🔥〰〰〰〰♉〰〰〰〰🔥
🌞VBT- ക്ഷേത്രായനം🌞
🔥〰〰〰〰♉〰〰〰〰🔥
നമസ്തേ സജ്ജനങ്ങളെ....
കേരളത്തിനകത്തും പുറത്തും ഉള്ള ക്ഷേത്രങ്ങളും,കാവുകളും,അവയുടെ ഐതിഹ്യങ്ങളും പരിചയപ്പെടുത്തുന്ന ക്ഷേത്രായനത്തിലേക്കു താങ്കൾക്ക് ഹാർദ്ദവമായ സ്വാഗതം🙏
ക്ഷേത്രം-36
ചക്കുളത്ത്കാവ് ദേവീ ക്ഷേത്രം-ആലപ്പുഴ
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥
ക്ഷേത്രായനം പ്രധാന പോയന്റ്
🔥പണ്ട് ഈ പ്രദേശം ഘോരസര്‍പ്പങ്ങള്‍ നിറഞ്ഞ വനപ്രദേശമായിരുന്നു.
🔥വേടൻ കയ്യിലിരുന്ന കോടാലികൊണ്ട് സർപ്പത്തെ വെട്ടി
🔥 വെട്ടു കൊണ്ട് ഇളകിയ ചിതല്‍പുറ്റിനകത്തുനിന്നും വെള്ളമൊഴുകാന്‍ തുടങ്ങി
ഇനി ക്ഷേത്രവിശേഷങ്ങൾ തുടർന്ന് വായിക്കുക
✨✨✨✨✨✨✨✨✨✨✨
ആലപ്പുഴ ജില്ലയിലെ തലവടി പഞ്ചായത്തിലാണ് പ്രസിദ്ധമായ ചക്കുളത്തുകാവ് ദേവീക്ഷേത്രം. പമ്പയാറും മണിമലയാറും കൈകോര്‍ക്കുന്ന ഇവിടെ ആലപ്പുഴ-പത്തനംതിട്ട ജില്ലകള്‍ മുട്ടിയുരുമ്മുന്നു. ബസ്സിറങ്ങിയാല്‍ ക്ഷേത്രത്തിലേയ്ക്കുള്ള വഴിയില്‍ ഇടതുവശത്ത് പാടം. പാടത്തിനരുകളില്‍ പുരാതനമായ ക്ഷേത്രം. ക്ഷേത്രത്തിന്റെ ഐതിഹ്യമായി ബന്ധപ്പെട്ട കാട്ടിലെ കുളത്തിലെ വെള്ളത്തിന് ചക്കരയുടെ മധുരമായിരുന്നു. അതുകൊണ്ട് ചക്കരകുളമെന്ന പേരുവന്നു. പിന്നീട് ചക്കുളമായി- 𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 𝒱ℬ𝒯-𝒜𝓈𝓉𝓇ℴ ℒ𝒾𝓋ℯ 𝒢𝓇ℴ𝓊𝓅 ചക്കുളത്തുകാവ് എന്ന് പ്രസിദ്ധമാവുകയും ചെയ്തു. ശ്രീകോവിലില്‍ ദേവി ദുര്‍ഗ്ഗ സ്വയംഭൂവായി വിരാജിക്കുന്നു. ശിവന്‍, ഗണപതി, വിഷ്ണു, ശാസ്താവ്, നാഗം, മുരുകന്‍, ഹനുമാന്‍, ആനമറുത, നവഗ്രഹങ്ങള്‍, യക്ഷി എന്നീ ഉപദേവതകളും ഉണ്ട് . ചക്കുളത്തമ്മയ്ക്ക് കുട്ടികളോടുള്ള വാത്സല്യം പ്രസിദ്ധമാണല്ലോ. ബാലാരിഷ്ടതകള്‍ മാറാനും കുട്ടികളില്‍ ബുദ്ധിയും ശ്രദ്ധയും ഉണ്ടാകുവാനും ഇവിടെ വഴിപാട് നടത്താറുണ്ട്.
പണ്ട് ഈ പ്രദേശം ഘോരസര്‍പ്പങ്ങള്‍ നിറഞ്ഞ വനപ്രദേശമായിരുന്നു. അക്കാലത്ത് ഒരു വേടന്‍ ഭാര്യയോടും കുട്ടികളോടും കൂടി വിറക് 𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 𝒱ℬ𝒯-𝒜𝓈𝓉𝓇ℴ ℒ𝒾𝓋ℯ 𝒢𝓇ℴ𝓊𝓅 ശേഖരിക്കാന്‍ കാട്ടില്ലെത്തി. കാടിനുള്ളിലേക്ക് കടന്നപ്പോള്‍ ഒരു സര്‍പ്പം ചീറ്റിയെടുത്തു. വേടൻ കയ്യിലിരുന്ന കോടാലികൊണ്ട് സർപ്പത്തെ വെട്ടി. അതു ചത്തില്ല എന്ന് മാത്രമല്ല ഇഴഞ്ഞു കാടിനുള്ളിലേയ്ക്ക് പോയി. വേദനിച്ച സര്‍പ്പം രക്ഷപ്പെട്ടതില്‍ വേടന് ഭയമായി. അതിനെ കണ്ടുപിടിച്ച് കൊല്ലാന്‍ തന്നെ തീര്‍ച്ചയാക്കി. വേടൻ ആ സർപ്പത്തെ തപ്പി കാട്ടിൽ ചുറ്റി, കുറെ തിരച്ചിലിനു ശേഷം സർപ്പം ഒരു ചിതല്‍പുറ്റിനകത്തിരിക്കുന്നതായി കണ്ടു. വീണ്ടും വേടൻ കോടാലി കൊണ്ട് സർപ്പത്തെ വെട്ടാന്‍ തുടങ്ങി. വെട്ടൊന്നും സർപ്പത്തിന് ഏറ്റില്ല എന്നുമാത്രമല്ല. ചോരപ്പാടല്ലാതെ അവിടെ വേറെ ഒന്നും കണ്ടില്ല. വെട്ടു കൊണ്ട് ഇളകിയ ചിതല്‍പുറ്റിനകത്തുനിന്നും വെള്ളമൊഴുകാന്‍ തുടങ്ങി. വേടന് പേടി വര്‍ദ്ധിച്ചു.അപ്പോഴേക്കും ഭാര്യയും മകനും അയാളെ തിരക്കി അവിടെ എത്തി. ഇതെല്ലാം കണ്ട് അത്ഭുതത്തോടെ അവരും നിന്നു. അപ്പോള്‍ ഒരു സന്യാസി അവിടെ പ്രതൃക്ഷപ്പെട്ടു. സ്വാമി പുറ്റിനകത്തു നിന്നും ഒരു വിഗ്രഹം എടുത്ത് ഉറപ്പിച്ചു നിര്‍ത്തുകയും വനദുര്‍ഗ്ഗായ ഈ പരാശക്തിയെ ആരാധിച്ചാല്‍ നിങ്ങള്‍ക്കും നാടിനും ഐശ്വര്യമുണ്ടാകും എന്നും വെളിപ്പെടുത്തി. അതിനു മുന്‍പില്‍ വേടനും കുടുംബവും വണങ്ങി. അവര്‍ എഴുന്നേറ്റു നോക്കുമ്പോള്‍ സന്യാസിയെ കാണാനില്ല. അതിനുശേഷം വേടനും കുടുംബവും പൂക്കളും മാലകളും 𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 𝒱ℬ𝒯-𝒜𝓈𝓉𝓇ℴ ℒ𝒾𝓋ℯ 𝒢𝓇ℴ𝓊𝓅
അര്‍പ്പിച്ച് പ്രാര്‍ത്ഥന തുടര്‍ന്നു. അന്നുരാത്രി അവര്‍ അവിടെ കഴിഞ്ഞു. വേടന് സ്വപ്നദര്‍ശനമുണ്ടായി. അവിടെ എത്തിയത് നാരദമഹര്‍ഷിയായി രുന്നുവെന്ന് അറിഞ്ഞു കേട്ടും പറഞ്ഞു കേട്ടും ഒരുപാടു ആളുകള്‍ എത്തി. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ വേടനേയും കുടുംബത്തേയും അവിടെയെങ്ങും കാണാനില്ല. ആ പ്രദേശം ആരാധനാ കേന്ദ്രമായി. പട്ടമന ഇല്ലത്തു കുടുംബക്കാര്‍ കാട്ടുകുളം നികത്തി ക്ഷേത്രം പണിതൂ. ഈ കുടുംബം ഇപ്പോഴും ക്ഷേത്രത്തിനടുത്ത് താമസമുണ്ട്. ചിതൽ പൂറ്റിൽ നിന്നും ജലം നീരുറവയായി വന്നതിനാൽ ഈ സ്ഥലത്തിന് നീരേറ്റുപുറം എന്ന പേരുകൂടി ഉണ്ടായി
ചക്കുളത്തു കാവിലെ പൊങ്കാലയ്ക്ക് ഏറെ പ്രസിദ്ധി വരാന്‍ കാരണം, പണ്ട് വേടനും കുടുംബവും ആഹാരം പാകം ചെയ്തിരുന്നത് മണ്‍കലത്തിലായിരുന്നു ഇതില്‍നിന്നും ദേവിക്കു കൊടുത്തിനുശേഷം ബാക്കിയുള്ളത് അവര്‍ ഭക്ഷിച്ചിരുന്നു. ഒരു ദിവസം വിറകിനുപോയിരുന്ന അവര്‍ എത്താന്‍ വൈകി. ദേവിയ്ക്ക് നിവേദ്യം നല്‍കാന്‍ കഴിഞ്ഞില്ല. അമ്മയെ പട്ടിണിക്കിടേണ്ടി വന്നല്ലോ എന്ന ദു:ഖം അവരില്‍ കണ്ണീരായി. വൈകിയെങ്കിലും അമ്മയ്ക്ക് ആഹാരം പാകംചെയ്യാന്‍ കലം നോക്കുമ്പോള്‍ മരച്ചുവട്ടിലിരുന്ന കലത്തില്‍ നിറയെ ചോറുംകറികളും അവരുടെ അത്ഭുതം പ്രാര്‍ത്ഥനയായി. അമ്മയെ വിളിച്ചുള്ള പ്രാര്‍ത്ഥന തുടര്‍ന്നു. അപ്പോള്‍ അതാ കേള്‍ക്കുന്നു.”മക്കളേ ഞാന്‍ നിങ്ങള്‍ക്കുവേണ്ടി തയ്യാറാക്കിയതാണ് ഈ ആഹാരം. നിങ്ങളുടെ ഭക്തിയില്‍ ഞാന്‍ സന്തുഷ്ടയായി. തീരാദു:ഖത്തില്‍പോലും എന്നെ കൈവിടാത്തവര്‍ക്ക് ഞാന്‍ ദാസിയും തോഴിയുമായിരിക്കും. അങ്ങനെ വേടനും കുടുംബവും 𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 𝒱ℬ𝒯-𝒜𝓈𝓉𝓇ℴ ℒ𝒾𝓋ℯ 𝒢𝓇ℴ𝓊𝓅 അമ്മയ്ക്കു മണ്‍കലങ്ങളില്‍ അര്‍പ്പിച്ച നിവേദ്യവും പരാശക്തിയായ അമ്മ വേടനും കുടുംബത്തിനും നല്‍കിയ ആഹാരവുമാണ്. ചക്കുളത്തുകാവിലെ പൊങ്കാലയുടെ ഐതിഹ്യം. ആണ്ടുതോറും ആയിരക്കണക്കിന് ഭക്തരുടെ മക്കളായ സ്ത്രീജനങ്ങള്‍ ക്ഷേത്രസന്നിധിയില്‍ വൃശ്ചികമാസത്തിലെ തൃക്കാര്‍ത്തികയ്ക്ക് പുത്തന്‍കലങ്ങളില്‍ നിവേദ്യം തയ്യാറാക്കുന്നു. അന്ന് സന്ധ്യയ്ക്ക് കാര്‍ത്തിക സ്തംഭം കത്തിക്കുന്നതോടെ ദേവിയെ എഴുന്നെള്ളിക്കുന്നു.
ഭക്തജനങ്ങളുടെ വിളിച്ചുചൊല്ലി പ്രാര്‍ത്ഥനയുണ്ട്. എല്ലാ മലയാളമാസവും ആദ്യത്തെ വെള്ളിയാഴ്ചയാണിത്. അന്ന് ഭക്തജനങ്ങള്‍ ഒന്നായി പ്രാര്‍ത്ഥന ഉച്ചത്തില്‍ ഏറ്റുചെല്ലുന്നു. എല്ലാ വെള്ളിയാഴ്ചയും മരുന്നുവെള്ളം വിതരണം ഉണ്ട്. അമ്മയുടെ ദിവ്യഔഷധം സൗജന്യമാണ്. ധാരാളം പച്ചമരുന്നുകള്‍ ചേ രുന്ന ഇത് ചര്‍മ്മരോഗങ്ങള്‍ മാറാനും രക്തശുദ്ധിക്കും വിദ്യാഭ്യാസത്തില്‍ ഉല്‍ക്കര്‍ഷമുണ്ടാകാനും ഉപകരിക്കുന്നു. കന്നി മാസത്തിലെ ആയില്യത്തിന് നൂറുംപാലും അര്‍പ്പിക്കുന്നു. ചക്കുളത്തുകാവിലെ നാരിപൂജയ്ക്കു പ്രത്യേക വൈശിഷ്ട്യം. സ്ത്രീകളുടെ പാദം കഴുകി അവരെ ആദരിക്കുന്ന ചടങ്ങ് ഈ ക്ഷേത്രത്തിലല്ലാതെ മേറ്റ്വിടെയും ഉണ്ടെന്നു തോന്നുന്നില്ല. 𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 𝒱ℬ𝒯-𝒜𝓈𝓉𝓇ℴ ℒ𝒾𝓋ℯ 𝒢𝓇ℴ𝓊𝓅 ജാതിമതപ്രായഭേദം കൂടാതെ സ്ത്രീകള്‍ ഈ ചടങ്ങിനെത്തുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ് ക്ഷേത്രമതില്‍ കെട്ടിനകത്ത് ശ്രേഷ്ഠമായ ഒരു പൂജനടക്കുകയാണ്. എല്ലാ സ്ത്രീകളും വെളിയിലേക്ക് ഇറങ്ങിനില്‍ക്കാന്‍ നിര്‍ദ്ദേശമുണ്ടായി. പ്രായമായ ഒരു സ്ത്രീയൊഴികെ എല്ലാവരും വെളിയിലേയ്ക്ക്പോയി. “നിങ്ങളോട് മാത്രം പറയണോ?” എന്ന് ചോദ്യമുണ്ടായി. പ്രായമായവരോട് കരുണ വേണമെന്നും അവര്‍ അവിടെ നിന്നുകൊണ്ട് പൂജ കണ്ടുകൊള്ളാമെന്നും അപേക്ഷിച്ചു. ഇവിടെ ആര്‍ക്കും ഒരു പ്രത്യേകതയും ഇല്ലെന്നുപറഞ്ഞുകൊണ്ട് അവരെ പുറത്താക്കി. അപ്പോള്‍ അവിടെ ശക്തമായ കാറ്റടിക്കാന്‍ തുടങ്ങി. വിളക്കുകള്‍ അണഞ്ഞു. അശുഭലക്ഷണങ്ങള്‍ പലതും കണ്ടു തുടങ്ങി. അവിടെ കൂടിയവരെല്ലാം പരിഭ്രാന്തരായി”ഇവിടെ നില്‍ക്കുന്ന എല്ലാ സ്ത്രീകളുടെയും പാദം കഴുകി പൂജിച്ച് അകത്തുകയറ്റുമ്പോള്‍ അതിലൊരാളായി ഞാനും 𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 𝒱ℬ𝒯-𝒜𝓈𝓉𝓇ℴ ℒ𝒾𝓋ℯ 𝒢𝓇ℴ𝓊𝓅 അകത്തുവരാം”.ദേവിയുടെ അരുളപാടുണ്ടായി. അതിന്റെ സ്മരണയ്ക്കായി അമ്മയോടുള്ള ആദരസൂചകമായി നാരിപൂജ നടത്തിവരുന്നു. പരിസരപ്രദേശങ്ങള്‍ കൂരിരുളില്‍ താഴുമ്പോഴും പദ്മരാഗപ്രഭ വിടര്‍ത്തി പ്രകാശിക്കുകയാണ് ചക്കുളത്തമ്മ. പരിസരവാസികളുടെ ഹൃദയങ്ങളില്‍ ദേവി പ്രകാശമരുളുന്നു.
𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 𝒱ℬ𝒯-𝒜𝓈𝓉𝓇ℴ ℒ𝒾𝓋ℯ 𝒢𝓇ℴ𝓊𝓅
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
🅥▬▬▬▬▬▬🅑▬▬▬▬▬▬🅣
പ്രിയ വായനക്കാർക്ക് ഈ ക്ഷേത്ര വിശേഷം ഇഷ്ടപ്പെട്ടു എന്നുകരുത്തട്ടെ, നാളെ മറ്റൊരു ക്ഷേത്രവശേഷമായി ക്ഷേത്രായനത്തിൽ വീണ്ടും കാണാം, അതോടൊപ്പം ഈ മെസ്സേജ് എഡിറ്ററും VBT-ക്ഷേത്രായന അവതരണ ശൈലി കോപ്പി ചെയ്യരുത് എന്നൊരു അഭ്യർത്ഥനയും നിലവിൽ ക്ഷേത്രായനം പരിപാടി ലഭിച്ചുകൊണ്ടിരിക്കുന്ന ജനപ്രിയ ഗ്രൂപ്പുകൾ താഴെ ചേർക്കുന്നു,
1-അസ്‌ട്രോ ലൈവ് -1 മുതൽ 11
2-താളിയോല -1 മുതൽ 10
3-ഓം ദേവി അമ്മ- 1 മുതൽ 10
4-വള്ളിയാനിക്കാട്ടമ്മ -1 മുതൽ 6
5-അറിവിന്റെ കലവറ -1
6-ബാലേട്ടന്റെ കണ്ണനും കൂട്ടരും-1 മുതൽ 6
7-കാരിക്കോട്ടമ്മ ഗ്രൂപ് 1,2,3,4,6,8,9
🅥▬▬▬▬▬▬🅑▬▬▬▬▬▬🅣
പ്രിയമുള്ളവരേ...
നിങ്ങളുടെ ദേശത്തും ഉണ്ടാകും വിളിച്ചാൽ വിളി കേൾക്കുന്ന ദേവനോ ,ദേവിയോ വാഴുന്ന ഒരു കാവ് അല്ലങ്കിൽ ക്ഷേത്രം, ആ ക്ഷേത്രത്തിനും ഉണ്ടാകും പറയാൻ ഒരുപാടു ഐതിഹ്യ കഥകൾ..നിങ്ങൾക്ക് ആ ക്ഷേത്ര ഐതിഹ്യം അറിയാമെകിൽ ഞങ്ങൾക്ക് അയച്ചു തരിക ക്ഷേത്രായനത്തിലൂടെ ഞങ്ങൾ അത് ഹൈന്ദവ സമൂഹത്തിൽ എത്തിക്കാം. ക്ഷേത്ര വിശേഷം അയച്ചുതരേണ്ട വാട്സ്ആപ്പ് നമ്പർ 9048736080, മെയിൽ ഐഡി:- vbtastrolive@gmail.com നന്ദി
🅥▬▬▬▬▬▬🅑▬▬▬▬▬▬🅣
ക്ഷമാപണം:അക്ഷരതെറ്റിന്
➖➖➖➖➖➖➖➖➖➖
Forward and Share only
➖➖➖➖➖➖➖➖➖➖
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരവേനമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരോപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട് ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ
🎀✿═══❁★☬ॐ☬★❁═══✿🎀
A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
V B T
█║▌█║▌█║▌
അസ്‌ട്രോ ലൈവ്
🎀✿═══❁★☬ॐ☬★❁═══✿🎀
✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇ 🪔🪔🪔🪔🪔🪔🪔🪔
┇ ┇ ┇ ✰🪔
┇ ┇ ✰🪔 𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖
┇ ✰🪔 𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉
✰🪔
No comments:
Post a Comment