Monday, April 20, 2020

അമ്പലപ്പുഴ പാല്‍ പായസ൦

അമ്പലപ്പുഴ പാല്‍ പായസ൦


8 കപ്പ് പായസത്തിന് എന്ന കണക്കിൽ ആവശ്യം ആയ സാദനങ്ങൾ

 🍚പച്ചരി രണ്ടായി നുറുക്കിയത് 150 ഗ്രാം
 🍚പഞ്ചസാര 200 ഗ്രാം
 🍚പാല്‍ രണ്ട് ലിറ്റര്‍
 🍚വെണ്ണ 50 ഗ്രാം
 🍚വെള്ളം ഒരു ലിറ്റര്‍
 🍚അണ്ടിപ്പരിപ് മുന്തിരി 
 🍚ഏലക്ക പൊടി 

തയ്യാറാക്കുന്ന വിധം 
ഉരുളിയില്‍ ഒരു ലിറ്റര്‍ വെള്ളം തിളപ്പിക്കുക. വെള്ളം തിളച്ചുവരുമ്പോള്‍ രണ്ടു ലിറ്റര്‍ പാല്‍ ചേര്‍ക്കുക. രണ്ടുംകൂടി തിളച്ചുവറ്റുമ്പോള്‍ പാട കൂടാതെ ഇരിക്കാന്‍ ശ്രദ്ധിക്കുക അതിനായി ഇടക്ക് ഇളക്കി കൊടുക്കാം . വീണ്ടും ഒരു ലിറ്റര്‍ വെള്ളം കൂടി ഒഴിക്കുക വീണ്ടും ഇളക്കുക . ഏകദേശം ഒരു മണിക്കൂര്‍ ആകുമ്പോള്‍ പാല്‍ നല്ല കളര്‍ മാറി വരും. പച്ചരി അരി വൃത്തിയായി കഴുകിയിടുക. അരി മുക്കാല്‍ വേവ് ആകുമ്പോള്‍ പഞ്ചസാര ചേര്‍ക്കുക. അരിയും പഞ്ചസാരയും പാലും കുറുകിവരുമ്പോള്‍ വെണ്ണയും ചേര്‍ക്കുക. ക്ഷേത്രത്തിൽ ലഭിക്കുന്ന അമ്പലപ്പുഴ പാല്‍പായസം തയ്യാറായി. ഇനി ഇതു വീട്ടിൽ ആണ് പാചകം ചെയ്യുന്നത് എങ്കിൽ വെണ്ണക്കൊപ്പം അണ്ടിപ്പരിപ്പ് മുന്തിരി ഏലക്ക പൊടി എന്നിവ ചേർക്കുക സ്വാദിഷ്ടമായ പായസം റെഡി.




No comments:

Post a Comment