Thursday, December 31, 2020

പ്രഭാത വന്ദനം 11

 ⚘🕊V.B.T-പ്രഭാത വന്ദനം⚘🕊
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱

പ്രിയ വായനക്കാർക്ക് നവവത്സരാശംസകൾ...............
💐💐💐  

ഒരിക്കൽ ഒരു കർഷകൻ ദൈവത്തോട് കാലാവസ്ഥ നിയന്ത്രണം തനിയ്ക്ക് ഏല്പിച്ചു തന്നാൽ വേണ്ട സമയത്ത് മഴയും, വെയിലും, മഞ്ഞുമൊക്കെ കൊടുത്ത് 100 % മേനിയുണ്ടാക്കി കാണിച്ചു തരാമെന്ന് പറഞ്ഞു. ദൈവം ചിരിച്ചു കൊണ്ട് അതിനനുവദിച്ചു നൽകി. കൃഷിയെ പറ്റി നന്നായി പഠിച്ചിരുന്ന കർഷകൻ കൃത്യസമയത്ത് മഴയും വെയിലും, വളവും എല്ലാം നൽകി. നെൽച്ചെടിയുടെ വളർച്ച എല്ലാവരെയും അത്ഭുതപ്പെടുത്തി. അവസാനം കൊയ്ത്തായി. കൊയ്തെടുത്ത് നോക്കിയപ്പോൾ ഒറ്റ നെൽ മണി യില്ലായിരുന്നു.  മുഴുവൻ പതിരുകൾ ആയിരുന്നു. അപ്പോൾ ദൈവം ചിരിച്ചു കൊണ്ടു പറഞ്ഞു. മോനെ, അനുകൂല സാഹചര്യം മാത്രമല്ല, പ്രതികൂല സാഹചര്യം കൂടി ഉള്ളതുകൊണ്ടാണ്, നെൽ ച്ചെടിയുടെ സത്ത രൂപാന്ത
രം വന്ന് നെല്ലായി മാറുന്നത്. അതിനാലാണ് പ്രതികൂല  സാഹചര്യത്തെ ഏറ്റവും കൂടുതൽ നേരിട്ടവർ, ആസാഹചര്യങ്ങളെ ഉത്സാഹം കൊണ്ടും, ഈശ്വര കൃപകൊണ്ടും കാലം കൊണ്ടും ക്ഷമ കൊണ്ടും പടിപടിയായി ഉയർന്ന് ലോകത്തിന് മാതൃകയായി തീർന്നു. അതി ജീവനത്തിലൂടെയാണ് അകക്കാമ്പ് വികസിച്ച് പൂർണ്ണതയെ പ്രാപിക്കുന്നത്. അതിനാൽ അവഗണനയെപ്പറ്റി വേവലാതി വേണ്ട.

എല്ലാ മഹത്വങ്ങളുടെയും പിന്നിൽ ഇത്തരം അവഗണനകളുടെ ഒരു നിര തന്നെ നമുക്ക് കണ്ടെത്താൻ
കഴിയും.
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱

No comments:

Post a Comment