Monday, April 13, 2020

പാലക്കാടൻ വിഷു കഞ്ഞി

പാലക്കാടൻ വിഷു കഞ്ഞി
🎀🎀〰〰〰🌞〰〰〰🎀🎀

കഞ്ഞി ആരോഗ്യത്തിന് നല്ലതാണെകിൽ പോലും കഞ്ഞികുടിക്കുന്ന ശീലം ആർക്കും ഇല്ല. എന്നാൽ വിഷു ആഘോഷങ്ങളുടെ ഒഴിച്ചുകൂട്ടാൻ പറ്റാത്ത ഒരു വിഭവം ആണ് വിഷു കഞ്ഞി.കാർഷിക സമൃദ്ധിയെ ഓര്മപെടുത്തുന്നതാണ് വിഷുക്കണിയും വിഷു കഞ്ഞിയും, ഇത് ജില്ലാടിസ്ഥാനത്തിൽ പലരീതിയിൽ ഉണ്ടാക്കുന്നു എങ്കിലും ഇവിടെ പരിചയപ്പെടുത്തുന്നത് പാലക്കാടൻ രീതിയാണ് 

വിഷു കഞ്ഞി ആവശ്യമുള്ള സാധനങ്ങള്‍

1▪️ചുവന്ന അരി- മൂന്ന് കപ്പ് (പാലക്കാടൻ മട്ട )

2▪️പച്ചരി- ഒരു കപ്പ്

3▪️പുളി അവരക്ക - ഒരു കപ്പ് (വറുത്തു പൊടിച്ചത് )

4▪️നാളികേരം- ഒന്ന് (ചിരവി ഉപ്പ് തിരുമ്മിവെക്കണം)

5▪️വെള്ളം -20 കപ്പ്

6▪️ഉപ്പ്- ആവശ്യത്തിന്

പാചകം ചെയ്യേണ്ട വിധം

ആദ്യത്തെ 1 മുതൽ 3 വരെ ഉള്ള അതായത് ചുവന്ന അരി, പച്ചരി, പുളി അവരക്ക എന്നിവ കഞ്ഞിക്കു പറ്റുന്ന പരുവമാകും വരെ  ആവശ്യത്തിന് ഉപ്പ് ചേർത്ത് വേവിക്കുക. വെന്ത് വാങ്ങാറാകുമ്പോള്‍ തേങ്ങയിടുക. അഞ്ച് മിനുട്ട് നേരം കൂടി തിളപ്പിച്ചതിനു ശേഷം വാങ്ങിവെക്കുക. സ്വാദിഷ്ടമായ പാലക്കാടൻ വിഷു കഞ്ഞി തയ്യാർ,  ഇളം ചൂടോടുകൂടി അല്പം അച്ചാറോ തോരനോ കൂടി കഴിക്കാം 




No comments:

Post a Comment