Tuesday, May 25, 2021

കുണ്ഡലിനി

 ⚜ഏത് ഭാവത്തിൽ  ഉപാസിക്കുന്നുവോ ആ ദേവതാസ്വഭാവം ഭക്തൻ്റെ മനസ്സിലും ഉജ്ജ്വലിക്കുന്നു.⚜ 
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

 𝓐𝓼𝓽𝓻𝓸 𝓛𝓲𝓿𝓮 𝓗𝓲𝓰𝓱𝓵𝓲𝓰𝓱𝓽𝓼
▬▬▬▬▬▬🔱▬▬▬▬▬▬ 

★ ശാക്തേയത്തിലെ പ്രധാന ദേവതയാണ് കുണ്ഡലിനി. ഈ ശാക്തേയം തന്നെ വാമം, ദക്ഷിണം എന്ന പേരിൽ അറിയപ്പെട്ടു. വാമാചരത്തിലെ പ്രധാന ദേവതയാണ് ഭദ്രകാളി

★ മദ്യം മാംസം രക്തം എന്നിവയൊക്കെ ആരാധനയിൽ ഉപയോഗിക്കുന്നതുകൊണ്ടാണ് താമസം എന്ന് പറയുന്നത്.

★ അഹിംസാസിദ്ധാന്തത്തിൻ്റെ പ്രചാരം മൂലം താമസപൂജക്ക് മറ്റം വന്നു എന്നാലും ആചാരങ്ങളും ചടങ്ങളുമെല്ലാം അതുപോലെ നടക്കുന്നു 

തുടർന്ന് വായിക്കാം 
▬▬▬▬▬▬▬▬▬▬▶️

ശാക്തേയത്തിലെ പ്രധാന ദേവതയാണ് കുണ്ഡലിനി. ഈ ശാക്തേയം തന്നെ വാമം, ദക്ഷിണം എന്ന പേരിൽ അറിയപ്പെട്ടു. വാമാചരത്തിലെ പ്രധാന ദേവതയാണ് ഭദ്രകാളി. കാളി എന്ന പദം കറുത്തതെന്ന പദം തരുന്നതോടപ്പം കലിയുഗധർമ്മമെന്നുകൂടി വ്യാഖ്യാനിക്കാം .കലിയുഗത്തിൽ തികഞ്ഞ രൗദ്രഭാവതോട് കൂടിയ ദേവിയെ ആണ് ആരാധിക്കുകയെന്ന് ഭവിഷ്യത് പുരാണം പറയുന്നു. ഈ ദേവിയുടെ അടിസ്ഥാനമായി 21 ശക്തി പീഠങ്ങൾ ഭാരതത്തിലുണ്ട് ഈ ശക്തിപീഠങ്ങളിലുള്ള ആരാധനയും താമസ ശൈലിയിലുള്ളതാണ് എന്നാണ് കേട്ടിട്ടുള്ളത്. മദ്യം മാംസം രക്തം എന്നിവയൊക്കെ ആരാധനയിൽ ഉപയോഗിക്കുന്നതുകൊണ്ടാണ് താമസം എന്ന് പറയുന്നത്. സ്വാതികമായി കുണ്ഡലിനിയെ ഉപാസിക്കുന്നതിനു പകരം താമസരുപിണിയായി കാളിയെയും മറ്റു ദേവതകളെയും ആരാധിക്കപ്പെടുന്നു. ഏത് ഭാവത്തിൽ പൂജിക്കുന്നുവോ അല്ലെങ്കിൽ ഉപാസിക്കുന്നുവോ ആ ദേവതാസ്വഭാവം ഭക്തൻ്റെ മനസ്സിലും ഉജ്ജ്വലിക്കുന്നു.


കലാങ്ങൾക്ക് ശേഷം അഹിംസാസിദ്ധാന്തത്തിൻ്റെ പ്രചാരം മൂലം ശക്തിപൂജ കുറയൊക്കെ സ്വാതികമായി തീർന്നു. താമസപൂജയിൽ നിവേദ്യം മാംസമായിരുന്നു ഇന്ന് ഉണക്ക ചോറാണ്, (അരിയുടെ ഉൾഭാഗം കൂടി വെന്തത് - സാധാരണ നിവേദ്യത്തിന് അരി മുക്കാൽ ഭാഗം വെന്താൽ മതി ഉൾഭാഗം കൂടി വെന്താൽ അത് മാംസത്തിന് തുല്ല്യമായി) , താമസപൂജയിൽ അഭിഷേകത്തിന്ന് രക്തം ഉപയോഗിച്ചിരുന്നു. പിന്നിട് ഗുരുതിയായി ഇപ്പോൾ ശുദ്ധജലമായി.. പ്രസന്നപൂജക്ക് മത്സ്യം ഉപയോഗിച്ചിരുന്നു. ഇന്ന് പലഹാരങ്ങളും പഴവർഗ്ഗങ്ങൾ വെറ്റിലപാക്ക് എന്നിവയെല്ലാമാണ്. പുജയുടെ ആദ്യം മുതൽ അവസാനം വരെ മുദ്രകൾ ഉപയോഗിച്ചിരുന്നു. അവാഹം, ഷഡംഗത്യാസം, മാനസപൂജ, പ്രാണാഹൂതി എന്നിവക്കൊക്കെ മുദ്ര ഇന്നും നിർബന്ധമാണ്.പഞ്ചമകാരവും ചുവപ്പ് നിറവും ദേവിക്ക് ഏറെ പ്രിയമാണ് എന്നാണ് സങ്കൽപം. മഹിഷാസുരവധത്തിനുശേഷം യുദ്ധഭൂമിയിൽ ദേവിയെ പ്രീതിപ്പെടുത്തി ആരാധിച്ചതും ആ ഊർജ്ജദേവത സ്വയം തൃപ്തിപ്പെട്ടതും രക്തപാനം കൊണ്ടും മംസഭക്ഷണകൊണ്ടുമാണ് എന്നാണ് സങ്കൽപം. അഹിംസാസിദ്ധാന്തത്തിൻ്റെ പ്രചാരം മൂലം താമസപൂജക്ക് മറ്റം വന്നു എന്നാലും ആചാരങ്ങളും ചടങ്ങളുമെല്ലാം അതുപോലെ നടക്കുന്നു. കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ ഗുരുതി കോഴിവെട്ട് കോമരം തുടങ്ങിയ ഘടകങ്ങളെല്ലാം ഇന്നും നിലനിൽക്കുന്നു. ദേവിയെ ഉപാസിക്കുമ്പോൾ ആ ഭക്തനെ ദേവിയെപ്പോലെ വേഷം ധരിക്കാറുണ്ട് , ഏഴ് ദിവസത്തെ വ്രതമില്ലാതെ ആരും ദർശനം കഴിക്കാറില്ല. ഈ ഏഴ് ദിവസത്തെ വ്രതം ഷഡാധരവ്രതമാണ് . ആദ്യാകലത്തെ യാത്ര പാദയാത്രയായിരുന്നു. യാത്രാവേളയിൽ പാട്ടുകളും പതിവായിരുന്നു . ഇത് പഞ്ചമാകരത്തിലെ അവസാന ഘട്ടമായ മൈഥുനത്തോട് ബന്ധമുണ്ട് പാട്ടിൽ കൂടിയുണ്ടാകുന്ന സങ്കൽപം ശിവശക്തി സംഗമം തന്നെ.

മദ്യം
താമസപൂജയിൽ മദ്യം നിവേദിക്കപ്പെട്ടിരുന്നു. മദ്യവും ഭക്തിയും ലഹരിയുണ്ടാക്കുന്നു. പരിസാരം വിസ്മരിക്കുന്നു. ആനന്ദാഭൂതി ജനിപ്പിക്കുന്നു. ഷഡാധര ഉപാസനകൂടതെ തന്നെ സഹസ്രാരത്തിലെത്തിയതായി മിഥ്യാബോധം ഉണ്ടാകുന്നു . കൂടാതെ സോമരസം പറ്റിയും വേദങ്ങളിൽ കാണാം ഇതിനെ അമൃതമായോ കണക്കാക്കാം..

മാംസം
മൂലാധാര ഉപാസനയിൽ നിന്ന് ഊർജ്ജം ഉൽപാദിക്കാൻ അദ്ധ്വാനവും സമയവും ആവിശ്യമാണെങ്കിൽ അതിലെത്രയോ എളുപ്പം മാംസഭക്ഷണത്തിൽ നിന്ന് കഴിയും ഇത് ദേവിക്ക് താമസപൂജയിൽ നിവേദിക്കാറുണ്ട് . നമ്മൾ കഴിക്കുന്നത് എന്തും ദേവിക്ക് നിവേദിച്ചതിനുശേഷം കഴിക്കുക എന്ന തത്ത്വവും അതിൽ കാണുന്നു. . ഇതിൻ്റെ സാത്വികരൂപമായി പലക്ഷേത്രങ്ങളിലും അട നിവേദിക്കാറുണ്ട്. മാംസത്തിൻ്റെ പ്രധാന അംശമായ പ്രോട്ടീനും സ്റ്റാർച്ചും അടയിലുണ്ട്.

മത്സ്യം
മത്സ്യത്തിൻ്റെ സവിശേഷതകൾ ഒന്ന് മൃഗങ്ങളിൽ പോലും കാണാത്തമട്ടിൽ വികാരപ്രകടനം നടത്തുന്നവയാണ് മത്സ്യം. വായുവിലെന്നപോലെ ജലത്തിൽ ആധാരമില്ലാതെ പൊങ്ങികിടക്കാൻ കഴിയുന്നവയാണ് മത്സ്യങ്ങൾ , ജലത്തിൽ നിന്നും വായുവിലെക്ക് എത്തുന്ന ഓക്സിജൻ ജലത്തിൽ നിന്ന് വേറിട്ട് വായുവിലെത്തുമ്പോൾ മാത്രമെ നമുക്ക് ഓക്സിജൻ സ്വീകരിക്കാൻ കഴിയൂ. എന്നാൽ മത്സ്യങ്ങൾക്ക് ജലത്തിൽ നിന്നും സ്വീകരിക്കാം ഇവ മൂന്നും വേദാന്തത്തോട് അഭേദമായ ബന്ധം പുലർത്തുന്നു.

മുദ്ര 
നാലാമതായി ഉപാസനയിൽ ഉൾപ്പെടുത്തുന്നത് മുദ്രകളാണ് , മുദ്രകളിൽ പലതും യോഗാസനകളുമായി ബന്ധപ്പെട്ടതാണ് . കൂടാതെ ഊർജ്ജത്തിൻ്റെ പ്രവർത്തനത്തോട് ബന്ധപ്പെട്ടതാണ് ഇരു കാലുകളുടെയും കൈകളുടെയും വിരലുകൾ ഊർജ്ജകേന്ദ്രങ്ങളാണ്, ഇഅവയിൽ സ്ഥിതിചെയ്യുന്ന ഊർജ്ജത്തിൻ്റെ അളവാകട്ടെ കൈവിരലുകളിൽ വളരെ കൂടുതലാണ്, തന്ത്രശാസ്ത്രമനുസരിച്ച് ഊർജ്ജവാഹിയായ ഈ വിരലുകളെകൊണ്ട മുദ്രകാണിക്കുന്നത് മന്ത്രത്തിൻ്റെ ഉച്ചരണശക്തിയെ ഉദ്ദീപിപ്പിക്കുന്നു.സകലാവയവയുക്തനായ ദേവന്റെ/ദേവിയുടെ ആറു സ്ഥാനങ്ങളിൽ നിന്നും ആറുശക്തികൾ ഉത്ഭവിക്കുന്നതായും പൂജകന്റെ പവിത്രമായ കൈവിരലുകളിൽ കൂടി ആറുഭൂതശക്തികൾ പുറപ്പെടുന്നതയും ആ ശക്തികൾ ദേവനിൽ / ദേവിയിൽ നിന്നും പുറപ്പെട്ട ശക്തിയിലേക്ക് യഥാക്രമം സമർപ്പിക്കുന്നു . പൂജാവിധികളിൽ മുദ്ര വളരെ പ്രധാനമാണ്.

മൈഥുനം
താമസപൂജാ സംവിധാനത്തിൽ അഞ്ചാമത്തെ ഘട്ടമാണ് മൈഥുനം , തന്ത്രശാസ്ത്രത്തിൽ ഏറ്റവും പ്രധാനവുമാണ്, കുണ്ഡലിനിയെ ഉദ്ദീപിപ്പിച്ച് സഹസ്രാരത്തിലെത്തുമ്പോൾ സംഭവിക്കുത് ശിവശക്തി സംഗമാണ് അതു തന്നെ മൈഥുനവും. ലൈംഗീകത ഒരു അശ്ലീലമല്ല.രതിസുഖം പരമാനന്ദത്തിലേക്ക്എത്തിക്കുന്നു. രതി നല്‍കുന്ന പരമാനന്ദം പലർക്കും അന്യമാണ്. എത്തിപ്പിടിക്കാനാവാത്ത വിധം അപ്രാപ്യ്രമാണ് അവർക്ക് രതിയുടെ യഥാർത്ഥ ശക്തിയും ചൈതന്യവും ശരീരത്തിന്റെ പ്രസക്തി നഷ്ടപ്പെട്ട് അത് വെറും ഊർജം മാത്രമാവുന്ന അവസ്ഥയാണത്. യഥാർത്ഥ അനുഭൂതിയെന്നത് ശരീരമാകെ ത്രസിപ്പിക്കുന്ന അവാച്യമായ ഒരനുഭവമാണ്. ശരീരം ഒരു മിന്നൽപിണറായി മാറുന്ന അവസ്ഥ അതു തന്നെ യഥാർത്ഥ മൈതുനവും. ഇത് പ്രകൃതി പുരുഷസംയോഗത്തെ കാണിക്കുന്നു. തന്ത്രപ്രസിദ്ധമായ ഒന്നാണ് ശങ്കരാചാര്യരുടെ സൗന്ദര്യലഹരി ഇതിൻ്റെ ആധ്യാത്മികഭാവം കണ്ടെത്താൻ കഴിയാത്ത പലവരും ഇതിനെ ശൃംഗാരപദ്യങ്ങൾ എന്ന് പറഞ്ഞ് കളിയാക്കാറുണ്ട്. തന്ത്രശാസ്ത്ര സംഹിത അരച്ചുകലക്കി കുടിച്ച , സർവ്വജ്ഞപീഠം കയറിയ ശങ്കരാചാര്യർക്ക് ശൃംഗാരപദം എഴുതേണ്ട ആവിശ്യം ഒന്നുമില്ല. ഇത് പ്രകൃതി പുരുഷസംയോഗത്തെ കാണിക്കുന്നു. ഇത് ജീവാത്മാ പരമാത്മാ സമ്മേളനത്തെ സൂചിപ്പിക്കുന്നു, സൃഷ്ടിയുടെ വേദാന്തമാണ്, ജീവജാലങ്ങളുടെ ഉത്ഭവമാണ്, ഇഛാശക്തിയാണ് , ശുദ്ധമായ വേദാന്തമാണ്. ഈ അഞ്ചു സങ്കൽപങ്ങൾ വിരിയിച്ചുകൊണ്ടാണ് പഞ്ചമാകാരോപാസന നടത്തുന്നത്. നാം ആരാധിക്കുന്നത് പ്രകൃതിയെയാണ് , പ്രപഞ്ചമാണ് നമ്മെളെല്ലാം അതിൻ്റെ അംശമാണ്.
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
═══════════════
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരവേനമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരോപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  VBT യുടെ ആസ്ട്രോ ലൈവ് അദ്ധ്യാത്മികം
🎀✿═══❁★☬ॐ☬★❁═══✿🎀
                A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
                   V            B            T
                  █║▌█║▌█║▌
                  അസ്‌ട്രോ ലൈവ് 
🎀✿═══❁★☬ॐ☬★❁═══✿🎀
    ✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇​   🪔🪔🪔🪔🪔🪔🪔🪔​
┇ ┇ ┇ ✰🪔  
┇ ┇ ✰🪔       𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖 
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉 
✰🪔

No comments:

Post a Comment