Sunday, April 24, 2022

രാമായണ രചനയെപറ്റി ഒരു കഥ

രാമായണ രചനയെപറ്റി ഒരു കഥ


 𝓐𝓼𝓽𝓻𝓸 𝓛𝓲𝓿𝓮 𝓗𝓲𝓰𝓱𝓵𝓲𝓰𝓱𝓽𝓼 
▬▬▬▬▬▬🔱▬▬▬▬▬▬ 

★ വാത്മീകി തന്റെ ഗുരുവായ നാരദമുനിയോട് ഒരു ചോദ്യം ചോദിയ്ക്കുന്നു

★ ലോകം മുഴുവനും സഞ്ചരിക്കുന്ന അങ്ങക്ക് തീര്‍ച്ഛയായും അറിയാതിരിക്കില്ല. നാരദമഹര്‍ഷി പൊടുന്നനെ ഉത്തരം നല്‍കി

★ രാമായണം ആദ്യാന്തം ശ്രദ്ധയോട് വായിക്കുന്ന ഏതൊരാള്‍ക്കും ഈ വിശിഷ്ട ഗുണങ്ങളത്രയും ഉള്‍ച്ചേര്‍ന്ന മാതൃകാ വെക്തിത്വത്തിന്റെ ദിവ്യരൂപത്തെയല്ലെ കാണാന്‍കഴിയുക

തുടർന്ന് വായിക്കാം 
▬▬▬▬▬▬▬▬▬▬▶️

അതുല്യ ഇതിഹാസമായ രാമായണ രചനയെപറ്റി ഒരു കഥയുണ്ട്. വാത്മീകി തന്റെ ഗുരുവായ നാരദമുനിയോട് ഒരു ചോദ്യം ചോദിയ്ക്കുന്നു. ഗുരോ, ഇന്ന് ജീവിച്ചിരിക്കുന്നതില്‍വച്ച് ഏറ്റം സദ്ഗുണസമ്പന്നനും ധര്‍മ്മിഷ്ടനും സത്യത്തില്‍നിന്ന് വെതിചലിക്കാത്തവനും നിര്‍മലനും സര്‍വ ജീവജാലങ്ങളിലും കാരുണ്യമുള്ളവനും ധിഷണാശാലിയുമായ ആള്‍ ആരാണ്? അടര്‍ക്കളത്തില്‍ ദേവന്‍മാരെപ്പോലും ഭയപ്പെടാത്തവനും ആത്മസാഷാല്‍ക്കാരം കിട്ടിയവനുമായ ആ മഹാന്റെ പേരെന്താണ്? ലോകം മുഴുവനും സഞ്ചരിക്കുന്ന അങ്ങക്ക് തീര്‍ച്ഛയായും അറിയാതിരിക്കില്ല. നാരദമഹര്‍ഷി പൊടുന്നനെ ഉത്തരം നല്‍കി: രാമന്‍. രാമായണം ആദ്യാന്തം ശ്രദ്ധയോട് വായിക്കുന്ന ഏതൊരാള്‍ക്കും ഈ വിശിഷ്ട ഗുണങ്ങളത്രയും ഉള്‍ച്ചേര്‍ന്ന മാതൃകാ വെക്തിത്വത്തിന്റെ ദിവ്യരൂപത്തെയല്ലെ കാണാന്‍കഴിയുക. ജീവിതത്തില്‍ ഏറ്റ നിര്‍ഭാഗ്യങ്ങള്‍, പീഢനങ്ങള്‍, കൊടിയ ദുരിതങ്ങള്‍, ഇവയെല്ലാം ഒരു വെക്തി നേരിടുന്നതെങ്ങനെയെന്നും തളര്‍ച്ചക്കുപകരം അതുണ്ടാക്കുന്ന അപാരമായ കരുത്ത് എന്തെന്നും രാമായണത്തിലൂടെ രാമന്‍ നമുക്കുകാട്ടിത്തരുകയല്ലെ ചെയ്യുന്നത്. ഒരൊറ്റ ഉദാഹരണം മതി ശ്രീരാമചന്ദ്രന്റെ അതുല്യവെക്തിത്വത്തിന്റെ മാറ്ററിയാന്‍. രാമന്റെ കിരീടധാരണത്തിനുള്ള തയ്യാറെടുപ്പുകള്‍ നാടാകെ നടക്കുന്നനേരം. അതിനിടയില്‍ കൈകേകി അടിയന്തിരമായി രാമനെ വിളിക്കുന്നു. അന്തപ്പുരത്തില്‍ ഈ സമയം ദശരഥമഹാരാജാവ് മോഹാലസ്യപ്പെട്ടുകിടക്കുകയാണ്. അരികില്‍ യാതൊരു ഭാവ വെത്യാസവുവില്ലാതെ കൈകേകി. തന്റെ അരികില്‍ നില്‍ക്കുന്ന മകനോട് ഒരക്ഷരം ഉരിയാടാന്‍പോലും ആ പിതാവി ന് അപ്പോള്‍ കഴിയുന്നില്ല. സ്തംഭിച്ചുനില്‍ക്കുന്ന രാമനോട് കുടില ബുദ്ധിയായ കൈകേകി പറയുന്നു: മകനെ, അച്ഛന്റെ ഇംഗിതമാണ്. അതു നീ നിവര്‍ത്തിച്ചുകൊടുക്കില്ലെ. ദേവീ, അവിടുന്ന് എന്നോട് ഈവിധം നിര്‍ദയമായി പറയുന്നല്ലൊ. ഞാന്‍ എന്താണ് അച്ഛനുവേണ്ടി ചെയ്യേണ്ടത്? ജ്വലിക്കുന്ന അഗ്നികുണ്ഠത്തിലേക്ക് എടുത്തുചാടണമെന്നോ കൊടും വിഷം പാനം ചെയ്യണമെന്നോ, എന്തുതന്നെയായാലും ഞാന്‍ ചെയ്യാം. ഇതാ വാക്കുതരുന്നു. എന്നാല്‍ കൈകേകി പറഞ്ഞത് മകനെ, നീ പതിനാലുവര്‍വനവാസം സ്വീകരിക്കണം എന്നായിരുന്നു. പിതൃഭക്തനായ ഒരു മാതൃകാ പുത്രന്റെ അനിതരസാധാരണമായ വെക്തി വൈശിഷ്ട്യത്തിന്റെ തിളക്കമല്ലെ രാമനിലൂടെ അപ്പോള്‍ പ്രകാശിതമായത് മഹാരാജാവ് കൈകേകിക്ക് എന്നോ നല്‍കിയ കാലഹരണപ്പെട്ട ഒരു വാഗ്ദാനം രാമന്റെ പട്ടാഭിക്ഷേകത്തെ പതിന്നാലു കൊല്ലത്തെയ്ക്കു മാറ്റിവെച്ചപ്പോഴും രാമന്‍ ദു:ഖിച്ചില്ല. മറിച്ച് ആമുഖത്ത് നിഴലിച്ചത് ഒരു സ്ഥിതപ്രജ്ഞന്റെ ശാന്തതയായിരുന്നു. സുഖ ദു:ഖങ്ങളില്‍ സമചിത്തത കൈവിടാത്ത ഒരു യഥാര്‍ത്ഥ ഭരണാധികാരിയുടെ ചങ്കുറപ്പ്. അതുകൊണ്ടാകണം വിവേകാനന്ദസ്വാമികള്‍ ശ്രീരാമചന്ദ്രനെപറ്റി ഇങ്ങനെ പറഞ്ഞത്: പൗരുഷത്തിന്റെയും ദേവത്വത്തിന്റെയും സമ്മിളിതരൂപം മനുഷ്യരില്‍ ദേവന്‍, അതാണ് രാമന്‍. ഇത്തിരിക്കൂടി ആഴത്തില്‍ പറഞ്ഞാല്‍ പൗരുഷത്തിന്റെയും സത്യധര്‍മ്മങ്ങളുടെയും മൂര്‍ത്തിമാത്രമല്ല മാതൃകാ പുത്രനും, മാതൃകാപിതാവും, മാതൃകാ രാജാവുമാണ് രാമന്‍.
ശ്രീരാമ രാമരാമ ശ്രീരാമചന്ദ്ര ജയ
ശ്രീരാമ രാമരാമ ശ്രീരാമചന്ദ്ര ജയ
ശ്രീരാമ രാമരാമ ശ്രീരാമചന്ദ്ര ജയ

▬▬▬▬▬▬▬▬▬▬▬▬▬▬▬▬
🔥┈┅❀꧁Astro Live꧂❀┅┉🔥
▬▬▬▬▬▬▬▬▬▬▬▬▬▬▬▬

No comments:

Post a Comment