Sunday, January 3, 2021

വന്ദനം 13

 ⚘🕊V.B.T-പ്രഭാത വന്ദനം⚘🕊
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱

പ്രിയ വായനക്കാർക്ക് നല്ലൊരു ദിവസം പ്രഭാത വന്ദനത്തിലൂടെ ആശംസിക്കുന്നു
💐💐💐 

തെറ്റു ചെയ്തുപോയിട്ടുണ്ടെങ്കില്‍ അതിനെ ഓര്‍ത്തിരുന്നു വിലപിച്ചു സമയം നഷ്ടമാക്കുകയല്ല വേണ്ടത്. പശ്ചാത്താപത്തില്‍നിന്നും ഊറിവരുന്ന കണ്ണുനീരിന് കഴുകിക്കളയുവാനാവാത്ത പാപങ്ങളില്ല. എന്നാല്‍ ശരിയേതെന്ന് അറിഞ്ഞുകഴിഞ്ഞാല്‍ പിന്നെ തെറ്റാവര്‍ത്തിക്കുവാന്‍ പാടില്ല. ശരിയായ മാര്‍ഗ്ഗത്തിലൂടെ സഞ്ചരിക്കാന്‍ വേണ്ട ശക്തി മനസ്സിനു പകരണം.ഇത്രയും നാള്‍ ഞാന്‍ ധാരാളം തെറ്റുകള്‍ ചെയ്താണു ജീവിച്ചത്. പ്രാര്‍ത്ഥിക്കാന്‍ തക്ക ശുദ്ധി എന്റെ മനസ്സിനില്ല. അതിനാല്‍ മനസ്സ് നന്നായതിനുശേഷം പ്രാര്‍ത്ഥിക്കാം' എന്നു ചിന്തിക്കരുത്. കടലിലെ തിരയടങ്ങിയിട്ടു കുളിക്കാമെന്നു വിചാരിച്ചാല്‍ കുളിക്കാന്‍ പറ്റില്ല. ഡോക്ടര്‍ രോഗിയോട്, രോഗം ഭേദമായിട്ട് തന്റെയടുത്തു വന്നാല്‍ മതിയെന്നു പറഞ്ഞാല്‍ എങ്ങനെ ശരിയാകും? രോഗം മാറാനാണു ഡോക്ടറെ സമീപിക്കുന്നത്. അതുപോലെ മനസ്സ് ശുദ്ധമാക്കിത്തരേണ്ടത് ഈശ്വരനാണ്. അതിനുവേണ്ടിയാണ് നാം അവിടുത്തെ ആശ്രയിക്കുന്നത്. ഈശ്വരനെ ആശ്രയിക്കുന്നതിലൂടെ മാത്രമേ മനസ്സിനെ ശുദ്ധീകരിക്കുവാന്‍ കഴിയൂ.

No comments:

Post a Comment