Monday, January 4, 2021

ഗുരുവായൂർ തിരുവെങ്കടാചലപതി ക്ഷേത്രം - ത്രിശൂർ 43

  🔥〰〰〰〰♉〰〰〰〰🔥
🌞VBT- ക്ഷേത്രായനം🌞      
  🔥〰〰〰〰♉〰〰〰〰🔥           


നമസ്തേ സജ്ജനങ്ങളെ....  
കേരളത്തിനകത്തും പുറത്തും ഉള്ള ക്ഷേത്രങ്ങളും,കാവുകളും,അവയുടെ ഐതിഹ്യങ്ങളും പരിചയപ്പെടുത്തുന്ന ക്ഷേത്രായനത്തിലേക്കു താങ്കൾക്ക് ഹാർദ്ദവമായ സ്വാഗതം🙏 


ക്ഷേത്രം-43  

ഗുരുവായൂർ തിരുവെങ്കടാചലപതി ക്ഷേത്രം - ത്രിശൂർ    
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

ക്ഷേത്രായനം പ്രധാന പോയന്റ് 

🔥ഗുരുവായൂരിൽ തന്നെ സ്ഥിതിചെയ്യുന്ന മറ്റൊരു ക്ഷേത്രമാണ് ഗുരുവായൂർ തിരുവെങ്കടാചലപതിക്ഷേത്രം.

🔥1977 ജൂൺ 20-ന് മിഥുനമാസത്തിലെ പൂയം നാളിൽ തിരുവെങ്കടാചലപതിഭഗവാന്റെ വിഗ്രഹം ശ്രീകോവിലിൽ പുനഃ പ്രതിഷ്ഠിച്ചു

🔥പുനഃപ്രതിഷ്ഠയ്ക്കുശേഷം ക്ഷേത്രം വൻ ജനപ്രീതിയിലേയ്ക്ക് കുതിച്ചുയർന്നു

ഇനി ക്ഷേത്രവിശേഷങ്ങൾ തുടർന്ന് വായിക്കുക 
✨✨✨✨✨✨✨✨✨✨✨ 

ദക്ഷിണേന്ത്യയിൽ കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ, ക്ഷേത്രനഗരിയായ ഗുരുവായൂരിൽ തന്നെ സ്ഥിതിചെയ്യുന്ന മറ്റൊരു ക്ഷേത്രമാണ് ഗുരുവായൂർ തിരുവെങ്കടാചലപതിക്ഷേത്രം. ലോകപ്രസിദ്ധമായ തിരുപ്പതി ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയും മഹാവിഷ്ണുവിന്റെ മറ്റൊരു ഭാവവുമായ വെങ്കടാചലപതിയും മാതൃദേവതയായ ഭദ്രകാളിയുമാണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠകൾ. 'കേരള തിരുപ്പതി' എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയത്  𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 𝒱ℬ𝒯-𝒜𝓈𝓉𝓇ℴ ℒ𝒾𝓋ℯ 𝒢𝓇ℴ𝓊𝓅 വിശിഷ്ടാദ്വൈതസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ രാമാനുജാചാര്യരാണെന്ന് വിശ്വസിച്ചുവരുന്നു. ക്ഷേത്രമിരിയ്ക്കുന്ന സ്ഥലത്തിന്റെ പേര് 'തിരുവെങ്കടം' എന്നാണ്. ഈ പേരുതന്നെ ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. ഏറെക്കാലം തകർന്ന നിലയിൽ കഴിഞ്ഞിരുന്ന ഈ ക്ഷേത്രം പിന്നീട് 1977-ലാണ് ഇന്ന് കാണുന്ന രീതിയിൽ പുനരാവിഷ്കരിച്ചത്. ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് ഒരു കിലോമീറ്റർ കിഴക്കുമാറി റെയിൽവേ സ്റ്റേഷന്റെ എതിർവശത്താണ് (പാർത്ഥസാരഥിക്ഷേത്രം സ്ഥിതിചെയ്യുന്ന ഭാഗത്തിന്റെ) തിരുവെങ്കടാചലപതിക്ഷേത്രം സ്ഥിതിചെയ്യുന്നത്. 

ക്ഷേത്രനഗരിയായ ഗുരുവായൂരിൽ പ്രധാന ക്ഷേത്രമായ ശ്രീകൃഷ്ണക്ഷേത്രത്തിനും മമ്മിയൂർ മഹാദേവക്ഷേത്രത്തിനും പാർത്ഥസാരഥിക്ഷേത്രത്തിനുമൊപ്പം സവിശേഷമായ സാന്നിദ്ധ്യമായി വെങ്കടാചലപതിക്ഷേത്രം ഉയർന്നുവന്നു. ഗുരുവായൂരിലെ വൈഷ്ണവചൈതന്യം മൂന്നുമടങ്ങാക്കി ഉയർത്തിയത് ഈ ക്ഷേത്രമാണ്. കുറച്ചുകാലം കഴിഞ്ഞപ്പോൾ ക്ഷേത്രത്തിൽ ശ്രീഭദ്രകാളിയെയും പ്രതിഷ്ഠിച്ചു. ഈ ഭഗവതിയെ നാട്ടുകാർ തട്ടകത്തമ്മയായി ഇന്നും ആരാധിച്ചുപോരുന്നു. ടിപ്പു സുൽത്താൻ മലബാർ ആക്രമിച്ചപ്പോൾ സാമൂതിരിയുടെ തെക്കൻ അതിർത്തിപ്രദേശമായിരുന്ന ഗുരുവായൂരിലും ആക്രമണമുണ്ടായി. പ്രധാന ക്ഷേത്രമായ ശ്രീകൃഷ്ണക്ഷേത്രമൊഴികെ അവിടെയുണ്ടായിരുന്ന മിക്ക  𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 𝒱ℬ𝒯-𝒜𝓈𝓉𝓇ℴ ℒ𝒾𝓋ℯ 𝒢𝓇ℴ𝓊𝓅 ക്ഷേത്രങ്ങളും തകർക്കപ്പെട്ടു. വെങ്കടാചലപതിക്ഷേത്രവും അക്കൂട്ടത്തിലുണ്ടായിരുന്നു. ടിപ്പുവിന്റെ പടയാളികൾ കൃഷ്ണശിലാനിർമ്മിതമായിരുന്ന പഴയ വെങ്കടാചലപതിവിഗ്രഹത്തിന്റെ തലയും വലത്തെ കൈകളും വെട്ടിമാറ്റി. എന്നാൽ ഭഗവതിവിഗ്രഹം യാതൊരു കുഴപ്പവുമില്ലാതെ രക്ഷപ്പെട്ടു. അങ്ങനെ കുറേക്കാലം ക്ഷേത്രം ഭഗവതിക്ഷേത്രമായി അറിയപ്പെട്ടു. അംഗഭംഗം സംഭവിച്ച വെങ്കടാചലപതിവിഗ്രഹം പലർക്കും ഒരു ദുഃഖചിത്രമായി കുറേക്കാലം ക്ഷേത്രത്തിൽ തന്നെ കഴിഞ്ഞു. ആരുടേതാണ് ഈ വിഗ്രഹമെന്ന് ആർക്കും തിരിച്ചറിയാൻ കഴിഞ്ഞില്ല.

1974-ൽ ക്ഷേത്രത്തിൽ ദേവപ്രശ്നം നടത്തി. യശഃശരീരനായ ജ്യോതിഷപണ്ഡിതൻ പുതുശ്ശേരി വിഷ്ണു നമ്പൂതിരിയായിരുന്നു പ്രാശ്നികൻ. ഈ ദേവപ്രശ്നത്തിലാണ് വെങ്കടാചലപതിസാന്നിദ്ധ്യം കണ്ടെത്തിയത്. കാലാകാലങ്ങളായി 'തിരുവെങ്കടം' എന്നറിയപ്പെട്ടിരുന്ന സ്ഥലപ്പേരിന്റെ യഥാർത്ഥ കാരണം അന്നാണ് നാട്ടുകാർക്ക് മനസ്സിലായത്. തുടർന്ന് തിരുപ്പതിയിലെത്തിയ നാട്ടുകാർ അന്നത്തെ പെരിയ ജീയർസ്വാമികളുടെ അനുഗ്രഹാശിസ്സുകളോടെ ഒരു വിഗ്രഹം വാങ്ങുകയും ദക്ഷിണേന്ത്യയിലെ എല്ലാ പ്രധാന ക്ഷേത്രങ്ങളിലും എഴുന്നള്ളിച്ച് ഗുരുവായൂരിലെത്തിയ്ക്കുകയും ചെയ്തു. ഇതിനോടകം തന്നെ ക്ഷേത്ര പുനരുദ്ധാരണവും കഴിഞ്ഞു. 1977 ജൂൺ 20-ന് മിഥുനമാസത്തിലെ പൂയം നാളിൽ  𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 𝒱ℬ𝒯-𝒜𝓈𝓉𝓇ℴ ℒ𝒾𝓋ℯ 𝒢𝓇ℴ𝓊𝓅 തിരുവെങ്കടാചലപതിഭഗവാന്റെ വിഗ്രഹം ശ്രീകോവിലിൽ പ്രതിഷ്ഠിച്ചു. അന്നത്തെ ഗുരുവായൂർ വലിയ തന്ത്രിയായിരുന്ന യശഃശരീരനായ പുഴക്കര ചേന്നാസ് പരമേശ്വരൻ നമ്പൂതിരിപ്പാടാണ് പ്രതിഷ്ഠാകർമ്മം നിർവ്വഹിച്ചത്. എല്ലാറ്റിനും ചുക്കാൻ പിടിയ്ക്കാൻ ഗുരുവായൂർ ക്ഷേത്രത്തിലെ പാരമ്പര്യാവകാശിയായിരുന്ന യശഃശരീരനായ തിരുവെങ്കടം വാര്യത്ത് രാമചന്ദ്രവാര്യരുമുണ്ടായിരുന്നു. പുനഃപ്രതിഷ്ഠയ്ക്കുശേഷം ക്ഷേത്രം വൻ ജനപ്രീതിയിലേയ്ക്ക് കുതിച്ചുയർന്നു. ക്ഷേത്രഭരണത്തിന് ഒരു കമ്മിറ്റിയും നിലവിൽ വന്നു. ഇന്ന് വളരെ നല്ല രീതിയിലാണ് മുന്നോട്ട് പോയിക്കൊണ്ടിരിയ്ക്കുന്നത്. ഗുരുവായൂരിൽ വരുന്ന നിരവധി ഭക്തർ ഈ കൊച്ചു തിരുപ്പതിയിലും ദർശനത്തിന് വരാറുണ്ട്.

ഗുരുവായൂർ പട്ടണത്തിന്റെ കിഴക്കുഭാഗത്ത് റെയിൽവേ സ്റ്റേഷന്റെ പുറകിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കോട്ടാണ് ക്ഷേത്രദർശനമെങ്കിലും പടിഞ്ഞാറുഭാഗത്താണ് പ്രധാന പ്രവേശന കവാടം. കവാടത്തിന്റെ തൊട്ടുമുന്നിൽ ഒരു അരയാൽമരം കാണാം. ഹൈന്ദവവിശ്വാസപ്രകാരം പുണ്യവൃക്ഷമായ അരയാലിന്റെ മുകളിൽ ബ്രഹ്മാവും നടുക്ക് വിഷ്ണുവും അടിയിൽ ശിവനും  𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 𝒱ℬ𝒯-𝒜𝓈𝓉𝓇ℴ ℒ𝒾𝓋ℯ 𝒢𝓇ℴ𝓊𝓅 കുടികൊള്ളുന്നു. അതായത് അരയാൽ ത്രിമൂർത്തീസ്വരൂപമായി പൂജിയ്ക്കപ്പെടുന്നു. ദിവസവും രാവിലെ അരയാലിനെ ഏഴുവലം വയ്ക്കുന്നത് ഉത്തമമായി കണക്കാക്കപ്പെടുന്നു. അരയാലിന്റെ വടക്കുവശത്ത് 'താഴത്തെക്കാവ്' എന്ന പേരിൽ ഒരു ചെറിയ ദേവീക്ഷേത്രവും അതിനോടുചേർന്നുള്ള മുഖപ്പും കാണാം. വെങ്കടാചലപതിക്ഷേത്രത്തിന്റെ ഉപക്ഷേത്രമാണ് ഈ ക്ഷേത്രം. ശാന്തസ്വരൂപിണിയായ ദുർഗ്ഗാദേവിയാണ് ഇവിടെ പ്രതിഷ്ഠ. കിഴക്കോട്ട് ദർശനം. തെക്കുവശത്ത് തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ ഉടമസ്ഥതയിലുള്ള ഒരു കല്യാണമണ്ഡപവുമുണ്ട്. ഇതിനടുത്താണ് ആനകളെ നിർത്തുന്ന സ്ഥലം. ഇവയൊഴിച്ചുനിർത്തിയാൽ ചുറ്റും മരങ്ങളും മണൽപ്പരപ്പുമാണ്. 𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 𝒱ℬ𝒯-𝒜𝓈𝓉𝓇ℴ ℒ𝒾𝓋ℯ 𝒢𝓇ℴ𝓊𝓅 
അരയാൽ പിന്നിട്ടുകഴിഞ്ഞാൽ മനോഹരമായ പടിഞ്ഞാറേ ഗോപുരത്തിന് മുന്നിലെത്താം. രണ്ടുനിലകളോടുകൂടിയ ഈ ഗോപുരം അടുത്ത കാലത്ത് പണിതതാണ്. തൃശ്ശൂർ തിരുവമ്പാടി ക്ഷേത്രത്തിലെ ഗോപുരം പോലെ ഇവിടെയും പ്രധാന വാതിലിന് ഇരുവശവുമായി രണ്ട് ചെറിയ വാതിലുകൾ കാണാം. തെക്കേ വാതിലിനടുത്ത് പ്രത്യേകം ശ്രീകോവിലിൽ രാമാനുജാചാര്യരുടെ പ്രതിഷ്ഠയുണ്ട്.
അകത്തുകടന്നാൽ പടിഞ്ഞാറേ നടയിൽ പ്രത്യേകിച്ചൊന്നും കാണേണ്ടതില്ല, വടക്കുഭാഗത്തെ വഴിപാട് കൗണ്ടറും തെക്കുഭാഗത്തെ പാട്ടമ്പലവുമൊഴിച്ചുനിർത്തിയാൽ. ദർശനവശമായ കിഴക്കുഭാഗത്ത്  𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 𝒱ℬ𝒯-𝒜𝓈𝓉𝓇ℴ ℒ𝒾𝓋ℯ 𝒢𝓇ℴ𝓊𝓅 കൊടിമരവും വലിയ ബലിക്കല്ലുമുണ്ട്. ഭഗവദ്വാഹനമായ ഗരുഡനെ ശിരസ്സിലേറ്റുന്ന ക്ഷേത്രത്തിലെ പഞ്ചലോഹക്കൊടിമരം 2009-ലാണ് പ്രതിഷ്ഠിച്ചത്. കൊടിമരത്തിനപ്പുറത്തുള്ള ബലിക്കല്ല് കാഴ്ചയിൽ വളരെ ചെറുതാണ്. അതിനാൽ പുറത്തുനിന്ന് നോക്കിയാൽ തന്നെ ഭഗവദ്വിഗ്രഹം കാണാൻ സാധിയ്ക്കും. കിഴക്കേ ഗോപുരത്തിനപ്പുറം കൊടുംകാടാണ്. അവിടെനിന്ന് അല്പം മാറി ക്ഷേത്രക്കുളം സ്ഥിതിചെയ്യുന്നു.

ക്ഷേത്രത്തിന്റെ തെക്കുഭാഗത്ത് ക്ഷേത്രം വക ഓഡിറ്റോറിയമുണ്ട്. തെക്കുപടിഞ്ഞാറുഭാഗത്ത് പ്രദക്ഷിണവഴിയ്ക്കുള്ളിൽ അയ്യപ്പസ്വാമിയുടെ പ്രതിഷ്ഠയോടുകൂടിയ ശ്രീകോവിലും കാണാം. ഇവയ്ക്ക് പുറകിലാണ് പാട്ടമ്പലം. തിരുവെങ്കടത്തമ്മയുടെ കളമെഴുത്തും പാട്ടും നടക്കുന്ന സ്ഥലം എന്ന അർത്ഥത്തിലാണ് പാട്ടമ്പലം പണിതിരിയ്ക്കുന്നത്. ഗുരുവായൂർ ക്ഷേത്രത്തിലെ കൂത്തമ്പലവുമായി രൂപത്തിൽ വളരെയധികം സാദൃശ്യം ഇതിനുണ്ട്. വടക്കുപടിഞ്ഞാറുഭാഗത്ത് നാഗദൈവങ്ങളുടെയും  𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 𝒱ℬ𝒯-𝒜𝓈𝓉𝓇ℴ ℒ𝒾𝓋ℯ 𝒢𝓇ℴ𝓊𝓅 ബ്രഹ്മരക്ഷസ്സിന്റെയും പ്രതിഷ്ഠകളുണ്ട്. വടക്കുഭാഗത്ത് ഊട്ടുപുര പണിതിരിയ്ക്കുന്നു. താരതമ്യേന പുതിയ ഊട്ടുപുരയാണിത്. 2017-ൽ പണിത ഈ ഊട്ടുപുരയിൽ വിശേഷദിവസങ്ങളിൽ ഊട്ട് നടത്തിവരുന്നു. അടുത്തുതന്നെ ഒരു മരവുമുണ്ട് 

ചതുരാകൃതിയിൽ തീർത്ത ഇരുനില ശ്രീകോവിലാണ് ക്ഷേത്രത്തിലുള്ളത്. താരതമ്യേന വളരെ ചെറിയൊരു നിർമ്മിതിയാണിത്. കരിങ്കല്ലിൽ തീർത്ത ശ്രീകോവിലിന്റെ ഇരുനിലകളും ചെമ്പുമേഞ്ഞിട്ടുണ്ട്. മുകളിൽ സ്വർണ്ണത്താഴികക്കുടം ശോഭിച്ചുനിൽക്കുന്നു. ശ്രീകോവിലിനകത്ത് രണ്ട് മുറികളാണ്. അവയിൽ പടിഞ്ഞാറുഭാഗത്തുള്ളതാണ് വിഗ്രഹം പ്രതിഷ്ഠിച്ച ഗർഭഗൃഹം. നാലടി ഉയരം വരുന്ന  𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 𝒱ℬ𝒯-𝒜𝓈𝓉𝓇ℴ ℒ𝒾𝓋ℯ 𝒢𝓇ℴ𝓊𝓅 വെങ്കടാചലപതിവിഗ്രഹം കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിച്ചിരിയ്ക്കുന്നു. തിരുപ്പതിയിലെപ്പോലെ ഭീമാകാരമായ സ്വയംഭൂവിഗ്രഹമല്ല ഇത്. ചതുർബാഹുവായ ഭഗവാൻ പുറകിലെ വലതുകയ്യിൽ സുദർശനചക്രവും പുറകിലെ ഇടതുകയ്യിൽ പാഞ്ചജന്യം ശംഖും ധരിച്ചിട്ടുണ്ട്. മുന്നിലെ വലതുകൈ അഭയമുദ്രാങ്കിതമാണ്. മുന്നിലെ ഇടതുകൈ ഇടത്തെ തുടയോട് ചേർത്തുവച്ചിരിയ്ക്കുന്നു.  𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 𝒱ℬ𝒯-𝒜𝓈𝓉𝓇ℴ ℒ𝒾𝓋ℯ 𝒢𝓇ℴ𝓊𝓅 വിശ്വപ്രകൃതിയുടെ മൂലതേജസ്സിനെ മുഴുവൻ ആവാഹിച്ചുകൊണ്ട് സാക്ഷാൽ വെങ്കടാചലപതി, ഗുരുവായൂരിലെ കൊച്ചുതിരുപ്പതി ശ്രീലകത്ത് കുടികൊള്ളുന്നു. ശ്രീകോവിൽ താരതമ്യേന പുതിയ നിർമ്മിതിയായതിനാൽ ചുവർച്ചിത്രങ്ങളോ ദാരുശില്പങ്ങളോ ഒന്നും തന്നെ ഇതിനെ അലംകൃതമാക്കുന്നില്ല. എങ്കിലും സ്വതേ മനോഹരമായ ഒരു നിർമ്മിതിയാണിത്. വടക്കുവശത്ത് ഓവ് കാണാം. അഭിഷേകജലം ഇതിലൂടെ ഒഴുകിപ്പോകുന്നു. 
ഉപദേവതകൾ ആയി ഗണപതി,സരസ്വതി,അയ്യപ്പൻ,നാഗദൈവങ്ങൾ,രക്ഷസ്സ്,രാമാനുജാചാര്യർ എന്നിവരും ഉണ്ട്  𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 𝒱ℬ𝒯-𝒜𝓈𝓉𝓇ℴ ℒ𝒾𝓋ℯ 𝒢𝓇ℴ𝓊𝓅 
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
🅥▬▬▬▬▬▬🅑▬▬▬▬▬▬🅣
പ്രിയ വായനക്കാർക്ക്  ഈ ക്ഷേത്ര വിശേഷം ഇഷ്ടപ്പെട്ടു എന്നുകരുത്തട്ടെ, നാളെ മറ്റൊരു ക്ഷേത്രവശേഷമായി ക്ഷേത്രായനത്തിൽ വീണ്ടും കാണാം, അതോടൊപ്പം ഈ മെസ്സേജ് എഡിറ്ററും VBT-ക്ഷേത്രായന അവതരണ ശൈലി കോപ്പി ചെയ്യരുത് എന്നൊരു അഭ്യർത്ഥനയും നിലവിൽ ക്ഷേത്രായനം പരിപാടി ലഭിച്ചുകൊണ്ടിരിക്കുന്ന ജനപ്രിയ ഗ്രൂപ്പുകൾ താഴെ ചേർക്കുന്നു,
1-അസ്‌ട്രോ ലൈവ് -1 മുതൽ 11
2-താളിയോല -1 മുതൽ 10
3-ഓം ദേവി അമ്മ- 1 മുതൽ 10
4-വള്ളിയാനിക്കാട്ടമ്മ -1 മുതൽ 6
5-അറിവിന്റെ കലവറ -1 
6-ബാലേട്ടന്റെ കണ്ണനും കൂട്ടരും-1 മുതൽ 6
7-കാരിക്കോട്ടമ്മ ഗ്രൂപ് 1,2,3,4,6,8,9
🅥▬▬▬▬▬▬🅑▬▬▬▬▬▬🅣
പ്രിയമുള്ളവരേ...
നിങ്ങളുടെ ദേശത്തും ഉണ്ടാകും വിളിച്ചാൽ വിളി കേൾക്കുന്ന ദേവനോ ,ദേവിയോ വാഴുന്ന ഒരു കാവ് അല്ലങ്കിൽ ക്ഷേത്രം, ആ ക്ഷേത്രത്തിനും ഉണ്ടാകും പറയാൻ ഒരുപാടു ഐതിഹ്യ കഥകൾ..നിങ്ങൾക്ക് ആ  ക്ഷേത്ര ഐതിഹ്യം അറിയാമെകിൽ ഞങ്ങൾക്ക് അയച്ചു തരിക ക്ഷേത്രായനത്തിലൂടെ ഞങ്ങൾ അത് ഹൈന്ദവ സമൂഹത്തിൽ എത്തിക്കാം. ക്ഷേത്ര വിശേഷം അയച്ചുതരേണ്ട വാട്സ്ആപ്പ് നമ്പർ  9048736080, മെയിൽ ഐഡി:- vbtastrolive@gmail.com നന്ദി
🅥▬▬▬▬▬▬🅑▬▬▬▬▬▬🅣
ക്ഷമാപണം:അക്ഷരതെറ്റിന്‌ 
➖➖➖➖➖➖➖➖➖➖
Forward and Share only
➖➖➖➖➖➖➖➖➖➖
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരവേനമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരോപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ  ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ
🎀✿═══❁★☬ॐ☬★❁═══✿🎀
                A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
                   V            B            T
                  █║▌█║▌█║▌
                  അസ്‌ട്രോ ലൈവ് 
🎀✿═══❁★☬ॐ☬★❁═══✿🎀
    ✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇​   🪔🪔🪔🪔🪔🪔🪔🪔​
┇ ┇ ┇ ✰🪔  
┇ ┇ ✰🪔       𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖 
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉 
✰🪔

No comments:

Post a Comment