Monday, April 12, 2021

എങ്ങനെ വിഷുക്കണി ഒരുക്കാം?

⚜എങ്ങനെ വിഷുക്കണി ഒരുക്കാം?⚜ 
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

 𝓐𝓼𝓽𝓻𝓸 𝓛𝓲𝓿𝓮 𝓗𝓲𝓰𝓱𝓵𝓲𝓰𝓱𝓽𝓼
▬▬▬▬▬▬🔱▬▬▬▬▬▬ 

★ കണിക്ക് ആദ്യമായി വേണ്ടത് മനോഹരമായ ശ്രീ കൃഷ്ണ വിഗ്രഹം തന്നെയാണ്, പുഞ്ചിരി തൂകി നിൽക്കുന്ന കണ്ണൻ ആണെകിൽ കുറച്ചു കൂടി കേമം ആയി.

★ അടുത്തതായി വേണ്ടത് നല്ല സ്വർണ്ണ നിറത്തിലെ ഓട്ടുരുളി ആണ്, പിന്നെ കുറച്ചു കൊന്നപ്പൂക്കളും കൂടി ആകുമ്പോൾ കണിവെക്കാൻ ഉള്ള ആദ്യ ഘട്ടങ്ങൾ തയ്യാറായി.

★ വിഷുദിനപ്പുലരിയിൽ വീട്ടിലെ പ്രായം ചെന്ന അംഗം എഴുന്നേറ്റ്‌ വിളക്കുകൊളുത്തി കണി കാണുന്നു അതിനുശേഷം വീട്ടിലെ മറ്റ്‌ അംഗങ്ങളെ വിളിച്ചുണര്‍ത്തി കണികാണിക്കുന്നു. അതിനുശേഷം വീട്ടിലെ കന്നുകാലികളെയും കണി കാണിക്കാം.

തുടർന്ന് വായിക്കാം 
▬▬▬▬▬▬▬▬▬▬▶️

വിഷു എന്ന ആഘോഷത്തെ ഓര്‍ക്കുമ്പോള്‍ മനസിലേക്ക് ആദ്യം എത്തുന്നത് വിഷുക്കണിയാണ്.
പിന്നെ കുറെ പടക്കം പൊട്ടിക്കലും ,അതിനു ശേഷം ലഭിക്കുന്ന വിഷു  കൈനീട്ടവും പിന്നീട് കുടുംബത്തോടൊപ്പം ഉള്ള വിഷു കഞ്ഞി കുടിക്കലും കൂടി ആകുമ്പോൾ ആഹാ മനസ് നിറയും ഒരുപിടി കൊന്നപ്പൂ പോലെ.... ഇതു തന്നെയാണ് വിഷുവിന്റെ പ്രതേകതയും....

ആസ്ട്രോ ലൈവ് ഇന്ന് ചിന്ദിക്കുന്നത് മനോഹരമായി എങ്ങനെ കണിയൊരുക്കാം എന്നതാണ് ,ആദ്യമായി  വിഷു കണി ഒരുക്കേണ്ടത് കുടുംബത്തിലെ എല്ലാ അംഗങ്ങളും ചേർന്ന് സന്തോഷത്തോടുകൂടി ആകണം 

കണിക്ക് ആദ്യമായി വേണ്ടത് മനോഹരമായ ശ്രീ കൃഷ്ണ വിഗ്രഹം തന്നെയാണ്, പുഞ്ചിരി തൂകി നിൽക്കുന്ന കണ്ണൻ ആണെകിൽ കുറച്ചു കൂടി കേമം ആയി 

അടുത്തതായി വേണ്ടത് നല്ല സ്വർണ്ണ നിറത്തിലെ ഓട്ടുരുളി ആണ്, പിന്നെ കുറച്ചു കൊന്നപ്പൂക്കളും കൂടി ആകുമ്പോൾ കണിവെക്കാൻ ഉള്ള ആദ്യ ഘട്ടങ്ങൾ തയ്യാറായി 

ഇനി കണി എങ്ങനെ ഒരുക്കാം എന്ന് നോക്കാം 

ഒന്നുകിൽ പൂജാമുറി അല്ലകിൽ വീട്ടിലെ ഹാളിൽ, മേശയിൽ ആയി  ഒരു അലക്കിയ മുണ്ട് വിരിക്കുക ശേഷം ശ്രീ കൃഷ്ണ  വിഗ്രഹം അതിൽ വെക്കുക പിന്നീട് വിഗ്രഹത്തെ മഞ്ഞ പട്ടു കൊണ്ട് ഉടുപ്പിക്കണം 

ഓട്ടുരുളി എടുത്ത്  അലക്കിയ മുണ്ട് , സ്വര്‍ണം, വാൽക്കണ്ണാടി, കണിവെള്ളരി, വെറ്റില, അടക്ക, കണ്മഷി, ചാന്ത്, സിന്ദൂരം, നാരങ്ങ, മാമ്പഴം, പഴുത്ത ചക്ക, നാളികേരപാതി , നാണയങ്ങൾ , നോട്ടുകെട്ടുകൾ ,നാളികേരപാതി ,അരി, നെല്ല് , പച്ചക്കറികൾ കണിക്കൊന്ന പ്പൂവ്  അഞ്ചു തിരിയിട്ട് നെയ്യ് ഒഴിച്ച് കത്തിച്ച നിലവിളക്ക് ,  എന്നിവ കൊണ്ട് നന്നായി അലങ്കരിക്കണം 

വാൽക്കണ്ണാടി ഭഗവതിയെ സങ്കൽപ്പിച്ചാണ് ഉരുളിയിൽ വയ്ക്കുന്നത്. ഉരുളി പ്രപഞ്ചിൻ്റെ പ്രതീകമാണെന്നും അതിൽ നിറയുന്നത് കാലപുരുഷനായ മഹാവിഷ്ണുവാണെന്നുമാണ് ഒരു സങ്കൽപ്പം. കണിക്കൊന്ന പൂക്കൾ കാലപുരുഷൻ്റെ കിരീടമാണ്. കണിവെള്ളരി മുഖം,വിളക്കിലെ തിരികൾ  കണ്ണുകള്‍, ആയും 
വാല്‍ക്കണ്ണാടി മനസ്സ് ആയും ,ഗ്രന്ഥം വാക്കുകള്‍ ആണെന്നും ആണ് ആ സങ്കല്‍പം. വിഷുക്കൈനീട്ടമാകട്ടെ ധനലക്ഷ്മിയെ ആദരിക്കലാണ്.

വിഷുദിനപ്പുലരിയിൽ വീട്ടിലെ പ്രായം ചെന്ന അംഗം എഴുന്നേറ്റ്‌ വിളക്കുകൊളുത്തി കണി കാണുന്നു അതിനുശേഷം വീട്ടിലെ മറ്റ്‌ അംഗങ്ങളെ വിളിച്ചുണര്‍ത്തി കണികാണിക്കുന്നു. അതിനുശേഷം വീട്ടിലെ കന്നുകാലികളെയും കണി കാണിക്കാം ശേഷം പടക്കങ്ങൾ പൂത്തിരികൾ എന്നിവ കത്തിച്ചു ആഘോഷിക്കാം, പിന്നീട് കുളി കഴിഞ്ഞു മുതിർന്ന ആളുകളിൽ നിന്നും സന്തോഷത്തോടെ കൈനീട്ടം വാങ്ങാം അതിപ്പോൾ 500 അല്ലകിൽ ആയിരം എന്നിവ വേണം എന്നില്ല പകരം ഒരു രൂപ നാണയം ആയാലും മതി, കൈനീട്ടം ഒരിക്കലും ചോദിച്ചു വാങ്ങരുത് , അത് മുതിർന്നവരിൽ നിന്നും സന്തോഷത്തോടെ തന്നെ സ്വീകരിക്കണം ഈ സന്തോഷം സമൃദ്ധി ഒരു വർഷത്തോളം നിലനിക്കുന്നു എന്നാണ് വിശ്വാസം തുടർന്ന് രാവിലെ സാദിക്കും എങ്കിൽ ശ്രീ കൃഷണ ക്ഷേത്ര ദർശനം ആകാം...പിന്നീട് കുടുംബത്തോടൊന്നിച്ചു വിഷു കഞ്ഞിയോ അല്ലകിൽ സദ്യയോ ആകാം ഏവർക്കും അശ്വര്യപൂര്ണമായ ഒരു വിഷു അസ്‌ട്രോ ലൈവ് ആശംസിക്കുന്നു....
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
═══════════════
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരവേനമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരോപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  VBT യുടെ ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ
🎀✿═══❁★☬ॐ☬★❁═══✿🎀
                A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
                   V            B            T
                  █║▌█║▌█║▌
                  അസ്‌ട്രോ ലൈവ് 
🎀✿═══❁★☬ॐ☬★❁═══✿🎀
    ✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇​   🪔🪔🪔🪔🪔🪔🪔🪔​
┇ ┇ ┇ ✰🪔  
┇ ┇ ✰🪔       𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖 
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉 
✰🪔 

No comments:

Post a Comment