Sunday, April 24, 2022

42. കിരീടേശ്വരി ദേവി ശക്തി പീഠം

 42. കിരീടേശ്വരി ദേവി ശക്തി പീഠം

പശ്ചിമബംഗാളിലെ മൂര്‍ഷിദാബാദിലാണ് ഈ ക്ഷേത്രം. സതിദേവിയുടെ കിരീടം വീണ സ്ഥലമാണിത്. സാങ് വര്‍ത്തയാണ് ഭൈരവ മൂര്‍ത്തി.  ശരീരഭാഗങ്ങള്‍ വീഴുന്നതിന്  പകരം ദേവിയുടെ ആഭരണം വീണതിനാല്‍ ദേവിയെ മുകുടേശ്വരി (കിരീടധാരിയായ ദേവി) ആയി ആരാധിക്കുന്നു. കിരീടേശ്വരി, മിക്ക ശക്തി പീഠങ്ങളിലെയും പോലെ, പല പേരുകളിലും വിളിക്കുന്നു - ദേവി വിമല, കിരിത്കണ എന്നിങ്ങനെ. ഭഗീരഥി നദിക്കരയിലെ ക്ഷേത്രമൈതാനത്ത് മഹാമായ ഉറങ്ങുന്നതായി ഭക്തര്‍ വിശ്വസിക്കുന്നു. പീഠത്തിന് ഏകദേശം 1,000 വര്‍ഷങ്ങള്‍ പഴക്കമുള്ളതായി പഴമക്കാര്‍ പറയുന്നു. പ്രധാന ഉത്സവങ്ങള്‍: വിജയദശമി, ദുര്‍ഗാപൂജ, നവരാത്രി. എല്ലാ ചൊവ്വാഴ്ചയും ശനിയാഴ്ചയും ഡിസംബറിലോ ജനുവരിയിലോ കിരീടേശ്വരി മേള നടക്കുന്നു. സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം: ഒക്ടോബര്‍-മാര്‍ച്ച്. ഏറ്റവും അടുത്തുള്ള വിമാനത്താവളം: കൊല്‍ക്കത്ത (239 കി.മീ). ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍: ദഹപാറ (3 കി.മീ)
             ◦•●◉✿ ⓋⒷⓉ ✿◉●•◦
11-04-2022


✍️ വിഷ്ണു, ഇടുക്കി 
©️ വളളിയാനിക്കാട്ടമ്മ

No comments:

Post a Comment