Monday, April 13, 2020

സപൂർണ്ണ വിഷുഫലം 2022

അസ്‌ട്രോ ലൈവ് ആചാര്യന്മാർ ഗണിച്ച സപൂർണ്ണ വിഷുഫലം 2022

നമസ്തേ സജ്ജനങ്ങളെ .....
ആദ്യമായി ഇത് വായിക്കുന്ന താങ്കൾക്കും കുടുംബത്തിനും സർവ്വ അശ്വര്യങ്ങളും ഉണ്ടാകട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നതോടൊപ്പം അശ്വര്യത്തിന്റെയും സമ്പത്സമൃദ്ധിയുടെയും വിഷു ആശംസകൾ നേരുന്നു 

മലയാളികളെ സംബന്ധിച്ചിടത്തോളം ഇത് പുതുവർഷം ആണ് കാരണം മലയാള മാസം ആണ് നാം ആണ്ടുപിറപ്പ് ആയി എടുക്കാറുള്ളത്, ഈ ദിവസം ലഭിക്കുന്നതും ,കൊടുക്കുന്നതും ,കാണുന്നതും എല്ലാം ഒരു വര്ഷം നീടുനിൽക്കുന്ന ഫലം ആണ്, മാത്രമല്ല കാർഷിക അഭിവൃദിയുടെ ഒരു വർഷാരംഭം കൂടിയാണ് വിഷു . അതിനാൽ തന്നെ മലയാളികൾ വിഷു ഒരു ആഘോഷം പോലെ കൊണ്ടാടുന്നു 

Astro Live astrology യിൽ 1197 ആറാം ആണ്ടു മേടമാസം ഒന്ന് മുതൽ ഉള്ള ഒരുവർഷത്തെ ഫലം വളരെ ലളിതമായി അവതരിപ്പിക്കുന്നു,  ഏവർക്കും ഒരിക്കൽ കൂടി സ്വാഗതം 
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

മകം , പൂരം, ഉത്രം ആദിശൂലം
ഈ നക്ഷത്രങ്ങളിൽ ജനിച്ചവർക്ക് പലവിധ ക്ലേശദുഃഖങ്ങളും, അരിഷ്ടതകളും, ധന നാശവും, രോഗാപത്തുകളും, വ്യയവും (ചിലവുകളും) ഫലം.

അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, കേട്ട ആദിഷഡ്കം
ഈ നക്ഷത്രങ്ങളിൽ ജനിച്ചവർക്ക് സർവാഭീഷ്ടസിദ്ധി, സത്കീർത്തി, സെഖ്യം സമാധാനം ആരോഗ്യം സർവ്വാർത്ഥ ലാഭം ഫലം.

മൂലം, പൂരാടം, ഉത്രാടം മധ്യശൂലം
ഈ നക്ഷത്രങ്ങളിൽ ജനിച്ചവർക്ക് ബന്ധുനാശം, സ്വജന വിരോധം, അരിഷ്ടതകൾ, വാഹനാപകടം, ധന നഷ്ടം, മാനഹാനി, രോഗ പീഡ, ദാമ്പത്യ സുഖക്കുറവ്, തൊഴിൽ നഷ്ടം, അപമാനം, മനക്ലേശം എന്നിവ ഫലം.

തിരുവോണം, അവിട്ടം, ചതയം, പൂരുരുട്ടാതി, ഉത്രട്ടാതി, രേവതി മധ്യഷഡ്കം
ഈ നക്ഷത്രങ്ങളിൽ ജനിച്ചവർക്ക് ലോക ബഹുമാനാദി സ്ഥാനമാനങ്ങൾ, പ്രതാപം, ഐശ്വര്യം, ജനപ്രീതി, വിശേഷ വസ്ത്രാഭരണാദി ലാഭം, സൽകീർത്തി, സമ്പൽസമൃദ്ധി, ദാമ്പത്യ ഐക്യത ഫലം.

അശ്വതി, ഭരണി, കാർത്തിക അന്ത്യശൂലം
ഈ നക്ഷത്രങ്ങളിൽ ജനിച്ചവർക്ക് ആയുധം കൊണ്ടും, അഗ്നി കൊണ്ടും, പശു പക്ഷി മുതലായവ നിമിത്തമായും ദേഹത്തിൽ മുറിവുണ്ടാകുകയും,ത്വക് രോഗം, പകർച്ചവ്യാധി ഇത്യാദി രോഗപത്തുകളും,മനോവ്യഥ, ശത്രുഭീതി, ആലസ്യം, അലസത, ഉൾഭയം, ഉന്മേഷക്കുറവ്, തൊഴിൽക്ഷയം ഫലം.

രോഹിണി, മകയിരം തിരുവാതിര, പുണർതം, പൂയം, ആയില്യം അന്ത്യഷഡ്‌കം
ഈ നക്ഷത്രങ്ങളിൽ ജനിച്ചവർക്ക് ജനനേതൃത്വം, മേലധികാരികളുടെ പ്രീതി, അധികാര പ്രാപ്തി, സുഖം പ്രതാപം, കർമ്മഗുണം ഫലം.

ശുഭം 

മോശ ഫലം വന്ന നക്ഷത്ര കാർക്ക് ഉള്ള ലളിതമായ പരിഹാര മാർഗ്ഗങ്ങൾ 
ഇങ്ങനെ ഒക്കെ ആണ് ഫലം എന്ന് വിചാരിച്ചു വിഷമിക്കുകയും ആത്മ വിശ്വാസം നഷ്ട്ടപെടുത്തുക ഒന്നും വേണ്ട, ഗുരുവായൂരപ്പനെ നന്നായി ഭജിക്കുക അതിലൂടെ ഈശ്വരാധീനം വളർത്തുക, വിഘ്‌നങ്ങൾ അകലാൻ ഗണപതിക്ക്‌ നാളികേരം ഉടക്കുക ,സാധിക്കുമെങ്കിൽ ഒരു ഗണപതി ഹോമം നടത്തുക, കുടുംബ അയ്ക്യതക്കും ഭദ്രതക്കും വേണ്ടി ശിവന് ധാര പിൻവിളക്ക് സമർപ്പിക്കുക, ഇതൊകെ ആണ് പൊതുവായി ചെയ്യാൻ കഴിയുന്ന പരിഹാരങ്ങൾ, കൂടുതലായി തടസ്സം നിൽക്കുന്ന കാര്യങ്ങൾ അറിയുന്നതിന് വ്യക്തിപരമായി  രാശി പ്രകാരമോ ,ജാതക പരമായോ നോക്കേണ്ടതായുണ്ട്, അത് എന്തെന്ന് കണ്ടെത്തി പരിഹാരം ചെയ്യുന്നതിലൂടെ ദോഷ കാഠിന്യത്തെ കുറക്കാം.

മേടമാസം മുതൽ ഒരു വർഷ കാലത്തേക്ക് ഉള്ള വിഷു ഫലം ആണ് നാം ഇന്ന് ചിന്ദിച്ചത്, പറഞ്ഞ കാര്യങ്ങൾ എല്ലാവരും പോസിറ്റീവ് ആയി എടുക്കുക , അതോടൊപ്പം പ്രിയ മിത്രങ്ങൾക്കു സന്തോഷവും സമാധാനവും അശ്വര്യവും നിറഞ്ഞ ഒരു വിഷു ആശംസിക്കുന്നു, നമ്മുടെ എല്ലാം മനസ്സിൽ നന്മയുടെ കണിക്കൊന്നകൾ പൂത്തുലയട്ടെ എന്നും അതിൽ നിന്നും ഉള്ള സൗരഭ്യം ലോകത്തെ പ്രകാശ പൂരിതം ആക്കട്ടെ എന്നും പാർഥിച്ചുകൊണ്ട് Astro Live astrology 

VBT-അസ്‌ട്രോ ലൈവ് ജ്യോതിഷ കേന്ദ്രം 

(ജ്യോതിഷ൦ ,വാസ്തു ,റെയ്‌കി )



മുകളിൽ കൊടുത്തിരിക്കുന്ന വിഷുഫലം 2022 പാരമ്പര്യ കേരളീയ ജ്യോതിഷ സംബ്രതായ  പ്രകാരം അസ്‌ട്രോ ലൈവ് ന്റെ ആചാര്യന്മാർ ഗണിച്ചതും, വാട്സ്ആപ്പ്, വെബ്സൈറ്റ് ,ഓൺലൈൻ ആവശ്യങ്ങൾ  എന്നിവക്കായി ഞങ്ങളുടെ എഡിറ്റോറിയൽ വിഭാഗം 13-04-2021 തയാറാക്കി പ്രസിദ്ധീകരിക്കുന്നതുമാണ്. അതിനാൽ തന്നെ ഇതിന്റെ ആധികാരികത ചൂഷണം ചെയ്യരുത് എന്ന് അഭ്യർത്ഥിക്കുന്നു.


No comments:

Post a Comment