Thursday, May 20, 2021

കള്ളിയങ്കാട്ട് നീലി

 ⚜കള്ളിയങ്കാട്ട് നീലിയുടെ കഥ⚜ 
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

 𝓐𝓼𝓽𝓻𝓸 𝓛𝓲𝓿𝓮 𝓗𝓲𝓰𝓱𝓵𝓲𝓰𝓱𝓽𝓼
▬▬▬▬▬▬🔱▬▬▬▬▬▬ 

★ രാത്രികാലങ്ങളില്‍  സഞ്ചരിയ്ക്കുന്ന പുരുഷന്‍മാരെ വശീകരിച്ചുകൊണ്ടുപോയി രക്തം ഉറ്റിക്കുടിയ്കുന്ന ഭീകര യക്ഷി ആതാണ് കള്ളിയങ്കാട്ട് നീലി

★ സ്ത്രീ ലമ്പടന്‍മാരായ നൂറ് കണക്കിന്  പുരുഷന്‍മാരെ  അവള്‍  നെഞ്ച് പിളര്‍ന്ന്  രക്തം  ഊറ്റിക്കുടിച്ച് കൊന്നിട്ടുണ്ടെന്നാണ് ഐതീഹ്യം. നീലിയുടെ കഥയെ ആസ്പദമാക്കി സിനിമ കളും സീരീയലുകളും ഉണ്ടായിട്ടുണ്ട്

★ പനമരങ്ങളും കള്ളിച്ചെടികളും നിറഞ്ഞ കള്ളിയങ്കാടായിരുന്നു നീലിയുടെ വാസസ്ഥലം. ഒരുകാലത്ത് മലയാളക്കരയെ കിടുകിടാ വിറപ്പിച്ച കള്ളിയങ്കാട്ട് നീലി എന്ന രക്തദാഹിയായ യക്ഷിയുടെ കഥ ഇന്നും ഉള്‍ക്കിടിലത്തോടെയാണ് ആളുകള്‍കേള്‍ക്കുക 

തുടർന്ന് വായിക്കാം 
▬▬▬▬▬▬▬▬▬▬▶️

രാത്രികാലങ്ങളില്‍  സഞ്ചരിയ്ക്കുന്ന പുരുഷന്‍മാരെ വശീകരിച്ചുകൊണ്ടുപോയി രക്തം ഉറ്റിക്കുടിയ്കുന്ന ഭീകര യക്ഷി ആതാണ് ഒറ്റവാക്കില്‍ കള്ളിയങ്കാട്ട് നീലി.സ്ത്രീ ലമ്പടന്‍മാരായ നൂറ് കണക്കിന്  പുരുഷന്‍മാരെ  അവള്‍  നെഞ്ച് പിളര്‍ന്ന്  രക്തം  ഊറ്റിക്കുടിച്ച് കൊന്നിട്ടുണ്ടെന്നാണ് ഐതീഹ്യം. നീലിയുടെ കഥയെ ആസ്പദമാക്കി സിനിമ കളും സീരീയലുകളും ഉണ്ടായിട്ടുണ്ട് . പഴയ കേരളത്തിന്റെ( തിരുവിതാങ്കൂര്‍) തെക്കേ അറ്റമായ നാഗര്‍ കോവിലിലില്‍   പനമരങ്ങളും കള്ളിച്ചെടികളും നിറഞ്ഞ കള്ളിയങ്കാടായിരുന്നു നീലിയുടെ വാസസ്ഥലം. ഒരുകാലത്ത് മലയാളക്കരയെ കിടുകിടാ വിറപ്പിച്ച കള്ളിയങ്കാട്ട് നീലി എന്ന രക്തദാഹിയായ യക്ഷിയുടെ കഥ ഇന്നും ഉള്‍ക്കിടിലത്തോടെയാണ് ആളുകള്‍കേള്‍ക്കുക.   ഇനി ആരാണ് ഈ നീലി എന്ന് ഒന്ന് നോക്കാം ...
                                                        

കൊല്ലവർഷം 30 കളിൽ പഴകന്നൂർ ദേശത്ത് താമസിച്ചിരുന്ന  കാർവേണി എന്ന ദേവദാസിയ്ക്ക് അല്ലി എന്ന പേരുള്ള ഒരു  പുത്രിയുണ്ടായിരുന്നു. സുന്ദരിയായ അവൾ അടുത്തുള്ള ശിവക്ഷേത്രത്തിലെ പൂജാരിയായ നമ്പിയുമായി പ്രണയത്തിലായി. പിന്നീട് അവരുടെ വിവാഹവും നടന്നു. എന്നാൽ ദുർന്നടപ്പ് കാരനായ നമ്പി പണം മോഹിച്ചാണ് അല്ലിയെ വിവാഹം ചെയ്തത് .മരുമകന്റെ ദുർന്നടപ്പിലും ധൂർത്തിലും  മനം നൊന്ത് കാർവേണി നമ്പിയെ വീട്ടിൽ നിന്ന് പുറത്താക്കി . ഇതറിഞ്ഞ അല്ലി അമ്മയുടെ വാക്ക് കേൾക്കാതെ ഭർത്താവിനോപ്പം വീട് വിട്ടിറങ്ങി. കള്ളിയങ്കാട് എന്ന സ്ഥലത്ത് എത്തിയപ്പോൾ  ഇരുവരും യാത്ര നിർത്തി വിശ്രമിയ്ക്കാനിരുന്നു . ക്ഷീണിതയായ അല്ലി  ഭർത്താവിന്റെ മടിയിൽ തലവെച്ചുറങ്ങുകയും ചെയ്തു. അല്ലി ഉറങ്ങിയ തക്കം നോക്കി ദുഷ്ടനായ നമ്പി ഭാര്യയെ  തലയിൽ കല്ലുകൊണ്ടടിച്ചു കൊന്നു . തുടർന്ന്  ആഭരണങ്ങളുമായി കടന്നു. അല്ലിയെ തിരക്കിയിറങ്ങിയ സഹോദരൻ അമ്പി  മരിച്ച് കിടക്കുന്ന സഹോദരിയെ കണ്ട്  സങ്കടം സഹിയ്ക്കാനാവാതെ തല തല്ലി മരിച്ചു. അല്ലിയുടെ ആഭരണങ്ങളുമായി കടന്ന ഭർത്താവ് നമ്പി താമസിയാതെ സർപ്പ ദംശനമേറ്റ് മരിച്ചു . വർഷങ്ങൾക്ക്  ശേഷം  അല്ലിയും അമ്പിയും  നീലനും നീലിയും എന്ന പേരിൽ ചോളരാജാവിന്റെ മക്കളായി പുനർജനിച്ചു . ഈ നീലിയാണ്  പിന്നീട് കള്ളിയങ്കാട്ട് നീലിയായി അറിയപ്പെട്ടത്. ഇവരുടെ ജനനത്തോടെ രാജ്യത്തുടനീളം പേമാരി,  പകർച്ച വ്യാധികൾ , ദുർ മരണങ്ങളും വ്യാപകമായി. രാജ്യത്ത് ഉണ്ടാകുന്ന ദുർനിമിത്തങ്ങൾക്ക് കാരണം നീലിയും നീലനുമാണെന്ന് ജ്യോതിഷ വര്യൻമാരിൽ നിന്നും  മനസ്സിലാക്കിയ  രാജാവ് കുട്ടികളെ ചോളരാജ്യത്തിന്റെ തെക്കേ അതിർത്തിയായ നാഗർകോവിലിനു സമീപമുള്ള പഞ്ചവങ്കാട്ടിൽ ഉപേക്ഷിച്ചു . തങ്ങളുടെ പൈശാചിക ശക്തിയിൽ വനത്തിൽ നിന്നും പുറത്ത് കടന്ന നീലിയും നീലനും സമീപത്തുള്ള പഴകന്നൂർ ഗ്രാമത്തിൽ  അല്ലി കൊല ചെയ്യപ്പെട്ട കള്ളിയങ്കാട് എന്ന സ്ഥലത്ത് വാസമുറപ്പിച്ചു. പിന്നീട് ഇവിടമായിരുന്നു ഇരുവരുടേയും വിഹാരകേന്ദ്രം . കള്ളിമുൾച്ചെടികൾ നിറഞ്ഞ കുറ്റിക്കാട്. ചുറ്റം മാനം മുട്ടെ വളർന്ന് നിൽക്കുന്ന പനമരങ്ങൾ. പരിസരങ്ങളിലൊന്നും ആൾപാർപ്പുമില്ല. നീലിയുടേയും നീലന്റെയും വരവോടെ ഇവിടം ദുർമരണങ്ങളുടെ ഇടമായി . നീലിയെ ഭയന്ന് പകൽ പോലും ആൾക്കാർ ഇവിടേയ്ക്ക് വരാൻ മടിച്ചു. സ്ഥലത്തെക്കുറിച്ച്  അറിയാതെ  ആരെങ്കിലും ഇതുവഴി വന്നാൽ  നേരം പുലരുമ്പോൾ  പനയുടെ ചുവുട്ടിൽ എല്ലും തോലും മാത്രമാകും അവശേഷിയ്ക്കുക. നീലിയുടെ ഉപദ്ദറവം സഹിയ്ക്കാതായപ്പോൾ  ഗ്രാമീണർ  നാഗർകോവിലിൽ നിന്നും തമ്പിയെന്ന  മാന്ത്രികനെ  വരുത്തി. തമ്പിയ്ക്ക്  നീലനെ ആവാഹിച്ചു തളയ്ക്കാനായെങ്കിലും അതീവശക്തിശാലിയായ  നീലിയെ തളയ്ക്കാൻ കഴിഞ്ഞില്ല. ഇതിനിടയിൽ മാന്ത്രികനേയും  നീലി കൊലപ്പെടുത്തി . ഇതോയെ നീലിയെ ഭയന്ന് ഗ്രാമീണ‌ർ സന്ധ്യകഴിഞ്ഞാൽ പുറത്തിറങ്ങാതായി
     ഇതിനിടെ പാമ്പ് കടിയേറ്റ് മരിച്ച അല്ലിയുടെ ഭർത്താവ് നമ്പിയുടെ പുനർജന്മമായ  കാവേരിപൂംപട്ടണം സ്വദേശി ആനന്ദൻ  പഞ്ചവങ്കാട് വഴി മുസിരിസ്സിലേക്ക് വ്യാപാരത്തിനായി തിരിച്ചു. ആനന്ദൻ മുൻ ജന്മത്തിൽ  തന്നെ ചതിച്ചുകൊന്ന ദുഷ്ടനായ ഭർത്താവ് നമ്പിയാണെന്ന്  തിരിച്ചറിഞ്ഞ നീലി  അയാളെ വശീകരിച്ച് പനയുടെ ചുവട്ടിൽ എത്തിയെങ്കിലും  കയ്യിൽ മാന്ത്രികദണ്ഡുണ്ടായിരുന്ന  തൊടാൻ നീലിക്ക് കഴിഞ്ഞില്ല .ഇതിനിടെ നീലി യക്ഷിയാണെന്ന് മനസ്സിലാക്കിയ ആനന്ദൻ  ഓടി പഴകന്നൂർ ഗ്രാമത്തിലെത്തി. ഇതിനിടയിൽ യക്ഷി മായ കാട്ടി കുട്ടിയോട് കൂടിയ ഒരു സ്ത്രീ രൂപം ധരിച്ചു. തുടർന്ന് ഭർത്താവ്  വഴക്കിട്ട് ഓടിപ്പോവുകയാണെന്ന് ഗ്രാമവാസികളെ പറഞ്ഞ് വിശ്വസിപ്പിച്ചു. എന്നാൽ അവർ യക്ഷിയാണെന്നും തന്നെ കൊല്ലാൻ പിന്നാലെ കൂടിയതാണെന്നും അവരോട് കരഞ്ഞ് പറഞ്ഞെങ്കിലും ആരും വിശ്വസിച്ചില്ലെന്നു മാത്രമല്ല, നിവൃത്തിന്ദയില്ലാതെ അവിടെ കഴിഞ്ഞ ആനന്ദനെ രാത്രി തന്ത്രപൂർവ്വം നീലി കൊലപ്പെടുത്തുകയും ചെയ്തു. പിറ്റേന്ന് രാവിലെ ആനന്ദൻ മരിച്ചുകിടക്കുന്നത് കണ്ടപ്പോഴാണ് ഗ്രാമവാസികൾക്ക്  അയാൾ പറഞ്ഞകാര്യം സത്യമായിരുന്നെന്ന് മനസ്സിലായത്.  തന്റെയും സഹോദരന്റെയും മരണത്തിനു കാരണക്കാരനായ ആനന്തനെ  വധിച്ചതോടെ  നീലി തന്റെ ഭീകര രൂപം  ഉപേഷിച്ചു. ഒരു കള്ളിപ്പാലയുടെ ചുവട്ടിൽ കുടിയിരിക്കുകയും ക്രമേണ മാതൃദേവതയായി മാറുകയും ചെയ്തു.നീലിയുടെ കഥ അറിഞ്ഞലരെല്ലാം അവരെ ആരാധനയോടെയാണ് സ്മരിയ്ക്കാനും തുടങ്ങി..
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
═══════════════
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരവേനമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരോപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  VBT യുടെ ആസ്ട്രോ ലൈവ് അദ്ധ്യാത്മികം
🎀✿═══❁★☬ॐ☬★❁═══✿🎀
                A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
                   V            B            T
                  █║▌█║▌█║▌
                  അസ്‌ട്രോ ലൈവ് 
🎀✿═══❁★☬ॐ☬★❁═══✿🎀
    ✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇​   🪔🪔🪔🪔🪔🪔🪔🪔​
┇ ┇ ┇ ✰🪔  
┇ ┇ ✰🪔       𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖 
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉 
✰🪔

No comments:

Post a Comment