⚜ക്ഷേത്രപാലകന്‍ തെയ്യം⚜
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥
𝓐𝓼𝓽𝓻𝓸 𝓛𝓲𝓿𝓮 𝓗𝓲𝓰𝓱𝓵𝓲𝓰𝓱𝓽𝓼
▬▬▬▬▬▬🔱▬▬▬▬▬▬
★ ഉത്തരമലബാറിലെ നായര്‍ സമുദായത്തില്‍ പെട്ടവര്‍ ഭക്ത്യാദരപൂര്‍വ്വം ആരാധിച്ചു വരുന്ന തെയ്യമാണ് ക്ഷേത്രപാലകന്‍
★ ദമുഖന്‍ എന്ന അസുരനോട് പരാജയപ്പെട്ട ദേവന്മാര്‍ ശിവന്റെ സഹായം തേടി, തുടര്‍ന്ന് പരമശിവന്‍ തന്റെ തൃക്കണ്ണില്‍ നിന്നും കാളരാത്രിയെ സൃഷ്ടിക്കുകയും ദേവി ദമുഖനെ കഴുത്തറുത്ത് കൊന്നു.
★ ദേവിയുടെ കോപം ശമിക്കാത്തതിനെ തുടര്‍ന്ന് ശിവന്‍ നൃത്തമാടി. അതുകണ്ട് രതി വിവശയായ ദേവി ശിവനെ വാരിപ്പുണര്‍ന്നുവെന്നും അതില്‍ അവര്‍ക്കുണ്ടായ പുത്രനാണ് ക്ഷേത്രപാലകന്‍
തുടർന്ന് വായിക്കാം
▬▬▬▬▬▬▬▬▬▬▶️
ഉത്തരമലബാറിലെ നായര്‍ സമുദായത്തില്‍ പെട്ടവര്‍ ഭക്ത്യാദരപൂര്‍വ്വം ആരാധിച്ചു വരുന്ന തെയ്യമാണ് ക്ഷേത്രപാലകന്‍. ദമുഖന്‍ എന്ന അസുരനോട് പരാജയപ്പെട്ട ദേവന്മാര്‍ ശിവന്റെ സഹായം തേടി. ശിഷ്യനായ പരശുരാമനെ അയച്ചുവെങ്കിലും ദമുഖന്‍ പരശുരാമനെയും പരാജയപ്പെടുത്തിയതിനെ തുടര്‍ന്ന് പരമശിവന്‍ തന്റെ തൃക്കണ്ണില്‍ നിന്നും കാളരാത്രിയെ സൃഷ്ടിക്കുകയും ദേവി ദമുഖനെ കഴുത്തറുത്ത് കൊന്നു. എന്നാല്‍ ദേവിയുടെ കോപം ശമിക്കാത്തതിനെ തുടര്‍ന്ന് ശിവന്‍ നൃത്തമാടി. അതുകണ്ട് രതി വിവശയായ ദേവി ശിവനെ വാരിപ്പുണര്‍ന്നുവെന്നും അതില്‍ അവര്‍ക്കുണ്ടായ പുത്രനാണ് ക്ഷേത്രപാലകന്‍ എന്നുമാണ് വിശ്വാസം.
ദുഷ്ടരെ കൊന്നൊടുക്കുവാനായി വേട്ടയ്ക്കൊരു മകന്റെയും വൈരജാതനീശ്വരന്റെയും സഹായിയായി ക്ഷേത്രപാലകനെ ഭൂമിയിലേക്കയച്ചു.ദേവ കല്‍പ്പന പ്രകാരം നെടിയിരിപ്പ് സ്വരൂപത്തില്‍ എത്തിയ ക്ഷേത്രപാലകനെ സാമൂതിരി തന്റെ പടനായകനാക്കി. സാമൂതിരിയുടെ മരുമകള്‍ക്ക് കോലത്തിരിയുടെ മരുമകന്‍ കേരള വര്‍മ്മയില്‍ ഉണ്ടായ മകന് ഒരു രാജ്യം സ്വന്തമായി വേണമെന്ന് വന്നപ്പോള്‍ കോലത്തിരി അള്ളോഹന്റെ അള്ളടം നാട് പിടിക്കുവാന്‍ തീരുമാനിച്ചു. യുവരാജാവിന്റെ കരുത്തും വീര്യവും പരീക്ഷിച്ചറിയാന്‍ വേണ്ടി 'എട്ടുകുടക്കല്‍ പ്രഭുക്കള്‍' ഭരിക്കുന്ന അള്ളടം രാജ്യം വെട്ടിപ്പിടിക്കുവാന്‍ കോലത്തിരി ആവശ്യപ്പെട്ടതനുസരിച്ച് യുവരാജാവ് ക്ഷേത്രപാലകന്‍, വേട്ടയ്ക്കൊരു മകന്‍, വൈരജാതനീശ്വരന്‍ എന്നിവരുമായി ചേര്‍ന്ന് അള്ളടം പിടിച്ചെടുക്കുന്നു. കാളരാത്രിയമ്മയും ഇവരെ ഇതില്‍ സഹായിച്ചു. പയ്യന്നൂര്‍ പെരുമാളിന്റെ അനുഗ്രഹം വാങ്ങി യാത്ര തുടര്‍ന്ന ക്ഷേത്രപാലകന്‍ അങ്ങിനെ അള്ളടം സ്വരൂപത്തിന്റെ (രാജ വംശത്തിന്റെ) കുലദൈവമായി മാറി. വലിയ മുടി വെച്ച് ആടുന്ന ദേവന്റെ മുടി രണ്ടുമൂന്നു പേരുടെ സഹായത്തോടെ ക്ഷേത്രത്തിനു മൂന്നു വലം വെച്ച ശേഷം എടുത്തു മാറ്റുകയാണ് പതിവ്. അതിനു മുമ്പായി ആയുധങ്ങളും മാറ്റും. തെയ്യം ചുവപ്പ് മുടിയും ധരിക്കാറുണ്ടെങ്കിലും കൂടുതലായി കറുപ്പ് മുടിയാണ് ധരിച്ചു വരുന്നത്. നായന്മാര്‍ ക്ഷേത്രപാലകനെ തൊണ്ടച്ചന്‍ എന്നും വിളിക്കാറുണ്ട്
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
═══════════════
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരവേനമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരോപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട് VBT യുടെ ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ
🎀✿═══❁★☬ॐ☬★❁═══✿🎀
A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
V B T
█║▌█║▌█║▌
അസ്‌ട്രോ ലൈവ്
🎀✿═══❁★☬ॐ☬★❁═══✿🎀
✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇ 🪔🪔🪔🪔🪔🪔🪔🪔
┇ ┇ ┇ ✰🪔
┇ ┇ ✰🪔 𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖
┇ ✰🪔 𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉
✰🪔
No comments:
Post a Comment