Tuesday, May 4, 2021

വസൂരി,ചിക്കൻപോക്സ് ആചരണം

 ⚜വസൂരി,ചിക്കൻപോക്സ്, ഉള്ളപ്പോൾ എങ്ങനെ ആചരിക്കണം ?⚜ 
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

 𝓐𝓼𝓽𝓻𝓸 𝓛𝓲𝓿𝓮 𝓗𝓲𝓰𝓱𝓵𝓲𝓰𝓱𝓽𝓼
▬▬▬▬▬▬🔱▬▬▬▬▬▬ 

★ പകർച്ചവ്യാധികൾ എന്ന് പൊതുവെ പറയും എങ്കിലും വസൂരി, ചിക്കൻപോക്സ്,എന്നിവയെ നമ്മുടെ പൂർവികർ ആത്മീയം ആയിട്ടാണ് കാണൂന്നത്,അല്ലങ്കിൽ ആചരിക്കുന്നത്

★ അസുഖം കണ്ടുതുടങ്ങിയാൽ പേടിക്കാതെ തികഞ്ഞ ആത്മവിശ്വാസത്തോടെയും ഈശ്വര ഭജനത്തോടെയും അസുഖത്തെ നേരിടണം

★ രോഗിക്ക് അവരുടെ ആവശ്യാനുസരണം ഇഷ്ടപെടുന്ന ഭക്ഷണ പദാര്ഥങ്ങള് നൽകാം, പഴ വര്ഗങ്ങള് ധാരാളം കൊടുക്കുക  അതോടൊപ്പം ചെറിയുള്ളി തിരുമി പഴയ കഞ്ഞിയിൽ തൈര് ഒഴിച്ച്  ദിവസവും നൽകണം , രോഗിയുടെ ശരീരത്തിലെ ചൂടിനെ ശമിപ്പിക്കാൻ ഇതു സഹായകമാകും 

തുടർന്ന് വായിക്കാം 
▬▬▬▬▬▬▬▬▬▬▶️

പകർച്ചവ്യാധികൾ എന്ന് പൊതുവെ പറയും എങ്കിലും വസൂരി, ചിക്കൻപോക്സ്,എന്നിവയെ നമ്മുടെ പൂർവികർ ഒരു ദെയിവീകം ആയിട്ടാണ് കാണൂന്നത് , അതിനാൽ തന്നെ അസുഖം കണ്ടുതുടങ്ങിയാൽ പേടിക്കരുത് തികഞ്ഞ ആത്മവിശ്വാസത്തോടെയും ഈശ്വര ഭജനത്തോടെയും അസുഖത്തെ നേരിടണം 

ഇംഗ്ളീഷ് മരുന്നുകൾ കഴിച്ചു പ്രശ്നം വഷളാക്കരുത് പകരം രോഗിയെ വൃത്തിയുള്ള ഒരു മുറിയിൽ വിശ്രമിക്കാൻ അനുവദിക്കുക , അതിനായി പുല്പായ വിരിച്ചു അരിവേപ്പിന്റെ ഇല പുല്പായയിൽ വിതറി രോഗിയെ കിടത്താം  ശേഷം രോഗിക്ക് ക്ഷീണം അകറ്റാൻ ആയി ഇളനീർ ഇടക്ക് നൽകാം ,അതോടൊപ്പം വീട്ടിൽ ഉള്ളവർ  വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും , തികഞ്ഞ ഈശ്വര ഭക്തിയോടെ നാമങ്ങൾ പാരായണം ചെയ്തു ദേവിയെ ഭജിക്കണം , വീട്ടിൽ അമ്മയോ ,അമ്മക്ക് സ്ഥാനം വരാവുന്ന ആരെങ്കിലും ദിവസവും രാവിലെയും വൈകുന്നേരവും മുങ്ങിക്കുളിച്ചു ഭഗവതിയെ ധ്യാനിച്ച് അറിഞ്ഞോ അറിയാതെയോ ചെയ്ത അപരാധങ്ങൾക്കു മാപ്പു പറയണം , ശേഷം രോഗിയുടെ ശരീരത്തിൽ ചൊറിച്ചിൽ അനുഭവപ്പെട്ടാൽ കൈകൊണ്ടു ചെറിയാനും നഖം തട്ടാനും പാടില്ല അതിനായി ഒരു പിടി അറിവേപ്പിന്റെ ഇല രോഗിക്ക് കൊടുക്കുക ,ആര്യവേപ്പ് ഔഷധം ആയതിനാൽ അതിന്റെ ഇല തട്ടി കുരുക്കൾ പൊട്ടിയാലും യാതൊന്നും സംഭവിക്കില്ല  അതോടൊപ്പം കാഴ്ച്ച ശക്തിക്കു കോട്ടം സംഭവിക്കാതിരിക്കാൻ ചെറിയുള്ളി പിഴിഞ്ഞ് നീരെടുത്തു കണ്ണിൽ ഒഴിച്ച് കൊടുക്കണം

രോഗി കിടക്കുന്ന പരിസരത്തു അവർ കേൾക്കുന്ന രീതിയിൽ ഉള്ള ഒച്ചയോ സംസാരമോ വഴക്കോ അരുത് , അതോടൊപ്പം മൽസ്യ മാംസാദികൾ പൂർണമായും ഒഴിവാക്കേണ്ടാതാണ്, അതുപോലെ പപ്പടം വറുക്കുക ,കടുകു പൊട്ടിക്കുക എന്നിവ രോഗിയുടെ ശരീരത്തിലെ കുരുക്കളുടെ എണ്ണം കൂട്ടുന്നതിനും  കാരണമാകും , കടുക് രോഗി കിടക്കുന്ന ഏഴു വീടിനപ്പുറത്തെ പൊട്ടിക്കാൻ പാടുള്ളു എന്നാണ് പഴമക്കാർ പറയുന്നത്, വസൂരിമാലയ്ക്ക് കണ്ണും ചെവിയും കാലുമില്ലല്ലോ. അതിനാൽ ആ ദേവത മണം പിടിച്ചും നിരങ്ങിയും ചെന്നാണ് മനു‌ഷ്യരെ ബാധിക്കുന്നതെന്നും പറയപ്പെടുന്നു രോഗം മൂർച്ഛിക്കുകയാണെകിൽ, അല്ലങ്കിൽ ഒരുപാട് അവശനിലയിൽ എത്തുകയാണെകിൽ വെളിച്ചപ്പാടിനെയോ, മാരിയമ്മൻ ക്ഷേത്ര പൂജാരിയുടെയോ നിർദ്ദേശങ്ങൾ സ്വീകരിക്കാം  

പാലക്കാടൻ ശൈലി നോക്കിയാൽ രോഗിയുടെ വീട്ടിൽ ഉള്ള ആരെങ്കിലും മാരിയമ്മൻ ക്ഷേത്രദർശനം നടത്തി പാർത്ഥനകൾ ആകാം അവിടുന്ന് പ്രസാദം ആയി കിട്ടുന്ന തീർത്ഥം , പഴം ,ഭസ്മം എന്നിവ രോഗിക്ക് നൽകാം അതോടൊപ്പം രോഗിക്ക് അവരുടെ ആവശ്യാനുസരണം ഇഷ്ടപെടുന്ന ഭക്ഷണ പദാര്ഥങ്ങള് നൽകാം, പഴ വര്ഗങ്ങള് ധാരാളം കൊടുക്കുക  അതോടൊപ്പം ചെറിയുള്ളി തിരുമി പഴയ കഞ്ഞിയിൽ തൈര് ഒഴിച്ച്  ദിവസവും നൽകണം , രോഗിയുടെ ശരീരത്തിലെ ചൂടിനെ ശമിപ്പിക്കാൻ ഇതു സഹായകമാകും .. ഈ രീതിയിൽ തുടരുമ്പോൾ ഏകദേശം 15 ദിവസത്തിനുള്ളിൽ തന്നെ രോഗം ശമിക്കാൻ തുടങ്ങുകയും കുരുക്കൾ കരിഞ്ഞു കൊഴിഞ്ഞു പോകുകയും ചെയ്യുന്നു.

മുകളിൽ പറഞ്ഞ കാര്യങ്ങളിൽ പരിഹാസമോ പുച്ഛവും അരുത് എന്ന് പറയപ്പെടുന്നു ശരിയായ രീതിയിൽ  ആചരിക്കുകയാണെകിൽ ഒരുതവണ വന്ന അസുഗം പിന്നീടുവരുകയില്ല എന്നുമാത്രമല്ല , മറ്റുള്ളവരിലേക്ക് പകരുകയും ഇല്ല , അസുഖം പകരുന്ന കണക്കു നോക്കിയാൽ ഒരാൾക്ക് വന്നാൽ ഒന്നിലൂടെ തന്നെ അസുഗം മാറാറുണ്ട് ഇല്ലങ്കിൽ മൂന്നുപേർക്ക് , അതുകഴിഞ്ഞാൽ ഏഴുപേർക്ക് എന്നിങ്ങനെ ആണ് അസുഖം വരുന്നത് 
2 ,4 ,6  എന്നീരീതിയിൽ അസുഖം വീട്ടിൽ ഉള്ളവരെ ബാധിക്കുന്നില്ല എന്നതും ഒരാൾ കുളിച്ചതിനു ശേഷം അതിനെ പിറ്റേ ദിവസം മാത്രമേ അടുത്ത ആൾക്ക് പനി വരുകയുള്ളു എന്നതും ഒരു ദെയ്‌വീകതയെ എടുത്തു കാണിക്കുന്നു, 

പൂർണമായി കുരുക്കൾ കൊഴിഞ്ഞു തുടങ്ങിയാൽ അറിവേപ്പിന്റെ ഇലയും പച്ച മഞ്ഞളും ഇട്ടു വെള്ളം തിളപ്പിച്ച് ആ വെള്ളത്തിൽ രോഗിയെ കുളിപ്പിക്കുകയും രോഗിയുടെ കരിഞ്ഞ വ്രണത്തിൽ പച്ചമഞ്ഞൾ അറിവേപ്പിന്റെ ഇല എന്നിവ അരച്ച കുഴമ്പു പുരട്ടുകയും ചെയ്യുക രോഗവും പാടും മാറി സുഖം പ്രാപിക്കും .. പൂർണമായി ക്ഷീണം മാറി കഴിഞ്ഞാൽ ക്ഷേത്ര ദർശനം ആകാം അതിനു ശേഷം ജോലിയിക്കും പോകാം , അമ്മെ ശരണം.

മുകളിൽ കൊടുത്തിരിക്കുന്നത് പാലക്കാടൻ ശൈലിയിൽ ഉള്ള ആചരണം ആണ് ,ചെറുപ്പകാലം മുതൽ കണ്ടുശീലിച്ചത് എഴുതി എന്നുമാത്രം , പ്രാദേശിക തലത്തിലും, മറ്റു ജില്ലകളിലും ആചരണങ്ങൾക്കു വെത്യാസം ഉണ്ടാകാം, 

ലേഖനം :- ഷിനിൽ ഷാജി വാര്യത്ത് 
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
═══════════════
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരവേനമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരോപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  VBT യുടെ ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ
🎀✿═══❁★☬ॐ☬★❁═══✿🎀
                A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
                   V            B            T
                  █║▌█║▌█║▌
                  അസ്‌ട്രോ ലൈവ് 
🎀✿═══❁★☬ॐ☬★❁═══✿🎀
    ✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇​   🪔🪔🪔🪔🪔🪔🪔🪔​
┇ ┇ ┇ ✰🪔  
┇ ┇ ✰🪔       𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖 
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉 
✰🪔

No comments:

Post a Comment