Tuesday, August 10, 2021

പാർവ്വതീസ്തുതി

ॐ പാർവ്വതീസ്തുതിॐ
▬▬▬▬▬▬▬▬▬▬▬▬▬▬

അംബികപരമേശ്വരീപാഹിമാം
അംബരത്തോളംസ്നേഹസ്വരൂപിണീ
അംബുജ മലർശോഭിതേ പാഹിമാം
അംബുജമലരർപ്പിച്ചിടുന്നു ഞാൻ

മുന്നേഞാൻചെയ്തകർമ്മത്തുടർച്ചയ്ക്കും
ഇന്നുചെയ്യേണ്ടകർമ്മങ്ങൾക്കായിട്ടും
മന്നിൽവന്നുപിറന്നുഴന്നീടുന്നു
വന്നനുഗ്രഹമേകണമംബികേ

മാമലമകളാകും ഭഗവതി
മാമകവഴികാട്ടിത്തരേണമേ
ഭൂമിയിലെന്റെജന്മകർമ്മകളെ
ആമോദത്തോടെചെയ്യിച്ചിടേണമേ

പാരമുണ്ടുപരമേശ്വരീതന്നെ
പാരാതൊന്നുകണ്ടീടുവാൻമോഹവും
ആരാലെത്തിയിട്ടെന്റെയഭീഷ്ടത്തെ
സാരമൊയൊന്നുസാധ്യമാക്കീടണേ..

ഭൂതിയാകുംപരമേശ്വരൻതന്റെ
പാതിമെയ്യായപാർവ്വതീദേവിയെ
ആതങ്കമകറ്റീടുവാനായി ഞാൻ
കേതത്വത്തോടെതാണുവണങ്ങുന്നൂ

ലോകസൗന്ദര്യകേന്ദ്രമാമംബികേ
ലോകനാഥന്റെപത്നിയാമംബികേ
ലോകത്തിൽനന്മയോടെജീവിക്കുവാൻ
ലോകമാതാവേനല്കീടനുഗ്രഹം. 

▬▬▬▬▬▬▬▬▬▬▬▬▬▬

No comments:

Post a Comment