Sunday, April 24, 2022

41. കങ്കാളിത്തല ദേവി ശക്തി പീഠം

 41. കങ്കാളിത്തല ദേവി ശക്തി പീഠം

പശ്ചിമബംഗാള്‍ ബോല്‍പൂരിലാണ് ക്ഷേത്രം. സതിദേവിയുടെ അരക്കെട്ട് വീണ സ്ഥലം എന്നാണ് വിശ്വാസം. ഭൈരവ അവതാരമായ രുരു ആണ് ഇവിടത്തെ മറ്റൊരു ആരാധനാമൂര്‍ത്തി. കോപൈ നദിയുടെ തീരത്താണ് ക്ഷേത്രം. ഈ സ്ഥലം കങ്കലേശ്വരിയുടെ വാസസ്ഥലമാണ്. ജീവിതത്തിന്റെ വിവിധ തുറകളിലുള്ള ആളുകള്‍ ദേവിയുടെ അനുഗ്രഹത്തിനായി സന്ദര്‍ശിക്കുന്നു. ഐതിഹ്യമനുസരിച്ച്, സതിയുടെ അരക്കെട്ട് വളരെ ശക്തിയോടെ ഇവിടെ വീണു. അത് ഭൂമിയില്‍ ഗര്‍ത്തം സൃഷ്ടിക്കുകയും പിന്നീട് അതില്‍ വെള്ളം നിറഞ്ഞ് പവിത്രമായ കുണ്ട് (കുളം) രൂപപ്പെടുകയും ചെയ്തു. ഈ കുളത്തിലാണ് പീഠം സ്ഥിതി ചെയ്യുന്നത്. ഒക്ടോബര്‍-മാര്‍ച്ച് കാലയളവാണ് സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം. കൊല്‍ക്കത്ത (135 കിലോമീറ്റര്‍) ആണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. ബോള്‍പൂര്‍ (8 കിലോമീറ്റര്‍ അകലെ) ആണ് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍
             ◦•●◉✿ ⓋⒷⓉ ✿◉●•◦
10-04-2022

✍️ വിഷ്ണു, ഇടുക്കി 
©️ വളളിയാനിക്കാട്ടമ്മ

No comments:

Post a Comment