമായി അതേപോലെ തിരിച്ചു പറഞ്ഞാല്‍ അവിടെ സംഘര്‍ഷം മാത്രമേ ഉണ്ടാവൂ. അതുകൊണ്ട് ആര്‍ക്കാണ് പ്രയോജനം? നമുക്കുള്ള അല്പം ശാന്തിയും നഷ്ടപ്പെടും. വിമര്‍ശിച്ച വ്യക്തിക്ക് നമ്മോട് വൈരാഗ്യവും കൂടും. അതുകൊണ്ട് ക്ഷമയോടും വിവേകബുദ്ധിയോടും ആ സാഹചര്യത്തെ നേരിടാന്‍ കഴിഞ്ഞാല്‍ അത് നമുക്ക് പ്രയോജനപ്പെടും. മാത്രമല്ല, വിമര്‍ശിക്കുന്ന വ്യക്തിയിലും ഒരുപക്ഷേ നമ്മുടെ ക്ഷമ ഒരു നല്ല മാറ്റം സൃഷ്ടിച്ചേക്കാം. ചില ആളുകള്‍ മറ്റുള്ളവരോട് ക്ഷമിക്കുമെങ്കിലും ഉള്ളില്‍ പക സൂക്ഷിക്കും. അത് വലിയ അപകടങ്ങള്‍ക്ക് കാരണമാവും. ഉള്ളില്‍ പകയും വിദ്വേഷവും വെക്കാതെ ക്ഷമിക്കാന്‍ പഠിക്കണം. അപ്പോള്‍ മനഃശാന്തി കൈവരും. മക്കള്‍ക്ക് നന്മ ഉണ്ടാവട്ടെ. 

പ്രഭാത വന്ദനത്തിൽ വായിച്ചത് അമൃത വചനം 

No comments:

Post a Comment