⚜️ഹരിനാമകീർത്തനം⚜️
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥
ഭാഗം :- 26
▬▬▬▬▬▬
ഹരിനാമ൦
🎀🎀♾️♾️⭐♾️♾️🎀🎀
ഐയഞ്ചുമഞ്ചുമുടനയ്യാറുമെട്ടുമുട-
നൗവ്വണ്ണമെട്ടുമുടനെൺമൂന്നുമേഴുമഥ
ചൊവ്വോടൊരഞ്ചുമപിരണ്ടൊന്നുതത്ത്വമതിൽ
മേവുന്ന നാഥ ജയ നാരായണായ നമഃ
വിവരണം
🎀🎀♾️♾️⭐♾️♾️🎀🎀
അയ്യഞ്ച് ഇരുപത്തഞ്ച് ആ തത്ത്വങ്ങൾ ഏതെല്ലാമെന്നാൽ പൃഥിവി അപ്പ് തേജസ്സ് വായു ആകാശം ഇവ അഞ്ച് ; ചക്ഷു: ശ്രോത്ര ജിഹ്വാ ഘ്രാണത്വക് ഇവ അഞ്ച് ; രൂപരസഗന്ധസ്പർശശബ്ദം ഇവ അഞ്ച് ; വാക്പാദപാണിപായു ഉപസ്ഥം ഇവ അഞ്ച് ; പ്രാണൻ അപാനൻ സമാനൻ ഉദാനൻ , വ്യാനൻ ഇവ അഞ്ച് ; ഇങ്ങനെ ഇരുപത്തഞ്ചു തത്ത്വങ്ങൾ . പിന്നത്തെ അഞ്ച് : നാഗൻ , കൂർമ്മൻ , കൃകലൻ , ദേവദത്തൻ , ധനഞ്ജയൻ ഇങ്ങനെ അഞ്ച് . പിന്നത്തെ അഞ്ച് : വചനം , ദാനം , ഗമനം , വിസർജ്ജനം , ആനന്ദം ഇവ അഞ്ച് . പിന്നെ ആറ് : മൂലാധാരം , സ്വാധിഷ്ഠാനം , അനാഹതം , ആജ്ഞ , വിശുദ്ധി , ലംബികാ ഇവ ആറ് . പിന്നെ എട്ട് : കാമം , ക്രോധം , ലോഭം , മോഹം , മദം , മാത്സര്യം , ഡംഭം , അഹങ്കാരം , ഇവ എട്ട് . പിന്നത്തെ എട്ട് : മനസ്സ് , ബുദ്ധി , ചിത്തം , അഹങ്കാരം , ചലനം , ഭാവന , കമ്പനം, കുഞ്ചനം, എട്ട് , എമ്മൂന്നു ഇരുപത്തിനാല് അവ ഇളാ , പിംഗളാ , സുഷുമ്ന ഇവ മൂന്ന്. സൂര്യമണ്ഡലം , നോമമം , വഹ്നിമണ്ഡലം ഇവ മൂന്ന് . വാതം , പിത്തം , കഫം ഇവ മൂന്ന് . പുത്രേഷണ , വിത്തേഷണ , ദാരേഷണ , ഇവ മൂന്ന് . സത്വം രജസ്സ് , തമസ്സ് ഇവ മൂന്ന് . ജാഗ്രത , സ്വപ്നം , സുഷുപ്തി ഇവ മൂന്ന് . ആദ്ധ്യാത്മികം , ആധിഭൗതികം , ആധിദൈവികം എന്ന് മൂന്ന് . സ്ഥൂലം , സൂക്ഷ്മം , കാരണം ഇവ മൂന്ന് . ഇങ്ങനെ ഇരുപത്തിനാല് . പിന്നെ ഏഴ് : രസം , രക്തം , മാംസം , മേദസ്സ് , മജ്ജാ , അസ്ഥി , ശുക്ലം എന്നിവ ഏഴ് . പിന്നത്തെ അഞ്ച് : അന്നമയം , മനോമയം , പ്രാണമയം , വിജ്ഞാനമയം , ആനന്ദമയം എന്നിവ അഞ്ച് . രണ്ടും ഒന്നും മൂന്ന് . അത് ബ്രഹ്മൻ , വിഷ്ണു , രുദ്രൻ എന്ന് മൂന്ന് . ഇങ്ങനെ തൊണ്ണൂറ്റാറുതത്ത്വത്തിലാണ് ഈശ്വരന്റെ സ്ഥിതി എന്നു എന്റെ മനസ്സിൽ ഉറപ്പാൻ വേണ്ടി നാരായണ ! നിന്നെ നമസ്കരിക്കുന്നു
നാരായണായ നമഃ നാരായണായ നമഃ
നാരായണായ നമഃ നാരായണായ നമഃ
നാരായണ, സകല സന്താപനാശക, ജ-
ഗന്നാഥ വിഷ്ണു ഹരി നാരായണായ നമഃ
തുടരും........
✍ കൃഷ്ണശ്രീ
▬▬▬▬▬▬▬▬▬▬▬▬▬▬▬
ഇത് കുട്ടികൾക്ക് അക്ഷരമുറപ്പിക്കാൻ അക്ഷരമാലാക്രമത്തിൽ രചിക്കപ്പെട്ടതാണെന്നും അതല്ല എഴുത്തച്ഛന്റെ പുത്രിക്കോ അനന്തരവൾക്കോ സന്ധ്യാസമയങ്ങളിൽ ജപിക്കുന്നതിന് വേണ്ടി രചിച്ചതാണെന്നും പല ഐതിഹ്യങ്ങൾ നിലവിലുണ്ട്. എങ്കിലും അദ്ദേഹത്തിന്റെ ആദ്യകാലകൃതിയാണ് ഹരിനാമകീർത്തനം എന്നു കരുതുന്നവരാണ് ഭൂരിഭാഗവും.
𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎:
▬▬▬▬▬▬▬▬▬▬▬▬▬▬▬▬
🔥┈┅❀꧁Astro Live꧂❀┅┉🔥
▬▬▬▬▬▬▬▬▬▬▬▬▬▬▬▬
No comments:
Post a Comment