എന്താണ് അസ്ട്രോ ലൈവ് ?
പ്രിയ മിത്രങ്ങളെ അസ്‌ട്രോ ലൈവ് അദ്ധ്യാത്മികത്തിലേക്കു താങ്കൾക്ക് സ്വാഗതം.. മൺമറഞ്ഞ ഹൈന്ദവപരമായ ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട് VBT യുടെ ഒരു ജ്യോതിഷ ആദ്ധ്യാത്മിക കൂട്ടായ്മയാണ് ആസ്ട്രോ ലൈവ് ഗ്രൂപ്പുകൾ. 2014 ഇൽ ആരംഭിച്ച ഗ്രൂപുകളിൽ ആദ്യം കുറെ ഏറെ വർഷങ്ങൾ പ്രതേക പരിപാടികൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല, എന്നാൽ 2017 മുതൽ വെത്യസ്തമായ ലേഖന പാരമ്പരകൽ അവതരിപ്പിച്ചതോടുകൂടി ഗ്രൂപ്പ് ഹൈന്ദവ സമൂഹത്തിൽ ജനശ്രദ്ധ ആകർഷിച്ചു.... തുടക്കത്തിൽ അസ്‌ട്രോ റിസർച് എന്നുപേര് ആയ ഗ്രൂപ്പ് 2018 ഓണത്തിന് Astro Live എന്ന് പുനർനാമകരണം ചെയ്തു, അതിനു കാരണം ഗ്രൂപ്പിൽ ലൈവ് ആയി അവതരിപ്പിക്കുന്ന ജ്യോതിഷ വിവരണങ്ങൾ ആണ് , നിലവിൽ ലൈവ് പഞ്ചാംഗം , ഹോര സമയങ്ങൾ , രാഹുകാലം, ലഗ്നപട്ടിക്ക , വിശേഷ ദിവസങ്ങൾ , ഒരുമാസത്തെ പൊതുവായ മുഹൂർത്തങ്ങൾ, വിവിധ തരം യന്ത്രങ്ങൾ , വാസ്തു അറിവുകൾ, ആവശ്യക്കാർക്ക് വേണ്ട വ്യക്തിപരമായ മുഹൂർത്തങ്ങൾ എന്നിവ തികച്ചും സൗജന്യമായി നൽകിവരുന്നു. ജ്യോതിഷ വിവരങ്ങൾ ലൈവ് റിപ്പോർട്ടിലൂടെ നൽകുന്നതിനാൽ അസ്‌ട്രോ ലൈവ് എന്ന് പേര് ലഭിച്ചു.
അസ്‌ട്രോ ലൈവ് ഉദ്ദേശവും ലക്ഷ്യവും
ആദ്യമായി ഇതൊരു സൗജന്യ ആദ്ധ്യാത്മിക കൂട്ടായ്മ ആണ്, ഭക്തിപരമായ എല്ലാവിധ അറിവുകളും ഗ്രൂപ്പിൽ ഉണ്ടാകും ഉദാഹരണം:- ഭക്തി ഗാനങ്ങൾ MP3, കീർത്തനങ്ങൾ, നാമാവലി ,പുരാണ കഥകൾ ,ലേഖന പരമ്പരകൾ, പ്രജോതന മെസേജുകൾ എന്നിവ ഉൾപ്പെടുന്നു...
![]() |
| Astro Live Logo |
ഒന്നാലോചിച്ചു നോക്കൂ പണ്ടുകാലങ്ങളിൽ നമുക്ക് ഒരു തറവാട് ഉണ്ടായിരുന്നു, മുത്തശ്ശൻ മുത്തശ്ശി ,അച്ഛൻ 'അമ്മ പേരക്കുട്ടികൾ ,തറവാട്ടമ്പലം, സർപ്പക്കാവ് ഒരുചെറിയ കുളം എന്നിവ, കാവിലെ പൂജക്ക് എല്ലാവരും ഒത്തുകൂടുന്നതും ഒരു പതിവായിരുന്നു അതിനാൽ തന്നെ ആ തറവാട്ടമ്മ ആ കുടുംബത്തെ രക്ഷിക്കുകയും അശ്വര്യ സമൃദ്ധിയിലേക്കു നയിക്കുകയും, ബന്ധങ്ങൾക്ക് ശക്തി പകരുകയും ചെയ്തിരുന്നു എന്നകാര്യത്തിൽ സംശയം വേണ്ട മുത്തശ്ശിക്കഥകൾ കേട്ടുറങ്ങിയിരുന്ന നമ്മുടെ തലമുറയ്ക്ക്,മുത്തശ്ശി അല്ലങ്കിൽ മുത്തശ്ശന്റെ വാക്കുകൾ പ്രജോതനവും അനുഗ്രഹവും ആയിരുന്നു. ഇന്ന് വൃദ്ധജങ്ങൾ നോക്കാൻ ആളില്ലാതെ വൃദ്ധസദങ്ങളിലും അവർ പകർന്നു നൽകിയിരുന്ന ആ പ്രജോത കഥകൾ യൂട്യൂബും ഏറ്റെടുത്തതോടുകൂടി ബന്ധങ്ങളും ശിധിലമാകാൻ തുടങ്ങി. ഇവിടെ അസ്‌ട്രോ ലൈവ് അദ്ധ്യാത്മികം പ്രാധാന്യം അർഹിക്കുന്നത്
ഋശീശ്വരന്മാരാൽ എഴുതപെട്ട പല അറിവുകളും സാദാരണ - കാരിലേക്കു എത്തിക്കുക, അതിലൂടെ അച്ചടക്കം ഉള്ള ഒരു ഹൈന്ദവ ഭവനം കെട്ടിപ്പടുക്കുക, മറ്റുള്ളവരെ ദ്രോഹിക്കാതെ ജീവിക്കുക, അതോടൊപ്പം സന്ധ്യ നാമജപം , നമ്മുടെ ആചാര അനുഷ്ടാങ്ങൾ, പുരാണകഥകൾ, മുത്തശ്ശിക്കഥകൾ, നാമങ്ങൾ ,മന്ത്രങ്ങൾ, ഭഗവത്ഗീത, ജ്യോതിഷ അറിവുകൾ,ക്ഷേത്ര പരിചയം ,പ്രജോതന സന്ദേശങ്ങൾ എന്നിവ എല്ലാം സാദാരണക്കാരിലേക്കു സൗജന്യമായി എത്തിക്കുകയാണ് ഈ പേജിലൂടെയും ഗ്രൂപ്പിലൂടെയും ചെയ്യുന്നത്. ഈ യാത്രയിൽ മെമ്പേഴ്സിനും ഞങ്ങളോടൊപ്പം സഞ്ചരിക്കാം
അസ്ട്രോ ലൈവ് പ്രവർത്തന സമയം
പ്രവർത്തി സമയം എന്നത് 8 മണിക്കൂർ ആണ്
1) രാവിലെ 6 മണിമുതൽ 11AM വരെ
2) വൈകുന്നേരം 8PM മുതൽ രാത്രി 11PM വരെ
ആസ്ട്രോ ലൈവ് നിയമാവലി
1 ) ആദ്ധ്യാത്മികമായ കാര്യങ്ങൾ, അറിയാനും, പഠിക്കാനും, തങ്ങളാൽ കഴിയുന്ന രീതിയിൽ, വസ്തുതകൾ അന്വോന്യം ചർച്ചകൾ ചെയ്ത്, സംശയങ്ങൾ അകറ്റാനും, അങ്ങനെ അറിവ് വളർത്തി, നമ്മുടെ മനസ്സിലുള്ള അജ്ഞതയെ അകറ്റാനും, ആത്മീയ ഉന്നതി നേടാനും വേണ്ടിയുള്ളതാണ്, ഈ ഗ്രൂപ്പ്. ആത്മീയ അറിവുകൾ, ആചാര അനുഷ്ഠാനങ്ങൾ, പുരാണങ്ങൾ, കഥകൾ തുടങ്ങിയ, ആത്മീയമായ ഏതൊരു അറിവും, ഗ്രൂപ്പിൽ പകർന്നു നൽകാവുന്നതാണ്.
2 ) വിനോദം, സാമൂഹികം, ആനുകാലികം, രാഷ്ട്രീയം, സംഘടനാപരം, വർഗീയത വളർത്തുക, ഇതര മത വിശ്വാസികളുടെ വിശ്വാസങ്ങളെ വൃണപ്പെടുത്തുക, അശ്ലീലപരമായ കാര്യങ്ങൾ, പരസ്യങ്ങൾ, വ്യക്തിഹത്യ മറ്റ് നെഗറ്റീവ് പോസ്റ്റുകൾ തുടങ്ങിയവ പാടില്ല.
3 ) ഗുഡ് മോർണിംഗ്, ഗുഡ് നൈറ്റ്,, തുടങ്ങി സാധാരണ ഉപയോഗിക്കുന്ന വാക്കുകൾക്ക് പകരം, ഗ്രൂപ്പിൽ ദൈവ നാമം ഇട്ടു കൊണ്ട്, സാന്നിധ്യം അറിയിക്കാം .
4 ) Videos, നിർബന്ധമായും ഒഴിവാക്കണം. ശബ്ദ സന്ദേശങ്ങൾ ( വോയിസ് മെസ്സേജ് ) പാടില്ല.
5 ) സംശയം ഗ്രൂപ്പിൽ എഴുതി തന്നെ ചോദിക്കുക അതിനായി തന്നിരിക്കുന്ന സംശയ ഫോർമാറ്റിൽ രേഖപ്പെടുത്തി അയക്കണം, ഒരുകാര്യം പ്രതേകം ഓർക്കുക സംശയം ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുന്ന വിഷയത്തെ കുറിച്ച് മാത്രം ആയിരിക്കണം
📸 ഫോട്ടോ ✅✅✅
📹 വീഡിയോ ❌❌❌
📢 കീർത്തനങ്ങൾ ✅✅✅
6 ) വിവാദപരമായ വിഷയങ്ങളിൽ, ചർച്ച അനുവദിക്കുന്നതല്ല. ചർച്ചയിൽ വിവാദമുണ്ടായാൽ, അഡ്മിൻസ് പറയുന്നത് അനുസരിക്കേണ്ടതാണ്.
7 )ഭക്തിഗാനങ്ങൾ,സ്തോത്രങ്ങൾ, കീർത്തനങ്ങൾ ഇവയുടെ audio ആഡ് ചെയ്യുകയാണെങ്കിൽ, നിർബന്ധമായും അതെന്തിന്‍റെ ആണെന്ന് വ്യക്തമാക്കിയിരിക്കണം.🎻 🎼 🎺 ( ഭക്തി സംബന്ധമായത് മാത്രം)
8 ) ഹൈന്ദവപരമായ ആത്മീയ പോസ്റ്റുകൾ മാത്രം ഇടുക. പോസ്റ്റ് ചെയ്യുമ്പോൾ, ഗ്രൂപ്പുമായി ബന്ധമുള്ളതാണോ എന്ന്, എപ്പോഴും ആലോചിക്കുക. ഹിന്ദുക്കളെ ബാധിക്കുന്ന പ്രശ്നങ്ങൾ, ചർച്ച ചെയ്യാനുള്ള ഗ്രൂപ്പ് അല്ല ഇത്, എന്നോർക്കുക . ഓരോ വ്യക്തിയുടെ പോസ്റ്റിലെയും, തുടർന്നുള്ള കമന്റ് എന്നിവയ്ക്ക്, അതാതു വ്യക്തികൾ ഉത്തരവാദികളായിരിക്കും.
9 ) ഗ്രൂപ്പിൽ ഒരംഗവും മറ്റൊരു അംഗത്തെ കുറ്റപ്പെടുത്തി സംസാരിക്കരുത്. എന്തു പരാതി ഉണ്ടെങ്കിലും, പബ്ലിക് ആയി പോസ്റ്റ് ചെയ്യരുത്. ഗ്രൂപ്പിലെ പ്രശ്നങ്ങൾ, അഡ്മിൻസിനെ അറിയിക്കുക.
10) മറ്റൊരു ഗ്രൂപ്പിന്റെയോ, പേജിന്റെയോ ലിങ്ക്, ആഡ് ചെയ്യാൻ പാടുള്ളതല്ല. ലിങ്ക് സന്ദേശം എഡിറ്റ് ചെയ്തതിനു ശേഷം ഷെയർ ചെയ്യുക ലിങ്കുകൾ പോസ്റ്റ് ചെയ്യുന്നവരെ, റിമൂവ് ചെയ്യുന്നതായിരിക്കും.
11 ) ഗ്രൂപ്പ് അംഗങ്ങളിൽ നിന്ന് വരുന്ന പേർസണൽ മെസ്സേജ്, ചാറ്റ് എന്നിവയ്ക്ക്, ഗ്രൂപ്പിനോ ഗ്രൂപ്പ് അഡ്മിനുകൾക്കോ ഉത്തരവാദിത്വം ഉണ്ടായിരിക്കുന്നതല്ല. അവരെ, ബ്ലോക്ക് ചെയ്യുക.
12 ) ഗ്രൂപ്പിലെ അഡ്മിനുകളുടെ തീരുമാനം, അന്തിമം ആയിരിക്കും. നിയമാവലി പാലിക്കാത്തവരെ നീക്കം ചെയ്യുന്നതായിരിക്കും.
14 ) ഗ്രൂപ്പിൽ ഇംഗ്ലീഷ് / മംഗ്ലീഷ് പാടില്ല അതിനായി ശുദ്ധ മലയാളം സോഫ്റ്റ്‌വെയർ ഉപയോഗിക്കുക
16 ) അസ്‌ട്രോ ലൈവ് ഗ്രൂപ്പിൽ വരുന്ന ലേഖനങ്ങളെ കുറിച്ച് സംശയങ്ങൾ ഉന്നയിക്കാൻ ഫോർമാറ്റ് ഉപയോഗിച്ചു അഡ്മിന് റിക്യുസ്റ് നൽകണം
17 ) ഗ്രൂപ്പിൽ പണം ഇടപാടുകൾ, ഓൺലൈൻ ബിസിനസ്സ് , യൂട്യൂബ് ലിങ്കുകൾ മറ്റു വെബ്സൈറ്റ് ലിങ്കുകൾ, ഓൺലൈൻ മെസേജുകൾ, കോപ്പി റേറ്റ് ബാധകം ആയ സന്ദേശങ്ങൾ എന്നിവ ഒന്നും അനുവദിക്കില്ല
18 ) അസ്‌ട്രോ ലൈവ് തികച്ചും സൗജന്യം ആയ ആധ്യാത്മിക കൂട്ടായ്മ ആണ്. ഉദ്ദേശവും ലക്ഷ്യവും മുകളിൽ കൊടുത്തിട്ടുണ്ട് അതിനാൽ ഇതുവായിച്ചു താല്പര്യം ഉള്ളവർക്ക് ഞങ്ങളോടൊപ്പം യാത്രചെയ്യാം സ്വാഗതം
ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപുകളിൽ അംഗമാകാൻ ശ്രീമതി രേഷ്മ ജിയുടെ നമ്പറിൽ, 9447877022 താഴെകാണുന്ന ചോദ്യങ്ങൾ ഒറ്റപോസ്റ്റിൽ പൂരിപ്പിച്ചു വാട്സാപ്പ് ചെയ്യുക.
1 )നിങ്ങളുടെ പേര് :-
2 )സ്ഥലം(ഗ്രാമം ) :-
3 )ജില്ല :-
4 )വയസ് :-
5 )ഇപ്പോൾ എന്ത് ചെയ്യുന്നു :-
6 )വാട്സ്ആപ്പ് നമ്പർ:-
7 )കോണ്ടാക്‌ട് നമ്പർ :-
8 )ആദ്ധ്യാത്മിക വിഷയങ്ങൾ കൈകാര്യം ചെയ്യുതുന്നുണ്ടോ ?:-
9 )അസ്‌ട്രോ ലൈവ് ഗ്രൂപ്പിനെ കുറിച്ച് എങ്ങനെ അറിയാം ?:-
ഒരു കാര്യം പ്രതേകം ഓർക്കുക VBT Astrlo Live തികച്ചും സൗജന്യമായ കൂട്ടായ്മ മാത്രമാണ്, യാതൊരു വിധത്തിലുള്ള ധനമിടപാടുകളും, പാടില്ല അതോടൊപ്പം രാഷ്ട്രീയ, മത വർഗീയത, പരത്തുന്ന സന്ദേശങ്ങൾ ഈ പേജിൽ പാടില്ല.
സ്നേഹത്തോടെ,
VBT- അസ്‌ട്രോ ലൈവ്

No comments:
Post a Comment