⚜യോഗമായ -ഹേ കംസാ! പരാക്രമം സ്ത്രീകളോടല്ല വേണ്ടൂ!?⚜
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥
𝓐𝓼𝓽𝓻𝓸 𝓛𝓲𝓿𝓮 𝓗𝓲𝓰𝓱𝓵𝓲𝓰𝓱𝓽𝓼
▬▬▬▬▬▬🔱▬▬▬▬▬▬
★ പുരാണവും ചരിത്രവും പരിശോധിച്ചാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ശിശുപീഡനവും കൊലയും നടത്തിയത് കംസനാണെന്ന് കാണാം. സ്വന്തം സഹോദരി ദേവകി പ്രസവിച്ച എല്ലാ കുട്ടികളെയും തറയിലടിച്ച് കൊല്ലാന്‍ കംസന് കാരണവുമുണ്ട്
★ കല്യാണം കഴിഞ്ഞ സഹോദരി ദേവകിയേയും കൊണ്ട് രഥത്തില്‍ കറങ്ങിനടന്നപ്പോഴാണ് കംസന്‍ ഒരു അശരീരി കേള്‍ക്കുന്നത്. ''ദേവകിയുടെ എട്ടാമത്തെ പുത്രന്‍ നിന്നെ കൊല്ലും''. ഇതുകേട്ടയുടന്‍ കംസന്‍ സഹോദരിയേയും ഭര്‍ത്താവ് വസുദേവനെയും ജയിലിലടച്ചു.
★ ദേവകി പ്രസവിച്ച ഏഴു കുട്ടികളെയും കൊന്നു . എട്ടാമത്തെ കുഞ്ഞ് കംസന്റെ കൈയില്‍നിന്നും വഴുതി രക്ഷപ്പെട്ട് ആകാശത്തെത്തി..ദേവി രൂപം പൂണ്ടു
തുടർന്ന് വായിക്കാം
▬▬▬▬▬▬▬▬▬▬▶️
അപമാനിക്കപ്പെടുന്ന ഓരോ പെണ്ണിനും പറയാനുള്ളതാണ് അന്നേ യോഗമായ പറഞ്ഞു വെച്ചത് ..സ്ത്രീയെ അപമാനിക്കാൻ നീ ശ്രമിക്കുന്ന അതേ നിമിഷത്തിൽ നാരായണൻ നിന്റെ അന്തകനാകുവാൻ തീരുമാനിക്കുന്നു എന്ന് കരുതിക്കോളൂ എന്ന്
യശോദാപുത്രിയായി യോഗമായ അവതരിക്കുന്നു
🎀🎀♾️♾️⭐♾️♾️🎀🎀
ഒന്നിനെയും ഭയമില്ലാതിരുന്ന കംസന്റെ മനസ്സിലേക്ക് മരണ ഭയം എന്ന മാരക ചിന്ത നിറക്കാനായിട്ടാണ് ദേവി അവതരിച്ചത് ..എന്തിനെ നാം ഭയക്കുന്നുവോ അത് നമ്മെ തന്നെ തേടി വരും എന്ന തത്വത്തെ ആണ് കംസനെ തേടി കൃഷ്ണൻ എത്തുന്നതിലൂടെ നമുക്ക് ഭഗവൻ മനസ്സിലാക്കി തരുന്നത്..നാരായണനെ തേടൂ അദ്ദേഹമെത്തട്ടെ നമ്മുടെ ഓരോരുത്തരുടെ അടുത്തും
പുരാണവും ചരിത്രവും പരിശോധിച്ചാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ശിശുപീഡനവും കൊലയും നടത്തിയത് കംസനാണെന്ന് കാണാം. സ്വന്തം സഹോദരി ദേവകി പ്രസവിച്ച എല്ലാ കുട്ടികളെയും തറയിലടിച്ച് കൊല്ലാന്‍ കംസന് കാരണവുമുണ്ട്. കല്യാണം കഴിഞ്ഞ സഹോദരി ദേവകിയേയും കൊണ്ട് രഥത്തില്‍ കറങ്ങിനടന്നപ്പോഴാണ് കംസന്‍ ഒരു അശരീരി കേള്‍ക്കുന്നത്. ''ദേവകിയുടെ എട്ടാമത്തെ പുത്രന്‍ നിന്നെ കൊല്ലും''. ഇതുകേട്ടയുടന്‍ കംസന്‍ സഹോദരിയേയും ഭര്‍ത്താവ് വസുദേവനെയും ജയിലിലടച്ചു. ദേവകി പ്രസവിച്ച ഏഴു കുട്ടികളെയും കൊന്നു . എട്ടാമത്തെ കുഞ്ഞ് കംസന്റെ കൈയില്‍നിന്നും വഴുതി രക്ഷപ്പെട്ട് ആകാശത്തെത്തി..ദേവി രൂപം പൂണ്ടു . ആക്രോശിച്ചു : ''ഹേ ദുരാചാരിയായ കംസാ പരാക്രമം സ്ത്രീകളോടല്ലവേണ്ടൂ-തവാന്തകന്‍ ഭൂമിതലേജനിച്ചു. വേഗേന സര്‍വ്വത്ര തിരഞ്ഞുകൊള്‍ക''. കംസന്‍ ഞെട്ടിവിറച്ചു. പിന്നെ കംസന്‍ തിരിഞ്ഞുംപിരിഞ്ഞും നോക്കിയില്ല. രാജ്യത്തെ നവജാത ശിശുക്കളെ എല്ലാവരേയും ഒന്നൊഴിയാതെ കൊന്നൊടുക്കി
നാരായണീയത്തിലേക്കു വരാം അതിനു മുൻപ് ഇത് നോക്കൂ ഭഗവാൻ ഒരു സ്ത്രീയെ അല്ലേ (ശക്തിയെ ആണ് കംസന്റെ മനോ ശക്തി തകർക്കാൻ ഉപയോഗിക്കുന്നത് സാക്ഷാൽ മഹാമായയെ , സ്വന്തം സഹോദരിയായ ഗൗരിയെ മഹാശക്തിയായ ആ പ്രപഞ്ച മാതാവിനെ പ്രാർത്ഥിക്കാം :
അമ്മെ നാരായണാ !
ദേവീനാരായണ !
ലക്ഷ്മീ നാരായണാ !
ഭദ്രേ നാരായണാ!
ഭഗവാന്റെ ശബ്ദം വസുദേവരുടെ കാതില്‍ അലിയാതെ നിന്നിരുന്നു: തര്‍ഹി മാം ഗോകുലം നയ. മന്മയാ മാ നയാളശുത്വം യോശദാഗര്‍ഭസംഭവാം. എന്നെ ഗോകുലത്തിലേയ്ക്ക് നയിക്കുക. യശോദയുടെ ഗര്‍ഭത്തില്‍ ജനിച്ച എന്റെ യോഗമായയെ വേഗം കൊണ്ടുപോരിക… ഭഗവാന്റെ ഇംഗിതം പാലിക്കാന്‍ വസുദേവര്‍ തയ്യാറായി ഭഗവൻ ഗീതയിൽ പറയുന്നത് നോക്കൂ ..
നാഹം പ്രകാശഃ സര്‍വ്വസ്യ
യോഗമായാ സമാവൃതഃ
മൂഢോ ഽ യം നാഭിജാനാതി
ലോകോ മാമജമവ്യയം
യോഗമായയാല്‍ മറയ്ക്കപ്പെട്ടിരിക്കുന്ന ഞാന്‍ എല്ലാവര്‍ക്കും പ്രത്യക്ഷനല്ല. ആ കാരണത്താല്‍ മായാമോഹിതമായ ഈ ലോകം എന്നെ ജനനമില്ലാത്തവനായും നാശമില്ലാത്തവനായും അറിയുന്നില്ല.
മായാമോഹം കൊണ്ട് അന്ധരായിത്തീര്‍ന്ന ജീവികള്‍ , ഞാന്‍ പ്രകാശമാണെങ്കില്‍പോലും, തൃഷ്ണ കാരണം എന്നെ കാണുന്നില്ല. ഞാന്‍ അധിവസിക്കാത്ത എന്തെങ്കിലും ഈ പ്രപഞ്ചത്തിലുണ്ടോ ? സലിലത്വമില്ലാതെ സലിലമുണ്ടോ? ആരെയാണ് വായു സ്പര്‍ശിക്കാത്തത് ? ആകാശത്താല്‍ ചുറ്റപ്പെടാത്ത എന്തെങ്കിലുമുണ്ടോ ? യഥാര്‍ത്ഥത്തില്‍ വിശ്വം മുഴുവന്‍ വ്യാപിച്ചിരിക്കുന്നതു ഞാന്‍ മാത്രമാണ്.
(ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-7 ജ്ഞാനവിജ്ഞാനയോഗം-ശ്ളോകം 25)
ശ്രീമദ് നാരായണീയം യോഗമായാദിവര്‍ണ്ണനം – നാരായണീയം (39)
നിന്തിരുവടിയെ വഹിച്ചുകൊണ്ട് പോകുമ്പോള്‍ ഈ യാദവശ്രേഷ്ഠന്‍ ആകാശത്തോളമുയര്‍ന്ന ഇളകിമറിയുന്ന ജലപ്രഹാത്തോടുകൂടിയ കാളിന്ദീനദിയെ ദര്‍ശിച്ചു. ആ ജലപ്രവാഹം അത്രയും വലിയതായിരുന്നിട്ടും ഇന്ദ്രജാലംകൊണ്ടുണ്ടായ വെള്ളപ്പൊക്കമെന്നപൊലെ ഉടന്‍തന്നെ കാലടിയളവില്‍ ആയിത്തീര്‍ന്നു. ആശ്ചര്‍യ്യംതന്നെ! സുഖമായിക്കിടന്നുറങ്ങുന്ന ഗോപസ്ത്രീകളോടും പതുക്കെപ്പതുക്കെ കരയുന്ന ബാലികയോടും തുറന്നുകിടക്കുന്ന വാതിലൂകളോടുംകൂടിയ ഗോപവാടത്തില്‍ പ്രവേശിച്ചിട്ടു അദ്ദേഹം അങ്ങയെ പ്രസവശയ്യയില്‍ കിടത്തി ആ സ്ഥാനത്തുനിന്ന് കപടകന്യകയെ ഏടുത്തുംകൊണ്ട് വേഗത്തില്‍ സ്വരാജധാനിയെ പ്രാപിച്ചു. അതില്‍പിന്നെ, അങ്ങയുടെ അനുജത്തിയായ ആ കുമാരിയുടെ കരച്ചില്‍ കേട്ടുണര്‍ന്ന് വേഗതയോടെ ചെന്ന ഭഗന്മാരുടെ സംഘത്താല്‍ അറിയിക്കപ്പെട്ട പ്രസവവര്‍ത്തകൊണ്ടുതന്നെ മനം കലങ്ങിയവനായി, അഴിഞ്ഞ തലമുടിയോടെ, വേഗത്തില്‍ പാഞ്ഞെത്തിയ ഭോജേശ്വരന്‍ മനഃപ്രസ്സദമില്ലാതെതന്നെ സഹോദരിയുടെ കയ്യില്‍ കന്യകയെ കണ്ടു. ഈ കുട്ടി കപടസ്വരൂപിയായ മധുസൂദനന്റെ മായ ആയിരിക്കണം എന്നിപ്രകാരം നിശ്ചയിച്ചിട്ട് സഹോദരിയാല്‍ മുറുകെ ആലിംഗനം ചെയ്യപ്പെട്ടിരിന്ന കുമാരിയെ, ആന താമരപ്പൊയ്കയുടെ മദ്ധത്തില്‍നിന്നു ചെറുതാമരവളയത്തെ എന്നപോലെ, ഇവന്‍ (കംസന്‍) പിടിച്ചെടുത്തെടുത്ത് അങ്ങയുടെ യോഗമായയെ പാലക്കല്ലിന്മേല്‍ ഓങ്ങിയടിച്ചു.
അപ്പോള്‍ ഉത്തരക്ഷണത്തില്‍ കാലപാശത്തില്‍നിന്ന് അങ്ങയുടെ ഭക്തനെന്നവിധം അവള്‍ പെട്ടെന്നു വഴുതിച്ചാടി തന്റെ സ്വന്തംരുപത്തെ പ്രാപിച്ച് താഴെ ഇറങ്ങാതെതന്നെ പ്രശോഭിച്ചുകൊണ്ടിരിക്കുന്ന എട്ടുകൈകളിലും തിളങ്ങുന്ന ആയുധങ്ങളോടുകൂടിയവളായി ആകാശമാര്‍ഗ്ഗത്തെ പ്രാപിച്ച് ഏറ്റവും വിളങ്ങി. ആശ്ചര്‍യ്യംതന്നെ ! ‘അതിദുഷ്ടനായ കംസ! തല്ലിച്ചതച്ചതുകൊണ്ട് എന്നാല്‍ നിണക്ക് എന്തൊന്നാണ് സാധിക്കാനുള്ളത് ? നിന്റെ അന്തകന്‍ ഏതോ ഒരിടത്ത് ജനിച്ചിട്ടുണ്ട്. നിനക്കു ശ്രേയസ്സിന്നുള്ള മാര്‍ഗത്തെ ചിന്തിച്ചുകൊള്‍ക; ” എന്നിപ്രകാരം അല്ലയോ ഭഗവന്‍ ! അങ്ങയുടെ അനുജത്തി ദുഷ്ടനായ അവനോടു പറഞ്ഞിട്ട് ഗമിക്കുകയും ദേവഗണങ്ങളാല്‍ സ്തുതിക്കപ്പെട്ടവളായി ഭൂലോകത്തിലെ സ്ഥാനങ്ങളെത്തന്നെ പ്രപിക്കുകയും ചെയ്തു.
പിറ്റെന്നാള്‍ കാലത്ത് ഭോജേശ്വരനാല്‍ യോഗമായയുടെ വാക്യങ്ങളെ പറഞ്ഞറിയിക്കപ്പെട്ടവരായി അഭിമാനികളായ പ്രലംബന്‍ , ബകന്‍ , പൂതന മുതലായ അസുരന്മാര്‍ പിന്നീട് അങ്ങയെ കൊല്ലുവനുള്ള അഗ്രഹത്തോടെ ഭയലേശം കൂടാതെ, ലോകം മുഴുവന്‍ ബാലന്മാരെ വധിച്ചുകൊണ്ട് ചുറ്റിസഞ്ചരിച്ചു; നിര്‍ദ്ദയന്മാരാല്‍ ചെയ്യപ്പെടാത്തത് യതൊന്നാണുള്ളത് ? അനന്തരം ഹേ മോക്ഷദായക! നിന്തിരുവടി ഗോപവാടത്തില്‍ നന്ദപത്നിയുടെ പ്രസവശയ്യയില്‍ കിടന്നുകൊണ്ട് അല്പമൊന്നു കാല്‍കുടഞ്ഞു കരഞ്ഞപ്പോള്‍ സ്ത്രീജനങ്ങള്‍ ഉണര്‍ത്തപ്പെട്ട് ഉണ്ണിയുണ്ടായ വിവരം ഘോഷിക്കപ്പെട്ടപ്പൊള്‍ എന്തുപറയെട്ടെ, അമ്പാടി മുഴുവനും സന്തോഷത്താല്‍ പരവശമായ്‍ത്തീര്‍ന്നു. ! പുതിയ കായാമ്പൂവെന്നപോലെ ചേതോഹരനായ അങ്ങയെ സമീപത്തില്‍ ആദ്യമായി നയനങ്ങളെക്കൊണ്ട് തൃപ്തിയാവോളം പാനംചെയ്യുന്നവളും, പിന്നെ തന്റെ കുചകുംഭങ്ങളെ അധികസന്തോഷത്തോടെ പാനം ചെയ്യിക്കുന്നവളും, ചേതോഹരമായ തിരുമേനിയെ പുണരുന്നവളുമായ യശോദയാല്‍ ലോകത്തില്‍ സുകൃതികള്‍ ജയിക്കപ്പെട്ടു; അത്യാശ്ചര്‍യ്യം. ഹേ ത്രൈലോക്യമംഗളമൂര്‍ത്തേ ! ആ സമയം ആ നന്ദഗോപനാവട്ടെ വര്‍ദ്ധിച്ച സന്തോഷത്താല്‍ പരവശനായി അങ്ങയുടെ അഭ്യുദയത്തെ കാംക്ഷിക്കുക നിമിത്തം വിപ്രഗണങ്ങള്‍ക്കായി എന്തുതന്നെ ദാനംചെയ്തില്ല. ! അതുപോലെതന്ന ഗോപന്മാരും യാതൊരു മംഗളകര്‍മ്മത്തെ അനുഷ്ഠിച്ചില്ല ! നിന്തിരുവടി ഇവിടെ എന്ന ഈ ദൈന്യത്തില്‍നിന്നും രക്ഷിച്ചരുളിയാലും.
ഹരി ഓം
🎀🎀♾️♾️⭐♾️♾️🎀🎀
കായേന വാചാ മനസേന്ദ്രിയൈർവ്വാ ബുദ്ധ്യാത്മനാ വാ പ്രകൃതേസ്സ്വഭാവാൽ കരോമി യദ്യൽ സകലം പരസ്മൈ നാരായണായേതി സമർപ്പയാമി
ഗും ഗുരുഭ്യോ നമഃ
🎀🎀♾️♾️⭐♾️♾️🎀🎀
എന്റെ കണ്ണാ ...എന്റെ ദുഃഖങ്ങൾ ഞാൻ നിന്റെ പാദത്തിൽ ത്തിൽ സമർപ്പിക്കുകയാണ് , നാരായണീയം പോലെ ഒരു ബൃഹത് ഗ്രന്ഥം എഴുതാൻ എനിക്കറിയില്ല നാരായണ ഇതേ അറിയൂ , അറിയാവുന്നതു ചെയ്യുകയാണ് സ്വീകരിച്ചനുഗ്രഹിക്കണം
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
═══════════════
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരവേനമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരോപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട് VBT യുടെ ആസ്ട്രോ ലൈവ് അദ്ധ്യാത്മികം
🎀✿═══❁★☬ॐ☬★❁═══✿🎀
A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
V B T
█║▌█║▌█║▌
അസ്‌ട്രോ ലൈവ്
🎀✿═══❁★☬ॐ☬★❁═══✿🎀
✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇ 🪔🪔🪔🪔🪔🪔🪔🪔
┇ ┇ ┇ ✰🪔
┇ ┇ ✰🪔 𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖
┇ ✰🪔 𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉
✰🪔
No comments:
Post a Comment