Friday, May 21, 2021

ഭാഗ്യസൂക്താര്‍ച്ചന

 ⚜ഭാഗ്യസൂക്താര്‍ച്ചന ⚜ 
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

 𝓐𝓼𝓽𝓻𝓸 𝓛𝓲𝓿𝓮 𝓗𝓲𝓰𝓱𝓵𝓲𝓰𝓱𝓽𝓼
▬▬▬▬▬▬🔱▬▬▬▬▬▬ 

★ മഹാവിഷ്ണുവിനു നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട വഴിപാടുകളിലൊന്നാണ് ഭാഗ്യസൂക്താര്‍ച്ചന

★ ഭാഗ്യാനുഭവങ്ങള്‍ വര്‍ധിക്കുന്നതിനും സാമ്പത്തികനേട്ടത്തിനും ഐശ്വര്യത്തിനും സല്‍സന്താനങ്ങള്‍ക്കും ഭാഗ്യസൂക്തം ജപിക്കുന്നത് ഉത്തമമാണ്

★ രാവിലെ വേണം മന്ത്രജപം. അര്‍ഥം അറിഞ്ഞ് ഭക്തിയോടെ വേണം ഭാഗ്യസൂക്തം ജപിക്കാന്‍. വേദങ്ങളില്‍ പ്രമുഖ സ്ഥാനത്തുളള ഋഗ്വേദത്തിലെ ഏഴു മന്ത്രങ്ങളാണു ഭാഗ്യസൂക്തം 

തുടർന്ന് വായിക്കാം 
▬▬▬▬▬▬▬▬▬▬▶️

മഹാവിഷ്ണുവിനു നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട വഴിപാടുകളിലൊന്നാണ് ഭാഗ്യസൂക്താര്‍ച്ചന. ഭാഗ്യാനുഭവങ്ങള്‍ വര്‍ധിക്കുന്നതിനും സാമ്പത്തികനേട്ടത്തിനും ഐശ്വര്യത്തിനും സല്‍സന്താനങ്ങള്‍ക്കും ഭാഗ്യസൂക്തം ജപിക്കുന്നത് ഉത്തമമാണ്. രാവിലെ വേണം മന്ത്രജപം. അര്‍ഥം അറിഞ്ഞ് ഭക്തിയോടെ വേണം ഭാഗ്യസൂക്തം ജപിക്കാന്‍. വേദങ്ങളില്‍ പ്രമുഖ സ്ഥാനത്തുളള ഋഗ്വേദത്തിലെ ഏഴു മന്ത്രങ്ങളാണു ഭാഗ്യസൂക്തം. 

ഭാഗ്യ സൂക്തത്തിലെ ആദ്യ മന്ത്രത്തില്‍ അഗ്‌നിയെയും ഇന്ദ്രനെയും മിത്ര വരുണന്മാരെയും അശ്വിനിദേവതകളെയും പൂഷാവിനെയും ബ്രാഹ്മണസ്പതിയെയും വന്ദിക്കുന്നു. തുടര്‍ന്നുള്ള ആറു മന്ത്രങ്ങളില്‍ ഭഗനെ പ്രകീര്‍ത്തിക്കുന്നു. ജാതകത്തില്‍ ഒന്‍പതാം ഭാവമാണു ഭാഗ്യാധിപനെ സൂചിപ്പിക്കുന്നത്. ഭാഗ്യാധിപനു മൗഢ്യമുളളവരും പാപയോഗമുളളവരും ദോഷകാഠിന്യം കുറയ്ക്കാന്‍ ഭാഗ്യസൂക്താര്‍ച്ചന നടത്തുന്നതും ഇഷ്ടദേവതയെ  ധ്യാനിച്ച് ഭാഗ്യസൂക്തം ജപിക്കുന്നതും ഉത്തമമാണ്. ഭാഗ്യസൂക്തം രാവിലെ ജപിച്ചാല്‍ ലക്ഷം ശിവാലയദര്‍ശനഫലവും രോഗിയായ ഒരാള്‍ നിത്യവും ജപിച്ചാല്‍  രോഗമുക്തിയും ഫലം.

ശ്ലോകം1  
🎀🎀✨💛✨🎀🎀
പ്രാതരഗ്നിം പ്രാതരിന്ദ്രം ഹവാമഹേ
പ്രാതമ്മിത്രാ വരുണാ പ്രാതരശ്വിനാ
പ്രാതര്‍ഭഗം പൂഷണം ബ്രഹ്മണസ്പതിം
പ്രാതസ്സോമ മുതരുദ്രം ഹുവേമ || 

ശ്ലോക അർത്ഥം
🎀🎀✨💚✨🎀🎀
ഞങ്ങള്‍ പ്രഭാതത്തില്‍ അഗ്നി , വരുണന്‍ , ഇന്ദ്രന്‍ , അശ്വിനിദേവന്മാര്‍ , മിത്രന്‍ , പുഷന്‍ , ബ്രഹ്മണസ്പതി, സോമന്‍ , രുദ്രന്‍ ഇവരെ ആഹ്വാനം (വിളിക്കുന്നു) ചെയ്യുന്നു. 

ശ്ലോകം2 
🎀🎀✨💛✨🎀🎀
പ്രാതര്‍ജ്ജിതം ഭഗമുഗ്രം ഹുവേമ 
വയം പുത്ര മദിതേര്‍യ്യോ വിധര്‍ത്താ 
ആധ്രശ്ചിദ്യം മന്യമാന സ്മരശ്ചില്‍ 
രാജാ ചിദ്യം ഭഗം ഭക്ഷീത്യാഹ || 

ശ്ലോക അർത്ഥം
🎀🎀✨💚✨🎀🎀
ഏതൊരാളെ ചിന്തിച്ചാണോ പാവപ്പെട്ടവനും ധീരനും രാജാവു പോലും പ്രാര്‍ഥിക്കുന്ന അദിതിയുടെ പുത്രനായ ഭാഗനെ (ഭാഗ്യാധിപനെ) ആഹ്വാനം ചെയ്യുന്നു.

ശ്ലോകം3  
🎀🎀✨💛✨🎀🎀
ഭഗപ്രണേതര്‍ ഭഗസത്യരാധ: 
ഭഗേമാന്ധിയ മുദവാദദന്ന: 
ഭഗപ്രണോ ജനയ ഗോഭിര സ്വൈ: 
ഭഗപനൃഭിര്‍ നൃവന്ത സ്യാമ || 

ശ്ലോക അർത്ഥം
🎀🎀✨💚✨🎀🎀
ഹേ ഭഗാ ഞങ്ങള്‍ക്ക് വഴികാട്ടിയായി നിന്ന് കൊണ്ടു ഐശ്വര്യങ്ങളും കുതിരകളും യോദ്ധാക്കളും ഞങ്ങള്‍ക്ക് നല്‍കണേ. അങ്ങയുടെ കൃപ അരുളിയാലും. ഞങ്ങള്‍ക്ക്‌ സുഖവും സമാധാനവും ലഭിക്കാനും സൂര്യോദയം മുതല്‍ അസ്തമയം വരെയും താങ്കളുടെ കൃപയാല്‍ പ്രസന്നരായിരിക്കേണമേ

ശ്ലോകം4  
🎀🎀✨💛✨🎀🎀
ഉതേ ദാനീം ഭഗവന്ത സ്യാമ 
ഉതപ്രപിത്വ ഉതമദ്ധ്യേ അഹ്നാം 
ഉതോദിതാ മഘവന്‍ സൂര്യസ്യ 
വയം ദേവാനാം സുമതൌ സ്യാമ || 

ശ്ലോക അർത്ഥം
🎀🎀✨💚✨🎀🎀
ഹേ ഭഗാ അങ്ങ് നമുക്ക് പരമാനന്ദം ചെയ്താലും. അങ്ങയിലൂടെ ദൈവങ്ങള്‍ ഞങ്ങളെ സ്വീകരിക്കട്ടെ.

ശ്ലോകം5  
🎀🎀✨💛✨🎀🎀
ഭഗ ഏവ ഭഗവാന്‍ അസ്തു ദേവാ: 
തേന വയം ഭഗവന്ത സ്യാമ 
തം ത്വാ ഭഗ സര്‍വ്വ ഇജ്ജോഹവീതി
സനോ ഭാഗപുര ഏതാ ഭവേഹ|| 

ശ്ലോക അർത്ഥം
🎀🎀✨💚✨🎀🎀
ഹേ ഭഗാ നിങ്ങളെ ആഹ്വാനം ചെയ്യുന്നു. നിങ്ങള്‍ എപ്പോഴും ഞങ്ങളുടെ കൂടെ ഉണ്ടായിരിക്കണമേ 

ശ്ലോകം6  
🎀🎀✨💛✨🎀🎀
സമധ്വരാ യോഷ സോന മന്ത 
ദധിക്രാവേവ ശുചയേ പദായ 
അര്‍വ്വാചീനം വസുവിദം ഭഗന്ന: 
രഥമിവാശ്വാ വാജിന ആവഹന്തു||

ശ്ലോക അർത്ഥം
🎀🎀✨💚✨🎀🎀
ഇങ്ങനെ ദിവസവും നിങ്ങളെ ആഹ്വാനം ചെയ്യുന്നു. പവിത്രസ്ഥാനമായ ദധിക്രാവനത്തില്‍ എങ്ങനെയാണോ ശക്തിശാലികളായ കുതിരകള്‍ രഥത്തെ വലിക്കുന്നത് അതു പോലെ അത്രയും ശക്തിയോടെ അങ്ങനെ ആഹ്വാനം ചെയ്യുന്നു. 

ശ്ലോകം7  
🎀🎀✨💛✨🎀🎀
അശ്വാവതീ ഗ്ഗോര്‍മതീര്‍ന്ന ഉഷാസ:
വീരവതീസ്സദമുച്ഛന്തു ഭദ്രാ: 
ഘൃതന്ദു ഹാനാ വിശ്വത: പ്രപീതാ 
യൂയം പാത സ്വസ്തിഭിസ്സ ദാന: 

ശ്ലോക അർത്ഥം
🎀🎀✨💚✨🎀🎀
ഇപ്രകാരം എന്നും പ്രഭാതങ്ങളില്‍ എല്ലാവര്‍ക്കും സമ്പത്തും കുതിരകളും യോദ്ധാക്കളും ലഭിക്കുവാന്‍ ആശീര്‍വദിച്ചാലും. 

ശ്ലോകം8  
🎀🎀✨💛✨🎀🎀
പ്രാതരഗ്നിം ജപേല്‍ സൂക്തം ജപേ ലക്ഷം ശിവാലയേ 
നിവേഷ്ടുകാമോ രോഗാര്‍ത്തോ ഭഗ സൂക്തം ജപേല്‍ സദാ: 
നിവേശം വിശതി ക്ഷിപ്രം രോഗൈശ്ച പരിമുച്യതേ || 

ശ്ലോക അർത്ഥം
🎀🎀✨💚✨🎀🎀
ഇത് രാവിലെ ജപിക്കുകയാണെങ്കില്‍ ലക്ഷം ശിവാലയ ദര്‍ശന ഫലം ലഭിക്കും. രോഗിയായ ഒരുവന്‍ ദിവസവും ജപിക്കുകയാണെങ്കില്‍ വേഗം രോഗ വിമുക്തനാകും.
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
═══════════════
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരവേനമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരോപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  VBT യുടെ ആസ്ട്രോ ലൈവ് അദ്ധ്യാത്മികം
🎀✿═══❁★☬ॐ☬★❁═══✿🎀
                A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
                   V            B            T
                  █║▌█║▌█║▌
                  അസ്‌ട്രോ ലൈവ് 
🎀✿═══❁★☬ॐ☬★❁═══✿🎀
    ✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇​   🪔🪔🪔🪔🪔🪔🪔🪔​
┇ ┇ ┇ ✰🪔  
┇ ┇ ✰🪔       𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖 
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉 
✰🪔

No comments:

Post a Comment