39. ജശോരേശ്വരി ദേവി ശക്തി പീഠം
ബംഗ്ലാദേശിലെ ജെസ്സോറിലാണ് ക്ഷേത്രം. ചന്ദ എന്ന ഭൈരവ അവതാരത്തിനാണ് ക്ഷേത്രത്തിന്റെ സംരക്ഷണ ചുമതല.പതിനഞ്ചാം നൂറ്റാണ്ടില്‍ ക്ഷേത്രം നിര്‍മ്മിച്ചത് ജെസ്സോറിലെ മഹാരാജാവ് പ്രതാപാദിത്യനാണ്. അദ്ദേഹത്തിന്റെ പേരില്‍ നിന്നാണ് ക്ഷേത്രത്തിന് ഈ പേര് ലഭിച്ചത്. 1971 ലെ യുദ്ധത്തിനും ആഭ്യന്തര കലാപത്തിനും ശേഷം വാസ്തുശില്പിയായ അനരി രൂപകല്‍പ്പന ചെയ്യുകയും നിര്‍മ്മിക്കുകയും ചെയ്ത 100-വാതില്‍ ഘടനയുടെ പ്രധാന ഭാഗങ്ങള്‍ നശിപ്പിക്കപ്പെട്ടു. ഇവിടെ, കാളി ഉഗ്രരൂപിണിയാണ്. ദേവിയില്‍ നിന്ന്് പുറപ്പെടുന്ന അഗ്‌നി അഹങ്കാരത്തെ കത്തിക്കാനും തീര്‍ഥാടകര്‍ക്ക് രക്ഷ നല്‍കാനും സഹായകമാണ്. അഷ്ട ഭൈരവരില്‍ മൂന്നാമനാണ് ചന്ദ. തമിഴ്നാട്ടിലെ നാഗപട്ടണത്തിലെ വൈതീശ്വരന്‍ കോവില്‍ ചന്ദ ഭൈരവ പ്രതിഷ്ഠയാണ്. ഒക്ടോബറിലെ നവരാത്രി, കാളിപൂജയുമാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവങ്ങള്‍. സെപ്റ്റംബര്‍-ഫെബ്രുവരി കാലയളവാണ് സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം. ജെസ്സോറാണ് (126 കി.മീ) ഏറ്റവും അടുത്തുള്ള വിമാനത്താവളം.
◦•●◉✿ ⓋⒷⓉ ✿◉●•◦
08-04-2022
✍️ വിഷ്ണു, ഇടുക്കി
©️ വളളിയാനിക്കാട്ടമ്മ
No comments:
Post a Comment