Friday, January 15, 2021

വന്ദനം 25

 ⚘🕊V.B.T-പ്രഭാത വന്ദനം⚘🕊
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱

പ്രിയ വായനക്കാർക്ക് നല്ലൊരു ദിവസം പ്രഭാത വന്ദനത്തിലൂടെ ആശംസിക്കുന്നു
💐💐💐 

നമ്മുടെ സ്വസ്ഥതയും സമയവും ആത്മവിശ്വാസവും അപഹരിക്കുന്ന ചാരൻ ആണ് ടെൻഷൻ, അത് നമ്മുടെ മനസ്സിനെയും ശരീരത്തെയും ദുർബലമാക്കും

ഇന്ന് സർവസാധാരണമായി കാണപ്പെടുന്ന ഒരു പ്രശ്നമാണ് ടെൻഷൻ അഥവാ മാനസികപിരിമുറുക്കം, നമ്മുടെ സ്വസ്ഥതയും സമയവും ആത്മവിശ്വാസവും അപഹരിക്കുന്ന ചോരനാണ് ടെൻഷൻ, ടെൻഷൻ മനസ്സിനെയും ശരീരത്തെയും ദുർബലമാക്കും. ടെൻഷൻ നീണ്ടുനിന്നാൽ ക്രമേണ ശരീരവും മനസ്സും രോഗഗ്രസ്തമാകും, അങ്ങനെ നമ്മുടെ ജീവിതം നമ്മൾ സ്വയം നശിപ്പിക്കുന്നു. ടെൻഷൻ നമ്മുടെ ശരീരത്തെ കാർന്നുതിന്നുന്ന വൈറസിനെപ്പോലെയാണ്. വൈറസിനെപ്പോലെ അതു നമ്മളുമായി ബന്ധപ്പെടുന്ന എല്ലാവരിലേക്കും പകരുകയുംചെയ്യും.

പ്രത്യേകിച്ച് ഒരു കാരണമില്ലെങ്കിൽപോലും എന്തൊക്കെയോ ദുരന്തങ്ങൾ വരാൻ പോകുന്നു എന്നു ചിന്തിച്ച് ആധി കൊള്ളുന്ന ചിലരുണ്ട്. ഒരു ദിവസം വൈകുന്നേരം ഭർത്താവ് ഓഫീസിൽനിന്ന് വീട്ടിലെത്താൻ വൈകിയാൽ ഭാര്യ ഉടനെ ചിന്തിച്ചു തുടങ്ങും, 'ഓഫീസിൽനിന്നു വരുന്ന വഴിക്ക് അദ്ദേഹത്തിന് എന്തെങ്കിലും അപകടം സംഭവിച്ചിട്ടുണ്ടാകുമോ?' അല്ലെങ്കിൽ 'അദ്ദേഹം ഇടയ്ക്കിടയ്ക്ക് നെഞ്ചു വേദനയുണ്ടെന്നു പറയാറുണ്ടല്ലോ. ഹാർട്ട് അറ്റാക്ക് വന്നിട്ടുണ്ടാകുമോ?

ഈ രീതിയിൽ ഭാവിയിൽ വരാൻ സാധ്യതയുണ്ടെന്നു നമ്മൾ കരുതുന്ന പ്രശ്നങ്ങളെക്കുറിച്ചു ചിന്തിച്ച് നമ്മൾ എത്രയോ തവണ ആശങ്കപ്പെടുകയും വേവലാതി പ്പെടുകയും ചെയ്തിട്ടുണ്ട്. ആ സന്ദർഭങ്ങളിലെല്ലാം നമ്മുടെ ഭയവും ആശങ്കയും അസ്ഥാനത്തായിരുന്നു എന്ന് ഇപ്പോൾ നമുക്കറിയാം.

പലരും പറയുന്നതുകേൾക്കാം, 'അതോർത്ത് അത്രയും വിഷമിക്കേണ്ട ഒരു കാര്യവുമില്ലായിരുന്നു' എന്ന്. അഥവാ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ പോലും അതോർത്ത് ആധികൊള്ളുന്നതു കൊണ്ട് പ്രശ്നങ്ങൾ പരിഹരിക്കപ്പെടില്ല. മാത്രമല്ല എലിയെപ്പോലെയുള്ള പ്രശ്നം മലയെപ്പോലെ വളരുകയുംചെയ്യും.

നമ്മുടെ ഭാവനാശക്തിയെ തെറ്റായി ഉപയോഗിക്കുമ്പോഴാണ് ടെൻഷൻ ഉണ്ടാകുന്നത്. താക്കോൽ ഇടത്തോട്ടു തിരിച്ച് താഴ് തുറക്കാൻ ശ്രമിക്കുന്നതുപോലെയാണിത്. താക്കോൽ തെറ്റായ ദിശയിൽ തിരിച്ചാൽ താഴ് തുറക്കില്ല. എന്നിട്ട് നമ്മൾ വിഷമത്തോടെ പറയും, 'ഓ, ഈ താഴ് തുറക്കാനാകുന്നില്ലല്ലോ' എന്ന്.

അടുക്കളയിൽ പാൽ തിളച്ച് പൊങ്ങിവരുമ്പോൾ പാൽ തൂകിപ്പോകാതിരിക്കാൻ നമ്മൾ വെള്ളമൊഴിച്ചു കൊടുക്കാറുണ്ട്. കുറച്ചുനേരത്തേയ്ക്ക് പാൽ തൂകിപ്പോകാ തിരിക്കാൻ അതു മതിയാകും. എന്നാൽ തീ അണയ്ക്കുകയാണ് അതിനുള്ള ശരിയായ പരിഹാരം. അതുപോലെ മൂലകാരണം അറിഞ്ഞു പ്രവർത്തിച്ചാൽ മാത്രമേ പ്രശ്നങ്ങൾക്കു ശമനമുണ്ടാകൂ. വിശന്നു കരയുന്ന കുഞ്ഞിന് കളിപ്പാട്ടം നല്കിയാൽ കുഞ്ഞ് കുറച്ചുനേരത്തേക്ക് കരയാതിരിക്കും. അല്പം കഴിഞ്ഞ് കുഞ്ഞ് കളിപ്പാട്ടം വലിച്ചെറിഞ്ഞ് കരഞ്ഞുതുടങ്ങും. കരച്ചിലിന്റെ കാരണം കണ്ടറിഞ്ഞ് കുഞ്ഞിന് പാലോ ആഹാരമോ നല്കിയാലേ കുഞ്ഞിന്റെ കരച്ചിൽ അടങ്ങുകയുള്ളൂ.

സാഹചര്യങ്ങളെ വിലയിരുത്താനും പ്രശ്നങ്ങളെ പരിഹരിക്കാനുമുള്ള കഴിവ് ഈശ്വരൻ നമുക്കെല്ലാം നല്കിയിട്ടുണ്ട്. എന്നാൽ ഇന്ന് ആ കഴിവുപയോഗിച്ച് നമ്മൾ ഇല്ലാത്ത പ്രശ്നങ്ങൾ ഭാവന ചെയ്ത് ആധി കൊള്ളുകയാണ്. ഏതു സാഹചര്യത്തിലും മനഃസാന്നിദ്ധ്യവും ആത്മവിശ്വാസവും നിലനിർത്തിയാൽ പ്രശ്നപരിഹാരം എളുപ്പമാകും.

പ്രഭാത വന്ദനത്തിൽ വായിച്ചത് :-അമൃത വചനം 
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱

No comments:

Post a Comment