35. അട്ടഹാസ് ഫുല്ലാര ശക്തി പീഠം
പശ്ചിമബംഗാള്‍ ബിര്‍ഭും ജില്ലയിലെ ലബ്പൂരിലാണ് ക്ഷേത്രം. ഭൈരവന്‍ വിശ്വേഷ് രൂപത്തിലാണ് ഇവിടെ കുടിക്കൊള്ളുന്നത്. ഈശാനി നദിക്കരയിലാണ് ക്ഷേത്രം. ദേവിയെ താഴത്തെ ചുണ്ടിന്റെ പ്രതീകമായ 15 മുതല്‍ 18 അടി വരെ നീളമുള്ള ഒരു ഭീമന്‍ കല്ലിന്റെ രൂപത്തില്‍ ആരാധിക്കുന്നു. ഫുല്ലാര ദേവി ജീവിതത്തെയും പുനരുജ്ജീവനത്തെയും പ്രതിനിധീകരിക്കുന്നു. ബുര്‍ദ്വാനിലും ബിര്‍ഭൂമിലും രണ്ട് അട്ടഹാസ ക്ഷേത്രങ്ങളുണ്ട്. മാഗ് പൂര്‍ണിമയിലും നവരാത്രിയിലും നടക്കുന്ന വാര്‍ഷിക ഫുള്ളറ മേളയാണ് ക്ഷേത്രത്തിലെ ഉത്സവം. ഓഗസ്റ്റ് - മാര്‍ച്ച് കാലയളവാണ് ക്ഷേത്രം സന്ദര്‍ശിക്കാന്‍ അനുയോജ്യമായ സമയം. ലബ്പൂര്‍ (30 കി.മീ) ആണ് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍. കൊല്‍ക്കത്ത (160 കി.മീ) ആണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം
◦•●◉✿ ⓋⒷⓉ ✿◉●•◦
04-04-2022
✍️ വിഷ്ണു, ഇടുക്കി
©️ വളളിയാനിക്കാട്ടമ്മ
No comments:
Post a Comment