⚜ദൃഢനിശ്ചയവും പരിശ്രമവും കൊണ്ടു നേടാനാവാത്ത ഒന്നും തന്നെയില്ല എന്ന് മാർക്കണ്ഡേയൻ തെളിയിച്ചു ⚜
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥
𝓐𝓼𝓽𝓻𝓸 𝓛𝓲𝓿𝓮 𝓗𝓲𝓰𝓱𝓵𝓲𝓰𝓱𝓽𝓼
▬▬▬▬▬▬🔱▬▬▬▬▬▬
★ ഭൃഗുമഹർഷിയുടെ പരമ്പരയിൽ മൃകാണ്ഡു എന്നൊരു മുനിയുണ്ടായിരുന്നു. അദ്ദേഹത്തിന് ശിവപ്രസാദം കൊണ്ട് ജനിച്ച പുത്രനാണ് മാർക്കണ്ഡേയൻ
★ ശിവഭക്തികൊണ്ടും അനന്യസാധാരണമായ ധിക്ഷണാ ശക്തിമൂലവും ബാലൻ പ്രശസ്തനായി. അവനിൽ വേദശാസ്ത്രജ്ഞാനം സ്വയം ഉൽപന്നമായി. വൈരാഗ്യം സിദ്ധിച്ചു. ജീവൻമുക്താവസ്ഥ തെളിഞ്ഞുവന്നു
★ മാതാപിതാക്കൾ വിതുമ്പി. ഇതിൻറെ കാരണമാരാഞ്ഞ മകനോട് മൃകാണ്ഡു സത്യം ബോധിപ്പിച്ചു. മാർക്കണ്ടേയൻ ദൃഢനിശ്ചയം ചെയ്തു. ഞാൻ മരണത്തെ അതിജീവിക്കും. അവൻ സന്ന്യാസദീക്ഷ സ്വീകരിച്ചു. ശിവപൂജയും തുടങ്ങി
തുടർന്ന് വായിക്കാം
▬▬▬▬▬▬▬▬▬▬▶️
ഭൃഗുമഹർഷിയുടെ പരമ്പരയിൽ മൃകാണ്ഡു എന്നൊരു മുനിയുണ്ടായിരുന്നു. അദ്ദേഹത്തിന് ശിവപ്രസാദം കൊണ്ട് ജനിച്ച പുത്രനാണ് മാർക്കണ്ഡേയൻ. ശിവഭക്തനായ മൃകാണ്ഡു സന്താനലാഭത്തിനുവേണ്ടി ശിവനെ തപസ്സു ചെയ്തു. ശിവൻ സംപ്രീതനായി ചോദിച്ചു:- “അങ്ങയ്ക്ക് പതിനാറു വയസ്സിൽ ദിവംഗതനാകുന്ന പുത്രനെ നൽകാം. അവൻ ശ്രേഷ്ഠനും ദിവ്യനും അനശ്വരനും ആയിരിക്കും. അഥവാ ദീർഘായുസ്സുളള സാധാരണ സ്വഭാവിയും യോഗ്യതകളുടെ പോരായ്മകളുളളവനുമായ ഒരു പുത്രനെ തരാം. ഇഷ്ടമുളളത് വരിക്കുക.” മൃഗാണ്ഡുവിന് മറ്റൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. മുനി പതിനാറു വയസ്സുളള സൽപുത്രനെ വരിച്ചു. അങ്ങനെ മാർക്കണ്ഡേയൻ ജനിച്ചു. ശിവഭക്തികൊണ്ടും അനന്യസാധാരണമായ ധിക്ഷണാ ശക്തിമൂലവും ബാലൻ പ്രശസ്തനായി. അവനിൽ വേദശാസ്ത്രജ്ഞാനം സ്വയം ഉൽപന്നമായി. വൈരാഗ്യം സിദ്ധിച്ചു. ജീവൻമുക്താവസ്ഥ തെളിഞ്ഞുവന്നു. ബാല്യത്തിലെതന്നെ ഈ അസാധാരണ പ്രതിഭകണ്ട മാതാപിതാക്കളുടെ ഉളളം ഉരുകി. ഏതാനും വർഷം മാത്രം ആയുസ്സുളള അവനെ കാണുമ്പോൾ മാതാപിതാക്കൾ വിതുമ്പി. ഇതിൻറെ കാരണമാരാഞ്ഞ മകനോട് മൃകാണ്ഡു സത്യം ബോധിപ്പിച്ചു. മാർക്കണ്ടേയൻ ദൃഢനിശ്ചയം ചെയ്തു. ഞാൻ മരണത്തെ അതിജീവിക്കും. അവൻ സന്ന്യാസദീക്ഷ സ്വീകരിച്ചു. ശിവപൂജയും തുടങ്ങി. വർഷങ്ങൾ പിന്നെയും കഴിഞ്ഞു. പതിനാറു വയസ്സ് തികയുന്ന നാൾ, കാലൻ തൻറെ വാഹനത്തിലേറി മാർക്കണ്ഡേയൻറെ പ്രാണനെടുക്കാനെത്തി. ഈ സമയം മാർക്കണ്ഡേയൻ ശിവലിംഗത്തെ ആലിംഗനം ചെയ്തു. കാലൻ തൻറെ പാശം ചുഴറ്റിയെറിഞ്ഞു. ശിവലിംഗത്തേയും ഒപ്പം മാർക്കണ്ടേയനേയും കാലപാശം ചുറ്റി. ശിവന് മഹാകോപം ഉണ്ടായി. അദ്ദേഹം കാലനെ വധിച്ച് ഭക്തനെ രക്ഷിച്ചു. പിന്നെ ദേവൻമാരുടെ അഭ്യർത്ഥന മാനിച്ച് കാലനെ പുനർജനിപ്പിച്ചു. മാർക്കണ്ഡേയൻ നിത്യം ജീവിച്ചിരിക്കുന്നയാളായ ചിരംജീവിയാകാൻ അനുഗ്രഹിച്ചു. ശിവൻറെ അനുഗ്രഹം ലഭിച്ച മാർക്കണ്ഡേയൻ ബ്രഹ്മത്തെ സാക്ഷാത്കരിക്കാൻ വീണ്ടും തപസ്സുതുടർന്നു. ആറ് മന്വന്തരങ്ങൾ വേഗം കടന്നുപോയത് ഇദ്ദേഹം അറിഞ്ഞില്ല. ഇന്ദ്രന് ഭയമായി. അവസാനകൈ എന്നവണ്ണം ദേവലോകസുന്ദരിമാരെ വിലാസലോലുപരായി മുനിയുടെ തപസ്സിളക്കാൻ വിട്ടു. വായുവും വരുണനും അവരെ സഹായിക്കാനും. സ്ത്രീയുടെ നഗ്നസൗന്ദര്യവും വികാരവിക്ഷോഭവും, ലാസ്യനൃത്ത പ്രകടനങ്ങളും മുനിയുടെ ഹൃദയത്തെ സ്പർശിച്ചില്ല. ഇന്ദ്രനും കൂട്ടരും മടങ്ങിപ്പോയി. വിഷ്ണു മാർക്കണ്ഡേയനെ അനുഗ്രഹിച്ചു. ഒരിക്കൽ ഈ മുനി പുഷ്പഭദ്രാപദം എന്നയിടത്ത് വിശ്രമിക്കുകയായിരുന്നു. പ്രകൃതി അസാധാരണ ചേഷ്ടകൾ കാട്ടി. കാറ്റുവീശി. പ്രളയകാലമേഘങ്ങൾ ആവിർഭവിച്ചു. ഇടിവെട്ടി ദിഗന്തങ്ങളെ നടുക്കി. മേഘങ്ങൾ പേമാരി ചൊരിഞ്ഞു. മുനിയുടെ കാൽചുവട്ടിൽ കടൽ വന്നുചേർന്നു. കടൽച്ചുഴിയിൽ പതിച്ച മുനി ഉയർന്നുപൊങ്ങിയപ്പോൾ ഒരരയാൽ കണ്ടു. അതിൻറെ വടക്കുകിഴക്ക് ഒരരയാലിലയിൽ ശിശു ശയിക്കുന്നു. മാർക്കണ്ഡേയൻ ശിശുവിനെ സമീപിച്ചു. അതിൻറെ ഉച്ഛ്വാസവേഗത്തിൽപ്പെട്ട് കുഞ്ഞിൻറെ വയറ്റിൽ വന്നു ചേർന്നു. അവിടെ ചക്രവാളങ്ങളും ജ്യോതിസ്സുകളും മറ്റെല്ലാ പ്രപഞ്ചവസ്തുക്കളും കാണപ്പെട്ടു. ദൃഢനിശ്ചയവും പരിശ്രമവും അതുകൊണ്ടു നേടാനാവാത്ത ഒന്നും തന്നെയില്ല എന്ന് മാർക്കണ്ഡേയൻ തെളിയിച്ചു
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
═══════════════
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരവേനമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരോപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട് VBT യുടെ ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ
🎀✿═══❁★☬ॐ☬★❁═══✿🎀
A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
V B T
█║▌█║▌█║▌
അസ്‌ട്രോ ലൈവ്
🎀✿═══❁★☬ॐ☬★❁═══✿🎀
✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇ 🪔🪔🪔🪔🪔🪔🪔🪔
┇ ┇ ┇ ✰🪔
┇ ┇ ✰🪔 𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖
┇ ✰🪔 𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉
✰🪔
No comments:
Post a Comment